26 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
തപസ്യയുടെ പ്രത്യക്ഷ ഫലമാണ് - സന്തോഷം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ബാപ്ദാദ തന്റെ സര്വ്വ തപസ്വീരാജാവായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. തപസ്വിയുമാണ്, അധികാരികളുമാണ് അതിനാല് തപസ്വീരാജനാണ്. തപസ്യാ അര്ത്ഥം രാജ്യ അധികാരിയാകുക. തപസ്യ രാജാവാക്കുന്നു. അതിനാല് സര്വ്വരും രാജാവായില്ലേ. തപസ്യയുടെ ബലം എന്ത് ഫലമാണ് നല്കുന്നത്? അധീനതയില് നിന്നും അധികാരി അര്ത്ഥം രാജാവാക്കി മാറ്റുന്നു അതിനാല് തപസ്യയില് നിന്നും രാജ്യ ഭാഗ്യം പ്രാപ്തമാകുന്നു എന്ന മഹിമയുണ്ട്. അപ്പോള് എത്ര ശ്രേഷ്ഠമായ ഭാഗ്യമാണ്. ഇങ്ങനെയുള്ള ഭാഗ്യം മുഴുവന് കല്പത്തിലും മറ്റാര്ക്കും പ്രാപ്തമാകില്ല. ഇത്രയും ഉയര്ന്ന ഭാഗ്യം- ഭാഗ്യ വിദാതാവിനെ തന്നെ സ്വന്തമാക്കി.. ഭാഗ്യം ഓരോന്നായി യാചിക്കേണ്ട ആവശ്യമില്ല. ഭാഗ്യ വിദാതാവില് നിന്നും സര്വ്വ ഭാഗ്യവും സമ്പത്തിന്റെ രൂപത്തില് നേടിയെടുത്തു. സമ്പത്ത് ഒരിക്കലും യാചിക്കാറില്ല. സര്വ്വ ഭാഗ്യം, ഭാഗ്യ വിദാതാവ് സ്വയം നല്കി. തപസ്യ അര്ത്ഥം ആത്മാവ് പറയുന്നു- ഞാന് ബാബയുടേത്, ബാബ എന്റേത്, ഇതിനെയാണ് തപസ്യയെന്ന് പറയുന്നത്. ഈ തപസ്യയുടെ ബലത്തിലൂടെ ഭാഗ്യ വിദാതാവിനെ സ്വന്തമാക്കി. ഭാഗ്യ വിദാതാവായ ബാബയും പറയുന്നു- ഞാന് നിന്റേതാണ്. അപ്പോള് എത്ര ശ്രേഷ്ഠമായ ഭാഗ്യമാണ്. ഭാഗ്യത്തിനോടൊപ്പം സ്വരാജ്യവും ലഭിച്ചു. ഭാവിയിലെ വിശ്വത്തിന്റെ രാജ്യം സ്വരാജ്യത്തിന്റെ ആധാരമാണ്. അതിനാല് തപസ്വീരാജനാണ്. ബാപ്ദാദായ്ക്കും തന്റെ ഓരോ രാജ്യ അധികാരി കുട്ടികളെ കാണുമ്പോള് സന്തോഷമുണ്ടാകുന്നു. ഭക്തിയില് അനേക ജന്മങ്ങളില് ബാപ്ദാദായുടെ മുന്നില് എന്ത് പറഞ്ഞു? ഓര്മ്മയുണ്ടോ അതോ മറന്നു പോയോ? അടിക്കടി സ്വയത്തെ ഞാന് അടിമയാണ്, ഞാന് അടിമയാണ് എന്ന് പറഞ്ഞു. ഞാന് നിന്റെ അടിമയാണ്. ബാബ പറയുന്നു എന്റെ കുട്ടികള് അടിമകളോ! സര്വ്വ ശക്തിവാന്റെ കുട്ടികള് അടികളെന്ന് പറയുന്നത് ശോഭിക്കില്ല. അതിനാല് ബാബ ഞാന് നിന്റെ അടിമയാണ് എന്നതിന് പകരം എന്ത് അനുഭവം ചെയ്യിച്ചു? ഞാന് നിന്റേത്. അപ്പോള് അടിമയില് നിന്നും രാജാവായി. ഇപ്പോഴും ഇടയ്ക്ക് അടിമയാകുന്നില്ലല്ലോ? അടിമയുടെ പഴയ സംസ്ക്കാരം ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നില്ലല്ലോ? മായയുടെ അടിമയാകുന്നുണ്ടോ? രാജാവിന് ഒരിക്കലും അടിമയാകാന് സാധിക്കില്ല. അടിമത്വം ഇല്ലാതായോ അതോ ഇടയ്ക്കിടയ്ക്ക് ഇഷ്ടമായി തോന്നുന്നുണ്ടോ? അപ്പോള് തപസ്യയുടെ ബലം വളരെ ശ്രേഷ്ഠമാണ്, എന്ത് തപസ്യയാണ് ചെയ്യുന്നത്? തപസ്യയില് പരിശ്രമിക്കുന്നുണ്ടോ? ബാപ്ദാദ കേള്പ്പിച്ചു തപസ്യയെന്താണ് എന്ന്. സന്തോഷമായിട്ടിരിക്കുക എന്ന്. തപസ്യ അര്ത്ഥം വളരെ സഹജമായി നൃത്തം ചെയ്യുക, പാടുക. നൃത്തം ചെയ്യാനും പാടാനും സഹജമല്ലേ അതോ പ്രയാസമാണോ? മനോരഞ്ചനമായി തോന്നുന്നുണ്ടോ അതോ പരിശ്രമം അനുഭവപ്പെടുന്നുണ്ടോ? അപ്പോള് തപസ്യയില് എന്താണ് ചെയ്യുന്നത്? തപസ്യയുടെ പ്രത്യക്ഷ ഫലമാണ് സന്തോഷം. സന്തോഷം ഉണ്ടാകുമ്പോള് എന്ത് സംഭവിക്കുന്നു? നൃത്തം ചെയ്യുന്നു. തപസ്യ അര്ത്ഥം സന്തോഷത്തില് നൃത്തം ചെയ്യുക, ബാബയുടെയും തന്റെയും ആദി അനാദി സ്വരൂപത്തിന്റെ മഹിമ പാടുക. ഈ ഗീതം എത്ര വലുതാണ്, എത്ര സഹജമാണ്. ഇത് പാടാന് തൊണ്ട ശരിയാകണം എന്നില്ല. നിരന്തരം ഈ ഗീതം പാടാന് സാധിക്കും. നിരന്തരം സന്തോഷത്തില് നൃത്തം ചെയ്തു കകൊണ്ടിരിക്കൂ. അപ്പോള് തപസ്യയുടെ അര്ത്ഥം എന്തായി? നൃത്തം ചെയ്യുക, പാടുക, എത്ര സഹജമായി..ചെറിയ തെറ്റ് ചെയ്യുന്നവര്ക്കാണ് തല ഭാരിക്കുന്നത്. ബ്രാഹ്മണ ജീവിതത്തില് ഒരിക്കലും ആരുടെയും തല ഭാരിക്കില്ല. ഹോസ്പിറ്റല് ഉണ്ടാക്കുന്നവരുടെ തല ഭാരിച്ചോ? ട്രസ്റ്റി മുന്നില് ഇരിക്കുന്നുണ്ടല്ലോ. ചെയ്യുന്നവനും ചെയ്യിക്കുന്നവനുമായ ബാബയുണ്ടെങ്കില് നിങ്ങള്ക്കെന്ത് ഭാരമാണ് ഉള്ളത്? ഇത് നിമിത്തമാക്കി ഭാഗ്യത്തെയുണ്ടാക്കുന്നതിനുളഅള സാധനം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്വം എന്താണ്? ബാബയുടേതെന്ന് മനസ്സിലാക്കുന്നതിന് പകരം സ്വന്തം ഉത്തരവാദിത്വമെന്ന് മനസ്സിലാക്കുമ്പോഴാണ് തല ഭാരിക്കുന്നത്. സര്വ്വശക്തിവാനായ ബാബ എന്റെ സാഥിയാണ് പിന്നെന്ത് ഭാരമുണ്ടാകും. ചെറിയ തെറ്റ് ചെയ്യുന്നു, എന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തല ഭാരിക്കുന്നത്. അതിനാല് ബ്രാഹ്മണ ജീവിതത്തില് നൃത്തം ചെയ്യൂ, പാട്ട് പാടൂ, ആനന്ദത്തിലിരിക്കൂ. വാചാ സേവനമാകട്ടെ, കര്മ്മണായാകട്ടെ. ഈ സേവനവും ഒരു കളിയാണ്. സേവനം മറ്റൊന്നുമല്ല. ചിലര് ബുദ്ധി കൊണ്ട് കളിക്കുന്നു, ചിലര് ഭാര രഹിതമായ കളി കളിക്കുന്നു. പക്ഷെ കളി തന്നെയല്ലേ. ബുദ്ധി കൊണ്ടുള്ള കളിയില് ബുദ്ധി ഭാരമുള്ളതായി മാറുന്നുണ്ടോ. അപ്പോള് ഈ സര്വ്വ കളിയും കളിക്കുന്നുണ്ടല്ലോ. അതിനാല് എത്ര തന്നെ വലിയ ചിന്തിക്കേണ്ട കാര്യമാണെങ്കിലും, ശ്രദ്ധിക്കേണ്ട കാര്യമാണെങ്കിലും മാസ്റ്റര് സര്വ്വശക്തിവാന് ആത്മാവിന് സര്വ്വതും കളിയാണ്, അങ്ങനെയല്ലേ? അതോ കുറച്ച് കുറച്ച് ചെയ്ത് ചെയ്ത് ക്ഷീണിക്കുന്നുണ്ടോ? ഭൂരിപക്ഷം പേരും അക്ഷീണരാണ് എന്നാല് ഇടയ്ക്കിടയ്ക്ക് കുറച്ച് ക്ഷീണിക്കുന്നു. ഈ യോഗത്തിന്റെ പ്രയോഗം സര്വ്വ ഖജനാക്കളെ, സമയം, സങ്കല്പം, ജ്ഞാനത്തിന്റെ ഖജനാവ് അഥവാ സ്ഥൂലമായ ശരീരത്തെ പോലും യോഗയുടെ പ്രയോഗത്തിന്റെ രീതിയിലൂടെ പ്രയോഗിക്കൂവെങ്കില് ഓരോ ഖജനാവും വര്ദ്ധിച്ചു കൊണ്ടിരിക്കും. ഈ തപസ്യാ വര്ഷത്തില് യോഗത്തിന്റെ പ്രയോഗം ചെയ്തില്ലേ. എന്ത് പ്രയോഗം ചെയ്തു? ഈ ഓരോ ഖജനാവിനെയും പ്രയോഗിക്കൂ. എങ്ങനെ പ്രയോഗിക്കും? ഏതൊരു ഖജനാവിനെയും ചിലവ് കുറവും, പ്രാപ്തി കൂടുതലും. പരിശ്രമം കുറവും സഫലത കൂടുതലും ഈ വിധിയിലൂടെ പ്രയോഗിക്കൂ. സമയം അഥവാ സങ്കല്പം ശ്രേഷ്ഠമായ ഖജനാക്കളാണ്. സങ്കല്പം രചിക്കുന്നത് കുറവും പക്ഷെ പ്രാപ്തി കൂടുതലുമായിരിക്കണം. സാധാരണ വ്യക്തി രണ്ടോ നാലോ മിനിറ്റ് ചിന്തിച്ച് സഫലത പ്രാപ്തമാക്കുന്നത് നിങ്ങള്ക്ക് ഒന്നോ രണ്ടോ സെക്കന്റില് ചെയ്യാന് സാധിക്കും. സാകാരത്തില് ബ്രഹ്മാബാബ പറഞ്ഞിരുന്നു- കുറഞ്ഞ ചിലവില് കൂടുതല് ലാഭമുണ്ടാക്കണം എന്ന്. ചിലവ് കുറയ്ക്കൂ എന്നാല് പ്രാപ്തി 100 ഇരട്ടിയാകണം.ഇതിലൂടെയെന്ത് സംഭവിക്കും? സമയം സങ്കല്പത്തെ എത്ര ലാഭിച്ചുവോ അത്രയും മറ്റുള്ളവരുടെ സേവനത്തില് സഫലമാക്കാന് സാധിക്കും. ദാന പുണ്യം ആര്ക്ക് ചെയ്യാന് സാധിക്കും? ധനത്തിന്റെ മിതവ്യയം ചെയ്യുന്നവര്ക്ക്. സമ്പാദിച്ചു, സ്വയത്തിനായി ഉപയോഗിച്ചു, കഴിച്ചു എങ്കില് ദാന പുണ്യം ചെയ്യാന് സാധിക്കില്ല. ഇതാണ് യോഗത്തിന്റെ പ്രയോഗം. കുറച്ച് സമയത്തില് കൂടുതല് റിസള്ട്ട്, കുറച്ച് സങ്കല്പത്തിലൂടെ കൂടുതല് അനുഭവം ഉണ്ടാകണം എങ്കിലേ ഓരോ ഖജനാവിനെ മറ്റുള്ളവരെ പ്രതി ഉപയോഗിക്കാന് സാധിക്കുകയുള്ളൂ. അതേ പോലെ വാക്കുകള്, കര്മ്മം, കുറച്ച് ചിലവും സപലത കൂടുതലുമാകണം എങ്കിലേ അത്ഭുതം എന്ന് പറയാന് സാധിക്കൂ. ബാപ്ദാദ എന്ത് അത്ഭുതമാണ് കാണിച്ചത്? എത്ര കുറച്ച് സമയത്തില് എന്തില് നിന്നും എന്താക്കി മാറ്റി? അതു കൊണ്ടാണ് പറയുന്നത് അത്ഭുതം കാണിച്ചുവെന്ന്. ഒന്നിന് കോടിമടങ്ങ് പ്രാപ്തിയുടെ അനുഭവം ചെയ്യുന്നു. അപ്പോള് പറയുന്നു അത്ഭുതം കാണിച്ചുവെന്ന്. ഏതു പോലെ ബാപ്ദാദായുടെ ഖജനാവ് പ്രാപ്തിയും അനുഭവവും കൂടുതല് ചെയ്യിക്കുന്നു. അതേപോലെ നിങ്ങളെല്ലാവരും യോഗത്തിന്റെ പ്രയോഗം ചെയ്യൂ. കേവലം, ബാബാ അങ്ങ് അത്ഭുതം കാണിച്ചുവെന്ന് പാട്ടായിട്ട് മാത്രമല്ലല്ലോ പാടുന്നത്. നിങ്ങളും അത്ഭുതം കാണിക്കുന്നവരാണ്. ചെയ്യുന്നുമുണ്ട്. എന്നാല് തപസ്യ ചെയ്യുന്ന ഈ സമയത്ത് ഭൂരിപക്ഷം കുട്ടികളുടെയും റിസള്ട്ട് എന്താണ് കണ്ടത്?
തപസ്യയുടെ ഉണര്വ്വും ഉത്സാഹവും നല്ലതാണ്. ശ്രദ്ധയുമുണ്ട് സഫലതയുമുണ്ട് എന്നാല് സ്വയത്തെ പ്രതി സര്വ്വ ഖജനാക്കള് കൂടുതല് ഉപയോഗിക്കുന്നു. സ്വയം അനുഭവം ചെയ്യുക എന്നതും നല്ല കാര്യമാണ്. എന്നാല് തപസ്യാ വര്ഷം സ്വയത്തെ പ്രതിയും വിശ്വ സേവനത്തിന് വേണ്ടിയുമാണ് നല്കിയിട്ടുള്ളത്. തപസ്യയുടെ പ്രകമ്പനങ്ങള് വിശ്വത്തില് തീവ്രഗതിയില് വ്യാപിപ്പിക്കൂ. അനുഭവത്തിന്റെ പരീക്ഷണശാലയില് യോഗത്തിന്റെ പ്രയോഗത്തിന്റെ ഗതിയെ വര്ദ്ധിപ്പിക്കൂ. തന്റെ ശക്തിശാലി വൈബ്രേഷന്സിലൂടെ അന്തരീക്ഷത്തെ പരിവര്ത്തനപ്പെടുത്തേണ്ട ആവശ്യമാണ് വര്ത്തമാന സമയത്ത് സര്വ്വാത്മാക്കള്ക്കും ഉള്ളത്. അതിനാല് പ്രയോഗത്തെ കൂടുതല് വര്ദ്ധിപ്പിക്കൂ. സഹയോഗി കുട്ടികള് വളരെയധികമുണ്ട്. ഈ സഹയോഗം തന്നെ യോഗത്തിലേക്ക് പരിവര്ത്തനപ്പെടും. ഒന്ന് സ്നേഹി സഹയോഗി, രണ്ടാമത് സഹയോഗി യോഗി. മൂന്നാമത് നിരന്തര യോഗി പ്രയോഗി. ഇപ്പോള് സ്വയത്തോട് ചോദിക്കൂ ഞാന് ആരാണ്? ബാപ്ദാദായ്ക്ക് മൂന്ന് പ്രകാരത്തിലുമുള്ള കുട്ടികളെ പ്രിയമാണ്. ചില കുട്ടികളുടെ വൈബ്രേഷന്സ് ബാപ്ദാദായുടെയടുത്തെത്തി. വ്യത്യസ്ഥ പ്രകാരത്തിലുള്ള വൈബ്രേഷന്സാണ്. അറിയാമോ ഏതൊരു കാര്യമാണ് ബാപ്ദാദായുടെയടുത്തെത്തുന്നത്? സൂചനയിലൂടെ മനസ്സിലാക്കുന്നവരല്ലേ. ഈ തപസ്യാ വര്ഷത്തില് എന്തെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നുവൊ അതിന്റെ കാരണമെന്താണ്? വലിയ വലിയ പ്രൊജക്ട് ചെയ്തു കൊണ്ടിരിക്കുന്നു ഇതിന്റെ കാരണമെന്ത്? ചിലര് മനസ്സിലാക്കുന്നു ഇതാണ് തപസ്യയുടെ ഫലമെന്ന്. ചിലര് ചിന്തിക്കുന്നു തപസ്യാ വര്ഷത്തില് ഇതെന്ത് കൊണ്ട്? രണ്ട് വൈബ്രേഷന്സും വരുന്നു. എന്നാല് സമയത്തിന്റെ തീവ്രഗതിയും, തപസ്യയുടെ വൈബ്രേഷന്സിലുമൂടെ ആവശ്യം പൂര്ത്തിയാകുന്നു എന്നത് തപസ്യയുടെ ബലത്തിന്റെ ഫലമാണ്. ഫലം ഭക്ഷിക്കേണ്ടി വരുമല്ലേ അല്ലേ. ഡ്രാമ കാണിച്ചു തരുന്നു- തപസ്യക്ക് സര്വ്വ ആവശ്യങ്ങളെയും സമയത്ത് സഹജമായി പൂര്ത്തീകരിക്കാന് സാധിക്കും. മനസ്സിലായോ. ഇതെന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന ചോദ്യമേ ഉണ്ടാകില്ല. തപസ്യാ അര്ത്ഥം സഹജമായി സഫലതയുടെ അനുഭവമുണ്ടാകണം. മുന്നോട്ടു പോകുമ്പോള് അസംഭവ്യം എങ്ങനെ സഹജമായി സംഭവ്യമാകുന്നു എന്ന അനുഭവം കൂടുതല് ചെയ്തു കൊണ്ടിരിക്കും. വിഘ്നങ്ങള് വരിക എന്നതും ഡ്രാമയില് ആദി മുതല് അന്ത്യം വരെ അടങ്ങിയിട്ടുണ്ട്. ഈ വിഘ്നവും അസംഭവ്യത്തില് നിന്നും സംഭവ്യത്തിന്റെ അനുഭവം ചെയ്യിക്കുന്നു. നിങ്ങളെല്ലാവരും അനുഭവികളായി അതിനാല് വിഘ്നവും കളിയായി അനുഭവപ്പെടുന്നു. ഏതു പോലെ ഫുഡ്ബോള് കളിക്കുമ്പോള് എന്താണ് ചെയ്യുന്നത്? ബാള് വരുന്നു അപ്പോഴല്ലേ നിങ്ങള് അതിനെ തട്ടി മാറ്റുന്നു ബോളേ വന്നില്ലായെങ്കില് എങ്ങനെ തട്ടുമായിരുന്നു? ഇതും ഫുഡ്ബോള് കളിയാണ്. കളി കളിക്കാന് രസമല്ലേ അതോ ആശയക്കുഴപ്പത്തില് വരുന്നുണ്ടോ? ബോള് കാല്ക്കല് വരാന് വേണ്ടി ശ്രമിക്കുന്നില്ലേ, എന്നാലല്ലേ തട്ടി വിടാന് സാധിക്കൂ. ഈ കളി നടന്നു കൊണ്ടിരിക്കും. നഥിംഗ് ന്യൂ( ഒന്നും പുതിയതല്ല). ഡ്രാമ കളിയും കാണിക്കുന്നു, സമ്പന്നമായ സഫലതയും കാണിക്കുന്നു. ഇത് തന്നെയാണ് ബ്രാഹ്മണ കുലത്തിന്റെ രീതി സമ്പ്രദായം. ശരി.
ഈ ഗ്രൂപ്പിന് വളരെ അവസരം ലഭിച്ചിട്ടുണ്ട്. ഏതൊരു കാര്യത്തിനും നിമിത്തമാകുക, ഏതൊരു പ്രകാരത്തിലുള്ള വിധിയിലൂടെ നിമിത്തമാകുക അര്ത്ഥം ചാന്സ് നേടുന്ന ചാന്സലറാകുക. ഇന്നത്തെ വിശ്വത്തില് സമ്പത്തുള്ളവര് നിറയേയുണ്ട് എന്നാല് നിങ്ങളുടെയടുത്ത് ഏറ്റവും വലുതിലും വച്ച് വലിയ സമ്പത്ത് ഏതാണ് ഉള്ളത്, അത് ലോകത്തിലുള്ളവരുടെയടുത്തില്ല? അത് സമ്പത്തുള്ളവര്ക്കും ദരിദ്രര്ക്കും ആവശ്യമുണ്ട്. അത് ഏത് സമ്പത്താണ്? ഏറ്റവും വലുതിലും വച്ച് വലിയ ആവശ്യമായ സമ്പത്താണ് സഹതാപം. ദരിദ്രരായിക്കോട്ടെ. ധനവാനാകട്ടെ ഇന്ന് സഹതാപമില്ല. ഇത് ഏറ്റവും വലുതിലും വച്ച് വലിയ സമ്പത്താണ്. മറ്റൊന്നും നല്കിയില്ലായെങ്കിലും സഹതാപത്തിലൂടെ സര്വ്വരെയും സന്തുഷ്ടമാക്കാന് സാധിക്കും. നിങ്ങളുടെ സഹതാപം ഈശ്വരീയ പരിവാരവുമായി സംബന്ധമുള്ളതാണ്. ഇന്നത്തെ ലോകത്തിലേത് പോലെയല്ല. പരിവാരത്തിലെ സഹതാപം ഏറ്റവും വലുതിലും വച്ച് വലിയ സഹതാപമാണ്, ഇത് സര്വ്വര്ക്കും ആവശ്യമുള്ളതാണ്, നിങ്ങള്ക്ക് ഇത് സര്വ്വര്ക്കും നല്കാന് സാധിക്കും. ആത്മീയ സഹതാപത്തിന് ശരീരം, മനസ്സ്, ധനം- ഇവയെയും പൂര്ത്തീകരിക്കാന് സാധിക്കും. ശരി, ഇതിനെ കുറിച്ച് പിന്നീടൊരിക്കല് കേള്പ്പിക്കാം.
നാല് ഭാഗത്തുമുള്ള തപസ്വീരാജ ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദായോഗത്തിന്റെ പ്രയോഗത്തിലൂടെ കുറഞ്ഞ ചിലവില് കൂടുതല് ശ്രേഷ്ഠത അനുഭവം ചെയ്യുന്ന, സദാ ഞാന് ബാബയുടേത് ബാബ എന്റേത് -ഈ തപസ്യയില് മുഴുകിയിരിക്കുന്ന, സദാ തപസ്യയിലൂടെ സന്തോഷത്തില് നൃത്തം ചെയ്യുന്ന, ബാബയുടെയും തന്റെയും മഹിമ പാടുന്ന, അങ്ങനെ ദേശ വിദേശത്തിലെ സര്വ്വ സ്മൃതി സ്വരൂപരായ കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വരദാനം:-
നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് ഡയറക്ട് അനാദി പിതാവിലൂടെയും ആദി പിതാവിലൂടെയും ഈ അലൗകിക ജന്മം പ്രാപ്തമായി. ഭാഗ്യവിദാതാവിലൂടെ ജന്മം ലഭിച്ചവര് എത്ര ഭാഗ്യവാനായി. തന്റെ ഈ ശ്രേഷ്ഠമായ ഭാഗ്യത്തെ സദാ സ്മൃതിയില് വച്ച് ഹര്ഷിതമായിരിക്കൂ. ഓരോ ചലനത്തിലും മുഖത്തിലും ഈ സ്മൃതി സ്വരൂപം പ്രത്യക്ഷ രൂപത്തില് സ്വയത്തിനും അനുഭവപ്പെടണം, മറ്റുള്ളവര്ക്കും കാണപ്പെടണം. നിങ്ങളുടെ മസ്തകത്തില് ഈ ഭാഗ്യത്തിന്റെ രേഖ തിളങ്ങുന്നതായി കാണപ്പെടണം- എങ്കില് പറയാം ശ്രേഷ്ഠമായ ഭാഗ്യവാന് ആത്മാവ്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!