07 November 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 November 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - മനുഷ്യര് അച്ഛനെ മറന്ന് ചതുപ്പില് കുടുങ്ങിയിരിക്കുന്നു, അവരെ രക്ഷിക്കുന്നതിനുള്ള പരിശ്രമം നടത്തൂ, വിചാര സാഗരമഥനം ചെയ്ത് എല്ലാവര്ക്കും അച്ഛന്റെ സത്യപരിചയം നല്കൂ
ചോദ്യം: -
ഗീതയെ ഏത് ധര്മ്മത്തിന്റെ ശാസ്ത്രമെന്ന് പറയും? ഇതില് രഹസ്യ-യുക്തമായി മനസ്സിലാക്കേണ്ട കാര്യം ഏതൊന്നാണ്?
ഉത്തരം:-
ഗീതാ ശാസ്ത്രമാണ് – ബ്രാഹ്മണ ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രം. ബ്രാഹ്മണ ദേവീ- ദേവതായ നമഃ എന്നാണ് പറയാറുള്ളത്. ഇതിനെ കേവലം ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമെന്ന് പറയില്ല എന്തുകൊണ്ടെന്നാല് ദേവതകളില് ഈ ജ്ഞാനം തന്നെയില്ല. ബ്രാഹ്മണര് ഈ ജ്ഞാനം കേട്ട് ദേവതകളാകുന്നു, അതുകൊണ്ട് ബ്രാഹ്മണരുടെയും ദേവീ-ദേവതകളുടെയും രണ്ട് പേരുടെയും തന്നെ ശാസ്ത്രമാണിത്. ഇതിനെ ഹിന്ദു ധര്മ്മത്തിന്റെ ശാസ്ത്രമെന്ന് പറയില്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഗീതയുടെ ജ്ഞാനം സ്വയം നിരാകാരനായ ശിവബാബ നിങ്ങളെ കേള്പ്പിച്ചു കൊണ്ടിരിക്കുന്നു, ശ്രീകൃഷ്ണനല്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് ഞങ്ങളില് നിന്ന് വേര്പിരിയുകയില്ല. .
ഓം ശാന്തി. പിതാവിരുന്ന് കുട്ടികള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഏത് പിതാവ്? പാരലൗകിക പിതാവ്. ലൗകിക പിതാവിന് ഇത്രയും മക്കള് ഉണ്ടായിരിക്കില്ല. പാരലൗകിക പിതാവിന് ഇത്രയും മക്കള് (ആത്മാക്കള്) ഉണ്ട്, അവര് അല്ലയോ പതിത-പാവനാ, സര്വ്വരുടെയും സദ്ഗതി ദാതാവേ, അല്ലയോ പരംപിതാ പരമാത്മാ എന്നെല്ലാം വിളിക്കുമ്പോള് പിതാവെന്ന് പറഞ്ഞാണ് വിളിക്കുന്നത്. പരംപിതാ പരമാത്മാ നിരാകാര ഭഗവാനുവാചാ. നിരാകാരനായ പരമാത്മാവ് ഒരാള് മാത്രമായിരിക്കില്ലേ, രണ്ട് പേരുണ്ടായിരിക്കില്ല. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണെന്ന് കുട്ടികളുടെ ബുദ്ധിയില് നിശ്ചയമുണ്ട്. അവര് എവിടെയാണ് വസിക്കുന്നത്? എവിടെയാണോ ആത്മാക്കള് വസിക്കുന്നത്. ഈശ്വരന്, പ്രഭു, ഭഗവാനെന്ന് പറയുന്നതിലൂടെ സുഖത്തിന്റെ സമ്പത്ത് നേടുന്നതിന്റെ കാര്യം വരുന്നില്ല. പിതാവെന്ന് പറയുന്നതിലൂടെ സമ്പത്ത് ഓര്മ്മ വരുന്നു, എന്നാല് മനുഷ്യര് പിതാവിനെ അറിയുന്നില്ല. ഭാരതവാസി ഡ്രാമയനുസരിച്ച് രാവണ മതത്തിലൂടെ തന്റെ ദുര്ഗതി വരുത്തുന്നു. അപ്പോള് ഏറ്റവുമാദ്യം ഇത് മനസ്സിലാക്കി കൊടുക്കണം അതായത് ബ്രഹ്മാവും-വിഷ്ണുവും-ശങ്കരനും സൂക്ഷ്മ ശരീരധാരികളാണ്, മനുഷ്യര് സ്ഥൂല ദേഹധാരികളാണ്, എന്നാല് സ്ഥൂലമോ സൂക്ഷ്മമോ ആയ ദേഹധാരിയെ പിതാവെന്ന് പറയില്ല. പിതാവെന്ന് നിരാകാരനായ പരംപിതാ പരമാത്മാവിനെയാണ് പറയുന്നത്. ദുര്ഗതി സംഭവിക്കുന്നതിനായി എന്ത് തെറ്റാണ് പറ്റിയത്? ബാബയിലൂടെ സത്യമായ ഗീത കേള്ക്കുന്നതിലൂടെ സദ്ഗതി ഉണ്ടാകുന്നു. അതുകൊണ്ട് ഏതൊരാള്ക്കും ആദ്യം ബാബയുടെ പരിചയം നല്കണം. ഇതാണ് മര്മ്മമായ കാര്യം. എന്നാല് ചിലരുടെ ബുദ്ധിയില് ഇരിക്കുന്നില്ല അതുകൊണ്ടാണ് ബാബ ഈ പോസ്റ്റര് അടിപ്പിച്ചത്, ഗീതയുടെ ഭഗവാന് കുട്ടിയായ കൃഷ്ണനാണോ അതോ പരമപിതാ പരമാത്മാവാണോ? ഗീത ഏത് ധര്മ്മത്തിന്റെ ശാസ്ത്രമാണ്? ബ്രാഹ്മണ ദേവീ-ദേവതാ ധര്മ്മത്തിന്റേതെന്ന് പറയുന്നതാണ് ശരി. ഏതുപോലെയാണോ ക്രിസ്ത്യന് ധര്മ്മത്തിന്റെ ശാസ്ത്രം ബൈബിളായിട്ടുള്ളത്. അതുപോലെ ഗീതയെ ബ്രാഹ്മണരെ ചേര്ക്കാതെ കേവലം ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമെന്ന് പറയില്ല. ബ്രാഹ്മണ ദേവീ-ദേവതായ നമഃ എന്ന് പറയുന്നുണ്ട്. ബാബ പറഞ്ഞ് തന്നിട്ടുണ്ട് ദേവതകളില് ജ്ഞാനമില്ല. അവര്ക്ക് ഗീത നമ്മുടെ ധര്മ്മ ശാസ്ത്രമാണെന്ന് പോലും അറിയില്ല. ജ്ഞാനമുള്ളത് ബ്രാഹ്മണര്ക്കാണ്, എന്നാല് കേവലം ബ്രാഹ്മണ ധര്മ്മത്തിന്റെ ശാസ്ത്രമാണ് ഗീതയെന്നും പറയില്ല എന്തുകൊണ്ടെന്നാല് ബാബ രണ്ട് ധര്മ്മങ്ങളുടെയും സ്ഥാപനയാണ് ചെയ്യുന്നത് അതുകൊണ്ട് രണ്ട് ധര്മ്മങ്ങളുടെയും ശാസ്ത്രമെന്ന് പറയും. അവര് ഹിന്ദു ധര്മ്മത്തിന്റെ ശാസ്ത്രമെന്നാണ് പറയുന്നത്. ആര്യന്മാരുടേതെന്നും പറയുന്നു. ആര്യ സമാജം ദയാനന്ദന് സ്ഥാപിച്ചതാണ്. അത് ഒരു പുതിയ ധര്മ്മം തന്നെയാണ്. എന്നാല് അത് ദേവീ-ദേവതാ ധര്മ്മത്തിന്റേതല്ല. അടിസ്ഥാനമായ കാര്യമാണ് ഗീതയുടെ ഭഗവാന് ആരാണ്? ഗീതയില് കൃഷ്ണന്റെ പേരെഴുതി വെച്ച് ഗീതയെ ഖണ്ഢിച്ചിരിക്കുന്നു എന്തെന്നാല് എന്നില് നിന്ന് ബുദ്ധിയോഗം വേര്പെട്ടിരിക്കുന്നു. ഗീതയില് നോക്കൂ എത്ര കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് അതുപോലെ ഗീതാ പാഠശാലയ്ക്കുള്ള മഹത്വവും എത്രയാണ്. അപ്പോള് ദേവതാ ധര്മ്മവും ബ്രാഹ്മണ ധര്മ്മവും ഇപ്പോള് പ്രായഃലോപമാണ്. പൂജാരിമാര് പറയാറുണ്ട് ബ്രാഹ്മണ ദേവീ-ദേവതായ നമഃ, എന്നാല് അവര്ക്ക് ബ്രാഹ്മണനെങ്ങനെയാണ് ദേവതയായതെന്ന് അറിയില്ല. ഇത് ആര് പറയും? ബാബ പറയുന്നു ഞാന് ബ്രഹ്മാ മുഖവംശാവലിയാക്കി ദേവതയാക്കുന്നു. അപ്പോള് ഗീത ബ്രാഹ്മണ ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമായി. കേവലം ദേവതാ ധര്മ്മത്തിന്റേതാണെന്ന് പറയുകയാണെങ്കില് ലക്ഷ്മീ-നാരായണനില് ജ്ഞാനമില്ല, ഇത് മനസ്സിലാക്കുന്നതിനുള്ള കാര്യമാണ്. എന്നാല് ആര് മനസ്സിലാക്കി തരും? ശിവബാബ കേള്പ്പിക്കുന്നു രുദ്ര ജ്ഞാന യജ്ഞത്തില് നിന്നാണ് വിനാശ ജ്വാല പ്രജ്വലിതമായത്. രുദ്ര യജ്ഞം എവിടെയാണ്, കൃഷ്ണന് എവിടെയാണ്, അന്തരമുണ്ട്. ഈ ജ്ഞാന യജ്ഞത്തിന് ശേഷം പിന്നീട് സത്യയുഗത്തില് ഒരു ഭൗതീക യജ്ഞവും രചിക്കുകയില്ല. യജ്ഞം രചിക്കുന്നത് എപ്പോഴും ആപത്തില്ലാതാക്കുന്നതിന് വേണ്ടിയാണ്. അവിടെ യജ്ഞം രചിക്കുന്നതിനായി യാതൊരാപത്തും ഉണ്ടായിരിക്കുകയില്ല. ഗീതയില് രുദ്ര യജ്ഞത്തെക്കുറിച്ചും എഴുതിയിട്ടുണ്ട് അതുപോലെ ഭഗവാനുവാചയെന്നും എഴുതിയിട്ടുണ്ട്, അതുകൊണ്ട് ഗീതയില് സത്യമുള്ളത് ആട്ടയില് ഉപ്പുള്ളത് പോലെ യാണ് ബാക്കി എല്ലാം അസത്യമാണ്. ഇപ്പോള് ഈ വിചാര സാഗരമഥനം ശിവബാബ ചെയ്യില്ല. ബ്രഹ്മാവിനും ബ്രഹ്മാകുമാര് കുമാരിമാര്ക്കുമാണ് ചെയ്യേണ്ടത്. ഈ സമയം മനുഷ്യര് തീര്ത്തും ചതുപ്പില് കുടുങ്ങിയിരിക്കുന്നു. ചതുപ്പില് നിന്ന് പുറത്തെടുക്കുന്നതിന് വളരെ പരിശ്രമമുണ്ട്, അപ്പോഴാണ് ബാബയെ വിളിക്കുന്നത്. ബാബ പറയുന്നു നിങ്ങള്ക്ക് 5 വികാരങ്ങളാകുന്ന രാവണനെ തന്നെയാണ് വിജയിക്കേണ്ടത്. പിന്നീട് സത്യയുഗത്തില് നിങ്ങള് ജീവാത്മാക്കള് സുഖത്തിലായിരിക്കും. ഏതെല്ലാം സത്സംഗങ്ങളാണോ ഉള്ളത് അവിടെയെല്ലാം പോയി നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും, പേടിക്കേണ്ട യാതൊരാവശ്യവുമില്ല. എല്ലാവരും അന്ധകാരത്തിലാണ്. മരണം മുന്നിലാണ് നില്ക്കുന്നത് എന്നാല് പറയുന്നത് കലിയുഗത്തിന് ഇനിയും നാല്പതിനായിരം വര്ഷം ബാക്കിയുണ്ട് എന്നാണ്, ഘോരമായ അന്ധകാരമെന്ന് ഇതിനെയാണ് പറയുന്നത്, കുംഭകര്ണ്ണ നിദ്രയില് ഉറങ്ങിക്കൊണ്ടിരിക്കുന്നു. ഭക്തിയുടെ ഫലം നല്കാന് ഭഗവാന് വരുന്നു എന്ന് പറയുന്നു, സദ്ഗതി നല്കുന്നു, എങ്കില് ദുര്ഗതിയിലല്ലേ. ഗീതയില് അഥവാ ശിവപരമാത്മാവിന്റെ പേരാണെങ്കില് അത് എല്ലാവരും അംഗീകരിക്കും. തീര്ത്തും നിരാകാരനാണ് രജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നത്. യുദ്ധ മൈതാനത്തിന്റെ കാര്യമൊന്നും തന്നെയില്ല. യുദ്ധത്തിന്റെ മൈതാനത്തില് ഇത്രയും വലിയ ജ്ഞാനം എങ്ങനെ നല്കും? എങ്ങനെ രാജയോഗം പഠിപ്പിക്കും? മുഖ്യമായ ധര്മ്മം 4 ആണ്. ധര്മ്മശാസ്ത്രവും 4 ആണ്. ഇപ്പോഴാണെങ്കില് അനേക ധര്മ്മങ്ങളും, അനേക ശാസ്ത്രങ്ങളും, അനേകം ചിത്രങ്ങളുമുണ്ട്. ഇപ്പോള് കുട്ടികളുടെ ബുദ്ധില് നിശ്ചയം വന്നിട്ടുണ്ട് ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ് പിന്നീട് താഴേക്ക് വരികയാണെങ്കില് ബ്രഹ്മാ-വിഷ്ണു-ശങ്കരന് പിന്നീട് സാകാരത്തില് ലക്ഷ്മീ-നാരായണനും പിന്നീടവരുടെ പരമ്പരയും. സംഗമത്തില് ബ്രഹ്മാവും സരസ്വതിയും, അത്രമാത്രം. രുദ്രയജ്ഞം രചിക്കുമ്പോള് ശിവലിംഗമുണ്ടാക്കി പൂജിച്ച് പിന്നീട് മുക്കി കളയുന്നു. ദേവിമാരുടെയും പൂജ ചെയ്ത് പിന്നീട് മുക്കി കളയുന്നു. അപ്പോളത് പാവകളുടെ പൂജയായില്ലേ എന്തുകൊണ്ടെന്നാല് അവരുടെ കര്ത്തവ്യത്തെക്കുറിച്ച് ആരും അറിയുന്നില്ല. ബാബയുടെ മഹിമയാണ് പതിത-പാവനന്. എങ്ങനെയാണ് പാപ ആത്മാക്കളെ പാവനമാക്കുന്നത് എന്ന് നോക്കൂ. ഇപ്പോള് നിങ്ങള്ക്ക് ഉണര്ന്ന് ഉണര്ത്തണം അര്ത്ഥം ബാബയുടെ പരിചയം നല്കണം. ബാബയെ അറിയുന്നില്ല. കേവലം പൈസ സമ്പാദിക്കുന്നു, കഥ കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ എന്തുണ്ടാകാനാണ്! നിങ്ങള് വിദ്വല് സദസ്സിലും പോയി മനസ്സിലാക്കി കൊടുക്കൂ. ഈ യുദ്ധത്തില് എല്ലാവര്ക്കും മരിക്കേണ്ടത് തീര്ച്ചയാണ്. ഈ രുദ്ര ജ്ഞാന യജ്ഞത്തില് നിന്നാണ് വിനാശ ജ്വാല പ്രജ്വലിതമാകുന്നത്. എഴുതുന്നുമുണ്ട് ഞങ്ങള് ഇത്രയും വലിയ-വലിയ ബോബുകള് ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് കല്പം മുന്പും ഇതിലൂടെ വിനാശം സംഭവിച്ചിട്ടുണ്ട്. ഈ എല്ലാ ബോംബുകളും അവര് കല്പം മുന്പ് കടലില് താഴ്ത്തുകയല്ല ചെയ്തിരുന്നത്. അതുകൊണ്ട് ഇപ്പോഴും വിനാശം സംഭവിക്കണം. വിനാശ കാലത്ത് വിപരീത ബുദ്ധിയെന്ന് പറയാറുണ്ട്, ആരാണ്? കൗരവരും യാദവരും. ഇപ്പോള് പ്രജകളുടെ മേലുള്ള പ്രജകളുടെ രാജ്യമാണ്. അതുകൊണ്ട് ഈ പോസ്റ്റര് ലക്ഷക്കണക്കിന് അടിക്കൂ, എല്ലാ ഭാഷകളിലുമടിക്കൂ. ഇംഗ്ലീഷില് തീര്ച്ചയായും അടിക്കണം. എവിടെയെല്ലാം ഗീതാ പാഠശാലകളുണ്ടോ അവിടെയെല്ലാം വിതരണം ചെയ്യൂ. പോസ്റ്ററില് അഡ്രസ്സും എഴുതിയിട്ടുണ്ടായിരിക്കണം. നിര്ദ്ദേശം ബാബ നല്കുന്നുണ്ട്, ചെയ്യേണ്ടത് കുട്ടികളുടെ തന്നെ ജോലിയാണ്. ശിവബാബയെന്ന് എഴുതിയിട്ടുണ്ട്. അപ്പോള് ശിവബാബയും പിതാവാണ് ബ്രഹ്മാ ബാബയും പിതാവാണ് എന്നാല് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കേണ്ടത് ശിവബാബയില് നിന്നാണ്, ബ്രഹ്മാവില് നിന്നല്ല. ബ്രഹ്മാവിനും ശിവബാബയില് നിന്നാണ് ലഭിക്കുന്നത്.
ബാബ വളരെ മനസ്സിലാക്കി തന്നിട്ടുണ്ട് ഗീതാ മാഗസിനിലും ഏറ്റവുമാദ്യം അച്ഛന്റെ യഥാര്ത്ഥ പരിചയം എഴുതൂ, എങ്കില് ആരാണോ ബ്രാഹ്മണരാകാനുള്ളത് അവര്ക്ക് പെട്ടെന്ന് അമ്പേല്ക്കും. അല്ലെങ്കില് എടുക്കും വലിച്ചെറിയും. ഏതുപോലെയാണോ വാനരന് ഏതെങ്കിലും പുസ്തകം നല്കുകയാണെങ്കില് ഒറ്റയടിക്ക് വലിച്ചെറിയുന്നത്, ഒന്നും തന്നെയില്ല എന്ന് മനസ്സിലാക്കും. അതുകൊണ്ടാണ് ബാബ പറയുന്നത് ഈ ജ്ഞാനം എന്റെ ഭക്തര്ക്കും ഗീതാ-പഠിതാക്കള്ക്കും നല്കണം. അതിലും ആരുടെ ഭാഗ്യത്തിലാണോ ഉള്ളത് അവര് മനസ്സിലാക്കും. ബാബ പറയുന്നു ഇത് തന്നെയാണ് നരകം. ഇവിടെ ഏതെല്ലാം കുട്ടികളാണോ ജന്മമെടുക്കുന്നത് – പരസ്പരം ദുഃഖം നല്കിക്കൊണ്ടിരിക്കുന്നു. പരസ്പരം മുറിവേല്പ്പിച്ചു കൊണ്ടിരിക്കുന്നു. അല്ലാതെ ഗരുഡ പുരാണത്തില് ഏതൊരു വിഷയ വൈതരണീ നദിയാണോ കാണിച്ചിട്ടുള്ളത്, അങ്ങനെയൊന്നില്ല. ഈ ലോകം തന്നെ നരകമാണ്. അതുകൊണ്ട് കുട്ടികള്ക്കറിയാം ഇന്നത്തെ നരകവാസിയാണ് പിന്നീട് സംഗമവാസിയാകുന്നത്, നാളെ പിന്നീട് സ്വര്ഗ്ഗവാസിയാകും, അതിനാല് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
രാത്രി ക്ലാസ്സ് – 23-3-68
ഉയര്ന്നതിലും ഉയര്ന്നതാണ് ഒരു ഭഗവാന്, എന്നുവെച്ചാല് പിതാവ്. ആരുടെ പിതാവ്? ഏതെല്ലാം ആത്മാക്കളാണോ ഉള്ളത് അവരെല്ലാവരുടേതും. മാനവരാശിയില് ഏതെല്ലാം ആത്മാക്കളുണ്ടോ അവരുടെ പിതാവാണ്. ഇപ്പോള് ഏതെല്ലാം ആത്മാക്കളാണോ പാര്ട്ടഭിനയിക്കുന്നതിനായി വരുന്നത് അവര് തീര്ച്ചയായും പുനര്ജന്മമെടുക്കുന്നുണ്ട്. ചിലര് വളരെ കുറച്ചാണെടുക്കുന്നത്. ചിലര് 84 ജന്മമെടുക്കുന്നു, ചിലര് 80, ചിലര് 60. ദേഹധാരികളായ ഏതെല്ലാം മനുഷ്യരുണ്ടോ, ഇനി ഈ ലക്ഷ്മീ നാരായണന് വിശ്വരാജ്യം ഭരിക്കുന്നവരാണ്. ആ സമയം പുതിയ ലോകത്തില് മറ്റൊരു ധര്മ്മവും ഉണ്ടായിരിക്കില്ല. ഏത് ദേഹധാരി മനുഷ്യരാകട്ടെ ആര്ക്കും സദഗതി നല്കാന് സാധിക്കില്ല. ഏറ്റവും ആദ്യമുള്ളത് മധുരമായ ശാന്തി നിറഞ്ഞ വീടാണ്. എല്ലാ ആത്മാക്കളുടെയും വീട്. ബാബയും അവിടെയാണ് വസിക്കുന്നത്. അതിനെയാണ് നിരാകാരീ ലോകമെന്ന് പറയുന്നത്. ബാബ ഉയര്ന്നതിലും ഉയര്ന്നതാണ് പിന്നീട് കഴിയുന്ന സ്ഥാനവും ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ പറയുന്നു ഞാന് ഉയര്ന്നതിലും ഉയര്ന്നതാണ്. എനിക്കും വരേണ്ടതായുണ്ട്. എല്ലാവരും എന്നെ വിളിക്കുന്നുണ്ട് മാനവരായി ആരെല്ലാമുണ്ടോ എല്ലാവര്ക്കും തീര്ച്ചയായും പുനര്ജന്മമെടുക്കണം. കേവലം ഒരു ബാബ മാത്രമെടുക്കുന്നില്ല. പുനര്ജന്മം എല്ലാവര്ക്കും എടുക്കുക തന്നെ വേണം. ഏത് ധര്മ്മ സ്ഥാപകരാകട്ടെ, ബുദ്ധ അവതാരമെന്നല്ലേ പറയുന്നത്. ബാബയെയും അവതാരമെന്നാണ് പറയുന്നത്. ബാബയ്ക്കും വരേണ്ടതായുണ്ട്. ഇപ്പോള് എല്ലാ ആത്മാക്കളും ഇവിടെ ഹാജരാണ്. ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. പുനര്ജന്മം എടുക്കുന്നുണ്ട് അതുകൊണ്ടല്ലേ വൃദ്ധിയുണ്ടാകുന്നത്. പുനര്ജന്മം എടുത്തെടുത്ത് ഈ സമയം എല്ലാവരും തമോപ്രധാനമാണ്. ബാബ തന്നെയാണ് വന്ന് ജ്ഞാനം നല്കുന്നത്. ബാബ തന്നെയാണ് നോളജ്ഫുള് ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ബാബയിലുണ്ട്. ബാബയെ മാത്രമാണ് ജ്ഞാന സാഗരന് ആനന്ദസാഗരനെന്ന് പറയുന്നത്. ശാന്തി സാഗരനാണ്, സദാ പാവനനാണ്. ബാക്കി എല്ലാ മാനവരും പവിത്രവും അപവിത്രവുമാകുന്നു. ഈ ലക്ഷ്മീ-നാരായണന് ദൈവീക കുലത്തിലെ ആദ്യത്തെവരാണ്. ഇവര്ക്ക് തന്നെയാണ് പൂര്ണ്ണമായും 84 ജന്മം എടുക്കേണ്ടതായുള്ളത്. പുനര്ജന്മം ഇവിടെ തന്നെയാണ് എടുക്കുന്നത്. പിന്നീട് അന്തിമത്തില് ബാബ വന്ന് എല്ലാവരെയും പവിത്രമാക്കി കൂടെ കൊണ്ട് പോകുന്നു. ബാബയെ തന്നെയാണ് മുക്തിദാതാവെന്ന് പറയുന്നത്. ഈ സമയം എല്ലാ ധര്മ്മ സ്ഥാപകരും ഇവിടെ ഹാജരാണ്. ബാക്കി കുറച്ച് പേരാണ് വന്നുകൊണ്ടിരിക്കുന്നത്. വളര്ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേഒരു ബാബയാണ്. ശാന്തിധാമത്തിന്റെ അഥവാ സുഖധാമത്തിന്റെ അധികാരിയാക്കുന്നു. നിങ്ങളാണ് പൂര്ണ്ണമായും 84 ജന്മമെടുക്കുന്നത്. നിങ്ങളില് ആരാണോ ആദ്യം വന്നത് അവര് തന്നെ വീണ്ടും ആദ്യം വരും. ക്രിസ്തു വീണ്ടും തന്റെ സമയത്ത് വരും. ആരെയും തിരിച്ച് കൊണ്ട് പോകുന്നതിനായുള്ള ശക്തി ക്രിസ്തുവിലില്ല. തിരിച്ച് കൊണ്ടുപോകുന്നതിനുള്ള ശക്തി ഒരു ബാബയില് മാത്രമാണുള്ളത്. ഈ സമയം രാവണ രാജ്യമാണ്, ആസുരീയ രാജ്യമാണ്. 84 ജന്മങ്ങള്ക്കുള്ളില് വികാരം പൂര്ണ്ണമായും പ്രവേശിക്കുന്നു. ബാബ പറയുന്നു നിങ്ങള് ദൈവീക ലോകത്തിന്റെ അധികാരികളായിരുന്നു പിന്നീട് രാവണ രാജ്യത്തില് നിങ്ങള് വികാരിയായിരിക്കുന്നു. പുനര്ജന്മം എല്ലാവര്ക്കും തീര്ച്ചയായും എടുക്കേണ്ടതായുണ്ട്. ധര്മ്മം സ്ഥാപിച്ച് തിരിച്ച് പോകാന് സാധിക്കില്ല. അതിനെ തീര്ച്ചയായും പാലിക്കണം. പാടിയിട്ടുണ്ട് ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന. പഴയ ലോകത്തിന്റെ വിനാശം. പുതിയ ലോകത്തില് ഒരേഒരു ധര്മ്മം ഒരേഒരു ദൈവീക കുലമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള് അതില്ല. കേവലം ചിത്രങ്ങളുണ്ട്. ഒരു ഈശ്വരീയ പിതാവിന്റേതല്ലാത്ത മറ്റെല്ലാ ധര്മ്മങ്ങളും ഇപ്പോളുണ്ട്, ആരെല്ലാം ദേഹധാരിയാണോ തീര്ച്ചയായും പുനര്ജന്മമെടുക്കുന്നുണ്ട്. ഭാരതമാണ് അവിനാശീ ഖണ്ഡം, ഇതൊരിക്കലും നശിക്കുന്നില്ല. അവിനാശിയാണ്. എപ്പോള് ഇവരുടെ രാജ്യമായിരുന്നോ അപ്പോള് മറ്റൊരു ഖണ്ഡവും തന്നെ ഉണ്ടായിരുന്നില്ല. കേവലം ഇവരുടെ മാത്രം രാജ്യമായിരുന്നു. സൂര്യവംശിയും, ചന്ദ്രവംശിയും, അത്രമാത്രം. മറ്റാരും തന്നെ ഇല്ല. പുതിയ ലോകത്തെയാണ് സ്വര്ഗ്ഗം ദൈവീക ലോകമെന്ന് പറയുന്നത്. നിരാകാരീ ലോകത്തെ സ്വര്ഗ്ഗമെന്ന് പറയില്ല. അതാണ് മധുരമായ ശാന്തി നിറഞ്ഞ വീട്. നിര്വ്വാണ ധാമം. ആത്മാവിന് ജ്ഞാനം നല്കാന് പരംപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും സാധിക്കില്ല. ആത്മാവ് വളരെ ചെറിയ ബിന്ദുവാണ്. എല്ലാ ആത്മാക്കളുടെയും പിതാവ് പരമാത്മാവാണ്. അവരെയാണ് പരമമായ പിതാവെന്ന് പറയുന്നത്. പരമാത്മാവിനൊരിക്കലും പുനര്ജന്മത്തിലേക്ക് വരാന് സാധിക്കില്ല. ഈ സമയം നാടകത്തിന്റെ അന്തിമമാണ്. ഈ മുഴുവന് ലോകവും സ്റ്റേജാണ് ഇതില് കളി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ആയുസ്സ് 5000 വര്ഷമാണ്. ഇതാണ് പുരുഷോത്തമ സംഗമയുഗം, എപ്പോഴാണോ ബാബ വന്ന് എല്ലാവരെയും ഉത്തമത്തിലും ഉത്തമനാക്കുന്നത്. ആത്മാക്കള് അവിനാശിയാണ്. ഈ നാടകവും അവിനാശിയാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ആര് കടന്ന് പോയോ അവര് വീണ്ടും അതേ സമയത്ത് വരും. ഏറ്റവും ആദ്യം ഇദ്ദേഹമാണ് വന്നത്. ലക്ഷ്മീ-നാരായണന് ഇപ്പോളില്ല. സത്യം-സത്യമായ സത്യത്തിന്റെ സംഗം ഇതാണ്. ശരി !
മധുര-മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെയും മുത്തച്ഛന്റെയും സ്നേഹ സ്മരണകളും ശുഭരാത്രിയും. ഓം ശാന്തി.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിചാര സാഗര മഥനം ചെയ്ത് മനുഷ്യരെ ചതുപ്പില് നിന്ന് രക്ഷിക്കണം. ആരാണോ കുംഭകര്ണ്ണ നിദ്രയില് ഉറങ്ങിക്കൊണ്ടിരിക്കുന്നത് അവരെ ഉണര്ത്തണം.
2) സൂക്ഷ്മ-സ്ഥൂല ദേഹധാരികളില് നിന്ന് ബുദ്ധിയോഗം വേര്പെടുത്തി ഒരു നിരാകാരനായ ബാബയെ ഓര്മ്മിക്കണം. എല്ലാവരുടെയും ബുദ്ധിയോഗം ഒരു ബാബയോട് യോജിപ്പിക്കണം.
വരദാനം:-
സമ്പൂര്ണ്ണ പവിത്രതയുടെ പരിഭാഷ വളരെ ശ്രേഷ്ഠവും സഹജവുമാണ്. സമ്പൂര്ണ്ണ പവിത്രതയുടെ അടയാളമാണ് സ്വപ്നത്തില് പോലും അപവിത്രത മനസ്സിനെയും ബുദ്ധിയെയും തൊടുക പോലും ചെയ്യരുത്- ഇവരെ പറയാം സത്യമായ വൈഷ്ണവര്. ഇപ്പോള് നമ്പര്വാര് പുരുഷാര്ത്ഥിയാണ്, എങ്കിലും പുരുഷാര്ത്ഥത്തിന്റെ ലക്ഷ്യം സമ്പൂര്ണ്ണ പവിത്രതയാണ് മാത്രമല്ല ഇത് സഹജവുമാണ്, എന്തുകൊണ്ടെന്നാല് അസംഭവ്യത്തെ സംഭവ്യമാക്കി മാറ്റുന്ന സര്വ്വശക്തിവാന് ബാബയുടെ കൂട്ടുണ്ട്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!