28 June 2022 Malayalam Murli Today | Brahma Kumaris

28 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

27 June 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര്ക്ക് പരിധിയില്ലാത്ത അച്ഛനില് നിന്നും 21 ജന്മത്തേക്കുള്ള പൂര്ണ്ണമായ സമ്പത്ത് നേടുന്നതിന് തീര്ച്ചയായും ശ്രീമതമനുസരിച്ച് നടക്കണം.

ചോദ്യം: -

നിങ്ങള് കുട്ടികള് ഏതൊരു തയ്യാറെടുപ്പാണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങളുടെ പ്ലാന് എന്താണ്?

ഉത്തരം:-

നിങ്ങള് അമരലോകത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ പ്ലാനാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കുക എന്നത്. നിങ്ങള് തന്റെ തന്നെ ശരീരം-മനസ്സ്-ധനം കൊണ്ട് ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിനുള്ള സേവനത്തില് മുഴുകിയിരിക്കുന്നു. നിങ്ങള് ബാബയോടൊപ്പം പൂര്ണ്ണമായും സഹയോഗികളാണ്. അഹിംസയുടെ ബലത്തിലൂടെ നിങ്ങളുടെ പുതിയ രാജധാനി സ്ഥാപി തമായി കൊണ്ടിരിക്കുന്നു. മനുശ്യര് വിനാശത്തിന് വേണ്ടി പ്ലാന് ഉണ്ടാക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മാതാ ഓ മാതാ..

ഓം ശാന്തി. ഇത് ആരുടെ മഹിമയാണ് നിങ്ങള് കേട്ടത്? രണ്ട് മാതാക്കളുടെ. ഒന്ന് ബാബയുടെ മഹിമയാണ്, അങ്ങ് തന്നെയാണ് മാതാവും പിതാവും….നിരാകാരനും ഇങ്ങനെയുള്ള മഹിമയുണ്ട്, അങ്ങ് തന്നെയാണ് മാതാവും പിതാവും…. കാരണം പിതാവുണ്ടെങ്കില് മാതാവും ഉണ്ടാകും. നിങ്ങള്ക്കറിയാം പരമപിതാ പരമാത്മാവിന് സൃഷ്ടി രചിക്കേണ്ടി വരുമ്പോള് തീര്ച്ചയായും മാതാവ് വേണം. ബാബയ്ക്ക് ഏതെങ്കിലും സാധാരണ ശരീരത്തില് തീര്ച്ചയായും വരുക തന്നെ വേണം. ശിവജയന്തി അഥവാ ശിവരാത്രി എന്നു പറയുന്നു. തീര്ച്ചയായും പരമപിതാ പരമാത്മാവ് അവതരിക്കുന്നു. എന്തിന് വേണ്ടി? പുതിയ രചനയ്ക്ക് വേണ്ടി, പഴയ രചനയുടെ വിനാശം ചെയ്യുന്നതിന്. ബ്രഹ്മാവിലൂടെ തന്നെയാണ് രചനയെ രചിക്കുന്നത്. ലൗകിക അച്ഛനും പരിധിയുള്ള ബ്രഹ്മാവാണ്. തന്റെ സ്ത്രീയിലൂടെ പരിധിയുള്ള രചനയെ രചിക്കുന്നു. അവരെ മാതാ പിതാവ് എന്നു വിളിക്കുന്നത് അവരുടെ മക്കളാണ്. സര്വ്വരും വിളിക്കില്ല- അങ്ങ് തന്നെയാണ് മാതാ പിതാവെന്ന്….കാരണം ഇത് വളരെ കുട്ടികളുടെ ചോദ്യമാണ്. പ്രജാപിതാ ബ്രഹ്മാവിന് അനേകം മക്കളുണ്ട്. അതിനാല് തീര്ച്ചയായും ബ്രഹ്മാമുഖ കമലത്തിലൂടെ ബ്രാഹ്മണ കുലം അഥവാ ബ്രാഹ്മണ വര്ണ്ണം പരിധിയില്ലാത്ത ബാബയാണ് രചിച്ചിട്ടുണ്ടാകുക. ബാബയുടെ മുഖത്തിലൂടെയുള്ള രചനയാണ്. ആ മാതാ-പിതാവിന്റേത് വികാരി രചനയാണ്. അവര്ക്ക് ഈ മഹിമ ചെയ്യാന് സാധിക്കില്ല. ഈ മഹിമ പരിധിയില്ലാത്ത അച്ഛന്റെയും അമ്മയുടെതുമാണ്. അങ്ങ് തന്നെയാണ് മാതാവും പിതാവും….ബാബാ.. അങ്ങ് വന്ന് ഞങ്ങളെ തന്റേതാക്കി. ബാബയില് നിന്നും ഞങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ 21 ജന്മത്തേക്കുള്ള സുഖമാണ് ലഭിക്കുന്നത്. അതിനാല് ബ്രഹ്മാ മുഖത്തിലൂടെ നിങ്ങള് ശിവബാബയുടെ കൊച്ചു മക്കളായി തീര്ന്നു. ജഗദംബ സരസ്വതി ബ്രഹ്മാമുഖവംശാവലിയായി തീരുന്നു. ഭാരതത്തില് പാടുന്നുണ്ട്- അങ്ങ് തന്നെ മാതാവും പിതാവും… അതിനാല് തീര്ച്ചയായും ജഗദംബയും ജഗത്പിതാവും വേണം. അവരുടെ മുഖത്തിലൂടെ തന്നെയാണ് നിങ്ങള് മക്കളാകുന്നത്. സമ്പത്ത് നിങ്ങള്ക്ക് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്, ബ്രഹ്മാവില് നിന്നല്ല. ആരിലാണോ പ്രവേശിച്ചിരിക്കുന്നത്, അവരെ അമ്മ എന്നു പറയുന്നു. അമ്മയിലൂടെ സമ്പത്തൊന്നും ലഭിക്കില്ല. സമ്പത്ത് എപ്പോഴും അച്ഛനില് നിന്നാണ് ലഭിക്കുന്നത്. നിങ്ങള്ക്കും സമ്പത്ത് പരിധിയില്ലാത്ത അച്ഛനില് നിന്നാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭക്തി മാര്ഗ്ഗത്തില് മഹിമ പാടി, തീര്ച്ചയായും ബാബയ്ക്ക് വരണം. കുട്ടികള് വളരെ ദുഃഖിതരാണ്. ദുഃഖധാമിനു ശേഷം തീര്ച്ചയായും സുഖധാമം വരണം. സത്യയുഗത്തില് സതോപ്രധാന സുഖമാണ് പിന്നെ ത്രേതായില് കുറച്ച് കുറവ്. രണ്ട് കല കുറവെന്നു പറയാം. ദ്വാപര കലിയുഗത്തില് അതിനേക്കാള് കുറവും. ഇപ്പോള് ഈ ചക്രം കറങ്ങുക തന്നെ വേണം. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത അച്ഛന് തന്നെയാണ് സ്വര്ഗ്ഗം രചിക്കുന്നത്. ബാബയ്ക്ക് ആദ്യം സൂക്ഷ്മ വതനം രചിക്കണം കാരണം തീര്ച്ചയായും ബ്രഹ്മാവ് വേണം. ബ്രഹ്മാവിനെയും ശിവബാബ ദത്തെടുക്കുന്നു. പറയുകയാണ്- നീ എന്റേതാണ്. ബ്രഹ്മാവും പറയുന്നു- ബാബാ ഞാന് അങ്ങയുടേതാണ്. ശിവബാബയുടെ മൂന്നു കുട്ടികള്, മൂന്നു പേരുടെയും ജീവചരിത്രം കേള്പ്പിക്കുന്നു. ഈ വ്യക്ത ബ്രഹ്മാവാണ് പിന്നീട് അവ്യക്തമാകുന്നത്. നിങ്ങളും വ്യക്ത ബ്രഹ്മാവിന്റെ സന്താനങ്ങള് പിന്നീട് അവ്യക്ത സന്താനങ്ങളായി മാറുന്നു. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ്. പരമപിതാ പരമാത്മാവ് വിശ്വത്തിന്റെ രചയിതാവാണ്. ആദ്യമാദ്യം രചിക്കുന്നത് സ്വര്ഗ്ഗമാണ്. ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കണം. ഇപ്പോള് നമ്മള് നരകത്തിലാണ്. നമ്മെ രചിച്ചപ്പോഴായിരിക്കും സമ്പത്ത് നല്കിയിട്ടുണ്ടാകുക. ബാബ പറയുന്നു- ഞാനിപ്പോള് രചിച്ചു കൊണ്ടിരിക്കുന്നു. 5000 വര്ഷങ്ങള്ക്ക് മുന്പും ഞാന് ഇതുപോലെ വന്ന് ബ്രഹ്മാവിലൂടെ ബ്രാഹ്മണ കുലത്തെ രചിച്ചിരുന്നു. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്, ഇതിനെ ബ്രാഹ്മണര്ക്കേ സംരക്ഷിക്കാന് സാധിക്കൂ. അതിനാല് ഇവര് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരാണ്. ആ ബ്രാഹ്മണരെ വികാരി ബ്രാഹ്മണര് എന്നാണ് പറയുന്നത്. ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര് എന്നു പറയില്ല. അതിനാല് നിങ്ങള് കുട്ടികള് ഇപ്പോള് ബ്രഹ്മാമുഖവംശാവലികളാണ്. ആദ്യം തീര്ച്ചയായും ബ്രാഹ്മണര് വേണം. എങ്ങനെ ബ്രാഹ്മണരായി? ശൂദ്ര വര്ണ്ണം ഉള്ളത് ഇവിടെ തന്നെയാണ്. നിങ്ങള് കുട്ടികളെ ഇപ്പോള് ബ്രാഹ്മണ വര്ണ്ണത്തിലേക്ക് കൊണ്ടു വന്നു. പാദത്തില് നിന്നും കുടുമി ബ്രാഹ്മണര്, ബ്രാഹ്മണരില് നിന്നും ദേവതയാകണം. ഈ വര്ണ്ണം ആദി സനാതന ദേവീദേവതാ ധര്മ്മത്തിലുള്ളവര്ക്കാണ്, മറ്റ് ധര്മ്മങ്ങളിലുള്ളവര്ക്കല്ല. 21 ജന്മം നിങ്ങള് ദേവതാ വര്ണ്ണത്തില് വരുന്നു. ബ്രാഹ്മണ വര്ണ്ണത്തിലെ ജന്മം ഒന്നോ ഒന്നരയോ ആകാം കാരണം സംസ്ക്കാരം ധാരണ ചെയ്ത് ശരീരം വിടുന്ന കുട്ടികള് വീണ്ടും വന്ന് ജ്ഞാനം എടുക്കാം. അതിനാല് ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളേ സ്വര്ഗ്ഗത്തിന്റെ അധികാരിയാകണമെങ്കില് തീര്ച്ചയായും പവിത്രമാകണം. 63 ജന്മം നിങ്ങള് കഷ്ടപ്പാടനുഭവിച്ചു, ഇപ്പോള് നിങ്ങള് മഹാദുഃഖത്തിലാണ്. മുഴുവന് ഭാരതത്തിന്റെയും പ്രശ്നമാണല്ലോ. ഇപ്പോള് മുഴുവന് ഭാരതവും സുഖിയാണെന്ന് പറയാന് സാധിക്കില്ല. ഭാരതത്തില് ധനവാന്മാര് ധാരാളം ഉണ്ടായിരുന്നു. നോക്കൂ, ഒരു വ്യക്തി വന്നിരുന്നു, കോടിപതിയായിരുന്നു എന്നാല് കൈയ്യും കാലുമില്ലായിരുന്നു, അപ്പോള് ദുഃഖമായില്ലേ. ലോകത്തില് ദുഃഖമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില് തീര്ച്ചയായും ദുഃഖധാമം എന്ന് പറയും. സത്യയുഗത്തില് ഒരാള് പോലും ദുഃഖിയായിട്ടുണ്ടാകില്ല. ഭാരതം സുഖധാമം ആയിരുന്നു. ആരാണ് സ്വര്ഗ്ഗം രചിച്ചത്? ബാബ. നമ്മള് കുട്ടികള് അവകാശികളാണ്. 5000 വര്ഷങ്ങള്ക്ക് മുന്പും നമ്മള് തീര്ച്ചയായും സ്വര്ഗ്ഗത്തിലായിരുന്നു. പറയാറുണ്ട് ക്രിസ്തു വരുന്നതിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഗീത കേള്പ്പിക്കാന് വന്നിരുന്നു എന്ന്. അപ്പോള് 5000 വര്ഷങ്ങളുടെ സമയം ആയില്ലേ. 2000 വര്ഷം ക്രിസ്തുവിന്റെ, 3000 വര്ഷങ്ങള് അതിനു മുമ്പ്. അതിനാല് ഇപ്പോള് ഗീത കേള്പ്പിക്കാനല്ലേ വന്നിരിക്കുന്നത്. തീര്ത്തും ദേവീ ദേവതാ ധര്മ്മവും ഇപ്പോള് പ്രായേണ ലോപിച്ചു.

നിങ്ങള് കുട്ടികള് പാണ്ഢവരാണ്, അവരെ സഹായിക്കുന്നത് ഗീതയുടെ ഭഗവാനാണ്. ബാബ നിരാകാരനാണ്. ശാസ്ത്രങ്ങളിലുമുണ്ട് രുദ്രജ്ഞാനയജ്ഞം. വാസ്തവത്തില് ശിവരാത്രിയാണ്, ശിവജയന്തിയാണ്. രുദ്രജയന്തിയോ രുദ്രരാത്രിയോ എന്ന് പറയില്ല. ശിവരാത്രി എന്ന് എന്തു കൊണ്ട് പറയുന്നു? ഇപ്പോള് പരിധിയില്ലാത്ത രാത്രിയാണ്, ഘോര അന്ധകാരമല്ലേ. ബാബ പറയുന്നു- ഞാന് വരുന്നത് പരിധിയില്ലാത്ത രാത്രിയുടെ സമയത്താണ്. ഇപ്പോള് പകല് വരാന് പോകുന്നു. എന്റെ ജന്മം സാധാരണ മനുഷ്യരെ പോലെയല്ല. കൃഷ്ണന് മാതാവിന്റെ ഗര്ഭകൊട്ടാരത്തിലൂടെയാണ് ജന്മമെടുത്തത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ആ മാതാ-പിതാവിലൂടെ സ്വര്ഗ്ഗത്തിന്റെ സുഖവും സമ്പത്തും ലഭിച്ചു കൊണ്ടിരിക്കുന്നു. സ്വര്ഗ്ഗവും നരകവും ഏത് പക്ഷിയുടെ പേരാണെന്ന് മനുഷ്യര്ക്കറിയില്ല. ഇപ്പോള് ഇവിടെ നിങ്ങള് പഠിക്കാന് വന്നിരിക്കുന്നു, ശ്രീമതമനുസരിച്ച് നടക്കുന്നു. ശ്രീമതമനുസരിച്ച് നടക്കുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിലെ ശ്രീ ലക്ഷ്മീ നാരായണനായി തീരുന്നു. സത്യയുഗത്തിന്റെ അധികാരികളാണ് അതിനാല് തീര്ച്ചയായും കലിയുഗത്തിന്റെ അന്ത്യത്തില് അവര്ക്ക് 84-ാം ജന്മം ഉണ്ടാകും, ആ സമയത്ത് രാജയോഗം പഠിച്ചിട്ടുണ്ടാകും. ഒരാള് മാത്രമല്ല, മുഴുവന് സൂര്യവംശി കുലവും രാജയോഗം പഠിക്കുന്നുണ്ട്. അവര് പരിധിയില്ലാത്ത ബാബയില് നിന്നും സൂര്യവംശീ, ചന്ദ്രവംശീ രാജ്യത്തിന്റെ സമ്പത്ത് നേടി കൊണ്ടിരിക്കുന്നു. ബാബ പറയുന്നു ഇപ്പോള് നിങ്ങള് പവിത്രമായി ജീവിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കൂ കാരണം ഞാന് പവിത്രമായ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. 63 ജന്മം നിങ്ങള് പതിതമായി, അതിനാല് ദുഃഖിയായി. സ്വര്ഗ്ഗത്തില് വളരെ സുഖിയായിരുന്നു. കക്കക്ക് സമാനമായ ഭാരതം പിന്നീട് വജ്രത്തിന് സമാനമാകും. ഈ ഒരേയൊരു ബാബയാണ് പറയുന്നത്- ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുന്നു. പരിധിയില്ലാത്ത അച്ഛന് പറയുന്നു- നിങ്ങള് ഈ അന്തിമ ജന്മം പവിത്രമാകൂ. ഈ മാതാ-പിതാവില് നിന്നും നിങ്ങള് അമൃതം കുടിക്കണം, വിഷം കുടിക്കുന്നത് ഉപേക്ഷിക്കണം. കാമചിതയില് നിന്നും ജ്ഞാന ചിതയിലിരിക്കൂ. നിങ്ങള്ക്ക് ശ്രീമതം ലഭിക്കുന്നു. സമ്പത്ത് നേടണം എന്ന നിശ്ചയമില്ലാത്തവര് പറയും-ബാബാ വിഷം ഉപേക്ഷിക്കാന് വളരെ പ്രയാസമാണ്. നിങ്ങള്ക്ക് 21 ജന്മം സുഖത്തിന്റെ പ്രാപ്തിയുണ്ടാകുന്നു, അതിന് വേണ്ടി നിങ്ങള്ക്ക് ഇത് ഉപേക്ഷിക്കാന് സാധിക്കില്ലേ. ഭക്തി, ജപം, തപസ്സ് ഇതെല്ലാം ചെയ്യുന്നതിലൂടെ പരിധിയുള്ള സുഖം ലഭിക്കുന്നു. പരിധിയില്ലാത്ത സുഖം പരിധിയില്ലാത്ത ബാബയില് നിന്നാണ് ലഭിക്കുന്നത്. ബാബ പറയുന്നു- ഞാന് സന്യാസിമാരുടെയും ഉദ്ധാരം ചെയ്യുന്നു കാരണം ശിവബാബയെ അറിയാത്തത് കാരണം സത്ഗതി ആരും പ്രാപ്തമാക്കുന്നില്ല, തിരികെ വീട്ടില് ആര്ക്കും പോകാനും സാധിക്കില്ല. ബാബയുടെ വീട്ടിലേക്കുള്ള മാര്ഗ്ഗം അറിയാമെങ്കില് പോകേണ്ടേ. സര്വ്വരും പുനര് ജന്മം എടുക്കുക തന്നെ വേണം. സതോ, രജോ, തമോയില് വരുക തന്നെ വേണം. ഇപ്പോള് അസത്യമായ ലോകമാണ്, അസത്യമായ ശരീരമാണ്. ധര്മ്മം സ്ഥാപിച്ചവരുടെ പേരിലാണ് ശാസ്ത്രങ്ങള് ഉണ്ടാകുന്നത്, അതിനെ ധര്മ്മ ശാസ്ത്രമെന്നു പറയുന്നു. ക്രിസ്തു വന്ന് എന്തു ചെയ്തു? സ്വയം വന്നു, അവരുടെ പിന്നാലെ ആ ധര്മ്മത്തിലുള്ള ആത്മാക്കള്ക്ക് വരണം. വൃദ്ധിയുണ്ടാകണം. ഇപ്പോള് നോക്കൂ മതം മാറ്റി ക്രിസ്ത്യാനികളാക്കുന്നുണ്ട്. കൂടുതലും ഹിന്ദു ധര്മ്മത്തിലുള്ളവരെയാണ് മാറ്റുന്നത്. അവര്ക്ക് അവരുടെ ധര്മ്മത്തെ കുറിച്ചേ അറിയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ദേവതാ വര്ണ്ണത്തിലേക്ക് പോകും. കൃഷ്ണന്റെ ആത്മാവും ഇപ്പോള് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല് സംഗമമായത് കാരണം എല്ലാം കലര്ന്നു പോയി. ഈ ചിത്രങ്ങളെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. ജ്ഞാന സാഗരന് പരമപിതാ പരമാത്മാവാണ്, ബാബയിലൂടെ സര്വ്വര്ക്കും സത്ഗതി ലഭിക്കണം. സത്യയുഗത്തില് കുറച്ചു പേരേ ഉണ്ടാകൂ. ബാക്കി സര്വ്വരും കര്മ്മ കണക്ക് തീര്ത്ത് മുക്തിധാമിലേക്ക് പോകും. അവര്ക്ക് ശാന്തിയും നിങ്ങള്ക്ക് സുഖവും ലഭിക്കും. ഇപ്പോള് നിങ്ങള് അളവറ്റ സുഖം നേടുന്നതിന് വേണ്ടി പഠിക്കുന്നു. പാര്ട്ടുള്ളവരാണ് കല്പ കല്പം പുരുഷാര്ത്ഥം ചെയ്യുന്നത്. ബ്രാഹ്മണരാകുന്നവര് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നത് എന്നാല് പുരുഷാര്ത്ഥത്തിന്റെ നമ്പറനുസരിച്ച്. ഇപ്പോള് ദേവീ ദേവതാ ധര്മ്മത്തിന്റെ തൈ നട്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ കല്പത്തില് വന്നവര് തന്നെ ഈ കല്പത്തിലും വരും. ഡ്രാമ നിങ്ങളെ കൊണ്ട് പുരുഷാര്ത്ഥവും തീര്ച്ചയായും ചെയ്യിക്കൂം. ഈ സമയത്ത് സര്വ്വരും കല്ലു ബുദ്ധികളാണ്. പവിഴ ബുദ്ധിയാകുന്നത് സത്യയുഗത്തിലാണ്. അവിടെ രാജാ, റാണി, പ്രജകള് സര്വ്വരും പവിഴ ബുദ്ധിയായിരിക്കും.

ഇപ്പോള് നിങ്ങള് പാണ്ഢവ സേനയാണ്. നിങ്ങള് ബാബയുടെ സഹായത്തിലൂടെ സ്വര്ഗ്ഗത്തിന്റെ അടിത്തറ ഇട്ടു കൊണ്ടിരിക്കുന്നു. നിങ്ങള് സ്വര്ഗ്ഗത്തിന്റെ പ്ലാന് തയ്യാറാക്കി കൊണ്ടിരിക്കുന്നു. അമരലോകത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാക്കി ആര് എന്തെല്ലാം പ്ലാന് ഉണ്ടാക്കുന്നുവൊ അത് സ്വന്തം വിനാശത്തിന് വേണ്ടി തന്നെയാണ്. നിങ്ങള് അഹിംസകരാണ്. അവര് ഹിംസകരാണ്. ഹിംസ ചെയ്യുന്നവര് പരസ്പരം കലഹിച്ച് നശിക്കുന്നു, ശേഷം ജയാരവം മുഴങ്ങുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഡ്രാമയനുസരിച്ച് കഴിഞ്ഞ കല്പത്തില് വന്നവര് തന്നെ വന്ന് അഭിവൃദ്ധി നേടി കൊണ്ടിരിക്കും. ചിലര് ബാബയുടേതായിട്ട് വിട്ടു പോകുന്നു. ബാബ പറയുന്നു നിങ്ങള് എന്റെ ശ്രീമതമനുസരിച്ച് നടക്കുകയാണെങ്കില് സൂര്യവംശീ മഹാരാജാ മഹാറാണിയായി തീരും. ഇവിടെ പരിശ്രമത്തിന്റെ കാര്യമാണ്. അവര് വളരെ താല്പര്യത്തോടെ ശാസ്ത്രങ്ങളിടെ കഥകള് കേള്പ്പിക്കുന്നു. അത് നിങ്ങളും കേട്ടിരുന്നു. കേട്ട് കേട്ട് നരകവാസിയായി, കലകള് കുറഞ്ഞു വന്നു. പറയുന്നു- പതി തന്നെയാണ് ഈശ്വരന് എന്ന്, എന്നാലും ഗുരുവിന്റെയടുത്ത് പോകുന്നു. കലകള് കുറഞ്ഞു വന്നില്ലേ. സൃഷ്ടി തമോപ്രധാനമാകുക തന്നെ വേണം. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബ പറയുന്നു മധുരമായ കുട്ടികളേ ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള് ദേഹീയഭിമാനിയായി ഭവിക്കൂ. എന്നെ മാത്രം ഓര്മ്മിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സത്യംസത്യമായ ബ്രാഹ്മണരായി ഈ രുദ്ര ജ്ഞാന യജ്ഞത്തെയും സംരക്ഷിക്കണം അതോടൊപ്പം വ്യക്ത ബ്രഹ്മാവ് അവ്യക്തമായത് പോലെ അവ്യക്തമാകുന്നതിനുള്ള പുരുഷാര്ത്ഥവും ചെയ്യണം.

2) 21 ജന്മം സുഖിയാകുന്നതിന് ഈ ഒരു ജന്മം ബാബയോട് പാവനമാകുന്നതിനുള്ള പ്രതിജ്ഞയെടുക്കണം. കാമ ചിതയെ ഉപേക്ഷിച്ച് ജ്ഞാന ചിതയിലിരിക്കണം. തീര്ച്ചയായും ശ്രീമത്തനുസരിച്ച് നടക്കണം.

വരദാനം:-

സത്ഗുരുവിലൂടെ ജന്മമെടുത്തപ്പോള് തന്നെ ഏറ്റവും ആദ്യത്തെ മഹാമന്ത്രം ലഭിച്ചു – പവിത്രമാകൂ- യോഗിയാകൂ. ഈ മഹാമന്ത്രം തന്നെയാണ് സര്വ്വ പ്രാപ്തികളുടെയും ചാവി. അഥവാ പവിത്രമല്ല, യോഗീ ജീവിതമില്ലെങ്കില് അധികാരമുണ്ടായിട്ടും അധികാരത്തിന്റെ അനുഭൂതി ചെയ്യാന് സാധിക്കില്ല, അതുകൊണ്ട് ഈ മഹാമന്ത്രം സര്വ്വ ഖജനാവുകളുടെയും അനുഭൂതിയുടെ ചാവിയാണ്. ഇങ്ങനെയുള്ള ഏതൊരു ചാവിയുടെ മഹാമന്ത്രമാണോ സത്ഗുരുവിലൂടെ ശ്രേഷ്ഠ ഭാഗ്യത്താല് ലഭിച്ചത് അതിനെ സ്മൃതിയില് വച്ച് സര്വ്വ പ്രാപ്തികളാലും സമ്പന്നമാകൂ.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

മനുഷ്യര് ചോദ്യം ചോദിക്കാറുണ്ട് സൃഷ്ടിയുടെ ആദി എങ്ങനെയാണ് ഉണ്ടായത്? അവര്ക്ക് ഇത്ര മാത്രമാണ് അറിയുന്നത് അതായത് സൃഷ്ടിയുടെ ആദി നമ്മുടെ ധര്മ്മത്തില് നിന്ന് തന്നെയാണ് ഉണ്ടായത്. ഇബ്രാഹിമിന്റെ പിന്ഗാമികള്, ഇസ്ലാമികള് പറയും ഞങ്ങളുടെ ധര്മ്മത്തില് നിന്നാണ് സൃഷ്ടി ആരംഭിച്ചത്. ക്രിസ്ത്യാനികള് പിന്നീട് അവരുടെ സമയത്താണ് ആദിയെന്ന് കരുതുന്നു. ബുദ്ധര് പിന്നീട് അവരുടെ ധര്മ്മത്തോടെയാണ് ആദിയെന്ന് മനസ്സിലാക്കുന്നു. പിന്നീട് കാണിക്കുന്നു സൃഷ്ടിയുടെ ആദിയില് മനുഷ്യനെ എങ്ങനെയാണ് ഉണ്ടാക്കിയത്? തുടക്കത്തില് ഏറ്റവുമാദ്യം അസ്ഥികളാല് മനുഷ്യനെ ഉണ്ടാക്കി, പിന്നീട് ഇങ്ങനെ കാണിക്കുന്നു ആദ്യം കാറ്റുണ്ടായിരുന്നു, അതില് നിന്ന് ശ്വാസമുണ്ടാക്കി, പിന്നീട് ശ്വാസകോശമുണ്ടാക്കി അങ്ങനെ മനുഷ്യനെ ഉണ്ടാക്കി. ഇങ്ങനെ ആദ്യത്തെ മനുഷ്യനെ ഉണ്ടാക്കി, പിന്നീട് മുഴുവന്സൃഷ്ടിയും. ഇപ്പോള് ഇതാണ് മനുഷ്യരുടെ കേട്ടുകേള്വിയിലെ കാര്യങ്ങള് എന്നാല് നമുക്ക് സ്വയം പരമാത്മാവ് പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ് യഥാര്ത്ഥത്തില് സൃഷ്ടി എങ്ങനെയാണ് ഉണ്ടായത്? വാസ്തവത്തില് പരമാത്മാവ് അനാദിയാണ് അപ്പോള് ഈ സൃഷ്ടിയും അനാദിയാണ്, അങ്ങനെയുള്ള അനാദി സൃഷ്ടിയുടെ ആദിയും പരമാത്മാവിലൂടെ തന്നെയാണ് ഉണ്ടായത്. നോക്കൂ, ഗീതയിലുണ്ട് ഭഗവാനുവാചാ എപ്പോഴാണോ ഞാന് വരുന്നത് അപ്പോള് ആസുരീയ ലോകത്തിന്റെ വിനാശം ചെയ്ത് ദൈവീക ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു അര്ത്ഥം കലിയുഗീ തമോഗുണീ അപവിത്ര ആത്മാക്കളെ പവിത്രമാക്കുന്നു. അപ്പോള് ഏറ്റവുമാദ്യം പരമാത്മാവ് സൃഷ്ടിയുടെ ആദിയില് ബ്രഹ്മാ വിഷ്ണു ശങ്കരന് മൂന്ന് രൂപങ്ങളെ രചിച്ചു പിന്നീട് ബ്രഹ്മാവിലൂടെയും സരസ്വതിയിലൂടെയും ദൈവീക ലോകത്തിന്റെ സ്ഥാപന ചെയ്തു. അങ്ങനെ സൃഷ്ടിയുടെ ആദി ബ്രഹ്മാവിലൂടെ ആരംഭിച്ചു ആ ബ്രഹ്മാവിനെയാണ് ക്രിസ്ത്യാനികള് ആദം എന്നും സരസ്വതിയെ ഈവ് എന്നും പറയുന്നത്. മുസ്ലീമില് പിന്നീട് ആദം ബീബിയെന്ന് പറയുന്നു, ഇപ്പോള് വാസ്തവത്തില് യഥാര്ത്ഥ കാര്യം ഇതാണ്. എന്നാല് ഈ രഹസ്യത്തെ അറിയാത്തതു കാരണം ഒരേ ബ്രഹ്മാവിന് തന്നെ വ്യത്യസ്ത പേര് നല്കിയിരിക്കുന്നു. ഏതുപോലെയാണോ പരമാത്മാവിനെ ചിലര് ഗോഡ് എന്ന് പറയുന്നു, ചിലര് അള്ളാഹുവെന്ന് പറയുന്നു എന്നാല് പരമാത്മാവ് ഒന്ന് തന്നെയാണ്, ഇത് കേവലം ഭാഷയിലെ വ്യത്യാസമാണ്. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top