29 May 2021 Malayalam Murli Today – Brahma Kumaris

May 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഏതുപോലെയാണോ ബാബ സ്നേഹത്തിന്റെ സാഗരന്, ബാബയെ പോലെ സ്നേഹിക്കാന് ലോകത്തില് ആര്ക്കും സാധിക്കില്ല, അതുപോലെ നിങ്ങള് കുട്ടികളും ബാബയ്ക്കു സമാനമായി മാറൂ, ആരോടും ദേഷ്യപ്പെടരുത്.

ചോദ്യം: -

ഏതുപ്രകാരത്തിലുള്ള ചിന്തനം നടന്നുകൊണ്ടിരിക്കുകയാണെങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിച്ചുകൊണ്ടിരിക്കും?

ഉത്തരം:-

ഇപ്പോള് നമ്മള് ജ്ഞാന രത്നങ്ങളാല് സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ് വീണ്ടും ഈ ഖനികള് മുതലായവയെല്ലാം നിറയും. അവിടെ(സത്യയുഗത്തില്) നമ്മള് സ്വര്ണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും. 2. നമ്മുടെ ഈ ബ്രാഹ്മണ കുലം ഉത്തമകുലമാണ്, നമ്മള് സത്യം സത്യമായ സത്യ നാരായണന്റെ കഥ, അമരകഥ കേള്ക്കുകയും കേള്പ്പിക്കുകയുമാണ്…. ഇങ്ങനെയിങ്ങനെയുള്ള ചിന്ത നടന്നുകൊണ്ടിരിക്കുകയാണെങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിച്ചുകൊണ്ടിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള് ബാബയുടെ ഓര്മ്മയിലിരിക്കുകയാണ്, ഈ ശ്രീമതം അര്ത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം ലഭിക്കുന്നു. ഓര്മ്മയുടെ യാത്ര വളരെ മധുരമാണ്. കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് അറിയുന്നു എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം ബാബ മധുരമായിരിക്കും. അതിമധുരമാണല്ലോ. ഒരു ബാബ തന്നെയാണ് സ്നേഹിക്കുന്നത് ബാക്കി എല്ലാവരും ദു:ഖം തരുന്നു. ലോകം മുഴുവന് പരസ്പരം വേദനിപ്പിക്കുന്നു. ബാബ സ്നേഹിക്കുന്നു, കേവലം നിങ്ങള് കുട്ടികള് ബാബയെ മനസ്സിലാക്കണം. ബാബ പറയുന്നു – ഞാന് എന്താണോ, എങ്ങനെയാണോ, എത്ര വലുതാണോ, പറയൂ നമ്മുടെ അച്ഛന് എത്ര ഉന്നതനാണ്? പറയുന്നു, ബിന്ദുവാണ് വേറെയാരും തന്നെ അറിയുന്നില്ല. കുട്ടികളും ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. പറയുന്നു ഭക്തി മാര്ഗ്ഗത്തിലാണെങ്കില് വലിയ വലിയ ചിത്രങ്ങളുടെ പൂജ ചെയ്തിരുന്നു. ഇപ്പോള് ബിന്ദുവിനെ എങ്ങനെ ഓര്മ്മിക്കും? ബിന്ദു, ബിന്ദുവിനെ തന്നെയല്ലേ ഓര്മ്മിക്കേണ്ടത്. ആത്മാവിനറിയാം നമ്മള് ബിന്ദുവാണ്. നമ്മുടെ അച്ഛനും അതുപോലെയാണ്. ആത്മാവ് തന്നെയാണ് പ്രസിഡന്റ്, ആത്മാവ് തന്നെയാണ് വേലക്കാരന്. പാര്ട്ടഭിനയിക്കുന്നത് ആത്മാവ് തന്നെയാണ്. ബാബ ഏറ്റവും മധുരമാണ്. എല്ലാവരും ഓര്മ്മിക്കുന്നു അല്ലയോ പതിത പാവനാ, ദുഃഖത്തെ ഇല്ലാതാക്കി സുഖം തരുന്നവനേ വരൂ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് നിശ്ചയമുണ്ട് നമ്മള് ആരെയാണോ ബിന്ദുവെന്ന് പറയുന്നത്, അവര് അതി സൂക്ഷ്മമാണ് എന്നാല് മഹിമ എത്ര വലുതാണ്. കേവലം മഹിമ പാടുന്നുമുണ്ട് ജ്ഞാനത്തിന്റെ സാഗരന്, ശാന്തിയുടെ സാഗരന്, എന്നാല് മനസ്സിലാക്കുന്നില്ല അവര് എങ്ങനെയാണ് വന്ന് സുഖം നല്കുന്നത്. മധുര-മധുരമായ കുട്ടികള്ക്ക് എല്ലാം അറിയാന് സാധിക്കുന്നു – ആരെല്ലാം എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നു. ശ്രീമതം ലഭിക്കുന്നു, സേവനം ചെയ്യുന്നതിന്റെ. അനേകം മനുഷ്യര് രോഗിയാണ്, ഒരുപാട് പേര് ആരോഗ്യമുള്ളവരുമാണ്. ഭാരതവാസികള് അറിയുന്നു സത്യയുഗത്തില് ആയുസ്സ് വളരെ വലിയ, ഏകദേശം 125 – 150 വര്ഷത്തിന്റെതായിരുന്നു. ഓരോരുത്തരും തന്റെ മുഴുവന് ആയുസ്സും പൂര്ത്തിയാക്കുന്നു. ഇതാണെങ്കിലോ തികച്ചും മോശമായ ലോകമാണ് ബാക്കി കുറച്ച് സമയം മാത്രമാണുള്ളത്. മനുഷ്യര് വലിയ വലിയ ധര്മ്മശാലകള് മുതലായവയെല്ലാം ഇപ്പോള് വരെയും ഉണ്ടാക്കികൊണ്ടിരിക്കുന്നു. അറിയുന്നില്ല, ഇനി ബാക്കി എത്ര സമയമുണ്ടാകും. ക്ഷേത്രം മുതലായവ ഉണ്ടാക്കുന്നു, ലക്ഷക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. അതിന്റെ ആയുസ്സ് ബാക്കി എത്ര സമയമുണ്ടാകും? നിങ്ങള്ക്കറിയാം ഇതെല്ലാം തകര്ന്ന് തരിപ്പണമാകും. നിങ്ങളെ ബാബ വീട് മുതലായവ ഉണ്ടാക്കുന്നതിന് ഒരിക്കലും വിലക്കുന്നില്ല. നിങ്ങള് നിങ്ങളുടെ തന്നെ വീട്ടില് ഒരു മുറിയില് ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയുമാക്കൂ. ഒരു ചിലവുമില്ലാതെ ഈ ജ്ഞാനത്തിലൂടെ ആരോഗ്യം, സമ്പത്ത്, സന്തോഷം 21 ജന്മത്തേയ്ക്ക് എടുക്കണം. ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് – നിങ്ങള്ക്ക് ഒരുപാട് സുഖം ലഭിക്കുന്നു. എപ്പോള് തമോപ്രധാനമായി മാറിയോ അപ്പോള് കൂടുതല് ദു:ഖമുണ്ടാകുന്നു. എത്രത്തോളം തമോപ്രധാനമായി മാറുന്നുവോ അത്രത്തോളം ലോകത്തില് ദു:ഖം-അശാന്തി വര്ദ്ധിച്ചുകൊണ്ടിരിക്കും. മനുഷ്യര് വളരെ ദു:ഖിയാകും. പിന്നീട് ജയാരവം ഉണ്ടാകും. നിങ്ങള് കുട്ടികള് ഏത് വിനാശമാണോ, ദിവ്യ ദൃഷ്ടിയിലൂടെ കണ്ടത് അത് പിന്നീട് പ്രാക്ടിക്കലായി കാണും. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ഒരുപാട് പേര് ചെയ്തിട്ടുണ്ട്. ചെറിയ പെണ്കുട്ടികള് വളരെയധികം സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടായിരുന്നു. ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം. നിങ്ങള് കുട്ടികള്ക്കറിയാം – ബാബ തന്നെയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നത്. എന്നാല് കുട്ടികള്ക്ക് വീണ്ടും പുരുഷാര്ത്ഥം ചെയ്യണം, ഉയര്ന്ന പദവി നേടുന്നതിന്. നിങ്ങള് കുട്ടികള്ക്ക് ബാബയിരുന്ന്, ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു, അവര് അറിയുന്നില്ല ബാക്കി കുറച്ച് സമയമാണുള്ളതെന്ന്. ബാബ പറയുന്നു – ഞാനാണ് ദാതാവ്, ഞാന് നിങ്ങള്ക്ക് നല്കാന് വന്നിരിക്കുകയാണ്. മനുഷ്യര് പറയുന്നു – പതിത പാവനാ വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ.

ബാബ പറയുന്നു – ആദ്യം നിങ്ങള് വളരെ വിവേകശാലികളായിരുന്നു, സതോപ്രധാനമായിരുന്നു. ഇപ്പോഴാണെങ്കിലോ തമോപ്രധാനമായി മാറിയിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയിലും ഇപ്പോള് വന്നു, മുമ്പ് ഒന്നും അറിയുമായിരുന്നില്ല നമ്മള് വിശ്വത്തിന് മേല് രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നുവെന്ന്. നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു വീണ്ടും തീര്ച്ചയായും ആകും. ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – 5000 വര്ഷങ്ങള്ക്ക് മുമ്പ് വന്നിട്ടുണ്ടായിരുന്നു, നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. പിന്നീട് നിങ്ങള് 84 ജന്മങ്ങളുടെ പടിയിറങ്ങി. ഈ വിസ്താരം ഒരു ശാസ്ത്രത്തിലുമില്ല. ശിവബാബ ഏതെങ്കിലും ശാസ്ത്രം മുതലായവ പഠിക്കുന്നുണ്ടോ? ബാബയെ ജ്ഞാനത്തിന്റെ അതോറിറ്റി എന്നാണ് പറയുന്നത്. മറ്റുള്ളവര് ശാസ്ത്രം മുതലായവ പഠിച്ച് ശാസ്ത്രങ്ങളുടെ അതോറിറ്റി ആയി മാറുന്നു. അവര് പാടുന്നു – പതിത പാവനാ വരൂ. പിന്നീട് ഗംഗാ സ്നാനം ചെയ്യാന് പോകുന്നു. വാസ്തവത്തില് ഈ ഭക്തി തന്നെ ഗൃഹസ്ഥികള്ക്ക് വേണ്ടിയാണ്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, അവര്ക്ക് പോലും അറിയുകയില്ല സദ്ഗതി ദാതാവാരാണ്. ബാബ മനസ്സിലാക്കി തരുന്നു – നിങ്ങള് എന്നെ വിളിച്ചിട്ടുമുണ്ട്, അല്ലയോ പതിത പാവനാ വരൂ. ഞാന് നിങ്ങളെ പാവനമാക്കി മാറ്റുന്നു. ഞാന് നിങ്ങളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വരുന്നത്, ഞങ്ങളില് കൃപ ചെയ്യൂ, അങ്ങനെയല്ല. ഞാനാണെങ്കില് ടീച്ചറാണ്, നിങ്ങള് കൃപ മുതലായവ എന്തിനാണ് യാചിക്കുന്നത്? ആശിര്വാദമാണെങ്കിലോ അനേക ജന്മം എടുത്തു വന്നു. ഇപ്പോള് വന്ന് മാതാ-പിതാവിന്റെ സമ്പത്തിന് അവകാശിയായി മാറൂ അല്ലാതെ ആശിര്വാദം എന്ത് ചെയ്യാനാണ്! കുട്ടി ജന്മമെടുത്തു അച്ഛന്റെ സമ്പത്തിന് അവകാശിയായി മാറി. ലൗകിക പിതാവിനോട് പറയും, കൃപ ചെയ്യൂ. ഇവിടെ കൃപയുടെ കാര്യമില്ല. കേവലം ബാബയെ ഓര്മ്മിക്കണം. ഇതും ആര്ക്കും അറിയുകയില്ല ബാബ ബിന്ദുവാണെന്ന്. ഇപ്പോള് ബാബ നിങ്ങള്ക്ക് പറഞ്ഞു തന്നിട്ടുണ്ട്, എല്ലാവരും പറയുന്നുമുണ്ട് പരംപിതാ പരമാത്മാവ്, ഗോഡ് ഫാദര്, സുപ്രീം സോള്. അപ്പോള് പരമാത്മാവാണല്ലോ. ബാബ സുപ്രീമാണ്. ബാക്കിയെല്ലാവരും ആത്മാക്കളാണല്ലോ. സുപ്രീം ബാബ വന്ന് തനിക്കു സമാനമാക്കി മാറ്റുന്നു അത്രമാത്രം. ആരുടെയെങ്കിലും ബുദ്ധിയിലുണ്ടാകുമോ പരിധിയില്ലാത്ത ബാബ, ആരാണോ സ്വര്ഗ്ഗത്തിന്റെ രചയിതാവ്, അവര് വന്ന് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നുവെന്ന്. നിങ്ങള്ക്കിപ്പോള് അറിയാം, കൃഷ്ണന്റെ കൈയ്യില് സ്വര്ഗ്ഗത്തിന്റെ ഗോളമുണ്ട്. ഗര്ഭത്തില് നിന്ന് കുട്ടി പുറത്തേയ്ക്ക് വരുന്നു അപ്പോള് മുതല് ആയുസ്സ് ആരംഭിക്കുന്നു. ശ്രീകൃഷ്ണനാണെങ്കില് പൂര്ണ്ണമായി 84 ജന്മങ്ങളെടുക്കുന്നു. ഗര്ഭത്തില് നിന്ന് പുറത്ത് വന്നു, ആ ദിവസം മുതല് 84 ജന്മങ്ങളെണ്ണും. ലക്ഷ്മീ-നാരായണനാണെങ്കിലോ വലുതാകുന്നതില് 30-35 വര്ഷം വേണമല്ലോ. അതിനാല് 30-35 വര്ഷം 5000 വര്ഷത്തില് നിന്ന് കുറയ്ക്കേണ്ടി വരും. ശിവബാബയുടെതാണെങ്കില് എണ്ണാന് സാധിക്കില്ല. ശിവബാബ എപ്പോള് വന്നു, സമയം നല്കാന് സാധിക്കില്ല. തുടക്കത്തില് സാക്ഷാത്ക്കാരമുണ്ടാകുമായിരുന്നു. മുസ്ലീംങ്ങളും പൂന്തോട്ടം മുതലായവ കണ്ടിട്ടുണ്ടായിരുന്നു. ഈ തീവ്ര ഭക്തിയൊന്നും ഇപ്പോള് നിങ്ങള് ചെയ്തിട്ടില്ല. വീട്ടിലിരുന്ന് സ്വയം തന്നെ ധ്യാനത്തിലേയ്ക്ക് പോകുമായിരുന്നു. അവരാണെങ്കില് എത്ര തീവ്രമായ ഭക്തിയാണ് ചെയ്യുന്നത്. അതിനാല് ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുകയാണ്. ബാബ ദൂരദേശത്തു നിന്ന് വന്നിരിക്കുകയാണ്, ഇത് കുട്ടികള്ക്കറിയാം ഇദ്ദേഹത്തില് പ്രവേശിച്ച് നമ്മേ പഠിപ്പിക്കുകയാണ്. എന്നാല് പിന്നീട് പുറത്ത് പോകുന്നതിലൂടെ ലഹരി കുറഞ്ഞു പോകുന്നു. ഓര്മ്മയുണ്ടായിരിക്കുകയാണെങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കുന്നു കൂടാതെ കര്മ്മാതീത അവസ്ഥയുണ്ടാകും, എന്നാല് അതിന് സമയം വേണം. ഇപ്പോള് നോക്കൂ, ശ്രീകൃഷ്ണന്റെ ആത്മാവിന്റെ അവസാന ജന്മത്തില് ഫുള് ജ്ഞാനമുണ്ട് പിന്നീട് ഗര്ഭത്തില് നിന്ന് പുറത്തേയ്ക്ക് വരും, നയാപൈസയുടെ പോലും ജ്ഞാനമുണ്ടാവില്ല. ബാബ വന്ന് മനസ്സിലാക്കി തരുന്നു – കൃഷ്ണന് ഒരു മുരളിയും വായിച്ചിട്ടില്ല. കൃഷ്ണനാണെങ്കില് ജ്ഞാനം അറിയുകയേയില്ല. ലക്ഷ്മീ നാരായണന് പോലും അറിയുന്നില്ല അപ്പോള് പിന്നെ ഋഷി, മുനി, സന്യാസി മുതലായവര് എങ്ങനെ അറിയും. വിശ്വത്തിന്റെ അധികാരികളായ ലക്ഷ്മീ നാരായണനു പോലും അറിയുന്നില്ലാ എങ്കില് പിന്നെ ഈ സന്യാസിമാര് എങ്ങനെ അറിയാനാണ്. സാഗരത്തില് ആലിന്റെ ഇലയില് വന്നു, ഇത് ചെയ്തു… ഇതെല്ലാം കഥകളാണ്, ഇരുന്ന് എഴുതിവെച്ചിരിക്കുകയാണ്. ഗംഗാ നദിയില് കാല് വെച്ചു അപ്പോള് ഗംഗ താഴെയ്ക്ക് പോയി, ചിന്തിക്കൂ – മനുഷ്യര്ക്ക് എന്തെല്ലാം കാര്യങ്ങളാണ് ഉണ്ടാക്കാന് കഴിയാത്തത്. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു, യാതൊരു തലകീഴായ കാര്യങ്ങളിലും ഒരിക്കലും വിശ്വാസം വെയ്ക്കരുത്. ശാസ്ത്രം മുതലായവ എത്ര മനുഷ്യരാണ് പഠിക്കുന്നത്. ബാബ പറയുന്നു – പഠിച്ചതെല്ലാം മറക്കൂ. ഈ ദേഹത്തെ പോലും മറക്കൂ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുത്ത് പാര്ട്ടഭിനയിക്കുന്നത്. വിവിധ പേര്, രൂപം, ദേശം വസ്ത്രം ധരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു – ഇത് മോശമായ വസ്ത്രമാണ്. ആത്മാവും ശരീരവും പതിതമാണ്. ആത്മാവിനെ തന്നെയാണ് ശ്യാമനെന്നും സുന്ദരനെന്നും പറയുന്നത്. ആത്മാവ് പവിത്രമായിരുന്നപ്പോള് സുന്ദരമായിരുന്നു പിന്നീട് കാമ ചിതയിലിരുന്നതിലൂടെ കറുത്തുപോയി. ഇപ്പോള് ബാബ വീണ്ടും ജ്ഞാന ചിതയിലിരുത്തുന്നു. പതിത പാവനനായ ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ എങ്കില് ഈ കറ തന്നെ ഇളകി പോകും. ആത്മാവില് തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. കലിയുഗ അവസാനത്തില് നിങ്ങള് ദരിദ്രരാണ്. അവിടെ സത്യയുഗത്തില് നിങ്ങള് വീണ്ടും സ്വര്ണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും. അത്ഭുതമാണ്, ഇവിടെ വജ്രത്തിന് നോക്കൂ എത്ര മൂല്യമാണ്. അവിടെയാണെങ്കില് കല്ലുകളെ പോലെയാണ്. ഇപ്പോള് നിങ്ങള് ബാബയില് നിന്ന് ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ്. എഴുതിയിട്ടുണ്ട് സാഗരത്തില് നിന്ന് രത്നങ്ങളുടെ തളിക നിറച്ച് കൊണ്ട് വന്നു. സാഗരത്തില് നിന്ന് എത്ര ആഗ്രഹിക്കുന്നുവോ അത്രയും എടുക്കൂ. ഖനികളും നിറഞ്ഞിരിക്കും. നിങ്ങള് സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. മായയുടെ കളിയും കാണിച്ചിരിക്കുന്നു. സ്വര്ണ്ണത്തിന്റെ ഇഷ്ടിക പതിച്ചിരിക്കുന്നത് കാണുമ്പോള്, എടുത്തുകൊണ്ട് പോകുന്നു. എന്നാല് താഴെയെത്തുമ്പോള് ഒന്നും തന്നെയില്ല. അവിടെയാണെങ്കില് സ്വര്ണ്ണത്തിന്റെ ഇഷ്ടിക കൊണ്ട് കൊട്ടാരമുണ്ടാക്കും. ഇങ്ങനെയിങ്ങനെ ചിന്ത വരുന്നതിലൂടെ സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും. ബാബയുടെ പരിചയം നല്കണം. ശിവബാബ 5000 വര്ഷങ്ങള്ക്ക് മുമ്പും വന്നിരിന്നു, ഇതാര്ക്കും അറിയുകയില്ല. നിങ്ങള്ക്കറിയാം 5000 വര്ഷങ്ങള്ക്ക് മുമ്പ് വന്ന് നിങ്ങളെ രാജയോഗം പഠിപ്പിച്ചിരുന്നു, കല്പ-കല്പം നിങ്ങളേ മാത്രമേ പഠിപ്പിക്കൂ. ആരെല്ലാം വന്ന് ബ്രാഹ്മണരായി മാറുന്നുവോ അവര് പിന്നീട് ദേവതയായി മാറും. വിരാട രൂപവും ഉണ്ടാക്കുന്നു. അതില് ബ്രാഹ്മണരുടെ കുടുമ അപ്രത്യക്ഷമാക്കിയിരിക്കുന്നു. ബ്രാഹ്മണരുടെ കുലം വളരെ ഉത്തമ കുലമാണെന്ന് പാടപ്പെട്ടിരിക്കുന്നു, അതാണ് ഭൗതീകം. നിങ്ങള് ആത്മീയമാണ്. നിങ്ങള് സത്യം സത്യമായ കഥ കേള്പ്പിക്കുകയാണ്. ഇതാണ് സത്യനാരായണന്റെ കഥ, അമരകഥ. നിങ്ങളെ അമരകഥ കേള്പ്പിച്ച് അമരന്മാരാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ഈ മൃത്യൂലോകം അവസാനിക്കണം. ശിവബാബ പറയുന്നു – നിങ്ങളെ കൂട്ടികൊണ്ട് പോകാന് വന്നിരിക്കുകയാണ്. എത്രയധികം ആത്മാക്കളുണ്ടാകും. ആത്മാവ് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നു അപ്പോള് ഒരു ശബ്ദവും ഉണ്ടാകുന്നില്ല. തേനീച്ചകളുടെ കൂട്ടം പോകുമ്പോള് എത്ര ശബ്ദമുണ്ടാകുന്നു. റാണിയുടെ പുറകെ എല്ലാ തേനീച്ചകളും പോകുന്നു. അവര്ക്ക് പരസ്പരം വളരെ ഐക്യമുണ്ട്. വണ്ടിന്റെയും ഉദാഹരണം ഇവിടെത്തെയാണ്. നിങ്ങള് മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു. പതിതരെ നിങ്ങള് ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്യുന്നു അങ്ങനെ പാവന വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങളുടേത് പ്രവൃത്തി മാര്ഗ്ഗമാണ്, അതില് ഭൂരിഭാഗവും മാതാക്കളാണ് അതിനാലാണ് വന്ദേമാതരം എന്ന് പറയുന്നത്. ബ്രഹ്മാകുമാരിമാര് അവര് ബാബയിലൂടെ 21 ജന്മത്തേക്കുള്ള സമ്പത്ത് നേടിത്തരുന്നു. ബാബ സദാ സുഖത്തിന്റെ സമ്പത്ത് നല്കുന്നു. ആര് സേവനം ചെയ്യുന്നോ പഠിക്കുന്നോ എഴുതുന്നുവോ രാജാവാകും… രാജാവാകുന്നതാണോ നല്ലത് അതോ സേവകനാകുന്നതാണോ നല്ലത്. വരാന് പോകുന്ന സമയം നിങ്ങള്ക്ക് എല്ലാം അറിയാന് സാധിക്കും. നമ്മള് എന്തായി മാറും? പിന്നീട് പശ്ചാത്തപിക്കും. ഞാന് എന്തുകൊണ്ട് ശ്രീമത പ്രകാരം നടന്നില്ല. ബാബ പറയുന്നു – ഫോളോ ചെയ്യൂ. ഇങ്ങനെയുമാകരുത്, സെന്ററിനു വേണ്ടി ഒരു മുറി നല്കുന്നു, എന്നിട്ട് സ്വയം മാംസം മുതലാവ കഴിച്ചുകൊണ്ടിരിക്കുന്നു. ഒന്ന് പുണ്യാത്മാവ്, അവര് പാപാത്മാവ്, പിന്നീടത് ആശ്രമമായിരിക്കില്ല. വീട്ടില് സ്വര്ഗ്ഗമുണ്ടാക്കണമെങ്കില് സ്വയം തന്നെ സ്വര്ഗ്ഗത്തിലായിരിക്കണമല്ലോ. കേവലം ആശിര്വാദത്തില് മാത്രമിരിക്കരുത്. ബാബയെ ഓര്മ്മിക്കണം. പവിത്രമാക്കി മാറ്റി മാത്രമേ കൂടെ കൂട്ടികൊണ്ട് പോകൂ. നിങ്ങള്ക്കാണെങ്കില് വളരെയധികം സന്തോഷമുണ്ടായിരിക്കണം, എത്ര വലിയ ലോട്ടറിയാണ് ലഭിച്ചിരിക്കുന്നത്. ബാബയെ എത്ര ഓര്മ്മിക്കുന്നുവോ, അത്രയും വികര്മ്മം വിനാശമാകും. ബാബയോളം ലോകത്തിലാര്ക്കും സ്നേഹിക്കാന് സാധിക്കില്ല. ബാബയെ പറയുന്നത് തന്നെ -സ്നേഹത്തിന്റെ സാഗരന് എന്നാണ്. നിങ്ങളും അതുപോലെയാകൂ. അഥവാ ആര്ക്കെങ്കിലും ദുഖം നല്കി, വിഷമിപ്പിച്ചു(ദേഷ്യപ്പെട്ടു) എങ്കില് ദുഃഖിയായി മരിക്കും. ഇതൊരിക്കലും ബാബ ശാപം നല്കുന്നതല്ല, മനസ്സിലാക്കി തരുകയാണ്. സുഖം നല്കുകയാണെങ്കില് സുഖിയാകും, എല്ലാവരെയും സ്നേഹിക്കൂ. ബാബയും സ്നേഹത്തിന്റെ സാഗരമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീകുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏതൊരു തലകീഴായ കാര്യത്തിലും വിശ്വാസം വെയ്ക്കരുത്. വിപരീതമായ എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതെല്ലാം മറന്ന് അശരീരിയായി മാറുന്നതിന്റെ അഭ്യാസം ചെയ്യണം.

2) കേവലം ആശിര്വാദത്തില് നടക്കരുത്. സ്വയം പവിത്രമാകണം. ബാബയെ ഓരോ ചുവടിലും ഫോളോ ചെയ്യണം, ആര്ക്കും ദുഃഖം കൊടുക്കരുത്. ദേഷ്യപ്പെടരുത്.

വരദാനം:-

സങ്കല്പങ്ങളുടെ സിദ്ധി അപ്പോള് പ്രാപ്തമാകും എപ്പോഴാണോ സമര്ത്ഥ സങ്കല്പങ്ങളുടെ രചന നടത്തുന്നത്. ആരാണോ അധിക സങ്കല്പങ്ങളുടെ രചന നടത്തുന്നത് അവര്ക്ക് അതിന്റെ പാലന ചെയ്യാന് സാധിക്കില്ല അതിനാല് എത്രത്തോളം രചന കൂടുതലാണോ അത്രയും ശക്തിഹീനമാകുന്നു. അതുകൊണ്ട് ആദ്യം വ്യര്ത്ഥ രചന നിര്ത്തലാക്കൂ അപ്പോള് സഫലത പ്രാപ്തമാകും അതുപോലെ കര്മ്മത്തില് സഫലത പ്രാപ്തമാക്കുന്നതിനുള്ള യുക്തിയാണ് – കര്മ്മം ചെയ്യുന്നതിന് മുന്പ് ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞ് ശേഷം കര്മ്മം ചെയ്യൂ. ഇതിലൂടെ തന്നെ സമ്പൂര്ണ്ണ മൂര്ത്തിയായി തീരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top