11 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
10 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ഈ ആത്മീയ പഠിത്തത്തെ ധാരണ ചെയ്യുന്നതിന് സ്വര്ണ്ണത്തിന്റെ പാത്രമാകുന്ന ബുദ്ധി ആവശ്യമാണ്, പവിത്രതയുടെ രാഖി ബന്ധിക്കൂ അപ്പോള് രാജ്യതിലകം ലഭിക്കും
ചോദ്യം: -
ഈ സമയം എല്ലാ കുട്ടികള്ക്കും ബാബയില് നിന്ന് ഏത് സര്ട്ടിഫിക്കറ്റ് നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം?
ഉത്തരം:-
പാവന ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി പാവനം അര്ത്ഥം യോഗ്യനാകുന്നതിന്റെ സര്ട്ടിഫിക്കേറ്റ് നേടണം. എപ്പോള് ഈ പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നോ അപ്പോള് ബുദ്ധി ഗോള്ഡന് ഏജ്ഡ് ആകും. പവിത്രതയുടെ സര്ട്ടിഫിക്കേറ്റ് നേടുന്നതിന് വേണ്ടി ബാബയുടെ നിര്ദ്ദേശമാണ് – കുട്ടികളേ, മറ്റെല്ലാത്തില് നിന്നും ബുദ്ധിയോഗം വേര്പെടുത്തി ജ്ഞാന ചിതയില് ഇരിക്കൂ. ഒരു മാതാ- പിതാവിനെ ഫോളോ ചെയ്യൂ. പാവനമായി കഴിയുക തന്നെ വേണം ഈ പ്രതിജ്ഞയെടുക്കൂ. ബാബയോടൊപ്പം സത്യയയോടെയേ കഴിയൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
സഹോദരാ എന്റെ രാഖീ ബന്ധനം നിറവേറ്റണം..
ഓം ശാന്തി. ഈ ഗീതം കുട്ടികള് വളരെ പ്രാവശ്യം കേട്ടിട്ടുണ്ട്. ഇത് രക്ഷാബന്ധന ഉത്സവത്തിന്റെ ഗീതം അഥവാ ഭക്തിമാര്ഗ്ഗത്തില് പാടി ആഘോഷിച്ച് വരുന്ന ഗീതമാണ്. ഇപ്പോള് ഇത് ജ്ഞാന മാര്ഗ്ഗമാണ്. ബാബ കുട്ടികളോട് പറയുന്നു കുട്ടിളേ ഈ മായാ രാവണന് മേല് വിജയം നേടുന്നതിലൂടെ നിങ്ങള് ജഗത് ജീത്ത് അര്ത്ഥം ജഗത്തിന്റെ അധികാരിയാകും. 5 വികാരങ്ങളില് വിജയിക്കുന്നതിന് പരിശ്രമമുണ്ടെന്ന് നിങ്ങള്ക്കറിയാം. ഇതില് തന്നെ കാമ വികാരമാണ് വലിയ ശത്രു. പവിത്രത കാരണം തന്നെയാണ് ബഹളങ്ങളും കോലാഹലങ്ങളുമെല്ലാം ഉണ്ടാകുന്നത്. ഉയര്ന്നതിലും ഉയര്ന്ന ബാബയ്ക്ക് മാത്രമാണ് മായയില് വിജയിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കാന് സാധിക്കുന്നത്. ഇത് കുട്ടികള്ക്കറിയാം. പരിധിയില്ലാത്ത ബാബയുടെ സമ്പത്ത് നേടുന്നതിന് നമുക്ക് തീര്ച്ചയായും പവിത്രമാകണം. ഭൗതീക പഠനവും പവിത്ര അവസ്ഥയില് തന്നെയാണ് പഠിക്കുന്നത്. ഇതാണ് ആത്മീയ പഠിത്തം. ഇതില് പാത്രം സ്വര്ണ്ണത്തിന്റേത് അര്ത്ഥം പവിത്രമായിരിക്കണം, അതിലേ ജ്ഞാനം നില്ക്കൂ. പവിത്രമാകുന്നതില് സമയമെടുക്കും കാരണം ഇപ്പോള് എല്ലാവരുടെയും പാത്രം കല്ലിന്റേതായിരിക്കുന്നു. ബാബ മനസിലാക്കി തരുന്നു ഇപ്പോള് നിങ്ങള്ക്ക് പവിത്രമായി തിരിച്ച് പോകണം. എത്രത്തോളം ജ്ഞാന-യോഗത്തിന്റെ ധാരണ ഉണ്ടായിക്കൊണ്ടിരിക്കുന്നോ, അത്രത്തോളം ബുദ്ധി പവിത്രമായിക്കൊണ്ടിരിക്കും എന്തുകൊണ്ടെന്നാല് ഇപ്പോള് നമുക്ക് തിരിച്ച് പോകണമെന്നത് ബുദ്ധിയിലുണ്ട്. ഇരുമ്പ് യുഗത്തില് നിന്ന് ചെമ്പ് യുഗത്തിലേക്ക് വരണം, പിന്നീട് വെള്ളി യുഗത്തിലേക്ക്, അതിന് ശേഷം സ്വര്ണ്ണിമ യുഗത്തിലേക്ക്. പഠിച്ച്-പഠിച്ച് ജ്ഞാനം കേട്ട്-കേട്ട് അവസാനം നമ്മുടെ ബുദ്ധി ഗോള്ഡന് ഏജ്ഡ് ആകും അപ്പോള് നമ്മള് ശരീരം ഉപേക്ഷിക്കും. ഈ സമയം വളരെയധികം കയറ്റിറക്കങ്ങള് നടന്നുകൊണ്ടിരിക്കുന്നു. സമയമെടുക്കും. എപ്പോള് ബുദ്ധി സ്വര്ണ്ണിമ യുഗിയായി മാറുന്നോ പിന്നീട് രാജ്യാധികാരിയാകുന്നു. പവിത്രതയുടെ രാഖി ബന്ധിക്കുന്നതിലൂടെ രാജ്യതിലകം ലഭിക്കും എന്ന് മഹിമയുമുണ്ട്. അത് നിങ്ങള് കുട്ടികള്ക്കറിയാം – നമുക്ക് രാജ്യപദവി പ്രാപ്തമാക്കുന്നതിന് വേണ്ടി പവിത്രതയുടെ പ്രതിജ്ഞ ചെയ്യണം. ജ്ഞാന യോഗത്തിന്റെ ധാരണ ഉണ്ടാക്കുന്നതില് എത്ര സമയമെടുക്കുന്നു. സ്വര്ണ്ണിമ യുഗിയില് നിന്ന് ഇരുമ്പ് യുഗം വരെ വരുന്നതില് അയ്യായിരം വര്ഷമെടുക്കുന്നു. ഇപ്പോള് പഠിക്കണം – അത് ഈ ഒരു ജന്മത്തില് തന്നെ സംഭവിക്കണം. എത്രത്തോളം പഠിച്ചുയര്ന്ന് പോകുന്നോ അത്രയും സന്തോഷം വര്ദ്ധിച്ചുകൊണ്ടിരിക്കും. നമ്മള് ജ്ഞാന ബലത്തിലൂടെയും ബുദ്ധിയോഗ ബലത്തിലൂടെയും രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യത്തതിലും ശക്തിയുണ്ട്. പഠിക്കുന്നത് കുറവാമെങ്കില് ശക്തിയും കുറവായിരിക്കും, കൂടുതല് പഠിക്കുകയാണെങ്കില് കൂടുതല് ശക്തി ലഭിക്കുന്നു. വലിയ പദവിയും ലഭിക്കുന്നു. ഇതും അങ്ങനെ തന്നെയാണ്. കുറച്ച് പഠിക്കുന്നതിലൂടെ പദവിയും ചെറുതായിരിക്കും ലഭിക്കുക. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – ഈ ബ്രാഹ്മണ ധര്മ്മം വളരെ ചെറുതാണ്. ബ്രാഹ്മണര് തന്നെയാണ് ദേവതാ സൂര്യവംശിയും ചന്ദ്രവംശിയുമാകുന്നത്. ഇപ്പോള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് ഇങ്ങനെ മനസ്സിലാക്കൂ – നമ്മളിപ്പോള് ചെമ്പ് യുഗം വരെ എത്തിയിരിക്കുന്നു. ഇനി രജത, സ്വര്ണ്ണിമ യുഗം വരെയ്ക്കും എത്തണം. അവസാനം കുട്ടികളും വളരെയധികം ഉണ്ടാകില്ലേ. മുഴുവന് ആധാരവും പവിത്രതയിലാണ്. എത്രത്തോളം ഓര്മ്മയിലിരിക്കുന്നോ അത്രയും ശക്തി ലഭിക്കും. ബാബയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട് – ഞങ്ങള് പവിത്രമായി ഭാരതത്തെ പവിത്രമാക്കും. കുട്ടികള് രാഖി കെട്ടികൊടുക്കാന് പോകുമ്പോഴും മനസ്സിലാക്കി കൊടുക്കണം. ഇന്നേക്ക് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും പതിതത്തില് നിന്ന് പാവനമാക്കുന്നതിന് വേണ്ടി ഞങ്ങള് ഈ രാഖി അണിയിക്കാന് വന്നിരുന്നു. അപ്പോള് രക്ഷാബന്ധനം ഒരു ദിവസത്തെ കാര്യമല്ല. അവസാനം വരേയ്ക്കും നടന്നുകൊണ്ടിരിക്കും. പ്രതിജ്ഞ ചെയ്തു കൊണ്ടിരിക്കും. പഠിത്തത്തില് ശ്രദ്ധിച്ചുകൊണ്ടിരിക്കും. ജ്ഞാന യോഗത്തിലൂടെ നമുക്ക് ഇരുമ്പ് യുഗത്തില് നിന്ന് സ്വര്ണ്ണിമ യുഗത്തിലേക്ക് പോകണമെന്ന് നിങ്ങള്ക്കറിയാം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകണം. ഈ കാര്യങ്ങള് പുതിയ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല അതുകൊണ്ട് നിങ്ങളുടെ 7 ദിവസത്തെ ഭട്ഠി പ്രസിദ്ധമാണ്. ആദ്യം നാഡി നോക്കണം. ഏതുവരെ ബാബയുടെ പരിചയം ഉണ്ടാകുന്നില്ലയോ, നിശ്ചയം വന്നിട്ടില്ലയോ അത് വരെ മനസ്സിലാക്കില്ല. നിങ്ങളിലൂടെ പരിചയം നേടിക്കൊണ്ടിരിക്കും. വൃക്ഷം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. സ്വരാജ്യം സ്ഥാപിക്കുന്നതില് സമയമെടുക്കും. ഏതുവരെ നിങ്ങള് സ്വര്ണ്ണിമയുഗത്തിലേക്ക് വരുന്നില്ലയോ അത്വരെ വിനാശം സാധ്യമാകുകയില്ല. ധാരാളം കുട്ടികള് വരുന്ന ആ സമയവും വരും. ഇപ്പോള് രക്ഷാബന്ധനത്തിന് വലിയ-വലിയ ആളുകളുടെ അടുത്ത് പോകും. അവര്ക്കും മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്. പതിത-പാവനനായ ബാബ ഈ പതിത സൃഷ്ടിയെ പാവനമാക്കുന്നതിന് ഈ സംഗമത്തില് തന്നെയാണ് വരുന്നത്. തീര്ത്തും ഭാരതം പാവനമായിരുന്നു, ഇപ്പോള് പതിതമാണ്. മഹാഭാരത യുദ്ധം മുന്നില് നില്ക്കുന്നുണ്ട്. ഭഗവാനായ ബാബ പറയുന്നു കുട്ടികളേ നിങ്ങളുടെ ഏറ്റവും വലിയ ശത്രു മായാ രാവണനാണ്. ബാക്കിയെല്ലാം ഭൗതീകമായ ചെറിയ-ചെറിയ ശത്രുക്കളാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു രാവണനാണ്, അതുകൊണ്ട് പവിത്രതയുടെ രാഖി കെട്ടണം. പ്രതിജ്ഞ ചെയ്യണം അല്ലയോ ബാബാ ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കുന്നതിന് വേണ്ടി ഞങ്ങള് പവിത്രമായിക്കഴിയും. മറ്റുള്ളവരെയും ആക്കിക്കൊണ്ടിരിക്കും. ഇപ്പോള് എല്ലാവരും രാവണനോട് തോറ്റിരിക്കുന്നു. ഭാരതത്തില് മാത്രമാണ് രാവണനെ കത്തിച്ചുകൊണ്ടിരിക്കുന്നത്. അരകല്പം രാവണന്റെ രാജ്യം നടന്നു. ഇത് നിങ്ങള് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. മനസ്സിലാക്കി കൊടുക്കാതെ രാഖി കെട്ടുന്നത് വെറുതെയാണ്. ഈ കഥ നിങ്ങള്ക്ക് മാത്രമേ അറിയൂ. മറ്റാരും ഇങ്ങനെ പറയില്ല അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും പറഞ്ഞിരുന്നു പവിത്രമാകുകയാണെങ്കില് സത്യയുഗത്തില് നരനില് നിന്ന് നാരായണന്റെ പദവി നേടും. ഈ സത്യനാരായണന്റെ അഥവാ അമരനാഥന്റെ കഥ നിങ്ങള്ക്ക് മാത്രമേ കേള്പ്പിക്കാന് സാധിക്കൂ. മനസ്സിലാക്കി കൊടുക്കണം – ഭാരതം പാവനമായിരുന്നു. സ്വര്ണ്ണ പക്ഷിയായിരുന്നു. ഇപ്പോള് പതിതമാണ്. ഇരുമ്പു പക്ഷിയെന്ന് പറയും. ബാബയുടെ പരിചയം നല്കി ചോദിക്കൂ, അംഗീകരിക്കുന്നുണ്ടോ? തീര്ത്തും ബാബ ബ്രഹ്മാവിലൂടെ സമ്പത്ത് നല്കുന്നു. ബാബ പറയുന്നു ഇപ്പോള് എന്നെ ഓര്മ്മിക്കൂ. 84 ജന്മം പൂര്ത്തിയാകുകയാണ്. മായയോട് തോറ്റിരിക്കുന്നു. ഇപ്പോള് വീണ്ടും മായയില് വിജയിക്കണം. ബാബ വന്ന് പറയുന്നു കുട്ടികളേ ഇപ്പോള് പവിത്രമാകൂ. കുട്ടികള് പറയുന്നു – ശരി ബാബാ. ഞങ്ങള് തീര്ച്ചയായും അങ്ങയുടെ സഹായിയാകും. പവിത്രമായി ഭാരതത്തെ തീര്ച്ചയായും പവിത്രമാക്കും. പറയൂ, ഞങ്ങള് താങ്കളില് നിന്നും പണം സ്വീകരിക്കാന് വന്നതല്ല. ഞങ്ങള് ബാബയുടെ പരിചയം നല്കുന്നതിന് വന്നതാണ്. നിങ്ങളെല്ലാവരും ബാബയുടെ സഹപ്രവര്ത്തകരല്ലേ. ബാബ വന്ന് സന്ദേശം നല്കുന്നു. നിര്ദ്ദേശം നല്കുന്നു അല്ലയോ കുട്ടികളേ മറ്റെല്ലാം ബുദ്ധി കൊണ്ട് ത്യാഗം ചെയ്യൂ, നിങ്ങള് ശരീരമില്ലാതെയാണ് വന്നത്. ഏറ്റവും ആദ്യം നിങ്ങള് സ്വര്ഗ്ഗത്തില് ഭാഗമഭിനയിച്ചു. നിങ്ങള് വെളുത്തത് അര്ത്ഥം പവിത്രമായിരുന്നു. പിന്നീട് കാമ ചിതയില് ഇരുന്നതിലൂടെ ഇപ്പോള് കറുത്ത് പോയിരിക്കുന്നു. ഭാരതം സ്വര്ണ്ണിമ യുഗിയായിരുന്നു. ഇപ്പോള് ഭാരതത്തെ ഇരുമ്പ് യുഗിയെന്ന് പറയും. ഇപ്പോള് വീണ്ടും കാമ ചിതയില് നിന്നിറങ്ങി ജ്ഞാന ചിതയില് ഇരിക്കണം. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ഒരച്ഛന്റെ മക്കള് നമ്മള് സഹോദനും സഹോദരിയുമാണ്. നിങ്ങളും ബാബയുടെ കുട്ടിയാണ്, എന്നാല് മനസ്സിലാക്കുന്നില്ല. ബി. കെ ആകുമ്പേള് മാത്രമാണ് ശിവബാബയില് നിന്ന് സമ്പത്തെടുക്കാന് സാധിക്കുന്നത്. ഇതാണ് പതിത ഭ്രഷ്ഠാചാരികളുടെ ലോകം. ഒരു ശ്രേഷ്ഠാചാരി പോലുമില്ല. സത്യയുഗത്തില് ഒരു ഭ്രഷ്ഠാചാരിയും ഉണ്ടായിരിക്കില്ല. ഇത് പരിധിയില്ലാത്ത കാര്യമാണ്. മുഴുവന് ശ്രേഷ്ഠാചാരീ ലോകത്തിന്റെയും സ്ഥാപന ചെയ്യുക, ഒരു ബാബയുടെ മാത്രം കര്ത്തവ്യമാണ്. നമ്മള് ബ്രഹ്മാകുമാരന്മാരും കുമാരികളും ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നു. ആരാണോ പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നത് അവരുടെ ഫോട്ടോ എടുത്ത് ഞാന് ആല്ബം ഉണ്ടാക്കുന്നു. പാവനമാകാതെ പാവന ലോകത്തിലേക്ക് പോകുന്നതിനുള്ള സര്ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. ബാബ തന്നെയാണ് വന്ന് യോഗ്യരാക്കി സര്ട്ടിഫിക്കറ്റ് നല്കുന്നത്. സര്വ്വരുടെയും പതിത-പാവനന്, സദ്ഗതി ദാതാവ് ഒരേഒരു ബാബയാണ്. പതിതന് യോഗ്യനല്ലല്ലോ. ഭാരതം തന്നെയാണ് ദുഃഖിയും പാപ്പരുമായിരിക്കുന്നത് കാരണം പതിതമാണ്. സത്യയുഗത്തില് പാവനമായിരുന്നു, അപ്പോള് ഭാരതം സുഖിയായിരുന്നു. ഇപ്പോള് ബാബ പറയുന്നു പാവനമാകൂ. ഓഡിനന്സിറക്കൂ. ആര് പാവനമാകാന് ആഗ്രഹിക്കുന്നോ അവരെ പതിതമാക്കരുത്. പുരുഷന്മാര് വികാരത്തിനായി വളരെയധികം ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ട് മാതാക്കള്ക്ക് ഭാരതത്തെ ശ്രേഷ്ഠമാക്കുന്നതില് സഹായിക്കാന് സാധിക്കുന്നില്ല. ഇതില് അന്വേഷണം നടത്തിക്കണം. എന്നാല് ആ ശക്തിയൊന്നും കുട്ടികളില് വന്നിട്ടില്ല. എപ്പോള് ഗോള്ഡന്സ്റ്റേജിലേക്ക് വരുന്നോ അപ്പോള് മനസ്സിലാക്കി കൊടുക്കുന്നതിന്റെ ആ തിളക്കവും വരും. കുട്ടികള്ക്ക് ദിനം പ്രതിദിനം ധാരാളം പോയന്റുകള് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. വളരെ ഉയര്ന്ന കയറ്റമാണെന്ന് കുട്ടികളും മനസ്സിലാക്കുന്നുണ്ട്. മാതാ-പിതാവിനെ ഫോളോ ചെയ്യണം. മാതാ-പിതാവെന്ന് പറയുന്നുണ്ടല്ലോ. അത് അച്ഛനാണ്, ഇത് അമ്മയായി. എന്നാല് പുരുഷനാണ് അതുകൊണ്ടാണ് കലശം മാതാവിന് നല്കിയത്. നിങ്ങളും മാതാക്കളാണ്, സഹോദര ആത്മാക്കളാണ്. സഹോദരന് സഹോദരിയെക്കൊണ്ട്, സഹോദരി സഹോദരനെ കൊണ്ട് പവിത്രതയുടെ പ്രതിജ്ഞ ചെയ്യിക്കുന്നു. മാതാക്കളെ മുന്നില് നിര്ത്തുന്നു. അവരും മാതാക്കളെ എടുത്തുകൊണ്ടിരിക്കുകയാണ്. മുന്പൊന്നും പ്രസിഡന്റോ, പ്രധാനമന്ത്രിയോ സ്ത്രീകളായിരുന്നില്ല. മുന്പ് രാജാക്കന്മാരുടെ രാജ്യമായിരുന്നു. അപ്പോള് എന്തെങ്കിലും പുതിയ കണ്ടുപിടുത്തങ്ങള് നടത്തിയാല് രാജാവിനോട് പോയി പറഞ്ഞിരുന്നു. പിന്നീട് രാജാവാണ് അത് വിപുലീകരിക്കുന്നതിനുള്ള നിര്ദ്ദേശങ്ങള് നല്കിയിരുന്നത്. ഇവിടെ ഇത് പ്രജകളുടെ രാജ്യമാണ്. ചിലര് അംഗീകരിക്കും ചിലര് അംഗീകരിക്കില്ല. പരിശ്രമിക്കണം. ശ്രീകൃഷ്ണന്റെ പേര് ഗീതയില് എഴുതിവച്ച് വലിയ തെറ്റ് ചെയ്തുവെന്ന് നിങ്ങള്ക്കറിയാം. നമ്മുടെ കാര്യം ചിലര് അംഗീകരിക്കും ചിലര് അംഗീകരിക്കില്ല. മുന്നോട്ട് പോകവെ നിങ്ങളില് ശക്തി വരും. നമുക്ക് സ്വര്ണ്ണിമയുഗത്തിലേക്ക് പോകണം എന്ന് ആത്മാവ് പറയുന്നുണ്ട്. ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറന്നിരിക്കുന്നു. ജ്ഞാനത്തെ നല്ലരീതിയില് ഇപ്പോള് മനസ്സിലാക്കാന് സാധിക്കും. അങ്ങനെ അവസാനം എല്ലാവരും തീര്ച്ചയായും മനസ്സിലാക്കും. അബലകളില് അത്യാചാരം സംഭവിക്കുന്നുണ്ട്. ഇത് ശാസ്ത്രങ്ങളിലുണ്ട് ദ്രൗപതിയുടെ വസ്ത്രം അഴിച്ചതായി. അപ്പോള് ആ സമയം ഓര്മ്മിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാന് സാധിക്കുക. ഉള്ളില് ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് ആ പാപം ഏല്ക്കുകയില്ല. പരവശരാണ്. തീര്ച്ചയായും, രക്ഷപ്പെടുന്നതിനായി പരിശ്രമിക്കണം. ഓരോരുത്തരുടെയും കര്മ്മ ബന്ധനം വ്യത്യസ്തമാണ്. ചിലര് തീര്ത്തും സ്ത്രീയെ അടിക്കുന്നു, അപ്പോള് മനസ്സിലാക്കാന് സാധിക്കും അവര് അവിടെ നല്ല പദവി നേടും. എന്ത് ചെയ്യാന് സാധിക്കും. പവിത്രമായി കഴിയുന്നതിനുള്ള നല്ല യുക്തി ബാബ മനസ്സിലാക്കി തരുന്നു. ബ്രഹ്മാകുമാരനും കുമാരിയും സഹോദരനും സഹോദരിയുമായി, വികാരത്തിന്റെ ദൃഷ്ടി ഉണ്ടാകുക സാധ്യമല്ല. ബാബ പറയുന്നു അഥവാ ഈ പ്രതിജ്ഞ ലംഘിക്കുകയാണെങ്കില് വലിയ മുറിവേല്ക്കും. ബുദ്ധിയും പറയുന്നുണ്ട് – പരിധിയില്ലാത്ത ബാബ പറയുന്നത് അംഗീകരിച്ചില്ലെങ്കില് മുറിവേല്ക്കുക തന്നെ ചെയ്യും, വീണുപോകും. അടിക്കടി വീണുകൊണ്ടിരിക്കുകയാണെങ്കില് തോറ്റ് പോകും. ഇത് ബോക്സിങല്ലേ. ഇതെല്ലാം ഗുപ്ത കാര്യങ്ങളാണ്. ഇവിടെ മുഖ്യമായിട്ടുള്ളത് – പവിത്രതയും പഠിത്തവുമാണ്. മറ്റ് പഠിത്തങ്ങളൊന്നും തന്നെയില്ല. ഭക്തി മാര്ഗ്ഗത്തിന് ധാരാളം കര്മ്മങ്ങളുണ്ട്. ഭക്തര് ഭക്തി ചെയ്തുകൊണ്ടും ഭഗവാന് കണ-കണങ്ങളിലുണ്ടെന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു. മുന്പ് നിങ്ങളും ഭഗവാന് സര്വ്വവ്യാപിയാണെന്ന് പറഞ്ഞിരുന്നു, എവിടെ നോക്കിയാലും നീ തന്നെ നീയാണ്. എല്ലാം ഭഗവാന്റെ ലീലയാണ്. ഭഗവാന് ഭിന്ന-ഭിന്ന രൂപം ധരിച്ച് ലീല നടത്തിക്കൊണ്ടിരിക്കുകയാണ്. ശരി കണ-കണത്തില് എന്ത് ലീല നടത്താനാണ്? പരിധിയില്ലാത്ത ബാബയുടെ ഗ്ലാനിയാണ് ചെയ്യുന്നത്. ഇതും കളിയാണ് അപ്പോഴാണ് ബാബയ്ക്ക് വരേണ്ടി വരുന്നത്. കുട്ടികള്ക്ക് സന്തോഷമുണ്ടായിരിക്കണം. ബാബയുടെ നിര്ദ്ദേശം ലഭിക്കുന്നു – അഥവാ പവിത്ര ലോകത്തലേക്ക് പോകാന് ആഗ്രഹിക്കുന്നുണ്ടെങ്കില് നിങ്ങള്ക്ക് പവിത്രമാകണം. എന്തായാലും സ്വര്ഗ്ഗത്തിലേക്ക് പോകില്ലേ ഇങ്ങനെയല്ല, പോയി എന്ത് പദവി നേടും. അതൊരു പുരുഷാര്ത്ഥമല്ല. രാജാ-റാണിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഡ്രാമയുടെ രഹസ്യത്തെ ആരും മനസ്സിലാക്കുന്നില്ല. കല്പ-കല്പം നമ്മള് ബാബയില് നിന്ന് സമ്പത്തെടുക്കുന്നുണ്ടെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ബാബ വരുന്നുണ്ട്. ചിത്രവും നോക്കൂ എത്ര നന്നായാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ ചിത്രങ്ങള്ക്ക് മുന്നിലേക്ക് കൊണ്ട് വരണം. നിങ്ങള് എല്ലാവരും സര്ജന്മാരാണ് – ശിവബാബ അവിനാശീ ഗോള്ഡന് സര്ജനാണ്. നിങ്ങളും നമ്പര്വൈസ് സര്ജന്മാരാണ്. ഇപ്പോള് ആരും സമ്പൂര്ണ്ണ സ്വര്ണ്ണിമയുഗിയായിട്ടില്ല. നിങ്ങള്ക്ക് സേവനം ചെയ്യണം. മനസ്സിലാക്കി കൊടുക്കുമ്പോള് ഓരോരുത്തരുടെയും നാഡി നോക്കണം. ആരാണോ മഹാരഥികള് അവര് നന്നായി നാഡി നോക്കും. നിങ്ങള്ക്ക് പൂര്ണ്ണമായും സ്വര്ണ്ണിമയുഗിയാകണം. ഇപ്പോള് ആയിട്ടില്ല. ആകുന്നതില് സമയമെടുക്കും. മായയുടെ കൊടുങ്കാറ്റ് വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ എല്ലാ കാര്യങ്ങളും വിവേകത്തിന്റേതാണ്. ബാബയില് നിന്ന് പൂര്ണ്ണമായും സമ്പത്തെടുക്കണം ഒപ്പം വളരെ സത്യതയോടെയും നടക്കണം. ഉള്ളില് മോശമായതൊന്നും തന്നെ ഉണ്ടായിരിക്കരുത്. മായ ബുദ്ധമുട്ടിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് യോഗമില്ല. ശരി.
വളരെക്കത്തെ വേര്പാടിന് ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയോട് പ്രതിജ്ഞ ചെയ്ത് പിന്നീട് ലംഘിക്കരുത്, പവിത്രതയിലൂടെയും പഠിത്തത്തിലൂടെയും ആത്മാവിനെ സ്വര്ണ്ണിമയുഗിയാക്കണം.
2) മറ്റെല്ലാം ബുദ്ധികൊണ്ട് ത്യാഗം ചെയ്ത് അശരീരിയാകുന്നതിനുള്ള അഭ്യാസം ചെയ്യണം. യോഗ ബലത്തിലൂടെ മായയുടെ കൊടുങ്കാറ്റുകളില് വിജയിക്കണം.
വരദാനം:-
ഏതുപോലെയാണോ ബാബ വിശ്വ മംഗളകാരിയായിരിക്കുന്നത്, അതുപോലെ കുട്ടികളും വിശ്വ മംഗളത്തിന് നിമിത്തമാണ്. താങ്കള് നിമിത്ത ആത്മാക്കളുടെ വൃത്തിയിലൂടെ വായുമണ്ഡലം പരിവര്ത്തനപ്പെടണം. ഏതുപോലെയാണോ സങ്കല്പം അതുപോലെയായിരിക്കും വൃത്തി അതുകൊണ്ട് വിശ്വമംഗളത്തിന് ഉത്തരവാദികളായ ആത്മാക്കള്ക്ക് ഒരു നമിഷം പോലും സങ്കല്പം അല്ലെങ്കില് വൃത്തിയെ വ്യര്ത്ഥമാക്കാന് സാധിക്കില്ല. എങ്ങനെയുള്ള പരിസ്ഥിതിയാകട്ടെ, വ്യക്തിയാകട്ടെ എന്നാല് സ്വയത്തിന്റെ ഭാവന, സ്വയത്തിന്റെ വൃത്തി മംഗളത്തിന്റേതായിരിക്കണം, ഗ്ലാനി ചെയ്യുന്നവരെ പ്രതി പോലും ശുഭ ഭാനയായിരിക്കണം അപ്പോള് പറയും വ്യര്ത്ഥത്തില് നിന്നും മുക്തം ബാബയ്ക്ക് സമാനം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!