16 May 2021 Malayalam Murli Today – Brahma Kumaris

May 15, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

പുതുവര്ഷം- ബാബയ്ക്ക് സമാനമാകുന്നതിനുള്ള വര്ഷം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ത്രിമൂര്ത്തി ബാബ മൂന്ന് സംഗമത്തെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് ബാബ, രണ്ടാമത് ഈ യുഗ സംഗമം, മൂന്നാമത് ഈ വര്ഷത്തിന്റെ സംഗമം. മൂന്ന് സംഗമത്തിനും അതിന്റേതായ വിശേഷതകളുണ്ട്. ഓരോ സംഗമം, പരിവര്ത്തനപ്പെടുന്നതിന്റെ പ്രേരണ നല്കുന്നതാണ്. സംഗമയുഗം വിശ്വപരിവര്ത്തനത്തിന്റെ പ്രേരണ നല്കുന്നു. ബാബയുടെയും കുട്ടകളുടെയും സംഗമം സര്വ്വ ശ്രേഷ്ഠ ഭാഗ്യമാണ്, ശ്രേഷ്ഠ പ്രാപ്തികളുടെ അനുഭവം ചെയ്യിക്കുന്നതാണ്. വര്ഷത്തിന്റെ സംഗമം നവീനതയുടെ പ്രേരണ നല്കുന്നതാണ്. മൂന്ന് സംഗമവും അതിന്റേതായ അര്ത്ഥത്തിലൂടെ മഹത്വമുള്ളതാണ്. ഇന്ന് സര്വ്വ ദേശ- വിദേശത്തിലെ കുട്ടികള് വിശേഷിച്ചും പഴയ ലോകത്തിന്റെ പുതു വര്ഷം ആഘോഷിക്കാന് വേണ്ടി വന്നിരിക്കുന്നു. ബാപ്ദാദ സര്വ്വ സാകാര രൂപധാരി അഥവാ ആകാര രൂപധാരി ബുദ്ധിയാകുന്ന വിമാനത്തിലൂടെ എത്തി ചേര്ന്നിരിക്കുന്ന കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, പുതു വര്ഷം ആഘോഷിക്കുന്നതിനിന്റെ വജ്ര തുല്യമായ ആശംസകള് നല്കി കൊണ്ടിരിക്കുന്നു കാരണം സര്വ്വ കുട്ടികളും വജ്ര സമാനമായ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. ഡബിള് ഹീറോയായില്ലേ? ഒന്ന് ബാബയുടെ അമൂല്യമായ രത്നമാണ്, ഹീറോ വജ്രമാണ്. രണ്ടാമത് ഹീറോ പാര്ട്ടഭിനയിക്കുന്ന ഹീറോയാണ് അതിനാല് ബാപ്ദാദ ഓരോ സെക്കന്റ്, ഓരോ സങ്ക്ലപം, ഓരോ ജന്മത്തിന്റെ അവിനാശി ആശംസകള് നല്കി കൊണ്ടിരിക്കുന്നു. നിങ്ങള് ശ്രേഷ്ഠ ആത്മാക്കള്ക്ക് ആസംസകളുടെ ദിനമെന്ന് പറയുന്നത് കേവലം ഇന്ന് മാത്രമല്ല. എന്നാല് സദാ സമയം ശ്രേഷ്ഠ ഭാഗ്യമാണ്, ശ്രേഷ്ഠമായ പ്രാപ്തി കാരണം ബാബയ്ക്കും നിങ്ങള് സദാ ആശംസകള് നല്കുന്നു, ബാബ കുട്ടികള്ക്കും ആശംസകള് നല്കി സദാ പറക്കുന്ന കലയിലേക്ക് കൊണ്ടു പോകുന്നു. ഈ പുതു വര്ഷത്തില് ഈ വിശേഷ നവീനത ജീവിതത്തില് അനുഭവിച്ചു കൊണ്ടിരിക്കുന്നു- ഓരോ സെക്കന്റും, ഓരോ സങ്കല്പത്തിലും ബാബയ്ക്ക് സദാ ആശംസകള് നല്കുന്നു എന്നാല് പരസ്പരവും ഓരോ ബ്രാഹ്മണാത്മാവും അഥവാ ഏതെങ്കിലും അജ്ഞാനി ആത്മാവ് സംബന്ധം അഥവാ സമ്പര്ക്കത്തില് വന്നാലും ബാബയ്ക്ക് സമാനം സദാ, സര്വ്വ ആത്മാക്കളെ പ്രതി ഹൃദയത്തില് നിന്നും സന്തോഷത്തിന്റെ ആശംസകള് ഉണ്ടാകുന്നു. ആര് എങ്ങനെയാകട്ടെ എന്നാല് നിങ്ങളുടെ സന്തോഷത്തിന്റെ ആശംസകള് അവര്ക്കും സന്തേഷത്തിന്റെ പ്രാപ്തിയുടെ അനുഭവം ചെയ്യിക്കണം. ആശംസകള് നല്കുക- ഇതാണ് സന്തോഷത്തിന്റെ കൊടുക്കല് വാങ്ങല് ചെയ്യുക. ആര്ക്കെങ്കിലും സന്തോഷത്തിന്റെ അശംസകള് നല്കുമ്പോള് അത് സന്തോഷത്തിന്റെ ആശംസകളാണ്.. ദുഃഖത്തിന്റെ സമയത്ത് ആശംസകള് എന്ന് പറയില്ല. അതിനാല് ഓരോ ആത്മാവിനെ കാണുമ്പോള് സന്തോഷിക്കുക അല്ലെങ്കില് സന്തോഷം നല്കുക- ഇത് തന്നെയാണ് ഹൃദയത്തിന്റെ ആശംസകള്. മറ്റുളള ആത്മാക്കള് നിങ്ങളോട് എങ്ങനെ പെരുമാറിയാലും ബാപ്ദാദായില് നിന്നും സദാ ആശംസകളെടുക്കുന്ന നിങ്ങള് ശ്രേഷ്ഠ ആത്മാക്കള് സദാ സര്വ്വര്ക്കും സന്തോഷം നല്കൂ. അവര് മുള്ള് നല്കട്ടെ, നിങ്ങള് തിരിച്ച് ആത്മീയ റോസാപുഷ്പം നല്കൂ. അവര് ദുഃഖം നല്കട്ടെ, നിങ്ങള് സുഖദാതാവിന്റെ കുട്ടികള് സുഖം നല്കൂ. അവരെ പോലെയാകരുത്. അജ്ഞാനിയില് നിന്നും അജ്ഞാനിയാകാന് സാധിക്കില്ല. സംസ്ക്കാരങ്ങള്ക്ക് അഥവാ സ്വഭാവത്തിന് വശപ്പെട്ട ആത്മാവില് നിന്നും നിങ്ങള്ക്കും വശീഭൂതരാകാന് സാധിക്കില്ല.

നിങ്ങള് ശ്രേഷ്ഠ ആത്മാക്കളുടെ ഓരോ സങ്കല്പത്തില് സര്വ്വരുടെ മംഗളത്തിന്റെ, ശ്രേഷ്ഠ പരിവര്ത്തനത്തിന്റെ, വശീഭൂതരില് നിന്നും സ്വതന്ത്ര്യരാക്കുന്നതിന്റെ ഹൃദയത്തിന്റെ ആശീര്വാദം അഥവാ സന്തോഷത്തിന്റെ ആശംസകള് സദാ സ്വാഭാവിക രൂപത്തില് കാണപ്പെടണം കാരണം നിങ്ങളെല്ലാവരും ദാതാവ് അര്ത്ഥം ദേവതയാണ്, നല്കുന്നവരാണ്. അതിനാല് ഈ പുതു വര്ഷത്തില് വിശേഷിച്ച് സന്തോഷത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കൂ. ഇന്നത്തെ ദിനം അല്ലെങ്കില് നാളത്തെ ദിനത്തിന് ആശംസകള്- ഇത് പറഞ്ഞ് പുതു വര്ഷം ആരംഭിക്കരുത്. പറയണം, ഹൃദയം കൊണ്ട് പറയണം. എന്നാല് മുഴുവന് വര്ഷവും പറയണം, കേവലം രണ്ട് ദിവസം മാത്രമല്ല പറയേണ്ടത്. മറ്റുള്ളവര്ക്ക് ഹൃദയം കൊണ്ട് ആശംസിക്കുമ്പോള്, ആ ആത്മാവ് ഹൃദയത്തിന്റെ ആശീര്വാദങ്ങളാല് സന്തുഷ്ടമാകണം. അതിനാല് സദാ ദില്ക്കുശ് മിഠായി വിതരണം ചെയ്തു കൊണ്ടിരിക്കണം. മിഠായി കഴിക്കേണ്ടതും കഴിപ്പിക്കേണ്ടതും കേവലം ഒരു ദിനം മാത്രമല്ല. നാളത്തെ ദിവസം മുഖത്തിന്റെ മിഠായി എത്ര വേണമൊ അത്രയും കഴിക്കാം, സര്വ്വരെയും വളരെയധികം മിഠായി കഴിപ്പിക്കൂ. എന്നാല് ഇതേപോലെ സര്വ്വരെയും സദാ ഹൃദയം കൊണ്ട് ദില്ഖുശ് മിഠായി കഴിപ്പിച്ചു കൊണ്ടിരിക്കൂ എങ്കില് എത്ര സന്തോഷമുണ്ടായിരിക്കും. ഇന്നത്തെ ലോകത്തില് സാധാരണ മിഠായി കഴിക്കാന് ഭയപ്പടുന്നു, എന്നാല് ഈ ദില്ഖുശ് മിഠായി എത്ര വേണമെങ്കിലും കഴിക്കാം, കഴിപ്പിക്കാം, ഇതിലൂടെ രോഗം വരില്ല കാരണം ബാപ്ദാദ കുട്ടികളെ സമാനമാക്കുന്നു. അതിനാല് വിശേഷിച്ചും ഈ വര്ഷത്തില് ബാബയ്ക്ക് സമാനമാകുന്നതിന്റെ – ഇതേ വിശേഷത വിശ്വത്തിന് മുന്നില്, ബ്രാഹ്മണ പരിവാരത്തിന് മുന്നില് കാണിക്കൂ. ഓരോ ആത്മാവും ബാബ എന്ന് പറയുമ്പോള് തന്നെ മധുരത അഥവാ സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നു. ആഹാ ബാബ എന്ന് പറയുമ്പോള് തന്നെ മുഖം മധുരിക്കുന്നു കാരണം പ്രാപ്തിയുണ്ടാകുന്നു. അതേപോലെ ഓരോ ബ്രാഹ്മണാത്മാവും മറ്റൊരു ബ്രാഹ്മണാത്മാവിന്റെ പേര് പറയുമ്പോള് തന്നെ സന്തോഷിക്കണം കാരണം ബാബയ്ക്ക് സമാനമായി, നിങ്ങള് സര്വ്വരും ബാബയിലൂടെ പ്രാപ്തമായ വിശേഷതകള് പരസ്പരം കൊടുക്കല് വാങ്ങല് ചെയ്യുന്നു, പരസ്പരം സഹയോഗി സാഥിയായി ഉന്നതി പ്രാപ്തമാക്കുന്നു. ജീവിത സാഥിയാകണ്ട എന്നാല് കാര്യം ചെയ്യുന്നതിന് സാഥിയാകൂ. ഓരോ ആത്മാവും തനിക്ക് പ്രാപ്തമായിട്ടുള്ള വിശേഷതകളിലൂടെ പരസ്പരം സന്തോഷത്തിന്റെ കൊടുക്കല് വാങ്ങല് ചെയ്യുന്നുണ്ട്, ഇനിയും സദാ ചെയ്തു കൊണ്ടിരിക്കണം. ബാബയെ ഓര്മ്മിക്കുമ്പോള് തന്നെ സന്തോഷത്തില് നൃത്തം ചെയ്യുന്നു, അതേപോലെ ഓരോ ബ്രാഹ്മണാത്മാവിനെയും മറ്റൊരു ബ്രാഹ്മണാത്മാവ് ഓര്മ്മിക്കുമ്പോള് തന്നെ ആത്മീയ സന്തോഷത്തിന്റെ അനുഭവം ചെയ്യണം, പരിധിയുള്ള സന്തോഷത്തിന്റെയല്ല. സദാ ബാബയുടെ സര്വ്വ പ്രാപ്തികളുടെയും സാകാര നിമിത്ത രൂപത്തിന്റെ അനുഭവം ചെയ്യണം. ഇതിനെയാണ് പറയുന്നത് ഓരോ സങ്കലപ്പം അഥവാ സദാ മറ്റുള്ളവര്ക്ക് ആശംസകള് നല്കുക എന്ന്. സര്വ്വരുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്- ബാബയ്ക്ക് സമാനമാകുക തന്നെ വേണം കാരണം സമാനമാകാതെ ബാബയോടൊപ്പം സ്വീറ്റ് ഹോമിലേക്ക് പോകാന് സാധിക്കില്ല, ബ്രഹ്മാബാബയോടൊപ്പം രാജ്യത്തില് വരാനും സാധിക്കില്ല. ബാപാദാദയോടൊപ്പം തന്റെ വീട്ടിലേക്ക് പോകുന്നവര് തന്നെയാണ് ബ്രഹ്മാബാബയോടൊപ്പം രാജ്യത്തില് വരുന്നത്. മുകളില് നിന്നും താഴേക്ക് വരില്ലേ. കേവലം കൂടെ പോകുക മാത്രമല്ല എന്നാല് കൂടെ വരികയും ചെയ്യും. ബ്രഹ്മാബാബയോടൊപ്പം തന്നെയാണ് പൂജ്യനീയരുമാകുന്നത്, ബ്രഹ്മാബാബയോടൊപ്പം തന്നെ പൂജാരിയുമാകും. അതിനാല് അനേക ജന്മങ്ങളുടെ കൂട്ട്കെട്ടുണ്ട്. പക്ഷെ അതിന്റെ ആധാരം ഈ സമയത്ത് സമാനമായി കൂടെ പോകുന്നതിന്റെയാണ്.

ഈ വര്ഷത്തിന്റെ വിശേഷതകള് കാണൂ- നമ്പറും 8,8 ആണ്. എട്ടിന് എത്രയോ മഹത്വമുണ്ട്. തന്റെ പൂജ്യനീയ സ്വരൂപത്തെ കാണുമ്പോള് അഷ്ടഭുജാധാരി, അഷ്ട ശക്തികളുടെ തന്നെ സ്മരണയാണ്- അഷ്ട രത്നം, അഷ്ട രാജധാനികള്- അഷ്ടത്തിന്റെ വ്യത്യസ്ഥമായ രൂപത്തിലൂടെ മഹിമയുണ്ട് അതിനാല് ഈ വര്ഷം വിശേഷിച്ചും ബാബയ്ക്ക് സമാനമാകുന്നതിന്റെ ദൃഢ സങ്കല്പത്തിന്റെ വര്ഷം ആഘോഷിക്കൂ. കര്മ്മം ചെയ്യുമ്പോള് ബാബയ്ക്ക് സമാനമായി ചെയ്യൂ. സങ്കല്പിക്കൂ, സംസാരിക്കൂ, സംബന്ധ സമ്പര്ക്കത്തില് വരൂ, ബാബയ്ക്ക് സമാനമായി. ബ്രഹ്മാബാബയ്ക്ക് സാമനമാകുക എന്നത് സഹജമല്ലേ കാരണം സാകാരിയാണ്. 84 ജന്മമെടുക്കുന്ന ആത്മാവാണ്. പൂജ്യനീയ ആത്മാവും പൂജാരിയും സര്വ്വതിന്റെയും അനുഭവീ ആത്മാവാണ്. പഴയ ലോകത്തിന്റെ, പഴയ സംസ്ക്കാരങ്ങളുടെ, പഴയ കര്മ്മ കണക്കിന്റെ, സംഘഠനയില് പോകുന്നതിന്റെയും, നടത്തിക്കുന്നതിന്റെയും- സര്വ്വ കാര്യങ്ങളുടെയും അനുഭവിയാണ്. അതിനാല് അനുഭവിയെ അനുകരിക്കുക എന്നത് പ്രയാസമല്ല. ബാബ പറയുന്നു ബ്രഹ്മാബാബയുടെ ഓരോ ചുവടിന്മേല് ചുവട് വയ്ക്കൂ. പുതിയ ഒരു മാര്ഗ്ഗവും കണ്ടു പിടിക്കണ്ട, കേവലം ഓരോ ചുവടിന്മേല് ചുവട് വയ്ക്കണം. ബ്രഹ്മാവിനെ കോപ്പി ചെയ്യൂ. അത്രയും സാമാന്യബോധം ഉണ്ടല്ലോ. കേവലം സമാനമാക്കി പോകൂ കാരണം ബാപ്ദാദ- രണ്ടു പോരും നിങ്ങളുടെ കൂടെ പോകുന്നതിന് വേണ്ടി കാത്തിരിക്കുന്നു. നിരാകാരനായ ബാബ പരംധാം നിവാസിയാണ് എന്നാല് സംഗമയുഗത്തില് സാകാരത്തിലൂടെ പാര്ട്ട് അഭിനയിക്കണമല്ലോ അതിനാല് നിങ്ങളുടെ ഈ കല്പത്തെ പാര്ട്ട് സമാപ്തമാകുന്നതിനോടൊപ്പം ബാബയും , ദാദായും- രണ്ട് പേരുടെയും ഈ കല്പത്തിലെ പാര്ട്ട് സമാപ്തമാകണം. പിന്നെ അടുത്ത കല്പം ആവര്ത്തിക്കും അതിനാല് നിരാകാരനായ ബാബയും നിങ്ങള് കുട്ടികളുടെ പാര്ട്ടിനോടൊപ്പം ബന്ധിക്കപ്പെട്ടിരിക്കുന്നു. ശുദ്ധമായ ബന്ധനമാണ്. എന്നാല് പാര്ട്ടിന്റെ ബന്ധനമുണ്ടല്ലോ. സ്നേഹത്തിന്റെ ബന്ധനം, സേവനത്തിന്റെ ബന്ധനം…. എത്ര മധുരമായ ബന്ധനമാണ്. കര്മ്മകണക്കുള്ള ബന്ധനമല്ല.

അതിനാല് പുതു വര്ഷം സദാ ആശംസകളുടെ വര്ഷമാണ്. പുതിയ വര്ഷം സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ വര്ഷമാണ്. പുതിയ വര്ഷം ബ്രഹ്മാബാബയെ അനുകരിക്കുന്നതിനുള്ള വര്ഷമാണ്. പുതിയ വര്ഷം ബാബയോടൊപ്പം സ്വീറ്റ് ഹോമ്, സ്വീറ്റ് രാജധാനിയില് കൂടെ വസിക്കുന്നതിന്റെ വരദാനം പ്രാപ്തമാക്കുന്നതിനുള്ള വര്ഷമാണ് കാരണം ഇപ്പോള് മുതലേ സദാ കൂടെ വസിക്കും. ഇപ്പോള് കൂടെ വസിക്കുന്നത് സദാ കൂടെ വസിക്കുന്നതിനുളള വരദാനമാണ്. ഇല്ലായെങ്കില് വിവാഹ ശേഷം വരന്റെ കൂടെ പോകുന്നവരുടെ കൂട്ടത്തില് പോകും, സമീപ സംബന്ധത്തില് വരുന്നതിന് പകരം ദൂരെയുള്ള സംബന്ധികളായി മാറും. ഇടയ്ക്കിടയ്ക്ക് മിലനം ചെയ്യും. ഇടയ്ക്കിടയ്ക്കുള്ളവരല്ലല്ലോ? ആദ്യത്തെ ജന്മത്തില് ആദ്യത്തെ രാജ്യ സുഖവും, ആദ്യത്തെ നമ്പറിലെ രാജ്യ അധികാരി വിശ്വ മഹാരാജാ- വിശ്വ മഹാറാണിയുടെ റോയല് സംബന്ധം, അതിന്റെ തിളക്കവും പ്രഭാവവും എത്ര വേറിട്ടതായിരിക്കും. രണ്ടാമത്തെ നമ്പറിലുള്ള വിശ്വ മഹാരാജാ- മഹാറാണിയുടെ റോയല് ഫാമിലിയിലും വന്നാല്, അതിലും വ്യത്യാസമുണ്ട്. ഒരു ജന്മത്തിലും വ്യത്യാസം ഉണ്ടാകും. ഇതിനെയും കൂടെ എന്ന് പറയില്ല. ഏതൊരു വസ്തുവും ഒരു പ്രാവശ്യം ഉപയോഗിച്ചാല് അതിനെ പിന്നെ ഉപയോഗിച്ച വസ്തുവെന്നല്ലേ പറയുന്നത്. പുതിയത് എന്ന് പറയില്ലല്ലോ. കൂടെ പോകണം, കൂടെ വരണം, കൂടെ ആദ്യത്തെ ജന്മത്തിന്റെ രാജ്യത്തിലെ റോയല് പരിവാരത്തിലേതായി വരണം. ഇതിനെയാണ് പറയുന്നത് സമാനമാകുക എന്ന്. അപ്പോള് എന്ത് ചെയ്യണം, സമാനമാകണോ അതോ പിന്നാലെ പോകുന്നവരാകണോ?

ബാപ്ദാദ അജ്ഞാനി, ജ്ഞാനി ആത്മാക്കളുടെ ഒരു വ്യത്യാസം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദൃശ്യത്തിന്റെ രൂപത്തില് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബാബയുടെ കുട്ടികള് എങ്ങനെ അജ്ഞാനികളെങ്ങനെ? ഇന്നത്തെ ലോകത്തില് നിരാകാരി ആത്മാക്കള് എന്തായി തീര്ന്നു? ഇന്നത്തെ കാലത്ത് ഏതെങ്കിലും വലിയ ഫാക്ടറികളില് അഥവാ എവിടെയെങ്കിലും തീ കത്തുന്നുണ്ടെങ്കില് പുക പോകുന്നതിന് ചിമിനി സ്ഥാപിക്കുന്നില്ലേ. അതിലൂടെ സദാ പുക വന്നു കൊണ്ടിരിക്കുന്നു, ചിമിനി സദാ കറുപ്പായി കാണപ്പെടുന്നു. ഇന്നത്തെ മനുഷ്യര് വികാരിയായത് കാരണം, ഏതെങ്കിലുമൊക്കെ വികാരത്തിന് വശപ്പെടുന്നത് കാരണം സങ്കല്പത്തില്, വാക്കുകളില് അസൂയ അഥവാ ഏതെങ്കിലും വികാരത്തിന്റെ പുക വന്നു കൊണ്ടിരിക്കുന്നു. കണ്ണുകളിലൂടെയും വാകാരത്തിന്റെ പുക വരുന്നു, ജ്ഞാനി ആത്മാക്കളുടെ ഫരിസ്ഥ രൂപത്തിലൂടെ സദാ ആശീര്വാദങ്ങള് വരുന്നു. ഒരിക്കലും സങ്കല്പത്തില് പോലും ഒരു വികാരത്തിനും വശപ്പെട്ട്, വികാരത്തിന്റെ അഗ്നിയുടെ പുക വരരുത്, സദാ ആശീര്വാദങ്ങള് വന്നു കൊണ്ടിരിക്കണം. അതിനാല് ചെക്ക് ചെയ്യൂ- ആശീര്വാദങ്ങള്ക്ക് പകരം പുക വരുന്നില്ലല്ലോ? ഫരിസ്ഥയെന്നത് ആശീര്വാദങ്ങളുടെ സ്വരൂപമാണ്. അങ്ങനെയുള്ള എന്തെങ്കിലും സങ്കല്പം വരുകയാണെങ്കില് അഥവാ വാക്കുകള് വന്നാല് ഈ ദൃശ്യം മുന്നില് കൊണ്ടു വരണം- ഞാന് എന്തായി മാറി, ഫരിസ്ഥയില് നിന്നും മാറിയില്ലല്ലോ? വ്യര്ത്ഥ സങ്കല്പങ്ങളുടെയും പുകയുണ്ട്. മറ്റേത് ജ്വലിക്കുന്ന അഗ്നിയുടെ പുകയാണ്, അത് പകുതി അണഞ്ഞ അഗ്നിയുടെ പുകയാണ്. തീ മുഴുവനായും കത്തിയില്ലായെങ്കിലും പുക വരാറില്ലേ. അതിനാല് സദാ ആശീര്വാദങ്ങള് വരുന്നത് പോലെയുളള ഫരിസ്ഥ രൂപമായിരിക്കണം. ഇവരെയാണ് പറയുന്നത് മാസ്റ്റര് ദയാലു, മാസ്റ്റര് കൃപാലു, ദയാമനസ്കന് എന്ന്. അതിനാല് ഈ പാര്ട്ട് അഭിനയിക്കൂ. സ്വയത്തിന്റെ മേലും കൃപ കാണിക്കൂ, മറ്റുള്ളവരുടെ മേലും കാണിക്കൂ. കേട്ടത്, കണ്ടത്- വര്ണ്ണിക്കരുത്, ചിന്തിക്കരുത്. വ്യര്ത്ഥത്തെ കുറിച്ച് ചിന്തിക്കരുത്, കാണരുത്- ഇതാണ് സ്വയത്തിന്റെ മേല് കൃപ കാണിക്കുക, ആര് ചെയ്തോ അല്ലെങ്കില് പറഞ്ഞോ അവരെ പ്രതി പോലും സദാ ദയ കാണിക്കൂ, കൃപ കാണിക്കൂ അര്ത്ഥം വ്യര്ത്ഥം കേട്ടു, കണ്ടു, ആ ആത്മാവിനെ പ്രതി പോലും ശുഭ ഭാവന, സുഭ കാമനയുടെ കൃപ കാണിക്കൂ. മറ്റൊരു കൃപയോ കൈകള് കൊണ്ട് വരദാനമോ നല്കണ്ട എന്നാല് മനസ്സില് വയ്ക്കരുത് – ഇതാണ് ആ ആത്മാവിനെ പ്രതി ദയ കാണിക്കുക . എന്തെങ്കിലും വ്യര്ത്ഥമായ കാര്യം കണ്ടു അഥവാ കേട്ടത് വര്ണ്ണിക്കുന്നുവെങ്കില് അര്ത്ഥം വ്യര്ത്ഥത്തിന്റെ ബീജത്തിന്റെ വൃക്ഷത്തെ വലുതാക്കുന്നു, അന്തരീക്ഷത്തില് വ്യാപിപ്പിക്കുന്നു- ഇത് വൃക്ഷമായി മാറുന്നു കാരണം മോശമായത് കാണുകയും കേള്ക്കുകയും ചെയ്യുന്ന ഒരാള്ക്ക് അത് തന്റെ മനസ്സില് മാത്രമായി വയ്ക്കാന് സാധിക്കില്ല, രണ്ടാമതൊരാളെ തീര്ച്ചയായും കേള്പ്പിക്കും, വര്ണ്ണിക്കും. അത് ഒന്നിന് ഒന്നായി മാറുന്നു, പിന്നീടെന്ത് സംഭവിക്കും? ഒന്നില് നിന്നും അനേകതയിലേക്ക് പോകുന്നു. ഒന്നില് നിന്നും മറ്റൊന്നിലേക്ക് പോയി മാല പോലെയായി മാറുമ്പോള്, ചെയ്യുന്ന ആള് ഒന്നും കൂടി വ്യര്ത്ഥത്തെ സ്പഷ്ടമാക്കുന്നതിനായി വാശിയില് വരുന്നു. അപ്പോള് അന്തരീക്ഷത്തില് എന്ത് വ്യാപിച്ചു? ഈ പുക വ്യാപിച്ചില്ലേ. ഇത് ആശീര്വാദമാണോ അതോ പുകയാണോ? അതിനാല് വ്യര്ത്ഥത്തെ കണ്ടു കൊണ്ടും, കേട്ടു കൊണ്ടും സ്നേഹത്തോടെ, ശുഭ ഭാവനയോടെ ഉള്ക്കൊള്ളൂ. വിസ്താരത്തില് പോകാതിരിക്കൂ. ഇതിനെയാണ് പറയുന്നത് മറ്റുള്ളവരുടെ മേല് കൃപ കാണിക്കുക അര്ത്ഥം ആശീര്വദിക്കുക. അതിനാല് സമാനമായി കൂടെ പോകുന്നതിനും കൂടെ വസിക്കുന്നതിനും തയ്യാറാകൂ. ഇവിടെ തന്നെ വസിച്ചാല് മതി, കൂടെ പോകാനുള്ള തയ്യാറെടുപ്പ് ഇപ്പോള് ചെയ്യണ്ട, കുറച്ചു കൂടി കഴിയട്ടെ- എന്ന് മനസ്സിലാക്കുന്നില്ലല്ലോ. കുറച്ചും കൂടി കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇനിയും കാത്തിരിക്കാന് ആഗ്രഹിക്കുന്നുവെങ്കില് ബാബയ്ക്ക് സമാനമായിട്ട് കാത്തിരിക്കൂ. സമാനമാകൂ. എന്നിട്ട് കാത്തിരുന്നോളൂ, നിങ്ങള് എവര്റെഡിയല്ലേ? സേവനമാണോ അതോ ഡ്രാമയാണോ താമസിപ്പിക്കുന്നത്? അത് വേറെ കാര്യമാണ് എന്നാല് നിങ്ങള് തന്റെ തന്നെ കാരണം കൊണ്ട് നിന്നു പോകുന്നവരല്ലല്ലോ. കര്മ്മബന്ധനത്തിന് വശപ്പെട്ട് നിന്നു പോകുന്നവരല്ല. കര്മ്മത്തിന്റെ കണക്കിന്റെ അക്കൗണ്ട് സ്പഷ്ടവും വ്യക്തവുമായിരിക്കണം. മനസ്സിലായോ. ശരി.

നാനാ ഭാഗത്തുമുള്ള സര്വ്വ കുട്ടികള്ക്ക് പുതിയ വര്ഷത്തില് മഹാനാകുന്നതിന്റെ ആശംസകള് സദാ കൂടെയുണ്ട്. സര്വ്വ ധൈര്യമുള്ള, ഫോളോ ഫാദര് ചെയ്യുന്ന, സദാ പരസ്പരം ദില്ക്കുശ് മിഠായി കഴിപ്പിക്കുന്ന, സദാ ഫരിസ്ഥയായി ആശീര്വാദങ്ങള് നേടുന്ന, അങ്ങനെയുള്ള ബാബയ്ക്ക് സമാനമായ ദയാലു, കൃപാലുവായ കുട്ടികള്ക്ക് സമാനമാകുന്നതിന്റെ ആശംസകള് അതോടൊപ്പം ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ഡബിള് വിദേശി സഹോദരി സഹോദരങ്ങളുമായുള്ള അവ്യക്ത ബാപ്ദാദായുടെ മിലനം : സദാ സ്വയത്തെ സംഗമയുഗീ ശ്രേഷ്ഠ ആത്മാക്കളാണെന്നുള്ള അനുഭവം ചെയ്യുന്നുണ്ടോ? ശ്രേഷ്ഠ ആത്മാക്കളുടെ ഓരോ സങ്ക്ലപം അഥവാ വാക്ക് അഥവാ ഓരോ കര്മ്മം സ്വതവേ തന്നെ ശ്രേഷ്ഠമായിരിക്കും. അതിനാല് ഓരോ കര്മ്മവും ശ്രേഷ്ഠമായില്ലേ? ആര് എങ്ങനെയാണൊ അതേപോലെയായിരിക്കും അവരുടെ കാര്യവും. അപ്പോള് ശ്രേഷ്ഠാത്മാക്കളുടെ കര്മ്മവും ശ്രേഷ്ഠമായിരിക്കില്ലേ. സ്മൃതിക്കനുസരിച്ച് സ്ഥിതിയും സ്വതവേയുണ്ടാകുന്നു. അതിനാല് ശ്രേഷ്ഠ സ്ഥിതി സ്വാഭാവിക സ്ഥിതിയാണ് കാരണം വിശേഷ ആത്മാക്കളാണ്. ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയുടേതായി അപ്പോള് എങ്ങനെയാണൊ ബാബ അതേപോലെ കുട്ടികളുമായില്ലേ. കുട്ടികളോട് സദാ പറയാറുണ്ട്-അച്ഛനെ പ്രത്യക്ഷമാക്കുന്നത് മക്കള് എന്ന്. അങ്ങനെ തന്നെയല്ലേ? ഹൃദയത്തിലുള്ളത് തന്നെയാണ് ബുദ്ധിയിലും വരുന്നത്, വാക്കിലും, സങ്കല്പത്തിലും വരുന്നത്. നിങ്ങള് ഹൃദയത്തിന്റെ ഷേപ്പിലുള്ള കാര്ഡല്ലേ കൊണ്ടു വരുന്നത്. ഗിഫ്റ്റും ഹാര്ട്ടിന്റയാണ് നല്കുന്നത്. തന്റെ ഈ സ്ഥിതിയുടെ ചിത്രമല്ലേ അയക്കുന്നത്. സദാ ബാബയുടെ ഹൃദയത്തില് വസിക്കുന്നവര്, സദാ എന്ത് പറയുന്നുവൊ, ചെയ്യുന്നുവൊ അത് സ്വതവേ ബാബയ്ക്ക് സമാനമായിരിക്കും. ബാബയ്ക്ക് സാമനമാകുക പ്രയാസമൊന്നുമല്ലല്ലോ? കേവലം ബിന്ദുവെന്നത് ഓര്മ്മിക്കൂ അപ്പോള് പ്രയാസങ്ങള് സമാപ്തമാകും. ബിന്ദുവാകാനും ബിന്ദുവിടാനും എത്ര സഹജമാണ്. മുഴുവന് ജ്ഞാനവും ഈ ഒരു ബിന്ദുവെന്ന വാക്കില് അടങ്ങിയിട്ടുണ്ട്. നിങ്ങളും ബിന്ദു, ബാബയും ബിന്ദു, എന്ത് കഴിഞ്ഞു പോയോ അതിനും ബിന്ദുവിടൂ. ചെറിയ കുട്ടി പോലും എഴുതാന് ആരംഭിക്കുമ്പോള് ആദ്യം പെന്സില് കടലാസ്സില് വയ്ക്കുമ്പോള് തന്നെ അത് എന്തായി മാറുന്നു? ബിന്ദുവാകില്ലേ? അതിനാല് ഇതും കുട്ടികളുടെ കളിയാണ്. ഈ ജ്ഞാനത്തിന്റെ മുഴുവന് പഠിപ്പും കളിയുടെ രൂപത്തിലാണ്. പ്രയാസമുള്ള കാര്യമല്ല നല്കിയിരിക്കുന്നത് അതിനാല് കാര്യവും സഹജമാണ്, സഹജയോഗിയുമാണ്. ബോര്ഡിലും എഴുതുന്നുണ്ട്- സഹജ രാജയോഗം എന്ന്. അപ്പോള് അങ്ങനെ സഹജമായി അനുഭവിക്കണം, ഇതിനെ തന്നെയാണ് ജ്ഞാനം എന്നു പറയുന്നത്. നോളേജ്ഫുള് ആയവര് സ്വതവേ തന്നെ പവര്ഫുളുമായിരിക്കും കാരണം ജ്ഞാനത്തെ ലൈറ്റ് മൈറ്റ് എന്ന് പറയുന്നു. അതിനാല് നോളേജ്ഫുള് ആയ ആത്മാക്കള് സഹജമായി തന്നെ ശക്തിശാലിയായതിനാല് ഓരോ കാര്യത്തിലും സഹജമായി മുന്നോട്ടുയരുന്നു. ഈ മുഴുവന് ഗ്രൂപ്പും സഹജയോഗികളുടെ ഗ്രൂപ്പല്ലേ. ഇതേപോലെ സഹജയോഗിയായിത്തന്നെ സ്ഥിതി ചെയ്യണം. ശരി.

വരദാനം:-

ഒരിക്കലും ഞാന് തോല്ക്കും എന്ന സംശയത്തിന്റെ സങ്ക്ലപം ആദ്യം തന്നെ ഉത്പന്നമാകരുത്, സംശയ ബുദ്ധിയായാല് പരാജയപ്പെടും അതിനാല് സദാ ഞാന് വിജയം പ്രാപ്തമാക്കി കാണിക്കും എന്ന സങ്കല്പം തന്നെ ഉണ്ടാകണം. വിജയം എന്റെ ജന്മസിദ്ധ അധികാരമാണ്, അങ്ങനെ അധികാരിയായി കര്മ്മം ചെയ്യുകയാണെങ്കില് വിജയം അര്ത്ഥം സഫലതയുടെ അധികാരം തീര്ച്ചയായും പ്രാപ്തമാകുന്നു. ഇതിലൂടെ വിജയി രത്നമായി മാറും അതിനാല് മാസ്റ്റര് നേളേജ്ഫുളളായ കുട്ടികളുടെ വായിലൂടെ അറിയില്ല എന്ന വാക്ക് ഒരിക്കലും വരരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top