03 May 2021 Malayalam Murli Today – Brahma Kumaris

May 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ആത്മാഭിമാനീഭവ, നടക്കുമ്പോഴും, കറങ്ങുമ്പോഴും, ഇരിക്കുമ്പോഴും, എഴുന്നേല്ക്കുമ്പോഴും ഈ അഭ്യാസം തന്നെ ചെയ്തുകൊണ്ടിരിക്കൂ എന്നാല് നിങ്ങളുടെ ഉന്നതിയുണ്ടായിക്കൊണ്ടിരിക്കും.

ചോദ്യം: -

ഏത് കുട്ടികളുടെ ബുദ്ധിയിലാണ് ബാബയുടെ കൃത്യമായ ഓര്മ്മ ഉണ്ടാകുന്നത്?

ഉത്തരം:-

ബാബയെ കൃത്യമായ രീതിയില് അറിഞ്ഞ കുട്ടികള്ക്ക്. പല കുട്ടികളും പറയുന്നു-എങ്ങനെയാണ് ബിന്ദുവിനെ ഓര്മ്മിക്കുന്നത്. ഭക്തിയില് അഖണ്ഡ ജ്യോതിയാണെന്ന് മനസ്സിലാക്കി ഓര്മ്മിച്ചു വന്നു. ഇപ്പോള് ബിന്ദുവാണെന്നു പറയുമ്പോള് ആശയക്കുഴപ്പത്തിലാകുന്നു, അതിനാല് ആദ്യമാദ്യം ഈ നിശ്ചയമുണ്ടായിരിക്കണം, ബാബ അഖണ്ഡ ജ്യോതിയല്ല, അതിസൂക്ഷ്മമായ ബിന്ദുവാണ് അപ്പോഴേ ഓര്മ്മ കൃത്യമായി ഉണ്ടാകൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. എല്ലാ കുട്ടികളും ഓര്മ്മയില് ഇരിക്കുകയാണ്. മന്മനാഭവ. ഈ സംസ്കൃത ശബ്ദം വാസ്തവത്തില് ഇല്ല. ബാബ സഹജ രാജയോഗം പഠിപ്പിച്ചിരുന്നപ്പോള് ഈ സംസ്കൃത ശബ്ദങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. ബ്രഹ്മാബാബയ്ക്ക് സംസ്കൃതമൊന്നും അറിയില്ല. ബാബ ഹിന്ദിയില് തന്നെയാണ് മനസ്സിലാക്കിതരുന്നത്. ബ്രഹ്മാവാകുന്ന രഥത്തിന് ഹിന്ദിയും സിന്ധിയും ഇംഗ്ലീഷുമെല്ലാം അറിയാമെങ്കിലും ബാബ ഹിന്ദിയിലാണ് മനസ്സിലാക്കിതരുന്നത്. ആര് ഏത് ധര്മ്മത്തിലേതാണോ അവര്ക്ക് അവരവരുടെതായ ഭാഷകളാണ് ഉള്ളത്. ഇവിടെ ഹിന്ദി ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഭാഷ മനസ്സിലാക്കാന് വളരെ സഹജമാണ്. ഈ സ്കൂളും അത്ഭുതകരമാണ്. ഇവിടെ ഒരു പേപ്പറോ പെന്സിലോ പേനയോ ഒന്നും ആവശ്യമില്ല. ഇവിടെ ഒരു ശബ്ദം മാത്രം ഓര്മ്മിക്കണം. അര്ത്ഥം ബാബയെ ഓര്മ്മിക്കണം. ഗോഡ് അഥവാ ഈശ്വരനെ അഥവാ പരമപിതാ പരമാത്മാവിനെ ആരും ഓര്മ്മിക്കാതിരിക്കുന്നില്ല. എല്ലാവരും ഓര്മ്മിക്കുന്നുണ്ടെങ്കിലും ഈശ്വരന്റെ തിരിച്ചറിവില്ല. ബാബ തന്നെയാണ് വന്ന് തന്റെ പരിചയം നല്കുന്നത്. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സിനെ വളരെയധികം നീട്ടി എഴുതിയിരിക്കുന്നു. ബാബ തന്നെ വന്നാണ് മനസ്സിലാക്കിതരുന്നത്. ഇതൊന്നും വലിയ കാര്യവുമല്ല. അഹല്യകളും വൃദ്ധരായ മാതാക്കളുമെല്ലാം എന്ത് മനസ്സിലാക്കാനാണ്. ഇവിടെ വളരെ സഹജമാണ്. എത്ര ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കാന് സാധിക്കും. ബാബ എന്ന വാക്ക് പുതിയതൊന്നുമല്ല. ശിവന്റെ ക്ഷേത്രത്തിലേക്ക് പോകുമ്പോള് ഇത് നിരാകാരനായ ശിവബാബയാണ് എന്ന് ബുദ്ധിയിലേക്ക് വരുന്നു. എല്ലാ മനുഷ്യരും ബാബ എന്നാണ് പറയുന്നത്. നമ്മള് സര്വ്വാത്മാക്കളുടേയും അച്ഛന് ഒന്നാണ്. ശരീരത്തില് വസിക്കുന്ന എല്ലാ ജീവാത്മാക്കളും ബാബയെയാണ് ഓര്മ്മിക്കുന്നത്. എല്ലാ ധര്മ്മത്തിലുള്ളവരും പരമപിതാ പരമാത്മാവിനെ തീര്ച്ചയായും ഓര്മ്മിക്കുന്നു. ബാബ പരമധാമത്തില് വസിക്കുന്ന അച്ഛനാണ്. നാമെല്ലാവരും പരമധാമത്തില് വസിച്ചവരാണ്. അതിനാല് ബാബയെ മാത്രം ഓര്മ്മിക്കണം. നമുക്ക് പാവനമായി മാറണമെന്ന് ആഗ്രഹമുണ്ട്. അല്ലയോ പതിതരെ പവനമാക്കി മാറ്റുന്ന ബാബാ വരൂ എന്ന് വിളിക്കുന്നു. പുതിയ ലോകം പാവനമായിരുന്നു. ഇപ്പോള് വീണ്ടും പഴയതായിരിക്കുന്നു. ഈ ലോകത്തെ ആരും പുതിയതെന്ന് പറയില്ല. പുതിയ ഭാരതത്തില് ദേവീ-ദേവതകള് രാജ്യം ഭരിച്ചിരുന്നു എന്ന് ഭാരതവാസികള്ക്കറിയാം. പുതിയ ഭാരതമായിരുന്നപ്പോള് അതിനു മുമ്പ് ഏതു യുഗമായിരുന്നു? സംഗമയുഗം. ഇതിനെക്കാളും സഹജമായി പറയണം. പുതിയതിനു മുമ്പ് പഴയതായിരുന്നു. സംഗമയുഗത്തെ മനുഷ്യര്ക്ക് ഇത്രയും സഹജമായി മനസ്സിലാക്കാന് സാധിക്കില്ല. പുതിയ ലോകത്തിന്റേയും പഴയ ലോകത്തിന്റേയും മധ്യത്തിലുളളതിനെ സംഗമമെന്ന് പറയുന്നു. ബാബയെക്കുറിച്ച് തന്നെയാണ് പറയുന്നത്-അല്ലയോ പതിതപാവനാ വരൂ ഞങ്ങളെ പാവനമാക്കി മാറ്റൂ. ഞങ്ങള് പതിതമായി മാറിയിരിക്കുന്നു. പുതിയ ലോകത്തില് ആരും വിളിക്കില്ല. ഈ ഭാരതം ആദ്യം പാവനമായിരുന്നു എന്ന് നിങ്ങള്ക്കിപ്പോള് വിവേകമുണര്ന്നു കഴിഞ്ഞു. അല്ലയോ പതിത-പാവനാ വരൂ എന്ന് ഒരുപാട് നാളുകളായി വിളിച്ചുവരുന്നു. പതിത ലോകം എപ്പോള് പൂര്ത്തിയാകുമെന്ന് മനുഷ്യര്ക്ക് അറിയില്ല. ശാസ്ത്രങ്ങളില് 40,000 വര്ഷം ഇനിയും കലിയുഗം (പതിത ലോകം) നടക്കുമെന്ന് മനുഷ്യര് പറയുന്നു. തികച്ചും ഘോരമായ അന്ധകാരത്തിലാണ്. ഇപ്പോള് നിങ്ങള് പ്രകാശത്തിലാണ്. ബാബയാണ് നിങ്ങളെ ഇപ്പോള് പ്രകാശത്തിലേക്ക് കൊണ്ടുവന്നത്. 5000 വര്ഷത്തിലാണ് സൃഷ്ടിയുടെ ചക്രം പൂര്ത്തിയാകുന്നത്. ഇന്നലത്തെ കാര്യമാണ്. നിങ്ങള് രാജ്യം ഭരിച്ചിരുന്നു. അപ്പോള് ഈ ലക്ഷമീ-നാരായണന്റെ രാജ്യമായിരുന്നു, സ്വര്ഗ്ഗമായിരുന്നു. പാവനമായ ലോകത്തില് ഉപദ്രവങ്ങളൊന്നും ഉണ്ടാകുന്നില്ല. ഉപദ്രവങ്ങളുണ്ടാകുന്നതു തന്നെ രാവണ രാജ്യത്തിലാണ്. ഇവിടെ നിങ്ങള്ക്ക് ബാബയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് സന്മുഖത്ത് കാതുകളിലൂടെയാണ് കേള്ക്കുന്നത്. ആരാണ് കേള്ക്കുന്നത്? ആത്മാവ്. ആത്മാവിന് വളരെയധികം സന്തോഷം തോന്നുന്നു. നമുക്ക് ബാബയെ വീണ്ടും ലഭിച്ചിരിക്കുകയാണ്. ബാബയില് നിന്നും സമ്പത്ത് നേടിയിരുന്നു. ഇപ്പോള് ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. ഇതില് എഴുതാനോ പഠിക്കാനോ ഉളള കാര്യമൊന്നുമില്ല. ആരെങ്കിലും വരുമ്പോള് ചോദിക്കാറുണ്ട്-നിങ്ങള് എന്തിനാണ് വന്നത്? അപ്പോള് പറയും-ഇവിടുത്തെ മഹാത്മാവിനെ കാണാനാണ്. എന്തിനാണ് നിങ്ങള്ക്കെന്തുവേണം? നിങ്ങള്ക്കെന്തെങ്കിലും ഭിക്ഷ വേണോ? സന്യാസിയാണെങ്കില് റൊട്ടിക്കഷ്ണം നല്കാം. സന്യാസിമാര് ആരുടെയെങ്കിലും അടുത്ത് പോവുകയാണെങ്കിലോ അഥവാ വഴിയില് വെച്ച് കാണുകയാണെങ്കിലോ ധാര്മ്മിക മനുഷ്യര് മനസ്സിലാക്കും, ഇവര് പവിത്രമായ മനുഷ്യരാണ്, ഇവര്ക്ക് ഭോജനം കൊടുക്കുന്നത് നല്ലതാണ്. ഇപ്പോളാണെങ്കില് പവിത്രതയുമില്ല. തികച്ചും തമോപ്രധാന ലോകമാണ്. ഈ ലോകത്തില് വളരെ അഴുക്കാണ്. മനുഷ്യര് എന്തുമാത്രം പരവശരാണ്. ഇവിടെയാണെങ്കില് അതിന്റെ കാര്യം തന്നെയില്ല. ബാബ പറയുന്നു- ഒന്നും എഴുതേണ്ടതായോ ചെയ്യേണ്ടതായോ ഉള്ള കാര്യമൊന്നുമില്ല. ഈ പോയിന്റുകളെല്ലാം എഴുതുന്നതു തന്നെ ധാരണ ചെയ്യുന്നതിനുവേണ്ടിയാണ്. എങ്ങനെയാണോ ഡോക്ടര്മാരുടെ അടുത്ത് ഇത്രയും മരുന്നുകളുള്ളത്. എത്ര മരുന്നുകളാണ് ഓര്മ്മയില് വെക്കുന്നത്. വക്കീലിന്റെ ബുദ്ധിയില് എത്ര നിയമത്തിന്റെ കാര്യങ്ങളാണ് ഓര്മ്മവരുന്നത്. നിങ്ങള്ക്ക് ഒരേ ഒരു കാര്യം തന്നെയാണ് ഓര്മ്മയില് വെക്കേണ്ടത്. അതും വളരെ സഹജമാണ്. നിങ്ങള് പറയുന്നു-ഒരേ ഒരു ശിവബാബയെ മാത്രം ഓര്മ്മിക്കൂ. മനുഷ്യര് പറയുന്നു- എങ്ങനെ ശിവബാബ വരുന്നു! ഇതും നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ഈശ്വരന് എവിടെയാണ്? ഒന്ന് ഈശ്വരന് നാമ രൂപത്തില് നിന്നും വേറിട്ടതാണെന്ന് പറയുന്നു അല്ലെങ്കില് പറയും സര്വ്വവ്യാപിയെന്ന്. രണ്ട് ശബ്ദങ്ങളിലും രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. നാമ-രൂപത്തില് നിന്ന് വേറിട്ടതായി മറ്റൊരു വസ്തുവുമില്ല. പിന്നീട് പറയുന്നു-പട്ടിയിലും പൂച്ചയിലുമെല്ലാം പരമാത്മാവുണ്ട്. രണ്ടും പരസ്പര വിരുദ്ധമായ കാര്യമാണ്. അതിനാല് ബാബ തന്റെ പരിചയം നല്കുന്നു-അച്ഛനായ എന്നെ ഓര്മ്മിക്കൂ. സഹജ രാജയോഗമെന്ന മഹിമയുണ്ട്. ബാബ പറയുന്നു- യോഗം എന്ന വാക്ക് മാറ്റൂ, ഓര്മ്മിക്കൂ. ചെറിയ കുട്ടികള് എങ്ങനെയാണോ അമ്മയേയും അച്ഛനേയും കാണുമ്പോള് തന്നെ പെട്ടെന്ന് വന്ന് കെട്ടിപ്പിടിക്കുന്നത്. എന്റെ അച്ഛനും അമ്മയും തന്നെയാണോ എന്ന് ആദ്യം തന്നെ ചിന്തിച്ചു നില്ക്കുമോ? ഇല്ല, ഇതില് ചിന്തിക്കേണ്ട കാര്യം തന്നെയില്ല. നിങ്ങള്ക്കും ശിവബാബയെ ഓര്മ്മിക്കണം. ഭക്തിമാര്ഗ്ഗത്തിലും നിങ്ങള് ശിവന്റെ ലിംഗത്തില് പൂക്കളര്പ്പിച്ചു വന്നു. മുഹമ്മദ് ഗസ്നി കൊള്ളയടിച്ച സോമനാഥ ക്ഷേത്രം എത്ര ഗംഭീരമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. സോമനാഥ ക്ഷേത്രം ഭാരതത്തില് പ്രസിദ്ധമാണ്. ഏറ്റവും ആദ്യം ശിവന്റെ പൂജയാണ് ഉണ്ടാകേണ്ടത്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വന്നുകഴിഞ്ഞു. പൂജയെല്ലാം ചെയ്തു വന്നെങ്കിലും ഇത് ജഢചിത്രമാണെന്ന് നിങ്ങള്ക്ക് അറിയില്ലായിരുന്നു. ചൈതന്യത്തില് വന്നതുകൊണ്ടാണ് തീര്ച്ചയായും വര്ഷ-വര്ഷം ശിവജയന്തി ആഘോഷിച്ചുവരുന്നത്. ശിവ പരമാത്മാവ് നിരാകാരനാണ് എന്നും പറയാറുണ്ട്. നമ്മള് ആത്മാക്കളും നിരാകാരികളാണെന്ന് അറിയാം. ഇപ്പോള് നിങ്ങള് ആത്മാഭിമാനിയായി മാറുന്നു. വളരെ സഹജമാണ്. ബാബ നമ്മുടെ അച്ഛനാണ്. ജ്ഞാനത്തിന്റെ സാഗരനും സുഖത്തിന്റെ സാഗരനും പതിത-പാവനനുമാണ്. ബാബക്ക് ഒരുപാട് മഹിമയുണ്ട്. ബ്രഹ്മാ, വിഷ്ണു, ശങ്കരന് മഹിമ ഇത്രയ്ക്കില്ല. ഒരേയൊരു ബാബയ്ക്ക് മാത്രമാണ് ഇത്രയും മഹിമ പാടുന്നത്. ബാബ വന്നാണ് നമ്മള് കുട്ടികള്ക്ക് സമ്പത്ത് നല്കുന്നതെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ലൗകീക അച്ഛന് കുട്ടികളെ പാലിക്കുകയും വളര്ത്തുകയും ചെയ്യുന്നു, എന്നാല് പഠിപ്പിക്കുന്നില്ല. പഠിക്കാന് സ്കൂളിലാണ് പോകുന്നത്. പിന്നീടാണ് വാനപ്രസ്ഥത്തില് ഗുരുക്കന്മാരുടെ സമീപത്തേക്ക് പോകുന്നത്. ഇന്നത്തെ കാലത്ത് ചെറിയവര്ക്കും വലിയവര്ക്കുമെല്ലാം ഗുരുക്കന്മാരുണ്ട്. ഇവിടെ നിങ്ങള് കുട്ടികളോട് ശിവബാബയെ ഓര്മ്മിക്കാനാണ് പറയുന്നത്. എല്ലാവര്ക്കും ഓര്മ്മിക്കാന് അവകാശമുണ്ട്. എല്ലാവരും എന്റെ കുട്ടികളാണ്. നിങ്ങളിലും നല്ല രീതിയില് ഓര്മ്മിക്കുന്നവരുണ്ട്. പലരും ചോദിക്കാറുണ്ട്- ബാബാ, ആരെയാണ് ഓര്മ്മിക്കേണ്ടത്? ബിന്ദുവിനെ എങ്ങനെയാണ് ഓര്മ്മിക്കുന്നത്. വലിയ വസ്തുവിനെയാണ് ഓര്മ്മിക്കുക. ശരി, നിങ്ങള് ഓര്മ്മിക്കുന്ന പരമാത്മാവ് ആരാണ്? അപ്പോള് പറയും അഖണ്ഡ ജ്യോതി സ്വരൂപമാണെന്ന്. എന്നാല് അങ്ങനെയല്ല. അഖണ്ഡ ജ്യോതിയെ ഓര്മ്മിക്കുക എന്നത് തെറ്റാണ്. കൃത്യമായ ഓര്മ്മ വേണം. ആദ്യം ബാബയെ കൃത്യമായി അറിയണം. ബാബ തന്നെയാണ് വന്ന് തന്റെ പരിചയം നല്കുന്നത്. ഒപ്പം കുട്ടികള്ക്ക് മുഴുവന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ വാര്ത്ത കേള്പ്പിക്കുകയും ചെയ്യുന്നു. വിസ്താരത്തിലും അതുപോലെ തന്നെ ഭൂപടത്തിലും. ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് പാവനമായി മാറണമെങ്കില് അതിനുവേണ്ടി ഒരു വഴി മാത്രമെയുള്ളൂ-എന്നെ ഓര്മ്മിക്കൂ. എന്നെ പറയുന്നതു തന്നെ പതിത-പാവനന് എന്നാണ്. ആത്മാവിനെയാണ് പാവനമാക്കി മാറ്റേണ്ടത്. ആത്മാവ് തന്നെയാണ് പറയുന്നത് നമ്മള് പതിതമായി മാറിയിരിക്കുന്നു. നമ്മള് പാവനമായിരുന്നു, ഇപ്പോള് പതിതരാണ്. എല്ലാവരും തമോപ്രധാനമാണ്. ഓരോ വസ്തുവും ആദ്യം സതോപ്രധാനവും പിന്നീട് തമോപ്രധാനവുമായിരിക്കും. ആത്മാവ് സ്വയം പറയുന്നു- ഞാന് പതിതമായിരിക്കുന്നു, എന്നെ പാവനമാക്കി മാറ്റൂ. ശാന്തിധാമത്തില് പതിത ആത്മാക്കളില്ല. ഇവിടെ പതിതരുമാണ് ദുഃഖികളുമാണ്. പാവനമായിരുന്നപ്പോള് സുഖികളായിരുന്നു. അതിനാല് ആത്മാവ് തന്നെയാണ് പറയുന്നത്-ഞങ്ങളെ പാവനമാക്കി മാറ്റൂ എന്നാല് ഞങ്ങള് ദുഃഖത്തില് നിന്ന് മുക്തമാകും.

ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നതെന്ന് നിങ്ങള് മനസ്സിലാക്കുന്നു. ആത്മാവ് തന്നെയാണ് ജഡ്ജും വക്കീലുമായി മാറുന്നത്. ആത്മാവ് തന്നെയാണ് പറയുന്നത്-ഞാന് രാജാവാണ്, ഇന്നയാളാണ് എന്നെല്ലാം. ഇപ്പോള് ഈ ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കണം. ഇതിനെയാണ് ആത്മാഭിമാനിയെന്ന് പറയുന്നത്. ദേഹമുണ്ടായിട്ടും ആത്മാഭിമാനി സ്ഥിതി. രാവണ രാജ്യത്തില് ദേഹാഭിമാനികളായിരിക്കും. ഇപ്പോള് തന്നെയാണ് ബാബ ആത്മാഭിമാനിയാക്കി മാറ്റുന്നത്. ഈ സമയം ആത്മാവ് പതിതവും ദുഃഖിയുമാണ്. അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ ബാബാ വരൂ. ഡ്രാമയുടെ പദ്ധതിയനുസരിച്ച് പതിതത്തില് നിന്നും പാവനവും, പാവന അവസ്ഥയില് നിന്നും പതിതവുമായി മാറി വന്നു. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ 84 ജന്മങ്ങള് എങ്ങനെ പൂര്ത്തിയായി എന്ന് ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് ഈ കാര്യങ്ങളൊന്നും മറക്കരുത്. സ്വദര്ശന ചക്രധാരിയായിരിക്കൂ. എഴുന്നേള്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് നമുക്ക് മുഴുവന് ജ്ഞാനവുമുണ്ട്. നിങ്ങള് മനസ്സിലാക്കുന്നു പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള് പരിധിയില്ലാത്ത സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, നിങ്ങള്ക്ക് ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. ബാബയെ ഓര്മ്മിക്കുക വിശപ്പിന് വല്ലതും കഴിക്കുക. മതി.

മധുര-മധുരമായ വളരെക്കാലങ്ങള്ക്കുശേഷം തിരികെ കിട്ടിയ കുട്ടികളോട് ബാബ ഇടയ്ക്കിടെ പറയുന്നു-കുട്ടികളെ, വയറിനുവേണ്ടി കേവലം റൊട്ടിക്കഷ്ണം കഴിക്കണം. വയറ് കൂടുതലൊന്നും കഴിക്കുന്നില്ല. കാല്കിലോ ഗോതമ്പുമാവ് മാത്രം മതി. ചപ്പാത്തിയും പരിപ്പുകറിയും മതി. പത്ത് രൂപ കൊണ്ടും മനുഷ്യന് വയറു നിറയ്ക്കുന്നു, ചിലര് പത്തായിരത്തിനും വയറു നിറയ്ക്കുന്നു. പാവപ്പെട്ടവര് എന്താണ് കഴിക്കുന്നത്. എന്നിട്ടും അവര് വളരെ ആരോഗ്യശാലികള് തന്നെയാണല്ലോ. പലതരം വസ്തുക്കള് മനുഷ്യര് കഴിക്കുമ്പോള് ഒന്നുകൂടി രോഗികളാകുന്നു. ഡോക്ടര്മാരുപോലും പറയുന്നു-ഒരേ രീതിയിലുള്ള ഭോജനം കഴിക്കൂ എന്നാല് അസുഖം വരില്ല എന്ന്. അതിനാല് ബാബയും മനസ്സിലാക്കിതരുന്നു റൊട്ടിക്കഷ്ണം കഴിക്കൂ. എന്ത് ലഭിച്ചുവോ അതില് തൃപ്തരായിരിക്കൂ. ചപ്പാത്തിയും പരിപ്പുകറിയും പോലെ മറ്റൊരു വസ്തുവുമില്ല. കൂടുതല് ആര്ത്തിയും പാടില്ല. സന്യാസിമാര് എന്താണ് ചെയ്യുന്നത്? വീടെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നു. തത്വത്തെ പരമാത്മാവെന്ന് മനസ്സിലാക്കി ഓര്മ്മിക്കുന്നു. ബ്രഹ്മത്തില് പോയി ലയിക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാല് അങ്ങനെയല്ല. ആത്മാവ് അമരനാണ്. ലയിക്കുന്നതിന്റെ കാര്യമില്ല. പിന്നീട് ആത്മാവാണ് പവിത്രവും അപവിത്രവുമാകുന്നത്. നിങ്ങള്ക്ക് എത്ര നല്ല ജ്ഞാനമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള് തന്നെയാണ് പ്രാപ്തിയും അനുഭവിക്കുന്നത്. പിന്നീട് ഈ ജ്ഞാനം മറന്നുപോകും. വീണ്ടും ഏണിപ്പടി താഴേക്ക് ഇറങ്ങണം. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. നമ്മള് എങ്ങനെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഈ പാര്ട്ട് ഒരിക്കലും ആരുടേയും അവസാനിക്കുന്നില്ല. പൂര്വ്വ നിശ്ചിതമായ ഈ നാടകം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭഗവാന് എപ്പോള്, എങ്ങനെ, എവിടുന്നാണ് ഈ നാടകം ഉണ്ടാക്കിയതെന്ന് പറയാന് സാധിക്കില്ല. ഇത് കറങ്ങിക്കൊ ണ്ടേയിരിക്കുന്നു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ചോദിക്കാറുണ്ട്- ഡ്രാമയാണോ അതോ ഈശ്വരനാണോ സര്വ്വശക്തിവാന്? അപ്പോള് പറയും ഈശ്വരനാണ് സര്വ്വശക്തിവാന്. ഈശ്വരന് എല്ലാം ചെയ്യാന് സാധിക്കുമെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു-ഞാനും ഡ്രാമയിലെ ബന്ധനത്തില് അകപ്പെട്ടിരിക്കുകയാണ്. എനിക്ക് പതിതരെ പാവനമാക്കി മാറ്റാനായി വരേണ്ടി വരുകയാണ്. നിങ്ങള് സത്യയുഗത്തില് സുഖികളാകുന്നു. ബാബയും പരമധാമത്തില് ചെന്ന് വിശ്രമിക്കുന്നു. നിങ്ങള് ബാബയുടെ ശിരസ്സിലെ കിരീടധാരിയാകുന്നു. നിങ്ങളുടെ സവാരി കാണിച്ചിട്ടുള്ളത് സിംഹത്തിനുമേലാണ്.

നിങ്ങള്ക്കറിയാം ഓരോ സെക്കന്റിലും എന്തെല്ലാമാണോ നടക്കുന്നത് അതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നിങ്ങള്ക്ക് എത്ര നല്ല ജ്ഞാനമാണ് നല്കുന്നത്. നിങ്ങള് ബാബയേയും സമ്പത്തിനേയും മാത്രം ഓര്മ്മിക്കൂ. മതി. പേപ്പറിന്റേയോ പെന്സിലിന്റേയൊന്നും ആവശ്യമില്ല. ബ്രഹ്മാബാബയും പഠിക്കുന്നുണ്ട് എന്നാല് തന്റെ പക്കല് ഒന്നും തന്നെ വെക്കുന്നില്ല. ബാബയെ മാത്രം ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കും. എത്ര സഹജമാണ്. ഓര്മ്മയിലൂടെ നിങ്ങള് സദാ ആരോഗ്യമുള്ളവരായി മാറും. ഇതാണ് ധാരണയുടെ കാര്യം. എഴുതുന്നതിലൂടെ എന്ത് പ്രയോജനമാണ്! ഇതെല്ലാം വിനാശമാകാനുളളതാണ്. എന്നാല് ചിലരെല്ലാം ഓര്മ്മിക്കാന് വേണ്ടി എഴുതാറുണ്ട്. ഏതെങ്കിലും കാര്യം ഓര്മ്മിക്കണമെങ്കില് അവര് തന്റെ വസ്ത്രാഗ്രത്തില് കെട്ടിട്ട് വെക്കാറുണ്ട്. നിങ്ങളും അതുപോലെ ബുദ്ധിയില് കെട്ടിട്ട് വെക്കൂ. ശിവബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. ഇത് വളരെ സഹജമാണ്-യോഗം എന്നാല് ഓര്മ്മ. പറയുന്നു-ബാബാ ഓര്മ്മ നില്ക്കുന്നില്ല. എങ്ങനെ യോഗത്തില് ഇരിക്കും? നോക്കൂ, ലൗകീക അച്ഛന്റെ ഓര്മ്മ ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ഉണ്ടാകുന്നു. നിങ്ങളും കേവലം ഓര്മ്മിച്ചാല് മതി, നിങ്ങളുടെ തോണി അക്കരെയെത്തും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സ്വദര്ശന ചക്രധാരിയായി മാറി 84 ന്റെ ചക്രത്തെ ബുദ്ധിയില് കറക്കിക്കൊണ്ടേയിരിക്കണം. പരിധിയില്ലാത്ത ബാബയെ ഓര്മ്മിച്ച് പരിധിയില്ലാത്ത സമ്പത്ത് നേടുകയും പാവനമായി മാറുകയും വേണം.

2. ഒരു വസ്തുവിനോടും അത്യാഗ്രഹം വെക്കരുത്. ലഭിച്ചതില് തൃപ്തരായിരിക്കണം. റൊട്ടിക്കഷ്ണം കഴിച്ചു കൊണ്ടും ബാബയുടെ ഓര്മ്മയില് ഇരിക്കണം.

വരദാനം:-

ബുദ്ധിയാകുന്ന കാല് അല്പം പോലും മര്യാദയാകുന്ന വരക്കുള്ളില് നിന്ന് പുറത്ത് വെക്കാത്ത കുട്ടികള് ഭാഗ്യശാലികളും സ്നേഹികളുമായിരിക്കുന്നു. അവര്ക്ക് ഒരിക്കലും ഒരു വിധത്തിലുമുള്ള വിഘ്നങ്ങളോ കൊടുങ്കാറ്റോ പരവശതയോ ഉദാസീനതയോ വരിക സാദ്ധ്യമല്ല. അഥവാ വരുന്നുണ്ടെങ്കില് മനസ്സിലാക്കിക്കൊള്ളണം തീര്ച്ചയായും ബുദ്ധിയാകുന്ന കാല് മര്യാദയാകുന്ന വരക്ക് പുറത്ത് പോയിക്കാണും. വരക്ക് വെളിയില് പോവുക അര്ത്ഥം ഫക്കീറാവുക, അതിനാല് ഒരിക്കലും ഫക്കീര് അതായത് യാചിക്കുന്നവരാകരുത്, മറിച്ച് സര്വ്വ പ്രാപ്തിസമ്പന്ന ശക്തിശാലിയാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top