01 June 2021 Malayalam Murli Today – Brahma Kumaris

May 31, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഈ മുഴുവന് വിശ്വവും ഈശ്വരീയ കുടുംബമാണ്, അതുകൊണ്ടാണ് പാടുന്നത്-അങ്ങ് മാതാവും പിതാവുമാണ്, ഞങ്ങള് അങ്ങയുടെ കുട്ടികളും. ഇപ്പോള് നിങ്ങള് പ്രത്യക്ഷത്തില് ഈശ്വരീയ കുടുംബത്തിലേതായി മാറിയിരിക്കുകയാണ്.

ചോദ്യം: -

ബാബയില് നിന്നും 21 ജന്മത്തേക്കുള്ള സമ്പത്തെടുക്കാനുള്ള സഹജമായ വിധി ഏതാണ്?

ഉത്തരം:-

സംഗമയുഗത്തില് ശിവബാബയെ തന്റെ അവകാശിയാക്കി മാറ്റൂ. ശരീരം-മനസ്സ്-ധനം ഇവ കൊണ്ട് ബലിയര്പ്പണമാകുകയാണെങ്കില് 21 ജന്മത്തേക്കുള്ള മുഴുവന് സമ്പത്തും പ്രാപ്തമാകും. ബാബ പറയുന്നു- ഏതു കുട്ടികളാണോ സംഗമയുഗത്തില് തന്റെ പഴയതെല്ലാം ബാബയ്ക്ക് സമര്പ്പിക്കുന്നത്, അവര്ക്ക് ഞാന് അതിന് പകരമായി 21 ജന്മത്തേക്ക് നല്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നയനഹീനര്ക്ക് വഴി കാണിക്കൂ പ്രഭൂ….

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു. ഭക്തര് ഭഗവാനെയാണ് വിളിക്കുന്നത്. ഭഗവാനെ പൂര്ണ്ണമായും അറിയാത്തതു കാരണം മനുഷ്യര് എത്ര ദുഃഖിയാണ്. ഭക്തിമാര്ഗ്ഗത്തില് എത്രയാണ് പ്രയത്നിക്കുന്നത്. ഈ ജീവിതത്തിന്റെ മാത്രം കാര്യമല്ല. ഭക്തി തുടങ്ങിയ അന്നു മുതല് അലഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഭാരതത്തിലാണ് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നത്. അതിനെ സ്വര്ഗ്ഗമെന്നും സത്യഖണ്ഡ വുമെന്നാണ് പറയുന്നത്. ഇപ്പോള് ഭാരതം അസത്യഖണ്ഡമാണ്. ഭാരതത്തിന്റെ മഹിമ വളരെ ഉയര്ന്നതാണ്. കാരണം ഭാരതം പരമപിതാ പരമാത്മാവിന്റെ ജന്മസ്ഥാനമാണ്. പരമപിതാ പരമാത്മാവിന്റെ ശരിയായ പേര് ശിവനെന്നാണ്. ശിവജയന്തിയും ആഘോഷിക്കാറുണ്ട്. രുദ്രന് അഥവാ സോമനാഥ ജയന്തി എന്ന് പറയാറില്ല. ശിവജയന്തി അഥവാ ശിവരാത്രിയെന്നാണ് പറയുന്നത്. ഒരേ ഒരു ഗോഡ് ഫാദര് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. എല്ലാ ഭക്തരുടേയും ഭഗവാന് ഒന്നായിരിക്കണമല്ലോ. എല്ലാവരും കണ്ണുകാണാത്തവരാണ് അര്ത്ഥം ജ്ഞാന നേത്രം അഥവാ ദിവ്യ ഉള്ക്കാഴ്ച ഇല്ല. ഭഗവാന്റെ വാക്കുകളാണ്-ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. മുഖ്യമായത് ശ്രീമത് ഭഗവദ് ഗീതയാണ്. ശ്രീ എന്നാല് ശ്രേഷ്ഠമായ മതം. ഇപ്പോള് നിങ്ങളെ ബുദ്ധിവാനാക്കി മാറ്റുകയാണ്. ദിവ്യനേത്രം അര്ത്ഥം ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കാണിക്കുന്നു. വാസ്തവത്തില് നിങ്ങള് ബ്രാഹ്മണര്ക്കാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നത്. ഈ നേത്രത്തിലൂടെ നിങ്ങള് ബാബയേയും ബാബയുടെ രചനയുടെ ആദി -മദ്ധ്യ-അന്ത്യത്തെയും അറിയുന്നു. ഈ സമയം എല്ലാവരിലും ദേഹാഹങ്കാരം അല്ലെങ്കില് 5 വികാരങ്ങളുണ്ട്. അതിനാല് എല്ലാവരും ഘോര അന്ധകാരത്തിലാണ്. നിങ്ങള് കുട്ടികള്ക്കാണ് ജ്ഞാനത്തിന്റെ പ്രകാശമുള്ളത്. നിങ്ങള് ആത്മാക്കള് മുഴുവന് ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞു കഴിഞ്ഞു. മുമ്പ് നിങ്ങളെല്ലാവരും അജ്ഞതയിലായിരുന്നു. ജ്ഞാനമാകുന്ന അഞ്ജനം സത്ഗുരു നല്കിയപ്പോള് അജ്ഞതയാകുന്ന അന്ധകാരം വിനാശമായി. പൂജ്യരായവര് തന്നെയാണ് പൂജാരിയായി മാറുന്നത്. പൂജ്യരായവര് ജ്ഞാനത്തിന്റെ പ്രകാശത്തിലാണ്. പൂജാരിമാര് അന്ധകാരത്തിലാണ്. പരമാത്മാവിനെ ഒരിക്കലും സ്വയം തന്നെ പൂജ്യരെന്നും സ്വയം തന്നെ പൂജാരിയെന്നും പറയാന് സാധിക്കില്ല. പരമാത്മാവ് എല്ലാവരേയും പൂജ്യരാക്കി മാറ്റുന്ന പരമപൂജ്യനാണ്. അതുകൊണ്ടാണ് പരമപൂജ്യനെന്ന് പറയുന്നത്. പരമപിതാ പരമാത്മാവ് എന്നാല് പരമമായ ആത്മാവ്. കൃഷ്ണനെ ഇങ്ങനെ ഒരിക്കലും പറയില്ല. കൃഷ്ണനെ ആരും ഗോഡ് ഫാദര്എന്ന് വിളിക്കില്ല. നിരാകാരനായ ഭഗവാനെ തന്നെയാണ് എല്ലാവരും ഗോഡ് ഫാദര് എന്ന് പറയുന്നത്. ഈശ്വരനും ആത്മാവാണ് എന്നാല് പരമമായ ആത്മാവാണ് അതുകൊണ്ടാണ് പരമാത്മാവെന്ന് പറയുന്നത്. പരമാത്മാവ് സദാ പരംധാമത്തിലാണ് കഴിയുന്നത്. ഇംഗ്ലീഷില് പരമാത്മാവിനെ സുപ്രീം ആത്മാവെന്നാണ് പറയുന്നത്. ബാബ പറയുന്നു-ആത്മാവും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു…. എന്ന് നിങ്ങള് പാടുന്നുണ്ട്. പരമാത്മാവ് പരമാത്മാവില് നിന്ന് വേറിട്ടിരുന്നു…. എന്നല്ല. ആത്മാവ് തന്നെയാണ് പരമാത്മാവെന്നും പരമാത്മാവു തന്നെയാണ് ആത്മാവെന്നും പറയുന്നതാണ് ഒന്നാം നമ്പര് അജ്ഞാനം. ആത്മാവ് ജനന മരണത്തിലേക്ക് വരുന്നു. പരമാത്മാവ് പുനര്ജന്മത്തിലേക്ക് വരുന്നില്ല. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് ഭാരതവാസികള് സ്വര്ഗ്ഗവാസികളും പൂജ്യരുമായിരുന്നു. മനുഷ്യ കുലത്തിലെ പൂജ്യനീയര് ദേവീദേവതകളാണ്. ഇത് മുഴുവനും ഈശ്വരീയ കുടുംബമാണ്. ഈശ്വരന് രചയിതാവാണ്. അങ്ങ് മാതാപിതാവാണ് ഞങ്ങള് അങ്ങയുടെ സന്താനങ്ങളാണെന്നുളള മഹിമയുണ്ട്. അപ്പോള് കുടുംബമായില്ലേ. ശരി, നിങ്ങള് ആരെയാണ് മാതാവെന്നും പിതാവെന്നും പറയുന്നതെന്ന് പറയൂ? ഇങ്ങനെ പാടുന്നവര് ആരാണ്? ആത്മാവാണ് പറയുന്നത്-അങ്ങ് തന്നെയാണ് മാതാവും പിതാവും…..അങ്ങയുടെ കൃപയാല് ഞങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ അളവറ്റ സുഖം പ്രാപ്തമായിരുന്നു. മാതാ-പിതാവായ ബാബ വന്നാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോള് നമ്മള് ബാബയുടെ കുട്ടികളായി മാറുന്നു. ബാബ പറയുന്നു-ഞാന് സംഗമയുഗത്തില് വന്ന് പുതിയ ലോകത്തിലേക്ക് വേണ്ടി രാജയോഗം പഠിപ്പിക്കുന്നു. മനുഷ്യരുടെ ബുദ്ധി തികച്ചും ഭ്രഷ്ടമായിരിക്കുന്നു. സ്വര്ഗ്ഗത്തെ നരകമെന്ന് മനസ്സിലാക്കുന്നു. സ്വര്ഗ്ഗത്തില് പോലും കംസനും ജരാസന്ധനും ഹിരണ്യകശിപുവും എല്ലാമുണ്ടായിരുന്നു എന്ന് പറയുന്നു. ബാബ വന്ന് മനസ്സിലാക്കിതരുന്നു-എന്താ നിങ്ങള് മറന്നുപോയോ? ശിവജയന്തിയും നിങ്ങള് ഭാരതത്തിലാണ് ആഘോഷിക്കുന്നത്. ശിവരാത്രിയുടെ മഹിമയുണ്ട്. ഏത് രാത്രി? ബ്രഹ്മാവിന്റെ പരിധിയില്ലാത്ത രാത്രി. ബാബ സംഗമത്തില് വന്നാണ് രാത്രിയില് നിന്ന് പകലും അര്ത്ഥം നരകത്തില് നിന്ന് സ്വര്ഗ്ഗമാക്കി മാറ്റുന്നത്. ശിവരാത്രിയുടെ അര്ത്ഥവും ആര്ക്കും അറിയില്ല. ഭഗവാന് നിരാകാരനാണ്. മനുഷ്യരുടെ പേര് ഓരോ ജന്മത്തിലും മാറിക്കൊണ്ടിരിക്കുന്നു. പരമാത്മാവ് പറയുന്നു-എനിക്ക് ശരീരത്തിന്റെ പേരില്ല. എന്റെ പേര് ശിവനെന്നു മാത്രമാണ്. ഞാന് ഒരു വൃദ്ധനായ വാനപ്രസ്ഥശരീരത്തിന്റെ ആധാരമെടുക്കുകയാണ്. ഈ ബ്രഹ്മാവും പൂജ്യനായിരുന്നു. ഇപ്പോള് പൂജാരിയായി മാറിയിരിക്കുന്നു. ശിവബാബ വന്നാണ് സ്വര്ഗ്ഗം രചിക്കുന്നത്. നമ്മള് ശിവബാബയുടെ കുട്ടികളാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരികളായിരിക്കണം. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ശിവബാബയാണ്. ബ്രഹ്മാവിനും വിഷ്ണുവിനും ശങ്കരനും അവരവരുടെ പാര്ട്ടാണുള്ളത്. ഓരോ ആത്മാവിലും അവനവന്റേതായ സുഖ-ദുഃഖത്തിന്റെ പാര്ട്ടുണ്ട്. നമ്മള് ശിവബാബയുടെ അവകാശികളായിരുന്നു എന്ന് നിങ്ങള്ക്കറിയാം. ശിവബാബയാണ് സ്വര്ഗ്ഗവാസിയാക്കി മാറ്റിയിരുന്നത് അതുകൊണ്ടാണ് എല്ലാവരും ബാബയെ ഓര്മ്മിക്കുന്നത്, അല്ലയോ ഈശ്വരാ ദയ കാണിക്കൂ. ഈ ലോകത്തില് ദുഃഖമായതുകൊണ്ടാണ് സാധു-സന്യാസിമാരും സാധന ചെയ്ത് നിര്വ്വാണധാമത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നത്. ആത്മാവ് പരമാത്മാവില് ലയിക്കുന്നു അഥവാ ആത്മാവ് തന്നെയാണ് പരമാത്മാവ്-എന്നിങ്ങനെ മനസ്സിലാക്കുന്നത് തെറ്റാണ്. നമ്മള് ആത്മാക്കള് പരമധാമത്തില് വസിക്കുന്നവരാണ് പിന്നീട് നമ്മള് ദേവതാ കുലത്തിലേക്ക് വന്ന് 84 ജന്മങ്ങള് എടുക്കും. ആത്മാവ് വര്ണ്ണങ്ങളിലേക്ക് വരുന്നു. ശിവബാബ ജനന മരണത്തിലേക്ക് വരുന്നില്ല. ആദ്യം നാരായണന്റെ കുലം മാത്രമായിരുന്നു. ക്രിസ്ത്യന് കുലത്തില് എഡ്വേര്ഡ് ഒന്നാമന്, രണ്ടാമന്, മൂന്നാമന് എന്നുള്ളതുപോലെ സത്യയുഗത്തിലും ലക്ഷ്മീ-നാരായണന് ഒന്നാമന്, രണ്ടാമന്, മൂന്നാമന് എന്നിങ്ങനെ 8 വംശങ്ങള് നടക്കുന്നു. ഇപ്പോള് നമ്മുടെ മൂന്നാമത്തെ കണ്ണ് തുറന്നുകഴിഞ്ഞു. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. നിങ്ങള് 84 ജന്മങ്ങളുടെ ചക്രം കറങ്ങി ഇത്രയിത്ര ജന്മങ്ങള് എടുത്തു വന്നു. വര്ണ്ണങ്ങളുടെയും ചിത്രത്തില് ദേവത, ക്ഷത്രിയര്, വൈശ്യര്, ശൂദ്രര്, ബ്രാഹ്മണര് എന്നിവ കാണിക്കുന്നു. നമ്മള് ബ്രാഹ്മണര് കുടുമിയാണെന്ന് ഇപ്പോള് അറിയാം. ഈ സമയം നമ്മള് പ്രത്യക്ഷത്തില് ഈശ്വരന്റെ സന്താനങ്ങളാണ്. ഈ സഹജ രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും നമുക്ക് അളവറ്റ സുഖമാണ് ലഭിക്കുന്നത്. ചിലര് സൂര്യവംശീ കുലത്തിന്റെ സമ്പത്ത് എടുക്കുന്നു. മറ്റുചിലര് ചന്ദ്ര വംശികളുടെ സമ്പത്ത് എടുക്കുന്നു. മുഴുവന് രാജധാനിയുമാണ് സ്ഥാപിക്കപ്പെടുന്നത്. ഓരോരുത്തരും അവനവന്റെ പുരുഷാര്ത്ഥത്തിലൂടെയാണ് പദവി പ്രാപ്തമാക്കുന്നത്. ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുമ്പോള് നമ്മള് ശരീരം ഉപേക്ഷിക്കുകയാണെങ്കില് എന്ത് പദവി ലഭിക്കും എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില് ബാബയ്ക്ക് പറഞ്ഞു തരാന് സാധിക്കും. യോഗത്തിലൂടെ തന്നെയാണ് ആയുസ്സ് വര്ദ്ധിക്കുന്നതും വികര്മ്മങ്ങള് വിനാശമാകുന്നതും. പതിതത്തില് നിന്നും പാവനമായി മാറാന് മറ്റൊരു വഴിയുമില്ല. പതിത-പാവനന് എന്ന് പറയുന്നതിലൂടെ തന്നെയാണ് ഭഗവാന്റെ ഓര്മ്മ വരുന്നത്. എന്നാല് ഭഗവാന് ആരാണെന്ന് അറിയില്ല. ബാബ പറയുന്നു-ഞാന് വരുന്നത് ഭാരതത്തിലാണ്. ഭാരതം എന്റെ ജന്മസ്ഥലമാണ്. സോമനാഥ ക്ഷേത്രം എത്ര മനോഹരമാണ് -ബാബ കുട്ടികള്ക്ക് മനസ്സിലാക്കിതരുകയാണ്. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഓര്മ്മചിഹ്നമുണ്ടാക്കുന്നു. ബ്രഹ്മാവ് പൂജാരിയായപ്പോള് ഏറ്റവും ആദ്യം ഉണ്ടാക്കിയ ക്ഷേത്രമാണ് സോമനാഥക്ഷേത്രം. ഭാരതം സത്യ-ത്രേതായുഗത്തില് വളരെ സമ്പന്നമായിരുന്നു. ക്ഷേത്രങ്ങളിലും അളവറ്റ ധനമുണ്ടായിരുന്നു. ഭാരതം വജ്രതുല്യമായിരുന്നു. ഇപ്പോള് ഭാരതം ദരിദ്രവും കക്കക്കു സമാനവുമാണ്. പിന്നീട് ബാബ വന്നാണ് ഭാരതത്തെ വജ്രതുല്യമാക്കി മാറ്റുന്നത്. രചയിതാവ് ആരാണെന്ന് ആരോടെങ്കിലും ചോദിക്കൂ? അപ്പോള് പറയും പരമാത്മാവാണ്. പരമാത്മാവ് എവിടെയാണ്? പറയും സര്വ്വവ്യാപിയാണെന്ന്. ബാബ പറയുന്നു- ഈ വൃക്ഷം മുഴുവന് ജീര്ണ്ണിച്ചു പോയിരിക്കുന്നു. നമ്മള് മമ്മയുടേയും ബ്രഹ്മാബാബയുടേയും ഹൃദയസിംഹാസനധാരിയായി മാറുന്ന വിധത്തില് യോഗ്യരായി മാറിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇത് പതിത ലോകമാണ്. മുഖ്യമായത് പവിത്രതയാണ്. ഇപ്പോള് ആരോഗ്യവും സമ്പത്തും സന്തോഷമൊന്നുമില്ല. ഇത് മരുഭൂമിയിലെ ജലത്തിനു സമാനമായ(മൃഗതൃഷ്ണക്കു സമാനം) രാജ്യമാണ്. ഇതില് ശാസ്ത്രങ്ങളില് ദുര്യോധനന്റെ കഥ എഴുതിയിട്ടുണ്ട്. ദുര്യോധനനെന്ന് വികാരിയെയാണ് പറയുന്നത്. ദ്രൗപദിമാര് പറയുന്നു-ഞങ്ങളുടെ മാനം രക്ഷിക്കൂ. എല്ലാവരും ദ്രൗപദിമാരാണല്ലോ. ഈ പെണ്കുട്ടികള് സ്വര്ഗ്ഗത്തിലേക്കുള്ള കവാടമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്. ബുദ്ധിയോഗം എത്രത്തോളം പൂര്ണ്ണമായ രീതിയില് വെക്കുന്നുവോ അത്രത്തോളം ധാരണയും ഉണ്ടായിരിക്കും. ജ്ഞാനം ബ്രഹ്മചര്യത്തില് തന്നെയാണ് പഠിക്കുന്നത്. ബാബ പറയുന്നു- ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞും താമര പുഷ്പ സമാനം പവിത്രമായി കഴിയണം. രണ്ട് വശവും നിറവേറ്റണം. തീര്ച്ചയായും മരിക്കുകയും വേണം. മനുഷ്യര് മരിക്കുന്ന സമയം മന്ത്രം കൊടുക്കാറുണ്ട്. ബാബ പറയുന്നു-നിങ്ങളെല്ലാവരും മരിക്കാന് പോവുകയാണ്. കാലന്റേയും കാലനായ ബാബ എല്ലാവരേയും തിരിച്ചുകൊണ്ടുപോവുകയാണ്. അപ്പോള് സന്തോഷമുണ്ടാകണ്ടേ. നല്ല രീതിയില് പഠിക്കുന്നവര് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും. പഠിക്കാത്തവര്ക്ക് പ്രജയുടെ പദവി പ്രാപ്തമാകും. ഇവിടെ നിങ്ങള് രാജ്യപദവി പ്രാപ്തമാക്കാനാണ് വന്നിരിക്കുന്നത്. ഈ പഠിപ്പില് അന്ധവിശ്വാസത്തിന്റെ കാര്യമൊന്നുമില്ല. ഈ പഠിപ്പ് രാജ്യപദവിക്കു വേണ്ടിയുളളതാണ്. പഠിപ്പിന്റെ ലക്ഷ്യമാണ്-വക്കീലാകണമെങ്കില് തീര്ച്ചയായും പഠിപ്പിക്കുന്ന ടീച്ചറുമായി ബുദ്ധിയോഗം വെക്കണം. ഇവിടെ നിങ്ങളെ പഠിപ്പിക്കുന്ന ഭഗവാനെയാണ് ഓര്മ്മിക്കേണ്ടത്. ബാബ പറയുന്നു-ഞാന് വളരെ ദൂരെ പരമധാമത്തില് നിന്നാണ് വരുന്നത്. സൂക്ഷ്മവതനത്തേക്കാളും ഉപരി പരമധാമത്തില് നിന്ന് വരാന് ബാബക്ക് ഒരുസെക്കന്റ് മാത്രമാണ് എടുക്കുന്നത്. ബാബയെക്കാളും വേഗത മറ്റാര്ക്കുമുണ്ടായിരിക്കില്ല. സെക്കന്റിലാണ് ബാബ ജീവന്മുക്തി നല്കുന്നത്. ജനകന്റെ ഉദാഹരണമുണ്ടല്ലോ. ഇപ്പോള് ഇത് നരകവും പഴയ ലോകവുമാണ്. പുതിയ ലോകത്തെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. ബാബ നരകത്തിന്റെ വിനാശം ചെയ്യിച്ച് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തിലേക്ക് പോകും. ആത്മാവ് അവിനാശിയാണ്. ആത്മാവിന്റെ പാര്ട്ടും അവിനാശിയാണ്. പിന്നെ എങ്ങനെയാണ് ആത്മാവ് ചെറുതും വലുതുമാകുന്നത് അഥവാ കത്തിയെരിഞ്ഞ് മരിക്കുന്നത്? നക്ഷത്രം പോലെയാണ്. വലുതും ചെറുതുമാകുന്നില്ല. ഇപ്പോള് നിങ്ങള് ഗോഡ് ഫാദറിന്റെ കുട്ടികളാണ്. നോളേജ്ഫുള്ളും ആനന്ദത്തിന്റെ സാഗരനുമായ ഗോഡ് ഫാദറാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഈ പഠിപ്പിലൂടെ നമ്മള് ദേവീ-ദേവതകളായി മാറും എന്നറിയാം. നിങ്ങള് ഭാരതത്തിന്റെ സേവനം ചെയ്യുന്നു. ആദ്യമാദ്യം ബാബയുടേതായി മാറണം. മറ്റെല്ലാവരും ഗുരുവിന്റേതായി മാറുകയാണ് ചെയ്യുന്നത് അഥവാ അവരെ തന്റെ ഗുരുവാക്കി മാറ്റുന്നു. ഇവിടെ അച്ഛനാണ്. അതിനാല് ആദ്യം അച്ഛന്റെ കുട്ടിയായി മാറണം. അച്ഛന് തന്റെ കുട്ടികള്ക്കാണ് സമ്പത്ത് നല്കുന്നത്. ബാബ പറയുന്നു- കുട്ടികളെ നിങ്ങള് കൈമാറ്റം ചെയ്യൂ, നിങ്ങളുടെ കക്കക്ക് സമാനമായതെല്ലാം ബാബക്കും, ബാബയുടേതെല്ലാം നിങ്ങള് കുട്ടികള്ക്കും. ദേഹ സഹിതം എന്തെല്ലാമുണ്ടോ അതെല്ലാം ബാബക്ക് കൊടുക്കൂ. ബാബ നിങ്ങള് ആത്മാവിനേയും ശരീരത്തിനേയും രണ്ടും പവിത്രമാക്കി മാറ്റി രാജ്യ പദവിയും നല്കും. നിങ്ങളിലുള്ളതെല്ലാം ബലിയര്പ്പിക്കൂ എന്നാല് ജീവന്മുക്തി ലഭിക്കും. ബാബാ ഇതെല്ലാം ബാബയുടേതാണ്. ബാബ പറയുന്നു-നിങ്ങള് എന്നെ അവകാശിയാക്കി മാറ്റൂ. ബാബ നിങ്ങളെ 21 ജന്മത്തേക്ക് അവകാശിയാക്കി മാറ്റുന്നു. ബാബയുടെ ശ്രീമതപ്രകാരം മാത്രം നടക്കൂ. ജോലികളെല്ലാം ചെയ്തോളൂ. വിദേശത്തേക്ക് പോവുകയോ, എന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷെ കേവലം ബാബയുടെ മതമനുസരിച്ച് നടക്കൂ. മായയുടെ ഇടയ്ക്കിടെ വീഴ്ത്തുന്നതില് നിന്ന് സ്വയത്തെ ശ്രദ്ധിക്കണം. ഒരു വികര്മ്മവും ചെയ്യരുത്. ശ്രീമതത്തിലൂടെ നടക്കുമ്പോള് ശ്രേഷ്ഠമായി മാറും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ആത്മാവിനേയും ശരീരത്തേയും രണ്ടിനേയും പാവനമാക്കി മാറ്റുന്നതിനു വേണ്ടി ദേഹ സഹിതം എല്ലാം ബാബയ്ക്ക് സമര്പ്പിച്ച് ശ്രീമതമനുസരിച്ച് നടക്കണം.

2. മാതാ-പിതാവിന്റെ ഹൃദയസിംഹാസനധാരിയായി മാറുന്നതിനു വേണ്ടി സ്വയത്തെ യോഗ്യരാക്കി മാറ്റണം. യോഗ്യരാകുന്നതിന് വേണ്ടി മുഖ്യമായി പവിത്രതയുടെ ധാരണ ചെയ്യണം.

വരദാനം:-

സാകാരത്തില് ഏതെങ്കിലും സാധനങ്ങള് കാണുമ്പോള് അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന് സാധിക്കുന്നു. അതിനാല് നിമിത്തമാക്കപ്പെട്ട ശ്രേഷ്ഠാത്മാക്കളുടെ സേവനം, ത്യാഗം, സ്നേഹം, സര്വ്വരുടെയും
സഹയോഗിയാകുന്നതിന്റെ പ്രാക്റ്റിക്കല് കര്മ്മം കണ്ട് എന്ത് പ്രേരണ ലഭിക്കുന്നുവോ അത് തന്നെ വരദാനമായി മാറുന്നു. എപ്പോള് നിമിത്തമാക്കപ്പെട്ട ആത്മാക്കളെ കര്മ്മം ചെയ്തുകൊണ്ടും ഈ ഗുണങ്ങളുടെ ധാരണയില് കാണുന്നുവോ അപ്പോള് സഹജമായി കര്മ്മയോഗിയായി മാറുന്നത് പോലെയുള്ള വരദാനം ലഭിക്കുന്നു. ആര് അങ്ങനെയുള്ള വരദാനം പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നുവോ അവര് സ്വയമേ തന്നെ മാസ്റ്റര് വരദാതാവായി മാറുന്നു.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

ڇസത്യമായ മാര്ഗ്ഗദര്ശകനായ പരമാത്മാവിനോട് സത്യമായിരിക്കൂڈ

ഈ സമയം നമുക്ക് പരമാത്മാ പിതാവില് നിന്ന് നിരന്തരം എന്നെ ഓര്മ്മിക്കൂ എന്ന ആജ്ഞ ലഭിച്ചിരിക്കുന്നു. ഈശ്വരീയ ഓര്മ്മയിലിരിക്കുക എന്നതാണ് യോഗം എന്നതിന്റെ അര്ത്ഥം, യോഗത്തിന്റെ അര്ത്ഥം ഏതോ ധ്യാനം ഒന്നുമല്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ജോലിക്കാര്യങ്ങള് ചെയ്തുകൊണ്ടും ബാബയുടെ ഓര്മ്മയിലിരിക്കുക എന്ന സഹജയോഗത്തെ തന്നെയാണ് മുറിയാത്ത അഖണ്ഡ യോഗം എന്ന് പറയുന്നത്. പക്ഷെ ഇതില് നിരന്തരം ഇരിക്കാനുള്ള അഭ്യാസത്തിന്റെ ആവശ്യകതയുണ്ട്. അഥവാ ബാബയുടെ ആജ്ഞയോട് ആജ്ഞാകാരിയായിരിക്കുന്നില്ലെങ്കില്, എന്തെങ്കിലും അവജ്ഞ ചെയ്യുന്നുവെങ്കില് തീര്ച്ചയായും ശിക്ഷ അനുഭവിക്കേണ്ടി വരും. ബാബയുടെ ആജ്ഞയാണ് എന്ത് കര്മ്മം ഞാന് ചെയ്യുന്നുവോ എന്നെക്കണ്ട് നിങ്ങളും പിന്തുടരൂ, അല്ലെങ്കില് മായയുടെ അടി വാങ്ങിക്കും. സത്യമായ മാര്ഗ്ഗദര്ശകനോട് സത്യമായിരിക്കൂ, മായയുടെ എന്ത് തന്നെ വിഘ്നങ്ങള് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും അതും ബാബക്ക് മുമ്പാകെ വെക്കൂ, എങ്കില് ബാബയുടെ സഹായത്തോടെ മായയെ പുറത്താക്കാം, വഴി തെളിയും പിന്നെ എവിടെ ഇരുത്തിയാലും, എങ്ങനെ നടത്തിയാലും, എന്ത് കഴിപ്പിച്ചാലും തടസ്സം നീങ്ങും. ഇങ്ങനെയുള്ള സഹയോഗത്തിന് വളരെ ധൈര്യം വേണം. അങ്ങനെയുള്ള മഹാ സൗഭാഗ്യശാലികള് ദു:ര്ലഭമായേ ഉണ്ടാകൂ, അവര് വിജയമാലയില് വരും. ബാക്കി ഭാഗ്യശാലികള് കുറച്ചും, പിന്നെ കൂടുതലും പ്രജയിലേക്ക് പോകും. അതിനാല് അല്പം കിട്ടിയെന്ന് വെച്ച് സംതൃപ്തരാകരുത്. നമ്മുടെ ആഗ്രഹം സമ്പൂര്ണ്ണതയാണ്, അതിനാല് സാഹസികരാകൂ, മുന്നേറണം. മായ വിഘ്നം കൊണ്ടുവരും പക്ഷെ അതിന് മേല് വിജയം പ്രാപ്തമാക്കണം. അഥവാ ഇതില് തെറ്റ് സംഭവിച്ചാല് നിശ്ചയത്തിന്റെ കുറവുണ്ട്, കുറച്ച് തന്റെ ധാരണയില് കുറവുണ്ട്, ഇത് നമ്മുടെ ഉത്തരവാദിത്വമാണ്, നാട്ടുനടപ്പും ലോകമര്യാദകളും അവഗണിക്കണം, എപ്പോള് ഇവ മറികടക്കുന്നുവോ അപ്പോഴേ പാരലൗകിക ദൈവീക മര്യാദകള് പ്രാപ്തമാകൂ. ഈ വികാരീ ലോകം അവസാനിക്കാനുള്ളതാണ്, നോക്കൂ, മീരയും ലോകമര്യാദകള് അവഗണിച്ചു, അപ്പോഴാണ് ഗിരിധരനെ കിട്ടിയത്. അഥവാ ആ ലോകമര്യാദകള് പാലിക്കുകയാണെങ്കില് ഈ ദൈവീക ലോകത്തെ അംഗമാകാന് സാധിക്കില്ല. ഇപ്പോള് മംഗളാര്ത്ഥം ഈശ്വരീയ നിര്ദ്ദേശം തന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോള് തന്റെ ബുദ്ധികൊണ്ട് തീരുമാനമെടുക്കണം, എന്ത് ചെയ്യണം, എന്താണ് ഉചിതമായിട്ടുള്ളത്?

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top