21 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
20 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മഹാശിവരാത്രി ആചരിക്കുക അര്ത്ഥം പ്രതിജ്ഞ ചെയ്യുക, വ്രതമെടുക്കുക, ബലിയര്പ്പിക്കുക
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ദിവ്യമഹാജ്യോതി അച്ഛന് തന്റെ ജ്യോതിബിന്ദു കുട്ടികളെ കാണുകയാണ്. ബാപ്ദാദയും മഹാജ്യോതിയാണ്, താങ്കള് കുട്ടികളും മഹാജ്യോതി സ്വരൂപമാണ്. അപ്പോള് ദിവ്യജ്യോതി അച്ഛന് ദിവ്യജ്യോതിആത്മാക്കളെ കാണുകയാണ്. ഈ മഹാജ്യോതി എത്ര പ്രിയപ്പെട്ടതും വേറിട്ടതുമാണ്! ബാപ്ദാദ ഓരോരുത്തരുടെയും മസ്തകനടുവില് തിളങ്ങുന്ന ജ്യോതിയെ കാണുകയാണ്. എത്ര ദിവ്യവും പ്രിയപ്പെട്ടതുമായ കാഴ്ചയാണ്. തിളങ്ങുന്ന ആത്മീയ നക്ഷത്രങ്ങളുടെ എത്ര നല്ല സംഘടനയെ കാണുകയാണ്. ഈ ആത്മീയ ജ്യോതിര്മയ നക്ഷത്രങ്ങളുടെ മണ്ഡലം അലൗകികവും അതിസുന്ദരവുമാണ്. താങ്കളെല്ലാവരും ഈ ദിവ്യതാരാമണ്ഡലത്തില് തന്റെ തിളങ്ങുന്ന ബിന്ദുസ്വരൂപം കാണുകയാണോ? ഇതാണ് ശിവരാത്രി. സിവജ്യോതിയോടൊപ്പം താങ്കള് അനേക ജ്യോതിബിന്ദു സാളിഗ്രാമങ്ങളാണ്. അച്ഛനും മഹാന്, കുട്ടികളും മഹാന് അതിനാല് മഹാശിവരാത്രി എന്നു പാടപ്പെട്ടിരിക്കുന്നു. എത്ര ശ്രേഷ്ഠഭാഗ്യശാലി ആത്മാക്കളാണ്! ചൈതന്യസാകാരസ്വരൂപത്തില് ശിവബാബയ്ക്കൊപ്പം ശിവരാത്രി ആഘോഷിക്കുകയാണ്. ഇങ്ങനെ ഒരിക്കലും സങ്കല്പത്തില്, സ്വപ്നത്തില് പോലും ചിന്തിച്ചിരുന്നില്ല, ഇങ്ങനെ അലൗകിക ശിവരാത്രി ആചരിക്കുന്ന നാം സാളിഗ്രാമആത്മാക്കളാണ്. താങ്കളെല്ലാം ചൈതന്യരൂപത്തില് ആചരിക്കുന്നു. അതിന്റെ തന്നെ ഓര്മചിഹ്നം ഇപ്പോള് ഭക്തരിലൂടെ ജഡചിത്രത്തില് ചൈതന്യഭാവനയോടെ ആചരിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നു. സത്യ ഭക്തര് ചിത്രത്തില് ഭാവനയോടെ ഭാവനാസ്വരൂപം അനുഭവിക്കുന്നു, താങ്കള് സാളിഗ്രാമആത്മാക്കള് സന്മുഖത്ത് ആചരിക്കുന്നവരാണ്. അപ്പോള് എത്ര ഭാഗ്യമാണ്. കോടി, മില്യണ്, ട്രില്യണ്.. ഇതൊന്നും താങ്കളുടെ ഭാഗ്യത്തിനു മുന്നില് ഒന്നുമല്ല, അതിനാല് എല്ലാ കുട്ടികളും നിശ്ചയത്തിന്റെ തിളക്കത്താല് പറയുന്നു- ഞങ്ങള് കണ്ടു, ഞങ്ങള് നേടി… ഈ ഗീതം എല്ലാവരുടേതുമാണോ ചില ചിലരുടേതോ? എല്ലാവരും പാടുന്നില്ലേ? അതോ ഇതാണോ പാടുന്നത് നോക്കിക്കോളാം നേടിക്കോളാം? നേടിയോ അതോ നേടണമോ? ഡബിള് വിദേശി എന്തു വിചാരിക്കുന്നു നേടിയോ? അച്ഛനെ കാണുകയും ചെയ്തില്ലേ? ഹൃദയം കൊണ്ട് പറയുന്നില്ലേ അച്ഛനെ കണ്ടു, നേടി. കാണുന്നതും നേടുന്നതും എന്താണ് എന്നാല് അച്ഛനെ സ്വന്തമാക്കി. ബാബ താങ്കളുടേതായില്ലേ. നോക്കൂ താങ്കളുടെ ബാബയായി അപ്പോഴാണല്ലോ താങ്കള് വിളിക്കുമ്പോള് ബാബ വരുന്നത്. അപ്പോള് അധികാരിയായില്ലേ.
മഹാശിവരാത്രിയുടെ വിശേഷതകളെന്താണ്? ഒന്ന് ബാബയ്ക്കു മുന്നില് പ്രതിജ്ഞ ചെയ്യുന്നു. ഒന്ന് ബാബയ്ക്കു മുന്നില് പ്രതിജ്ഞ ചെയ്യുന്നു രണ്ടാമത് ബാബയുടെ സ്നേഹത്തില് വ്രതം വെക്കുന്നു എന്തെന്നാല് സ്നേഹത്തിലും സന്തോഷത്തിലും എല്ലാം മറക്കുന്നു അതിനാല് വ്രതം വെക്കുന്നു. സന്തോഷത്തിന്റെ മരുന്നു കഴിക്കുന്നു, രണ്ടാമത് മരുന്നിന്റെ ആവശ്യകതയുണ്ടാകുന്നില്ല. കൂടിക്കാഴ്ചയുടെ സന്തോഷത്തിന്റെ കാരണത്താല് വ്രതം വെക്കുന്നു. വ്രതം സന്തോഷത്തിന്റെ ലക്ഷണമാണ്, വ്രതം വെക്കുക എന്നാല് സ്നേഹത്തില് ത്യാഗഭാവന. എന്തെങ്കിലും വിടുക എന്നാല് ത്യാഗഭാവനയുടെ ലക്ഷണമാണ്. മൂന്നാമത്തെ കാര്യം ശിവരാത്രി അര്ഥം ബലിയര്പ്പിക്കുക. ഓര്മചിഹ്ന രൂപത്തില് സ്ഥൂല ബലിയര്പ്പിക്കുന്നു. എന്നാല് ഉണ്ടാവേണ്ടത് മനസ്, ബുദ്ധി, സംബന്ധത്താല് സമര്പ്പിതമാകുക- ഇതാണ് വാസ്തവത്തില് ബലിയര്പ്പിക്കുക. ഈ മൂന്നു വിശേഷതകളുമാണ് മഹാശിവരാത്രിയുടെ വിശേഷതകള്. ശിവരാത്രി ആചരിക്കുക അര്ഥം ഈ മൂന്നു വിശേഷതകളും പ്രായോഗികജീവിതത്തില് കൊണ്ടുവരിക. വെറും പറയലല്ല, എന്നാല് ചെയ്യുക. പറയുന്നതും ചെയ്യുന്നതും സദാ സമാനമാകണം. ബാപ്ദാദ കുട്ടികളുടെ സന്തോഷവാര്ത്തയുടെ വര്ത്തമാനവും കേട്ടു,ഭാരതത്തിന്റെ കുട്ടികളാകട്ടെ, ഡബിള് വിദേശി കുട്ടികളാകട്ടെ, എല്ലാവരും മഹാശിവരാത്രിയുടെ പ്രായോഗികസ്വരൂപം പ്രതിജ്ഞ ചെയ്തു. അപ്പോള് പ്രതിജ്ഞ അര്ഥം പറയുന്നതും ചെയ്യുന്നതും രണ്ടും സമാനം. വളരെ നല്ല കാര്യമാണ്-എല്ലാവരും ആദ്യം ബാപ്ദാദയ്ക്ക് ഏറ്റവും വലുതിലും വലിയ ജന്മദിനത്തിന്റെ സമ്മാനം പ്രതിജ്ഞ അര്ഥം ശ്രേഷ്ഠസങ്കല്പത്തിന്റെ രൂപത്തില് നല്കിയിരിക്കുന്നു. അപ്പോള് ബാപ്ദാദയും എല്ലാ കുട്ടികളുടെയും സമ്മാനത്തിന് നന്ദിയേകുന്നു. സമ്മാനമായി നല്കിയ പ്രതിജ്ഞ സദാ സ്മൃതിയില് നിന്ന് സമര്ഥമാക്കിക്കൊണ്ടിരിക്കും. ആദ്യമേ ഇതു ചിന്തിക്കാതിരിക്കൂ പ്രതിജ്ഞ ചെയ്യുന്നുണ്ട് എന്നാല് അറിയില്ല നടക്കുമോ ഇല്ലയോ! നിറവേറ്റാനാകുമോ ഇല്ലയോ! ഇതു ചിന്തിക്കുക അര്ഥം ദുര്ബലതയെ ആഹ്വാനം ചെയ്യുക. അപ്പോള് ദുര്ബലത അര്ഥം മായയെ സ്വയം തന്നെ ആഹ്വാനം ചെയ്യുന്നുവെങ്കില് ആ ദുര്ബലത ആദ്യമേ തയ്യാറായിരിക്കുകയാണ് വരാനായി. ഇത് താങ്കള് അവയെ ക്ഷണിച്ചുവരുത്തുകയാണ് അതിനാല് ഏതു സങ്കല്പമോ കര്മമോ ചെയ്യുന്നുവെങ്കിലും സമര്ഥസ്ഥിതിയില് സ്ഥിതി ചെയ്ത് ശക്തമായി ചെയ്യൂ. ദുര്ബലസങ്കല്പം കൂട്ടിക്കുഴയ്ക്കാതിരിക്കൂ. ഈ ശ്രേഷ്ഠസങ്കല്പം വെക്കൂ ധൈര്യം നമ്മുടെ, ശ്രദ്ധ നമ്മുടെ, സഹായം ബാബയുടേത് തീര്ച്ച തന്നെ. ഈ വിധിയിലൂടെ പ്രതിജ്ഞ പ്രായോഗികമാക്കുമ്പോള് വളരെ സഹജ അനുഭവമുണ്ടാകും. സദാ ഇതു ചിന്തിക്കൂ അനേക കല്പത്തെ വിജയി ആത്മാവാണു ഞാന്. വിജയത്തിന്റെ സന്തോഷം, വിജയത്തിന്റെ ലഹരി ശക്തിശാലിയാക്കും. വിജയം താങ്കള് ബ്രാഹ്മണാത്മാക്കള്ക്ക് സദാ സാഥിയായി ബന്ധിക്കപ്പെട്ടിരിക്കുന്നു, മറ്റെവിടെപ്പോകാന്? പാണ്ഡവരെക്കൂടാതെ വിജയം ആരെയാണ് കൂട്ടാക്കിയത്? അതേ പാണ്ഡവരല്ലേ! ബാബ കൂടെയുണ്ടെങ്കില് വിജയവും താങ്കളുടെ കൂടെയാണ്. സദാ താങ്കളുടെ മസ്തകത്തില് വിജയത്തിന്റെ തിലകം അണിഞ്ഞുതന്നെയാണെന്നു കാണൂ. ആര് പ്രഭുവിന്റെ കഴുത്തിലെ മാലയായോ അവരുടെ തോല്വി സംഭവിക്കുക സാധ്യമല്ല. സമ്പൂര്ണ വിജയിയുടെ രൂപത്തില് തന്റെ ഓര്മചിഹ്നമായ വിജയമാല കാണുന്നില്ലേ? ഇങ്ങനെ മഹിമയില്ലല്ലോ വിജയമാലയും തോറ്റമാലയും! ഇല്ല, വിജയമാലയാണ്. വിജയിമുത്തുകള് താങ്കളല്ലേ. അപ്പോള് വിജയിമാലയുടെ മുത്തുകള് ഒരിക്കലും തോല്ക്കുകയില്ല. ഓരോരുത്തരും എന്തു സങ്കല്പിച്ചുവോ ബാപ്ദാദ എല്ലാ ദൃശ്യവും കണ്ടു. നല്ല ഉണര്വുത്സാഹത്തോടെ സസന്തോഷം പ്രതിജ്ഞ കൊണ്ടുവന്നിരിക്കുന്നു. താങ്കള് ചൈതന്യസാളിഗ്രാമങ്ങള് പ്രതിജ്ഞയെടുത്തിരിക്കുന്നു. അതിനാലാണ് ഭക്തരും അതിന്റെ ഓര്മചിഹ്നം ആചരിച്ചുകൊണ്ടിരിക്കുന്നത്.(തപസ്യയുടെ സംബന്ധത്താല് ഇന്നലെ എല്ലാവരും 56ാമത് ശിവജയന്തിയില് 56 പ്രതിജ്ഞകള് ചെയ്തു)
ബലിയര്പ്പിച്ചിരിക്കുന്നു. ബലിയര്പ്പിക്കുക അര്ഥം മഹാബലവാനാകുക. ബലി ആരുടെയാണ്? ദുര്ബലതകളുടെ. ദുര്ബലതകള് ബലിയര്പ്പിച്ചുവെങ്കില് ആരായി? മഹാബലവാന്. ഏറ്റവും വലിയ ദുര്ബലതയാണ് ദേഹാഭിമാനം. ദേഹബോധം സമര്പ്പിക്കുക അര്ഥം അതിന്റെ വംശത്തെയും സമര്പ്പിച്ചു, എന്തെന്നാല് ദേഹാഭിമാനത്തിന്റെ സൂക്ഷ്മവംശം വളരെ വലുതാണ്. അനേക പ്രകാരത്തില്ഡ ചെറുതും വലുതുമായ ദേഹബോധമുണ്ട്. അപ്പോള് ദേഹബോധത്തിന്റെ ബലിയര്പ്പിക്കുക എന്നാല് വംശസഹിതം സമര്പ്പിക്കുക. അംശം പോലും ബാക്കി വെക്കരുത്. അംശമാത്ര പോലും ഇരുന്നാല് പലപ്പോഴും കാന്തത്തെപ്പോലെ ആകര്ഷിച്ചുകൊണ്ടിരിക്കും. താങ്കള്ക്ക് അറിയുകയേയില്ല. ആഗ്രഹിച്ചില്ലെങ്കിലും കാന്തം അതിനു നേര്ക്ക് വലിക്കും. ഇങ്ങനെ കരുതരുത്, ഏതെങ്കിലും സമയത്തേക്ക് ഈ ദേഹാഭിമാനത്തിന്റെ ഏതെങ്കിലും കാര്യത്തെ കൊണ്ടുവരാതെ മാറ്റാം. പിന്നെ എന്തു പറയുന്നു- ഇതു കൂടാതെ കാര്യം നടക്കുന്നില്ല. ജോലി നടക്കുന്നു എന്നാല് അല്പസമയത്തെ വിജയം കാണപ്പെടുന്നു. അഭിമാനത്തെ സ്വമാനമായി മനസിലാക്കുന്നു. എന്നാല് ഈ അല്പകാലത്തെ വിജയത്തില് വളരെക്കാലത്തെ തോല്വി അടങ്ങിയിട്ടുണ്ട്. എന്തിനെയോ അല്പനേരത്തെ തോല്വിയായി കരുതുന്നത് അത് സദാ കാലത്തെ വിജയം പ്രാപ്തമാക്കിത്തരുന്നു അതിനാല് ദേഹാഭിമാനത്തിന്റെ അംശമാത്ര സഹിതം സമര്പ്പിതമാകൂ- ഇതിനെ പറയുന്നു ശിവബാബയ്ക്കു മേല് ബലിയാകുക. അര്ഥം മഹാബലവാനാകുക. ഇങ്ങനെയുള്ള ശിവരാത്രി ആചരിച്ചില്ലേ? ഈ വ്രതം ധാരണ ചെയ്യണം. അവരാണങ്കില് സ്ഥൂല സാധനങ്ങളുടെ വ്രതമെടുക്കുന്നു എന്നാല് താങ്കള് എന്തു വ്രതമെടുക്കുന്നു? ശ്രേഷ്ഠവൃത്തിയിലൂടെ ഈ വ്രതമെടുക്കുന്നു- സദാ ദുര്ബലവൃത്തിയെ അകറ്റി ശുഭവും ശ്രേഷ്ഠവുമായ വൃത്തിയെ ധാരണ ചെയ്യും. എപ്പോള് വൃത്തിയില് ശ്രേഷ്ഠതയുണ്ടോ സൃഷ്ടി ശ്രേഷ്ഠമായിത്തന്നെ കാണപ്പെടും. എന്തെന്നാല് മനോവൃത്തിയുമായി ദൃഷ്ടിക്കും കര്മത്തിനും ബന്ധമുണ്ട്. ഏതു നല്ലതോ മോശമോ ആയ കാര്യവും ആദ്യം മനോവൃത്തിയില് ധരിക്കുന്നു. പിന്നെ വാക്കിലും കര്മത്തിലും വരുന്നു. മനോവൃത്തി ശ്രേഷ്ഠമാകുക അര്ഥം വാക്കും കര്മവും സ്വതവേ ശ്രേഷ്ഠമാകുക. താങ്കളുടെ വിശേഷസേവനം വിശ്വപരിവര്ത്തനത്തിന്റെ ശുഭവൃത്തിയാലുള്ളതാണ്. മനോവൃത്തിയിലൂടെ വൈബ്രേഷന്, വായുമണ്ഡലം ഉണ്ടാക്കുന്നു. അപ്പോള് ശ്രേഷ്ഠവൃത്തിയുടെ ഈ വ്രതം ധാരണ ചെയ്യുക- ഇതാണ് ശിവരാത്രി ആചരിക്കുക.ഇതു കേള്പ്പിച്ചല്ലോ ആചരിക്കുക എന്നാല് ആയിത്തീരുക, പറയുക അര്ഥം ചെയ്യുക. ആരാണോ സിദ്ധി പ്രാപ്തമാക്കിയ ആത്മാക്കള് ലോകരുടെ ഭാഷയില് സിദ്ധപുരുഷരെന്നു പറയുന്നു, താങ്കള് പറയും സിദ്ധിസ്വരൂപആത്മാവ്. അപ്പോള് അവരുടെ ഓരോ സങ്കല്പവും തന്നെ പ്രതി അഥവാ മറ്റുള്ളവരെ പ്രതി എന്തു ചെയ്താലും ആ കര്മത്തില് സിദ്ധമാകുന്നു, എന്തു വാക്കു പറയുന്നുവോ അത് സിദ്ധമാകുന്നു. അതിനെ പറയുന്നു സത്വചനം. അപ്പോള് വലുതിലും വലിയ സിദ്ധിസ്വരൂപ ആത്മാക്കള് താങ്കളല്ലേ. അപ്പോള് സങ്കല്പവും വാക്കുംസിദ്ധമാകില്ലേ. സിദ്ധമാകുക എന്നാല് സഫലമാകുക, പ്രത്യക്ഷസ്വരൂപത്തില് വരിക ഇതാണ് സിദ്ധമാകുക. അപ്പോള് സദാ ഇതു സ്മൃതിയില് വെക്കൂ നാമേവരും സിദ്ധിസ്വരൂപആത്മാക്കളാണ്. നാം സിദ്ധിസ്വരൂപആത്മാക്കളുടെ ഓരോ സങ്കല്പം, ഓരോ വാക്ക്, ഓരോ കര്മം സ്വയം അഥവാ സര്വര്ക്ക് സിദ്ധി പ്രാപ്തമാക്കിത്തരുന്നതാണ്, വ്യര്ഥമല്ല. പറഞ്ഞു, ചെയ്തു അപ്പോള് സിദ്ധമായി. പറഞ്ഞു, ചിന്തിച്ചു എന്നാല് ചെയ്തില്ല അപ്പോഴത് വ്യര്ഥമായി. പലരും ഇങ്ങനെ ചിന്തിക്കുന്നു എന്റെ സങ്കല്പം വളരെ നല്ലതായി നടക്കുന്നു, വളരെ നല്ല നല്ല വിചാരം ഉണര്വു തരുന്നു, തന്നെ പ്രതി അഥവാ സേവനത്തെ പ്രതി എന്നാല് സങ്കല്പം വരേക്ക് ഉണ്ടാകുന്നു. പ്രായോഗികമായി കര്മത്തിലേക്ക്, സ്വരൂപത്തിലേക്ക് വരുന്നില്ല, ഇതിനെ എന്തു പറയും? സങ്കല്പം വളരെ നല്ലതാണ്, എന്നാല് കര്മത്തില് അന്തരം എന്തുകൊണ്ട്? ഇതിന്റെ കാരണമെന്താണ്? വിത്തു വളരെ നല്ലതാണ്, എന്നാല് ഫലം നല്ലതു വന്നില്ല എങ്കില് എന്തു പറയും? ഭൂമി അല്ലെങ്കില് പത്ഥ്യത്തിന്റെ കുറവാണ്. ഇങ്ങനെത്തന്നെ സങ്കല്പമാകുന്ന വിത്ത് നല്ലതാണ്, ബാപ്ദാദയ്ക്കടുത്ത് സങ്കല്പം എത്തിച്ചേരുന്നുണ്ട്. ബാപ്ദാദയും സന്തുഷ്ടമാകുന്നു-വളരെ നല്ല വിത്തു വിതച്ചു, വളരെ നല്ല സങ്കല്പം ചെയ്തിരിക്കുന്നു, ഇപ്പോള് ഫലം കിട്ടിയതു തന്നെ. എന്നാല് സംഭവിക്കുന്നതെന്താണ്? ദൃഢധാരണയുടെ ഭൂമിയുടെ കുറവ്, പലപ്പോഴും ശ്രദ്ധയാകുന്ന പത്ഥ്യത്തിന്റെ കുറവ്. ബാപ്ദാദ ചിരിപ്പിക്കുന്ന കളി കണ്ടുകൊണ്ടിരിക്കുന്നു. കുട്ടികള് വായു നിറച്ച് ബലൂണ് പറപ്പിക്കുന്ന പോലെ, വളരെ നന്നായി വായു നിറച്ച് പറപ്പിച്ച് സന്തോഷിക്കുന്നു, ബലൂണ് മുകളില് പോയി, വളരെ നന്നായി പറക്കുകയാണ്…എന്നാല് പോയിപ്പോയി താഴേക്ക് വരികയാണ്. അപ്പോള് പുരുഷാര്ഥത്തില് ഒരിക്കലും നിരാശരാകാതിരിക്കൂ, ചെയ്യുക തന്നെ വേണം, നടക്കുക തന്നെ വേണം, ആകുക തന്നെ വേണം, വിജയമാല എന്റെ തന്നെ ഓര്മചിഹ്നമാണ്. നിരാശരായി ഇതു ചിന്തിക്കാതിരിക്കൂ, ശരി ചെയ്യാം, നോക്കാം. ഇല്ല നാളെ എന്തിന് ഇപ്പോള് തന്നെ ചെയ്യണം. അഥവാ നിരാശയ്ക്ക് അല്പം സെക്കന്റോ മിനിട്ടോ പോലും തന്റെയുള്ളില് സ്ഥാനം നല്കിയെങ്കില് പിന്നെ അതെളുപ്പം പോകില്ല. അതിനും ബ്രാഹ്മണാത്മാക്കള്ക്കടുത്ത് വളരെ ആനന്ദം ഉണ്ടാകുന്നു, അതിനാല് ഒരിക്കലും നിരാശരാകരുത്. അഭിമാനവുമരുത് നിരാശയുമരുത്. ചിലര് അഭിമാനത്തില് വരുന്നു ചിലര് നിരാശയില് വരുന്നു. ഇവ രണ്ടും മഹാബലവാനാകാന് അനുവദിക്കില്ല. എവിടെ അഭിമാനമുണ്ടോ അവിടെ അപമാനത്തിന്റെ തോന്നലും കൂടുതലുണ്ടാകുന്നു. ചിലപ്പോള് അഭിമാനത്തില് ചിലപ്പോള് അപമാനത്തില് -രണ്ടുമായി കളിച്ചുകൊണ്ടിരിക്കുന്നു. എവിടെ അഭിമാനമില്ലയോ അവര്ക്ക് അപമാനവും അപമാനമായി തോന്നില്ല. അവര് സദാ വിനയത്തിന്റെയും ക്രിയാത്മകതയുടെയും കാര്യത്തില് ഏര്പ്പെട്ടിരിക്കും. ആര് വിനയാന്വിതരാണോ അവര്ക്കേ നിര്മാണം ചെയ്യാന് കഴിയൂ. അപ്പോള് ശിവരാത്രി ആചരിക്കുക അര്ഥം വിനയാന്വിതരായി നിര്മാണം ചെയ്യുന്നതിന്റെ കര്ത്തവ്യത്തില് മുഴുകുക. മനസ്സിലായോ!
അപ്പോള് താങ്കളേവരും ശ്രേഷ്ഠസങ്കല്പത്തിന്റെ തണ്ടിലൂടെ തന്റെ വിജയത്തിന്റെ കൊടി പറപ്പിക്കൂ. ഈ കൊടി പാറിക്കുക ബ്രാഹ്മണരുടെ സേവനത്തിന്റെ ആചാരമാണ്, വിധിയാണ്. എന്നാല് ഒപ്പമൊപ്പം സദാ വിജയത്തിന്റെ കൊടി പറപ്പിച്ചുകൊണ്ടിരിക്കാം. ഏതു ദു:ഖത്തിന്റെ കാര്യം വന്നാലും കൊടി താഴെയാക്കും, എന്നാല് താങ്കളുടെ കൊടി ഒരിക്കലും താഴെയാകാന് പാടില്ല, സദാ ഉയര്ന്ന്. അപ്പോള് ഇങ്ങനെയുള്ള കൊടി പറപ്പിക്കില്ലേ, ശരി
തപസ്യാവര്ഷത്തിന്റെ റിസല്റ്റും ലഭിച്ചു. എല്ലാവരും അവരവരുടെ ജഡ്ജായി തനിക്കു നമ്പര് നല്കി. നല്ലതു ചെയ്തു. ഭൂരിപക്ഷവും നാനാഭാഗത്തെയും റിസല്റ്റിലൂടെ ഇതു കാണപ്പെട്ടു, ഈ തപസ്യാവര്ഷം എല്ലാവര്ക്കും സ്വന്തം പുരുഷാര്ഥത്തിലേക്ക് ശ്രദ്ധ നന്നായി ആകര്ഷിച്ചു. അറ്റന്ഷന് പോയാല് ടെന്ഷനും പോയിട്ടുണ്ടാകുമല്ലോ. അപ്പോള് ആകെ റിസല്റ്റ് പലരുടെയും നല്ലതായിരിക്കുന്നു. രണ്ടാം നമ്പറാണ് ഭൂരിഭാഗവും. മൂന്നാമതും ഉണ്ട്. എന്നാല് ഒന്നാമതും നാലാമതും കുറവാണ്. രണ്ടാം നമ്പറിനെ അപേക്ഷിച്ച് ഒന്നാമതും നാലാമതും കുറവാണ്. ബാക്കി രണ്ടാമതും മൂന്നാമതും ഭൂരിഭാഗമാണ്. ബാപ്ദാദ ഒരു കാര്യത്തില് വിശേഷിച്ച് സന്തോഷിക്കുന്നു. എല്ലാവരും ഈ തപസ്യാവര്ഷത്തിനു മഹത്വം നല്കിയിരിക്കുന്നു. അതിനാല് പേപ്പര് വന്നു എന്നാല് ഭൂരിഭാഗവും നല്ല രീതിയില് പാസായി. തപസ്യ ചെയ്യണം എന്നു വെച്ച സങ്കല്പം- ഈ സങ്കല്പത്തിന്റെ ശക്തി സഹയോഗം നല്കിയിരിക്കുന്നു. അതിനാല് ഫലം നല്ലതാണ്, മോശമല്ല, ആശംസകള്. ബാക്കി ഇപ്പോള് സമ്മാനം ദാദിമാര് നല്കും. ബാബ എല്ലാവര്ക്കും വളരെ നല്ലത് വളരെ നല്ലത് എന്ന സമ്മാനം നല്കി. ഇങ്ങനെയല്ല , തപസ്യാവര്ഷം പൂര്ത്തിയായി ഇനി അലസരാകാം, ഇല്ല, ഇനിയും വലിയ സമ്മാനം നേടാനുണ്ട്. കേള്പ്പിച്ചില്ലേ, കര്മത്തിന്റെയും യോഗത്തിന്റെയും സന്തുലനത്തിന്റെ സമ്മാനം നേടണം. സേവനത്തിന്റെയും തപസ്യയുടെയും സന്തുലനത്തിന്റെ ആശീര്വാദം അനുഭവിക്കണം. നിമിത്ത മാത്ര സമ്മാനമെടുക്കണം. സത്യമായ സമ്മാനമാണെങ്കില് ബാബയുടെയും പരിവാരത്തിന്റെയും ആശീര്വാദത്തിന്റെ സമ്മാനമാണ്. അതാണെങ്കില് എല്ലാവര്ക്കും ലഭിക്കുന്നു, ശരി.
ഇന്ന് സൂക്ഷ്മവതനമുണ്ടാക്കിയിരിക്കുന്നു, നല്ലത്, വായുമണ്ഡലം നല്ലതാക്കിയിരിക്കുന്നു. ആ ജ്യോതിദേശത്തിനു മുന്നില് ഇത് അലങ്കരിക്കപ്പെട്ട സൂക്ഷ്മവതനമണ്ഡലമായി തോന്നുന്നില്ലേ. എന്നാലും കുട്ടികളുടെ ഉണര്വുത്സാഹം വായുമണ്ഡലവൃത്തിയെ തീര്ച്ചയായും ആകര്ഷിക്കുന്നു. എല്ലാവരും സൂക്ഷ്മവതനത്തില് ഇരിക്കുകയാണോ? സാകാരശരീരത്തിലിരുന്ന് മനസാ സൂക്ഷ്മവതനവാസിയായി മിലനമാചരിക്കൂ. ബാപ്ദാദയ്ക്കു സന്തോഷമുണ്ടാ കുട്ടികള്ക്കു സൂക്ഷ്മവതനം ഇത്രയും പ്രിയപ്പെട്ടതാണ് അതല്ലേ ഉണ്ടാക്കിയത്. വളരെ നന്നായി പരിശ്രമിച്ച് ഉണ്ടാക്കിയിരിക്കുന്നു, സ്നേഹത്തോടെ ഉണ്ടാക്കിയിരിക്കുന്നു, ശ്രേഷ്ഠഉണര്വുത്സാഹത്തിന്റെ സങ്കല്പത്തോടെ ഉണ്ടാക്കിയിരിക്കുന്നു. അതിനാല് ബാപ്ദാദ സങ്കല്പം ചെയ്യുന്നവര്ക്ക്, സാകാരത്തില് കൊണ്ടുവരുന്നവര്ക്ക് എല്ലാവര്ക്കും ആശംസ നല്കുന്നു. ഇതും പരിധിയില്ലാത്ത കളിയില് കളിയാണ്, മറ്റെന്തു കളിക്കും? ഇതു തന്നെ കളിക്കില്ലേ.ചിലപ്പോള് സ്വര്ഗമുണ്ടാക്കും ചിലപ്പോള് സൂക്ഷ്മവതനമുണ്ടാക്കും. ഇത് ബുദ്ധിയെ ആകര്ഷിക്കുന്നു. ശരി നാനാഭാഗത്തെയും സര്വ ജ്യോതി ബിന്ദു ആത്മാക്കള്ക്ക് ബാബയുടെ ദിവ്യജന്മത്തിന്റെ അഥവാ കുട്ടികളുടെ ദിവ്യജന്മത്തിന്റെ ആശംസയേകുന്നു.
ഇങ്ങനെയുള്ള സര്വശ്രേഷ്ഠ സദാ സിദ്ധി സ്വരൂപആത്മാക്കള്ക്ക്, സദാ ദിവ്യമായി തിളങ്ങുന്ന നക്ഷത്രങ്ങള്ക്ക്, സദാ അഭിമാനത്തില് നിന്നും അപമാനത്തില് നിന്നും ഉപരിയായി വേറിട്ട് സ്വമാനത്തില് സ്ഥിതി ചെയ്തു കഴിയുന്ന ആത്മാക്കള്ക്ക്, സദാ ശ്രേഷ്ഠപുരുഷാര്ഥത്തിന്റെയും ശ്രേഷ്ഠസേവനത്തിന്റെയും ഉണര്വുത്സാഹത്തിന്റെ ശ്രേഷ്ഠആശകളുടെ ദീപം തെളിയിക്കുന്ന ആത്മാക്കള്ക്ക്, സദാ തന്റെ ഹൃദയത്തില് വിജയക്കൊടി പാറിക്കുന്ന ശിവമയി ശക്തിസേനയ്ക്ക്, സദാ പുരുഷാര്ഥത്തില് സഫലത സഹദമായി അനുഭവിക്കുന്ന സഫലതാസ്വരൂപ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
ശിവജയന്തിയില് ബാപ്ദാദ ധ്വജം ഉയര്ത്തിക്കൊണ്ട് സര്വ കുട്ടികള്ക്കും ആശംസകളേകി
സദാ വിശ്വത്തില് ബാബയും വിജയികുട്ടികളും ഈ സുഖശാന്തിയേകുന്ന കൊടി പാറിച്ചുകൊണ്ടിരിക്കും. നാനാ ഭാഗത്തും ശിവബാബയും ശിവശക്തികളുടെ ആത്മീയസേനയും പേരു കേള്പ്പിച്ചുകൊണ്ടിരിക്കും. ഈ മഹത്തായ ഉയര്ന്ന കൊടി വിശ്വത്തില് സദാ പാറുന്നതായി കാണപ്പെടും. ഈ അവിനാശി പതാക അവിനാശി അച്ഛന്റെയും അവിനാശി ശ്രേഷ്ഠാത്മാക്കളുടെയും ഓര്മചിഹ്നമാണ്. അപ്പോള് സദാ സന്തോഷത്തിന്റെ അലകളാല്, സന്തോഷത്തിന്റെ കൊടി, ബാബയുടെ പേരു കേള്പ്പിക്കുന്ന കൊടി, ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ കൊടി പറപ്പിച്ചുകൊണ്ടിരിക്കുന്നു, പറപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെ മഹാശിവരാത്രിയില് താങ്കളെല്ലാ ആത്മാക്കള്ക്കും നാനാ ഭാഗത്തയും സര്വബ്രാഹ്മണ വിശേഷആത്മാക്കള്ക്കും വളരെയേറെ ജന്മദിനാശംസകളും സ്നേഹസ്മരണയും.
വരദാനം:-
ആര്ക്കെങ്കിലും എന്തെങ്കിലും സ്വഭാവമുണ്ടെങ്കില് അതു സ്വതവേ തന്റെ ജോലി ചെയ്യുന്നു. ചിന്തിച്ച് ചെയ്യേണ്ടി വരുന്നില്ല. ഇങ്ങനെ വിശേഷതയുടെ സംസ്കാരത്തെയും സ്വഭാവമാകട്ടെ, ഓരോരുത്തരുടെയും വായിലൂടെ, മനസിലൂടെ ഇതു തന്നെ വരട്ടെ -ഈ വിശേഷാത്മാവിന്റെ സ്വഭാവം തന്നെ വിശേഷതയുടേതാണ്. സാധാരണ കര്മത്തിനു സമാപ്തിയുണ്ടാകട്ടെ അപ്പോള് പറയാം മര്ജീവ. സാധാരണതയില് നിന്നു മരിച്ചു, വിശേഷതയില് ജീവിക്കുന്നു. സങ്കല്പത്തില് പോലും സാധാരണതയുണ്ടാകരുത്.
സ്ലോഗന്:-
സൂചന: ഇന്ന് മാസത്തെ മൂന്നാം ഞായറാഴ്ചയാണ് , എല്ലാ രാജയോഗി തപസ്വി സഹോദരീസഹോദരന്മാരും വൈകിട്ട് 6.30 മുതല് 7.30 വരെ വിശേഷ യോഗാഭ്യാസത്തിന്റെ സമയം തന്റെ ശുഭഭാവനയുടെ ശ്രേഷ്ഠവൃത്തിയിലൂടെ മനസാ മഹാദാനിയായി എല്ലാവര്ക്കും നിര്ഭയതയുടെ വരദാനം നല്കി എല്ലാവരെയും ചിന്താമുക്തരാക്കാം.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!