14 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
13 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
അനേക ജന്മം സ്നേഹസമ്പന്ന ജീവിതമുണ്ടാക്കുന്നതിന്റെ ആധാരം- ഈ ജന്മത്തെ പരമാത്മാസ്നേഹം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സര്വശക്തികളുടെ സാഗരം സത്യമായ സ്നേഹത്തിന്റെ സാഗരം ഹൃദയേശ്വരനായ ബാപ്ദാദ തന്റെ അതിസ്നേഹി സമീപ കുട്ടികളുമായി കാണാന് വന്നിരിക്കുന്നു. ഈ ആത്മായ സ്നേഹമിലനം അഥവാ സ്നേഹമേള വിചിത്ര മിലനമാണ്. മിലനമേളകള് സത്യയുഗ ആദി മുതല് കലിയുഗം വരെ അനേകം ഉണ്ടായിട്ടുണ്ട്. എന്നാല് ഈ ആത്മീയമിലനമേള ഇപ്പോള് ഈ സംഗമത്തിലേ ഉണ്ടാകുന്നുള്ളൂ. ഈ മിലനം ആത്മീയമിലനമാണ്. ഈ മിലനം ഹൃദയേശ്വരനായ പിതാവിന്റെയും സത്യമായ ഹൃദയമുള്ള കുട്ടികളുടെയും മിലനമാണ്. ഈ മിലനം സര്വ അനേക പ്രകാരത്തിലെ പരവശതകളെയും ദൂരീകരിക്കുന്നതാണ്. ആത്മീയഅംഗീകാരത്തിന്റെ സ്ഥിതിയുടെ അനുഭവമുണ്ടാക്കുന്നതാണ്. ഈ മിലനം സഹജമായി പഴയ ജീവിതത്തെ പരിവര്ത്തനപ്പെടുത്തുന്നതാണ്. ഈ മിലനം സര്വശ്രേഷ്ഠ പ്രാപ്തികളുടെ അനുഭൂതികളാല് സമ്പന്നമാക്കുന്നതാണ്. ഇങ്ങനെ വിചിത്ര സ്നേഹമിലനമേളയില് താങ്കള് എല്ലാ കോടാനുകോടി ഭാഗ്യശാലി ആത്മാക്കള് എത്തിച്ചേര്ന്നിരിക്കുന്നു. ഈ പരമാത്മാ മേള സര്വപ്രാപ്തികളുടെ മേള, സര്വ സംബന്ധങ്ങളുടെ അനുഭവത്തിന്റെ മേളയാണ്. സര്വ ഖജനാക്കളാല് സമ്പന്നമാകുന്നതിന്റെ മേളയാണ്. സംഗമയുഗീശ്രേഷ്ഠഅലൗകികലോകത്തിന്റെ മേളയാണ്. എത്ര പ്രിയപ്പെട്ടതാണ്! ഈ അനുഭൂതി അനുഭവിക്കുന്ന പാത്രമാകുന്ന താങ്കള് കോടിയില് ചില ചിലരിലും ചില പരമാത്മ സ്നേഹി ആത്മാക്കളാണ്. കോടിയില് കോടി ആത്മാക്കള് ഈ അനുഭവത്തെ തേടുകയാണ്, താങ്കള് മിലനമാഘോഷിക്കുന്നു. സദാ പരമാത്മാമിലനമേളയില് തന്നെ കഴിയുന്നു എന്തെന്നാല് താങ്കള്ക്ക് ബാബ പ്രിയപ്പെട്ടതാണ്, ബാബയ്ക്ക് താങ്കള് പ്രിയപ്പെട്ടതാണ്. സ്നേഹികള് എവിടെയിരിക്കും? സദാ സ്നേഹത്തിന്റെ മിലനമേളയിലിരിക്കും. അപ്പോള്സദാ മേളയിലിരിക്കുന്നുവോ വേറെയിരിക്കുന്നുവോ? ബാബയും താങ്കളും കൂടെയിരിക്കുന്നുവെങ്കില് എന്തായി? മിലനമേളയായില്ലേ. ആരെങ്കിലും ചോദിക്കുന്നു-താങ്കള് എവിടെ കഴിയുന്നു? അപ്പോള്ലഘുവായി പറയുന്നു ഞങ്ങള് സദാ പരമാത്മാമിലനമേളയില് കഴിയുന്നു. ഇതിനെയാണ് സ്നേഹം എന്നു പറയുന്നത്. സത്യസ്നേഹം എന്നാല് പരസ്പരം ശരീരം കൊണ്ടോ മനസു കൊണ്ടോ പിരിയാതിരിക്കുക. പിരിയാനും കഴിയില്ല പിരിക്കാനും കഴിയില്ല. ലോകത്തിലെ മുഴുവന് സര്വ കോടി ആത്മാക്കള്, പ്രകൃതി, മായ, സാഹചര്യങ്ങള് പിരിക്കാന് ആഗ്രഹിച്ചാലും ആര്ക്കും ശക്തിയുണ്ടാകില്ല ഈ പരമാത്മാമിലനത്തില് നിന്നു വേര്പെടുത്താന്. ഇതിനെ പറയുന്നു സത്യമായ സ്നേഹം.സ്നേഹത്തെ അകറ്റുന്നവര് അകലട്ടെ എന്നാല് സ്നേഹത്തെ അകറ്റാന് സാധ്യമല്ല. ഇങ്ങനെ പക്കാ സത്യ പ്രേമിയല്ലേ? ഇന്ന് പക്കാ സ്നേഹത്തിന്റെ ദിവസം ആഘോഷിക്കുകയല്ലേ. ഇങ്ങനെയുള്ള സ്നേഹം ഇപ്പോള് ഒരു ജന്മം മാത്രം ലഭിക്കുന്നു. ഈ സമയത്തെ പരമാത്മാസ്നേഹം അനേക ജന്മത്തെ സ്നേഹസമ്പന്ന ജീവിതത്തിന്റെ പ്രാപ്തി ഉണ്ടാക്കിത്തരുന്നു എന്നാല് പ്രാപ്തിയുടെ സമയം ഇപ്പോഴാണ്. വിത്തു വിതയ്ക്കാനുള്ള സമയം ഇപ്പോഴാണ്. ഈ സമയത്തിന് എത്ര മഹത്വമാണ്. ആരാണോ സത്യമായ ഹൃദയേശ്വരന്റെ സ്നേഹികള് അവര് സദാ സ്നേഹത്തില് മുഴുകി കഴിയുന്ന ലൗലീനരാണ്. ആര് സ്നേഹത്തില് ലീനമായ ആത്മാക്കളാണോ ഇങ്ങനെ ലൗലീന ആത്മാക്കളുടെ മുന്നില് ആര്ക്കും സമീപം വരാന് നേരിടാനുള്ള ധൈര്യമുണ്ടാകില്ല, എന്തെന്നാല് താങ്കള് മുഴുകിയിരിക്കുകയാണ്, ആരുടെയും ആകര്ഷണം താങ്കളെ ആകര്ഷിക്കുക സാധ്യമല്ല. വിജ്ഞാനത്തിന്റെ ശക്തി ഭൂമിയുടെ ആകര്ഷണത്തില് നിന്നും ദൂരെ കൊണ്ടു പോകുന്ന പോലെ. ഈ ലൗലീനസ്ഥിതി സര്വ പരിധിയുള്ള ആകര്ഷണങ്ങളില് നിന്നും വളരെ ദൂരെ കൊണ്ടുപോകുന്നു. അഥവാ ലീനമല്ലെങ്കില് കൂട്ടിമുട്ടലുകളുണ്ടാകുന്നു. സ്നേഹമുണ്ട് എന്നാല് സ്നേഹത്തില് ലീനമല്ല. ഇപ്പോള് ആരോടു ചോദിച്ചാലും -താങ്കള്ക്കു ബാബയോടു സ്നേഹമുണ്ടോ, അപ്പോള് എല്ലാവരും ഉണ്ടെന്നു പറയില്ലേ. എന്നാല് സദാ സ്നേഹത്തില് മുഴുകി കഴിയുന്നുവോ? അപ്പോള്എന്തു പറയും? ഇതില് ഉണ്ടെന്നു പറഞ്ഞില്ല. വെറും സ്നേഹം ഇതിലെത്തി നില്ക്കരുത്. ലീനമായി മാറൂ. ഇതേ ശ്രേഷ്ഠസ്ഥിതിയെ ലയിച്ചുചേരുന്നതിനെ തന്നെയാണ് ആളുകള് വളരെ ശ്രേഷ്ഠമെന്നു മാനിച്ചത്. അഥവാ താങ്കള് ആരോടെങ്കിലും പറയുന്നു ഞങ്ങള് ജീവിതമുക്തിയില് വരും. അപ്പോള്അവര് കരുതും ഇവര് ചക്രം കറങ്ങുന്നവരാണ്, ഞങ്ങള് കറക്കത്തില് നിന്നു മുക്തമായി ലയിച്ചുചേരും. എന്തെന്നാല് ലയിച്ചുചേരുക എന്നാല് ബന്ധനങ്ങളില് നിന്നു മുക്തമാകുക, അതിനാല് അവര് ലീനഅവസ്ഥയെ വളരെ ഉയര്ന്നതായി മാനിക്കുന്നു. അലിഞ്ഞുചേര്ന്നു, ലയിച്ചുചേര്ന്നു.എന്നാല് താങ്കള്ക്കറിയാം അവര് പറയുന്ന ലീനഅവസ്ഥ ഡ്രാമയനുസരിച്ച് ആര്ക്കും പ്രാപ്തമാകുന്നില്ല. ബാബയ്ക്കു സമാനമാകാന് കഴിയും എന്നാല് ബാബയില് അലിഞ്ഞുചേരുന്നില്ല. അവരുടെ ലീനഅവസ്ഥയ്ക്ക് ഒരു അനുഭൂതിയുമില്ല, ഒരു പ്രാപ്തിയുമില്ല. താങ്കള് ലീനമാണ്, അനുഭൂതിയുണ്ട്, പ്രാപ്തിയുമുണ്ട്. താങ്കള്ക്കു വെല്ലുവിളിക്കാന് കഴിയും, ഏതു ലീനഅവസ്ഥ അല്ലെങ്കില് അലിഞ്ഞുചേരുന്ന സ്ഥിതിക്കായി താങ്കള് പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നാല് ഞങ്ങള് ജീവിച്ചിരിക്കെ അലിഞ്ഞുചേരുന്നതിന്റെ ലീനമാകുന്നതിന്റെ ആ അനുഭൂതി ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്നു. ലൗലീനമാകുമ്പോള് സ്നേഹത്തില് അലിഞ്ഞുചേരുമ്പോള് മറ്റെന്തെങ്കിലും ഓര്മിക്കാറുണ്ടോ? ബാബയും ഞാനും സമാനം, സ്നേഹത്തില് അലിഞ്ഞ്. ബാബ കൂടാതെ ഒന്നും തന്നെയില്ല, അല്ലെങ്കില് രണ്ടും ചേര്ന്ന് ഒന്നായി. സമാനമാകുക അര്ഥം അലിഞ്ഞുചേരുക ഒന്നാകുക. അപ്പോള് ഇങ്ങനെ അനുഭവമില്ലേ? കര്മയോഗത്തിന്റെ സ്ഥിതിയില് ഇങ്ങനെ ലീനമായ അനുഭവം ചെയ്യാന് കഴിയുന്നുണ്ടോ? എന്തു കരുതുന്നു? കര്മവും ചെയ്യൂ ലീനവുമാകൂ. സാധിക്കുമോ? കര്മം ചെയ്യാനായി താഴേക്കു വരണമോ? കര്മം ചെയ്തുകൊണ്ടും ലീനമാകാന് കഴിയുമോ?
കര്മയോഗി ആകുന്നവര്ക്ക് കര്മത്തിലും കൂടെയുള്ള കാരണത്താല് അധികസഹായം ലഭിക്കുന്നു എന്തെന്നാല് ഒന്നിനു പകരം രണ്ടുമാകുമ്പോള് ജോലി മെച്ചപ്പെടില്ലേ. അഥവാ ഒരാള് ഒരു ജോലി ചെയ്യുന്നു മറ്റൊരാള് കൂട്ടു ചേരുന്നു അപ്പോള് ആ ജോലി സഹജമാകുമോ ബുദ്ധിമുട്ടാകുമോ? കൈ താങ്കളുടേതാണ്, ബാബ തന്റെ കൈയോ കാലോ പ്രവര്ത്തിപ്പിക്കുകയില്ലല്ലോ. കൈ താങ്കളുടേതാണ് എന്നാല് സഹായം ബാബയുടേതാണ് എങ്കില് ഡബിള് ശക്തിയോടെ ജോലി നന്നാകില്ലേ. ജോലി എത്ര ബുദ്ധിമുട്ടാകട്ടെ എന്നാല് ബാബയുടെ സഹായം തന്നെ സദാ ഉണര്വുത്സാഹം, ധൈര്യം, അക്ഷീണതയുടെ ശക്തി നല്കുന്നതാണ്. ഏതു കാര്യത്തില് ഉണര്വുത്സാഹം, അക്ഷീണതയുണ്ടോ ആ ജോലി സഫലമാകില്ലേ. അതിനാല് ബാബ കൈ കൊണ്ട് ജോലി ചെയ്യുന്നില്ല എന്നാല് ഈ സഹായം നല്കുന്ന ജോലി ചെയ്യുന്നു. അപ്പോള് കര്മയോഗീജീവിതം അര്ഥം ഡബിള് ശക്തിയോടെ കാര്യം ചെയ്യുന്നതിന്റെ ജീവിതം. താങ്കളും ബാബയും, സ്നേഹത്തില് ഒരു ബുദ്ധിമുട്ടും ക്ഷീണവും തോന്നുകയില്ല. സ്നേഹം അര്ഥം എല്ലാം മറക്കുക. എങ്ങനെയാകും, എന്താകും, ശരിയാകുമോ ഇല്ലയോ- ഇതെല്ലാം മറക്കുക. കടന്നുപോയതാണ്. എവിടെ പരമാത്മാധൈര്യമുണ്ടോ, ഒരാത്മാവിന്റെയും ധൈര്യമല്ല, അപ്പോള് എവിടെ പരമാത്മാധൈര്യമുണ്ടോ, സഹായമുണ്ടോ, അവിടെ നിമിത്തമായ ആത്മാവില് ധൈര്യം വന്നുചേരുന്നു. ഇങ്ങനെ കൂട്ടിന്റെ അനുഭവം ചെയ്യുന്ന സഹായത്തിന്റെ അനുഭവം ചെയ്യുന്നവരുടെ സങ്കല്പം സദാ എന്തായിരിക്കും- ഒന്നും പുതിയതല്ല, വിജയം നേടിയതു തന്നെയാണ്, സഫലത തന്നെയാണ്. ഇതാണ് സത്യപ്രേമിയുടെ അനുഭൂതി. പരിധിയുള്ള പ്രിയതമയ്ക്ക് ഈ അനുഭവമുണ്ടെങ്കില്- എവിടെയായാലും അവിടെ നീ തന്നെ നീ. അത് സര്വശക്തനല്ല എന്നാല് ബാബ സര്വശക്തനാണ്. സാകാരശരീരധാരിയല്ല. എന്നാല് എവിടെ ആഗ്രഹിക്കുന്നുവോ എപ്പോള് ആഗ്രഹിക്കുന്നുവോ സെക്കന്റില് എത്തിച്ചേരാനാവും. ഇങ്ങനെ കരുതരുത് കര്മയോഗീജീവിതത്തില് ലൗലീനഅവസ്ഥ ഉണ്ടാകുക സാധ്യമല്ല. ഉണ്ടാകുന്നു. കൂട്ടിന്റെ അനുഭവം അര്ഥം സ്നേഹത്തിന്റെ പ്രായോഗിക തെളിവ് കൂടെയുണ്ട്. അപ്പോള് സഹജയോഗി സദാ യോഗിയായില്ലേ. സ്നേഹി എന്നാല് സദാ സഹജയോഗി അതിനാല് നിര്ദേശവും നല്കിയിട്ടുണ്ടല്ലോ ഈ തപസ്യാവര്ഷം സമ്മാനം നേടുന്നതിനു സമീപം വരുന്നു എന്നാല് സമാപ്തി ഉണ്ടാകുകയല്ല. ഇതില് അഭ്യാസത്തിന് സേവനത്തെ ഭാരരഹിതമാക്കി. തപസ്യയ്ക്ക് കൂടുതല് മഹത്വം നല്കി. എന്നാല് ഈ തപസ്യാവര്ഷത്തില് സമ്പന്നമായ ശേഷം സമ്മാനം നേടണം എന്നാല് മുമ്പുള്ള കര്മവും യോഗവും, സേവനവും യോഗവും, ഏതു ബാലന്സിന്റെ സ്ഥിതി പറഞ്ഞു തന്നുവോ, സന്തുലത്തിന്റെ അര്ഥം തന്നെ സമാനത, ഓര്മ, തപസ്യ, സേവനം- ഈ സമാനതയുണ്ടാകണം. ശക്തിയിലും സ്നേഹത്തിലും സമാനതയുണ്ടാകണം. സ്നേഹത്തിലും നിര്മോഹത്വത്തിലും സമാനതയുണ്ടാകണം. കര്മം ചെയ്തുകൊണ്ട് കര്മത്തില് നിന്നു വേറിട്ട് നിര്മോഹിയായിരിക്കുന്നതില് സ്ഥിതിയുടെ സമാനതയുണ്ട്. ആര് ഈ സമാനതയുടെ ബാലന്സിന്റെ കലയില് നമ്പര് നേടുന്നോ അവര് മഹാനാകും.അതിനാല് രണ്ടും ചെയ്യാന് സാധിക്കുമോ അതോ ഇല്ലയോ സേവനം ആരംഭിക്കുമ്പോള് മുകളില് നിന്നു താഴേക്കു വരുമോ? ഈ വര്ഷമാണെങ്കില് പക്കയായതല്ലേ. ഇപ്പോള് ബാലന്സ് വെക്കാനാവുമോ ഇല്ലയോ. സേവനത്തില് കൂട്ടിമുട്ടലുകളുണ്ടാകുന്നു. ഇതിലും പാസാകണമല്ലോ. ആദ്യം കേള്പ്പിച്ചില്ലേ കര്മം ചെയ്തും കര്മയോഗിയായും ലൗലീനമാകാന് കഴിയും. പിന്നെ വിജയിയാകുമല്ലോ. ഇപ്പോള് സമ്മാനം അവര്ക്കാണ് കിട്ടുക ആര് ബാലന്സില് വിജയിക്കുന്നു.
ഇന്ന് വിശേഷ ക്ഷണം നല്കിയിരിക്കുന്നു, താങ്കളുടെ സ്വര്ഗം ഇങ്ങനെയാകുമോ? ബാപ്ദാദ കുട്ടികളുടെ ആഘോഷത്തെ തന്റെ ആഘോഷമായി കരുതുന്നു. താങ്കള് സ്വര്ഗത്തില് ആഘോഷിക്കും, ബാബ ഈ ആഘോഷമേ ആഘോഷിക്കുന്നുള്ളൂ. നിറഞ്ഞ് ആഘോഷിക്കുക, ആടുക, ഊഞ്ഞാലാടുക, സദാ സന്തോഷം ആഘോഷിക്കുക. പുരുഷാര്ഥത്തിന്റെ പ്രാപ്തി അവശ്യം ലഭിക്കും. ഇവിടെ സഹജപുരുഷാര്ഥിയാണ് അവിടെ സഹജ പ്രാലബ്ധിയാണ്. എന്നാല് വജ്രത്തില് നിന്നു സ്വര്ണമായി മാറും. ഇപ്പോള് വജ്രമാണ്. സംഗമയുഗം മുഴുവന് തന്നെ താങ്കള്ക്ക് വിശേഷിച്ച് അച്ഛന്റെയും മക്കളുടെയും അഥവാ കൂട്ടുകാരാകുന്നതിന്റെ പ്രേമദിവസമാണ്. ഇന്നു മാത്രമാണോ സ്നേഹദിവസം അതോ സദാ സ്നേഹദിവസമാണോ . ഇതും പരിധിയില്ലാത്ത ഡ്രാമയുടെ കളിയില് ചെറു ചെറു കളികളാണ്. അപ്പോള് സ്വര്ഗത്തെ ഇത്ര അലങ്കരിച്ചു അതിന് ആശംസകള്, ഈ അലങ്കാരംബാബയ്ക്ക് അലങ്കാരമായല്ല തോന്നുന്നത് എന്നാല് എല്ലാവരുടെയും ഹൃദയത്തിന്റെ സ്നേഹമായി കാണപ്പെടുന്നു. താങ്കളുടെ സത്യസ്നേഹത്തിനു മുന്നില് ഈ അലങ്കാരമൊന്നും ഒന്നുമല്ല. ബാപ്ദാദ സ്നേഹത്തെ കാണുന്നു. ആര്ക്കെങ്കിലും ക്ഷണം നല്കുമ്പോള് ക്ഷണിക്കപ്പെടുന്നവര് സംസാരിക്കുന്നില്ല ക്ഷണം നല്കുന്നവര് സംസാരിക്കുന്നു. കുട്ടികള്ക്ക് ഇത്ര സ്നേഹമാണ് ബാബയെക്കൂടാതെ എന്തോ വ്യത്യാസം വന്നുവെന്നു മനസിലാക്കുന്നു. അതിനാല് ഹൃദയത്തിന്റെ സ്നേഹം പ്രത്യക്ഷമാക്കുന്നതിന് ഇന്ന് ഈ കളി രചിച്ചിരിക്കുന്നു. ശരി
സര്വ സദാ സ്നേഹത്തില് അലിഞ്ഞുചേര്ന്ന ആത്മാക്കള്ക്കും, സദാ സ്നേഹത്തില് കൂട്ട് അനുഭവിക്കുന്ന ആത്മാക്കള്ക്ക്, സദാ ഒരു ബാബ രണ്ടാമതൊരാളില്ല ഇങ്ങനെ സമീപ സമാനമായ ആത്മാക്കള്ക്ക് , സംഗമയുഗത്തിന്റെ ശ്രേഷ്ഠ പ്രാലബ്ധമായ സ്വര്ഗത്തിന്റെ അധികാരി ആത്മാക്കള്ക്ക്, സദാ കര്മയോഗീജീവിതത്തിന്റെ ശ്രേഷ്ഠകലയെ അനുഭവിക്കുന്ന വിശേഷആത്മാക്കള്ക്ക്, സദാ സര്വ പരിധിയുള്ള ആകര്ഷണത്തില് നിന്നു മുക്തമായ ലൗലീന ആത്മാക്കള്ക്ക് ബാബയുടെ സര്വ സംബന്ധങ്ങളുടെ സ്നേഹ സമ്പന്ന സ്നേഹസ്മരണയും നമസ്തേയും.
മഹാരഥി ദാദിമാരിലൂടെ മുഖ്യസഹോദരന്മാരോട്: ആരു നിമിത്തമാണോ അവര്ക്ക് സദാ സഹജമായി ഓര്മയുണ്ടാകുന്നു. താങ്കളെല്ലാവര്ക്കും നിമിത്തമായ ആത്മാക്കളോട് വിശേഷസ്നേഹമല്ലേ. അതിനാല് താങ്കളെല്ലാവരും അലിഞ്ഞുചേര്ന്നിരിക്കുന്നു. നിമിത്തമായ ആത്മാക്കള്ക്ക് ഡ്രാമയില് പാര്ട്ട് അടങ്ങിയിട്ടുള്ളതാണ് ശക്തികളും നിമിത്തമാണ്, പാണ്ഡവരും നിമിത്തമാണ്. ഡ്രാമ ശക്തികളെയും പാണ്ഡവരെയും ഒപ്പമൊപ്പം നിമിത്തമാക്കിയിരിക്കുന്നു. അപ്പോള് നിമിത്തമാകുന്നതിന്റെ വിശേഷ സമ്മാനമുണ്ട്. നിമിത്തത്തിന്റെ പാര്ട്ട് സദാ വേറിട്ടതും സ്നേഹിയുമാക്കുന്നു. നിമിത്തഭാവത്തിന്റെ അഭ്യാസം സ്വതവേ സഹജമാണെങ്കില് സദാ സ്വന്തം ഉന്നതിയും സര്വരുടെ ഉന്നതിയും അവര്ക്ക് ഓരോ ചുവടിലും അടങ്ങിയിരിക്കുന്നു. ആ ആത്മാക്കളുടെ ചുവട് ഭൂമിയിലല്ല എന്നാല് സ്റ്റേജിലാകുന്നു. നാനാ ഭാഗത്തെയും ആത്മാക്കള് സ്റ്റേജിനെ സ്വതവേ നോക്കുന്നു. പരിധിയില്ലാത്ത വിശ്വത്തിന്റെ സ്റ്റേജാണ്, സഹജപുരുഷാര്ഥത്തിന്റെയും ശ്രേഷ്ഠ സ്റ്റേജാണ്. രണ്ടു സ്റ്റേജും ഉയര്ന്നതാണ്. നിമിത്തമായ ആത്മാക്കള്ക്ക് സദാ വിശ്വത്തിനു മുന്നില് ഈ സ്മൃതിസ്വരൂപമുണ്ടാകുന്നു ബാപ്സമാനമായതിന്റെ മാതൃക. ഇങ്ങനെയുള്ള നിമിത്ത ആത്മാക്കളല്ലേ? സ്ഥാപനയുടെ ആദി മുതല് ഇപ്പോള് വരെയും നിമിത്തമാണ് സദാ ആയിരിക്കും. ഇങ്ങനെയല്ലേ, ഇതും അധികഭാഗ്യമാണ്. ഭാഗ്യം ഹൃദയത്തിന്റെ സ്നേഹത്തെ സഹജമായി കൂട്ടുന്നു. നല്ലതാണ്, നിമിത്തമായി പ്ലാന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, ബാപ്ദാദയുടെ അടുത്ത് എത്തുന്നു. പ്രായോഗികമായി സ്വയം ശക്തിശാലിയായി മറ്റുള്ളവരിലും ശക്തി നിറച്ച് പ്രത്യക്ഷതയെ സമീപം കൊണ്ടുവന്നുകൊണ്ടേ പോകൂ. ഇപ്പോള് ഭൂരിപക്ഷം ആത്മാക്കള് ഈ ലോകത്തെ കണ്ടു കണ്ട് ക്ഷീണിച്ചിരിക്കുന്നു. നവീനത ആഗ്രഹിക്കുന്നു. നവീനതയുടെ അനുഭവം ഇപ്പോള് ചെയ്യിക്കാന് കഴിയും. എന്തു ചെയ്തുവോ വളരെ നല്ലത് പ്രായോഗികമായും വളരെ നല്ലത് സംഭവിക്കണം. ദേശവിദേശങ്ങള് പ്ലാന് നന്നായിഉണ്ടാക്കിയിട്ടുണ്ട്. ബ്രഹ്മാബാബയെ പ്രത്യക്ഷമാക്കി അര്ഥം ബാപ്ദാദയെ ഒപ്പമൊപ്പം പ്രത്യക്ഷമാക്കുക. എന്തെന്നാല് ബ്രഹ്മാവായതേ അപ്പോഴാണ് എപ്പോഴാണോ ബാബ ആക്കിയത്. എങ്കില് ബാബയില് ദാദ, ദാദയില് ബാബ അടങ്ങിയിരിക്കുന്നു. ഇങ്ങനെ ബ്രഹ്മാവിനെ പിന്തുടരുക അര്ഥം ലൗലീനആത്മാവാകുക. ഇങ്ങനെയല്ലേ ശരി.
പാര്ട്ടികളുമായി സംഭാഷണം: എല്ലാവരുടെ ഹൃദയത്തിന്റെ കാര്യങ്ങളും ഹൃദയേശ്വരന്റെ അടുക്കല് വളരെ തീവ്രഗതിയില് എത്തിച്ചേര്ന്നിരിക്കുന്നു. താങ്കള് സങ്കല്പിക്കുന്നു ബാപ്ദാദയുടെ അടുക്കല് എത്തുന്നു. ബാപ്ദാദയും എല്ലാവരുടെയും വിധിപൂര്വ സങ്കല്പം, സേവനം, സ്ഥിതി എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. എല്ലാവരും പുരുഷാര്ഥികളാണ്. ലഹരിയും എല്ലാവരിലുമുണ്ട്. എന്നാല് വൈവിധ്യം തീര്ച്ചയായുമുണ്ട്. ലക്ഷ്യം എല്ലാവരുടെയും ശ്രേഷ്ഠമാണ്, ശ്രേഷ്ഠലക്ഷ്യത്താല് ചുവടു മുന്നേറുന്നു, ചിലര് തീവ്രഗതിയില് മുന്നേറുന്നു ചിലര് സാധാരണ ഗതിയില് മുന്നേറുന്നു. പുരോഗതിയും ഉണ്ടാകുന്നു എന്നാല് യഥാക്രമം. തപസ്യയുടെയും ഉണര്വുത്സാഹം എല്ലാവരിലുമുണ്ട്. എന്നാല് നിരന്തരവും സഹജവും അതില് വ്യത്യാസം വരുന്നു. ഏറ്റവും സഹജവും നിരന്തരവുമായ ഓര്മയുടെ സാധനമാണ്- സദാ ബാബയോടൊപ്പം അനുഭവം ചെയ്യുക. കൂടെയുള്ള അനുഭൂതി ഓര്മിക്കുന്നതിന്റെ പരിശ്രമത്തില് നിന്നു വിടുവിക്കുന്നു. കൂടെയുണ്ടെങ്കില് ഓര്മയുണ്ടാകുമല്ലോ. കൂടെ എന്നാല് കൂടെ വന്നിരിക്കുക എന്നല്ല എന്നാല് കൂട്ട് അര്ഥം സഹായം. കൂടെയുള്ളയാള് തന്റെ ജോലിയില് ബിസിയാകുമ്പോള് മറക്കാം എന്നാല് കൂട്ടുകാരന് മറക്കില്ല. ഓരോ കര്മത്തിലും ബാബയുടെ കൂടെ സാഥി രൂപത്തില് കഴിയൂ. കൂട്ടു നല്കുന്നയാള് ഒരിക്കലും മറക്കുന്നില്ല. കൂടെയാണ്, ഇങ്ങനെയുള്ള കൂട്ടുകാരനാണ് കര്മത്തെ സഹജമാക്കുന്നയാള്. എങ്ങനെ മറക്കും. സാധാരണ രീതിയിലും ആരെങ്കിലും ഏതെങ്കിലും കാര്യത്തില് സഹയോഗം നല്കുന്നുവെങ്കില് അവരോട് പലപ്പോഴും ഹൃദയത്തില് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു. ബാബ സാഥിയായി പ്രയാസത്തെ സഹജമാക്കുന്നയാളാണ്. ഇങ്ങനെയുള്ള കൂട്ടുകാരനെ എങ്ങനെ മറക്കാനാവും? ശരി
വരദാനം:-
ഭക്തിമാര്ഗത്തില് തിലകത്തിനു വളരെ മഹത്വമുണ്ട്. രാജ്യം നല്കുമ്പോള് തിലകമണിയിക്കുന്നു. മാംഗല്യത്തിന്റെയും ഭാഗ്യത്തിന്റെയും അടയാളവും തിലകമാണ്. ജ്ഞാനമാര്ഗത്തില് പിന്നെ സ്മൃതിയുടെ തിലകത്തിനു വളരെ മഹത്വമുണ്ട്. എങ്ങനെ സ്മൃതി അങ്ങനെ സ്ഥിതി ഉണ്ടാകുന്നു. അഥവാ സ്മൃതി ശ്രേഷ്ഠമാണെങ്കില് സ്ഥിതിയും ശ്രേഷ്ഠമാകും. അതിനാല് ബാപ്ദാദ കുട്ടികള്ക്ക് മൂന്നു സ്മൃതികളുടെ തിലകം നല്കിയിട്ടുണ്ട്. സ്വയത്തിന്റെ സ്മൃതി, ബാബയുടെ സ്മൃതി, ശ്രേഷ്ഠ കര്മത്തിനായി ഡ്രാമയുടെ സ്മൃതി- അമൃതവേളയ്ക്ക് ഈ മൂന്നു സ്മൃതികളുടെ തിലകമണിയുന്ന അവിനാശി തിലകധാരി കുട്ടികളുടെ സ്ഥിതി സദാ ശ്രേഷ്ഠമായിരിക്കുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!