22 May 2021 Malayalam Murli Today – Brahma Kumaris
21 May 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - തന്റെ എല്ലാം ഈശ്വരീയ സേവനത്തില് സഫലമാക്കി ഭാവിയുണ്ടാക്കൂ എന്തുകൊണ്ടെന്നാല് മരണം തലയ്ക്കു മുകളിലാണ്.
ചോദ്യം: -
ജ്ഞാനം കേട്ടിട്ടു പോലും കുട്ടികളില് എന്തു കൊണ്ട് അതിന്റെ ധാരണ ഉണ്ടാകുന്നില്ല?
ഉത്തരം:-
എന്തുകൊണ്ടെന്നാല് വിചാര സാഗര മഥനം ചെയ്യാന് അറിയുന്നില്ല. ബുദ്ധിയോഗം ദേഹത്തിന്റെയും ദേഹത്തിന്റെ സംബന്ധങ്ങളിലും കുടുങ്ങി കിടക്കുകയാണ്. ആദ്യം ബുദ്ധി കൊണ്ട് എപ്പോള് മോഹം ഇല്ലാതാകുന്നുവോ, അപ്പോള് അല്പം ധാരണയും ഉണ്ടാകുന്നു. മോഹം ഇങ്ങനെയുള്ള വസ്തുവാണ്, അത് ഒറ്റയടിക്ക് കുരങ്ങനാക്കി മാറ്റുന്നു, അതിനാല് ബാബ കുട്ടികള്ക്ക് ആദ്യമാദ്യം പ്രതിജ്ഞ ഓര്മ്മ ഉണര്ത്തി തരുകയാണ് – ദേഹ സഹിതം, ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും മറക്കൂ, എന്നെ ഓര്മ്മിക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഭോലാനാഥനെപ്പോലെ വിചിത്രമായി ആരുമേയില്ല …..
ഓം ശാന്തി. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, ഇപ്പോള് കുട്ടികള്ക്ക് ഇതാണെങ്കില് നല്ല രീതിയില് അറിയാം പരിധിയില്ലാത്ത ബാബയെ തന്നെയാണ് പറയപ്പെടുന്നത് – പതീതരെ പാവനമാക്കി മാറ്റുന്നവന്. കൃഷ്ണന് മോശമായവരെ നേരെയാക്കാന് സാധിക്കില്ല. ഗീതയുടെ ഭഗവാന് കൃഷ്ണനല്ല, ശിവനാണ്. ശിവബാബ രചയിതാവും കൃഷ്ണന് രചനയുമാണ്. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നയാള്, സ്വര്ഗ്ഗത്തിന്റെ രചയിതാവ് തന്നെയാണ്. ഇതാണ് ഭാരതത്തിന്റെ മുഖ്യമായ ഏറ്റവും വലിയ തെറ്റ്. ശ്രീ കൃഷ്ണനെ ബാബയെന്ന് ഒരിക്കലും പറയാന് സാധിക്കില്ല. സമ്പത്ത്, ബാബയില് നിന്ന് തന്നെയാണ് ലഭിക്കുന്നത് ഭാരതത്തിന് തന്നെയാണ് ലഭിച്ചിരുന്നത്. ഭാരതത്തില് തന്നെയാണ് ശ്രീ കൃഷ്ണന് രാജകുമാരന്, രാധ രാജകുമാരി എന്ന് പാടിയിട്ടുള്ളത്. മഹിമ ഉയര്ന്നതിലും ഉയര്ന്ന ഒരു ബാബയുടെയാണ്. ശ്രീ കൃഷ്ണന് ഉയര്ന്നതിലും ഉയര്ന്ന രചനയാണ്, വിശ്വത്തിന്റെ അധികാരി. അവരെ സൂര്യവംശീ ദൈവീക രാജപരമ്പരയെന്ന് പറയപ്പെടുന്നു. ഗീതാ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ്. സത്യയുഗത്തിലാണെങ്കില് ആര്ക്കും ജ്ഞാനം കേള്പ്പിക്കുന്നില്ല. സംഗമത്തില് തന്നെയാണ് ബാബ കേള്പ്പിക്കുന്നത്. ചിത്രങ്ങളിലൂടെയും ആദ്യം ഇത് വ്യക്തമാക്കി കൊടുക്കണം. രണ്ടു പേരുടെയും ചിത്രം നല്കുന്നുണ്ട്, ഗീതയുടെ ഭഗവാന്, ഇത് പുനര്ജന്മരഹിതനായ രചയിതാവാണ്, രചനയായ ശ്രീകൃഷ്ണനല്ല. നിങ്ങള്ക്കറിയാം – ശിവബാബ തന്നെയാണ് വജ്രതുല്യമാക്കി മാറ്റുന്നത്. മഹിമ പാടാറുമുണ്ട് – വജ്ര തുല്യം, കക്കയ്ക്ക് തുല്യം. കുട്ടികളുടെ ബുദ്ധിയില് ഇതുണ്ടാവണം ബാബയുടെ ആജ്ഞയാണ് – നിങ്ങള് എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. അതാണ് പരിധിയില്ലാത്ത ബാബ. കൃഷ്ണനാണെങ്കില് പരിധിയുള്ള അധികാരിയാണ്. കേവലം വിശ്വത്തിന്റെ രാജാവാകുന്നു, ശിവബാബയാണെങ്കില് രാജാവാകുന്നില്ലല്ലോ. വാസ്തവത്തില് ഗീതയ്ക്ക് വളരെ മഹിമയുണ്ട്. ഒപ്പം ഭാരതത്തിന്റെയും മഹിമയുണ്ട്. ഭാരതം എല്ലാ ധര്മ്മത്തിലുള്ളവരുടെയും വലിയ തീര്ത്ഥ സ്ഥാനമാണ്. കേവലം കൃഷ്ണന്റെ പേര് വെച്ചത് കാരണം എല്ലാ മഹത്വവും ഇല്ലാതായി. ഈ കാരണം കൊണ്ട് തന്നെയാണ് ഭാരതം കക്കയ്ക്ക് സമാനമായി മാറിയത്. ഡ്രാമയനുസരിച്ചാണ് എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ബാബ മനസ്സിലാക്കി തരുന്നു വളരെ നല്ല രീതിയില്. ദിനം പ്രതിദിനം ഗുഹ്യമായ കാര്യങ്ങള് കേള്പ്പിച്ചു കൊണ്ടിരിക്കുന്നു അതിനാല് പിന്നീട് പഴയ ചിത്രങ്ങളെ മാറ്റി വേറെ ഉണ്ടാക്കേണ്ടി വരുന്നു. ഇതാണെങ്കില് അവസാനം വരെ സംഭവിച്ചു കൊണ്ടിരിക്കും. കുട്ടികളുടെ ബുദ്ധിയില് നല്ല രീതിയില് വെയ്ക്കണം – ശിവബാബ നമുക്ക് സമ്പത്ത് നല്കി കൊണ്ടിരിക്കുകയാണ്. പറയുന്നു – എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. കൃഷ്ണനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാവുകയില്ല. കൃഷ്ണന് സര്വ്വശക്തിമാനല്ല. സര്വ്വശക്തിവാന് ബാബയാണ്, സമ്പത്തും ബാബയാണ് നല്കുന്നത്. മനുഷ്യന്, കൃഷ്ണനെ തന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു. കൃഷ്ണന് പറഞ്ഞുവെന്ന് കരുതിക്കോളൂ. അവരും പറയുന്നു – ദേഹത്തിന്റെ സംബന്ധത്തെ വിട്ട് എന്നെ മാത്രം ഓര്മ്മിക്കൂ. ആത്മാവാണെങ്കില് അച്ഛനെയല്ലേ ഓര്മ്മിക്കുന്നത്. കൃഷ്ണനാണെങ്കില് എല്ലാ ആത്മാക്കളുടെയും അച്ഛനല്ല. ഇതെല്ലാം വിചാര സാഗര മഥനം ചെയ്ത് ബുദ്ധിയില് ധാരണ ചെയ്യണം. ചിലര് മോഹത്തില് കുടുങ്ങിയത് കാരണം പിന്നെ ധാരണ ചെയ്യാന് സാധിക്കുന്നില്ല. നിങ്ങള് പാടി വന്നു – മറ്റു സംഗങ്ങള് വിട്ട് അങ്ങയുടെ സംഗത്തില് ചേരും. എന്റെത് ഒന്ന് മാത്രം, രണ്ടാമതൊരാളില്ല. പക്ഷെ മോഹം പിന്നെ അങ്ങനെയുള്ള വസ്തുവാണ് അത് ഒറ്റയടിക്ക് കുരങ്ങനെ പോലെയാക്കി മാറ്റുന്നു. കുരങ്ങനില് മോഹവും ലോഭവും ഒരുപാടുണ്ട്. സമ്പന്നര്ക്ക് പോലും മനസ്സിലാക്കി കൊടുക്കണം ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്. ഇതെല്ലാം ഈശ്വരീയ സേവനത്തില് ഉപയോഗിക്കൂ, ഭാവിയുണ്ടാക്കൂ. പക്ഷെ കുരങ്ങിനെപോലെ തൂങ്ങികിടക്കുകയാണ്, വിടുന്നില്ല. ബാബ പറയുന്നു – ഏതെല്ലാം ദേഹ സഹിതം, ദേഹത്തിന്റെ സംബന്ധമുണ്ടോ അതില് നിന്നെല്ലാം ബുദ്ധിയോഗം മാറ്റൂ. ബാബയുടെ ശ്രീമതത്തിലൂടെ നടക്കൂ. നിങ്ങള് പറയുന്നു – ഈ ധനം, കുട്ടികള് മുതലായവയെല്ലാം ഈശ്വരന് നല്കിയതാണ്. ഇപ്പോള് ഈശ്വരന് സ്വയം വന്നിരിക്കുന്നു, പറയുകയാണ് – നിങ്ങളുടെ ഈ ധനം – സമ്പത്തെല്ലാം നശിക്കാന് പോവുകയാണ്. ചിലരുടെ മണ്ണിലേയ്ക്ക്……. ഭൂമികുലുക്കം മുതലായവ ഉണ്ടാകും, ഇതെല്ലാം അവസാനിക്കും. വിമാനം വീഴുകയോ തീപ്പിടിക്കുകയോ ചെയ്യുമ്പോള് പോലീസ് വരുന്നതു വരെ ആദ്യമാദ്യം കള്ളന് ഉള്ളില് കടക്കുന്നു. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് – കുട്ടികളെ, ദേഹധാരികളില് നിന്ന് മോഹം മാറ്റണം. മോഹാജീത്തായി മാറണം. ദേഹാഭിമാനമാണ് ഏറ്റവും ആദ്യത്തെ ശത്രു. ദേവതകള് ദേഹീ അഭിമാനികളാണ്. ദേഹാഭിമാനം വരുന്നതിലൂടെ തന്നെയാണ് വികാരത്തില് കുടുങ്ങുന്നത്. നിങ്ങള് പകുതി കല്പം ദേഹാഭിമാനത്തിലായിരുന്നു. ഇപ്പോള് ദേഹീ അഭിമാനിയാകുന്നതിനുള്ള പ്രാക്ടീസ് ചെയ്യണം. ആരും തന്നെ തികച്ചും ഈ കാര്യങ്ങളൊന്നും അറിയുകയില്ല, പരമാത്മാവിനെയും അറിയില്ല. ആത്മാവെന്താണ്, പരമാത്മാവെന്താണ്, ആത്മാവ് എത്ര ജന്മങ്ങളെടുക്കുന്നുണ്ട്, എങ്ങനെ പാര്ട്ടഭിനയിക്കുന്നു, നമ്മള് അഭിനേതാക്കളാണ് – ഇത് ആര്ക്കും അറിയുകയില്ല, അതിനാല് അനാഥന് എന്ന് പറയുന്നു. അവരാണെങ്കില് പറയുകയാണ് ആത്മാവ് ജ്യോതിയില് പോയി ലയിക്കുന്നുവെന്ന്. പക്ഷെ ആത്മാവാണെങ്കില് അവിനാശിയാണ്. ആത്മാവില് തന്നെയാണ് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുള്ളത്. പറയുന്നുമുണ്ട് ആത്മാവ് നക്ഷത്രമാണ്, എന്നിട്ടും മനസ്സിലാക്കുന്നില്ല. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നു, ബാബയെ തികച്ചും തിരിച്ചറിയുന്നില്ല. ആത്മാവിനെക്കുറിച്ച് തന്നെയാണ് പറയുന്നത് ഭ്രുകുടിയുടെ മധ്യത്തില് നക്ഷത്രം തിളങ്ങുന്നുവെന്ന്. പരമാത്മാവിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അവരെ പരത്മാവെന്ന് പറയുന്നു, അവരും പരംധാമത്തിലാണ് വസിക്കുന്നത്. പരമാത്മാവും ബിന്ദുവാണ്. കേവലം പുനര് ജന്മരഹിതനാണ്, ആത്മാക്കള് പുനര്ജന്മത്തില് വരുന്നു. പരമാത്മാവിനെക്കുറിച്ച് പറയപ്പെടുന്നു ജ്ഞാനത്തിന്റെ സാഗരന്, ആനന്ദത്തിന്റെ സാഗരന്, പവിത്രതയുടെ സാഗരന്. ദേവതകള്ക്ക് ഈ സമ്പത്ത് ആര് നല്കി? ബാബാ. സര്വ്വ ഗുണ സമ്പന്നന്, 16 കലാ സമ്പൂര്ണ്ണന്………….. ഈ ദേവതകളെ പോലെ ഇപ്പോള് ആരും തന്നെയില്ല. അവര്ക്ക് ഈ സമ്പത്ത് എങ്ങനെ ലഭിച്ചു, ഇതാര്ക്കും അറിയുകയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്, ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ഈ സമയം വന്ന് ജ്ഞാനം നല്കുന്നു പിന്നീട് പ്രായേണ ലോപിച്ചു പോകുന്നു. പിന്നീട് ഭക്തിയുണ്ടാകുന്നു, അതിനെ ജ്ഞാനമെന്ന് പറയാന് സാധിക്കില്ല. ജ്ഞാനത്തിലൂടെയാണെങ്കില് സദ്ഗതിയുണ്ടാകുന്നു. എപ്പോഴാണോ ദുര്ഗതിയുണ്ടാവുന്നത്, അപ്പോള് സര്വ്വരുടെയും സദ്ഗതി ദാതാവ്, ജ്ഞാനത്തിന്റെ സാഗരന് വരുന്നു. ബാബ തന്നെയാണ് വന്ന് ജ്ഞാന സ്നാനം ചെയ്യിക്കുന്നത്. അതാണെങ്കില് വെള്ളത്തിന്റെ സ്നാനമാണ്, അതിലൂടെ സദ്ഗതിയുണ്ടാവാന് സാധിക്കില്ല. ഈ കുറച്ച് കാര്യങ്ങളും ധാരണ ചെയ്യണം. മുഖ്യമായ ഏതെല്ലാം നല്ല നല്ല ചിത്രങ്ങളുണ്ടോ, അത് വലുതാക്കണം അതിലൂടെ ചിലര് നല്ല രീതിയില് മനസ്സിലാക്കും. അക്ഷരം വളരെ നല്ലതായിരിക്കണം. ചിത്രം ഉണ്ടാക്കുന്നവര് ഇത് ബുദ്ധിയില് വെയ്ക്കണം. പലരെയും വിളിക്കണം – വന്ന് പരംപിതാ പരമാത്മാവിന്റെ പരിചയം നേടൂ, ഭാവിയിലെ 21 ജന്മത്തേയ്ക്ക് ബാബയില് നിന്ന് സമ്പത്തെടുക്കൂ എന്ന് ക്ഷണകത്ത് നല്കണം. സഹോദരീ-സഹോദരന്മാരെ, പാരലൗകിക അച്ഛനില് നിന്ന് പരിധിയില്ലാത്ത സ്വരാജ്യം എങ്ങനെ ലഭിക്കുന്നു – വന്ന് മനസ്സിലാക്കൂ. പരിധിയില്ലാത്ത സമ്പത്ത് നേടുന്നത് പഠിക്കൂ, ഇതില് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. വിളിച്ചു കൊണ്ടിരിക്കുന്നു – അല്ലയോ പതിത പാവനാ വരൂ. ബാബയും പറയുന്നു – കാമം മഹാ ശത്രുവാണ്. പാവന ലോകത്തിലേയ്ക്ക് പോകണം അതിനാല് തീര്ച്ചയായും പവിത്രമായി മാറണം. പതിതരെന്ന് അവരെയാണ് പറയുന്നത് ആരാണോ വികാരത്തിലൂടെ ജന്മമെടുക്കുന്നത്. സത്യ-ത്രേതായുഗത്തില് വിഷമുണ്ടായിരിക്കില്ല, അതിനെ പറയുന്നത് തന്നെ സമ്പൂര്ണ്ണ നിര്വികാരീ ലോകമെന്നാണ്. വികാരമേയില്ല. പിന്നെ ഇത് എന്തുകൊണ്ട് നിങ്ങള് ചോദിക്കുന്നു – കുട്ടികള് എങ്ങനെ ജന്മമെടുക്കുന്നു? നിങ്ങള് നിര്വികാരിയായി മാറൂ. കുട്ടികള് എങ്ങനെ ഉണ്ടാകണമോ അങ്ങനെ ഉണ്ടാകും. നിങ്ങള് ഇത് ചോദിക്കുന്നത് തന്നെ എന്തിനാണ്? നിങ്ങള് ബാബയെ ഓര്മ്മിക്കൂ എങ്കില് ജന്മ-ജന്മാന്തരത്തെ വികര്മ്മം വിനാശമാകും, ഇത് പാപാത്മാക്കളുടെ തന്നെ ലോകമാണ്. അത് പുണ്യാത്മാക്കളുടെ ലോകമാണ്. ഇത് നല്ല രീതിയില് ബുദ്ധിയില് വെയ്ക്കണം. ഭക്തിയുടെ ഫലം ഭഗവാന് വന്ന് നല്കുന്നു, ബാബ തന്നെയാണ് സര്വ്വരുടെയും സദ്ഗതി ചെയ്ത് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ബാബ പറയുന്നു – ഇപ്പോള് പവിത്രമായി മാറൂ, എന്നെ മാത്രം ഓര്മ്മിക്കൂ, ഇതാണ് മഹാമന്ത്രം. ബാബയില് നിന്ന് തീര്ച്ചയായും സമ്പത്ത് ലഭിക്കും. ബാബ പറയുന്നു – നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് സതോപ്രധാനമായി മാറും. ഏണിപ്പടിയുടെ മേല് മനസ്സിലാക്കി കൊടുക്കണം. ദിനംപ്രതി ഓരോ വസ്തുവും മാറികൊണ്ടിരിക്കുന്നു, ഇതില് വ്യക്തമാക്കി എഴുതണം. ബ്രഹ്മാവിലൂടെ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന. എപ്പോഴാണോ ആദി സനാതന ദേവീ ദേവതാ ധര്മ്മമുണ്ടായിരുന്നത് അപ്പോള് മറ്റ് ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ആരാണോ പവിത്രമായി മാറുന്നത് അവരേ പവിത്ര ലോകത്തില് വരൂ. എത്രത്തോളം ശക്തി നിങ്ങളില് നിറയുന്നുവോ, അത്രയും ആദ്യം വരും. എല്ലാവരുമൊന്നും ഒരുമിച്ച് വരുകയില്ല. ഇതും അറിയാം സത്യ-ത്രേതായുഗത്തില് ദേവീ-ദേവതകള് വളരെ കുറച്ചേ ഉണ്ടാകൂ, പിന്നീട് വര്ദ്ധനയുണ്ടാകുന്നു. പ്രജയിലാണെങ്കില് അനേകമുണ്ടാകും. മനസ്സിലാക്കി കൊടുക്കാനും വളരെ സമര്ത്ഥര് വേണം. പറയൂ, വന്ന് പരിധിയില്ലാത്ത ബാബയില് നിന്ന് സമ്പത്തെടുക്കൂ, ആരെയാണോ വിളിച്ചത് അല്ലയോ ബാബാ, യഥാര്ത്ഥത്തില് അവരുടെ പേര് ശിവനെന്നാണ്. ഈശ്വരന്, അഥവാ പ്രഭൂ, ഭഗവാനെന്ന് പറയുന്നതിലൂടെ ഇതറിയുന്നില്ല അത് അച്ഛനാണെന്ന്, അവരില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ശിവബാബയെന്ന് പറയുന്നതിലൂടെ സമ്പത്ത് ഓര്മ്മ വരുന്നു. അവരെ പറയുന്നു ശിവ പരമാത്മായേ നമ:, പരമാത്മാവിന്റെ പേര് പറയൂ. പേര്-രൂപത്തില് നിന്ന് ആരും വേറിട്ടവരില്ല. ബാബയുടെ പേര് ശിവനെന്നാണ്. കേവലം ശിവായ നമ: എന്നും പറയരുത്, ശിവ പരമാത്മായ നമ: എന്ന് പറയണം. ഓരോ അക്ഷരവും വളരെ വ്യക്തമാക്കി മനസ്സിലാക്കി കൊടുക്കണം. ശിവായ നമ: പറയുമ്പോള് പോലും അച്ഛന്റെ ലഹരി വരുന്നില്ല. മനുഷ്യരാണെങ്കില് എല്ലാ പേരുകളും തങ്ങള്ക്ക് വെച്ചിരിക്കുന്നു. നിങ്ങള്ക്കറിയാം മനുഷ്യരെ ഒരിക്കലും ഭഗവാനെന്ന് പറയുകയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെ പോലും ദേവതയെന്നാണ് പറയുന്നത്. രചയിതാവായ ബാബ ഒരേയൊരു നിരാകാരനാണ്. എങ്ങനെയാണോ ലൗകിക അച്ഛന് കുട്ടികളെ രചിക്കുന്നുണ്ടല്ലോ, സമ്പത്ത് നല്കുന്നു, അതുപോലെ പരിധിയില്ലാത്ത ബാബയും സമ്പത്ത് നല്കുന്നു. ഭാരതത്തെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. മുഴുവന് ലോകത്തിന്റെയും പതിത പാവനന് ഒരേയൊരു ബാബയാണ്. ഇതാരും അറിയുന്നില്ല. നമ്മുടെ ധര്മ്മസ്ഥാപകരും ഈ സമയം പതിതമാണ്, ശ്മശാനതുല്യരാണ്. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ബാബ തന്നെയാണ് വന്ന് എല്ലാവരെയും ഉയര്ത്തുന്നത്. കണക്കെടുപ്പിന്റെ സമയത്താണ് ഈശ്വരന്, ഭഗവാന് വരുന്നത്. അവരാണ് ജ്ഞാനത്തിന്റെ സാഗരന്. എഴുതിയിട്ടുണ്ട് – സാഗരന്റെ കുട്ടികള് ഭസ്മീഭൂതമായി പോയിരുന്നു അര്ത്ഥം കാമചിതയിലിരുന്ന് കറുത്ത്, ഇരുമ്പ് യുഗമായി മാറിയിരുന്നു, പിന്നീടെങ്ങനെ സുന്ദരമായി മാറും? ബാബ പറയുന്നു ഓര്മ്മയുടെ യാത്രയിലൂടെ. യോഗമെന്ന് വാക്ക് പറയുന്നതിലൂടെ മനുഷ്യര് സംശയിച്ച് പോകുന്നു. ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ എങ്കില് അവസാനം സദ്ഗതിയുണ്ടാകും. എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത് എന്നിട്ടും എന്തുകൊണ്ടാണ് ബുദ്ധിയില് ഈ കാര്യങ്ങള് ഇരിക്കാത്തത്? ദേഹാഭിമാനം ഒരുപാടാണ് അതിനാല് ധാരണ ഉണ്ടാകുന്നില്ല. ബാബ വളരെ നല്ല യുക്തി പറഞ്ഞു തരുകയാണ്. പരിധിയില്ലാത്ത ബാബ, ആരെയാണോ ഓര്മ്മിക്കുന്നത് അവര് വന്ന് എന്താണ് ചെയ്തത്? ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിയിരുന്നു. പരിധിയുള്ള സമ്പത്താണെങ്കില് ജന്മ-ജന്മാന്തരം എടുത്തു വന്നു. ഇപ്പോള് പരിധിയില്ലാത്ത ബാബയില് നിന്നും 21 ജന്മത്തേയ്ക്ക് പരിധിയില്ലാത്ത സമ്പത്തെടുക്കൂ. സത്യ-ത്രേതായുഗത്തില് ദേവതകള് രാജ്യം ഭരിച്ചിരുന്നു. സൂര്യവംശീ പിന്നീട് ചന്ദ്രവംശീ അതില് നിന്ന് വൈശ്യ വംശീ പിന്നീട് ശൂദ്ര വംശീ……… അവര് തന്നെ എന്ന വാക്കിടുന്നതിലൂടെ തെളിയുന്നു, അവര് തന്നെയാണ് പുനര്ജന്മമെടുക്കുന്നത്, വര്ണ്ണങ്ങളില് വരുന്നത്. ബാബ എല്ലാവര്ക്കും മനസ്സിലാക്കി തരുന്നുണ്ട്, നിങ്ങള് സന്മുഖത്തിരിക്കുകയാണ് അതിനാല് സന്തോഷമുണ്ടാകുന്നു. ചിലരുടെ ഭാഗ്യത്തിലില്ലെങ്കില് സേവനം ചെയ്യുകയില്ല. സേവനം ചെയ്യുകയാണെങ്കില് പേരുണ്ടാകും. പറയും ബാബയുടെ പെണ്കുട്ടികള് എത്ര സമര്ത്ഥശാലികളാണ്, എല്ലാ ജോലിയും ചെയ്യുന്നു. നമുക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തിയുടെ സമ്പത്ത് നല്കുന്നു, ഈ ധനം(സമ്പത്ത്) നല്കുന്നു. ഈ ചിത്രമാണ് – അന്ധരുടെ മുന്നില് കണ്ണാടി, ഇതില് ജാലവിദ്യ മുതലായവയുടെ കാര്യം തന്നെയില്ല. പവിത്രത തന്നെയാണ് മുഖ്യമായ കാര്യം. മനസ്സിലാക്കുന്നു – ഇത് അന്തിമ ജന്മമാണ്, സ്വര്ഗ്ഗത്തില് പോകണമെങ്കില് തീര്ച്ചയായും പവിത്രമായി മാറണം. വിനാശം മുന്നില് നില്ക്കുകയാണ്. തീര്ച്ചയായും പാവനമായി മാറേണ്ടതുണ്ട്. സന്യാസി വീടെല്ലാം ഉപേക്ഷിക്കുന്നു – പാവനമായി മാറുന്നതിന് വേണ്ടി. ബാബ പറയുന്നു വിനാശം മുന്നില് നില്ക്കുകയാണ്, എന്നെ ഓര്മ്മിക്കൂ എങ്കില് തോണി അക്കരയെത്തും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വിനാശത്തിന് മുമ്പ് തന്റെ എല്ലാം സഫലമാക്കണം. ഇത് കണക്കെടുപ്പിന്റെ സമയമാണ് അതിനാല് തീര്ച്ചയായും പാവനമായി മാറണം.
2. ദേഹധാരികളില് നിന്ന് മോഹത്തെ മാറ്റി മോഹജീത്തായി മാറണം. ദേഹാഭിമാനമാണ് ഒന്നാം നമ്പര് ശത്രു അതിന് മേല് വിജയം നേടണം. ബാക്കി എല്ലാ സംഗത്തെയും വിട്ട്, ബാബയുമായി ബുദ്ധിയോഗം യോജിപ്പിക്കണം.
വരദാനം:-
വര്ത്തമാന സമയം മനന ശക്തിയിലൂടെ ആത്മാവില് സര്വ്വ ശക്തികളേയും നിറക്കേണ്ട ആവശ്യമുണ്ട്. ഇതിനു വേണ്ടി അന്തര്മുഖിയായി മാറി ഓരോ പോയിന്റിലും മനനം ചെയ്യൂ അപ്പോള് വെണ്ണ കിട്ടും, ശക്തിശാലി ആകും. അങ്ങനെയുള്ള ശക്തിശാലികളായ ആത്മാക്കള് അതീന്ദ്രിയ സുഖത്തിന്റെ പ്രാപ്തിയുടെ അനുഭവം ചെയ്യും, അല്പകാലത്തെ ഒരു വസ്തുവും അവരെ തന്നിലേക്ക് ആകര്ഷിക്കില്ല. അവരുടെ മഗ്ന അവസ്ഥയിലൂടെ ആത്മീയതയുടെ ഏതൊരു ശക്തിശാലി സ്ഥിതിയാണോ ഉണ്ടാകുന്നത്, അതിലൂടെ വിഘ്നങ്ങളുടെ ഫോഴ്സ് സമാപ്തമാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!