28 April 2021 Malayalam Murli Today – Brahma Kumaris
27 April 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - യോഗത്തിലൂടെ മാത്രമേ ആത്മാവിലെ കറ ഇല്ലാതാകൂ, ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് പ്രാപ്തമാകൂ, അതിനാല് എത്ര കഴിയുമോ യോഗബലത്തെ വര്ദ്ധിപ്പിക്കൂ.
ചോദ്യം: -
ദേവി ദേവതകളുടെ കര്മ്മം ശ്രേഷ്ഠമായിരുന്നു, ഇപ്പോള് എല്ലാവരുടേയും കര്മ്മം എന്തുകൊണ്ടാണ് ഭ്രഷ്ടമായിരിക്കുന്നത്?
ഉത്തരം:-
എന്തുകൊണ്ടെന്നാല് തന്റെ യഥാര്ത്ഥ ധര്മ്മത്തെ മറന്നിരിക്കുകയാണ്. ധര്മ്മത്തെ മറന്നതിലൂടെ ഏത് കര്മ്മം ചെയ്താലും അത് ഭ്രഷ്ടമായി തീരുന്നു. ബാബ നിങ്ങള്ക്ക് തന്റെ സത്യമായ ധര്മ്മത്തിന്റെ തിരിച്ചറിവ് നല്കുകയാണ്, അതോടൊപ്പം മുഴുവന് വിശ്വത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുകയാണ്, നിങ്ങള് ഇത് എല്ലാവര്ക്കും കേള്പ്പിച്ചു കൊടുക്കണം, ബാബയുടെ സത്യമായ പരിചയം നല്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മുഖം നോക്കൂ മനുഷ്യാ….
ഓം ശാന്തി. ഇത് ആരാണ് പറഞ്ഞത്, ആരോടാണ് പറഞ്ഞത്. ബാബ കുട്ടികളോടാണ് പറയുന്നത്. ബാബ കുട്ടികളെ പതിതത്തില് നിന്നും പാവനമാക്കുകയാണ്. കുട്ടികള് മനസ്സിലാക്കി, നമ്മള് ഭാരതവാസികള് ദേവിദേവതകളായിരുന്നു, അവര് ഇപ്പോള് 84 ജന്മങ്ങളുടെ ചക്രം കറങ്ങി സതോപ്രധാനതയില് നിന്നും കടന്ന് ഇപ്പോള് സതോ, രജോ, തമോവും കഴിഞ്ഞ് തമോപ്രധാനമായി തീര്ന്നിരിക്കുന്നു. ഇപ്പോള് വീണ്ടും പതിതരെ പാവനമാക്കുന്ന ബാബ പറയുകയാണ് തന്റെ ഹൃദയത്തോട് ചോദിക്കണം, ഞാന് എത്രത്തോളം പുണ്യാത്മാവായിട്ടുണ്ട്? നിങ്ങള് സതോപ്രധാനമായ പവിത്ര ആത്മാക്കളായിരുന്നു, എപ്പോള് ആദ്യമാദ്യം നിങ്ങളെ ദേവിദേവതാ എന്ന് വിളിച്ചിരുന്നോ, അതിനെ ആദി സനാതന ദേവി ദേവതാ ധര്മ്മം എന്ന് പറയും. ഇപ്പോള് ഒരു ഭാരതവാസിയും സ്വയത്തെ ദേവിദേവതാ ധര്മ്മത്തിലേതാണ് എന്ന് പറയില്ല. ഹിന്ദു എന്ന് പറയുന്നത് ഒരു ധര്മ്മമല്ല. പക്ഷെ പതിതമായത് കാരണം സ്വയത്തെ ദേവതാ എന്ന് വിളിക്കാന് സാധിക്കുന്നില്ല. സത്യയുഗത്തില് ദേവതകള് പവിത്രരായിരുന്നു. പവിത്ര പ്രവൃത്തി മാര്ഗ്ഗമായിരുന്നു, യഥാ രാജാ റാണി തഥാ പ്രജാ എല്ലാവരും പവിത്രരായിരുന്നു. ഭാരതവാസികള്ക്ക് ബാബ ഓര്മ്മ ഉണര്ത്തി തരുകയാണ് നിങ്ങള് പവിത്ര പ്രവൃത്തി മാര്ഗ്ഗത്തിലുള്ള ആദി സനാതന ദേവി ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു, അതിനെ സ്വര്ഗ്ഗം എന്നാണ് പറഞ്ഞിരുന്നത്. അവിടെ ഒരു ധര്മ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആദ്യ നമ്പറിലുള്ള മഹാരാജാ മഹാറാണി ലക്ഷ്മി നാരായണനായിരുന്നു. അവരുടെ കുലമായിരുന്നു അതോടൊപ്പം ഭാരതം വളരെ ധനവാനായിരുന്നു, അത് സത്യയുഗമായിരുന്നു. പിന്നീട് ത്രേതയിലേക്ക് വന്നു അപ്പോഴും പൂജ്യ ദേവിദേവതകള് അഥവാ ക്ഷത്രിയര് എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്ന് ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു, പിന്നെ സീതാ-രാമന്റെ രാജ്യമായിരുന്നു, അവരുടെ കുലമായിരുന്നു. ഏതുപോലെയാണോ ക്രിസ്ത്യന്സില് പറയാറുണ്ടല്ലോ എഡ്വേര്ഡ് ഒന്നാമന്, രണ്ടാമന്…ഇങ്ങനെ പോകുന്നു. അതുപോലെയായിരുന്നു ഭാരതത്തിലും. 5000 വര്ഷത്തിന്റെ കാര്യമാണ് അര്ത്ഥം 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതത്തില് ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. പക്ഷെ അവര്ക്ക് ഈ രാജ്യം എപ്പോള് എങ്ങനെ പ്രാപ്തമായി എന്നത് ആര്ക്കും അറിയില്ല. സൂര്യവംശി രാജ്യം പിന്നെ ചന്ദ്രവംശി രാജ്യമായി എന്തുകൊണ്ടെന്നാല് പുനര്ജന്മം എടുത്തെടുത്ത് ഏണിപ്പടി താഴേക്ക് ഇറങ്ങി. ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആര്ക്കുമറിയില്ല. രചയിതാവ് ബാബയാണെങ്കില് സത്യയുഗി പുതിയ ലോകത്തിന്റെ രചയിതാവും ബാബയായിരിക്കുമല്ലോ. ബാബ പറയുകയാണ് കുട്ടികളെ, നിങ്ങള് ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് സ്വര്ഗ്ഗത്തിലായിരുന്നു. ഈ ഭാരതം സ്വര്ഗ്ഗമായിരുന്നു പിന്നീട് നരകമായി മാറി. ലോകര്ക്ക് ഈ വിശ്വത്തിന്റെ ചരിത്രത്തെ കുറിച്ചോ ഭൂമിശാസ്ത്രത്തെ കുറിച്ചോ അറിയില്ല. ഞങ്ങള്ക്ക് രചനയുടേയും രചയിതാവിന്റെയും ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് അറിയില്ല എന്നാണ് ഋഷി മുനിമാര് പോലും പറഞ്ഞിരുന്നത്. എങ്ങനെ മറ്റുള്ളവര്ക്ക് മനസ്സിലാക്കാന് കഴിയും, അതാണ് ബാബയിരുന്ന് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. ശിവബാബ ഭാരതത്തിലാണ് ദിവ്യ ജന്മം എടുക്കുന്നത്. അതാണ് ശിവജയന്തി ആഘോഷിക്കുന്നത്. ശിവജയന്തിക്ക് ശേഷം ഗീതാ ജയന്തിയാണ് വരേണ്ടത്. പിന്നെ കൃഷ്ണ ജയന്തിയും. പക്ഷെ ഈ ജയന്തിയുടെ രഹസ്യം ഭാരതവാസികള്ക്ക് അറിയില്ല അതായത് ശിവജയന്തി എപ്പോഴാണ് എന്നതും അറിയില്ല. മറ്റു ധര്മ്മത്തിലുള്ളവര് പെട്ടെന്ന് പറയും – ബുദ്ധന്റെ ജയന്തി, ക്രിസ്തുവിന്റെ ജയന്തി എപ്പോഴാണ് എന്നത്. ഭാരതവാസികളോട് ശിവജയന്തി എപ്പോഴാണ് എന്ന് ചോദിക്കൂ- ആര്ക്കും അറിയില്ല. ഭാരതത്തിലാണ് ശിവന് വരുന്നത്, വന്ന് എന്താണ് ചെയ്തത്? ഇതൊന്നും ആര്ക്കും അറിയില്ല. സര്വ്വ ആത്മാക്കളുടേയും അച്ഛനാണ് ശിവന്. ആത്മാവ് അവിനാശിയാണ്. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ഇതാണ് 84 ജന്മങ്ങളുടെ ചക്രം. ശാസ്ത്രങ്ങളില് 84 ലക്ഷം ജന്മങ്ങളുണ്ട് എന്നെല്ലാം പൊങ്ങച്ചം എഴുതിയിട്ടുണ്ട് ബാബ വന്ന് ശരിയായ കാര്യങ്ങള് കേള്പ്പിക്കുകയാണ്. ബാബ കേള്പ്പിച്ചു തരുന്നത് ഒഴികെ രചനയെക്കുറിച്ചും രചയിതാവിനെ കുറിച്ചും നിങ്ങള് എന്തെല്ലാം കേട്ടോ അതെല്ലാം അസത്യമാണ,് കാരണം ഇത് മായയുടെ രാജ്യമാണ്. ആദ്യം നിങ്ങള് പവിഴബുദ്ധികളായിരുന്നു, ഭാരതം പവിഴപുരിയായിരുന്നു. സ്വര്ണ്ണം, വജ്രങ്ങള്, രത്നങ്ങള് കൊണ്ട് ഉണ്ടാക്കിയ കൊട്ടാരങ്ങളുണ്ടായിരുന്നു. ബാബയിരുന്ന് രചനയുടേയും രചയിതാവിന്റേയും ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം അര്ത്ഥം ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുകയാണ്. ഭാരതവാസികള്ക്ക് ഇത് അറിയില്ല നമ്മള് തന്നെയായിരുന്നു ആദ്യമാദ്യം ദേവിദേവതകളായിരുന്നത്, ഇപ്പോള് പതിതമാണ്, ദരിദ്രരാണ്, അധര്മ്മികളായി, തന്റെ ധര്മ്മത്തെ തന്നെ മറന്നിരിക്കുകയാണ്. ഇതും ഡ്രാമ അനുസരിച്ച് നടക്കേണ്ടതാണ്. അതിനാല് ഈ വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങളുടെ ബുദ്ധിയില് ഉണ്ടാകണം. ഉയര്ന്നതിലും ഉയര്ന്നതായ സര്വ്വ ആത്മാക്കളുടേയും ബാബ മൂലവതനത്തിലാണ് വസിക്കുന്നത്, പിന്നെയാണ് സൂക്ഷ്മ വതനമുള്ളത്. ഇത് സ്ഥൂല വതനമാണ്. സൂക്ഷ്മ വതനത്തില് കേവലം ബ്രഹ്മാ വിഷ്ണു ശങ്കരനാണ് വസിക്കുന്നത്. അവരുടെ വേറെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നുമില്ല. ഇത് മൂന്ന് തട്ടുകളാണ്. എന്നാല് ഈശ്വരന് ഒന്നേയുള്ളൂ. ആ ശക്തിയുടെ രചനയും ഒന്നേയുള്ളൂ, ആ ചക്രം തന്നെയാണ് കറങ്ങി കൊണ്ടിരിക്കുന്നത്. സത്യയുഗത്തില് നിന്ന് ത്രേതാ പിന്നെ ദ്വാപരം, കലിയുഗത്തിലേക്ക് വരേണ്ടി വന്നു. 84 ജന്മങ്ങളുടെ കണക്ക് വേണമല്ലോ, ഇത് ആര്ക്കും അറിയില്ല. ഇത് ശാസ്ത്രങ്ങളിലും ഇല്ല. 84 ജന്മങ്ങളുടെ പാര്ട്ട് നിങ്ങള് കുട്ടികളാണ് അഭിനയിച്ചത്. ബാബ ഈ ചക്രത്തിലേക്ക് വരുന്നില്ല. പാവനമായിരുന്ന കുട്ടികള് തന്നെയാണ് പതിതമാകുന്നതും അതിനാല് നിലവിളിക്കുകയാണ്- ബാബാ വന്ന് വീണ്ടും ഞങ്ങളെ പാവനമാക്കൂ. ഒരാളെ തന്നെയാണ് എല്ലാവരും വിളിക്കുന്നത്. രാവണ രാജ്യത്തില് എല്ലാവരും ദുഖികളാണ്, വരൂ വന്ന് ഞങ്ങളെ മോചിപ്പിച്ച് രാമരാജ്യത്തിലേക്ക് കൊണ്ടു പോകൂ എന്നാണ് പറയുന്നത്. രാമരാജ്യം അരകല്പം ഉണ്ടാകും. പിന്നെ അരകല്പം രാവണ രാജ്യവും. ഭാരതവാസികള് പവിത്രരായിരുന്നു അവര് തന്നെയാണ് പതിതമായിരിക്കുന്നത്.വാമമാര്ഗ്ഗത്തിലേക്ക് പോയതിലൂടെയാണ് നിങ്ങള് പതിതരാകാന് ആരംഭിച്ചത്. ഭക്തി മാര്ഗ്ഗവും ആരംഭിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം കേള്പ്പിച്ചു തരുന്നുണ്ട്, ഇതിലൂടെ അരകല്പത്തിലേക്ക് നിങ്ങള് സുഖത്തിന്റെ സമ്പത്ത് നേടും. അരകല്പം ജ്ഞാനത്തിന്റെ പ്രാലബ്ധം ഉണ്ടാകും, പിന്നെ രാവണന്റെ രാജ്യം ആരംഭിക്കും. വീഴാന് ആരംഭിക്കും. നിങ്ങള് ദൈവീക രാജ്യത്തിലായിരുന്നു പിന്നെ ആസുരീയ രാജ്യത്തിലേക്ക് വന്നതാണ്, ഇതിനെയാണ് നരകം എന്നും പറയുന്നത്. നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നു പിന്നെ 84 ജന്മങ്ങളെടുത്ത് നരകത്തില് എത്തിയിരിക്കുകയാണ്. അത് സുഖധാമമായിരുന്നു. ഇത് ദുഃഖധാമമാണ്, 100 ശതമാനം അപവിത്രമാണ്. 84 ജന്മങ്ങളുടെ ചക്രം കറങ്ങി, അതേ ഭാരതവാസികള് പൂജ്യരില് നിന്നും പൂജാരിയായി മാറിയിരിക്കുന്നു. ഇതിനെയാണ് വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്ന് പറയുന്നത്. ഇത് നിങ്ങള് ഭാരതവാസികളുടെ മുഴുവന് ചക്രം, മറ്റു ധര്മ്മത്തിലുള്ളവര്പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നില്ല. അവര് സത്യയുഗത്തില് ഉണ്ടാവില്ല. സത്യയുഗത്തിലും ത്രേതയിലും കേവലം ഭാരതം മാത്രമാണ് ഉണ്ടായിരുന്നത്. സൂര്യവംശിയില് നിന്നും ചന്ദ്രവംശിയായി പിന്നെ വൈശ്യവംശിയായി, ശൂദ്ര വംശിയായി..ഇപ്പോള് വീണ്ടും നിങ്ങള് ബ്രാഹ്മണവംശിയായി, വീണ്ടും ദേവതാ വംശിയാകുന്നതിന്. ഇതാണ് ഭാരതത്തിന്റെ വര്ണ്ണങ്ങള്. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായതിലൂടെ ശിവബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കുകയാണ്. ബാബ നിങ്ങളെ പഠിപ്പിക്കുകയാണ്, 5000 വര്ഷത്തേത് മുമ്പ് പോലെ. കല്പകല്പം നിങ്ങള് പാവനമായി പിന്നെ പതിതരുമാകും. സുഖധാമത്തില് പോയി പിന്നെ ദുഖധാമത്തിലേക്ക് വരും. പിന്നെ ശാന്തി ധാമത്തിലേക്ക് പോകണം, അതിനെയാണ് നിരാകാരി ലോകം എന്ന് പറയുന്നത്. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, ഇത് ഒരു മനുഷ്യര്ക്കുമറിയില്ല. ആത്മാവ് നക്ഷത്രത്തെ പോലെ ബിന്ദുവാണ്. പറയാറുണ്ട് – ഭ്രുകുടി മദ്ധ്യത്തില് തിളങ്ങുന്ന അദ്ഭുത നക്ഷത്രം, ചെറിയൊരു ബിന്ദുവാണ്, അത് ദിവ്യദൃഷ്ടിയിലൂടെയാണ് കാണാന് സാധിക്കുക. വാസ്തവത്തില് നക്ഷത്രം എന്നും പറയാന് സാധിക്കില്ല. നക്ഷത്രവും വലുതാണ്- കേവലം ദൂരെ നിന്ന് കാണുമ്പോള് ചെറുതാണെന്ന് തോന്നും. ഇത് കേവലം ഒരു ഉദാഹരണം പറഞ്ഞതാണ്. ഏതുപോലെ നക്ഷത്രം ദൂരെ ചെറുതായി കാണുന്നുവോ അതുപോലെ ആത്മാവും ചെറുതാണ്. പരമാത്മാവും ബിന്ദു സമാനമാണ്. എന്നാല് പരമാത്മാവ് എന്നാണ് പറയുക. ബാബയുടെ മഹിമ വേറെയാണ്. മനുഷ്യ സൃഷ്ടിവൃക്ഷത്തിന്റെ ബീജം ചൈതന്യമായതു കാരണം ബാബയില് മുഴുവന് ജ്ഞാനമുണ്ട്. നിങ്ങള് ആത്മാക്കള്ക്കും ഇപ്പോള് ജ്ഞാനം പ്രാപ്തമാവുകയാണ്. ആത്മാവ് തന്നെയാണ് ജ്ഞാനത്തെ ഉള്ക്കൊള്ളുന്നത്, ഇത്രയും ചെറിയ ബിന്ദുവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. അതും അവിനാശിാണ്, 84 ജന്മങ്ങളുടെ ചക്രം കറങ്ങിയാണ് വന്നത്, ഇതിന് അവസാനമില്ല. ദേവതയായിരുന്നു, മനുഷ്യനായി ഇനി വീണ്ടും ദേവതയാകണം.ഈ ചക്രം കറങ്ങിയതാണ്. ബാക്കി എല്ലാം ഉപശാഖകളാണ്. ഇസ്ലാം, ബുദ്ധമതത്തിലുള്ളവരൊന്നും 84 ജന്മങ്ങള് എടുക്കുന്നില്ല. ഇതേ ഭാരതത്തില് സത്യയുഗത്തില് ധര്മ്മവും പവിത്രതയും ഉണ്ടായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് വികാരിയായി മാറി. ഇത് വികാരി ലോകമാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പ് പവിത്രത ഉണ്ടായിരുന്നു, ശാന്തി ഉണ്ടായിരുന്നു, സമ്പന്നത ഉണ്ടായിരുന്നു. ബാബ കുട്ടികള്ക്ക് ഓര്മ്മ ഉണര്ത്തി തരുകയാണ്. മുഖ്യമായത് പവിത്രതയാണ് അതിനാലാണ് പറയുന്നത് വികാരികളെ നിര്വ്വികാരിയാക്കുന്ന ഭഗവാനെ വരൂ എന്ന്…….. ബാബ തന്നെയാണ് സര്വ്വരുടേയും സദ്ഗതി ദാതാവ്, അതിനാല് സത്ഗുരുവാണ്. ഇപ്പോള് നിങ്ങള് ബാബയിലൂടെ യാചകനില് നിന്നും രാജകുമാരനാവുകയാണ് അഥവാ നരനില് നിന്നും നാരായണന്, നാരിയില് നിന്നും ലക്ഷ്മിആവുകയാണ്. നിങ്ങള് പഠിക്കുന്നത് രാജയോഗമാണ്. ബാബയിലൂടെ രാജ്യാധികാരം കിട്ടുന്നത് ഭാരതത്തിനാണ്. ആത്മാവാണ് 84 ജന്മങ്ങള് എടുക്കുന്നത്. ശരീരത്തിലൂടെ പഠിക്കുന്നതും ആത്മാവാണ്. ശരീരമല്ല പഠിക്കുന്നത്. ആത്മാവാണ് സംസ്ക്കാരം എടുത്ത് പോകുന്നത്. ഞാന് ആത്മാവ് ഈ ശരീരത്തിലൂടെ പഠിക്കുകയാണ് – ഇതിനെയാണ് ദേഹിഅഭിമാനി എന്ന് പറയുന്നത്. ആത്മാവ് വേറിട്ടാല് ആ ശരീരം കൊണ്ട് ഒരു പ്രയോജനവുമില്ല. ആത്മാവാണ് പറയുന്നത്, ഇപ്പോള് ഞാന് പുണ്യാത്മാവായി മാറുന്നത്. മനുഷ്യര് ദേഹാഭിമാനത്തിലേക്ക് വന്ന് പറയാറുണ്ട്. ഞാന് അത് ചെയ്തു…ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നിങ്ങള് ആത്മാക്കളാണ്, ബാക്കി നിങ്ങളുടെ ശരീരം വലുതാണ്. പരമാത്മാവായ അച്ഛനില് നിന്നും ഞാന് ആത്മാവ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ്, മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കൂ. നിങ്ങള് സ്വര്ണ്ണിമ യുഗത്തില് സതോപ്രധാനമായിരുന്നു പിന്നെ നിങ്ങളില് കലര്പ്പ് പിടിച്ചു. കറ പിടിച്ച് പിടിച്ച് നിങ്ങള് പതിതമായിരിക്കുന്നു. ഇപ്പോള് വീണ്ടും പാവനമാകണം അതിനാല് പറയുകയാണ് – അല്ലയോ പതിത പാവനാ വരൂ, വരൂ വന്ന് ഞങ്ങളെ പാവനമാക്കൂ, അപ്പോള് ബാബ നിര്ദ്ദേശം നല്കുകയാണ് അല്ലയോ പതിതമായ ആത്മാവേ അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളിലെ ക്ലാവ് ഇല്ലാതാകും അതോടൊപ്പം നിങ്ങള് പാവനമാകും. ഇതിനെയാണ് പ്രാചീന യോഗം എന്ന് പറയുന്നത്. ഈ ഓര്മ്മ, അര്ത്ഥം യോഗാഗ്നിയിലൂടെ പാപക്കറ ഭസ്മമാകും . മുഖ്യമായ കാര്യമാണ് – പതിതത്തില് നിന്നും പാവനമാകണം. സന്യാസി ഗുരുക്കന്മാരും സര്വ്വരും പതിതരാണ്. പാവനമാകുന്നതിനുള്ള ഉപായമാണ് ബാബ പറഞ്ഞു തരുന്നത് – മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കൂ. ഈ അന്തിമ ജന്മത്തില് പവിത്രമാകൂ. കഴിക്കുമ്പോഴും കുടിക്കുമ്പോഴും, നടക്കുമ്പോഴും കറങ്ങുമ്പോഴും മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് നിങ്ങള് എല്ലാ ആത്മാക്കളായ പ്രിയതമകള്ക്കും പ്രിയതമന് ബാബയാണ്. ഞാന് നിങ്ങളെ പാവനമാക്കിയിരുന്നു പിന്നെ നിങ്ങള് പതിതമായി. എല്ലാ ഭക്തരും പ്രിയതമകളാണ്. പ്രിയതമന് പറയുകയാണ് – നിങ്ങള് കര്മ്മം ചെയ്തു കൊള്ളൂ, എന്നാല് ബുദ്ധി കൊണ്ട് എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ഇതിനാണ് പരിശ്രമം. അതിനാല് സമ്പത്ത് നേടുന്നതിന് വേണ്ടി ബാബയെ ഓര്മ്മിക്കണം. ആരാണോ കൂടുതല് ഓര്മ്മിക്കുന്നത് അവര്ക്ക് കൂടുതല് സമ്പത്ത് കിട്ടും. ഇതാണ് ഓര്മ്മയുടെ യാത്ര. ആരാണോ കൂടുതല് ഓര്മ്മിക്കുന്നത് അവരാണ് പാവനമായി മാറി എന്റെ കഴുത്തിലെ മാലയാവുക. നിരാകാരി ലോകത്തില് ആത്മാക്കളുടെ കൂട്ടമായിരിക്കും ഉണ്ടാവുക. അതിനെ നിരാകാരി വൃക്ഷം എന്നാണ് പറയുക. ഇവിടെയുള്ളത് സാകാരി വൃക്ഷമാണ്, നിരാകാരി വൃക്ഷത്തില് നിന്നും നമ്പര്വാറായി താഴേക്ക് വരും, വരുക തന്നെ വേണം. പാര്ട്ട് അഭിനയിക്കുന്നതിനാണ് ആത്മാവ് വരുന്നത്. എത്ര ആത്മാക്കളുണ്ടോ, സര്വ്വരും ഈ ഡ്രാമയിലെ അഭിനേതാക്കളാണ്. ആത്മാവ് അവിനാശിയാണ്, അതിലുള്ള പാര്ട്ടും അവിനാശിയാണ്. ഡ്രാമ എപ്പോഴാണ് ഉണ്ടാക്കപ്പെട്ടത്, ഇത് പറയാന് കഴിയില്ല. ഇത് നടന്നു കൊണ്ടിരിക്കുന്നതാണ്. ഭാരതവാസികള് ആദ്യമാദ്യം സുഖത്തിലായിരുന്നു പിന്നെ ദുഖത്തിലേക്ക് വന്നു, പിന്നെ ശാന്തിധാമത്തിലേക്ക് പോകണം. പിന്നെ വീണ്ടും ബാബ സുഖധാമത്തിലേക്ക് അയക്കും. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അതിന് അനുസരിച്ച് ഉയര്ന്ന പദവി കിട്ടും, ബാബ രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്. പുരുഷാര്ത്ഥത്തിന്നനുസരിച്ച് രാജധാനിയില് പദവിയും കിട്ടും. സത്യയുഗത്തില് തീര്ച്ചയായും വളരെ കുറച്ച് മനുഷ്യരെ ഉണ്ടാകുകയുള്ളു. ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ വൃക്ഷം വളരെ ചെറുതായിരിക്കും, ബാക്കി എല്ലാം നശിച്ചു പോകും. ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുകയാണ് അര്ത്ഥം സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പും ഈ യുദ്ധത്തിനു ശേഷം സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടന്നിട്ടുണ്ട്. അനേക ധര്മ്മങ്ങളുടെ വിനാശവും നടന്നിട്ടുണ്ട്. ഈ യുദ്ധത്തെ മംഗളകാരി യുദ്ധം എന്നാണ് പറയുക. ഇപ്പോള് നരകത്തിന്റ വാതില് തുറന്നിരിക്കുകയാണ്, പിന്നെ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കപ്പെടും. സ്വര്ഗ്ഗത്തിന്റെ വാതില് ബാബയാണ് തുറക്കുന്നത്, നരകത്തിന്റെ വാതില് രാവണനാണ് തുറക്കുക. ബാബ സമ്പത്ത് തരുകയാണ്, രാവണന് ശാപവും തരും. ഈ കാര്യങ്ങളെ ലോകത്തിന് അറിയില്ല, ഇത് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. വിദ്യാഭ്യാസ മന്ത്രി പോലും പരിധിയില്ലാത്ത ജ്ഞാനമാണ് ആഗ്രഹിക്കുന്നത്. അത് കേവലം നിങ്ങള്ക്കേ നല്കാന് കഴിയുകയുള്ളൂ. പക്ഷെ നിങ്ങള് ഗുപ്തമാണ്. നിങ്ങളെ ആരും തിരിച്ചറിയുന്നില്ല. യോഗബലത്തിലൂടെ നിങ്ങള് രാജ്യാധികാരം നേടുകയാണ്. ലക്ഷ്മി നാരായണന് ഈ രാജ്യം എങ്ങനെയാണ് നേടിയത് അത് നിങ്ങള്ക്ക് അറിയാം. ഇതിനെയാണ് മംഗളകാരിയായ യുഗം എന്ന് പറയുന്നത്. ഈ സമയത്താണ് ബാബ വന്ന് നിങ്ങളെ പാവനമാക്കുന്നത്. കൃഷ്ണനെ എല്ലാവരും പിതാവെന്ന് പറയില്ലല്ലോ. നിരാകാരനെയാണ് പിതാവെന്ന് പറയുക, ആ പിതാവിനെ ഓര്മ്മിക്കൂ, പാവനമാകണം. തീര്ച്ചയായും വികാരങ്ങളെ ഉപേക്ഷിക്കണം. ഭാരതം നിര്വ്വികാരി സുഖധാമമായിരുന്നു ഇപ്പോള് വികാരിയും, ദുഃഖധാമവുമാണ്. കാലണക്ക് പോലും വിലയില്ല. ഇത് ഡ്രാമയുടെ കളിയാണ്, ഇതിനെ ബുദ്ധിയില് ധാരണ ചെയ്ത് മറ്റുള്ളവരെ കൊണ്ടും ചെയ്യിപ്പിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓര്മ്മയിലൂടെ പാവനമായി ബാബയുടെ കഴുത്തിലെ മാലയാകണം. കര്മ്മം ചെയ്തു കൊണ്ടും ബാബയുടെ ഓര്മ്മയിലിരുന്ന് വികര്മ്മാജീത്താകണം.
2) പുണ്യാത്മാവാകുന്നതിന് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനയാകണം.
വരദാനം:-
ഏതുകുട്ടികളാണോ സ്വയം സ്വയത്തില്, തന്റെ പുരുഷാര്ത്ഥം അഥവാ സേവനത്തില്, ബ്രാഹ്മണ പരിവാരവുമായുള്ള സമ്പര്ക്കത്തില് സദാ സന്തുഷ്ടമായി കഴിയുന്നത് അവരെ തന്നെയാണ് സന്തുഷ്ടമണി എന്ന് പറയുന്നത്. സര്വ്വ ആത്മാക്കളുമായുള്ള സമ്പര്ക്കത്തില് സ്വയം സന്തുഷ്ടമായിരിക്കുക അഥവാ സര്വ്വരെയും സന്തുഷ്ടമാക്കുക – ഇതില് ആരാണോ വിജയിയാകുന്നത് അവരാണ് വിജയമാലയില് വരുന്നത്. പദവിയോടെ വിജയിക്കുന്നതിന് വേണ്ടി സര്വ്വരിലൂടെയും സന്തുഷ്ടതയുടെ പാസ്പോര്ട്ട് ലഭിക്കണം. ഈ പാസ്പോര്ട്ട് നേടുന്നതിന് വേണ്ടി കേവലം സഹിക്കുന്നതിന്റെ അല്ലെങ്കില് ഉള്ക്കൊള്ളുന്നതിന്റെ ശക്തി ധാരണ ചെയ്യൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!