09 May 2021 Malayalam Murli Today – Brahma Kumaris

May 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

നിശ്ചയബുദ്ധി വിജയി രത്നങ്ങളുടെ ലക്ഷണങ്ങള്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ബാപ്ദാദ തന്റെ നാല് ഭാഗത്തുമുള്ള നിശ്ചയബുദ്ധി വിജയി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും നിശ്ചയത്തിന്റെ ലക്ഷണങ്ങള് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. നിശ്ചയത്തിന്റെ വിശേഷ ലക്ഷണങ്ങളാണ്- 1) നിശ്ചയത്തിനനുസരിച്ച് കര്മ്മത്തില്, വാക്കുകളില് സദാ മുഖത്തില് ആത്മീയ ലഹരി കാണപ്പെടും. 2) ഓരോ കര്മ്മം, സങ്കല്പത്തില് വിജയം സഹജമായി പ്രത്യക്ഷ രൂപത്തില് അനുഭവപ്പെടും. പരിശ്രമത്തിന്റെ രൂപത്തിലല്ല, എന്നാല് പ്രത്യക്ഷഫലം അഥവാ അധികാരത്തിന്റെ രൂപത്തില് വിജയം അനുഭവപ്പെടും. 3) തന്റെ ശ്രേഷ്ഠമായ ഭാഗ്യം, ശ്രേഷ്ഠമായ ജീവിതം അഥവാ ബാബയുടെയും പരിവാരത്തിന്റെയും സംബന്ധ സമ്പര്ക്കത്തിലൂടെ ഒരു ശതമാനം പോലും സംശയം സങ്കല്പത്തില് പോലും ഉണ്ടായിരിക്കില്ല. 4) ചോദ്യ ചിഹ്നം സമാപ്തം, ഓരോ കാര്യത്തിലും ബിന്ദുവായി ബിന്ദുവിടുന്നവരായിരിക്കും. 5) നിശ്ചയബുദ്ധി സദാ സ്വയത്തെ നിശ്ചിന്ത ചക്രവര്ത്തി എന്ന് സഹജവും സ്വതവേയും അനുഭവിക്കും അര്ത്ഥം അടിക്കടി സ്മൃതിയില് കൊണ്ടു വരുന്നതിനുള്ള പരിശ്രമം ചെയ്യേണ്ടി വരില്ല. ഞാന് ചക്രവര്ത്തിയാണ്, ഇത് പറയേണ്ട പരിശ്രമം വേണ്ടി വരില്ല എന്നാല് സദാ സ്ഥിതിയുടെ ശ്രേഷ്ഠ സിംഹാസനത്തില് സ്ഥിതി ചെയ്യും. ലൗകീക ജീവിതത്തില് പരിതസ്ഥിതിക്കനുസരിച്ചാണ് സ്ഥിതിയുണ്ടാകുന്നത്. സുഖത്തിന്റെയാകട്ടെ ദുഃഖത്തിന്റയാകട്ടെ, ആ സ്ഥിതിയുടെ അനുഭവത്തില് സ്വതവേയിരിക്കുന്നു, അടിക്കടി പരിശ്രമിക്കുന്നില്ല- ഞാന് സുഖിയാണ് അഥവാ ഞാന് ദുഃഖിയാണ് എന്ന്. നിശ്ചിന്ത ചക്രവര്ത്തി സ്ഥിതിയുടെ അനുഭവവും ഇതുപോലെ സ്വതവേ സഹജമായി ഉണ്ടാകുന്നു. അജ്ഞാനി ജീവിതത്തില് പരിതസ്ഥിതിക്കനുസരിച്ച് സ്ഥിതിയുണ്ടാകുന്നു എന്നാല് ശക്തിശാലി അലൗകീക ബ്രാഹ്മണ ജീവിതത്തില് പരിതസ്ഥിതിക്കനുസരിച്ച് സ്ഥിതിയുണ്ടാകുന്നില്ല എന്നാല് നിശ്ചിന്ത ചക്രവര്ത്തി സ്ഥിതി അഥവാ ശ്രേഷ്ഠ സ്ഥിതി ബാപ്ദാദായിലൂടെ പ്രാപ്തമായ ജ്ഞാനത്തിന്റെ ലൈറ്റ് മൈറ്റിലൂടെ, ഓര്മ്മയുടെ ശക്തിയിലൂടെ, ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ശക്തികളുടെ സമ്പത്ത് ബാബയിലൂടെ ലഭിക്കുന്നു. അതിനാല് ബ്രാഹ്മണ ജീവിതത്തില് ബാബയുടെ സമ്പത്തിലൂടെ അഥവാ സത്ഗുരുവിന്റെ വരദാനങ്ങളിലൂടെ അഥവാ ഭാഗ്യവിദാതാവിലൂടെ പ്രാപ്തമായ ശ്രേഷ്ഠ ഭാഗ്യത്തിലൂടെ സ്ഥിതി പ്രാപ്തമാകുന്നു. പരിതസ്ഥിതിക്കനുസരിച്ചാണ് സ്ഥിതിയെങ്കില് ആരാണ് ശക്തിശാലി? പരിതസ്ഥിതി ശക്തിശാലിയായില്ലേ. പരിതസ്ഥിതിയുടെ ആധാരത്തില് സ്ഥിതിയെ ഉണ്ടാക്കുന്നവര്ക്ക് ഒരിക്കലും അചഞ്ചലരും സുദൃഢരുമാകാന് സാധിക്കില്ല. അജ്ഞാനി ജീവിതത്തില് ഇപ്പോളിപ്പോള് നോക്കൂ വളരെ സന്തോഷത്തില് നൃത്തം ചെയ്യുന്നു, ഇപ്പോളിപ്പോള് തലകീഴായി ഉറങ്ങി കിടക്കുന്നു. അതിനാല് അലൗകീക ജീവിതത്തില് അങ്ങനെയുള്ള ചഞ്ചലതയുടെ സ്ഥിതിയുണ്ടാകില്ല. പരിതസ്ഥിതിയുടെ ആധാരത്തിലല്ല എന്നാല് തന്റെ സമ്പത്തിന്റെയും വരദാനത്തിന്റെയും ആധാരത്തില് അഥവാ തന്റെ ശ്രേഷ്ഠ സ്ഥിതിയുടെ ആധാരത്തില് പരിതസ്ഥിതിയെ പരിവര്ത്തനപ്പെടുത്തുന്നവരായിരിക്കും. നിശ്ചയബുദ്ധി കുട്ടികള് ഈ കാരണത്താല് സദാ നിശ്ചിന്ത ചക്രവര്ത്തിയായിരിക്കും കാരണം എന്തെങ്കിലും അപ്രാപ്തി അഥവാ കുറവ് കാരണമാണ് ചിന്തയുണ്ടാകുന്നത്. സര്വ്വ പ്രാപ്തി സ്വരൂപരാണെങ്കില്, മാസ്റ്റര് സര്വ്വശക്തിവാനാണെങ്കില് പിന്നെ ചിന്ത എന്ത് കാര്യത്തിനാണ്?

6) നിശ്ചയബുദ്ധി അര്ത്ഥം സദാ ബാബയില് അര്പ്പണമാകുന്നവര്. അര്പ്പണം അര്ത്ഥം സര്വ്വംശ സമര്പ്പണം. സര്വ്വ വംശ സഹിതം സമര്പ്പിതം. ദേഹബോധത്തില് കൊണ്ടു വരുന്ന വികാരങ്ങളുടെ വംശമാകട്ടെ, ദേഹത്തിന്റെ സംബന്ധത്തിന്റെ വംശം, ദേഹത്തിന്റെ വിനാശി പദാര്ത്ഥങ്ങളുടെ ഇച്ഛകളുടെ വംശം. സര്വ്വ വംശത്തില് ഇതെല്ലാം വരുന്നു. സര്വ്വ വംശ സമര്പ്പിതം അഥവാ സര്വ്വംശ ത്യാഗി ഒന്ന് തന്നെയാണ്. സമര്പ്പിതമാകുക എന്നു പറഞ്ഞാല് മധുബനിലിരിക്കുക അല്ലെങ്കില് സെന്ററില് വസിക്കുക എന്നല്ല. ഇതും ഒരു പടിയാണ്- സേവനാര്ത്ഥം സ്വയത്തെ അര്പ്പണം ചെയ്യുന്നു പക്ഷെ സര്വ്വംശ അര്പ്പണം- ഇത് പടികളുടെ ലക്ഷ്യമാണ്. ഒരു പടി കയറി എന്നാല് ലക്ഷ്യത്തിലെത്തുന്ന നിശ്ചയബുദ്ധിയുടെ ലക്ഷണം- മൂന്നും വംശ സഹിതം അര്പ്പണം. മൂന്ന് കാര്യങ്ങളും സ്പഷ്ടമായി മനസ്സിലാക്കിയില്ലേ. സ്വപ്നത്തിലും സങ്കല്പത്തിലും അംശം പോലും ഇല്ലാതാകുമ്പോഴാണ് വംശം സമാപ്തമാകുന്നത്. അംശമുണ്ടെങ്കില് വംശം ജനിക്കും അതിനാല് സര്വ്വംശ ത്യാഗിയുടെ പരിഭാഷ വളരെ ഗുഹ്യമാണ്. ഇതും പിന്നീടൊരിക്കല് കേള്പ്പിക്കാം.

7) നിശ്ചയബുദ്ധി സദാ നിശ്ചിന്തമായിരിക്കും. ഒരോ കാര്യത്തിലും വിജയം പ്രാപ്തമാകുന്നതിന്റെ ലഹരിയില് നിശ്ചിതമാണെന്ന് അനുഭവിക്കും. അതിനാല് നിശ്ചയം, നിശ്ചിന്തം, നിശ്ചിതം- ഇത് സദാ അനുഭവം ചെയ്യിക്കും.

8) അവര് സദാ സ്വയവും ലഹരിയിലിരിക്കും, അവരുടെ ലഹരി കണ്ട് മറ്റുള്ളവര്ക്കും ഈ ആത്മീയ ലഹരിയുടെ അനുഭവമുണ്ടാകും. മറ്റുള്ളവരെയും ആത്മീയ ലഹരിയില് ബാബയുടെ സഹയോഗത്തിലൂടെ സ്വയത്തിന്റെ സ്ഥിതിയിലൂടെ അനുഭവം ചെയ്യിക്കും.

നിശ്ചയബുദ്ധിയുടെ അഥവാ ആത്മീയ ലഹരിയിലിരിക്കുന്നവരുടെ ജീവിതത്തിന്റെ വിശേഷതകള് എന്തായിരിക്കും? ആദ്യത്തെ കാര്യം- എത്രത്തോളം ശ്രേഷ്ഠമായ ലഹരി അത്രത്തോളം നിമിത്ത ഭാവം ജീവിതത്തിന്റെ ഓരോ ചരിത്രത്തിലുമുണ്ടാകും. നിമിത്ത ഭാവത്തിന്റെ വിശേഷത കാരണം നിര്മ്മാണ ബുദ്ധിയായിരിക്കും. ബുദ്ധിയില് ശ്രദ്ധിക്കുക- എത്രത്തോളം ബുദ്ധിയില് വിനയമുണ്ടോ അത്രത്തോളം നിര്മ്മാണം ചെയ്തു കൊണ്ടിരിക്കും, നവ നിര്മ്മാണം എന്ന് പറയാറില്ലേ. അപ്പോള് നവ നിര്മ്മാണം ചെയ്യുന്ന ബുദ്ധിയായിരിക്കും. അതിനാല് വിനയമുള്ളവരുമായിരിക്കും, നവനിര്മ്മാണവും ചെയ്യും. ഈ വിശേഷതകള് ഉള്ളവരെയാണ് നിശ്ചയബുദ്ധി വിജയിയെന്ന് പറയുന്നത്. നിമിത്തം, വിനയം, നിര്മ്മാണം. നിശ്ചയബുദ്ധിയുടെ ഭാഷയെന്തായിരിക്കും? നിശ്ചയബുദ്ധിയുടെ ഭാഷയില് സദാ മധുരതയുള്ളത് സാധാരണ കാര്യമാണ് എന്നാല് ഉദാരതയുണ്ടായിരിക്കും. ഉദാരതയുടെ അര്ത്ഥം സര്വ്വ ആത്മാക്കളെ പ്രതി മുന്നോട്ടുയര്ത്തുന്നതിനുള്ള ഉദാരതയുണ്ടായിരിക്കും. ആദ്യം താങ്കള്, ഞാന് ഞാന് എന്നല്ല. ഉദാരത അര്ത്ഥം മറ്റുള്ളവരെ മുന്നില് വയ്ക്കുക. ബ്രഹ്മാബാബ സദാ ജഗദംബ അഥവാ കുട്ടികളെ മുന്നില് വച്ചു- എന്നേക്കാള് മുന്നില് ജഗദംബയാണ്, എന്നേക്കാള് മുന്നില്ഈ കുട്ടികളാണ്. ഇത് ഉദാരതയുടെ ഭാഷയാണ്. ഉദാരതയുള്ളയിടത്ത് സ്വയത്തെ പ്രതി മുന്നില് വരണം എന്ന ഇച്ഛയില്ല, അവിടെ ഡ്രാമയനുസരിച്ച് സ്വതവേ മനസ്സ് ഇച്ഛിക്കുന്ന ഫലം പ്രാപ്തമാകുന്നു. സ്വയം എത്രത്തോളം ഇച്ഛാ മാത്രം അവിദ്യ സ്ഥിതിയിലിരിക്കുന്നുവൊ, അത്രയും ബാബയും പരിവാരവും, നല്ലവരാണ് യോഗ്യരാണ് എന്ന് മനസ്സിലാക്കി അവരെ തന്നെ മുന്നില് വയ്ക്കുന്നു. അതിനാല് ആദ്യം താങ്കള് എന്ന് മനസ്സ് കൊണ്ട് പറയുന്നവര് പിന്നിലാകുന്നില്ല. അവര് മനസ്സ് കൊണ്ട് ആദ്യം താങ്കള് എന്ന് പറയുമ്പോള് സര്വ്വരിലൂടെ ആദ്യം താങ്കളായി മാറുന്നു. പക്ഷെ ഇച്ഛയുള്ളവരല്ല. അതിനാല് നിശ്ചയബുദ്ധിയുടെ ഭാഷ സദാ ഉദാരതയുടെ ഭാഷയായിരിക്കും, സന്തുഷ്ടതയുടെ ഭാഷ, സര്വ്വരുടെയും മംഗളത്തിന്റെ ഭാഷ. ഇങ്ങനെയുള്ള ഭാഷയുള്ളവരെയാണ് പറയുന്നത് നിശ്ചയബുദ്ധി വിജയിയെന്ന്. സര്വ്വരും നിശ്ചയബുദ്ധിയല്ലേ? കാരണം നിശ്ചയം തന്നെയാണ് അടിത്തറ.

എന്നാല് പരിതസ്ഥിതികളുടെ, മായയുടെ, സംസ്ക്കാരങ്ങളുടെ, വ്യത്യസ്ഥമായ സ്വഭാവങ്ങളുടെ കൊടുങ്കാറ്റ് വരുമ്പോള് നിശ്ചയത്തിന്റെ അടിത്തറ എത്ര ശക്തിശാലിയെന്ന് അറിയാന് സാധിക്കുന്നു. ഈ പഴയ ലോകത്തില് വ്യത്യസ്ഥ പ്രകാരത്തിലുള്ള കൊടുങ്കാറ്റ് വരുന്നില്ലേ. ഇട്യ്ക്ക് വായുവിന്റെ, ഇടയ്ക്ക് സമുദ്രത്തിന്റെ…..അതേപോലെ ഇവിടെയും വ്യത്യസ്ഥമായ കൊടുങ്കാറ്റ് വരുന്നു. കൊടുങ്കാറ്റ് എന്ത് ചെയ്യുന്നു? ആദ്യം പറപ്പിക്കുന്നു പിന്നീട് വലിച്ചെറിയുന്നു. ഈ കൊടുങ്കാറ്റും ആദ്യം തന്റെ നേര്ക്ക് ആനന്ദത്തോടെ പറപ്പിക്കുന്നു. അല്പക്കാലത്തെ ലഹരിയില് ഉയരത്തിലേക്ക് കൊണ്ടു പോകുന്നു കാരണം മായയും മനസ്സിലാക്കി യാതൊരു പ്രാപ്തിയുമില്ലാതെ ഇവര് എന്റെ നേര്ക്ക് വരുന്നവരാണ് എന്ന്. അതിനാല് ആദ്യം കൃത്രിമമായ പ്രാപ്തിയില് മുകളിലേക്ക് പറപ്പിക്കുന്നു. പിന്നെ താഴെ വീഴുന്ന കലയിലേക്ക് കൊണ്ടു വരുന്നു. സമര്ത്ഥയാണ്. അതിനാല് നിശ്ചയബുദ്ധിയുടെ ദൃഷ്ടി ത്രിനേത്രിയായിരിക്കും, മൂന്നാമത്തെ നേത്രത്തിലൂടെ മൂന്ന് കാലങ്ങളെയും കാണുന്നു, അതിനാല് ഒരിക്കലും ചതിവില്പ്പെടാന് സാധിക്കില്ല. അപ്പോള് കൊടുങ്കാറ്റ് വരുമ്പോഴാണ് നിശ്ചയം എത്രയുണ്ടെന്ന് മനസ്സിലാകുന്നത്. കൊടുങ്കാറ്റ് വലിയ വലിയ പഴയ വൃക്ഷങ്ങളുടെ വേരിനെ പോലും പിഴുതെടുക്കുന്നു, ഈ മായയുടെ കൊടുങ്കാറ്റും നിശ്ചയത്തിന്റെ അടിത്തറയെ പിഴുതെടുക്കുന്നതിന് പരിശ്രമിക്കുന്നു. എന്നാല് റിസള്ട്ടില് വീഴുന്നവര് കുറവാണ്, കുലുങ്ങുന്നവരാണ് കൂടുതല്. കുലുങ്ങിയാലും അടിത്തറ പാകമല്ലാത്തതായി മാറുന്നു. അതിനാല് അങ്ങനെയുള്ള സമയത്ത് തന്റെ നിശ്ചയത്തിന്റെ അടിത്തറയെ ചെക്ക് ചെയ്യൂ- പരിധിയുള്ള പ്രശസ്തി- പദവി ലഭിക്കുന്നില്ല അഥവാ വ്യര്ത്ഥ സങ്കല്പങ്ങളുടെ രൂപത്തില് മായയുടെ കൊടുങ്കാറ്റ് വരുന്നു, ആഗ്രഹം അര്ത്ഥം ഇച്ഛ പൂര്ത്തിയാകുന്നില്ല, ഇങ്ങനെയുള്ള സമയത്ത് ഞാന് സമര്ത്ഥമായ ബാബയുടെ സമര്ത്ഥ ആത്മാവാണ്- എന്നത് ഓര്മ്മയുണ്ടോ അതോ വ്യര്തത്ഥം സമര്ത്ഥത്തിന്റെ മേല് വിജയം നേടുന്നുണ്ടോ? വ്യര്ത്ഥം വിജയം നേടുന്നുവെങ്കില് നിശ്ചയത്തിന്റെ അടിത്തറ കുലുങ്ങില്ലേ. സമര്ത്ഥത്തിന് പകരം സ്വയത്തെ ശക്തിഹീനമായ ആത്മാവാണെന്ന അനുഭവം ചെയ്യും. നിരാശരായി മാറും അതിനാല് പറയുന്നു- കൊടുങ്കാറ്റിന്റെ സമയത്ത് ചെക്ക് ചെയ്യൂ. പരിധിയുള്ള പദവിയും പ്രശസ്തിയും, ഞാന് എന്ന ആത്മീയ സ്വമാനത്തില് നിന്നും താഴേക്ക് കൊണ്ടു വരുന്നുണ്ടോ. പരിധിയുള്ള ഒരു ഇച്ഛയും, ഇച്ഛാ മാത്രം അവിദ്യയുടെ നിശ്ചയത്തില് നിന്നും താഴേക്ക് കൊണ്ടു വരുന്നുണ്ടോ. അപ്പോള് നിശ്ചയത്തിന്റെ അര്ത്ഥം ഞാന് ശരീരമല്ല, ഞാന് ആത്മാവാണ് എന്നു മാത്രമല്ല. എന്നാല് എങ്ങനെയുള്ള ആത്മാവ്. ആ ലഹരി, ആ സ്വമാനം സമയത്ത് അനുഭവപ്പെടണം,അവരെയാണ് നിശ്ചയബുദ്ധിയെന്ന് പറയുന്നത്. പേപ്പറുമില്ല എന്നിട്ട് ഞാന് ബഹുമതിയോടെ പാസായി എന്ന് പറഞ്ഞാല് ആരെങ്കിലും അംഗീകരിക്കുമോ? സര്ട്ടിഫിക്കറ്റ് വേണ്ടേ. ആര് എത്ര തന്നെ പാസായാലും, ഡിഗ്രി നേടിയാലും സര്ട്ടിഫിക്കറ്റ് ലഭിക്കാത്തിടത്തോളം സമയം അതിന് മൂല്യം ഉണ്ടായിരിക്കില്ല. പരീക്ഷയുടെ സമയത്ത് പരീക്ഷ നേരിട്ട് പാസായി സര്ട്ടിഫിക്കറ്റ് നേടണം- ബാബയില് നിന്നും, പരിവാരത്തില് നിന്നും, എങ്കിലേ അവരെ നിശ്ചയബുദ്ധിയെന്ന് പറയുകയുള്ളൂ. മനസ്സിലായോ? അതിനാല് അടിത്തറയെയും ചെക്ക് ചെയ്തു കൊണ്ടിരിക്കൂ. നിശ്ചയബുദ്ധിയുടെ വിശേഷതകള് കേട്ടില്ലേ. സമയത്തിനനുസരിച്ച് ആത്മീയ ലഹരി ജീവിതത്തില് കാണപ്പെടണം. കേവലം തന്റെ മനസ്സ് മാത്രമല്ല സന്തോഷിക്കേണ്ടത്, മറ്റുള്ളവരും സന്തോഷിക്കണം. സര്വ്വരും അനുഭവിക്കണം- ഇവര് ലഹരിയിലിരിക്കുന്ന ആത്മാവാണ് എന്ന്. കേവലം എന്റെ മനസ്സിന് മാത്രം ഇഷ്ടപ്പെടുന്നവരാകരുത്, ബാബയ്ക്കും മറ്റുള്ളവര്ക്കും ഇഷ്ടപ്പെടുന്നവരാകണം. ഇവരെയാണ് വിജയിയെന്ന് പറയുന്നത്. ശരി.

സര്വ്വ നിശ്ചയബുദ്ധി വിജയി രത്നങ്ങള്ക്ക്, സര്വ്വ നിശ്ചിന്തരായ കുട്ടികള്ക്ക്, സര്വ്വ നിശ്ചിത വിജയത്തിന്റെ ലഹരിയിലിരിക്കുന്ന ആത്മാക്കള്ക്ക്, സര്വ്വ കൊടുങ്കാറ്റിനെയും മറി കടന്ന് കളിപ്പാട്ടമായി അനുഭവം ചെയ്യുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ അചഞ്ചരും, സുദൃഢരും, ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യുന്ന നിശ്ചയബുദ്ധി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വിദേശി സഹോദരി സഹോദരന്മാരോടുള്ള ബാപ്ദാദായുടെ മിലനം- സ്വയത്തെ സമീപ രത്നമാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? സമീപ രത്നങ്ങളുടെ ലക്ഷണമെന്താണ്? അവര് സദാ സഹജമായി, സ്വതവേ ജ്ഞാനി ആത്മാവ്, യോഗി ആത്മാവ്, ഗുണമൂര്ത്തായ സേവാധാരിയാണെന്ന അനുഭവം ചെയ്യും. സമീപ രത്നത്തിന്റെ ഓരോ വിശേഷതകളും സഹജമായി അനുഭവപ്പെടും, ഒന്നിന്റെയും കുറവുണ്ടായിരിക്കില്ല. ജ്ഞാനത്തില് കുറവും യോഗത്തില് തീവ്രവും ദിവ്യഗുണങ്ങളുടെ ധാരണകളില് ശക്തിഹീനം-ഇങ്ങനെയായിരിക്കില്ല, അവര് സര്വ്വതിലും സദാ സഹജമായി അനുഭവിക്കും. സമീപ രത്നം ഒരു കാര്യത്തിലും പരിശ്രമം അനുഭവിക്കില്ല കാരണം ബാപ്ദാദ കുട്ടികളെ സംഗമയുഗത്തില് പരിശ്രമത്തില് നിന്ന് തന്നെ മോചിപ്പിക്കുന്നു. 63 ജന്മം പരിശ്രമിച്ചില്ലേ. ശരീരത്തിലൂടെയുള്ള പരിശ്രമമായിക്കോട്ടെ, മനസ്സിന്റേതാകട്ടെ. ബാബയെ പ്രാപ്തമാക്കുന്നതിന് വ്യത്യസ്ഥമായ സാധനങ്ങളെ സ്വന്തമാക്കി കൊണ്ടിരുന്നു. അപ്പോള് ഇത് മനസ്സിന്റെ പരിശ്രമമായി. ധനത്തിന്റെയും നോക്കൂ, എന്ത് സേവനമാണൊ ചെയ്യുന്നത്, ഏതിനെയാണൊ ബാബ ജോലിയെന്ന് പറയുന്നത്, അതിലും നോക്കൂ എത്ര പരിശ്രമമാണ് ചെയ്യുന്നത്. അതിലും പരിശ്രമം അനുഭവപ്പെടുന്നില്ലേ. ഇനിയിപ്പോള് അര കല്പത്തേക്ക് ഈ ജോലി ചേയ്യേണ്ട. ഇതില് നിന്നും മുക്തമാകും. ലൗകീക ജോലിയും ചെയ്യണ്ട, ഭക്തിയും ചെയ്യേണ്ട- രണ്ടില് നിന്നും മുക്തി ലഭിക്കുന്നു. ഇപ്പോഴും നോക്കൂ, ലൗകീക കാര്യം ചെയ്യുന്നുണ്ട് എന്നാല് ബ്രാഹ്മണ ജീവിതത്തില് വന്നതിലൂടെ ലൗകീക കാര്യം ചെയ്യുമ്പോഴും ഉള്ളില് അനുഭവിക്കാറില്ലേ. ഇപ്പോള് ഈ ലൗകീക കാര്യം ചെയ്തു കൊണ്ടും ഡബിള് ലൈറ്റായിട്ടിരിക്കുന്നു, എന്ത് കൊണ്ട്? കാരണം ലൗകീക കാര്യ ചെയ്തും ഈ സന്തോഷമുണ്ട്- ഈ കാര്യം അലൗകീക സേവനത്തിന് നിമിത്തമായി ചെയ്തു കൊണ്ടിരിക്കുന്നുവെന്ന്. തന്റെ മനസ്സിന് ഇച്ഛകളൊന്നുമില്ലല്ലോ. ഇച്ഛയുള്ളയിടത്ത് പരിശ്രമം അനുഭവപ്പെടുന്നു. ഇപ്പോള് നിമിത്തം മാത്രമായി ചെയ്യുന്നു കാരണം ശരീരം, മനസ്സ്, ധനം മൂന്നും അര്പ്പിക്കുന്നതിലൂടെ ഒന്നിന് കോടിമടങ്ങായി അവിനാശി ബാങ്കില് ശേഖരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നറിയാം. പിന്നീട് ശേഖരിക്കപ്പെട്ടത് അനുഭവിച്ചു കൊണ്ടിരിക്കും. പുരുഷാര്ത്ഥത്തിലൂടെ-യോഗം ചെയ്യുന്നതിലൂടെ, ജ്ഞാനം കേള്ക്കുന്നതിലൂടെയും കേള്പ്പിക്കുന്നതിലൂടെയും ഈ പരിശ്രമത്തില് നിന്നും മുക്തമാകും. ഇടയ്ക്കിടയ്ക്ക് ക്ലാസ്സുകള് കേട്ട് ക്ഷീണിക്കുന്നില്ലേ. അവിടെ ലൗകീക രാജനീതിയുടെ പഠിത്തവും, കളിയുടെ രൂപത്തിലായിരിക്കും, ഇത്രയും പുസ്തകങ്ങളൊന്നും ഓര്മ്മയില് വയ്ക്കേണ്ടി വരില്ല. സര്വ്വ പരിശ്രമത്തില് നിന്നും മുക്തമാകും. ചിലര്ക്ക് പഠിത്തത്തിന്റെയും ഭാരമുണ്ട്. സംഗമയുഗത്തില് പരിശ്രമത്തില് നിന്നും മുക്തമാകുന്നതിന്റെ സംസ്ക്കാരം നിറയ്ക്കുന്നു. മായയുടെ കൊടുങ്കാറ്റ് വന്നാലും, ഈ മായയോട് വിജയം പ്രാപ്തമാക്കുക എന്നതും കളിയായി മനസ്സിലാക്കുന്നു, പരിശ്രമമല്ല. കളിയില് എന്താണ് സംഭവിക്കുന്നത്? വിജയം പ്രാപ്തമാക്കേണ്ടി വരുന്നില്ലേ. മായയുടെ മേലും വിജയം പ്രാപ്തമാക്കുന്നതിന്റെ കളിയാണ് കളിക്കുന്നത്. കളിയായി അനുഭവപ്പെടുന്നുണ്ടോ അതോ വലിയ കാര്യമായി തോന്നുന്നുണ്ടോ? മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതിയില് സ്ഥിതി ചെയ്യുമ്പോള് കളിയായി അനുഭവപ്പെടുന്നു. ഇനിയും വെല്ലുവിളിക്കുന്നു അരകല്പത്തേക്ക് വിട ചൊല്ലിയിട്ട് പോകൂവെന്ന്. അപ്പോള് വിട ചൊല്ലുന്നതിന്റെ സമാരോഹണം ആഘോഷിക്കാനല്ലേ വരുന്നത്, യുദ്ധം ചെയ്യാനല്ലല്ലോ. വിജയി രത്നം സദാ സര്വ്വ കാര്യത്തിലും വിജയിയാണ്. വിജയിയല്ലേ? (ഹാം ജി) അവിടെ പോയിട്ടും ഹാം ജി തന്നെ പറയണം. എന്നാലും നല്ല ധൈര്യശാലികളായി. ആദ്യമൊക്കെ പെട്ടെന്ന് ഭയപ്പെടുമായിരുന്നു, ഇപ്പോള് ധൈര്യശാലികളായി. ഇപ്പോള് അനുഭവികളായി. അനുഭവത്തിന്റെ അധികാരമുള്ളവരായി, തിരിച്ചറിയാനുള്ള ശക്തിയും വന്നു, അതിനാല് ഭയപ്പെടുന്നില്ല. അനേക പ്രാവശ്യത്തെ വിജയിയായിരുന്നു, വിജയിയാണ്, വിജയിയായിരിക്കും- ഇതേ സ്മൃതി സദാ ഉണ്ടായിരിക്കണം. ശരി.

വിട പറയുന്ന സമയത്ത് ദാദിമാരോട്- (ജാനകി ദാദി മുംമ്പൈയില് പോയി 3-4 ദിവസം കറങ്ങിയിട്ട് വന്നിരിക്കുന്നു) ഇപ്പോള് മുതല് തന്നെ ചക്രവര്ത്തിയായി. നല്ലത്, ഇവിടെയും സേവനമാണ്, അവിടെയും സേവനം ചെയ്തു. ഇവിടെ വസിച്ചും സേവനം ചെയ്യുന്നു, എവിടെ പോയാലും അവിടെയും സേവനമായി മാറുന്നു. സേവനത്തിന്റെ വലിയ ഉത്തരവാദിത്വമാണ് എടുത്തിരിക്കുന്നത്. വലിയ ഉത്തരവാദിത്വമുള്ളവരല്ലേ. ചെറിയ ചെറിയ ഉത്തരവാദിത്വമുള്ളവര് ധാരാളമുണ്ട്, എന്നാല് വലിയ ഉത്തരവാദിത്വമുള്ളവര്ക്ക് വലിയ കാര്യങ്ങള് ചെയ്യേണ്ടി വരുന്നു.(ബാബ ഇന്ന് മുരളി കേട്ടപ്പോള് വളരെ രസം തോന്നി) രസം തന്നെയല്ലേ. നല്ലത്, നിങ്ങള് കുട്ടികള് ഇതെല്ലാം മനസ്സിലാക്കിയാല് മറ്റുള്ളവര്ക്കും പറഞ്ഞു കൊടുക്കാന് സാധിക്കും. ജഗദംബ മുരളി കേട്ട് ക്ലിയറാക്കി സഹജമാക്കി സര്വ്വരെയും ധാരണ ചെയ്യിക്കുമായിരുന്നു, അതേപോലെ ഇപ്പോള് നിങ്ങളാണ് നിമിത്തം. ചില പുതിയ കുട്ടികള്ക്ക് മനസ്സിലാക്കാന് പോലും സാധിക്കില്ല. എന്നാല് ബാപ്ദാദ കേവലം മുന്നിലുള്ളവരെ മാത്രമല്ല കാണുന്നത്. സഭയില് ഇരിക്കുന്നവരെയും കാണുന്നു, സര്വ്വരെയും മുന്നില് കാണുന്നു. എന്നാലും മുന്നില് ഏറ്റവും പ്രിയപ്പെട്ട കുട്ടികളുണ്ട്, അവരെ പ്രതിയും നോക്കുന്നു. നിങ്ങള്ക്കാണെങ്കില് പഠിച്ചും മനസ്സിലാക്കാം. ശരി.

വരദാനം:-

സംഗമയുഗത്തില് ബാപ്ദാദായിലൂടെ ലഭിച്ചിട്ടുള്ള സര്വ്വ ഖജനാക്കളെ വ്യര്ത്ഥമായി പോകുന്നതില് നിന്നും സംരക്ഷിക്കൂ എങ്കില് കുറഞ്ഞ ചിലവില് കൂടുതല് നേട്ടമുണ്ടാക്കാന് സാധിക്കും. വ്യര്ത്ഥത്തില് നിന്നും സംരക്ഷിക്കുക അര്ത്ഥം സമര്ത്ഥമാകുക. സമര്ത്ഥിയുള്ളയിടത്ത് വ്യര്ത്ഥമുണ്ടാകുക എന്നത് അസംഭവ്യമാണ്. വ്യര്ത്ഥത്തിന്റെ ചോര്ച്ചയുണ്ടെങ്കില്(ലീക്കേജ്) എത്ര തന്നെ പുരുഷാര്ത്ഥം ചെയ്താലും, പരിശ്രമിച്ചാലും ശക്തിശാലിയാകാന് സാധിക്കില്ല അതിനാല് ചോര്ച്ചയെ പരിശോധിച്ച് സമാപ്തമാക്കൂ എങ്കില് വ്യര്ത്ഥത്തില് നിന്നും സമര്ത്ഥരായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top