18 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
17 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, നിങ്ങള് ആത്മീയ സര്ജനും പ്രൊഫസറുമാണ്, നിങ്ങള്ക്ക് ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റി തുറന്ന് അനേകരുടെ മംഗളം ചെയ്യണം.
ചോദ്യം: -
ബാബയും ധര്മ്മം സ്ഥാപിക്കുന്നു, മറ്റ് ധര്മ്മ സ്ഥാപകരും ധര്മ്മം സ്ഥാപിക്കുന്നു, രണ്ടും തമ്മിലുള്ള അന്തരമെന്താണ്?
ഉത്തരം:-
ബാബ കേവലം ധര്മ്മം സ്ഥാപിച്ച് തിരിച്ചു പോകുന്നു എന്നാല് അന്യ ധര്മ്മ സ്ഥാപകര് തങ്ങളുടെ പ്രാലബ്ധമുണ്ടാക്കി പോകുന്നു. ബാബ തന്റെ പ്രാലബ്ധമുണ്ടാക്കുന്നില്ല. ബാബയും പ്രാലബ്ധമുണ്ടാക്കുകയാണെങ്കില് ബാബയേയും പുരുഷാര്ത്ഥം ചെയ്യപ്പിക്കുന്നവര് ആരെങ്കിലും വേണം. ബാബ പറയുകയാണ് എനിക്ക് രാജ്യഭാഗ്യം വേണ്ട. ഞാന് കുട്ടികള്ക്ക് ഒന്നാംതരം പ്രാലബ്ധമുണ്ടാക്കുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രയിയിലെ യാത്രക്കാരാ .
ഓം ശാന്തി. പാട്ട് കുട്ടികളുണ്ടാക്കിയതു പോലെയാണ്. പാട്ടിന്റെ അര്ത്ഥമാണെങ്കില് മറ്റാര്ക്കും മനസ്സിലാക്കാന് കഴിയുകയില്ല. കുട്ടികള് മനസ്സിലാക്കുകയാണ് ഇപ്പോള് ഘോരമായ അന്ധകാരം അവസാനിക്കാന് പോകുകയാണ്. പതുക്കെപ്പതുക്കെ അന്ധകാരമാകുകയാണ്. ഇപ്പോള് ഘോരമായ അന്ധകാരമായിരിക്കുകയാണ്. ഇപ്പോള് നിങ്ങള് യാത്രക്കാരാണ് പ്രകാശത്തിലേയ്ക്ക് പോകുവാന് അഥവാ ശാന്തിധാം, അച്ഛന്റെ വീട്ടിലേയ്ക്ക് പോകുവാന് വേണ്ടി. അത് പാവനമായ അച്ഛന്റെ വീടാണ്, ഇത് പതിതമായ അച്ഛന്റെ വീടാണ്. പ്രജാപിതാവില് ഇരിക്കുന്ന ആത്മാവിനെ നിങ്ങള് അച്ഛന് എന്ന് വിളിക്കുന്നു. ആ അച്ഛന് നിങ്ങളെ പവിത്രമാക്കി തന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. അതും അച്ഛനാണ്, ഇതും അച്ഛനാണ്. അത് നിരാകാരി, ഇത് സാകാരി. മക്കളേയെന്നു പരിധിയില്ലാത്ത അച്ഛനല്ലാതെ വേറെ ആര്ക്കും വിളിക്കാന് സാധിക്കുകയില്ല. ബാബ തന്നെയാണ് പറയുന്നത് കാരണം ബാബക്ക് കുട്ടികളെ ഒപ്പം തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകണം. പവിത്രമാക്കി മാറ്റുന്നു, ജ്ഞാനവും നല്കുന്നു. കുട്ടികള് മനസ്സിലാക്കുകയാണ് തീര്ച്ചയായും പവിത്രമായി മാറണം. ബാബയേയും മുഴുവന് സൃഷ്ടി ചക്രത്തെയും ഓര്മ്മിക്കണം. ഈ ജ്ഞാനം കൊണ്ട് നിങ്ങള്സദാ ആരോഗ്യവാന്മാരായി മാറുന്നു. ചിലര് പറയാറുണ്ട് ഞങ്ങള്ക്ക് എന്തെങ്കിലും സേവനം തരൂ. ഇതു തന്നെയാണ് സേവ-മൂന്നടി മണ്ണ് നല്കി അതില് ആത്മീയ കോളേജും ഹോസ്പിറ്റലും തുറക്കൂ. എങ്കില് അവരുടെ മുകളില് യാതൊരു ഭാരവുമുണ്ടാകുകയില്ല. ഇതില് യാചിക്കേണ്ട യാതൊരു കാര്യവുമില്ല. നിര്ദ്ദേശം നല്കുകയാണ് നിങ്ങളുടെ പക്കല് ധനമുണ്ടെങ്കില് ആത്മീയ ഹോസ്പിറ്റല് തുറക്കൂ. കൈയ്യില് ധനമില്ലാത്തവരും ധാരാളമുണ്ട്. അവര്ക്കും ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റി തുറക്കാന് കഴിയും. മുന്നോട്ടു പോകും തോറും നിങ്ങള് കാണും, വളരെയധികം ഹോസ്പിറ്റലുകള് തുറക്കപ്പെടും. നിങ്ങളുടെ പേര് ആത്മീയ സര്ജന് എന്ന് എഴുതപ്പെട്ടിട്ടുണ്ടായിരിക്കും. ആത്മീയ സര്ജനും പ്രൊഫസറും. ആത്മീയ ഹോസ്പിറ്റലും കോളേജും തുറക്കുന്നതില് യാതൊരു ചിലവുമില്ല. സ്ത്രീക്കും പുരുഷനും രണ്ടുപേര്ക്കും ആത്മീയ സര്ജനും പ്രൊഫസറും ആകാന് കഴിയും. മുമ്പ് സ്ത്രീകള് ആയിരുന്നില്ല. കാര്യ-വ്യവഹാരങ്ങള് പുരുഷന്മാരുടെ പക്കലായിരുന്നു. ഇന്നാണെങ്കില് മാതാക്കളും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള് മാതാക്കള്ക്ക് ഈ സേവനം ചെയ്യാന് കഴിയും. ജ്ഞാനത്തിന്റെ അലങ്കാരം ധരിച്ചിട്ടുണ്ടെങ്കില് ആര്ക്കും പറഞ്ഞുകൊടുക്കാന് വളരെ സഹജമാണ്. വീട്ടില് ബോര്ഡ് തുക്കിയിടൂ. ചില വലിയ ഹോസ്പിറ്റലും ചില ചെറിയ ഹോസ്പിറ്റലുമുണ്ടായിരിക്കും. വലിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ട രോഗിയാണെങ്കില് പറയൂ, ഞങ്ങള് താങ്കളെ വലിയ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോകാം. അവിടെ വലിയ വലിയ സര്ജന്മാരുണ്ടായിയരിക്കും. ചെറിയ സര്ജന് വലിയ സര്ജന് റഫര് ചെയ്യുന്നു. തന്റെ ഫീസ് വാങ്ങിക്കുന്നു, പിന്നെ മനസ്സിലാക്കുകയാണ് ഈ രോഗിയെ വലിയ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകണം, എങ്കില് അങ്ങിനെ നിര്ദ്ദേശം നല്കുന്നു. അതുകൊണ്ട് അങ്ങിനെയുള്ള സെന്ററുകള് തുറന്ന് ബോര്ഡ് വെക്കൂ, എങ്കില് മനുഷ്യര് അത്ഭുതപ്പെടും. ഇത് മനസ്സിലാക്കേണ്ട സാധാരണ കാര്യമാണ്. കലിയുഗത്തിനു ശേഷം സത്യയുഗം തീര്ച്ചയായും വരും. ഭഗവാനായ അച്ഛനാണ് പുതിയ ലോകം സ്ഥാപിക്കുന്നത്. ഇങ്ങിനെയുള്ള അച്ഛനെ ലഭിച്ചാല് എന്തുകൊണ്ട് സമ്പത്തെടുക്കാതിരിക്കണം. മനസാ-വാചാ-കര്മ്മണാ ഭാരതത്തിന് സുഖം നല്കണം. മനസാ-വാചാ-കര്മ്മണാ പോലും ആത്മീയമായിരിക്കണം. മനസാ അര്ത്ഥം ഓര്മ്മയിലൂടെ, വാക്കുകള് രണ്ടക്ഷരമാണ് കേള്പ്പിക്കുന്നത് – മന്മനാ ഭവ, മദ്ധ്യാജി ഭവ. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ, രണ്ടക്ഷരമായില്ലേ. സമ്പത്ത് എങ്ങിനെയെടുത്തു, എങ്ങിനെ നഷ്ടപ്പെടുത്തി – ഇതാണ് ചക്രത്തിന്റെ രഹസ്യം. വൃദ്ധകള്ക്കും താല്പര്യമുണ്ടാകണം. പറയണം, ഞങ്ങളേയും പഠിപ്പിക്കൂ. വൃദ്ധന്മാര്ക്കും പറഞ്ഞു കൊടുക്കാന് കഴിയും, ഇത് വേറെ വിദ്വാനോ പണ്ഡിതനോ പറഞ്ഞുകൊടുക്കാന് കഴിയുകയില്ല. അപ്പോഴല്ലേ പേര് പ്രശസ്ഥമാകൂ. വളരെയധികം ചിത്രങ്ങളുമുണ്ട്. ആരുടെയെങ്കിലും ഭാഗ്യത്തിലില്ലായെങ്കില് അവര് പുരഷാര്ത്ഥവും ചെയ്യുകയില്ല. കേവലം ഞാന് ബാബയുടെ കുട്ടിയായി എന്നതുകൊണ്ടായില്ല. എല്ലാ ആത്മാക്കളും ബാബയുടെ കുട്ടികള് തന്നെയാണ്. ആത്മാക്കളുടെ അച്ഛനാണ് പരമാത്മാവ്, ഇത് സെക്കന്റിന്റെ കാര്യമാണ്. എന്നാല് ബാബയില് നിന്ന് എങ്ങിനെ സമ്പത്ത് ലഭിക്കും, ബാബ എപ്പോളാണ് വരുന്നത് – ഇതെല്ലാം മനസ്സിലാക്കിക്കൊടുക്കണം. വരുന്നത് സംഗമയുഗത്തിലായിരിക്കും. മനസ്സിലാക്കിത്തരികയാണ് സത്യയുഗത്തില് നിങ്ങള് ഇത്ര ജന്മങ്ങളെടുത്തു. ത്രേതായില് ഇത്ര, 84 ന്റെ ചക്രം പൂര്ത്തിയാക്കി. ഇപ്പോള് വീണ്ടും സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കണം. സത്യയുഗത്തില് വേറെ ധര്മ്മങ്ങളൊന്നുമില്ല. എത്ര സഹജമായ കാര്യമാണ്. മറ്റുള്ളവര്ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്താല് വളരെ സന്തോഷമുണ്ടാകും. ആരോഗ്യവുമുണ്ടാകും, എന്തെന്നാല് ആശീര്വാദം ലഭിക്കുന്നുവല്ലോ. വൃദ്ധകള്ക്ക് വളരെ സഹജമാണ്. അവര് ലോകത്തിന്റെ അനുഭവമുള്ളവരുമാണ്. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുത്താല് അത്ഭുതം കാണിക്കും. കേവലം ബാബയെ ഓര്മ്മിക്കണം, ബാബയില് നിന്ന് സമ്പത്തെടുക്കണം. ജന്മമെടുത്താലുടനെത്തന്നെ കുട്ടികള് അച്ഛന്-അമ്മ എന്ന് പറയാന് തുടങ്ങുന്നു. നിങ്ങളുടെ അവയവങ്ങളാണെങ്കില് വലിയതാണ്. നിങ്ങള്ക്ക് മനസ്സിലാക്കി, മനസ്സിലാക്കിക്കൊടുക്കാന് കഴിയും. വൃദ്ധകള്ക്ക് വളരെ ലഹരിയുണ്ടാകണം, ബാബയുടെ പേര് പ്രശസ്ഥമാക്കണം, വളരെ മധുരമുള്ളവരായി മാറണം. മോഹവും മമത്വവുമില്ലാതാക്കണം. എങ്ങിനെയായാലും മരിക്കണം. ബാക്കിയുള്ള രണ്ടു നാലു ദിവസം നാം എന്തുകൊണ്ട് ഒന്നുമായി മാത്രം ബുദ്ധിയോഗം വെച്ചുകൂടാ. അല്പ സമയമെങ്കിലും ലഭിച്ചാല് ബാബയുടെ ഓര്മ്മയിലിരിക്കണം, മറ്റെല്ലാതില് നിന്നും മമത്വത്തെ ഇല്ലാതാക്കണം. 60 വയസ്സാകുമ്പോള് വാനപ്രസ്ഥമാകുന്നു. അവര്ക്ക് നല്ലരീതിയില് പറഞ്ഞുകൊടുക്കാന് കഴിയും. ജ്ഞാനം ധാരണ ചെയ്ത് മറ്റുള്ളവരുടേയും മംഗളം ചെയ്യണം. നല്ല നല്ല വീടുകളിലെ കുട്ടികള് ഇങ്ങിനെ പുരുഷാര്ത്ഥം ചെയ്ത് വീടു-വീടുകളില് പോയി മനസ്സിലാക്കിക്കൊടുത്താല് പേര് എത്ര പ്രശസ്ഥമാകും. പുരുഷാര്ത്ഥം ചെയ്ത് പഠിക്കണം, താല്പര്യമുണ്ടായിരിക്കണം.
ഈ ജ്ഞാനം വളരെ അത്ഭുതകരമാണ്. കലിയുഗം ഇപ്പോള് പൂര്ത്തിയാകുകയാണ്. എല്ലാവരുടേയും മരണം തൊട്ടു മുന്നിലാണ്. കലിയുഗാവസാനത്തില് തന്നെയാണ് ബാബ വന്ന് സമ്പത്ത് നല്കുന്നത്.
കൃഷ്ണനെ അച്ഛനെന്നു പറയുകയില്ല. കൃഷ്ണന് ചെറിയ കുട്ടിയാണ്. കൃഷ്ണനെങ്ങിനെ സത്യയുഗത്തില് രാജ്യഭാഗ്യം ലഭിച്ചു? തീര്ച്ചയായും മുന്ജന്മത്തില് അങ്ങിനെയുള്ള കര്മ്മം ചെയ്തിട്ടുണ്ടാകും. നിങ്ങള്ക്ക് പറഞ്ഞുകൊടുക്കാന് കഴിയും അതായത് മുന്ജന്മത്തില് കൃഷ്ണന് ഈ ഭാഗ്യം ഉണ്ടാക്കിയതാണ്. കലിയുഗത്തില് പുരുഷാര്ത്ഥം ചെയ്തു, സത്യയുഗത്തില് പ്രാലബ്ധം ലഭിച്ചു. അവിടെ പുരുഷാര്ത്ഥം ചെയ്യിപ്പിക്കാന് ആരും തന്നെയുണ്ടാകുകയില്ല. സത്യ-ത്രേതയുഗത്തിലേയ്ക്ക് വേണ്ടുവോളം പ്രാപ്തി ലഭിച്ചിട്ടുണ്ട്. ഉയര്ന്നതിലും ഉയര്ന്ന അച്ഛനെ ലഭിച്ചു, ബാബയാണ് സത്യ-ത്രേതായുഗത്തിലെ അധികാരിയാക്കി മാറ്റുന്നത്, വേറെ ആര്ക്കും ആക്കാന് കഴിയുകയില്ല. തീര്ച്ചയായും അച്ഛനെയാണ് ലഭിച്ചിരിക്കുന്നത്. ലക്ഷ്മി-നാരായണന് സ്വയം ആയതല്ല. ബ്രഹ്മാവിനേയോ ശങ്കരനേയോ ലഭിച്ചു, ഇങ്ങിനെയുമല്ല. അല്ല. ഭഗവാനെയാണ് ലഭിച്ചത്. ഭഗവാന് നിരാകാരനാണ്. ഭഗവാനല്ലാതെ വേറെ ആര്ക്കും ഇങ്ങിനെ പുരുഷാര്ത്ഥം ചെയ്യിപ്പിക്കാന് കഴിയുകയില്ല. ഭഗവാനു വാചാ – ഞാന് നിങ്ങളുടെ ഭാഗ്യം ഒന്നാം തരമാക്കി മാറ്റുന്നു. ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥാപന ഇവിടെയാണ് നടക്കേണ്ടത്. ചെയ്യിപ്പിക്കുന്നവന് ഒരേയൊരു ബാബയാണ്. മറ്റു ധര്മ്മ സ്ഥാപകര് ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു. ധര്മ്മം സ്ഥാപിക്കുന്നവര് പ്രാലബ്ധമുണ്ടാക്കുകയാണ്. ബാബയ്ക്ക് തന്റെ പ്രാലബ്ധമൊന്നുമുണ്ടാക്കാനില്ല. പ്രാലബ്ധമുണ്ടാക്കിയെങ്കില് ബാബയേയും പുരുഷാര്ഥം ചെയ്യിപ്പിക്കാനായി വേറെ ആരെങ്കിലും വേണം. ശിവബാബ പറയുകയാണ് എന്നെ ആര് പുരുഷാര്ത്ഥം ചെയ്യിപ്പിക്കും. എന്റെ പാര്ട്ട് തന്നെ ഇങ്ങിനെയാണ്, ഞാന് ചക്രവര്ത്തിയൊന്നുമാകുന്നില്ല. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്.
ബാബ പറഞ്ഞുതരികയാണ്, ഞാന് നിങ്ങള്ക്ക് എല്ലാ വേദ-ശാസ്ത്രങ്ങളുടെ സാരം മനസ്സിലാക്കിത്തരുന്നു. ഇതെല്ലാം തന്നെ ഭക്തി മാര്ഗ്ഗമാണ്. ഇപ്പോള് ഭക്തി മാര്ഗ്ഗം അവസാനിക്കുകയാണ്. അത് ഇറങ്ങുന്ന കലയാണ്. നിങ്ങളുടെത് ഇപ്പോള് ഉയരുന്ന കലയാണ്. പറയാറുമുണ്ടല്ലോ, ഉയരുന്ന കലയില് സര്വ്വര്ക്കും ഭാഗ്യം ലഭിക്കുന്നു. എല്ലാവരും മുക്തിയും ജീവന്മുക്തിയും പ്രാപ്തമാക്കുന്നു. പിന്നെ 16 കലയില് നിന്ന് ഇറങ്ങി-ഇറങ്ങി ഒരു കലയുമില്ലാതെയാകുന്നു. ഗ്രഹണമാകുകയാണ്. ഗ്രഹണം പതുക്കെപ്പതുക്കെ പിടിച്ചുതുടങ്ങുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്. ഇപ്പോള് നിങ്ങള് സര്വ്വഗുണ സമ്പന്നരായി മാറുന്നു. പിന്നീട് ത്രേതായില് രണ്ടു കലകള് കുറയുന്നു. അല്പം കറുക്കാന് തുടങ്ങുന്നു, അതുകൊണ്ട് പുരുഷാര്ത്ഥം സത്യയുഗത്തിലെ രാജപദവിക്കുവേണ്ടിയായിരിക്കണം. എന്തുകൊണ്ട് കുറഞ്ഞ പദവി എടുക്കണം? എന്നാല് എല്ലാവര്ക്കും 16 കലാ സമ്പൂര്ണ്ണരാകത്തക്ക വിധത്തില് പരീക്ഷ പാസാകാന് കഴിയുകയില്ല. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. ഈ ചിത്രങ്ങളിലൂടെ നല്ല രീതിയില് സേവനം ചെയ്യാന് കഴിയും. വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. പറയൂ, ബാബ സ്വര്ഗ്ഗത്തിന്റെ രചന ചെയ്യുന്നെങ്കില് പിന്നെ നമ്മളെന്തിന് നരകത്തില് കിടക്കണം. ഈ പഴയ ലോകം നരകമല്ലേ, ഇതില് ദുഃഖം തന്നെ ദുഃഖമാണ്, വീണ്ടും തീര്ച്ചയായും പുതിയ ലോകം സത്യയുഗം വരികതന്നെ ചെയ്യും. കുട്ടികള് നിശ്ചയബുദ്ധികളാണ്. ഇവിടെ അന്ധവിശ്വാസത്തിന്റെ കാര്യമൊന്നുമില്ല. ഒരു കോളേജിലും അന്ധവിശ്വാസത്തിന്റെ കാര്യങ്ങളുണ്ടാകുകയില്ല. ലക്ഷ്യം മുന്നിലുണ്ട്. ആ കോളേജുകളില് ഈ ജന്മം പഠിക്കുന്നു, ഈ ജന്മം തന്നെ പ്രാലബ്ധം ലഭിക്കുന്നു. ഇവിടെ ഈ പഠനത്തിന്റെ പ്രാലബ്ധം വിനാശത്തിനുശേഷം അടുത്ത ജന്മത്തില് ലഭിക്കുന്നു. ദേവതകള്ക്ക് കലിയുഗത്തില് എങ്ങിനെ വരാന് കഴിയും. കുട്ടികള്ക്ക് പറഞ്ഞുകൊടുക്കാന് വളരെ എളുപ്പമാണ്. വളരെ നല്ല ചിത്രങ്ങളുമുണ്ടാക്കിയിട്ടുണ്ട്. കല്പവൃക്ഷം വളരെ നല്ലതാണ്. ക്രിസ്തുമതക്കാരും കല്പവൃക്ഷത്തെ അംഗീകരിക്കുന്നു. തങ്ങളുടെ രാജ്യത്തിന്റെ സന്തോഷത്തില് അവര് ആഘോഷിക്കുന്നു. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ടാണ്. ഇതും അറിയാം – അരക്കല്പം ഭക്തിയും ചെയ്യണം. അതില് യജ്ഞം, തപസ്സ്, തീര്ത്ഥയാത്രകള് മുതലായവയെല്ലാമുണ്ട്. ബാബ പറയുകയാണ് ഞാന് അവരെ കാണുന്നില്ല. നിങ്ങളുടെ ഭക്തി പൂര്ത്തിയാകുമ്പോള് ഭഗവാന് വരുന്നു. അരക്കല്പം ജ്ഞാനം, അരക്കല്പം ഭക്തി. കല്പ വൃക്ഷത്തില് എല്ലാം വ്യക്തമായെഴുതിയിട്ടുണ്ട്. എഴുത്തുകളില്ലാതെ, കേവലം ചിത്രമുപയോഗിച്ചും മനസ്സിലാക്കിക്കൊടുക്കാന് കഴിയും. ചിത്രങ്ങളുടെ മുകളില് ശ്രദ്ധവേണം, ഇതില് എത്ര അത്ഭുതകരമായ ജ്ഞാനമാണുള്ളത്. ശരീരം കടമെടുത്തിട്ടുണ്ടെങ്കില് അതിനെ തന്റെ സ്വത്താണെന്നു ഒരിക്കലും കരുതുകയില്ല. ഇല്ല, മനസ്സിലാക്കും ഞാന് വാടകക്കാരനാണ്. ഈ ബ്രഹ്മാവും സ്വയം ഇതിലുണ്ട്, അദ്ദേഹത്തെയും ഇരുത്തണമല്ലോ. ചില വാടക വീടുകളില് സ്വയം ഉടമസ്ഥനും വാടകക്കാരനും താമസിക്കാറുണ്ടല്ലോ. ബാബ മുഴുവന് സമയവും ഇതില് ഇരിക്കുന്നില്ല, ഇതിനെ ഹുസൈനിന്റെ രഥമെന്നു പറയപ്പെടുന്നു. ഏതുപോലെ ക്രിസ്തുവിന്റെ ആത്മാവ് ഏതോ വലിയ ശരീരത്തില് പ്രവേശിച്ച് ക്രിസ്തു ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു, ചെറുപ്പത്തില് ശരീരം വേറെയായിരുന്നു, അപ്പോള് അവതാരമുണ്ടായിരുന്നില്ല. നാനാക്കിലും പിന്നീടാണ് ആത്മാവ് പ്രവേശിച്ച് സിഖ് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. ഈ കാര്യങ്ങള് അവര്ക്ക് മനസ്സിലാക്കാന് കഴിയുകയില്ല. ഇത് വളരെ വിവേകത്തിന്റെ കാര്യമാണ്. പവിത്ര ആത്മാവ് തന്നെ വന്നാണ് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. എന്നാല് കൃഷ്ണന് സത്യയുഗത്തിലെ ഒന്നാമത്തെ രാജകുമാരനാണ്, എന്തുകൊണ്ടാണ് അദ്ദേഹത്തെ ദ്വാപരത്തിലേയ്ക്ക് കൊണ്ടു പോയത്! സത്യയുഗത്തില് ലക്ഷ്മി-നാരായണന്റെ രാജ്യം കാണിക്കുന്നു. ഇതും നിങ്ങള്ക്കേ അറിയുകയുള്ളൂ – രാധയും കൃഷ്ണനും തന്നെയാണ് ലക്ഷ്മീ-നാരായണനാകുന്നത്, പിന്നീട് വിശ്വത്തിന്റെ അധികാരികളാകുന്നു. അവരുടെ രാജധാനി എങ്ങിനെ സ്ഥാപിതമായി? ഇത് ആരുടെ ബുദ്ധിയിലുമില്ല.
നിങ്ങള് കുട്ടികള്ക്കറിയാം ബാബ ഒരേയൊരു പ്രാവശ്യം മാത്രമാണ് അവതരിക്കുന്നത്, പതിതരെ പാവനമാക്കി മാറ്റാന്. കൃഷ്ണ ജയന്തിയില് ഈ കാര്യങ്ങള് വ്യക്തമാക്കണം. കൃഷ്ണന് ജ്ഞാനം നല്കിയിട്ടില്ല. ആരാണോ കൃഷ്ണനാക്കി മാറ്റിയത് ആദ്യം അദ്ദേഹത്തിന്റെ ജയന്തിയാണ് ആഘോഷിക്കേണ്ടത്. ശിവജയന്തിയില് ആള്ക്കാര് വ്രതങ്ങള് മുതലായവ എടുക്കുന്നു. ധാര ചെയ്യുന്നു. രാത്രി മുഴുവന് ഉണര്ന്നിരിക്കുന്നു. ഇവിടെയാണെങ്കില് രാത്രി തന്നെയാണ്. അവിടെ ജീവിക്കണമെങ്കില് അത്രയും പവിത്രതയുടെ വ്രതം എടുക്കണം. വ്രതം ധാരണ ചെയ്താല് മാത്രമേ പവിത്ര രാജധാനിയുടെ അധികാരിയാകാന് കഴിയൂ. കൃഷ്ണ ജയന്തിയില് മനസ്സിലാക്കിക്കൊടുക്കണം കൃഷ്ണന് വെളുത്തതായിരുന്നു, ഇപ്പോള് കറുത്തിരിക്കുകയാണ്, അതുകൊണ്ടാണ് ശ്യാമ-സുന്ദരനെന്നു പറയുന്നത്. എത്ര സഹജമായ ജ്ഞാനമാണ്. ശ്യാമ-സുന്ദരന്റെ അര്ത്ഥം മനസ്സിലാക്കിക്കൊടുക്കണം. എങ്ങിനെയാണ് ചക്രം കറങ്ങുന്നത്. നിങ്ങള് കുട്ടികള് ഉണരണം. ശക്തികള് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റി, ഈ കാര്യം ആര്ക്കും അറിയുകയില്ല. ബാബയും ഗുപ്തം, ജ്ഞാനവും ഗുപ്തം, ശിവശക്തി സേനയും ഗുപ്തം. നിങ്ങള്ക്ക് ചിത്രമെടുത്ത് ആരുടെ വീട്ടില് വേണമെങ്കിലും പോകാം. പറയൂ, നിങ്ങള് സെന്ററില് വരുന്നില്ല, അതുകൊണ്ട് ഞങ്ങള് വീട്ടില് വന്നിരിക്കുകയാണ്, നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേക്കുള്ള വഴി പറഞ്ഞുതരാന്. അപ്പോള് അവര് മനസ്സിലാക്കും ഇവര് നമ്മുടെ ശുഭചിന്തകരാണ്. ഇവിടെ കര്ണ്ണ രസത്തിന്റെ കാര്യമില്ല. അവസാനം ആള്ക്കാര് മനസ്സിലാക്കും നമ്മള് ജീവിതത്തെ വ്യര്ത്ഥമാക്കിക്കളഞ്ഞു, ഇവരുടെയാണ് ശരിയായ ജീവിതം. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നഷ്ടോ മോഹയായി ഒരു ബാബയുമായി തന്റെ ബുദ്ധിയോഗം വെക്കണം. ദേഹി-അഭിമാനിയായി മാറി പഠനത്തെ ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
2. മനസ്സ്-വാക്ക്-കര്മ്മം എന്നിവയിലൂടെ ഭാരതത്തിന് സുഖം നല്കണം. മുഖത്തിലൂടെ ഓരോരുത്തര്ക്കും ജ്ഞാനത്തിന്റെ രണ്ടു വാക്കുകള് കേള്പ്പിച്ച് അവരുടെ മംഗളം ചെയ്യണം. ശുഭചിന്തകരായി മാറി എല്ലാവര്ക്കും ശാന്തിധാമിലേയ്ക്കും സുഖധാമിലേയ്ക്കുമുള്ള വഴി പറഞ്ഞുകൊടുക്കണം.
വരദാനം:-
ബാബക്ക് എത്രയും വലിയ പരിവാരമുണ്ട് എന്നിട്ടും ചിന്തയില്ലാത്ത ചക്രവര്ത്തിയായി ഇരിക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടും കണ്ടുകൊണ്ടും നിശ്ചിന്തം. അതേപോലെ അച്ഛനെ അനുകരിക്കൂ. അന്തരീക്ഷത്തില് തന്റെ പ്രഭാവം സൃഷ്ടിക്കൂ, വായുമണ്ഡലത്തിന്റെ പ്രഭാവം തന്റെ മേല് പതിയരുത് എന്തുകൊണ്ടെന്നാല് വായുമണ്ഡലം രചനയാണ്, താങ്കള് മാസ്റ്റര് രചയിതാവാണ്. രചയിതാവിന്റെ പ്രഭാവം രചനയുടെ മേലാണ് വേണ്ടത്. എന്ത് തന്നെ പ്രശ്നം വന്നാലും ഓര്മ്മിക്കൂ-ഞാന് വിജയീ ആത്മാവാണ്, ഇതിലൂടെ സദാ നിശ്ചിന്തരായിരിക്കാം, പരിഭ്രമിക്കുകയില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!