07 May 2021 Malayalam Murli Today – Brahma Kumaris

May 6, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- രാവണന് നിങ്ങളെ വളരെയധികം വേദനിപ്പിച്ചു, ഇപ്പോള് ഭക്തരുടെ രക്ഷകനായ ഭഗവാന് വന്നിരിക്കുകയാണ്, നിങ്ങളുടെ എല്ലാ വേദനകളെയും ദൂരീകരിയ്ക്കാന്.

ചോദ്യം: -

സത്പുത്രരായ കുട്ടികളുടെ മുഖ്യമായ രണ്ട് അടയാളങ്ങള് കേള്പ്പിക്കൂ?

ഉത്തരം:-

സത്പുത്രരായ കുട്ടികള് സദാ മാതാപിതാവിനെ ഫോളോ ചെയ്ത് ഹൃദയ സിംഹാസനധാരിയായി മാറും. നല്ല പോലെ പുരുഷാര്ത്ഥത്തില് മുഴുകിയിരിക്കും. അവര് ബാബയോട് വളരെയധികം സത്യമായ ഹൃദയമുള്ളവരായിരിക്കും. സത്യമായ ഹൃദയമുള്ളവര് സദാ ശ്രീമത പ്രകാരം നടക്കുന്നവരായിരിക്കും. അഥവാ ഉള്ളില് സത്യതയില്ലെങ്കില് ഓര്മ്മയില് ഇരിക്കാന് സാധിക്കുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനേക്കാള് വിചിത്രനായി ആരുമേയില്ല…..

ഓംശാന്തി. മധുരമധുരമായ കുട്ടികള് ഭക്തിമാര്ഗത്തിലെ ഈ ഗീതം കേട്ടില്ലേ. ഭക്തര്ക്ക് ഈ ഗീതത്തിന്റെ അര്ത്ഥം അറിയുകയില്ല. നിങ്ങള് ഭഗവാന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. ഭഗവാന് ഭക്തരുടെ രക്ഷകനാണ്. നിങ്ങളും ഭക്തരുടെ രക്ഷകനാണ്. ഭക്തരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ഏത് ആപത്തിലാണ് ഭക്തരെ രക്ഷിക്കുന്നതിനു വേണ്ടി ഭഗവാനെ വിളിച്ചു കൊണ്ടിരിക്കുന്നത്? ഭക്തര്ക്ക് രാവണനാല് വളരെയധികം ദു:ഖം ഉണ്ടാകുന്നുണ്ട്. രാവണ സമ്പ്രദായം ദു:ഖങ്ങളാല് വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഭോലാനാഥനെ ഓര്മ്മിക്കുന്നത്. അവിടെയുള്ളവര്രാവണ സമ്പ്രദായത്തിലും ഇവിടെയുള്ളവര് രാമ സമ്പ്രദായത്തിലുള്ളവരുമാണ്. നമ്മുടെ രക്ഷകനാരാണെന്ന് ഭക്തര്ക്ക് അറിയുകയില്ല. ഭോലാനാഥനാണ് രക്ഷകന് എന്ന് കേവലം പാടാറുണ്ട്. പക്ഷെ എന്തു രക്ഷയാണ് ചെയ്തതെന്ന് ആര്ക്കും അറിയുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിച്ചു, ഭോലാനാഥനായ ശിവബാബ തന്നെയാണ് പതീതരായവരെ പാവനമാക്കി മാറ്റുന്നത്. ഭഗവാന് എന്ന് ആരെയാണ് പറയുന്നതെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. ഭഗവാനെ അറിയുകയാണെങ്കില് ഭഗവാന്റെ രചനയുടെ ആദി മധ്യ അന്ത്യത്തേയും അറിയണം. ഭഗവാനെയും അറിയുന്നില്ല, രചനയെയും അറിയുന്നില്ല. ഇങ്ങനെയുള്ള മനുഷ്യസമ്പ്രദായത്തെയാണ് അന്ധത എന്നു പറയുന്നത്. മറു വശത്ത് നിങ്ങളാണ്, ദിവ്യദൃഷ്ടി ലഭിച്ചിട്ടുള്ളവര്. ഇപ്പോള് നിങ്ങളുടെ പേര് ബ്രഹ്മാകുമാരി ബ്രഹ്മാകുമാരന് എന്നാണ്. ബോര്ഡിലും പേര് വെച്ചിട്ടുണ്ട്- ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം. കേവലം ബ്രഹ്മാകുമാരിമാര് മാത്രമല്ല ഇവിടെയുള്ളത്. പ്രജാപിതാ ബ്രഹ്മാവാണല്ലോ. പിതാവിന്റെ അടുത്ത് ആണ്കുട്ടികളും പെണ്കുട്ടികളും രണ്ടുപേരും ഉണ്ടാകും. പ്രജാപിതാ ബ്രഹ്മാവിനു തന്നെയാണ് ഇത്രയധികം കുട്ടികള് ഉണ്ടായിരിക്കുക. അതിനാല് ഇത് പരിധിയില്ലാത്ത അച്ഛനാണെന്ന് മനസ്സിലാക്കണം. ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ രചയിതാവ് നിരാകാരന് എന്നു പറയുന്ന ഒരു ബാബയാണെന്നറിയാം. അപ്പോള് ഇത് പരിധിയില്ലാത്ത അച്ഛനായല്ലോ. ഇതും കുട്ടികള്ക്കറിയാം പരംപിതാ പരമാത്മാവാണ് ബ്രഹ്മാവിലൂടെ രചന രചിക്കുന്നത്. ഇതെല്ലാം ബാബയുടെ രചനയാണ്. എല്ലാ മനുഷ്യരും വാസ്തവത്തില് ശിവവംശികളാണ്. ഇപ്പോള് നിങ്ങള് കുട്ടികള് വന്ന് പ്രജാപിതാവിന്റെ സന്താനങ്ങളായി മാറി. ഇതാണ് പുതിയ രചന. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ രചന രചിച്ചതിനാല് നിങ്ങളെ ബ്രഹ്മാകുമാരന്, കുമാരി എന്നു പറയുന്നു. ഇത്രയും പരിധിയില്ലാത്ത കുട്ടികളാണ് തീര്ച്ചയായും പരിധിയില്ലാത്ത സമ്പത്ത് നേടുക തന്നെ ചെയ്യും. കുട്ടികള്ക്കറിയാം നമ്മള് പ്രജാപിതാ കുമാരീ കുമാരന്മാരെ ശിവബാബ ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പറയുന്നു, നിങ്ങള് എന്റെ കുട്ടികളാണ്. നിങ്ങള് ആത്മാക്കളെല്ലാം നിരാകാരനായിരുന്നു. പക്ഷെ സാകാരത്തിലാണ് ജ്ഞാനം ആവശ്യം. നിങ്ങള്ക്കറിയാമല്ലോ, നമ്മള് ആദിസനാതന ദേവീദേവതാ ധര്മ്മത്തിലേതാണ്. ഇവിടെയാണ് ബ്രഹ്മാവിലൂടെ രചനയുണ്ടാകുന്നത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. ഇവിടെ മഗധ ദേശത്തില് തന്നെയാണ് ജന്മമെടുക്കുന്നത്. ബാബ പറയുന്നു, ഈ ദേശം വളരെ പവിത്ര സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് ഇതിനെ നരകം മഗധ ദേശം എന്നാണ് പറയുന്നത്. പിന്നീട് സ്വര്ഗ്ഗമുണ്ടാക്കണം. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ട് ശിവബാബ വീണ്ടും നമ്മളെ രാജയോഗം പഠിപ്പിച്ച് പവിത്രമാക്കി മാറ്റുകയാണ്. പാടാറുണ്ട് പതിത പാവനന്, ഭക്തരുടെ രക്ഷകനായ ഭഗവാന്. ഭക്തര് തന്നെയാണ് വിളിക്കുന്നത്. പതിതമായിട്ടു പോലും സ്വയത്തെ പതിതമാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങളെല്ലാം പതിതമാണ്. പാവനലോകമെന്ന് സത്യയുഗത്തെയും പതിത ലോകമെന്ന് കലിയുഗത്തെയുമാണ് പറയുന്നത്. ബാബ നിങ്ങള്ക്ക് എല്ലാ സത്യവും പറഞ്ഞു തരികയാണ്, ലക്ഷക്കണക്കിനു വര്ഷത്തെ ഒരു വസ്തുവും ഇല്ല. മനുഷ്യര് ഘോര ഇരുട്ടിലാണ്. കലിയുഗം ഇപ്പോള് ചെറിയ കുട്ടിയാണെന്നാണ് മനസ്സിലാക്കുന്നത്. മരണം മുന്നില് നില്ക്കുകയാണെന്ന് നിങ്ങള്ക്ക് അറിയാം. സംഗമത്തില് തന്നെയാണ് വെളിച്ചത്തെയും ഇരുട്ടിനെയും വര്ണ്ണിക്കുന്നത്. ഇപ്പോള് നിങ്ങള് ഘോരമായ വെളിച്ചത്തിലേക്ക് വന്നിരിക്കുകയാണ്. സത്യയുഗത്തില് നിങ്ങള് ഇതിനെ കുറിച്ച് വര്ണ്ണിക്കാറില്ല. അവിടെ ഈ ജ്ഞാനം തന്നെ ഉണ്ടായിരിക്കുകയില്ല. ഈ സമയം ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, നിങ്ങള് സത്യയുഗത്തില് സൂര്യവംശീ കുലത്തിലുള്ളവരായിരുന്നു. പിന്നീട് അന്തിമത്തില് ശൂദ്രവംശീ കുലത്തിലേതായി മാറി. ഇപ്പോള് വീണ്ടും ബ്രാഹ്മണ വംശികളായി മാറിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് സര്വ്വോത്തമ ബ്രാഹ്മണ കുലത്തിലേതാണ്. നിങ്ങള് ഉയര്ന്നതിലും ഉയര്ന്നവരാണ്. ഇത് ഈശ്വരീയ കുലമാണല്ലോ. ബാബയുടെ അടുത്തേക്ക് വരുകയാണെങ്കില് ബാബ ചോദിക്കും, – ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്? അപ്പോള് പറയും അച്ഛന്റെ അടുത്തേക്ക്. രണ്ടച്ഛനുണ്ട്, ഒന്ന് ലൗകിക അച്ഛന് മറ്റൊന്ന് പാരലൗകിക അച്ഛന്. എല്ലാ സാലിഗ്രാമുകളുടെയും അച്ഛന് ഒരേ ഒരു ശിവനാണ്. നിങ്ങളുടെ ബുദ്ധിയില് ഇത് തുള്ളിയായി വീണു കൊണ്ടിരിക്കുന്നു. നമ്മള് ഒരു അച്ഛന്റെ മക്കളാണ്, ആ അച്ഛനിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. നിരാകാരന് സാകാരത്തിലൂടെയാണ് സമ്പത്ത് നല്കുന്നത്. ബാബ സ്വയം പറയുന്നു, ഞാന് സാധാരണ ശരീരത്തില് വന്ന് പ്രവേശിക്കുകയാണ്. ഇപ്പോള് അച്ഛന് കുട്ടികളോട് പറയുകയാണ് കുട്ടികളെ ദേഹീഅഭിമാനി ഭവ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ഈ ദേഹം വിനാശിയാണ്, ആത്മാവ് അവിനാശിയാണ്. ആത്മാവിനു തന്നെയാണ് 84 ജന്മമെടുക്കേണ്ടത്, അല്ലാതെ ദേഹത്തിനല്ല. ദേഹം മാറിക്കൊണ്ടേയിരിക്കും. പിന്നീട് വേറെ മിത്രസംബന്ധികളെ ലഭിക്കും. ഇപ്പോള് ആത്മാക്കള്ക്ക് പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടണം – പരംപിതാ പരമാത്മാവിലൂടെ. നിങ്ങള് തന്നെയാണ് കേട്ട് പിന്നീട് ധാരണ ചെയ്യുന്നത്. സംസ്ക്കാരം നിങ്ങള് ആത്മാവില് തന്നെയാണ്. ശരീരത്തിലാണ് സംസ്ക്കാരം എന്ന് പറയില്ല. ഇല്ല, നിങ്ങള് ആത്മാക്കളുടെ സംസ്ക്കാരമാണ് തമോപ്രധാനം. ഇപ്പോള് അതിനെ മാറ്റണം. ശരീരം കല്പതരു പോലെയാണെന്ന് പറയാറുണ്ടല്ലോ. ശരീരം കല്പ വൃക്ഷത്തിനു സമാനമായി മാറുന്നു. ആയുസ്സും വളരെ ഉയര്ന്നതായിരിക്കും. നിങ്ങള്ക്കറിയാമല്ലോ, ഇവിടെ ആയുസ്സ് വളരെ കുറവാണ്. ചെറിയ ആയുസ്സില് തന്നെ ഇരിക്കെ ഇരിക്കെ അകാല മൃത്യു ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള് കാലനു മേല് വിജയം നേടുകയാണ്. അവിടെ കാലന് ഒരിക്കലും വിഴുങ്ങുകയില്ല. സമയമാകാതെ ഒരിക്കലും ശരീരം ഉപേക്ഷിക്കുകയില്ല. നിങ്ങള്ക്കറിയാമല്ലോ, ഇപ്പോള് ഈ ശരീരത്തിന് വാര്ദ്ധക്യം ബാധിച്ചിരിക്കുകയാണ്, ഇതിനെ ഉപേക്ഷിച്ച് പുതിയത് എടുക്കണം. ശരീരമുപേക്ഷിക്കുന്ന സമയത്തും എല്ലാവരെയും അറിയിക്കാറുണ്ട്, ജന്മമെടുക്കുമ്പോഴും എല്ലാവരെയും അറിയിക്കാറുണ്ട്. അവിടെ കരയുന്നതിന്റെ ആവശ്യം പോലും ഉണ്ടാകുന്നില്ല. നിങ്ങള്ക്ക് ഭ്രമരി വണ്ടിന്റെ ഉദാഹരണവും മനസ്സിലാക്കിത്തന്നല്ലോ. നിങ്ങള് ബ്രാഹ്മണ ബ്രാഹ്മണിമാരാണ്. ബ്രാഹ്മണിയും ഭ്രമരിവണ്ടും ഒരു പോലെയാണ്. ഭ്രമരി വണ്ട് എന്തു ജോലിയാണോ ചെയ്യുന്നത് അതു തന്നെയാണ് നിങ്ങളും ചെയ്യുന്നത്. അത്ഭുതമാണല്ലോ. ഭ്രമരിയുടെ ഉദാഹരണം, ആമയുടെ ഉദാഹരണം, സര്പ്പത്തിന്റെയെല്ലാം ശാസ്ത്രങ്ങളില് ഉണ്ട്. സന്യാസിമാര് മുതലായവരെല്ലാം ഈ ഉദാഹരണം നല്കാറുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയിലൂടെ ഇതെല്ലാം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാം ഭക്തീമാര്ഗമാണ്. ഭൂതകാലത്തിലെ മഹിമ പാടുക, പിന്നീട് മഹിമയ്ക്ക് യോഗ്യരാവുക. ഈ സമയത്തു തന്നെയാണ് ബാബ ഈ ശരീരത്തിലേക്ക് വരുന്നത്. ബ്രഹ്മാവിനെ ഭഗവാന് എന്നു പറയാന് സാധിക്കുകയില്ല. ഇതെല്ലാം പിന്നീട് അന്ധവിശ്വാസമായി മാറുന്നു. രാമനെയും കൃഷ്ണനെയും ഭഗവാന് എന്നു മനസ്സിലാക്കുന്നവരും ഉണ്ട്. കൃഷ്ണനെയും രാമനെയും പറയും സര്വ്വവ്യാപിയാണെന്ന് . ചിലര് കൃഷ്ണന്റെ ഭക്തരും ചിലര് രാധയുടെ ഭക്തരുമായിരിക്കും. രാധയുടെ ഭക്തര് പറയും സര്വ്വത്ര രാധ തന്നെ രാധ. കൃഷ്ണന്റെ ഭക്തര് പറയും എവിടെ നോക്കിയാലും കൃഷ്ണന് തന്നെ കൃഷ്ണന്. രാമന്റെ ഭക്തര് രാമന് തന്നെ രാമന് എന്നു പറയും. രാമന് കൃഷ്ണനെക്കാളും വലിയവനാണെന്ന് മനസ്സിലാക്കും. കാരണം രാമനെ തേത്രായുഗത്തിലും കൃഷ്ണനെ ദ്വാപരയുഗത്തിലുമാണ് കാണിച്ചിരിക്കുന്നത്. എത്ര അജ്ഞാനമാണ്. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. എത്രയധികം ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്, തീര്ച്ചയായും പരിധിയില്ലാത്ത അച്ഛന് ഉണ്ടായിരിക്കുമല്ലോ. നിങ്ങള്ക്ക് ആരോടു വേണമെങ്കിലും ചോദിക്കാന് സാധിക്കും, പ്രജാപിതാ ബ്രഹ്മാവിന്റെ പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ബാബയാണ് സ്വര്ഗത്തിന്റെ പുതിയ രചന രചിക്കുന്നത്. ബ്രഹ്മാവിലൂടെ ബ്രാഹ്മണര് എന്നു പാടാറുണ്ട്. ഏതുവരെ നിങ്ങളെല്ലാ ബ്രാഹ്മണരും ബ്രഹ്മാവിന്റെ മുഖവംശാവലി ബ്രാഹ്മണരായി മാറുന്നില്ലയോ അതുവരെയും ദാദയില് നിന്നും സമ്പത്തെടുക്കാന് സാധിക്കുകയില്ല. ബാബയില് നിന്നു തന്നെയാണ് പരിധില്ലാത്ത കുട്ടികള്ക്ക് പരിധില്ലാത്ത സമ്പത്ത് ലഭിക്കുന്നത്. സമ്പത്ത് എടുത്തിട്ടും ഉണ്ടായിരുന്നു, സ്വര്ഗവാസിയായി മാറിയിട്ടുമുണ്ടായിരുന്നു. ഇപ്പോള് നരകവാസിയായി മാറിക്കഴിഞ്ഞു. ഇപ്പോള് വീണ്ടും പ്രജാപിതാ ബ്രഹ്മാവിലൂടെ പരംപിതാ പരമാത്മാവ് വിഷ്ണുപുരി സ്വര്ഗം രചിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. ശിവബാബ ചോദിക്കുന്നു- ആദ്യം നിങ്ങള്ക്ക് ഈ ജ്ഞാനം ഉണ്ടായിരുന്നോ? ബ്രഹ്മാവിന്റെ ആത്മാവും പറയുന്നുണ്ട് എന്നിലും ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഞാനും വിഷ്ണുവിന്റെ പൂജാരിയായിരുന്നു. ആരാണോ പൂജ്യരായായിരുന്നത് അവര് തന്നെയാണ് പൂജാരിയായി മാറിയത്. ഇപ്പോള് ബാബ വീണ്ടും വന്ന് പൂജാരിയില് നിന്നും പൂജ്യരാക്കി ദേവീദേവതകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് ഉള്ളില് സന്തോഷം ഉണ്ടായിരിക്കണം. എന്നെ പരംപിതാ പരമാത്മാവ് വന്നാണ് ദത്തെടുത്തിരിക്കുന്നത്. മനുഷ്യന് മനുഷ്യനെയാണല്ലോ ദത്തെടുക്കാറുള്ളത്. ധാരാളം പേര് ഇങ്ങനെയുണ്ട്, അവര്ക്ക് സ്വന്തമായി കുട്ടികള് ഇല്ലെങ്കില് അവര് ദത്തെടുക്കാറുണ്ട്. ഇപ്പോള് ബാബയ്ക്കറിയാം എന്റെ എല്ലാ കുട്ടികളും രാവണന്റെതായി മാറിയിരിക്കുകയാണ്. അതിനാല് എനിക്ക് വീണ്ടും ദത്തെടുക്കേണ്ടി വന്നിരിക്കുകയാണ്. ബ്രഹ്മാവിലൂടെയാണ് തന്റെ കുട്ടികളെ ദത്തെടുക്കുന്നത്. ഈ ദത്തെടുക്കല് എത്ര അത്ഭുതകരമാണ്. നിങ്ങള്ക്കും അറിയാം ശിവബാബ നമ്മളെ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പറയുകയാണ്, ഞാന് നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നതിനു വേണ്ടി ദത്തെടുത്തിരിക്കുകയാണ്. ഈ ബ്രഹ്മാവിന് നല്കാന് സാധിക്കുകയില്ല. ഈ പ്രജാപിതാ ബ്രഹ്മാവും മനുഷ്യനാണല്ലോ. മനുഷ്യന് ഈ ജ്ഞാനം നല്കാന് സാധിക്കുകയില്ല. ജ്ഞാന സാഗരന് നിരാകാരനായ പരംപിതാ പരമാത്മാവു തന്നെയാണ് ഈ ജ്ഞാനം നല്കുന്നത്. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ ജ്ഞാനസാഗരന് എന്നു പറയുകയില്ല. ഇവര് 3 പേരുടെയും മഹിമ വേറെയാണ്. ജ്ഞാന സാഗരന് പതിതപാവനന് ഒരു ബാബയാണ്. മുഴുവന് ലോകത്തിലുള്ള മനുഷ്യരും ബാബയെ തന്നെയാണ് വിളിക്കുന്നത്. ഇംഗ്ലീഷിലും പറയാറുണ്ട് ബാബ ലിബറേറ്ററാണ്. ആരില് നിന്നാണോ ദു:ഖം ലഭിച്ചത് അവരില് നിന്നും മുക്തമാക്കുകയാണ്. ബാബയും ഇവിടെ വന്ന് രാവണനില് നിന്നുമാണ് മുക്തമാക്കുന്നത്. രാവണ രാജ്യവും ഇവിടെ തന്നെയാണ്. ഇവിടെ തന്നെയാണ് രാവണനെ കത്തിക്കുന്നത്. കത്തിച്ചതിനു ശേഷം പറയും സ്വര്ണ്ണത്തിന്റെ ലങ്ക കൊള്ളയടിക്കാന് പോവുകയാണ്. അവര്ക്ക് ഒന്നും തന്നെ അറിയുകയില്ല. രാവണന് എന്താണ് വസ്തു, എവിടുത്തെ ശത്രുവാണ് രാവണന്. രാമന്റെ സീതയെ തട്ടിക്കൊണ്ടു പോയി എന്നു മനസ്സിലാക്കുന്നുണ്ട്. എന്നാല് നമ്മള് എല്ലാവരും സീതകളാണെന്ന് മനസ്സിലാക്കുന്നില്ല. നമ്മള് രാവണന്റെ ജയിലില് കുടുങ്ങിയിരിക്കുകയാണ്. കഥകള് ഇരുന്ന് കേള്പ്പിക്കുന്നുണ്ട് എന്നാല് ഈ ജ്ഞാനം ആരിലും ഇല്ല. ശിവബാബ പറയുന്നു- ഞാന് ഈ ദൂരദേശത്തിലിരിക്കുന്നവന് ഈ പരദേശത്തിലേക്ക് വന്നിരിക്കുകയാണ്. ഈ പതിതലോകം പഴയതാണല്ലോ, ഇത് രാവണന്റെ ലോകമാണ്. വിളിക്കുന്നുണ്ട്, ബാബാ വരൂ, ഞങ്ങള് പതിതമായിക്കഴിഞ്ഞു. ബാബ പറയുന്നു എനിക്ക് പാവനമാക്കി മാറ്റാന് ഈ പതിത ലോകത്തിലേക്കു തന്നെ വരേണ്ടതായിട്ടുണ്ട്. അതും എനിക്ക് വരേണ്ടത് ഇങ്ങനെയുള്ള ശരീരത്തിലക്കാണ്, ആരാണോ നമ്പര്വണ് പാവനമായിരുന്നത്, സുന്ദരമായിരുന്നത്, അവരാണ് ഇപ്പോള് കറുത്തു പോയത്. എത്ര അത്ഭുതകരമായ കാര്യങ്ങളാണ്. എന്തുകൊണ്ടാണ് കൃഷ്ണനെ ശ്യാമ സുന്ദരന് എന്നു പറയുന്നത് ഇത് ആര്ക്കും അറിയുകയില്ല. ഒരു കൃഷ്ണനെ മാത്രമാണോ സര്പ്പം കൊത്തിയത്. സത്യയുഗത്തില് സര്പ്പം മുതലായവയൊന്നും ഉണ്ടാവുകയില്ല. ഈ അന്തിമജന്മത്തില് ഞാന് കാരണം പവിത്രമായി മാറുകയാണെങ്കില് പവിത്രലോകത്തിന്റെ അധികാരിയായി മാറും. കേവലം എന്നെ ഓര്മ്മിക്കൂ, പവിത്രമായിമാറൂ. അള്ളാഹുവിനെ ഓര്മ്മിക്കൂ എന്നാല് ചക്രവര്ത്തി പദവി നിങ്ങള്ക്കാണ്. ഇത് സഹജരാജയോഗമാണ്, സഹജ രാജപദവിയാണ്. കുട്ടി ജന്മമെടുത്തു അര്ത്ഥം സമ്പത്തിന് അവകാശിയായി മാറി. ഇവിടെയും കുട്ടികള്ക്കറിയാം നമ്മള് ബാബയുടേതായി മാറുകയാണെങ്കില് സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി നമ്മള്ക്കവകാശപ്പെട്ടതാണ്. ഇപ്പോള് ബാബ പറയുകയാണ്, നിങ്ങള് തമോപ്രധാനമായി മാറിക്കഴിഞ്ഞു. വീണ്ടും സതോപ്രധാനമായി മാറണം. യോഗവും ജ്ഞാനവും പഠിപ്പിക്കുന്നതില് ഒരു സെക്കന്റ് എടുത്താല് മതി, കുട്ടി ജന്മമെടുത്തു , അവകാശിയെയും നിശ്ചയിക്കപ്പെട്ടു. നിങ്ങള് ബാബയുടേതായി മാറിയിട്ടുണ്ടെങ്കില് രാജധാനിയുടെ സമ്പത്ത് നിങ്ങളുടേതാണ്. പക്ഷെ എല്ലാവരും രാജാവും റാണിയുമായി മാറുകയില്ലല്ലോ. ഇതാണ് രാജയോഗം. രാജാ- റാണി, പ്രജ, ധനവാന്, ദരിദ്രന് എല്ലാവരും വേണം. അതിനാലാണ് രുദ്രമാലയും ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് ഭക്തീ മാര്ഗത്തില് ജപിക്കുന്നത്. നമ്മള് രാജയോഗം പഠിക്കാനാണ് വന്നിരിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ. മാതാ- പിതാവിനെ പിന്തുടര്ന്ന് ആദ്യമാദ്യം സൂര്യവംശിയും ചന്ദ്രവംശിയുമായി മാറണം. സത് പുത്രന്മാരായ കുട്ടികള് മാതാപിതാവിനെ ഫോളോ ചെയ്ത് സിംഹാസനധാരിയായി മാറും. സ്വയം പുരുഷാര്ത്ഥം ചെയ്യണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, എന്നാല് ഓര്മ്മിക്കുന്നില്ല, ശ്രീമതമനുസരിച്ച് നടക്കുന്നുമില്ല. ഉള്ളില് സത്യതയില്ല. ഹൃദയം സത്യമാണെങ്കില് ശ്രീമതമനുസരിച്ച് നടക്കും. ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കും. ശ്രീമതത്തിലൂടെയാണ് നിങ്ങള്ക്ക് ദാദയില് നിന്നും സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവിന് സ്വര്ഗത്തിന്റെ സമ്പത്ത് നല്കാന് സാധിക്കുകയില്ല. മുത്തച്ഛന്റെ സമ്പത്ത് പേരകുട്ടികള്ക്ക് അവകാശപ്പെട്ടതാണ്. അച്ഛന്റെ സമ്പത്തിന് മക്കള് പങ്കാളികളാകുമ്പോള് അവകാശികളാകുന്നു. നിങ്ങള്ക്ക് ശിവബാബയില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ജ്ഞാനരത്നങ്ങള് ബാബയില് നിന്നു തന്നെയാണ് ലഭിക്കുന്നത്.

നിങ്ങള്ക്കറിയാമല്ലോ- നമ്മള് ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവീദേവതകളായി മാറുന്നത്. ജഗദംബ ആരാണ്? ബാബ മനസ്സിലാക്കി തരികയാണ്- ബ്രാഹ്മണിയായിരുന്നു. ജ്ഞാന ജ്ഞാനേശ്വരിയായിരുന്നു, പിന്നീട് രാജരാജേശ്വരിയായി മാറി. നിങ്ങളും ഇതു പോലെയായാണ് മാറുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ആത്മാവില് ഏതൊരു തമോപ്രധാന സംസ്ക്കാരമാണോ ഉള്ളത്, അതിനെ ഓര്മ്മയുടെ ബലത്തിലൂടെ പരിവര്ത്തനപ്പെടുത്തണം. സതോപ്രധാനമായി മാറണം.

2. ബാബയില് നിന്നും രാജധാനിയുടെ സമ്പത്ത് നേടുന്നതിനു വേണ്ടി സദാ സത്പുത്രനായ കുട്ടിയായിമാറി ശ്രീമതമനുസരിച്ച് നടക്കണം. സത്യമായ ബാബയോട് സത്യമായിട്ടിരിക്കണം. മാതാപിതാവിനെ പൂര്ണ്ണമായും ഫോളോ ചെയ്യണം. ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്തു കൊണ്ടിരിക്കണം.

വരദാനം:-

സഹയോഗികളോടൊപ്പം സഹയോഗിയാവുക – ഇത് മഹാവീരതയല്ല പക്ഷെ ബാബ അപകാരികള്ക്കും ഉപകാരം ചെയ്യുന്നത് പോലെ താങ്കള് കുട്ടികളും ബാപ്സമാനാകൂ. ആര് എത്ര തന്നെ സഹയോഗികളല്ലെങ്കിലും താങ്കള് തന്റെ സഹയോഗത്തിന്റെ ശക്തിയിലൂടെ സഹയോഗം ചെയ്യാത്തവരെ സഹയോഗിയാക്കൂ. ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത് അതായത് ഈ കാരണത്താലാണ് ഇവര് മുന്നോട്ട് പോകാത്തത്. ദുര്ബ്ബലരെ ദുര്ബ്ബലരാണെന്ന് മനസ്സിലാക്കി ഉപേക്ഷിക്കരുത് പകരം അവര്ക്ക് ശക്തി നല്കി ബലവാനാക്കൂ. ഈ കാര്യത്തില് ശ്രദ്ധ കൊടുക്കുന്നുവെങ്കില് സേവനമാകുന്ന പ്ലാനാകുന്ന ആഭരണങ്ങളില് വജ്രം തിളങ്ങും അര്ത്ഥം സഹജമായി പ്രത്യക്ഷത നടക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top