19 May 2021 Malayalam Murli Today – Brahma Kumaris

May 18, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള് ബാബയുടെ അടുത്തേക്ക് വന്നിരിക്കുന്നത് തന്റെ ഉയര്ന്ന ഭാഗ്യത്തെ ഉണ്ടാക്കുന്നതിനു വേണ്ടിയാണ്, എത്രത്തോളം ശ്രീമതമനുസരിച്ച് നടക്കുന്നുവോ അത്രത്തോളം ഉയര്ന്ന ഭാഗ്യമുണ്ടാകും.

ചോദ്യം: -

ഭക്തിയുടെ ഏതൊരു ശീലം ഇപ്പോള് നിങ്ങള് കുട്ടികളില് ഉണ്ടാകാന് പാടില്ല?

ഉത്തരം:-

ഭക്തിയില് അല്പം ദുഃഖമുണ്ടാകുമ്പോള്, രോഗമുണ്ടാകുമ്പോള് പറയും-ഹേ രാമാ, ഹേ ഭഗവാനേ എന്ന്. അയ്യോ അയ്യോ എന്ന് പറയുന്ന ശീലം ഭക്തിയുടേതാണ്. ഇപ്പോള് നിങ്ങളുടെ വായിലൂടെ ഒരിക്കലും ഇങ്ങനെയുള്ള വാക്കുകള് വരില്ല. നിങ്ങള്ക്ക് ഉള്ളിന്റെ ഉള്ളില് മധുരമായ ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യത്തെ ഉണര്ത്തി വന്നിരിക്കുകയാണ്…

ഓം ശാന്തി. സുഖത്തിന്റെയും ശാന്തിയുടെയും ഭാഗ്യമുണ്ടാക്കാനാണ് ഓരോ മനുഷ്യനും പ്രയത്നിക്കുന്നത്. സാധു-സന്യാസിമാരെല്ലാം നമുക്ക് ശാന്തി വേണമെന്ന് പറയുന്നുണ്ട്. ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ. ഭഗവാന് തന്നെയാണ് ഓരോ മനുഷ്യരുടെയും ദുഃഖത്തെ ഹരിക്കുന്നതും സുഖം നല്കുന്നതുമെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് മനുഷ്യര്ക്ക് ഭഗവാന് ആരാണെന്ന് അറിയില്ല. നിങ്ങള് ശിവബാബാ എന്ന് പറയുന്നു. ബ്രഹ്മാ,വിഷ്ണു,ശങ്കരനെ ബാബ എന്ന് പറയില്ല. അവര് ദേവതകളാണ്. ഭഗവാനെ തന്നെയാണ് ബാബാ എന്ന് വിളിക്കുന്നത്. നിരാകാരനായ ഭഗവാന്റെ പൂജയാണ് ചെയ്യുന്നത്. ശിവബാബ എല്ലാവരുടെയുമാണ്. എന്നാല് നമ്മള് എന്തുകൊണ്ടാണ് ഭഗവാനെ പിതാവെന്ന് പറയുന്നതെന്ന ചിന്ത ആര്ക്കും വരുന്നില്ല. ലൗകീകത്തിലും അച്ഛനുണ്ടല്ലോ. അപ്പോള് ഈ ബാബ ഏതാണ്! ആത്മാവ് പറയുന്നു, നിരാകാരനായ അച്ഛനാണ്. ബാബയും നിരാകാരനാണ്, നമ്മള് ആത്മാക്കളും നിരാകാരിയാണ്. സാകാരത്തലുള്ള അച്ഛനുണ്ടായിട്ടും ആത്മാവ് ഒരിക്കലും നിരാകാരനായ അച്ഛനെ മറക്കുന്നില്ല. ഗോഡ് ഫാദറാണ്, നമ്മള് ബാബയുടെ കുട്ടികളാണ്. ഇവിടെ പരമപിതാവെന്നാണ് പറയുന്നത്. ഇംഗ്ലീഷില് പറയാറുണ്ട്- ഗോഡ് ഫാദര്, പരമമായ ആത്മാവ് ഏറ്റവും ഉയര്ന്നതാണ്. ലൗകീക അച്ഛന് ശരീരത്തിന്റെ രചയിതാവാണ്. ബാബയാണ് പാരലൗകീക അച്ഛന്. ബാബ തന്നെയാണ് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. ബാബയെയാണ് ഓര്മ്മിക്കുന്നത് കാരണം ബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. നിങ്ങള് ബാബയുടെ അടുത്ത് വന്നിരിക്കുന്നത് സമ്പത്തെടുക്കാനാണ്. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബ തന്നെയാണ് ഇപ്പോള് സുഖത്തിലേക്കുള്ള വഴിയും പറഞ്ഞു തരുന്നത്. പിന്നീട് സത്യയുഗത്തില് ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല. ഇവിടെ ഒരുപാട് ദുഃഖമുണ്ടല്ലോ, എല്ലാവരും വിളിക്കുന്നു. ഇപ്പോള് ലോകത്തില് ഒരുപാട് ദുഃഖങ്ങള് വരാനിരിക്കുകയാണ്. ചിലര് മരിച്ചാല് എത്രയാണ് ദുഃഖിക്കുന്നത്. അല്ലയോ ഭഗവാനേ എന്ന് പറഞ്ഞ് കരയുന്നു. ബാബ തന്നെയാണ് മംഗളകാരി. അങ്ങനെയൊരു മഹിമയുണ്ടെങ്കില് തീര്ച്ചയായും ദുഃഖത്തെ ഹരിച്ചിട്ടുമുണ്ട് സുഖം നല്കിയിട്ടുമുണ്ട്. ബാബ വന്ന് മനസ്സിലാക്കിതരുന്നു-കുട്ടികളെ, നിങ്ങള് കല്പ-കല്പം ദുഃഖിയും പതിതരുമായി മാറുമ്പോഴാണ് വിളിക്കുന്നത്-അല്ലയോ ബാബാ വരൂ എന്ന്. ബാബ കല്പ-കല്പം സംഗമത്തിലാണ് വരുന്നത്. പാവനമായ ലോകത്തിന്റെ ആരംഭത്തിലും പതിത ലോകത്തിന്റെ അവസാനവുമായ സംഗമയുഗത്തിലാണ് വരുന്നത്. ഒരേ ഒരു സംഗമത്തെക്കുറിച്ചാണ് മഹിമയുള്ളത്. ബാബ വരുന്നത് തന്നെ എല്ലാവരുടേയും ജ്യോതിയെ തെളിയിച്ച് ദുഃഖം ഹരിച്ച് സുഖം നല്കാനാണ്. നിങ്ങള്ക്കറിയാം ബ്രഹ്മാബാബയില് പ്രവേശിച്ചിട്ടുള്ള പാരലൗകീക പിതാവിന്റെ അടുത്തേക്കാണ് നമ്മള് വന്നിരിക്കുന്നത്. ബാബ സ്വയം പറയുന്നു -ഞാന് ഇവരില് പ്രവേശിച്ച്, ഇവരുടെ പേര് ബ്രഹ്മാവെന്ന് വെക്കുന്നു. നിങ്ങളെല്ലാവരും ബ്രഹ്മാകുമാര്-കുമാരി മാരാണ്. ബാബയില് നിന്ന് സുഖത്തിന്റെ സമ്പത്തെടുക്കാനാണ് നമ്മള് ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറിയത് എന്ന നിശ്ചയമുണ്ട്. നിങ്ങള് കുട്ടികള്ക്കു തന്നെയായിരുന്നു സുഖമുണ്ടായിരുന്നത്. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് നിങ്ങള് കുട്ടികള്ക്കു തന്നെയായിരുന്നു സുഖമുണ്ടായിരുന്നത്. ഇപ്പോള് കലിയുഗം, ദുഃഖധാമമാണ്. അതിനുശേഷം പിന്നീട് സത്യയുഗം വരും. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുമല്ലോ. സത്യയുഗത്തില് ഈ ലക്ഷ്മീ-നാരായണന്റെ രാജ്യം തന്നെ വേണം. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നു നിങ്ങള് നരകവാസികളായി മാറിയിരിക്കുകയാണ്. ഇപ്പോള് വീണ്ടും സ്വര്ഗ്ഗവാസികളായി മാറണം. നിങ്ങള് ദേവീ-ദേവതകളുടെ വളരെ ചെറിയ വൃക്ഷമായിരുന്നു. നമ്മള് തന്നെയാണ് 84 ജന്മങ്ങള് എടുത്തത് എന്ന് ഇപ്പോള് നിങ്ങള്ക്ക് സ്മൃതി വന്നുകഴിഞ്ഞു. നമ്മള് മുഴുവന് വിശ്വത്തിന്റേയും അധികാരികളായിരുന്നു. പിന്നീട് പുനര്ജന്മങ്ങള് എടുത്ത് വന്നു. ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങളുടെ ഏറ്റവും അവസാനമായ ജന്മമാണ്. ലോകം തീര്ച്ചയായും പഴയതില് നിന്നും പുതിയതാവുക തന്നെ ചെയ്യും. എത്ര ദുഃഖിയും ദരിദ്രവുമാണ്. ഭാരതം വളരെ ധനവാനായിരുന്നു. പവിത്രമായ ഗൃഹസ്ഥാശ്രമമായിരുന്നു. പവിത്രമായ പ്രവൃത്തി മാര്ഗ്ഗമായിരുന്നു. സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായിരുന്നു. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. അതില് ഭക്തിയുടെ തന്നെ ആചാരരീതികളാണ് ഉള്ളത്. ബാബയെ ലഭിക്കാനുള്ള വഴി ശാസ്ത്രങ്ങളില് നിന്ന് ലഭിക്കില്ല. ഭഗാവാന് ഇവിടെ വരണമെന്ന് മനസ്സിലാക്കുന്നുണ്ട്. പിന്നെ നമുക്ക് അവിടേക്ക് എത്തിച്ചേരേണ്ടതായ കാര്യമില്ലല്ലോ. യജ്ഞം,തപം മുതലായവ ചെയ്യുക എന്നതൊന്നും ഭഗവാനെ പ്രാപ്തമാക്കാനുളള വഴികളല്ല. ഭഗവാനെ വിളിക്കുന്നതു തന്നെ വരൂ വന്ന് വഴി പറഞ്ഞു തരൂ എന്ന് പറഞ്ഞാണ്. ആത്മാക്കളായ നമ്മള് തമോപ്രധാനമായി മാറിയിരിക്കുന്നു. അതുകൊണ്ട് പറക്കാന് സാധിക്കില്ല. അര്ത്ഥം ബാബയുടെ അടുത്തേക്ക് പോകാന് സാധിക്കില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. എവിടെക്കു വേണമെങ്കിലും പോകാന് സാധിക്കും. അമേരിക്കയിലേക്കും പോകാന് സാധിക്കും. ഏതെങ്കിലും ആത്മാവിന് ആരോടെങ്കിലും ബന്ധമുണ്ടെങ്കില് ആത്മാവ് അവിടേക്ക് ഒരു സെക്കന്റില് പറന്നുപോകും. അല്ലാതെ പറന്ന് തന്റെ വീട്ടിലേക്ക് തിരിച്ച് പോകും എന്നത് സംഭവ്യമല്ല. പതിതര്ക്ക് പരംധാമത്തിലേക്ക് പോകാന് സാധിക്കില്ല. അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ പതിത പാവനാ വരൂ. ബാബ വരുമ്പോള് മനസ്സിലാക്കി തരുന്നു-ഞാന് വരുന്നത് മുഴുവന് ലോകവും പതിതമായി മാറുമ്പോഴാണ്. പതിതമായ ലോകത്തില് ഒരാള്പോലും പാവനമായിട്ടില്ല. ഗംഗ പതിത-പാവനിയാണെന്ന് മനസ്സിലാക്കുന്നു അതുകൊണ്ടാണ് സ്നാനം ചെയ്യാന് പോകുന്നത്. എന്നാല് വെള്ളത്തിലൂടെ ആര്ക്കും പാവനമായി മാറാന് സാധിക്കില്ല. പഴയ ലോകം പതിതവും പുതിയ ലോകം പാവനവുമാണ്. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത ബാബയില്നിന്നും സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. നിങ്ങള്ക്ക് പുണ്യാത്മാവായി മാറണം. സതോപ്രധാനമായ നിങ്ങള് ആത്മാക്കള് ഇപ്പോള് തമോപ്രധാനമാണ്. പിന്നെ ഗംഗാ സ്നാനത്തിലൂടെ വീണ്ടും സതോപ്രധാനമായി മാറാന് സാധിക്കില്ല. പതിതരെ പാവനമാക്കി മാറ്റുക എന്നത് ബാബയുടെ മാത്രം ജോലിയാണ്. പിന്നെ വെള്ളത്തിന്റെ നദി എല്ലായിടത്തുമുണ്ട്. കാര്മേഘങ്ങളില് നിന്ന് വെള്ളം വീഴുമ്പോള് എല്ലാവര്ക്കും ലഭിക്കുന്നു. അഥവാ വെള്ളത്തിന്റെ നദിക്ക് പാവനമാക്കി മാറ്റാന് സാധിക്കുമെങ്കില് പിന്നെ എല്ലാവരെയും പാവനമാക്കി മാറ്റാമല്ലോ. പാവനമായി മാറാനുള്ള യുക്തി ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ വന്ന് പറഞ്ഞു തരുന്നത്. ബ്രഹ്മാവിന്റെ ആത്മാവ് വേറെയാണ്. ബാബ പറയുന്നു-എനിക്ക് എന്റേതായ ശരീരമില്ല. കല്പ-കല്പം ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരാന് ഈ ബ്രഹ്മാവില് തന്നെയാണ് വരുന്നത്. നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറയുന്നു.

ബാബ പറയുന്നു- ഇത് 84 ജന്മങ്ങളുടെ ചക്രമാണ്. 5000 വര്ഷത്തില് 84 ലക്ഷം ജന്മങ്ങള് ആര്ക്കും എടുക്കാന് സാധിക്കില്ല. അതിനാല് ബാബ മനസ്സിലാക്കി തരുന്നു- സ്വര്ഗ്ഗത്തില് നിങ്ങള് 16 കലാ സമ്പൂര്ണ്ണരായിരുന്നു. പിന്നീട് 2 കല കുറഞ്ഞുപോയി പിന്നീട് പതുക്കെ-പതുക്കെ കല കുറഞ്ഞുകൊണ്ട് വരുന്നു. പുതിയ ലോകം പിന്നെ പഴയ ലോകമാകുന്നു. ദ്വാപര കലിയുഗത്തെ പതിതമായ ലോകമെന്നാണ് പറയുന്നത്. ഈ കാര്യങ്ങള് ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ബാബ ശാസ്ത്രങ്ങളെന്തെങ്കിലും പഠിച്ചിട്ടുണ്ടോ? ബാബക്ക് ഈ സൃഷ്ടിയുടെ ആദിമദ്ധ്യഅന്ത്യത്തെക്കുറിച്ചറിയാം. ഭക്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് ഈ ജ്ഞാനമുണ്ടാകില്ല. അതെല്ലാം ഭക്തിയുടെ ജ്ഞാനമാണ്. പാടുന്നുമുണ്ട്-ഞങ്ങള് പാപിയും നീചരുമാണ്. ഞങ്ങളില് ഒരു ഗുണവുമില്ല….. അങ്ങ് ഞങ്ങളോട് ദയ കാണിച്ചാലും……. ബാബ നമുക്കു മേല്ദയ കാണിച്ചതുകൊണ്ടാണ് നമ്മള് മനുഷ്യനില് നിന്ന് ദേവതയായി മാറിയത്. ഇവരാണ്(ലക്ഷ്മി-നാരായണന്) ഉയര്ന്നതിലും വെച്ച് ഉയര്ന്ന ഭാഗ്യമുള്ളവര്. സ്കൂളില് ഭാഗ്യമുണ്ടാക്കാനാണ് പോകുന്നത്. ചിലര് ജഡ്ജും, മറ്റു ചിലര് എഞ്ചിനീയറുമായി മാറുന്നു. അതെല്ലാം വികാരി ഭാഗ്യമാണ്. ഇവിടെ നിങ്ങളുടെ ഭാഗ്യം ഈശ്വരനിലൂടെയാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് വിളിക്കുന്നത്-ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ഭഗവാനേ…. ദേവതയാക്കി മാറ്റാനുളള പഠിപ്പ് ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ബാബ ആത്മാക്കളോട് സംസാരിക്കുകയാണ്. ആത്മാവാണ് പറയുന്നത്- ഇതെന്റെ ശരീരമാണ്. ശരീരത്തിന് ഒരിക്കലും എന്റെ ആത്മാവെന്ന് പറയാന് സാധിക്കില്ല. ശരീരത്തിന്റെ അകത്തുള്ള ആത്മാവാണ് ഇതെന്റെ ശരീരമാണെന്ന് പറയുന്നത്. മനുഷ്യര് പറയുന്നു-ആത്മാവായ എനിക്ക് ദുഃഖം നല്കരുത്. ആത്മാവ് ശരീരത്തില് ഇല്ലായെന്നുണ്ടെങ്കില് പറയുകയുമില്ല. ആത്മാവാണ് പറയുന്നത്-ഞാന് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. നമ്മള് തീര്ച്ചയായും 84 ജന്മങ്ങള് അനുഭവിച്ച് നരകവാസികളായി മാറിക്കഴിഞ്ഞു. ഇപ്പോള് വീണ്ടും നിങ്ങള് സ്വര്ഗ്ഗവാസികളായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നത് ബാബ തന്നെയാണ്. സ്വര്ഗ്ഗം എന്നത് സത്യയുഗത്തെയാണ് പറയുന്നത്. ഇന്നയാള് സ്വര്ഗ്ഗവാസിയായി മാറി എന്ന് പറയുന്നത് അസത്യമാണ്. ഇത് നരകമാണ്. ആരെങ്കിലും മരിച്ചാല് സ്വര്ഗ്ഗത്തില് പോയി എന്ന് പറയും പിന്നെന്തിനാണ് നരകത്തിലേക്ക് വിളിച്ച് ഭക്ഷണം കഴിക്കൂ എന്ന് പറയുന്നത്? സ്വര്ഗ്ഗത്തില് അവര്ക്ക് ഒരുപാട് വൈഭവങ്ങളെല്ലാം ലഭിക്കുന്നുണ്ടെങ്കില് പിന്നെ നിങ്ങള് എന്തിനാണ് നരകത്തിലേക്ക് വിളിക്കുന്നത്? മനുഷ്യരില് ഇത്രയും വിവേകമില്ല. ബാബ മനസ്സിലാക്കി തരികയാണ്-ഇപ്പോള് ഈ കലിയുഗം ഇല്ലാതാകണം, അഗ്നിയ്ക്ക് ഇരയാകണം. ഇതെല്ലാം ഇല്ലാതാകും. ബാബയില് നിന്നും സമ്പത്തെടുക്കുന്ന നിങ്ങള് കുട്ടികള് സത്യയുഗത്തില് വന്ന് രാജ്യം ഭരിക്കും. ലക്ഷ്മീ-നാരായണന് ഈ സമ്പത്ത് നല്കിയത് ആരാണ്? ബാബ. നിങ്ങള് ഇപ്പോള് ബാബയിലൂടെ യോഗ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് പറയുന്നു, നമ്മള് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസികളായി മാറുകയാണ്. ശിവബാബ പറയുന്നു-ഞാന് സ്വര്ഗ്ഗവാസിയായി മാറുന്നില്ല. ബാബ പരമധാമത്തിലാണ് വസിക്കുന്നത്. നിങ്ങളാണ് നരകവാസികളും സ്വര്ഗ്ഗവാസികളുമായി മാറുന്നത്. ആത്മാവിന്റെ വാസസ്ഥാനം ശാന്തിധാമമാണ്. പിന്നീട് നിങ്ങള് സുഖധാമത്തിലേക്ക് വരുന്നു. ഈ ദുഃഖധാമത്തിന്റെ വിനാശമുണ്ടാകണം. ഭഗവാന്, ബ്രഹ്മാവിന്റെ ശരീരത്തിലൂടെ വന്നാണ് രാജയോഗം പഠിപ്പിക്കുന്നതെന്ന് ആര്ക്കും അറിയില്ല. കൃഷ്ണന്റെ ശരീരത്തില് എന്നുമല്ല പറയുന്നത്, കൃഷ്ണന് തന്നെ വന്നു എന്നാണ് പറയുന്നത്. കൃഷ്ണനെ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. കൃഷ്ണന് വിശ്വത്തിന്റെ അധികാരിയാണ്. എല്ലാവരുടെയും മുക്തിദാതാവ് ഒന്നാണ്. ബാബ പരമമായ ആത്മാവാണ്. നമ്മള് ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നു എന്ന് ലോകത്തില് മറ്റൊരു സത്സംഗത്തിലും മനസ്സിലാക്കി തരുന്നില്ല. ഒരു ബാബ മാത്രമാണ് പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നത്. ബാബ പറയുന്നു- ഞാന് നിങ്ങളുടെ സത്യമായ ഗുരുവാണ്, നിങ്ങളെ പാവനമാക്കി മാറ്റുന്നു. പിന്നെ ഗംഗാജലത്തിന് പാവനമാക്കി മാറ്റാന് സാധിക്കില്ല. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഈ ലോകത്തില് എന്തു ചെയ്താലും ഏണിപ്പടി താഴേക്ക് ഇറങ്ങുക തന്നെ വേണം. സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായി മാറുക തന്നെ വേണം. നിങ്ങള് ഭക്തി ചെയ്യുന്നില്ല. അല്ലയോ രാമാ എന്നു പോലും പറയില്ല. രാമന് നിങ്ങളുടെ അച്ഛനാണ്, നിങ്ങളെ പഠിപ്പിക്കുകയാണ്. അല്ലയോ ഭഗവാനേ വരൂ, അല്ലയോ രാമ വരൂ എന്നും പറയാന് പാടില്ല. എന്നാല് അനേകരില് ഈ ശീലമുള്ളതു കാരണം ഇങ്ങനെയുള്ള വാക്കുകളെല്ലാം വരുന്നു. നിങ്ങളോട് ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമായി എന്റെ അടുത്തേക്ക് വന്നുചേരും. ഓര്മ്മിക്കേണ്ടത് ഒന്നിനെ മാത്രമാണ്.

ബാബ പറയുന്നു-ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഇപ്പോള് സമ്പത്തെടുത്താല് എടുത്തു പിന്നെ ഒരിക്കലും ലഭിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു- വാസ്തവത്തില് ഹിന്ദു എന്ന് പറയുന്നവര് ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ്. ക്രിസ്ത്യന് ധര്മ്മത്തിലുള്ളവര് ഒരിക്കലും പേര് മാറ്റാറില്ല. തമോപ്രധാന മാണെങ്കിലും ക്രിസ്ത്യന് ധര്മ്മം എന്ന് തന്നെയാണ് പറയുന്നത്. നിങ്ങള് ദേവീ-ദേവതകളാണ് എന്നാല് പതിതമായതു കാരണമാണ് സ്വയത്തെ ഹിന്ദു എന്ന് പറയുന്നത്. സ്വയത്തെ ദേവത എന്ന് പറയാന് സാധിക്കില്ല. നമ്മള് വാസ്തവത്തില് ദേവീ-ദേവതകളായിരുന്നു എന്ന് മറന്നുപോയി. സ്വയത്തെ ദേവത ധര്മ്മത്തിലുള്ളവരാണെന്ന് ആരും പറയാറില്ല. കാരണം വികാരിയാണ്. ഇതാണ് ദേഹാഭിമാനം. കുട്ടികള്ക്ക് വളരെ നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ഇവിടെ സാധു-സന്യാസിമാരൊന്നുമില്ല. നമ്മള് വ്യാപാരിയാണ്, ഇന്നയാളാണ്….. ഇതെല്ലാമാണ് ദേഹാഭിമാനം. ഇപ്പോള് നിങ്ങള്ക്ക് ദേഹീഅഭിമാനിയായി മാറണം. ഇതില് തന്നെയാണ് പരിശ്രമമുള്ളത്. നിങ്ങള്ക്ക് ബാബയില് നിന്ന് സമ്പത്തെടുക്കണമെങ്കില് ബാബയെ ഓര്മ്മിക്കണം. കര്മ്മം ചെയ്തുകൊണ്ടും ഹൃദയം ബാബയില് വെക്കൂ…..നിങ്ങള് ഒരു പ്രിയതമന്റെ പ്രിയതമകളാണ് എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു പ്രിയതമനാണ്. എല്ലാവര്ക്കും സദ്ഗതി ലഭിക്കുമ്പോള്, സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമ്പോള്, ദുഃഖത്തിന്റെ പേരും അടയാളവും ഇല്ലാതാകുമ്പോഴാണ് ബാബ വരുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് പരിധിയില്ലാത്ത ബാബയില് നിന്നും 21 ജന്മത്തേക്ക് വേണ്ടി സദാ സുഖിയാകാനുളള സ്വര്ഗ്ഗീയ സമ്പത്ത് പ്രാപ്തമാക്കാനാണ് വരുന്നത്. മറ്റൊരു മനുഷ്യനും ആരെയും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാന് സാധിക്കില്ല. ശിവബാബ ഭാരതത്തില് തന്നെ വന്ന്, ഭാരതത്തെയാണ് സ്വര്ഗ്ഗമാക്കി മാറ്റുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് എന്നാല് ബാബയില് നിന്നാണ് നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നതെന്ന് മറന്നുപോയി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. പഠിപ്പിന്റെ ആധാരത്തില് തന്റെ ഭാഗ്യത്തെ ഉയര്ന്നതാക്കണം, മനുഷ്യനില് നിന്ന് ദേവതയായി മാറണം. പാവനമായി മാറി തിരിച്ച് വീട്ടിലേക്ക് പോകണം. പിന്നീട് പുതിയ ലോകത്തിലേക്ക് വരണം.

2. കൈകള് കൊണ്ട് കര്മ്മം ചെയ്തും ഒരു ബാബയുടെ ഓര്മ്മയില് മുഴുകണം. തലകീഴായ ഏതൊരു കാര്യവും കേള്ക്കുകയോ കേള്പ്പിക്കുകയോ ചെയ്യരുത്.

വരദാനം:-

പ്രീതബുദ്ധി അര്ത്ഥം ബുദ്ധിയുടെ ശ്രദ്ധ ഒരു പ്രിയതമനോടൊപ്പം വെക്കുക. ആര്ക്കാണോ ഒന്നിനോട് പ്രീതിയുള്ളത് അവര്ക്ക് മറ്റ് ഏതൊരു വ്യക്തിയോടോ വൈഭവത്തോടോ പ്രീതി വെക്കുക സാദ്ധ്യമല്ല. അവര് സദാ ബാപ്ദാദയെ തന്റെ സന്മുഖത്ത് അനുഭവം ചെയ്യും. അവര്ക്ക് മനസ്സ് കൊണ്ട് പോലും ശ്രീമത്തിന് വിരുദ്ധമായി വ്യര്ത്ഥ സങ്കല്പ്പമോ വികല്പ്പമോ വരിക സാദ്ധ്യമല്ല. അവരുടെ മുഖത്തില് നിന്നും ഹൃദയത്തില് നിന്നും ഈ വാക്കുകളേ പുറപ്പെടൂ- നിന്നോടൊത്തേ കഴിക്കൂ, നിന്നോടൊപ്പമേ ഇരിക്കൂ…നിന്നോടൊപ്പമേ സര്വ്വ സംബന്ധങ്ങളും നിറവേറ്റൂ…അങ്ങനെ സദാ പ്രീതബുദ്ധിയായിരിക്കുന്നവര് തന്നെയാണ് വിജയീരത്നമായി മാറുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top