31 May 2021 Malayalam Murli Today – Brahma Kumaris

May 30, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഈ ലോകം ശ്മശാനമാകാന് ഉള്ളതാണ് അതിനാല് ഇതിനോട് മനസ്സ് വെക്കരുത്, സ്വര്ഗ്ഗത്തെ ഓര്മ്മിക്കൂ.

ചോദ്യം: -

നിങ്ങള് ദരിദ്രരായ കുട്ടികളെ പോലെ ഈ ലോകത്തില് ഭാഗ്യശാലികള് വോറെയാരുമില്ല, എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് നിങ്ങള് ദരിദ്രരായ കുട്ടികള് നേരിട്ട് ബാബയുടെ കുട്ടികളായി മാറിയിരിക്കുകയാണ് ഇതിലൂടെ നിങ്ങള്ക്ക് സദ്ഗതിയുടെ സമ്പത്താണ് ലഭിക്കുന്നത്. ദരിദ്രരായ കുട്ടികളാണ് പഠിക്കുന്നത്. അഥവാ ധനവാന്മാര് കുറച്ച് പഠിച്ചാലും, അവര്ക്ക് വളരെ പരിശ്രമിച്ചാലാണ് ബാബയുടെ ഓര്മ്മ ഉണ്ടാവുകയുള്ളൂ. നിങ്ങള്ക്ക് അന്തിമത്തില് ബാബയുടേതല്ലാതെ മറ്റൊന്നും ഓര്മ്മയുണ്ടാകില്ല അതിനാല് നിങ്ങളാണ് ഏറ്റവും ഭാഗ്യശാലികള്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഹൃദയത്തിന്റെ ആശ്രയം ഒരിക്കലും മുറിയരുത്….

ഓം ശാന്തി. കുട്ടികളെ പ്രതി ബാബ മനസ്സിലാക്കി തരുകയാണ് അതോടൊപ്പം കുട്ടികള് മനസ്സിലാക്കുന്നുണ്ട് തീര്ച്ചയായും ഈ ലോകം ശ്മശാനമാകും. ആദ്യം ഈ ലോകം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് പഴയതായി അതുകൊണ്ടാണ് ഇതിനെ ശ്മശാനം എന്ന് പറയുന്നത്. ഈ കാര്യങ്ങളും കേവലം നിങ്ങള് കുട്ടികളാണ് അറിയുന്നത്, ലോകര്ക്ക് അറിയില്ല. നിങ്ങള് കുട്ടികളും അറിയുന്നുണ്ട് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന നമ്മുടെ ബാബ വീണ്ടും വന്നിരിക്കുകയാണ്. കുട്ടികള് ഇതും മനസ്സിലാക്കുന്നുണ്ട്, അഥവാ തന്റെ മനസ്സിനെ ഈ ശ്മശാനത്തില് വെക്കുകയാണെങ്കില് നഷ്ടമാണ് സംഭവിക്കുക. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയാണ്, അതും കല്പം മുമ്പത്തേതു പോലെ. ഇത് ഓരോ ചുവടിലും നിങ്ങള് കുട്ടികളുടെ ഉള്ളില് ഉണ്ടായിരിക്കണം ഇതു തന്നെയാണ് മന്മനാഭവ. ബാബയുടെ ഓര്മ്മയില് കഴിയുന്നതിലൂടെയാണ് സ്വര്ഗ്ഗവാസി ആകുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നു, വേറെ ഒരു ഖണ്ഡവും സ്വര്ഗ്ഗമാകുന്നില്ല. ഇപ്പോള് മായാ രാവണന്റെ ഷോയാണ്. ഇത് കുറച്ച് സമയം നടക്കും. ഇതാണ് അസത്യമായ ഷോ. അസത്യമായ മായയും, അസത്യമായ ശരീരങ്ങളുമാണ് ഉള്ളത്. ഇതാണ് അവസാന ഷോ. ഇതിനെ കണ്ട് ഇതാണ് സ്വര്ഗ്ഗമെന്നും ഇതിന് മുമ്പ് ഉണ്ടായിരുന്നതാണ് നരകം എന്നുമാണ് മനസ്സിലാക്കുന്നത്. വലിയ വലിയ വീടുകള് ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇത് 100 വര്ഷം കൊണ്ടുള്ള കാഴ്ചകളാണ്. ഫോണും, വൈദ്യുതിയും, വിമാനവുമെല്ലാം 100 വര്ഷത്തിനുള്ളില് കണ്ടു പിടിച്ചതാണ്. ഇത്രയധികം ഷോ കാണുമ്പോള്ഇത് തന്നെയാണ് സ്വര്ഗ്ഗം എന്നാണ് മനസ്സിലാക്കുന്നത്. പഴയ ഡല്ഹി എങ്ങനെയുണ്ടായിരുന്നു? ഇപ്പോള് പുതിയ ഡല്ഹിയെ എത്ര നല്ലതാക്കി മാറ്റിയിട്ടുണ്ട്. ന്യൂ ഡല്ഹി എന്ന് പേരും വെച്ചിരിക്കുന്നു. ബാപൂജിയും പുതിയ ലോകം, രാമരാജ്യം അഥവാ സ്വര്ഗ്ഗം വേണം എന്ന് ആഗ്രഹിച്ചിരുന്നു. എത്ര വലിയ വലിയ കെട്ടിടങ്ങളും, ധാരാളം യന്ത്രങ്ങളും ഉണ്ടാക്കുന്നുണ്ട്, ഇതിനെയാണ് അല്പകാലത്തെ കൃത്രിമമായ സ്വര്ഗ്ഗം എന്ന് പറയുന്നത്. നിങ്ങള്ക്ക് അറിയാം ഇതിന്റെ പേര് സ്വര്ഗ്ഗമൊന്നുമല്ല. ഇതിന്റെ പേര് നരകമാണ്. നരകത്തിന്റെയും പ്രദര്ശനം ഉണ്ടാകുമല്ലോ. ഇത് അല്പകാലത്തിന്റെ പ്രദര്ശനമാണ്. ഇത് ഇപ്പോള് ഇല്ലാതാകാന് പോവുകയാണ്. ഇപ്പോള് ബാബ കുട്ടികളോട് പറയുകയാണ് – ഒന്ന് ശാന്തിധാമത്തെ ഓര്മ്മിക്കൂ. എല്ലാ മനുഷ്യരും ശാന്തി എവിടെ നിന്നും പ്രാപ്തമാകും എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, ലോകത്തില് എങ്ങനെ ശാന്തി ഉണ്ടാകും, ഇത് മുഴുവന് ലോകത്തിന്റേയും ചോദ്യമാണ്. മനുഷ്യര്ക്കറിയില്ല വാസ്തവത്തില് നമ്മള് ശാന്തിധാമത്തിലെ നിവാസികളാണ്. നമ്മള് ആത്മാക്കള് ശാന്തിയില് ശാന്തിധാമത്തില് വസിച്ചവരായിരുന്നു, പിന്നീടാണ് പാര്ട്ട് അഭിനയിക്കുന്നതിന് വന്നത്. ഇതും നിങ്ങള് കുട്ടികള്ക്കാണ് അറിയുന്നത്. ഇപ്പോള് നിങ്ങള് ശാന്തിധാമത്തിലൂടെ സുഖധാമത്തിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. ഓരോരുത്തരുടേയും ബുദ്ധിയിലുണ്ട് നമ്മള് ആത്മാക്കള് ഇപ്പോള് ശാന്തിധാമമാകുന്ന വീട്ടിലേക്ക് പോകും. ഇവിടെ ശാന്തിയുടെ കാര്യം തന്നെയില്ല. ഇത് ദുഖധാമമാണ്. സത്യയുഗം പാവനമായ ലോകമാണ്, കലിയുഗമാണ് പതിത ലോകം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ കാര്യങ്ങളുടെ തിരിച്ചറിവ് വന്നു കഴിഞ്ഞു. ലോകത്തിലുള്ളവര്ക്ക് ഒന്നും അറിയില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് – പരിധിയില്ലാത്ത ബാബ നമ്മുക്ക് സൃഷ്ടി ചക്രത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. പിന്നീട് എങ്ങനെയാണ് ഓരോ ധര്മ്മസ്ഥാപകര് വന്ന് ഓരോ ധര്മ്മളുടേയും സ്ഥാപന ചെയ്യുന്നത് എന്നതും. ഇപ്പോള് സൃഷ്ടിയില് ധാരാളം മനുഷ്യരുണ്ട്. ഭാരതത്തിലും ധാരാളം മനുഷ്യരുണ്ട്, ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് വളരെ ധനവാനായിരുന്നു, അപ്പോള് വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. നിങ്ങള് കുട്ടികളെ ബാബ ദിവസവും റിഫ്രെഷ് ആക്കുകയാണ്. അച്ഛനെയും സമ്പത്തിനെയും ഓര്മ്മിക്കൂ. ഭക്തി മാര്ഗ്ഗത്തിലും ഇത് ചെയ്യുന്നുണ്ട്. എപ്പോഴും മുകളിലേക്ക് വിരല് ചൂണ്ടി പരമാത്മാവിനെ ഓര്മ്മിക്കാന് പറയാറുണ്ട്. പരമാത്മാവ് അഥവാ അള്ളാഹു മുകളിലാണ് എന്നാണ് കാണിക്കാറുള്ളത്. പക്ഷെ വെറുതെ ഇങ്ങനെ ഓര്മ്മിച്ചതിലൂടെ ഒന്നും പ്രാപ്തമാകില്ല. ഓര്മ്മിക്കുന്നതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത് എന്നത് പോലും അവര്ക്കറിയില്ല. ഭഗവാന്റെ കൂടെ നമ്മുടെ സംബന്ധം എന്താണ്? ഇത് അറിയുന്നില്ല. ദുഃഖത്തിന്റെ സമയത്ത് വിളിക്കാറുണ്ട് – അല്ലയോ രാമാ… ആത്മാവാണ് ഓര്മ്മിക്കുന്നത്. പക്ഷെ സുഖവും ശാന്തിയും എന്താണ് എന്നത് പോലും അവര്ക്കറിയില്ല. നമ്മള് എല്ലാവരും ഒരു ബാബയുടെ സന്താനങ്ങളാണ് പിന്നെ എന്തിനാണ് ദുഃഖിക്കുന്നത്? പരിധിയില്ലാത്ത ബാബയില് നിന്നും സദാ സുഖത്തിന്റെ സമ്പത്താണ് പ്രാപ്തമാകുന്നത്. ഇതും ചിത്രത്തില് സ്പഷ്ടമാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ഭഗവാനാണ്, സ്വര്ഗ്ഗത്തെ രചിക്കുന്ന ഭഗവാന് അച്ഛനുമാണ്. ബാബ വരുന്നതും ഭാരതത്തിലാണ്. പക്ഷെ ഇത് ആരും മനസ്സിലാക്കുന്നില്ല. ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന തീര്ച്ചയായും സംഗമത്തിലാണ് നടക്കുക, സത്യയുഗത്തില് എങ്ങനെ നടക്കും. എന്നാല് മറ്റു ധര്മ്മത്തിലുള്ളവര്ക്ക് ഇത് അറിയില്ല. ബാബയാണ് ജ്ഞാനസാഗരന്, ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന എങ്ങനെയാണ് നടക്കുന്നത് എന്നതും മനസ്സിലാക്കി തരികയാണ്. സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷകണക്കിന് വര്ഷമാണെന്ന് പറഞ്ഞതിലൂടെ അത് വളരെ ദൂരെയായി. നിങ്ങള് കുട്ടികള് ചിത്രങ്ങളിലൂടെ വേണം മനസ്സിലാക്കി കൊടുക്കാന്. ഭാരതത്തില് ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. അവര് എപ്പോള്, എങ്ങനെയാണ് ഈ രാജ്യം നേടിയത്, ഇത് അറിയുന്നില്ല. കേവലം പറയുന്നുണ്ട്- ഇവര് സത്യയുഗത്തിന്റെ അധികാരികളായിരുന്നു എന്ന്. അവരുടെ മുന്നില് പോയി യാചിക്കുന്നതിലൂടെ അല്പകാലത്തേക്ക് അവര്ക്ക് എന്തെങ്കിലും എന്തെങ്കിലും പ്രാപ്തമാകുന്നു. ചിലര് ദാന പുണ്യം ചെയ്യാറുണ്ട്, അവര്ക്കും അല്പകാലത്തേക്ക് ഫലം കിട്ടാറുണ്ട്. ദാരിദ്ര്യമുള്ള പഞ്ചായത്തുകളിലെ മനുഷ്യരുടെ മുഖത്തില് എത്ര സന്തോഷമാണോ ഉണ്ടാവുക അത്ര തന്നെയായിരിക്കും ധനവാന്റെ മുഖത്തിലും. ദരിദ്രരും സ്വയത്തെ സുഖിയാണെന്ന് മനസ്സിലാക്കുന്നുണ്ട്. ബോംബെയില് നോക്കൂ, ദരിദ്രരായ മനുഷ്യര് എങ്ങനെയുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്. നിങ്ങള് കുട്ടികള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട് – കോടീശ്വരനാകാം പക്ഷെ അവരും എത്ര ദുഃഖിയാണ്. നിങ്ങള് കുട്ടികള് പറയും ഞങ്ങളെ പോലെ ഭാഗ്യശാലികള് വേറെ ആരുമില്ല. ഞങ്ങള് നേരിട്ട് ബാബയുടെ കുട്ടികളായായി മാറി, നമ്മുക്ക് സദ്ഗതിയുടെ സമ്പത്തും ലഭിക്കുന്നു. വലിയ വലിയ മനുഷ്യര്ക്ക് ഒരിക്കലും ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ആരാണോ ദരിദ്രര് അവര് ധനവാനാകും. പഠിക്കുന്നത് നിങ്ങളാണ്, അവര് ഇത് പഠിക്കുന്നില്ല. അഥവാ അവര് കുറച്ച് പഠിക്കുകയാണെങ്കിലും ബാബയുടെ ഓര്മ്മയില് ഇരിക്കാന് അവര്ക്ക് സാധിക്കില്ല. നിങ്ങള്ക്ക് അറിയാം എല്ലാം ശ്മശാനമാകും. ബുദ്ധിയിലുണ്ടാകണം നമ്മള് ചെയ്യുന്ന ജോലികളെല്ലാം അല്പകാലത്തേക്ക് മാത്രമാണ് ഉള്ളത്. ധനവാന്മാര് ധര്മ്മശാലയെല്ലാം പണിയുന്നുണ്ട്. അവര് ഒരു ജോലിയായിട്ടല്ല അത് ഉണ്ടാക്കുന്നത്. എവിടെയെല്ലാം തീര്ത്ഥാടന കേന്ദ്രങ്ങളുണ്ടോ അവിടെ ധര്മ്മശാല ഇല്ലെങ്കില് പിന്നെ ആളുകള് എവിടെ താമസിക്കും, അതുകൊണ്ടാണ് നിര്മ്മിക്കുന്നത്. വ്യാപാരികള്ക്ക് വന്ന് വ്യാപാരം ചെയ്യുന്നതിനല്ല അവര് നിര്മ്മിക്കുന്നത്. തീര്ത്ഥസ്ഥാനങ്ങളിലാണ് ധര്മ്മശാല നിര്മ്മിക്കാറുള്ളത്. ഇപ്പോള് നിങ്ങളുടെ സെന്ററുകളും വലിയതിലും വലിയ തീര്ത്ഥസ്ഥാനങ്ങളാണ്. നിങ്ങളുടെ സെന്ററുകള് എവിടെയെല്ലാം ഉണ്ടോ അതെല്ലാം വലിയതിലും വലിയ തീര്ത്ഥസ്ഥാനങ്ങളാണ്, അവിടെ നിന്നും മനുഷ്യര്ക്ക് സുഖവും ശാന്തിയും ലഭിക്കുന്നു. നിങ്ങളുടെ ഈ ഗീതാ പാഠശാലകള് ഉയര്ന്നതാണ്. ഇത് നിങ്ങളുടെ വരുമാന മാര്ഗ്ഗമാണ്, ഇതിലൂടെ നിങ്ങള്ക്ക് വളരെ സമ്പത്ത് കിട്ടും. നിങ്ങള് കുട്ടികളുടെ ധര്മ്മശാലയും ഇതു തന്നെയാണ്. വലിയതിലും വലിയ തീര്ത്ഥസ്ഥാനങ്ങളാണ്. നിങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയാണ്. ഇതുപോലെ വലിയതിലും വലിയ തീര്ത്ഥസ്ഥാനം വേറെയുണ്ടാകില്ല. മറ്റു തീര്ത്ഥസ്ഥാനങ്ങളിലേക്ക് പോകുന്നതിലൂടെ നിങ്ങള്ക്ക് ഒന്നും ലഭിക്കുന്നില്ല. ഇതും നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു. ഭക്തര് വളരെ പ്രേമത്തോടെ ക്ഷേത്രങ്ങളില് നിന്ന് ചരണാമൃതം, തീര്ത്ഥമെല്ലാം സ്വീകരിക്കാറുണ്ട്, ഇതിലൂടെ ഹൃദയം ശുദ്ധമാകും എന്നാണ് അവര് മനസ്സിലാക്കുന്നത്. പക്ഷെ അതാണെങ്കില് വെള്ളമാണ്. ഇവിടെയാണെങ്കില് ബാബ പറയുന്നത് – എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് സമ്പത്ത് കിട്ടും. ഇപ്പോള് പരിധിയില്ലാത്ത അച്ഛനില് നിന്നും നിങ്ങള്ക്ക് അവിനാശിയായ ജ്ഞാനരത്നങ്ങളുടെ ഖജനാവാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ശങ്കരന്റെ അടുത്തേക്ക് പോകുന്നുണ്ട്, അമരനാഥന് പാര്വ്വതിക്ക് കഥ കേള്പ്പിച്ചു എന്നെല്ലാമാണ് മനസ്സിലാക്കുന്നത്, അപ്പോഴാണ് പറയുന്നത് എന്റെ സഞ്ചി നിറച്ച് തരൂ എന്നെല്ലാം…. നിങ്ങള് അവിനാശിയായ ജ്ഞാന രത്നങ്ങള് കൊണ്ടാണ് സഞ്ചി നിറക്കുന്നത്. ബാക്കി അമരനാഥന് ഇരുന്ന് ഒരാള്ക്ക് മാത്രമായി കഥയൊന്നും കേള്പ്പിച്ചിട്ടില്ല. ധാരാളം പേര് കേട്ടിട്ടുണ്ടാകും അതും മൃത്യുലോകത്തിലായിരിക്കും കേള്പ്പിച്ചിട്ടുണ്ടാവുക. സൂക്ഷ്മ ലോകത്തിലാണെങ്കില് കഥ കേള്പ്പിക്കേണ്ട ആവശ്യമില്ല. ധാരാളം തീര്ത്ഥസ്ഥാനങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. സാധു സന്യാസിമാരും, മഹാത്മാക്കളും ധാരാളം അവിടേക്ക് പോകാറുണ്ട്. അമര്നാഥിലേക്ക് ലക്ഷകണക്കിന് ആളുകള് പോകുന്നുണ്ട്. കുംഭമേളക്ക് ഗംഗാസ്നാനം ചെയ്യാനാണ് കൂടുതല് ആളുകള് പോകുന്നത്. ഞങ്ങള് പാവനമായി തീരും എന്നാണ് മനസ്സിലാക്കുന്നത്. വാസ്തവത്തില് കുംഭമേള ഇതാണ്. ആ മേളകളെല്ലാം ജന്മജന്മാന്തരങ്ങളായി ചെയ്തു വന്നതാണ്. എന്നാല് ബാബ പറയുകയാണ് – ഇതിലൂടെയൊന്നും ആര്ക്കും തിരിച്ച് വീട്ടിലേക്ക് പോകാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് പവിത്രമായി മാറുന്നതിലൂടെയാണ് ആത്മാവിന് പോകാന് സാധിക്കുക. എന്നാല് അപവിത്രമായതിലൂടെ എല്ലാവരുടേയും ചിറക് മുറിഞ്ഞിരിക്കുകയാണ്. ഇപ്പോള് ആത്മാവിന് ചിറക് ലഭിച്ചിരിക്കുകയാണ്, യോഗത്തില് ഇരിക്കുന്നതിലൂടെ ആത്മാവ് വളരെ ശക്തിശാലിയായി പറക്കും. ചിലരുടെ കര്മ്മകണക്ക് ലണ്ടനിലോ അമേരിക്കയിലോ ആണെങ്കിലും വേഗം അങ്ങോട്ട് പറക്കും. അവിടെ സെക്കന്റില് എത്തിച്ചേരുകയും ചെയ്യും. പക്ഷെ എപ്പോഴാണോ കര്മ്മാതീതമാകുന്നത് അപ്പോഴെ മുക്തിധാമത്തിലേക്ക് പോകാന് സാധിക്കുകയുള്ളൂ, അതു വരെ ഇവിടെ തന്നെ ജനന മരണത്തിലേക്ക് വരും. ഏതുപോലെയാണോ ഡ്രാമ ടിക്ക്-ടിക്ക് എന്ന് പോകുന്നത്, അതുപോലെയാണ് ആത്മാവും, ഒരു സെക്കന്റില് പോകും. ഇതു പോലെ വേഗതയുള്ള മറ്റൊന്നുമില്ല. എല്ലാ ആത്മാക്കള്ക്കും മൂലവതനത്തിലേക്ക് പോകണം. ആത്മാവിന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചേരുന്നതിന് അധികം സമയം എടുക്കില്ല. മനുഷ്യര് ഈ കാര്യം മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് പുതിയ ലോകത്തില് വളരെ കുറച്ച് ആത്മാക്കളാണ് ഉണ്ടാവുക അതോടൊപ്പം അവിടെ എല്ലാവരും വളരെ സുഖമുള്ളവരായിരിക്കും. ആ ആത്മാക്കളാണ് ഇപ്പോള് 84 ജന്മങ്ങളെടുത്ത് വളരെ ദുഃഖിയായിരിക്കുന്നത്. നിങ്ങള്ക്ക് മുഴുവന് ചക്രത്തെ കുറിച്ചും അറിയാം. നിങ്ങളുടെ ബുദ്ധിയില് ഇതെല്ലാം ഇരിക്കുന്നുണ്ട്, എന്നാല് മറ്റാരുടേയും ബുദ്ധിയില് ഇതൊന്നും നടക്കുന്നില്ല. പ്രജാപിതാ ബ്രഹ്മാവ് എന്ന് പാടപ്പെട്ടിട്ടുണ്ട്. കല്പം മുമ്പും നിങ്ങള് ഇതു പോലെ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരും ആയിട്ടുണ്ട്. നിങ്ങള്ക്കറിയാം നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ്. നമ്മളിലൂടെയാണ് ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. എപ്പോഴാണോ സംഖ്യാക്രമത്തില് പുരുഷാര്ത്ഥത്തിനു അനുസരിച്ച് യോഗ്യരായി മാറുന്നത് പിന്നീട് പഴയ ലോകത്തിന്റേയും വിനാശവും നടക്കും. ത്രിമൂര്ത്തിയെക്കുറിച്ചും പാടപ്പെടുന്നത് ഇവിടെയാണ്. ത്രിമൂര്ത്തിയുടെ ചിത്രവും വയ്ക്കുന്നുണ്ട്. അതില് ശിവനെ കാണിക്കാറില്ല. പറയാറുണ്ട് – ബ്രഹ്മാവിലൂടെ സ്ഥാപന എന്ന്, ആരാണ് ചെയ്യിപ്പിക്കുന്നത്? ശിവബാബാ. വിഷ്ണുവിലൂടെ പാലനയും നടക്കും. നിങ്ങള് ബ്രഹ്മാണര് ഇപ്പോള് ദേവതകളാകുന്നതിന് യോഗ്യരാവുകയാണ്. ഇപ്പോള് നിങ്ങള് ആ പാര്ട്ടാണ് അഭിനയിക്കുന്നത്. കല്പത്തിനു ശേഷം വീണ്ടും അഭിയിക്കും. നിങ്ങള് പവിത്രരാവുകയാണ്. പറയാറുണ്ട്- ബാബയുടെ ആജ്ഞയാണ് കാമമാകുന്ന ശത്രുവിനെ ജയിക്കൂ, മനസ്സുകൊണ്ട് എന്നെ ഓര്മ്മിക്കൂ. വളരെ സഹജമാണ്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് കുട്ടികള് വളരെ ദുഃഖം കണ്ടിട്ടുണ്ട്. അഥവാ കുറച്ച് സുഖമുണ്ടെങ്കിലും അതും അല്പകാലത്തിലേക്ക് ആയിരിക്കും. ഭക്തിയില് സാക്ഷാത്കാരം ലഭിക്കാറുണ്ട്. അല്പകാലത്തേക്ക് നിങ്ങളുടെ ആശ പൂര്ത്തീകരിക്കപ്പെടും, ഈ സാക്ഷാത്കാരം പ്രാപ്തമാകുന്നതും – അതും ഞാനാണ് ചെയ്യിപ്പിക്കുന്നത്. ഡ്രാമയില് അടങ്ങിയതാണ്. സെക്കന്റില് സെക്കന്റില് എന്താണോ കഴിഞ്ഞു പോകുന്നത്, ഡ്രാമ ഷൂട്ട് ചെയ്യപ്പെട്ടതാണ്. അല്ലാതെ ഇപ്പോള് ഷൂട്ട് ചെയ്തതല്ല, ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. എത്ര അഭിനേതാക്കളാണോ ഉള്ളത് – എല്ലാവരുടേയും പാര്ട്ട് അവിനാശിയാണ്. ആര്ക്കും മോക്ഷം ലഭിക്കുന്നില്ല. സന്യാസിമാര് പറയാറുണ്ട് – ഞങ്ങള് ലയിച്ചു ചേരും എന്നെല്ലാം. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് അവിനാശി ആത്മാക്കളാണ്. ആത്മാവ് ബിന്ദുവാണ്, ഇത്രയും ചെറിയ ബിന്ദുവില് 84 ജന്മങ്ങളുടെ പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. ഈ ചക്രം നടന്നു കൊണ്ടേയിരിക്കും. ആരാണോ ആദ്യമാദ്യം പാര്ട്ട് അഭിനയിക്കാന് വരുന്നത്, അവരാണ് 84 ജന്മങ്ങള് എടുക്കുന്നത്. എല്ലാവര്ക്കും പൂര്ണ്ണമായി എടുക്കാനും സാധിക്കില്ല. നിങ്ങളുടെ ബുദ്ധിയില് അല്ലാതെ മറ്റാരുടെ ബുദ്ധിയിലും ഈ ജ്ഞാനം ഇല്ല. ജ്ഞാന സാഗരന് ഒരു ബാബയാണ്. നിങ്ങള്ക്കറിയാം നമ്മള് ബാബയില് നിന്നും സമ്പത്ത് എടുക്കുകയാണ്. ബാബ നമ്മളെ പതിതത്തില് നിന്നും പാവനമാക്കുകയാണ്. സുഖത്തിന്റെയും ശാന്തിയുടേയും സമ്പത്താണ് നല്കുന്നത്. സത്യയുഗത്തില് ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. ബാബ പറയുകയാണ്- ആയുഷ്മാന് ഭവ:, ധനവാന് ഭവ… നിവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്ക് ഇങ്ങനെയുള്ള ആശീര്വ്വാദം നല്കാന് കഴിയില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും സമ്പത്ത് ലഭിക്കുകയാണ്. സത്യയുഗവും ത്രേതയുമാണ് സുഖധാമം. പിന്നെ എങ്ങനെയാണ് ദുഃഖമുണ്ടാകുന്നത്, ഇതും ആരും അറിയുന്നില്ല. ദേവതകള് എങ്ങനെയാണ് വാമമാര്ഗ്ഗത്തിലേക്ക് പോയത്, അതിന്റെ അടയാളങ്ങളും ഉണ്ട്. ജഗന്നാഥ പുരിയില് ദേവതകളുടെ കിരീടമെല്ലാം അണിഞ്ഞിട്ടുള്ള ചിത്രങ്ങളുണ്ട് പിന്നെ മോശമായ ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് അവിടെ മൂര്ത്തിയും കറുത്തതാണ്, അതിലൂടെ തെളിയിക്കുകയാണ് ദേവതകള് വാമ മാര്ഗ്ഗത്തിലേക്ക് പോയി അന്തിമത്തില് കറുത്തവരാകുന്നു. ഇപ്പോള് നിങ്ങള് അറിയുന്നുണ്ട്, ഭാരതം എത്ര സുന്ദരമായിരുന്നു പിന്നീട് ഡ്രാമാ പ്ലാനനുസരിച്ച് ഇതിന് തമോപ്രധാനമാകണം. ഇപ്പോള് സംഗമത്തില് നിങ്ങള്ക്ക് ഈ ജ്ഞാനമുണ്ട്. ബാബ ജ്ഞാന സാഗരനാണ്. നിങ്ങളുടെ അച്ഛനും, അധ്യാപകനും, ഗുരുവും ഒരാളാണ്. ശിവബാബയാണ് ഞങ്ങളെ പഠിപ്പിക്കുന്നത് എന്ന കാര്യം എപ്പോഴും ബുദ്ധിയില് ഉണ്ടായിരിക്കണം. ഇത് പരിധിയില്ലാത്ത പഠിപ്പാണ്, ഇതിലൂടെയാണ് നിങ്ങളും ജ്ഞാനസാഗരമാകുന്നത്. നിങ്ങള്ക്ക് എല്ലാം അറിയാം. മനുഷ്യര് പറയും ഭഗവാന് സര്വ്വവ്യാപിയാണ്, നിങ്ങള് പതിത പാവനനാണ് എന്ന് പറയും. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണ് ഉള്ളത്. ഇപ്പോള് നിങ്ങള് മാസ്റ്റര് ജ്ഞാനസാഗരമാവുകയാണ്, സംഖ്യാക്രമത്തില്. എന്തെല്ലാം ബാബക്ക് അറിയുമോ അതെല്ലാം പഠിപ്പിക്കുന്നു. നിങ്ങളും എല്ലാവരോടും പറയണം, ബാബയെ ഓര്മ്മിക്കൂ എങ്കില് 21 ജന്മങ്ങളിലേക്ക് സമ്പത്ത് ലഭിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സ്വയം റിഫ്രെഷ് ആകുന്നതിനും മറ്റഉള്ളവരെ റിഫ്രെഷ് ആതക്കി മാറ്റുന്നതിന് വേണ്ടി ബാബയെയും സമ്പത്തിനേയും ഓര്മ്മിക്കണം അതോടൊപ്പം ഓര്മ്മ ഉണര്ത്തി കൊടുക്കുകയും വേണം.

2) തന്റെ മനസ്സിനെ ഈ പഴയ ലോകത്തില്, പഴയ ശ്മശാനത്തില് വെക്കരുത്. ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കണം. സ്വയത്തെ ദേവതയാകുന്നതിന് യോഗ്യമാക്കണം.

വരദാനം:-

സംഗമയുഗത്തില് ബാപ്ദാദയിലൂടെ എല്ലാ കുട്ടികള്ക്കും കിരീടവും സിംഹാസനവും പ്രാപ്തമാകുന്നു. പവിത്രതയുടെ കിരീടവുമുണ്ട് ഉത്തരവാദിത്വങ്ങളുടെ കിരീടവുമുണ്ട്, അകാല സിംഹാസനവുമുണ്ട് ഹൃദയ സിംഹാസനധാരിയുമാണ്. എപ്പോള് ഇങ്ങനെ ഡബിള് കിരീടവും സിംഹാസനധാരിയുമാകുന്നോ അപ്പോള് ലഹരിയും ലക്ഷ്യവും സ്വതവേ ഓര്മ്മ ഉണ്ടായിരിക്കുന്നു. പിന്നീട് ഈ കര്മ്മേന്ദ്രിയങ്ങളും ജി ഹാജരാകന്നു. ആരാണോ കിരീടവും സിംഹാസനവും ഉപേക്ഷിക്കുന്നത് അവരുടെ ആജ്ഞ ഒരു സേവകരും അംഗീകരിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top