6 November 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
5 November 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
സര്വ ഖജനാക്കളാലും സമ്പന്നമാകൂ, ആശീര്വാദങ്ങള് നല്കൂ, ആശീര്വാദങ്ങള് നേടൂ
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സര്വ ഖജനാക്കളുടെയും യജമാനന് തന്റെ സമ്പന്ന മക്കളെ കാണുകയാണ്. ഓരോ കുട്ടികള്ക്കും അനേക പ്രകാരത്തിലുള്ള അളവറ്റ ഖജനാക്കള് ലഭിച്ചിരിക്കുകയാണ്, ഇങ്ങനെയുള്ള ഖജനാക്കളാണ്, ഈ സര്വ ഖജനാക്കളും ഇപ്പോഴുമുണ്ട്, മുന്നോട്ടും അനേക ജന്മം ഖജനാക്കള്ക്കൊപ്പമായിരിക്കും. അറിയാം- ഏതൊക്കെയാണ് ഖജനാക്കള്, എത്രയാണ് ലഭിച്ചിരിക്കുന്നത്? ഖജനാക്കളാല് സദാ നേട്ടമുണ്ടാകുന്നു. ഖജനാക്കളാല് സമ്പന്നമായ ആത്മാവ് സദാ നിറവിന്റെ ലഹരിയില് കഴിയുന്നു. സമ്പന്നതയുടെ തിളക്കം അവരുടെ മുഖത്ത് മിന്നുന്നു, ഓരോ കര്മത്തിലും സമ്പന്നതയുടെ തിളക്കം സ്വതവേ കാണപ്പെടുന്നു. ഈ സമയത്തെ മനുഷ്യാത്മാക്കള്ക്ക് വിനാശി ഖജനാക്കളുടെ പ്രാപ്തിയുണ്ട്, അതിനാല് അല്പനേരം ലഹരിയുണ്ടാകുന്നു, സദാ ഉണ്ടാകുന്നില്ല, അതിനാല് ലോകര് പറയുന്നു വെറുംകൈയോടെയാണ് പോകുക, താങ്കള് പറയുന്നു നിറഞ്ഞ് പോകണം. ബാപ്ദാദ അനേക ഖജനാക്കള് നല്കിയിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠം ആദ്യ ഖജനാവാണ്- ജ്ഞാനരത്നങ്ങളുടെ ഖജനാവ്. എല്ലാവര്ക്കും ഈ ഖജനാവ് ലഭിച്ചില്ലേ, ആരും വഞ്ചിതരായിരിക്കുന്നില്ലല്ലോ. ഈ ജ്ഞാനരത്നങ്ങളുടെ ഖജനാവിനാല് വിശേഷിച്ച് എന്തു പ്രാപ്തിയാണ് ചെയ്യുന്നത്? ജ്ഞാന ഖജനാക്കളാല് ഈ സമയത്തും മുക്തി, ജീവിതമുക്തിയുടെ അനുഭവം ചെയ്യുന്നു. എത്ര കാര്യങ്ങളില് നിന്നും മുക്തമാണ്, അറിയാമോ? എന്തു തന്നെ ദു:ഖം, അശാന്തിയുടെ കാരണമുണ്ടോ, അവയില് നിന്നും മുക്തമായോ അതോ ഇനിയും മുക്തമാകാനുണ്ടോ? ഇപ്പോള് ഒരു വികാരവും വരുന്നില്ലേ? മുക്തമായി. അഥവാ വന്നാലും വിജയിയാകുന്നില്ലേ. അപ്പോള് എത്ര കാര്യങ്ങളില് നിന്നും മുക്തമായി! ലൗകികജീവിതവും അലൗകികജീവിതവും -രണ്ടിനെയും ഒപ്പം വെക്കൂ. എങ്കില് എത്ര വ്യത്യാസം കാണപ്പെടുന്നു! ഇപ്പോള് മുക്തിയും നേടി, ജീവിതമുക്തിയും അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു. അനേക വ്യര്ഥവും വികല്പവും, വികര്മങ്ങളില്നിന്നും മുക്തമാകുക, ഇതാണ് ജീവിതമുക്ത അവസ്ഥ. എത്ര ബന്ധനങ്ങളില് നിന്നു മുക്തമായിരിക്കുന്നു? ചിത്രത്തില് കാണിക്കുന്നില്ലേ എത്ര ബന്ധനങ്ങളുടെ ചരടുകള് മനുഷ്യാത്മാക്കളെ ബന്ധിച്ചിരിക്കുന്നു! ഇത് ആരുടെ ചിത്രമാണ്? താങ്കളല്ലല്ലോ അത്. താങ്കള് മുക്തമല്ലേ. അപ്പോള്ജീവിച്ചിരിക്കെ ജീവിതമുക്തമായി. അപ്പോള് ജ്ഞാനത്തിന്റെ ഖജനാക്കളാല് വിശേഷിച്ച് മുക്തിയുടെയും ജീവിതമുക്തിയുടെയും പ്രാപ്തി അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടാമത്- ഓര്മ അതായത് യോഗത്തിലൂടെ സര്വശക്തികളുടെ ഖജനാക്കള് അനുഭവം ചെയ്യുകയാണ്. എത്ര ശക്തികളുണ്ട്. ധാരാളമല്ലേ! എട്ടു ശക്തികള് ഒരു ഉദാഹരണരൂപത്തില് കാണിക്കുന്നു, എന്നാല് സര്വ ശക്തികളുടെ ഖജനാക്കളുടെ അധികാരിയായിരിക്കുന്നു. മൂന്നാമത്- ധാരണയുടെ വിഷയത്തിലൂടെ എന്തു ഖജനാവു ലഭിച്ചു? സര്വ ദിവ്യഗുണങ്ങളുടെ ഖജനാവ്. ഗുണങ്ങള് എത്രയുണ്ട്. ധാരാളമില്ലേ. അപ്പോള് സര്വ ഗുണങ്ങളുടെ ഖജനാവ്. ഓരോ ഗുണത്തിന്റെ, ഓരോ ശക്തിയുടെ വിശേഷത എത്ര വലുതാണ്! ഓരോ ജ്ഞാനരത്നത്തിന്റെ മഹിമ എത്ര വലുതാണ്! നാലാമത്തെ കാര്യം- സേവനത്തിലൂടെ സദാ സന്തോഷത്തിന്റെ ഖജനാക്കളുടെ അനുഭൂതി ചെയ്യുന്നു. എന്തു സേവനം ചെയ്യുന്നുവോ അതിലൂടെ വിശേഷിച്ച് എന്ത് അനുഭവം ഉണ്ടാകുന്നു. സന്തോഷമുണ്ടാകുന്നില്ലേ. അപ്പോള് ഏറ്റവും വലിയ ഖജനാവാണ് അവിനാശി സന്തോഷം. അപ്പോള് സന്തോഷത്തിന്റെ ഖജനാവ് സഹജമായി സ്വതവേ പ്രാപ്തമാകുന്നു. അഞ്ചാമത്- സംബന്ധ സമ്പര്ക്കത്തിലൂടെ ഏതൊരു ഖജനാവു ലഭിക്കുന്നു? സര്വരുടെ ആശീര്വാദങ്ങളുടെ ഖജനാവു ലഭിക്കുന്നു. ഈ ആശീര്വാദങ്ങലുടെ ഖജനാവു വളരെ വലിയ ഖജനാവാണ്. ആരു സര്വരുടെ ആശീര്വാദങ്ങളുടെ ഖജനാക്കളാല് നിറഞ്ഞ് സമ്പന്നമാണോ അവര്ക്ക് ഒരിക്കലും പുരുഷാര്ഥത്തില് പരിശ്രമിക്കേണ്ടി വരില്ല. ആദ്യത്തേതാണ് മാതാപിതാക്കളുടെ ആശീര്വാദം, ഒപ്പം തന്ന സര്വരുടെ സംബന്ധത്തില് വരുന്നതിലൂടെ സര്വരിലൂടെ ആശീര്വാദങ്ങള്. ഏറ്റവും വലുതിലും വലിയ തീവ്രഗതിയില് മുന്നോട്ടു പറക്കാനുള്ള തീവ്രയന്ത്രമാണ് ആശീര്വാദങ്ങള്. സയന്സിന്റെ ഏറ്റവും വലുതിലും വലുത് തീവ്രഗതിയുള്ള റോക്കറ്റാണെന്ന പോലെ. എന്നാല് ആശീര്വാദങ്ങളുടെ റോക്കറ്റ് അതിലും ശ്രേഷ്ഠമാണ്. വിഘ്നം അല്പവും സ്പര്ശിക്കുകയില്ല, വിഘ്നപ്രൂഫാകുന്നു. യുദ്ധം ചെയ്യേണ്ടി വരുന്നില്ല. ഓരോ കര്മം, വാക്ക്, സങ്കല്പം സ്വതവേ സഹജമായി യോഗയുക്തവും യുക്തിയുക്തവും ആയിത്തീരുന്നു. ഇങ്ങനെയാണ് ഈ ആശീര്വാദങ്ങളുടെ ഖജനാവ്. ഏറ്റവും വലിയ ഖജനാവ് ഈ സംഗമയുഗത്തിന്റെ സമയത്തിന്റെ ഖജനാവാണ്. അങ്ങനെ ഖജനാക്കള് വളരെയാണ്. എന്നാല് ഏതു ഖജനാക്കള് കേള്പ്പിച്ചുവോ കേവലം ഈ ഖജനാക്കളെ തന്റെയുള്ളില് ചേര്ക്കാനുള്ള ശക്തി ധാരണ ചെയ്യൂ എങ്കില് സദാ സമ്പന്നമായതിനാല് അല്പം പോലും ഇളക്കമുണ്ടാകില്ല. ഇളകുന്നത് കാലിയുള്ളപ്പോഴാണ്. നിറഞ്ഞ ആത്മാവ് ഒരിക്കലും ഇളകുകയില്ല. എങ്കില് ഈ ഖജനാക്കളെ പരിശോധിക്കൂ, സര് ഖജനാക്കള് തന്നിലടങ്ങിയിട്ടുണ്ടോ? ഈ ഖജനാക്കളാലെല്ലാം നിറഞ്ഞുവോ? അതോ ചിലതില് നിറഞ്ഞു, ചിലതില് അല്പം ഇനിയും നിറയാനുണ്ട്? ഖജനാക്കള് എല്ലാവര്ക്കും ലഭിച്ചതല്ലേ. ഒരാളിലൂടെ ഒരേ പോലെ ഖജനാക്കള് എല്ലാവര്ക്കും ലഭിച്ചതാണ്. വേറെ വേറെയായല്ല വിതരണം ചെയ്തത്. ഒരാള്ക്ക് ലക്ഷം, അടുത്തയാള്ക്ക് കോടി നല്കിയോ- ഇങ്ങനെയല്ലല്ലോ? ഒരു കൂട്ടര്- എന്നാല് എടുക്കുന്നവര് എന്തു ലഭിച്ചുവോ എടുക്കുന്നുമുണ്ട്, എന്നാല് ലഭിച്ചത് കഴിച്ചു കുടിച്ചു ആനന്ദിച്ചു, അവസാനിപ്പിച്ചു. രണ്ടാമത്തെ കൂട്ടര്- ലഭിച്ച ഖജനാക്കളെ ശേഖരിക്കുന്നു- കഴിച്ചു ,കുടിച്ചു, ആനന്ദിക്കുകയും ചെയ്തു, ശേഖരിക്കുകയും ചെയ്തു, മൂന്നാമത്തവര്- ശേഖരിക്കുകയും ചെയ്തു, കഴിക്കുകയും കുടിക്കുകയും, എന്നാല് ലഭിച്ച ഖജനാക്കളെ പിന്നെയും വര്ധിപ്പിച്ചുകൊണ്ടു പോകുന്നു. അച്ഛന്റെ ഖജനാക്കളെ തന്റെ ഖജനാവാക്കി വര്ധിപ്പിച്ചുപോകുന്നു. അപ്പോള് നോക്കണം- ഞാന് ആരാണ്? ഒന്നാമത്തെ നമ്പറോ, രണ്ടാമത്തെയോ മൂന്നാമത്തെ നമ്പറോ?
എത്രത്തോളം ഖജനാക്കളെ സ്വന്തം കാര്യത്തിലോ അന്യരുടെ സേവനകാര്യത്തിലോ ഉപയോഗിക്കുന്നു അത്രയും ഖജനാക്കള് വര്ധിക്കുന്നു. ഖജനാക്കള് വര്ധിപ്പിക്കാനുള്ള താക്കോലാണ് ഉപയോഗിക്കുക. ആദ്യം സ്വയത്തെ പ്രതി. ജ്ഞാനത്തിന്റെ ഓരോരോ രത്നങ്ങളെ സമയത്ത് അഥവാ സ്വയത്തെ പ്രതി ഉപയോഗിക്കുന്നുവെങ്കില് ഖജനാവ് ഉപയോഗിക്കുന്നതിലൂടെ അനുഭവിയായിത്തീരുന്നു. ഏതു ഖജനാക്കളുടെ പ്രാപ്തിയാണോ അതു ജീവിതത്തില് അനുഭവത്തിന്റെ അതോറിറ്റിയായി മാറുന്നു. അപ്പോള് അതോറിറ്റിയുടെ ഖജനാവ് ശേഖരിക്കപ്പെടുന്നു. അപ്പോള് വര്ധിച്ചില്ലേ. വെറുതെ കേള്ക്കുക വേറെ കാര്യം. കേള്ക്കുക എന്നാല് എടുക്കുകയല്ല. ഉള്ളിലാക്കുക, സമയത്തുപയോഗിക്കുക- ഇതാണ് എടുക്കുക. കേള്ക്കുന്നവര് എന്തു ചെയ്യുന്നു, ഉള്ക്കൊള്ളുന്നവര് എന്തു ചെയ്യുന്നു- രണ്ടിലും മഹാവ്യത്യാസമുണ്ട്.
കേള്ക്കുന്നവരുടെ ദൃശ്യം ബാപ്ദാദ കണ്ട് പുഞ്ചിരിക്കുന്നു. കേള്ക്കുന്നവര് സമയത്ത് പരിതസ്ഥിതിയനുസരിച്ച്, വിഘ്നമനുസരിച്ച്, സമസ്യയനുസരിച്ച് പോയിന്റ് ഓര്മിക്കുന്നു- ബാപ്ദാദ ഈ വിഘ്നത്തെ മറികടക്കുവാന് ഇന്നയിന്ന പോയിന്റുകള് നല്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത്- ആവര്ത്തിക്കുന്നു, ഓര്മിച്ചുകൊണ്ടിരിക്കുന്നു. ഒരു വശത്ത് പോയിന്റ് ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു, മറുവശത്ത് വശീഭൂതവുമാകുന്നു. പറയുന്നുണ്ട്- ഇങ്ങനെ ചെയ്യരുത്, ഇതു ജ്ഞാനമല്ല, ഇതു ദിവ്യഗുണഛമല്ല. ഉള്ക്കൊള്ളാനുള്ള ശക്തി ധരിക്കണം, ആര്ക്കും ദു:ഖം നല്കരുത്. ആവര്ത്തിച്ചുകൊണ്ടുമിരിക്കുന്നു എന്നാല് പരാജയപ്പെട്ടുകൊണ്ടുമിരിക്കുന്നു. ആ സമയത്തും അവരോട് ചോദിക്കുകയാണെങ്കില്; ഇതു ശരിയാണോ? അപ്പോള് മറുപടി നല്കും, ശരിയല്ല എന്നാല് സംഭവിച്ചുപോകുന്നു. പറയുന്നുമുണ്ട്, മറക്കുന്നുമുണ്ട്. അപ്പോള് അവരെ എന്തു പറയും- കേള്ക്കുന്നവര്. കേള്ക്കുന്നത് വളരെ നല്ലതായി തോന്നുന്നു, പോയിന്റ് വളരെ നല്ല ശക്തിശാലിയാണ്. എന്നാല് ഉപയോഗിക്കുന്ന സമയത്ത് അഥവാ ശക്തിശാലി പോയിന്റ് വിജയിയാക്കിയില്ലെങ്കില് അഥവാ പകുതി വിജയിയാക്കിയാല് അവരെ എന്തു പറയും- കേള്ക്കുന്നവരെന്നല്ലേ പറയുക.
ഉള്ക്കൊള്ളുന്നവര് സാഹചര്യമോ പ്രശ്നമോ മുന്നില് വരുന്നുവെങ്കില് ത്രികാലദര്ശി സ്ഥിതിയില് സ്ഥിതി ചെയ്തുകൊണ്ട് ഒന്നുമുണ്ടായില്ല എന്ന മട്ടില് മറികടക്കുന്നു. ഇതിനെ പറയുന്നു ഉള്ക്കൊള്ളുക അതായത് സമയത്ത് കാര്യത്തിലുപയോഗിക്കുക, സമയാനുസരണം ഓരോ ശക്തിയെ, ഓരോ പോയിന്റിനെ, ഓരോ ഗുണത്തെ ആജ്ഞയില് നടത്തുക. സ്ഥൂല ഖജനാവു പോലെ തന്നെ, ഖജനാവിനെ സ്വയം ഖജനാവല്ല ഉപയോഗിക്കുന്നത് ഖജനാവിനെ ഉപയോഗിക്കുന്നത് മനുഷ്യാത്മാക്കളാണ്. എപ്പോള് ആഗ്രഹിക്കുന്നുവോ എത്ര ആഗ്രഹിക്കുന്നുവോ എങ്ങനെ ആഗ്രഹിക്കുന്നുവോ അങ്ങനെ ഉപയോഗിക്കാനാവും. ഇങ്ങനെ എന്തു സര്വ ഖജനാക്കള് കേള്പ്പിച്ചുവോ, അവയുടെ അധികാരി ആര്? താങ്കളോ മറ്റാരെങ്കിലുമോ? അധികാരിയല്ലേ. അധികാരിയുടെ ജോലിയെന്താണ്? ഖജനാവ് അവരെ നടത്തുമോ അതോ അവര് ഖജനാക്കളെ നടത്തുമോ? എങ്കില് ഇങ്ങനെ ഓരോ ഖജനാക്കളുടെ അധികാരിയായി സമയത്ത് ജ്ഞാനി അര്ഥം വിവേകി, നോളജ്ഫുള്, ത്രികാലദര്ശിയായി കാര്യത്തിലുപയോഗിക്കൂ. ഇങ്ങനെയല്ല, സമയം വരുമ്പോള് ഓര്ഡര് ചെയ്യുക സഹനശക്തിയെ, എന്നിട്ട് കാര്യം കഴിഞ്ഞിട്ടു പിന്നെ സഹനശക്തി വരിക. ഉള്ക്കൊള്ളാനുള്ള ശക്തി ഏതു സമയത്ത് ഏതു വിധിയില് വേണമോ ആ സമയം തന്റെ കാര്യം ചെയ്യണം. ഇങ്ങനെയല്ല ഉള്ളിലെടുത്തുവെന്നതു ശരി, എന്നാല് അല്പാല്പം പിന്നെ വായിലൂടെ പുറത്തുചാടി, അര മണിക്കൂര് ഉള്ക്കൊണ്ടു, പിന്നെ ഒരു സെക്കന്ഡ് ഉള്ളിലൊതുക്കുന്നതിനു പകരം പറഞ്ഞുപോയി. അപ്പോള് ഇതിനെ എന്തു പറയും? ഖജനാവിന്റെ യജമാനനോ അടിമയോ?
സര്വ ശക്തികള് അച്ഛന്റെ അധികാരത്തിലുള്ള ഖജനാക്കളാണ്, സമ്പത്താണ്, ജന്മസിദ്ധഅധികാരമാണ്. അപ്പോള് ജന്മസിദ്ധഅധികാരത്തിന്റെ എത്ര ലഹരിയുണ്ടാകുന്നു! കൊച്ചു രാജകുമാരനായിരിക്കാം, എന്താ ഖജനാവ് എന്നറിയില്ലായിരിക്കും എന്നാല് കുറച്ചെങ്കിലും സ്മൃതി വരുന്നതിലൂടെ എത്ര ലഹരിയുണ്ടാകുന്നു- ഞാന് രാജാവിന്റെ കുട്ടിയാണ്! അപ്പോള് ഇത് അധികാരത്തിന്റെ ലഹരിയല്ലേ. അപ്പോള് ഖജനാക്കളെ കാര്യത്തിലുപയോഗിക്കൂ. കാര്യത്തില് കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. സന്തോഷിക്കുന്നു- നിറഞ്ഞു, എല്ലാം കിട്ടി. എന്നാല് കാര്യത്തിലുപയോഗിക്കുക, അതിലൂടെ സ്വയത്തിനും പ്രാപ്തി ചെയ്യിക്കുക, മറ്റുള്ളവര്ക്കും പ്രാപ്തി ചെയ്യിക്കുക അതില് യഥാക്രമമാകുന്നു. ഇല്ലെങ്കില് നമ്പര് എന്തുകൊണ്ട് വരുന്നു? നല്കുന്നയാളും ഒന്നാണ്, നല്കുന്നതും ഏകരസമായി, പിന്നെ നമ്പര് എന്തുകൊണ്ട്? അപ്പോള് ബാപ്ദാദ കണ്ടു ഖജനാക്കളാണെങ്കില് വളരെ ലഭിച്ചു, നിറഞ്ഞുമിരിക്കുന്നു ഏവരും, എന്നാല് നിറവിന്റെ ലാഭമെടുക്കുന്നില്ല. ലൗകികത്തിലും പലര്ക്കും ധനത്തില് നിന്നും ആനന്ദവും ലാഭവും നേടാനുള്ള വഴിയറിയാം ചിലരുടെ പക്കലുണ്ടാവും വളരെ ധനം എന്നാല് ഉപയോഗിക്കാനുള്ള വഴിയറിയില്ല, അതിനാല് ഉണ്ടായിട്ടും ഇല്ലാത്ത പോലെ. അതിനാല് എന്താണ് അടിവരയിടേണ്ടത്? കേവലം കേള്ക്കുന്നവരാകാതിരിക്കൂ, ഉപയോഗിക്കുന്ന വിധിയിലൂടെ ഇപ്പോഴാണെങ്കിലും സിദ്ധിയെ പ്രാപ്തമാക്കൂ, അനേക ജന്മങ്ങളുടെ സദ്ഗതിയെ പ്രാപ്തമാക്കൂ.
ദിവ്യഗുണവും അച്ഛന്റെ സമ്പത്താണ്. അപ്പോള് ലഭിച്ച സമ്പത്തിനെ കാര്യത്തിലുപയോഗിക്കുന്നതില് എന്ത് ബുദ്ധിമുട്ടാണ്. ഓര്ഡറിടുവാനറിയില്ലേ? യജമാനനേ ഓര്ഡര് ചെയ്യാനറിയൂ. ദുര്ബലര്ക്ക് ഓര്ഡര് ചെയ്യാനറിയില്ല, അവര് ചിന്തിക്കും. പറയണോ വേണ്ടയോ, അറിയില്ല സഹായം കിട്ടുമോ കിട്ടില്ലയോ… സ്വന്തം ഖജനാവല്ലേ. അച്ഛന്റെ ഖജനാവ് സ്വന്തം ഖജനാവല്ലേ. അതോ അച്ഛന്റെയാണ് എന്റെയല്ലെന്നോ? അച്ഛന് എന്തിനു നല്കി? തന്റേതാക്കുവാന് നല്കിയോ വെറുതെ കണ്ട് സന്തോഷിക്കുവാന് നല്കിയോ? കര്മത്തില് കൊണ്ടുവരുന്നതിനായി ലഭിച്ചു. റിസല്റ്റില് കാണപ്പെടുന്നു, എല്ലാ ഖജനാക്കളെയും ശേഖരിക്കുവാനുളള വിധി കുറച്ചേ അറിയൂ. ജ്ഞാനത്തിന്റെ അര്ഥവും ഇതല്ല പോയിന്റ് ആവര്ത്തിക്കുക അഥവാ ബുദ്ധിയില് വെക്കുക. ജ്ഞാനം അര്ഥം വിവേകം. ത്രികാലദര്ശിയാകാനുള്ള വിവേകം. സത്യവും അസത്യത്തിന്റെയും വിവേകം, സമയാനുസരണം കര്മം ചെയ്യുന്നതിനുള്ള വിവേകം. ഇതിനെ ജ്ഞാനം എന്നു പറയുന്നു.
ഇനി ആരെങ്കിലും ഇത്ര വിവേകിയാണ് സമയം വരുമ്പോള് അവിവേകിയുടെ കാര്യം ചെയ്യുന്നു എങ്കില് അവരെ ജ്ഞാനി എന്നു പറയുമോ? വിവേകി അവിവേകിയായാല് എന്താണ് പറയുക? അവിവേകിയോട് ഒന്നും പറയുകയേയില്ല. എന്നാല് വിവേകിക്ക് എല്ലാവരും സൂചനയേകും ഇത് വിവേകമാണോ? അപ്പോള് ജ്ഞാനത്തിന്റെ ഖജനാവ് ധാരണ ചെയ്യുക, ശേഖരിക്കുക അര്ഥം ഓരോ സമയം ഓരോ കാര്യത്തില് ഓരോ കര്മത്തില് വിവേകത്തോടെ പോകുക. മനസിലായോ? അപ്പോള് താങ്കള് മഹാവിവേകിയല്ലേ. ജ്ഞാനിതു ആത്മാവോ ജ്ഞാനംകേള്ക്കുന്ന ആത്മാവോ? പരിശോധിക്കൂ ഇങ്ങനെ ജ്ഞാനിതു ആത്മാവ് എത്രത്തോളമായി പ്രായോഗിക കര്മത്തില്, സംസാരത്തില്…ഇങ്ങനെ എല്ലാവരുടെ കൈയും ഉയര്ത്തിക്കുകയാണെങ്കില് എല്ലാവരും പറയും ഞങ്ങള് ലക്ഷ്മീനാരായണനാകും. ആരും പറയുകയില്ല ഞങ്ങള് സീതാരാമനാകും. എന്നാല് ആരെങ്കിലും ആകുമല്ലോ. എല്ലാവരും പറയും ഞാന് വിശ്വ മഹാരാജാവാകും. നല്ലത്, ലക്ഷ്യം ഇങ്ങനെ ഉയര്ന്നതായിരിക്കണം. എന്നാല് വെറും ലക്ഷ്യം വരേക്കുമല്ല, ലക്ഷ്യവും ലക്ഷണവും സമാനമാകണം. ലക്ഷ്യമാണ് വിശ്വമഹാരാജന്, കര്മത്തില് ഒരു ഗുണമോ ശക്തിയോ ഓര്ഡര് അനുസരിക്കുന്നില്ല അപ്പോള് അവര് വിശ്വത്തിന്റെ മഹാരാജാവ് എങ്ങനെയാകും? തന്റെ തന്നെ ഖജനാവ് തന്റെ തന്നെ കാര്യത്തില് വരുന്നില്ലെങ്കില് വിശ്വത്തിന്റെ ഖജനാവ് എങ്ങനെ സൂക്ഷിക്കും? അതിനാല് സര്വ ഖജനാക്കളാല് സമ്പന്നമാകൂ വിശേഷിച്ച് വര്ത്തമാനസമയത്ത് ഇതേ സഹജ പുരുഷാര്ഥം ചെയ്യൂ സര്വരില് നിന്നും ബാപ്ദാദയില് നിന്നും ഓരോ സമയം ആശീര്വാദങ്ങളെടുത്തു കൊണ്ടിരിക്കൂ.
ആശീര്വാദങ്ങള് ആര്ക്കാണ് ലഭിക്കുക? ആരാണോ സന്തുഷ്ടമായിരുന്ന് സര്വരെയും സന്തുഷ്ടമാക്കുന്നത്. എവിടെ സന്തുഷ്തയുണ്ടോ അവിടെ ആശീര്വാദങ്ങളുണ്ട്. മറ്റെന്തില്ലെങ്കിലും സാരമില്ല. പ്രസംഗിക്കുവാനറിയില്ല സാരമില്ല. സര്വ ഗുണം ധാരണ ചെയ്യുന്നതില് പരിശ്രമിക്കുന്നു, സര്വശക്തികളെ നിയന്ത്രിക്കുന്നതില് പരിശ്രമിക്കുന്നു, അതിനെയും വിടൂ. എന്നാല് ഒരു കാര്യം ഇതു ധാരണ ചെയ്യൂ ആശീര്വാദങ്ങള് സര്വര്ക്കും നല്കണം, ആശീര്വാദങ്ങള് നേടണം. ഇതില് ഒരു പരിശ്രമവും ചെയ്യേണ്ടിവരില്ല. ചെയ്തുനോക്കൂ. ഒരു ദിവസം അമൃതവേള മുതല് രാത്രി വരെ ഇതേ കാര്യം ചെയ്യൂ, ആശീര്വാദങ്ങള് കൊടുക്കണം, ആശീര്വാദങ്ങളെടുക്കണം. പിന്നെ രാത്രി പരിശോധിക്കൂ സഹജപുരുഷാര്ഥമായിരുന്നുവോ പരിശ്രമിച്ചുവോ? മറ്റൊന്നും ചെയ്യേണ്ട എന്നാല് ആശീര്വാദങ്ങള് കൊടുക്കൂ, ആശീര്വാദങ്ങളെടുക്കൂ. ഇതില് എല്ലാം വരും. ദിവ്യഗുണം, ശക്തികള്, തനിയേ വന്നുചേരും. ആരെങ്കിലും താങ്കള്ക്കു ദു:ഖം നല്കിയാലും താങ്കള് ആശീര്വാദം നല്കണം. അപ്പോള് സഹനശക്തി, ഉള്ക്കൊള്ളാനുള്ള ശക്തി ആയില്ലേ, സഹനശീലത്തിന്റെ ഗുണമുണ്ടാകില്ലേ. മനസിലായോ.
ആശീര്വാദങ്ങള് നല്കുക, ആശീര്വാദങ്ങള് നേടുക- ഇതു ബീജമാണ്. ഇതില് വൃക്ഷം സ്വതവേ അടങ്ങിയിരിക്കുന്നു. ഇതിന്റെ വിധി രണ്ടു വാക്കില് ഓര്മ വെക്കൂ, ഒന്നാണ് ശിക്ഷണം, രണ്ടാമത് ക്ഷമ, ദയ. അപ്പോള് ശിക്ഷണം നല്കുവാനായി ധാരളം പരിശ്രമിക്കുന്നു, ക്ഷമിക്കുവാനറിയില്ല. അപ്പോള് ക്ഷമിക്കണം, ക്ഷമിക്കുക തന്നയാണ് ശിക്ഷണമായിത്തീരുക. ശിക്ഷണം നല്കുമ്പോള് ക്ഷമ മറക്കുന്നു. എന്നാല് ക്ഷമിക്കുമ്പോള് ശിക്ഷണം സ്വതവേ വന്നു ചേരും. ശിക്ഷകരാകുക വളരെ എളുപ്പമാണ്. സപ്താഹ കോഴ്സിനു ശേഷം തന്നെ ശിക്ഷകരാകുന്നു. അപ്പോള് ക്ഷമിക്കണം, ദയാമനസ്കരാകണം. വെറും ശിക്ഷകരാകരുത്. ക്ഷമിക്കുക ഇപ്പോഴേ ഈ സംസ്കാരം ധാരണ ചെയ്യുക അപ്പോഴേ ആശീര്വാദങ്ങള് നല്കാനാവൂ. ഇപ്പോഴേ ആശീര്വാദങ്ങള് നല്കുന്ന സംസ്കാരം പക്കയാക്കുമെങ്കില് താങ്കളുടെ ജഢചിത്രങ്ങളിലൂടെ പോലും ആശീര്വാദങ്ങളെടുത്തുകൊണ്ടിരിക്കും. ചിത്രങ്ങള്ക്കു മുന്നില് പോയി എന്താണു പറയാറ്? ആശീര്വദിക്കൂ, ദയ ചൊരിയൂ… താങ്കളുടെ ജഢചിത്രങ്ങളില് നിന്നും ആശീര്വാദങ്ങള് ലഭിക്കുന്നുവെങ്കില് ചൈതന്യത്തില് ആത്മാക്കളില് നിന്ന് എത്ര ആശീര്വാദങ്ങള് ലഭിക്കും! ആശീര്വാദങ്ങളുടെ അളവറ്റ ഖജനാവ് ബാപ്ദാദയില് നിന്ന് ഓരോ ചുവടില് ലഭിച്ചുകൊണ്ടിരിക്കുന്നു, എടുക്കുന്നവര് എടുക്കട്ടെ. താങ്കള് നോക്കൂ ശ്രീമതമനുസരിച്ച് ഏതൊരു ചുവടു വെക്കുന്നുവെങ്കിലും എന്ത് അനുഭവമുണ്ടാകുന്നു? ബാബയുടെ ആശീര്വാദങ്ങള് ലഭിക്കുന്നില്ലേ. അഥവാ ഓരോ ചുവടും ശ്രീമതത്തില് സഞ്ചരിക്കുകയാണെങ്കില് ഓരോ ചുവടില് എത്ര ആശീര്വാദം ലഭിക്കും, ആശീര്വാദങ്ങളുടെ ഖജനാവ് എത്ര നിറഞ്ഞതായിരിക്കും!
ആര് എന്തു നല്കിയാലും താങ്കള് അവര്ക്ക് ആശീര്വാദങ്ങള് നല്കൂ, ആരെങ്കിലും ക്രോധിക്കുകയാണെങ്കിലും അതിലും ആശീര്വാദങ്ങളുണ്ട്. ക്രോധത്തില് ആശീര്വാദങ്ങളോ കലഹമോ ഉള്ളത്? ആര് എത്ര ക്രോധിക്കുകയാണെങ്കിലും പക്ഷേ താങ്കളെ ഓര്മിപ്പിക്കുകയാണ് ഞാന് പരവശമാണ്, എന്നാല് താങ്കള് മാസ്റ്റര് സര്വശക്തിവാനാണ്. അപ്പോള് ആശീര്വാദങ്ങള് ലഭിച്ചില്ലേ. ഓര്മപ്പെടുത്തി താങ്കള് മാസ്റ്റര് സര്വശക്തിവാനാണ്, താങ്കള് ശീതളജലമൊഴിക്കുന്നയാളാണ്. അപ്പോള് ക്രോധി ആശീര്വാദം നല്കിയില്ലേ. അവര് എന്തു തന്നെ നല്കട്ടെ എന്നാല് താങ്കള് അവര്ക്ക് ആശീര്വാദങ്ങള് നല്കൂ. കേള്പ്പിച്ചില്ലേ റോസാപുഷ്പത്തിനും നോക്കൂ എത്ര വിശേഷതയാണ്, എത്ര ദുര്ഗന്ധമുള്ള വളമാണ്, ദുര്ഗന്ധത്തില് നിന്നും സ്വയം എന്തെടുക്കുന്നു? സുഗന്ധമെടുക്കുകയല്ലേ. റോസാപുഷ്പത്തിന് ദുര്ഗന്ധത്തില് നിന്നും സുഗന്ധമെടുക്കാന് കഴിയുമെങ്കില് താങ്കള്ക്ക് ക്രോധിയില് നിന്നും ആശീര്വാദമെടുക്കാന് കഴിയുകയില്ലേ. വിശ്വമഹാരാജാവാകേണ്ടത് റോസാപുഷ്പത്തിനോ അതോ താങ്കള്ക്കോ? ഇതൊരിക്കലും വിചാരിക്കരുത് ഇവര് ശരിയായാല് ഞാന് ശരിയാവാം, ഈ വ്യവസ്ഥിതി ശരിയായാല് ഞാന് ശരിയാവും. എപ്പോഴെങ്കിലും സാഗരത്തിനു മുന്നില് പോയി പറയുമോ- ഹേ തിരമാലേ താങ്കള് വലുതാവരുത്, ചെറുതായി വരൂ, വളഞ്ഞ് വരരുത് നേരെ വരൂ? ഈ ലോകവും സാഗരമാണ്. എല്ലാ അലകളും ചെറുതാവുകയുമില്ല, വളയുകയുമില്ല, നേരെയാവുകയുമില്ല, വലുതാവുകയുമില്ല, ചെറുതാവുകയുമില്ല. അപ്പോള് ഈ ആധാരം വെക്കരുത്- ഇതു ശരിയായാല് ഞാന് ശരിയാകും. അപ്പോള് പരിതസ്ഥിതി വലുതോ താങ്കളോ വലുത്? ബാപ്ദാദയുടെ അടുക്കല് എല്ലാ കാര്യങ്ങളും എത്തിച്ചേരുന്നുണ്ടല്ലോ. ഇതു ശരിയാക്കിത്തന്നാല് ഞാനും ശരിയാകും. ഈ ക്രോധിക്കുന്നവരെ ശീതളമാക്കിത്തരൂ എങ്കില് ഞാന് ശീതളമാകും. ഈ മുറുമുറുക്കുന്നവരെ മാറ്റിത്തരൂ സെന്റര് ശരിയാകും. ഇങ്ങനെ ആത്മീയഭാഷണം ചെയ്യരുത്. താങ്കളുടെ സ്ലോഗന് തന്നെയാണ്- മാറ്റാന് പോകാതെ മാറിക്കാണിക്കൂ. ഇവര് എന്താ ഇങ്ങനെ ചെയ്യുന്നത്, ഇങ്ങനെ ചെയ്യാന് പാടില്ല, ഇവര് മാറുക തന്നെ വേണം….. പക്ഷേ ആദ്യം സ്വയത്തെ മാറ്റൂ. സ്വപരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തനം അഥവാ അന്യരുടെ പരിവര്ത്തനം. അതോ അന്യരുടെ പരിവര്ത്തനത്തിലൂടെ സ്വപരിവര്ത്തനമാണോ? സ്ലോഗന് തെറ്റിച്ചിട്ടില്ലല്ലോ? എന്തു ചെയ്യും? സ്വയം മാറുമോ മറ്റുള്ളവരെ മാറ്റുന്നതില് സമയം കളയുമോ? ഒരു വര്ഷം വേണമെങ്കില് ശ്രമിച്ചു നോക്കിക്കോളൂ സ്വയം മാറാതെ മറ്റുള്ളവരെ മാറ്റാന് പരിശ്രമിച്ചോളൂ. സമയം മാറും എന്നാല് താങ്കളും മാറുകയില്ല അവരും മാറുകയില്ല. മനസിലായോ! സര് ഖജനാക്കളുടെ യജമാനനാകുക അര്ഥം സമയത്ത് ഖജനാക്കളെ കാര്യത്തിലുപയോഗിക്കുക. ശരി
സര്വ ഖജനാക്കളാല് സമ്പന്ന ആത്മാക്കള്ക്ക്, സര്വ ഖജനാക്കളെ കാര്യത്തിലുപയോഗിക്കുന്ന, വര്ധിപ്പിക്കുന്ന ജ്ഞാനിതു ആത്മാക്കളായ മക്കള്ക്ക്, സര്വ ഖജനാക്കളുടെ യജമാനനായി സമയത്ത് വിധിപൂര്വം കാര്യത്തിലുപയോഗിക്കുന്ന ശ്രേഷ്ഠാത്മാക്കള്ക്ക്, ഓരോ ശക്തി, ഓരോ ഗുണത്തിന്റെയും അധികാരിയായി സ്വയത്തിലും സര്വരിലും നിറയ്ക്കുന്ന വിശേഷാത്മാക്കള്ക്ക്, സദാ ആശീര്വാദങ്ങളുടെ ഖജനാവിനാല് സഹജപുരുഷാര്ഥത്തിന്റെ അനുഭവം ചെയ്യുന്ന സഹജയോഗി ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
വരദാനം:-
താങ്കള്ക്ക് പ്രയോജനത്തില് വരുന്ന സയന്സിന്റെ വസ്തുക്കള്, ഡ്രാമയനുസരിച്ച് അവയ്ക്കും ടച്ചിംഗ് ലഭിച്ചത് ബാബയ്ക്ക് ആവശ്യകതയുണ്ടായപ്പോഴാണ്. എന്നാല് ഈ സാധനങ്ങള് ഉപയോഗിച്ചുകൊണ്ടും അവയ്ക്ക് വശപ്പെടാതിരിക്കൂ. ഒരിക്കലും ഒരു വസ്തുവും അതിന്റെ നേര്ക്ക് ആകര്ഷിക്കരുത.് മാസ്റ്റര് സൃഷ്ടാവായി സൃഷ്ടിയില് നിന്നും ലാഭമെടുക്കൂ. അഥവാ അതിനു വശപ്പെട്ടു പോയി എങ്കില് അതു ദു:ഖം നല്കും അതിനാല് സാധനങ്ങള് ഉപയോഗിച്ചുകൊണ്ടും സാധന നിരന്തരം നടന്നുകൊണ്ടിരിക്കട്ടെ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!