25 November 2022 Malayalam Murli Today | Brahma Kumaris

25 November 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

24 November 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - അവഗുണങ്ങളെ കളഞ്ഞ് ശുദ്ധമായ ഹൃദയമുളളവരാകൂ, സത്യതയുടെയും പവിത്രതയുടെയും ഗുണത്തെ ധാരണ ചെയ്യൂ, എങ്കില് സേവനത്തില് സഫലത ലഭിച്ചുകൊണ്ടേയിരിക്കും.

ചോദ്യം: -

നിങ്ങള് ബ്രാഹ്മണ കുട്ടികളുടെ കര്മ്മാതീത അവസ്ഥ എപ്പോള്, എങ്ങനെയുണ്ടാകുന്നു?

ഉത്തരം:-

എപ്പോഴാണോ യുദ്ധത്തിന്റെ സാമഗ്രികള് തയ്യാറാകുന്നത്, അപ്പോള് നിങ്ങള് കുട്ടികളുടെ കര്മ്മാതീത അവസ്ഥ നമ്പര്വൈസായുണ്ടാകുന്നു. ഇപ്പോള് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. കര്മ്മാതീതമാകുന്നതിനായി ഈ പഴയലോകത്തില് നിന്നും ബുദ്ധിയെ അകറ്റണം. 21 ജന്മത്തേക്കുളള സമ്പത്ത് നല്കുന്ന ബാബയെയല്ലാതെ മറ്റാരെയും തന്നെ ഓര്മ്മ വരരുത്. പൂര്ണ്ണമായും പവിത്രമായി മാറണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖത്തു നോക്കൂ ആത്മാവേ…

ഓം ശാന്തി. എപ്പോള് മുതല് കുട്ടികള്ക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചുവോ, കുട്ടികള് അച്ഛനെ തിരിച്ചറിഞ്ഞുവോ, ഓരോരുത്തര്ക്കും തിരിച്ചറിവ് ലഭിച്ചിട്ടുണ്ടാകും നമ്മള് എത്ര പാപാത്മാവായിരുന്നു, ഇപ്പോള് എത്രത്തോളം പുണ്യാത്മാവായി മാറിക്കൊണ്ടിരിക്കുന്നു. എത്രത്തോളം ശ്രീമത്തനുസരിച്ച് ജീവിക്കുന്നുവോ അത്രത്തോളം തീര്ച്ചയായും ബാബയെ അനുകരിക്കുന്നു. കുട്ടികള്ക്ക് മുന്നില് ഒന്ന് ഈ ചിത്രങ്ങളുണ്ട്, പിന്നെ ദില്വാഡാ ക്ഷേത്രവും നിങ്ങളുടെ പൂര്ണ്ണമായ ഓര്മ്മചിഹ്നമാണ്. ദൂരദേശത്തില് വസിക്കുന്ന ഭഗവാനേ… എന്ന ഗീതമുണ്ട്. ഇപ്പോള് പരദേശത്ത്, പതിതശരീരത്തിലേക്കാണ് വന്നിരിക്കുന്നത്. ബാബ സ്വയം പറയുന്നു, ഇത് പരദേശമാണ്. പരന് അര്ത്ഥം ആരുടേത്? രാവണന്റേത്. നിങ്ങളും പരദേശം അഥവാ രാവണരാജ്യത്തിലാണ്. ഭാരതവാസികള് ആദ്യം രാമരാജ്യത്തിലായിരുന്നു. ഈ സമയം പരന്റെ അര്ത്ഥം രാവണരാജ്യത്തിലാണ്. ശിവബാബ ഒരിക്കലും വിചാരസാഗരമഥനം ചെയ്യുന്നില്ല. ഈ ബ്രഹ്മാവ് വിചാര സാഗര മഥനം ചെയ്ത് മനസ്സിലാക്കിത്തരുന്നു, ഇത് ജൈന മതക്കാരുടേതാണ് ദില്വാഡാക്ഷേത്രം. ചൈതന്യത്തിലുണ്ടായിരുന്നവരുടെ ജഡ ഓര്മ്മചിഹ്നമാണിത്. ആദിദേവനും ആദിദേവിയും ഇരിക്കുന്നുണ്ട്. മുകളില് സ്വര്ഗ്ഗമാണ്, ഇപ്പോള് ജൈന ഭക്തര്ക്ക് ജ്ഞാനം ലഭിക്കുകയാണെങ്കില്, അവിടെ താഴെയിരുന്ന് തപസ്സ് ചെയ്യുന്നവര് രാജയോഗത്തിന്റെ പഠിപ്പ് നേടിക്കൊണ്ടിരിക്കുകയാണെന്നുളളത് നല്ല രീതിയില് മനസ്സിലാക്കുവാന് സാധിക്കും. മുകളില് പ്രവൃത്തി മാര്ഗ്ഗമാണ്, താഴെ നിവൃത്തി മാര്ഗ്ഗവുമാണുളളത്. കുമാരി കന്യകയും, അധര് കുമാരിയുടെയും ചിത്രമുണ്ട്. അധര്കുമാരനും, കുമാരനുമുണ്ട്. അപ്പോള് ക്ഷേത്രത്തില് ആദിദേവനായ ബ്രഹ്മാവുമുണ്ട്, കുട്ടികളുമുണ്ട്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ബ്രഹ്മാവും സരസ്വതിയുമാണ് രാധാ-കൃഷ്ണനാകുന്നത്. ബ്രഹ്മാവിന്റെ ആത്മാവ് വളരെ ജന്മങ്ങള്ക്കു ശേഷമുളള അന്തിമ ജന്മമാണ്. ഇത് അച്ഛന്റെയും കുട്ടിയുടെയും ഓര്മ്മ ചിഹ്നമാണ്. എല്ലാവരുടെയും ഒരുമിച്ച് ലക്ഷക്കണക്കിന് കോടിക്കണക്കിന് ചിത്രങ്ങള് വെക്കാന് സാധിക്കില്ലല്ലോ. മാതൃകയായി കുറച്ച് ചിത്രങ്ങള് വെക്കുന്നു. ഇത് ജഡമാണ്, നമ്മുടെത് ചൈതന്യവും. ആരാണോ കല്പം മുമ്പ് ഭാരതത്തെ സ്വര്ഗ്ഗമാക്കിയത് അവരുടെതാണ് ഓര്മ്മ ചിഹ്നം. ജഗതംബയും ജഗത്പിതാവും അവരുടെ മക്കളും. ഭൂരിപക്ഷവും മാതാക്കളായതിനാല് ബ്രഹ്മാകുമാരികള് എന്ന പേരാണ് എഴുതിയിരിക്കുന്നത്. കുമാരിടെയും അധര്കുമാരിയുടെയും ക്ഷേത്രമുണ്ട്. ഉളളിലേക്ക് പോവുകയാണെങ്കില് ആനകളുടെ(മഹാരഥി) മേല് പുരുഷന്മാരുടെ ചിത്രവുമുണ്ട്. എന്നാല് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങള് കുട്ടികള്ക്കു മാത്രമാണ് മനസ്സിലാക്കുവാന് സാധിക്കുന്നത്.

നിങ്ങളിപ്പോള് ശുദ്ധമായ ഹൃദയമുളളവരായി മാറിയിരിക്കുന്നു. ആത്മാവില് നിന്നും അവഗുണങ്ങള് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ മമ്മ ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അവരില് അമ്പ് തറയുമായിരുന്നു. മമ്മയില് സത്യതയും പവിത്രതയുമുണ്ട്. കുമാരി തന്നെയാണ്. കുമാരിമാരില് ഏറ്റവും ആദ്യം മമ്മയുടെ പേരാണുളളത്. ആദ്യം ലക്ഷ്മി പിന്നീട് നാരായണന്. ഇപ്പോള് ബാബ പറയുന്നു, മമ്മയെ പോലെ ഗുണത്തെ ധാരണ ചെയ്യൂ. അവഗുണങ്ങളെ ഇല്ലാതാക്കൂ. ഇല്ലാതാക്കിയില്ലെങ്കില് പദവി നഷ്ടപ്പെടുന്നു. ഓരോ കാര്യവും മനസ്സിലാക്കുക എന്നുളളത് സത്പുത്രരായ കുട്ടികളുടെ ജോലിയാണ്. ആദ്യം നിങ്ങള് വിവേകഹീനരായിരുന്നു. ഇപ്പോള് ബാബ നിങ്ങളെ വിവേകശാലിയാക്കി മാറ്റി. അജ്ഞാനത്തില് പോലും കുട്ടികള് മോശമാണെങ്കില് അച്ഛന്റെ പേരിനെ കളങ്കപ്പെടുത്തുന്നു. ഇത് പരിധിയില്ലാത്ത അച്ഛനാണ്. ബ്രഹ്മാകുമാര്-കുമാരികളെന്നു പറഞ്ഞ് പിന്നീട് ഈശ്വരനാകുന്ന അച്ഛന്റെ പേര് മോശമാക്കുകയാണെങ്കില് അവരുടെ ഗതി എന്തായിത്തീരുന്നു. വളരെയധികം പേര്ക്ക് ബുദ്ധിമുട്ട് നല്കുന്ന, പദവി നഷ്ടപ്പെടുത്തുന്ന കര്ത്തവ്യമെന്തിനാണ് ചെയ്യുന്നത്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ദൂരദേശത്തില് നിന്നും പരദേശത്തിലേക്ക് വന്നിരിക്കുന്നു. പിന്നീട് രാവണ രാജ്യം ദ്വാപരയുഗം മുതല്ക്കാണ് ആരംഭിക്കുന്നത്. ഈ സമയം എല്ലാവരുടെയും അവസ്ഥ തമോപ്രധാനവും ജീര്ണ്ണിച്ചതുമാണ്. ഇത് പരിധിയില്ലാത്ത പഴയവൃക്ഷമാണ്. ഈ പരിധിയില്ലാത്ത ജ്ഞാനം മറ്റാര്ക്കും നല്കുവാന് സാധിക്കില്ല. ഈ പരിധിയില്ലാത്ത സന്യാസവും മറ്റാര്ക്കും ചെയ്യിക്കാന് സാധിക്കില്ല. മറ്റുളളവര് പരിധിയുളള സന്യാസം ചെയ്യിക്കുന്നു. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത ഈ പഴയ ലോകത്തിന്റെ സന്യാസം ചെയ്യിക്കുന്നു. ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരുന്നു, അല്ലയോ കുട്ടികളേ ഇത് പഴയ ലോകമാണ്. നിങ്ങളുടെ 84 ജന്മങ്ങളിപ്പോള് പൂര്ത്തിയായി. മഹാഭാരതയുദ്ധമിപ്പോള് തൊട്ടുമുന്നിലാണ്. വിനാശമുണ്ടാവുക തന്നെ വേണം, അതുകൊണ്ട് പരിധിയില്ലാത്ത അച്ഛനെയും സമ്പത്തിനെയും ഓര്മ്മിക്കൂ. അല്ലയോ ആത്മാക്കളേ, കേള്ക്കുന്നുണ്ടോ? ആത്മാക്കളായ നമ്മെ പരമാത്മാപിതാവാണ് പഠിപ്പിക്കുന്നത്. ഏതുവരെ ഇത് പക്കാ നിശ്ചയമാകുന്നില്ലയോ അതുവരെയും ഒന്നും മനസ്സിലാക്കിയിട്ടില്ല. ആദ്യം ഈ നിശ്ചയം വേണം, ആത്മാക്കളായ നമ്മള് അവിനാശിയാണ്. അശരീരി ആത്മാക്കളാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇല്ലെങ്കില് എങ്ങനെയാണ് ജനസംഖ്യ വര്ദ്ധിക്കുന്നത്. എങ്ങനെയാണോ ആത്മാക്കള് ഈ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്, അതുപോലെ തന്നെയാണ് പരമപിതാ പരമാത്മാവും ഈ ശരീരത്തിലേക്ക് പ്രവേശിച്ച് പറയുന്നു, നിങ്ങള് എന്റെ കുട്ടികളാണ്. സാഗരന്റെ കുട്ടികളായ നിങ്ങള് കത്തിയെരിഞ്ഞ് ഭസ്മമായിരിക്കുകയാണ്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങളെ പാവനമാക്കി തിരികെ വീട്ടിലേക്ക് കൊണ്ടുപോകാനായി. ആരാണോ കൂടുതല് വികാരത്തിലേക്ക് പോകുന്നത്, അവരെയാണ് പതിതവും ഭ്രഷ്ടാചാരിയുമെന്ന് പറയുന്നത്. ഈ മുഴുവന് പതിത ലോകവും വികാരിയാണ്. അതുകൊണ്ട് ഡ്രാമയുടെ പദ്ധതി അനുസരിച്ച് ഞാന് രാവണന്റെ ദേശത്തിലേക്ക് വന്നിരിക്കുകയാണ്. 5000 വര്ഷങ്ങള്ക്കു മുമ്പും വന്നിരുന്നു. ഓരോ കല്പവും ഈ സംഗമയുഗത്തില് വരാറുണ്ട്. കുട്ടികള്ക്ക് മുക്തി-ജീവന്മുക്തി നല്കുവാനായി വരുന്നു. സത്യയുഗത്തില് ജീവന്മുക്തിയാണ്. അപ്പോള് ബാക്കിയെല്ലാവരും മുക്തിയില് വസിക്കുന്നു. അതും ഇത്രയും സര്വ്വാത്മാക്കളെ ആരാണ് കൊണ്ടുപോകുക? ബാബയെയാണ് മുക്തേശ്വരനെന്നും വഴികാട്ടിയെന്നും പറയുന്നത്. ബാബ തന്നെയാണ് വന്ന് ഭക്തര്ക്ക് ഭക്തിയുടെ ഫലം നല്കുന്നത്. നിങ്ങള് തന്നെയാണ് പൂജാരിയില് നിന്നും പൂജ്യരാകുന്നത്. ബാബ മറ്റൊരു ബുദ്ധിമുട്ടും നല്കുന്നില്ല. ദില്വാഡാ ക്ഷേത്രത്തിലുളള ചിത്രങ്ങള് വളരെ ശരിയാണ്. അവിടെ കുട്ടികള് യോഗത്തിലിരിക്കുകയാണ്, അവര്ക്ക് പഠിപ്പ് നല്കിയതാരാണ്? പരമപിതാവായ പരമാത്മാവിന്റെ ചിത്രവുമുണ്ട്. ശിവബാബ ബ്രഹ്മാബാബയിലൂടെ സത്യയുഗീ സ്ഥാപന ചെയ്യുന്നു. ഇവിടെയുളള ചിത്രത്തിലും നോക്കൂ, വൃക്ഷത്തിന്റെ താഴെ തപസ്സ് ചെയ്യുന്നതായാണ് കാണിക്കുന്നത്. ബ്രഹ്മാ-സരസ്വതിയുടെ പോലും മാതാവാണ് ശിവബാബ. അതുകൊണ്ടാണ് ഈയൊരു മഹിമ ത്വമേവ മാതാശ്ച പിതാ…. ഇത് നിരാകാരനെ പറയുന്നു. ശിവബാബ ബ്രഹ്മാവില് പ്രവേശിച്ചപ്പോള് ബ്രഹ്മാവ് മാതാവായി. സന്യാസിമാര് നിവൃത്തിമാര്ഗ്ഗത്തിലുളളവരാണ്. ഞങ്ങളുടെ അനുയായികളാണെന്ന് സന്യാസിമാര് പറയുന്നു. ഞങ്ങള് അനുയായികളാണെന്ന് അവരും പറയുന്നു. ഇവിടെ മാതാവും പിതാവും രണ്ടുപേരുമുണ്ട്. അതുകൊണ്ടാണ് പറയുന്നത്, ത്വമേവ മാതാശ്ച പിതാ……ബന്ധുവുമാണ്. ആരിലാണോ പ്രവേശിക്കുന്നത്, അവരും പഠിച്ചുകൊണ്ടിരിക്കുന്നു, അപ്പോള് സഖാവുമായില്ലേ. ശിവബാബ പറയുന്നു, ഞാന് ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ശിവബാബയ്ക്ക് തന്റെതായ ശരീരമില്ല. അവിടെ ക്ഷേത്രത്തില് ലിംഗമാണ് വെച്ചിരിക്കുന്നത്. ദില്വാഡായുടെ അര്ത്ഥം ആരും തന്നെ മനസ്സിലാക്കുന്നില്ല. അധര്കുമാരി, കുമാരി എല്ലാവരുമുണ്ട്. ഇവരെ പഠിപ്പിക്കുന്ന ശിവന്റെയും ചിത്രമുണ്ട്. സ്വര്ഗ്ഗത്തിലെ അധികാരികളാക്കി മാറ്റുന്നയാള് ഉസ്താദായിരിക്കണമല്ലോ. അവിടെ കൃഷ്ണന്റെ കാര്യമേയില്ല. എവിടെ ബ്രഹ്മാവ് വസിക്കുന്നുവോ അവിടെ കൃഷ്ണനെങ്ങനെ ഉണ്ടാകും? കൃഷ്ണന്റെ ആത്മാവും സുന്ദരമാകുന്നതിനായി തപസ്സ് ചെയ്യുകയാണ്. ഇപ്പോള് കൃഷ്ണന്റെ ആത്മാവ് കറുത്തതാണ്. ദില്വാഡയില് മുകളില് വൈകുണ്ഡത്തിന്റെ മനോഹരമായ ചിത്രമുണ്ട്. ബ്രാഹ്മണ-ബ്രാഹ്മണിമാരാണ് പിന്നീട് ദേവതകളാകുന്നത്. നിങ്ങളെ ഇങ്ങനെയാക്കി മാറ്റുന്നയാള് ഏറ്റവും ഉയര്ന്നതാണ്. അപ്പോള് ഈ ദില്വാഡാ ക്ഷേത്രവും ഏറ്റവും ഉയര്ന്നതാണ്.

നിങ്ങള് കുട്ടികള് എല്ലാവര്ക്കും ജ്ഞാനം നല്കുന്നുണ്ടെങ്കിലും പലരും ഇങ്ങനെ മനസ്സിലാക്കുന്നു, ജ്ഞാനത്തിലേക്ക് വന്ന് കഴിഞ്ഞാല് പതി-പത്നിമാര് ഒരുമിച്ചിരുന്നുകൊണ്ടും പവിത്രമായി ജീവിക്കുന്നതിന് വളരെ വലിയ ശക്തി വേണം. എന്നാല് ഇത് സര്വ്വശക്തനായ ബാബയുടെ ശക്തിയാണെന്ന് അവര് മനസ്സിലാക്കുന്നില്ല. ബാബ നോക്കൂ വളരെ നല്ല രീതിയില് സ്വര്ഗ്ഗത്തിന്റെ മഹിമ പാടുന്നു. കുട്ടികളേ പവിത്രമാകുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നു. മായയുടെ വളരെയധികം കൊടുങ്കാറ്റുകളും വരുന്നു. ബാബ പറയുന്നു, കുട്ടികളേ നിങ്ങള് എത്ര ഫസ്റ്റ്ക്ലാസ്സ് കുട്ടികളാണ്. ഇപ്പോള് നിങ്ങള്ക്ക് എന്തു സംഭവിച്ചു? ബാബയ്ക്ക് പെട്ടെന്ന് പറയാന് സാധിക്കും, ഈ സമയത്ത് ബ്രാഹ്മണരുടെ മാലയില് നമ്പര്ക്രമത്തില് ഏതെല്ലാം മുത്തുകളാണ് വരുന്നത്. എന്നാല് എല്ലാവരും ഇവിടെ നിലനില്ക്കില്ല. സമ്പാദ്യത്തില് ദശകളുണ്ടാകുമല്ലോ. അതുപോലെ ആര്ക്കെങ്കിലും രാഹുവിന്റെ ഗ്രഹണം ബാധിക്കുകയാണെങ്കില് പിന്നെ ഉപേക്ഷിച്ചു പോകുന്നു. പഴയ ലോകത്തിലേക്ക് പോകുന്നു. ഞങ്ങള്ക്ക് പ്രയത്നിക്കാന് സാധിക്കുന്നില്ലെന്നു പറയുന്നു. ഞങ്ങള്ക്ക് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. പറ്റില്ലെന്നു പറയുന്നതിലൂടെ നാസ്തികരായി മാറുന്നു. ദശകള് കറങ്ങിക്കൊണ്ടിരിക്കുന്നു. മായയുടെ കൊടുങ്കാറ്റ് വരുന്നതിലൂടെ അവസ്ഥ പതുക്കെയാകുന്നു. അഥവാ ഓടിപ്പോവുകയാണെങ്കില് തമോപ്രധാനമായെന്നു മനസ്സിലാക്കാം. ഇവിടെ വന്നിരിക്കുന്നത് മനോഹരമായിമാറാനാണ്. നിങ്ങള് ബ്രാഹ്മണകുലത്തിലുളളവരാണ് ശ്യാമരില് നിന്നും സുന്ദരമാകുന്നത്. ഇവിടെ വളരെ കനത്ത സമ്പാദ്യമാണ്. കുട്ടികള്ക്കറിയാം മമ്മാ-ബാബാ തന്നെയാണ് ലക്ഷ്മി-നാരായണനാകുന്നത്. കുട്ടികള് പറയുന്നു, ബാബാ ഞങ്ങളും അങ്ങയെപ്പോലുളള പുരുഷാര്ത്ഥം ചെയ്ത് സിംഹാസനധാരികളാകും. അവകാശികളാകുന്നു. പക്ഷേ ഗ്രഹപ്പിഴയുമുണ്ടാകുന്നു. പെരുമാറ്റവും നല്ലതായിരിക്കും. നിങ്ങളുടെ ജോലിയാണ് വീടു-വീടുകളില് സന്ദേശമെത്തിക്കുക എന്നത്. എല്ലാവരോടും പറയണം – ശിവബാബയെ ഓര്മ്മിക്കൂ എന്നാല് വികര്മ്മം നശിക്കുന്നു. വിനാശം തൊട്ടു മുന്നിലാണ് – നിങ്ങള് മറ്റുളളവരെ ക്ഷണിച്ചുകൊണ്ടിരിക്കൂ. ഓരോ ദിവസം കൂടുന്തോറും നിങ്ങളുടെ അഭിവൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. സെന്ററുകള് തുറന്നുകൊണ്ടിരിക്കും. വളരെ വലിയ കെട്ടിടം തന്നെ നിങ്ങള്ക്ക് തികയില്ല. ഇനി മുന്നോട്ടു പോകവേ നിങ്ങള്ക്ക് ധാരാളം കെട്ടിടങ്ങള് വേണ്ടി വരും. ഡ്രാമാ അനുസരിച്ച് ഇങ്ങോട്ട് വരുന്നവര്ക്ക് സൗകര്യങ്ങളും ചെയ്തുകൊടുക്കണമല്ലോ. വാസ്തവത്തില് കുട്ടികള് തനിക്കു വേണ്ടിയാണ് സര്വ്വതും ചെയ്യുന്നത്. അപ്പോള് കുട്ടികള്ക്ക് പരിധിയില്ലാത്ത സന്തോഷമുണ്ടായിരിക്കണം. എന്നാല് മായ ഇടയ്ക്കിടെ ബുദ്ധിയോഗം മുറിക്കുന്നു. ഇപ്പോള് മാല ഉണ്ടാക്കാന് സാധിക്കില്ല. അന്തിമത്തില് രുദ്രമാലയും, പിന്നീട് വിഷ്ണുവിന്റെ മാലയിലെ മുത്തുമായിത്തീരുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. അംബയുടെ ക്ഷേത്രത്തിനു മുന്നിലും ഒരു സെന്റര് തുറക്കണം, ഇതിലൂടെ എല്ലാവര്ക്കും മനസ്സിലാകണം, ഇപ്പോള് അംബ ജ്ഞാനജ്ഞാനേശ്വരിയാണ്. എന്നാല് അവിടെയും ആളുകള് കൂടും. നിങ്ങള് കേവലം കാര്യങ്ങള് ചെയ്താല് മാത്രം മതി, പൈസ വന്നുകൊണ്ടിരിക്കും. ഡ്രാമയില് ആദ്യം മുതല്ക്കേ ഇതെല്ലാം അടങ്ങിയിട്ടുളളതാണ്. നിങ്ങള് പത്തു സെന്ററുകള് തുറക്കൂ, ബാബ ഉപഭോക്താക്കളെ(ജിജ്ഞാസുക്കള്) കൊണ്ടുവരിക തന്നെ ചെയ്യും. എന്നാല് കുട്ടികള് സെന്ററുകള് തന്നെ തുറക്കുന്നില്ല. കല്ക്കട്ടപോലുളള പട്ടണത്തിലും ധാരാളം സെന്ററുകള് തുറക്കണം. ധൈര്യശാലികളായ കുട്ടികളെ ബാബ സഹായിക്കുന്നു. ആര്ക്കെങ്കിലും ബാബ ടച്ചിംങ് നല്കുന്നു. എന്നാല് നിങ്ങള്ക്ക് ബാക്കിയുളള കാര്യങ്ങള് ചെയ്യണം. ബഹുരൂപിയായ ബാബയുടെ കുട്ടികളായ നിങ്ങളും ബഹുരൂപം ധാരണ ചെയ്ത് സേവനം ചെയ്യണം. എവിടെ വേണമെങ്കിലും പോയി വളരെയധികം പേരുടെ മംഗളം ചെയ്യാന് സാധിക്കും. ജൈനികളുടെയും സേവനം ചെയ്യണം. വളരെ നല്ല ഉയര്ന്ന നിലയിലുളള ജൈനികളുണ്ട്. എന്നാല് കുട്ടികളുടെ ബുദ്ധി ഇങ്ങനെയുളള സേവനം ചെയ്യാന് മാത്രം അത്ര നല്ല വിശാല ബുദ്ധിയല്ല. കുറച്ച് ദേഹാഭിമാനവുമുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയുടെതായി മാറിയതിനു ശേഷം മായയ്ക്ക് വശപ്പെടരുത്. കര്മ്മാതീതമാകാനുളള പുരുഷാര്ത്ഥം ചെയ്യണം. ബാബയെ മറന്ന് നാസ്തികരാകരുത്.

2) ബുദ്ധികൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം. പരിധിയില്ലാത്ത സന്തോഷത്തിലിരുന്ന് വിശാലബുദ്ധിയായി സേവനം ചെയ്യണം.

വരദാനം:-

ഏത് കുട്ടികളാണോ ദൂരെ ഇരുന്നുകൊണ്ടും സദാ ബാബയുടെ ഹൃദയത്തിന് സമീപത്തുള്ളത് അവര്ക്ക് സഹയോഗത്തിന്റെ അധികാരം പ്രാപ്തമാണ്, അന്ത്യം വരെയ്ക്കും സഹയോഗം ലഭിച്ചുകൊണ്ടിരിക്കും അതുകൊണ്ട് ഈ അധികാരത്തിന്റെ സ്മൃതിയിലൂടെ ഒരിക്കലും ദുര്ബലരാകരുത്, നിരാശരാകരുത്, പുരുഷാര്ത്ഥത്തില് സാധാരണ പുരുഷാര്ത്ഥിയാകരുത്. ബാബ കമ്പയിന്ഡാണ് അതുകൊണ്ട് സദാ ഉണര്വ്വും-ഉത്സാഹത്തോടെയും തിവ്രപുരുഷാര്ത്ഥിയായി മുന്നേറിക്കൊണ്ടിരിക്കണം. ദുര്ബലത അല്ലെങ്കില് നിരാശ ബാബയ്ക്ക് സമര്പ്പിക്കൂ, തന്റെ പക്കല് കേവലം ഉണര്വ്വും-ഉത്സാഹവും സൂക്ഷിക്കൂ.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

1) സതോഗുണീ, രജോഗുണീ, തമോഗുണീ ഈ മൂന്ന് ശബ്ദങ്ങള് പറയാറുണ്ട് ഇവയെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യര് മനസ്സിലാക്കുന്നത് ഈ മൂന്ന് ഗുണങ്ങളും തന്നെ ഒരുമിച്ച് നടക്കുന്നു എന്നാണ്, എന്നാല് വിവേകം എന്താണ് പറയുന്നത് – എന്താ ഈ മൂന്ന് ഗുണങ്ങളും ഒരുമിച്ച് നടന്ന് വരികയാണോ അതോ മൂന്ന് ഗുണങ്ങളുടെയും പാര്ട്ട് വ്യത്യസ്തങ്ങളായ യുഗങ്ങളിലാണോ നടക്കുന്നത്? വിവേകം ഇങ്ങനെ തന്നെയാണ് പറയുന്നത് ഈ മൂന്ന് ഗുണങ്ങളും ഒരുമിച്ചല്ല നടക്കുന്നത് എപ്പോഴാണോ സത്യയുഗമായിരുന്നത് അപ്പോള് സതോഗുണം, ദ്വാപരമായിരുന്നപ്പോള് രജോഗുണം, കലിയുഗമാകുമ്പോള് തമോഗുണം. എപ്പോള് സതോയാണോ അപ്പോള് രജോയും, തമോയുമില്ല. എപ്പോള് രജോയാണോ അപ്പോള് സതോഗുണവുമില്ല. ഈ മനുഷ്യര് ഇങ്ങനെ തന്നെ മനസ്സിലാക്കിയാണിരിക്കുന്നത് അതായത് ഈ മൂന്ന് ഗുണങ്ങളും തന്നെ ഒരുമിച്ചാണ് നടക്കുന്നത്. ഇങ്ങനെ പറയുന്നത് പൂര്ണ്ണമായും തെറ്റാണ്, അവര് മനസ്സിലാക്കുന്നത് എപ്പോഴാണോ മനുഷ്യര് സത്യം പറയുന്നത്, പാപ കര്മ്മം ചെയ്യാത്തത് അപ്പോള് അവര് സതോഗുണിയായിരിക്കും എന്നാല് വിവേകം പറയുന്നു എപ്പോള് നമ്മള് സതോഗുണിയെന്ന് പറയുന്നോ അപ്പോള് ഈ സതോഗുണമെന്നതിന്റെ അര്ത്ഥമാണ് സമ്പൂര്ണ്ണ സുഖം അര്ത്ഥം മുഴുവന് സൃഷ്ടിയും സതോഗുണി. അല്ലാതെ ഇങ്ങനെ പറയില്ല ആര് സത്യം പറയുന്നോ അവര് സതോഗുണീ അതുപോലെ ആര് അസത്യം പറയുന്നോ അവര് കലിയുഗീ തമോഗുണി, ഇങ്ങനെ തന്നെയാണ് ലോകം നടന്ന് വരുന്നത്. ഇപ്പോള് നമ്മള് എപ്പോഴാണോ സത്യയുഗമെന്ന് പറയുന്നത് അപ്പോള് അതിന്റെ അര്ത്ഥമാണ് മുഴുവന് സൃഷ്ടിയിലും സതോഗുണം സതോപ്രധാനമായിരിക്കണം. തീര്ച്ചയായും, ഏതോ സമയം ഇങ്ങനെയുള്ള സത്യയുഗമുണ്ടായിരുന്നു അവിടെ മുഴുവന് ലോകവും സതോഗുണിയായിരുന്നു. ഇപ്പോള് ആ സത്യയുഗമില്ല, ഇപ്പോഴുള്ളത് കലിയുഗീ ലോകമാണ് അര്ത്ഥം മുഴുവന് സൃഷ്ടിയിലും തമോപ്രധാനതയുടെ രാജ്യമാണ്. ഈ തമോഗുണീ സമയത്തില് പിന്നീട് സതോ ഗുണം എവിടെ നിന്ന് വന്നു! ഇപ്പോള് ഘോരമായ അന്ധകാരമാണ് അതിനെയാണ് ബ്രഹ്മാവിന്റെ രാത്രിയെന്ന് പറയുന്നത്. ബ്രഹ്മാവിന്റെ പകലാണ് സത്യയുഗം, ബ്രഹ്മാവിന്റെ രാത്രിയാണ് കലിയുഗം, അതുകൊണ്ട് നമുക്ക് രണ്ടിനെയും ഒന്നാക്കാന് സാധിക്കില്ല.

2) ഈ കലിയുഗീ ലോകത്തെ സാരരഹിത ലോകം എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാല് ഈ ലോകത്തില് യാതൊരു സാരവുമില്ല അര്ത്ഥം ഒരു വസ്തുവിലും ആ ശക്തിയില്ല അര്ത്ഥം സുഖ ശാന്തി പവിത്രതയില്ല, ഇതേ സൃഷ്ടിയില് ഒരു സമയത്ത് സുഖവും ശാന്തിയും പവിത്രതയും ഉണ്ടായിരുന്നു. ഇപ്പോള് ആ ശക്തിയില്ല എന്തുകൊണ്ടെന്നാല് ഈ സൃഷ്ടിയില് 5 ഭൂതങ്ങള് പ്രവേശിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഈ സൃഷ്ടിയെ ഭയത്തിന്റെ ലോകം അഥവാ കര്മ്മബന്ധനത്തിന്റെ സാഗരമെന്ന് പറയുന്നത് അതുകൊണ്ടാണ് മനുഷ്യര് ദുഃഖിയായി പരമാത്മാവിനെ വിളിച്ചുകൊണ്ടിരിക്കുന്നത്, പരമാത്മാവേ ഞങ്ങളെ ഈ ഭവ സാഗരത്തില് നിന്ന് അക്കരെയെത്തിക്കൂ ഇതില് നിന്ന് വ്യക്തമാണ് തീര്ച്ചയായും നിര്ഭയതയുടെയും ലോകമുണ്ട് അതിലേക്ക് പോകാന് ആഗ്രഹിക്കുന്നു അതുകൊണ്ടാണ് ഈ ലോകത്തെ പാപത്തിന്റെ സാഗരമെന്ന് പറയുന്നത്, ഇതിനെ മറികടന്ന് പുണ്യാത്മാക്കളുടെ ലോകത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നു. അപ്പോള് ലോകങ്ങള് രണ്ടുണ്ട്, ഒന്ന് സത്യയുഗീ സാരസമ്പന്ന ലോകവും, രണ്ട് കലിയുഗീ സാരരഹിത ലോകവും. രണ്ട് ലോകങ്ങളും തന്നെ ഈ സൃഷ്ടിയിലാണ് ഉണ്ടാകുന്നത്. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top