18 May 2021 Malayalam Murli Today – Brahma Kumaris

17 May 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, കാലന്റെയും കാലനായ ബാബ വന്നിരിക്കുകയാണ്, നിങ്ങള്ക്ക് കാലനുമേല് വിജയം നേടിത്തരാന്. മന്മനാഭവയുടെ മന്ത്രത്തിലൂടെ തന്നെയാണ് നിങ്ങള് കാലനുമേല് വിജയം നേടുന്നത്.

ചോദ്യം: -

ആത്മീയ അച്ഛന് നിങ്ങള് ആത്മീയ യാത്രികര്ക്ക് ഏതൊരു വിശേഷ പഠിപ്പാണ് നല്കുന്നത്?

ഉത്തരം:-

ഹേ ആത്മീയ യാത്രക്കാരെ, നിങ്ങള് ദേഹ അഭിമാനത്തെ ഉപേക്ഷിച്ച് ആത്മാഭിമാനിയായി മാറൂ. രാവണനാണ് നിങ്ങളെ അരകല്പമായി ദേഹ അഭിമാനിയാക്കി മാറ്റിയത്, ഇപ്പോള് ആത്മാഭിമാനിയായി മാറൂ. ഈ ആത്മീയ ജ്ഞാനം പരമാത്മാവ് തന്നെയാണ് നിങ്ങള്ക്ക് നല്കുന്നത്, മറ്റാര്ക്കും നല്കാന് സാധിക്കുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ:ശിവായ….

ഓംശാന്തി. കുട്ടികള് തങ്ങളുടെ അച്ഛന്റെ മഹിമ കേട്ടില്ലേ. പാടാറുണ്ട് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. ബാബ എല്ലാ കുട്ടികളുടെയും അച്ഛനാണ്. ബാക്കി ആരെല്ലാമുണ്ടോ, പരസ്പരം എല്ലാവരും സഹോദരങ്ങളാണ്, എല്ലാവരുടെയും അച്ഛന് ഒന്നാണ്. അത് ശിവബാബയാണ്. ബാബ മനസ്സിലാക്കിതരികയാണ,് ഹേയ് കുട്ടികളെ, ഭക്തീമാര്ഗത്തില് നിങ്ങള്ക്ക് രണ്ട് അച്ഛന്മാരാണുള്ളത്, ലൗകീക അച്ഛനും പാരലൗകീക അച്ഛനും. രചയിതാവില് നിന്നും രചനയ്ക്ക് സമ്പത്ത് ലഭിക്കുന്നു. അത് പരിധിയുള്ള സമ്പത്താണ്. ഇത് പരിധിയില്ലാത്ത സമ്പത്താണ്. പരിധിയില്ലാത്ത ബാബ ഒന്നു തന്നെയാണ്, ആ ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ബാബ നിരാകാരനാണ്. ബാബയുടെ പേരുതന്നെ പരംപിതാ പരമാത്മാ ശിവന് എന്നാണ്. ശിവ പരമാത്മാവായെ നമ: എന്നു പറയാറുണ്ട്. ബാബ ഉയര്ന്നതിലും ഉയര്ന്നവനാണ്. നിങ്ങളുടെ ബുദ്ധി നിരാകാരനായ ബാബയുടെ വശത്തേക്ക് പോകുന്നു. ബാബ വസിക്കുന്നത് പരംധാമത്തിലാണ്. അവിടെ നിന്നുമാണ് നിങ്ങള് ആത്മാക്കള് വരുന്നത്. ബാബയും അവിടെ തന്നെയാണ് വസിക്കുന്നത്. ബാബയാണ് സര്വ്വരുടെയും സദ്ഗതി ചെയ്യുന്നത്. അതില് തന്നെ ഭാരതം പരംപിതാപരമാത്മാവിന്റെ ജന്മ സ്ഥാനമാണ് , ഇവിടെ തന്നെയാണ് ശിവ ജയന്തിയും ആഘോഷിക്കുന്നത്. ഈ ആത്മീയ പിതാവിനെ തന്നെയാണ് ജ്ഞാനസാഗരന്, പതീതപാവനന്, ലിബറേറ്റര്, ഗൈഡ് എന്നെല്ലാം പറയുന്നത്. ബാബ തന്നെയാണ് ദു:ഖ ഹര്ത്താവും സുഖ കര്ത്താവും. ഇത് ഭാരതവാസികള്ക്കറിയാം. ഇത് ദു:ഖധാമമാണ്. ഭാരതം സുഖധാമമായിരുന്നു. ബാബ കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി തരികയാണ്- അല്ലയോ ഭാരതവാസികളെ, നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു, എപ്പോഴാണോ നിങ്ങളുടെ ആദിസനാതന ദേവീദേവതാധര്മ്മം ഉണ്ടായിരുന്നത്. ദേവീദേവതകള് ധര്മ്മ- ശ്രേഷ്ഠരും കര്മ്മ- ശ്രേഷ്ഠരുമായിരുന്നു, ഇപ്പോള് ധര്മ്മ- ഭ്രഷ്ടരും കര്മ്മ-ഭ്രഷ്ടരുമായി. സ്വയത്തെ പാവന ദേവത എന്നു പറയാന് സാധിക്കുകയില്ല. കലിയുഗ അവസാനം വരെയ്ക്കും ഭക്തീമാര്ഗം നടന്നുകൊണ്ടിരിക്കുകയാണ്, ഇതില് ജ്ഞാനം ഉണ്ടായിരിക്കുന്നതല്ല. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. സര്വ്വരുടെയും സദ്ഗതി ദാതാവായ ബാബ ഏതു വരെ വരുന്നില്ലയോ അതു വരെ ആരുടെയും സദ്ഗതി ഉണ്ടാകുന്നില്ല. ബാബ പറയുന്നു, ഞാന് കല്പ്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. ഈ സമയം ഇത് പതീതലോകമാണ്. ഒരാളു പോലും പാവനമായിട്ടില്ല. കേവലം സന്യാസിമാര് പവിത്രമായിട്ടിരിക്കുന്നുണ്ട്, എന്നാല് അവര്ക്ക് പുനര്ജന്മം ഇവിടെ തന്നെ എടുക്കണം. വികാരത്തിലൂടെ തന്നെ ജന്മമെടുക്കണം. തിരിച്ചുപോകാന് സാധിക്കുകയില്ല. എപ്പോഴാണോ ചക്രം പൂര്ത്തിയാകുന്നത്, അപ്പോള് മാത്രമാണ് അച്ഛന് വന്ന് കൂട്ടികൊണ്ടു പോകുന്നത്. ഇതിനെ തന്നെയാണ് ആത്മീയ ജ്ഞാനം എന്നു പറയുന്നത്. പരമമായ ആത്മാവ് ആത്മീയ ജ്ഞാനം നല്കുന്നു. പരമമായ ആത്മാവു തന്നെയാണ് ജ്ഞാനസാഗരന് പതീതപാവനന്. ബാക്കി ശാസ്ത്രങ്ങളിലെ ജ്ഞാനമെല്ലാം ഭക്തിമാര്ഗത്തിലേതാണ്. ബാബ പറയുകയാണ്, യജ്ഞം, തപം, തീര്ത്ഥാടനം മുതലായവ ചെയ്ത് ചെയ്ത് താഴേക്ക് ഇറങ്ങി വന്നു. നിങ്ങള് ആദ്യം സതോപ്രധാനമായിരുന്നു. ഭാരതത്തില് പവിത്രത ഉണ്ടായിരുന്നപ്പോള് ശാന്തിയും സമ്പന്നതയും ഉണ്ടായിരുന്നു. ആരോഗ്യവും സമ്പത്തും രണ്ടും ഉണ്ടായിരുന്നു. 5000 വര്ഷം മുമ്പത്തെ കാര്യമാണ്. ഈ ഭാരതം സ്വര്ഗമായിരുന്നു. ആ സമയം മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. കേവലം ഒരേ ഒരു ആദീസനാതന ദേവീദേവതാ ധര്മ്മമായിരുന്നു. ഇത് പരംപിതാ പരമാത്മാവാണ് സ്ഥാപിച്ചത്. സ്വര്ഗത്തിന്റെ സ്ഥാപന ബാബ തന്നെയാണ് ചെയ്യുന്നത്. മനുഷ്യന് ചെയ്യാന് സാധിക്കുകയില്ല. കൃഷ്ണന് രചയിതാവാണ് എന്നു പറയുകയില്ല. അല്ല, രചയിതാവ് ഒരേ ഒരു നിരാകാരനായ ശിവബാബയാണ്. ബാക്കിയെല്ലാം ബാബയുടെ രചനകളാണ്. രചയിതാവില് നിന്നു തന്നെയാണ് രചനയ്ക്ക് സമ്പത്ത് ലഭിക്കുന്നത്.

ബാബ മനസ്സിലാക്കി തരികയാണ്- ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്. 21 ജന്മത്തേക്ക് വേണ്ടി നിങ്ങള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുകയാണ്. സൂര്യവംശീ, ചന്ദ്രവംശീ പവിത്ര ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണ ധര്മ്മമാണ് ഉയര്ന്ന കുലം. ഏറ്റവും ഉയര്ന്നത്, ആത്മീയ അച്ഛനാണ്. ആത്മാക്കളെ തനിക്കു സമാനമാക്കിമാറ്റുന്നു. ബാബ ജ്ഞാനസാഗരനും സുഖത്തിന്റെ സാഗരനുമാണ്. ഇതു പോലെ താങ്കളെയും ആക്കി മാറ്റുന്നു. ഭാരതം സുഖധാമമായിരുന്നു. ഇപ്പോള് ദുഖധാമമാണ്. ബാബ എങ്ങനെയാണ് വരുന്നത്, ഇതാര്ക്കും അറിയുകയില്ല. സത്യയുഗം ആദ്യം മുതല് കലിയുഗ അവസാനം വരെയ്ക്കും ഈ മുഴുവന് ചരിത്രവും ഭൂമി ശാസ്ത്രവും ഭാരതത്തില് തന്നെയാണ്. ഈ ലക്ഷ്മീനാരായണന് എത്ര ആരോഗ്യമുള്ളവരും സമ്പന്നരുമായിരുന്നു. ഒരിക്കലും രോഗം മുതലായവ ഉണ്ടാവുകയില്ല. ഇപ്പോള് കാലനുമുകളില് വിജയിയായിമാറാനുള്ള പഠിപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ബാബയെ കാലന്റെയും കാലന് അല്ലെങ്കില് മഹാകാലന് എന്നു പറയുന്നത്. ബാബ നിങ്ങളെ കാലനുമേല് വിജയിയാക്കി മാറ്റുകയാണ്. പേരും കേള്ക്കുന്നുണ്ടല്ലോ, ശിവായ നമ:. നിങ്ങള് ഒരിക്കലും പരമാത്മാവ് സര്വ്വവ്യാപിയാണെന്നോ നായയിലും പൂച്ചയിലും ഉണ്ടെന്നോ പറയുകയില്ല. ഇതിനെയാണ് ധര്മ്മ ഗ്ലാനിയെന്ന് പറയുന്നത്. ബാബയുടെ ഗ്ലാനിയാണ് ചെയ്യുന്നത്. ഇപ്പോള് ഇത് കല്പ്പത്തിലെ സംഗമ സമയമാണ്. ഈ സമയത്തു തന്നെയാണ് വിനാശകാലെ വിപരീത ബുദ്ധി എന്നു പറയുന്നത്. ഇപ്പോള് വിനാശം തൊട്ടു മുമ്പില് നില്ക്കുകയാണ്. ഗീതയിലും എഴുതിയിട്ടുണ്ട്, പാണ്ഡവരും കൗരവരും യാദവരും എന്തു ചെയ്ത് പോയി. സര്വ്വ ശാസ്ത്രമയി ശിരോമണി ശ്രീമത് ഭഗവത് ഗീതയാണ്, ഇതില് നിന്നു തന്നെയാണ് പിന്നീട് മറ്റെല്ലാ ശാസ്ത്രങ്ങളും വന്നിട്ടുള്ളത്. നിങ്ങള്ക്കറിയാമല്ലോ ഗീത ദൈവീക ധര്മ്മത്തിന്റെ ശാസ്ത്രമാണ്. ബാബ പറയുകയാണ് ഞാന് വന്ന് നിങ്ങളെ ശൂദ്രനില് നിന്നും ബ്രാഹ്മണനാക്കി മാറ്റുന്നു. പിന്നീട് ദേവീദേവതയാക്കിമാറ്റുന്നു. പിന്നീട് നിങ്ങള് ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായിമാറി. ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങള് 84 ജന്മം എങ്ങനെ എടുക്കും. ആരാണോ സത്യയുഗത്തില് ആദ്യമാദ്യം വരുന്നത്, അവരാണ് ഏറ്റവും കൂടുതല് ജന്മമെടുക്കുന്നത്. മാക്സിമം 84 ജന്മവും മിനിമം 1 ജന്മവുമാണ്. ഇത് ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ബാബയെയല്ലാതെ മറ്റാരെയും ജ്ഞാനസാഗരനെന്ന് പറയാന് സാധിക്കുകയില്ല. പതീത പാവനന്, ജ്ഞാനസാഗരന് എന്നു പറയുന്നതിലൂടെ ബുദ്ധി മുകളിലേക്ക് പോകുന്നു. ബാബ തന്നെയാണ് എല്ലാവരെയും മുക്തമാക്കി തിരിച്ചുവീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നത്. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരു ബാബ തന്നെയാണ്. ശരി, പിന്നീട് എങ്ങനെ സര്വ്വര്ക്കും ദുര്ഗതിയുണ്ടായി. ആരാണ് ചെയ്തത്? സദ്ഗതി എന്നു സത്യയുഗത്തെയും ദുര്ഗതി എന്ന് കലിയുഗത്തെയുമാണ് പറയുന്നത്. ബാബ പറയുകയാണ് ഞാന് കല്പ്പ-കല്പ്പം നിങ്ങള് കുട്ടികള്ക്ക് വന്ന് സദ്ഗതി നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് മുഴുവന് ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും അറിയാം. സ്ക്കൂളിലും പകുതി ചരിത്രവും ഭൂമിശാസ്തവുമാണ് പഠിപ്പിക്കുന്നത്. സത്യ-തേത്രായുഗത്തില് ആരാണ് രാജ്യം ഭരിച്ചിരുന്നത്, ഇത് ആര്ക്കും അറിയുകയില്ല. ലക്ഷ്മീനാരായണന് രാജ്യം ഭരിച്ചിരുന്നതിന്റെ ചരിത്രമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. എത്ര സമയം അവരുടെ രാജധാനി നടന്നു എന്ന് നിങ്ങള്ക്ക് പറയാന് സാധിക്കും. ക്രിസ്ത്യന്സിന്റെ രാജധാനി 2000 വര്ഷം നടന്നു. ബൗദ്ധികളുടെ രാജധാനി ഇത്ര വര്ഷം നടന്നു. ഇസ്ലാം ധര്മ്മത്തിലുള്ളവരുടേത് ഇത്ര……… അവര്ക്കു മുമ്പേ ചന്ദ്രവംശികള് ഉണ്ടായിരുന്നു. 1250 വര്ഷം നടന്നു. സത്യ-തേത്രായുഗത്തില് സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നു. മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. നിങ്ങള് തന്നെയാണ് സൂര്യവംശികളും ചന്ദ്രവംശികളുമായിമാറുന്നത്. ഇപ്പോള് വീണ്ടും ബ്രാഹ്മണവംശിയായാണ് മാറുന്നത്. ഈ മുഴുവന് നാടകവും ഭാരതത്തില് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭാരതം തന്നെയാണ് നരകമായിമാറുന്നതും ഭാരതം തന്നെയാണ് സ്വര്ഗമായിമാറുന്നതും, മറ്റുള്ള ധര്മ്മത്തിലുള്ളവരെക്കുറിച്ച് പറയുകയില്ല. അവര് സ്വര്ഗത്തില് ഉണ്ടാവുക തന്നെയില്ല. ആരെങ്കിലും മരിച്ചുപോയാല് പറയാറുണ്ട്, സ്വര്ഗവാസിയായി. പക്ഷേ മനസ്സിലാക്കുന്നേയില്ല. നരകവാസികള്ക്ക് നരകത്തില് തന്നെ ജന്മമെടുക്കണം. സ്വര്ഗവാസികള് സ്വര്ഗത്തില് തന്നെ പുനര്ജന്മമെടുക്കും. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ടല്ലോ, ഈ ലക്ഷ്മീനാരായണന് സ്വര്ഗവാസിയായിരുന്നു. അവര് ഈ രാജധാനി എങ്ങനെ നേടിയെടുത്തു. ലക്ഷക്കണക്കിനു വര്ഷങ്ങളുടെ കാര്യങ്ങളൊന്നും ഓര്മ്മയില് ഇരിക്കുകയില്ല. സത്യയുഗത്തില് ഈ ശാസ്ത്രങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. ഇതെല്ലാം തന്നെ ഭക്തിയുടെ സാധന സാമഗ്രികളാണ്. ഏണിപ്പടി താഴെയ്ക്ക് ഇറങ്ങുക തന്നെ വേണം. സതോയില് നിന്നും രജോ, തമോയിലേക്ക് വരുക തന്നെ വേണം. ഈ ഏണിപ്പടി ഇറങ്ങാന് 5000 വര്ഷം എടുത്തു. സത്യയുഗത്തില് 16 കലാ സമ്പൂര്ണ്ണമായിരുന്നു, പിന്നീട് തേത്രായുഗത്തില് 2 കല കുറഞ്ഞു. ആത്മാവില് വെള്ളിയുടെ കറ പിടിച്ചു. ദ്വാപരയുഗത്തിലേക്ക് വന്നപ്പോള് ചെമ്പിന്റെ കറ പിടിച്ചു. ഈ സമയം പൂര്ണ്ണമായും തമോപ്രധാനമാണ്. ആത്മാവില് തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. നിങ്ങളാണ് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത്. ഈ ആത്മീയ പിതാവ്, ശിവബാബ വന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് നിങ്ങള്ക്ക് ഇപ്പോള് ആത്മാഭിമാനിയായിമാറണം. രാവണന് പ്രവേശിച്ചതോടുകൂടിയാണ് എല്ലാവരും ദേഹ അഭിമാനിയായി മാറിയത്. ഇപ്പോള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. നിങ്ങളാണ് 84 ജന്മമെടുത്ത് ഭിന്ന ഭിന്ന പാര്ട്ടുകള് അഭിനയിച്ചു വന്നത്. ഇപ്പോള് 84 ന്റെ ചക്രം പൂര്ത്തിയായി. ഇപ്പോള് ശരീരവും ജീര്ണ്ണിച്ച അവസ്ഥയില് എത്തി. ദ്വാപരയുഗം മുതലാണ് രാവണരാജ്യം ആരംഭിച്ചത്. സത്യയുഗത്തില് രാമരാജ്യമാണുള്ളത്. സത്യയുഗത്തില് നിങ്ങള് ആത്മാഭിമാനികളായിരുന്നു. ദ്വാപരകലിയുഗത്തില് നിങ്ങള് ദേഹ അഭിമാനികളായിമാറി. ആത്മാവിനെയോ, പരമാത്മാവിനെയോ അറിയുന്നില്ല.

ബാബ മനസ്സിലാക്കി തരികയാണ്-ആത്മാവ് ഒരു നക്ഷത്രമാണ്. ഭ്രുകുടി മധ്യത്തില് തിളങ്ങിക്കൊണ്ടിരിക്കുന്ന ചൈതന്യ നക്ഷത്രം. ….. ദിവ്യദൃഷ്ടിയിലൂടെയല്ലാതെ ആത്മാവിനെ കാണാന് സാധിക്കുകയില്ല. ആത്മാവ് തികച്ചും സൂക്ഷ്മമാണ്. ആത്മാവാണ് ഒരു ശരീരം വിട്ട് മറ്റൊന്ന് എടുക്കുന്നത്. നമ്മള് ആത്മാക്കളാണ് 84 ജന്മങ്ങള് എടുക്കുന്നത്. പരംപിതാ പരമാത്മാവും ബിന്ദുവാണ്. ബാബയെ ജ്ഞാനസാഗരന്, പതീതപാവനന്, നോളേജ്ഫുള് എന്നെല്ലാം പറയുന്നു. പരംപിതാ പരമാത്മാവില് സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ബീജരൂപമായതുകാരണം ബാബയെ സച്ചിതാനന്ദസ്വരൂപം എന്നെല്ലാം പറയുന്നു. ബാബയില് ഏതൊരു ജ്ഞാനമുണ്ടോ അത് തീര്ച്ചയായും കേള്പ്പിക്കേണ്ടതായി വരുന്നു. ഇതാണ് ആത്മീയ ജ്ഞാനം. എല്ലാ ആത്മാക്കളുടെയും അച്ഛന് വന്ന് ആത്മാക്കളെ എങ്ങനെയാണ് പഠിപ്പിക്കുന്നത്. നിങ്ങള്ക്ക് ആത്മാഭിമാനിയായിമാറണം. ശിവബാബയാണ് നമ്മളെ പഠിപ്പിക്കുന്നത് ബാബ തന്നെയാണ് നോളേജ്ഫുള്. ബാബ തന്നെയാണ് വന്ന് സ്വര്ഗത്തെ രചിക്കുന്നത്. നിങ്ങളെ സ്വര്ഗത്തിലേക്ക് പോകാന് യോഗ്യതയുള്ളവരാക്കി മാറ്റുകയാണ്. ഈ സൃഷ്ടിചക്രത്തിന്റെ രഹസ്യം ഒരാള്ക്കും അറിയുകയില്ല. അച്ഛനെ തന്നെ അറിയാത്തതു കാരണമാണ് ഭാരതത്തിന്റെ അവസ്ഥ ഇപ്പോള് ഇങ്ങനെയായത്. ഭാരതത്തില് പവിത്രതയുണ്ടായിരുന്നപ്പോള് ശാന്തിയും സമ്പത്തും ഉണ്ടായിരുന്നു. ഇപ്പോള് ഇത് നരകമാണ് പിന്നീട് എങ്ങനെ സ്വര്ഗത്തിലേക്ക് പോകാന് സാധിക്കും. പൂര്ണ്ണമായും കല്ലു ബുദ്ധിയായിമാറിക്കഴിഞ്ഞു.

ബാബ പറയുന്നു, ഞാന് കുട്ടികള്ക്കുവേണ്ടി എന്തെങ്കിലും സമ്മാനവുമായിട്ടായിരിക്കും വരിക. നിങ്ങളെ സ്വര്ഗത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ആരാണോ കല്പ്പം മുമ്പും സമ്പത്തെടുത്തത് അവരേ ഇപ്പോഴും എടുക്കുകയുള്ളൂ. മനുഷ്യനില്നിന്നും ദേവതയായിമാറും. വസ്തവത്തില് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ് എല്ലാവരും. ഇപ്പോള് ബ്രഹ്മാവിലൂടെ ശിവബാബ തന്റെ രചന രചിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാകുമാര്- കുമാരിയായിമാറുന്നു. ശിവബാബയില് നിന്നും സമ്പത്തെടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിമാറണം. ബാബ പറയുന്നു കുട്ടികളെ, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ എല്ലാ വികര്മ്മങ്ങളും വിനാശമാകും. ഈ ആത്മീയ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കുകയില്ല. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്കാണ് ജ്ഞാനം നല്കുന്നത്. നിങ്ങള് ആത്മീയ യാത്രയാണ് ചെയ്യുന്നത്. ദേഹ അഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ അഭിമാനിയായിമാറുന്നു. ആത്മാവ് അവിനാശിയാണ്. ആത്മാവിലാണ് പാര്ട്ട് അടങ്ങിയിട്ടുള്ളത്. ആത്മാവ് എങ്ങനെയാണ് 84 ജന്മത്തിന്റെ പാര്ട്ട് അഭിനയിക്കുന്നത്. ഇപ്പോള് മനസ്സിലായി. നമ്മള് സൂര്യവംശികളായിരുന്നു. പിന്നീട് ചന്ദ്രവംശിയായിമാറി. വീണ്ടും സൂര്യവംശിയായിമാറണം. ഇപ്പോള് ബാബ സതോപ്രധാനമായി മാറാനുള്ള പഠിപ്പാണ് നല്കുന്നത് , എന്നെ മാത്രം ഓര്മ്മിക്കൂ. ഭഗവാനുവാചാ – ഗീതയുടെ ഭഗവാന് ശിവബാബയാണ്, അല്ലാതെ കൃഷ്ണനല്ല. കൃഷ്ണന്റെ ആത്മാവും ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ആത്മീയ യാത്ര ചെയ്യണം, ചെയ്യിപ്പിക്കണം. സ്വയത്തെ സതോപ്രധാനമാക്കുന്നതിനുവേണ്ടി ഒരു ബാബയെ ഓര്മ്മിക്കണം. ആത്മാഭിമാനിയായിമാറുന്നതിനു വേണ്ടി പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

2. കാലനുമേല് വിജയിയായിമാറുന്നതിനുവേണ്ടി ബാബയുടെ പഠിപ്പില് ശ്രദ്ധിക്കണം. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ആത്മാക്കള്ക്ക് ജ്ഞാനം നല്കണം.

വരദാനം:-

ബീജത്തില് മുഴുവന് വൃക്ഷവും അടങ്ങിയിട്ടുണ്ട് എന്നത് പോലെത്തന്നെ ശബ്ദത്തിന് ഉപരിയുള്ള സ്ഥിതിയില് സംഗമയുഗത്തിലെ സര്വ്വ വിശേഷഗുണങ്ങളും അനുഭവത്തില് വരുന്നു. മാസ്റ്റര് ബീജരൂപമാവുക അര്ത്ഥം കേവലം ശാന്തി മാത്രമല്ല മറിച്ച് ശാന്തിയോടൊപ്പം ജ്ഞാനം, അതീന്ദ്രിയ സുഖം, പ്രേമം, ആനന്ദം, ശക്തി എന്നീ സര്വ്വ മുഖ്യഗുണങ്ങളുടെയും അനുഭവം ചെയ്യുക എന്നതാണ്. ഈ അനുഭവം കേവലം സ്വയത്തിന് മാത്രമല്ല മറിച്ച് അന്യാത്മാക്കളും അവരുടെ മുഖത്തിലൂടെ സര്വ്വ ഗുണങ്ങളുടെയും അനുഭവം ചെയ്യുന്നു. ഒരു ഗുണത്തില് സര്വ്വ ഗുണങ്ങളും അടങ്ങിയിരിക്കുന്നു.

സ്ലോഗന്:-

മാതേശ്വരിയുടെ അമൂല്യ മഹാവാക്യങ്ങള്

ڇആരുടെ കൂട്ടുകാരനാണോ ഭഗവാന്, അവരെ കൊടുങ്കാറ്റിനോ പേമാരിക്കോ തടയാന് കഴിയുമോڈ…

നോക്കൂ, ഈ ഗീതം തെളിയിക്കുന്നതെന്തെന്നാല് ആത്മാവും പരമാത്മാവും രണ്ടാണ്, ഈശ്വരന് സര്വ്വവ്യാപിയല്ല, എന്തുകൊണ്ടെന്നാല് കൂട്ടുകാരനായ ഈശ്വരന് ഹാജരായിരുന്നിട്ടും സൃഷ്ടിയില് ഇത്രയും ദു:ഖമെന്തുകൊണ്ടാണ്? മനുഷ്യന് ഇത്രയും പാപ്പരും മോഹഭംഗം വന്നവരുമായതെന്തുകൊണ്ട്? പരമാത്മാവ് സുഖസ്വരൂപനാണ്, പക്ഷെ സര്വ്വവ്യാപിയെന്ന് പറയുന്നത് പരമാത്മാവിനെ ആക്ഷേപിക്കുന്നത് പോലെയാണ്. ഭഗവാന് ഇവിടെ സന്നിഹിതനായിട്ടും ലോകം സുഖസ്വരൂപമാകേണ്ടതാണോ അതോ ദു:ഖരൂപമോ? പിന്നെ പരമാത്മാവിനെ വിളിക്കേണ്ട ആവശ്യകതയെന്താണ്? അതിനാല് ഈ സമയത്ത് മായയാണ് സര്വ്വവ്യാപി പരമാത്മാവല്ല. പരമാത്മാവ് കേവലം ഒരു തവണയാണ് സംഗമത്തില് വരുന്നത്, അപ്പോള് വിളിപ്പുറത്ത് വരുന്നവന് എന്ന് പറയാം, ബാക്കി പരമാത്മാവിന്റെ ഓര്മ്മ എല്ലാവരുടെയും ഹൃദയങ്ങളില് തീര്ച്ചയായും നിറഞ്ഞിരിക്കും. ശരീരത്തെ ചലിപ്പിക്കുന്ന ശക്തി ഓരോരുത്തരിലും ഭിന്ന-ഭിന്ന സംസ്കാരങ്ങളുള്ള ആത്മാക്കളാണ്, അല്ലാതെ പരമാത്മാവല്ല. ഇപ്പോള് ചിന്തിച്ചുനോക്കണം അതായത് പരമാത്മാവുമായി കൂട്ടുകൂടുന്നതെന്തിനാണ് ? ഈ മായയുടെ കൊടുങ്കാറ്റും പേമാരിയും മറികടക്കുന്നതിന് വേണ്ടി. അപ്പോള് തീര്ച്ചയായും മായയുടെ ഏതോ കൊടുങ്കാറ്റുണ്ട്, അതിനെ മറികടക്കുന്നതിന് വേണ്ടി ആ പരമാത്മാവിനെ നാം ആത്മാക്കള് വിളിക്കുകയാണ്. അഥവാ പരമാത്മാവ് ഹാജരാണെങ്കില് മായയുടെ കുരുക്കില് പെടില്ല, കൂട്ടിന് വേണ്ടി ഓര്മ്മിക്കേണ്ടിയും വരില്ല. അപ്പോള് നമ്മള് ആത്മാക്കള്ക്കും പരമാത്മാവിനും രണ്ട് കൂട്ടര്ക്കും ഈ കളിയില് പാര്ട്ടുണ്ട്. അതിനാല് പരമാത്മാവ് വരുമ്പോള് പൂര്ണ്ണസഹയോഗിയായി പരമാത്മാവിന്റേതാകണം, അപ്പോഴേ മായയുടെ കൊടുങ്കാറ്റുകളില് നിന്ന് രക്ഷപ്പെടാന് കഴിയൂ. പരമാത്മാവ് എല്ലാവരുടെയും സുഖദാതാവ് തന്നെയാണ് പക്ഷെ പ്രാക്ടിക്കലായി പരമാത്മാവിന്റെ അഭയം തേടുന്നവര്ക്ക് തന്നെയാണ് കൂട്ട് ലഭിക്കുന്നത്. അപ്പോള് ആ കുട്ടികള്ക്ക് എക്സ്ട്രാ പ്രാപ്തി ലഭിക്കുന്നു, പരമാത്മാവ് ഈ സൃഷ്ടിയിലേക്ക് വന്ന് ഉപവിഷ്ടനാണെങ്കിലും അഹോ ആശ്ചര്യം തന്നെ! ലോകത്തിലുള്ളവര് പരമാത്മാവിനെ അറിയാത്തത് കാരണം സഹായം എടുക്കുന്നില്ല, അഥവാ പൂര്ണ്ണമായ സഹായം എടുക്കുകയാണെങ്കില് സഹായം കൊടുക്കുന്നതിലും പ്രസിദ്ധനാണ്. പറയാറുണ്ട് ഒരു ചുവട് നിങ്ങള് മുന്നില് വെച്ചാല് പത്ത് ചുവട് മുന്നിലെത്തും, അപ്പോള് പരമാത്മാവ് പൂര്ണ്ണ സമ്പത്ത് നല്കും, അതില് ഒരു കുറവുമുണ്ടാകില്ല. ശരി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top