9 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
8 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - മധുരമായ ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ ഈ കയ്പ്പുളള ലോകത്തില് നിന്നും മുക്തമാക്കി മധുരമാക്കി മാറ്റുവാന്, അതുകൊണ്ട് വളരെയധികം മധുരമായിമാറൂ.
ചോദ്യം: -
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എന്തുകൊണ്ടാണ് ഈ പഴയ ലോകത്തോട് വെറുപ്പുണ്ടാകുന്നത്?
ഉത്തരം:-
കാരണം ഈ ലോകം ഭയാനക നരകമായിരിക്കുകയാണ്, ഇവിടെയുളളവര് എല്ലാവരും കയ്പ്പുളളവരാണ്. പതിതരെയാണ് കയ്പ്പുളളവരെന്നു പറയുന്നത്. എല്ലാവരും വിഷയവൈതരണി നദിയില് മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. അതിനാലാണ് നിങ്ങള്ക്ക് ഈ ലോകത്തോട് വെറുപ്പുണ്ടാകുന്നത്.
ചോദ്യം: -
മനുഷ്യരുടെ ഒരു ചോദ്യത്തില് തന്നെ രണ്ടു തെറ്റുകളാണുളളത്, ആചോദ്യങ്ങള് ഏതെല്ലാമാണ്, തെറ്റുകളെന്താണ്?
ഉത്തരം:-
മനുഷ്യര് പറയുന്നു, എന്റെ മനസ്സിന് എങ്ങനെ ശാന്തി ലഭിക്കും? ഇതിലുളള ആദ്യത്തെ തെറ്റിതാണ്, ഏതുവരെ ആത്മാവ് ശരീരത്തില് നിന്നും വേര്പിരിയുന്നില്ലയോ അതുവരെയും എങ്ങനെ മനസ്സിന് ശാന്തി ലഭിക്കാനാണ്? രണ്ടാമത്തെ തെറ്റിതാണ്, എല്ലാം ഈശ്വരന്റെ രൂപമെന്നാണല്ലോ പറയുന്നത്, പരമാത്മാവിനെ സര്വ്വവ്യാപിയെന്നു പറയുന്നു, പിന്നെ ആര്ക്കാണ് ശാന്തി വേണ്ടത്, ആര് നല്കും?
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. നിങ്ങള് കുട്ടികള്ക്കറിയാം ശാന്തിധാമത്തില് നിന്നും ബാബ വന്ന് നിങ്ങള് കുട്ടികളോട് ചോദിക്കുന്നു, നിങ്ങള് എന്ത് ചിന്തയിലാണിരിക്കുന്നത്? നിങ്ങള്ക്കറിയാം ബാബ നമ്മെ സുഖധാമത്തിലേക്ക് കൊണ്ടുപോകാനായി മധുരമായ വീടായ ശാന്തിധാമത്തില് നിന്നാണ് വന്നിരിക്കുന്നത്. ബാബ പറയുന്നു, നിങ്ങള് കുട്ടികളിപ്പോള് തന്റെ മധുരമായ വീടിനെത്തന്നെയാണോ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നത് അതോ മറ്റെന്തെങ്കിലും ഓര്മ്മ വരുന്നുണ്ടോ? ഈ ലോകം മധുരമല്ല വളരെ കയ്പ്പുളളതാണ്. കയ്പ്പുളള വസ്തു നമുക്ക് ദുഃഖമാണ് നല്കുന്നത്. കുട്ടികള്ക്കറിയാം നമുക്കിപ്പോള് മധുരമായ വീട്ടിലേക്ക് പോകണം. നമ്മുടെ പരിധിയില്ലാത്ത അച്ഛന് വളരെ മധുരമാണ്. ബാക്കി ഈ ലോകത്തിലുളള പിതാക്കന്മാരെല്ലാം ഈ സമയം വളരെ കയ്പ്പുളളതും പതിതവും മോശവുമാണ്. ബാബ എല്ലവരുടെയും പരിധിയില്ലാത്ത പിതാവാണ്. ഇപ്പോള് നിങ്ങള്ക്ക് ആരുടെ നിര്ദ്ദേശം പാലിക്കണം. പരിധിയില്ലാത്ത അച്ഛന് പറയുന്നു, കുട്ടികളേ നിങ്ങളിപ്പോള് ശാന്തിധാമത്തെ ഓര്മ്മിക്കൂ, അതിനോടൊപ്പം സുഖധാമത്തെയും ഓര്മ്മിക്കണം. ഈ ദുഃഖധാമത്തെ മറക്കണം. ഈ ലോകത്തിന് വളരെയധികം കടുത്ത നാമമാണ് വെച്ചിരിക്കുന്നത്, കുംഭീപാപ നരകം ഇതിലൂടെയാണ് വിഷയ വൈതരണി നദി ഒഴുകുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, ഈ മുഴുവന് ലോകവും വിഷയ വൈതരണി നദിയാണ്. എല്ലാവരും ഈ സമയത്ത് ഈ ലോകത്തില് നിന്നും ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്നു, അതുകൊണ്ടാണ് ഇതിനോട് എല്ലാവര്ക്കും വെറുപ്പുണ്ടാകുന്നത്. ഇത് വളരെയധികം മോശമായ ലോകമാണ്, ഇതനോട് വൈരാഗ്യം വരണം. ഏതുപോലെ സന്യാസിമാര്ക്ക് ഈ ലോകത്തോട് വീട്, കുടുംബത്തോട് വൈരാഗ്യമുണ്ടാകുന്നത്. സ്ത്രീകളെ സര്പ്പിണികളാണെന്ന് മനസ്സിലാക്കുന്നു, വീട്ടിലിരിക്കുക അര്ത്ഥം നരകത്തില് മുങ്ങിത്താഴുന്നതിനു സമാനമാണെന്ന് പറഞ്ഞ് അവര് ഒഴിഞ്ഞു മാറുകയാണ്. വാസ്തവത്തില് സ്ത്രീയും പുരുഷനും നരകത്തിന്റെ വാതിലാണ്. അവര്ക്ക് വീട് നല്ലതായി തോന്നാത്തതു കൊണ്ടാണ് കാട്ടിലേക്ക് പോകുന്നത്. നിങ്ങള് വീടുപേക്ഷിക്കുന്നില്ല, വീട്ടിലാണ് വസിക്കുന്നത്. ജ്ഞാനത്താല് എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, ഇത് വിഷയവൈതരണി നദിയാണ്. എല്ലാവരും ഭ്രഷ്ടാചാരികളായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികളെ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് നിങ്ങളെ ക്ഷീരസാഗരത്തിലേക്ക് അയക്കുന്നു. മുഴുവന് ലോകത്തോടും വൈരാഗ്യമുണര്ത്തുന്നു. കാരണം ഈ ലോകത്തില് ശാന്തി തന്നെയില്ല. എല്ലാ മനുഷ്യരും ശാന്തിയ്ക്കു വേണ്ടി എത്രയാണ് കഷ്ടപ്പെടുന്നത്. സന്യാസിമാര് ആരെങ്കിലും വന്നാല് എല്ലാവരും ചോദിക്കുന്നത് മനസ്സിന്റെ ശാന്തിയാണ് അതായത് മുക്തിധാമത്തിലേക്ക് പോകാനാണ്. എങ്ങനെയുളള ചോദ്യങ്ങളാണ് ഇവര് ചോദിക്കുന്നത്, മനസ്സിന് എങ്ങനെ ശാന്തമാകുവാന് സാധിക്കും? ആത്മാവ് ശരീരത്തില് നിന്നും വേറിടാത്തിടത്തോളം കാലം മനസ്സിന് ശാന്തി ലഭിക്കുകയില്ല. ഒരു വശത്ത് പറയുന്നു ഈശ്വരന് സര്വ്വവ്യാപിയാണെന്ന്, നമ്മള് ഈശ്വരന്റെ രൂപമാണെന്ന്. പിന്നെ ഈ ചോദ്യത്തിനെന്താണ് പ്രസക്തി? നമ്മില് ഈശ്വരന് ഉണ്ടെങ്കില് ഈശ്വരനെന്തിനാണ് ശാന്തിയുടെ ആവശ്യം. ബാബ മനസ്സിലാക്കിത്തരുന്നു, ശാന്തി നമ്മുടെ കഴുത്തിലെ മാലയാണ്. നിങ്ങളും പറയുന്നു, നമുക്ക് ശാന്തി വേണമെന്ന്. ആദ്യം അവര്ക്ക് നമ്മള് ആരാണെന്ന് പറഞ്ഞു കൊടുക്കൂ. ആത്മാവ് തന്റെ സ്വധര്മ്മത്തെയും നിവാസസ്ഥാനത്തെയും മറന്നു കഴിഞ്ഞു. ബാബ പറയുന്നു, നിങ്ങള് ശാന്ത സ്വരൂപമാണ്. ശാന്തി ദേശത്തില് വസിക്കുന്നവരാണ്. നിങ്ങള് തന്റെ മധുരമായ വീടിനെയും മധുരമായ അച്ഛനെയും മറന്നു പോയി. ഭഗവാന് ഒരാള് മാത്രമാണ്. ഭക്തര് അനേകരാണ്. ഭക്തരെ എങ്ങനെ ഭഗവാന് എന്നു പറയാന് സാധിക്കും. ഭക്തര് തന്റെ സാധനയും പ്രാര്ത്ഥനയും ചെയ്യുന്നവരാണ്. അല്ലയോ ഭഗവാനേ എന്നു പറഞ്ഞ് ഓര്മ്മിക്കുന്നുണ്ട്, പക്ഷേ ഭഗവാനെ കുറിച്ച് അറിയില്ല, അതുകൊണ്ടാണ് ദുഃഖിതരായിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നമ്മള് യഥാര്ത്ഥത്തില് ശാന്തിധാമത്തില് വസിച്ചവരാണ്, പിന്നീട് സുഖധാമത്തിലേക്ക് പോയി വീണ്ടും രാവണരാജ്യത്തിലേക്ക് വന്നു. നിങ്ങള് ഓള്റൗണ്ടര് പാര്ട്ട്ധാരികളാണ്. ആദ്യം നിങ്ങള് സത്യയുഗത്തിലായിരുന്നു, അപ്പോള് ഭാരതം സുഖധാമമായിരുന്നു. ഇപ്പോള് ദുഃഖധാമമാണ്. നിങ്ങള് ആത്മാക്കളും ബാബയും ശാന്തിധാമത്തിലാണ് വസിക്കുന്നത്. ബാബയുടെ മഹിമയാണ് പതിതപാവന്, ജ്ഞാനസാഗരന്. ജ്ഞാനത്തിലൂടെയാണ് ബാബ നമ്മെ പാവനമാക്കി മാറ്റുന്നത്. ബാബ ജ്ഞാനത്തിന്റെ സാഗരനായതുകൊണ്ടാണ് ഭഗവാനെ എല്ലാവരും വിളിക്കുന്നത്. ഇതിലൂടെ ഇവിടെ ഈ ലോകത്ത് ജ്ഞാനമില്ലെന്ന് മനസ്സിലാക്കുവാന് സാധിക്കും. എപ്പോഴാണോ ജ്ഞാനസാഗരന് വന്ന്, ജ്ഞാന നദികള് ഉത്ഭവിക്കുന്നത് അപ്പോഴേ ജ്ഞാനസ്നാനം ചെയ്യൂ. ഒരേയൊരു പരമപിതാവായ പരമാത്മാവാണ് ജ്ഞാനസാഗരന്. ജ്ഞാനസാഗരനായ ബാബ വന്ന് കുട്ടികള്ക്ക് ജന്മം നല്കിയാല് മാത്രമേ അവര്ക്ക് ജ്ഞാനം ലഭിച്ച് സദ്ഗതിയുണ്ടാകൂ. രാവണ രാജ്യം ആരംഭിച്ചപ്പോള് തന്നെ ഭക്തിയും ആരംഭിച്ചു. അതായത് പൂജാരിയായി മാറി. ഇപ്പോള് വീണ്ടും നിങ്ങള് പൂജ്യരായിത്തീരുന്നു. പവിത്രമായവരെ പൂജ്യരെന്നും പതിതരെ പൂജാരിയെന്നും പറയപ്പെടുന്നു. സന്യാസിമാരുടെ മുന്നിലേക്ക് പോയി പുഷ്പം വര്ഷിക്കുന്നു, തലകുനിക്കുന്നു. അവര് പാവനരും നമ്മള് പതിതരുമെന്നാണ് മനസ്സിലാക്കുന്നത്. ബാബ പറയുന്നു, ഈ ലോകത്തില് ആരെയും പാവനമെന്ന് മനസ്സിലാക്കുവാന് സാധിക്കില്ല. ഇത് വിഷയവൈതരണി നദിയാണ്. വിഷ്ണുപുരിയെ ക്ഷീരസാഗരമെന്നു പറയുന്നു, അവിടെയാണ് നിങ്ങളുടെ രാജ്യവും. ബാബ പറയുന്നു, കുട്ടികളേ സ്വയം ആത്മാവെന്നു മനസ്സിലാക്കൂ, തന്റെ മധുരമായ വീടിനെ ഓര്മ്മിക്കൂ. കര്മ്മം തീര്ച്ചയായും ചെയ്യണമല്ലോ. പുരുഷന്മാര്ക്ക് ജോലിയും കാര്യങ്ങളുമുണ്ട്, മാതാക്കള്ക്ക് കുടുംബം സംരക്ഷിക്കണം. നിങ്ങള് ആ സമയത്ത് എന്നെ മറക്കുന്നു, അതുകൊണ്ട് അമൃതവേള സമയം വളരെ നല്ലതാണ്. ആ സമയം രണ്ടുകൂട്ടരും ഫ്രീയായിരിക്കുമല്ലോ. വൈകുന്നേരവും സമയം ലഭിക്കുന്നു. ആ സമയത്ത് ക്ഷീണം തോന്നുകയാണെങ്കില് പോയി വിശ്രമിച്ചോളൂ, എന്നാല് അതിരാവിലെ എഴുന്നേറ്റ് ഓര്മ്മിക്കണം. നമ്മള് ആത്മാക്കളെ കൊണ്ടുപോകാനായി ബാബ വന്നിരിക്കുകയാണ്. ഇപ്പോള് 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയായിരിക്കുകയാണ്. ഇങ്ങനെയുളള ചിന്തനങ്ങള് ഉളളില് നടന്നുകൊണ്ടേയിരിക്കണം. സമ്പാദ്യത്തിനായി നിങ്ങള്ക്ക് ഏറ്റവും നല്ല സമയം അതിരാവിലെയാണ്. ഇപ്പോഴുളള സമ്പാദ്യം മാത്രമാണ് സത്യയുഗത്തില് ഉപയോഗത്തിലേക്ക് വരിക. ഇപ്പോള് നിങ്ങള് ബാബയില് നിന്നും സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. അവിടെ ധനത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല, ചിന്തകളൊന്നും തന്നെയില്ല. ബാബ നമുക്കിപ്പോള് നമ്മുടെ സഞ്ചി ഇത്രയും നിറച്ചു തരുന്നു, പിന്നീട് അരക്കല്പത്തേക്ക് നമുക്ക് യാതൊരു ചിന്തയുമല്ല. ഇവിടെ മനുഷ്യര്ക്ക് സമ്പാദ്യത്തിനായി എത്ര ചിന്തയാണുളളത്. ബാബ 21 ജന്മത്തേക്ക് നമ്മെ എല്ലാ ചിന്തകളില് നിന്നും മുക്തമാക്കുന്നു. അപ്പോള് അതിരാവിലെ എഴുന്നേറ്റ് അവനവനോട് ഈ രീതിയില് സംസാരിക്കൂ. നമ്മള് ആത്മാക്കള് പരംധാമത്തില് വസിക്കുന്നവരാണ്. അച്ഛന്റെ മക്കളാണ്. ആദ്യമാദ്യം സ്വര്ഗ്ഗത്തിലാണ് വരുന്നത് അതിനായി ബാബയില് നിന്നും സമ്പത്ത് നേടുന്നു. ബാബ പറയുന്നു 5000 വര്ഷങ്ങള്ക്കു മുമ്പ് എപ്പോഴാണോ ഭാരതം സ്വര്ഗ്ഗമായിരുന്നത്, അപ്പോള് നിങ്ങള് എത്ര സമൃദ്ധരായിരുന്നു. ഇപ്പോള് ദുഃഖധാമം, നരകമാണ്. ഒരേയൊരു അച്ഛനാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. ഈ കാര്യം നിങ്ങള് എല്ലാവര്ക്കും പരസ്പരം സ്മൃതിയുണര്ത്തി കൊടുക്കണം. സത്യയുഗത്തില് കേവലം ഭാരതമായിരുന്നു, അതിനെ സ്വര്ഗ്ഗമെന്നും ജീവന്മുക്തിധാമമെന്നും പറയുന്നു. നരകത്തെ ജീവന്ബന്ധനമെന്നാണ് പറയുക. ആദ്യം സൂര്യവംശി, ചന്ദ്രവംശി രാജ്യമാണ് പിന്നീട് വൈശ്യവംശി, ശൂദ്രവംശിയുടെ രാജ്യമാണ്. ഇപ്പോള് എല്ലാവരുടെയും ബുദ്ധി ആസുരീയമായതു കാരണം എല്ലാവരും പരസ്പരം ദുഃഖം നല്കുന്നു. ഓരോ ലൗകിക പിതാക്കന്മാരും കുട്ടികളുടെ സേവകനായിത്തീരുന്നു. വികാരത്തിലേക്ക് പോയി കുട്ടികള്ക്ക് ജന്മം നല്കുന്നു, അവരെ സംരക്ഷിക്കുന്നു, പിന്നീട് അവരെ നരകത്തിലേക്ക് എറിയുന്നു. കുട്ടികള് വിഷയവൈതരണി നദിയില് പെട്ട് മുങ്ങിത്താഴുമ്പോള് അതുകണ്ട് അച്ഛന് സന്തോഷിക്കുന്നു. അപ്പോള് ലൗകിക പിതാവും നിഷ്കളങ്കനല്ലേ. ഈ പാരലൗകിക പിതാവും നിഷ്കളങ്കനാണ്, കുട്ടികളുടെ സേവകനാണ്. ലൗകിക പിതാവ് കുട്ടികളെ നരകത്തിലേക്കിടുന്നു. ഈ പാരലൗകിക പിതാവ് ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ടുപോകുന്നു. രണ്ടു പിതാക്കന്മാരും പ്രയത്നിക്കുന്നുണ്ടല്ലോ. ബാബ എത്ര നിഷ്കളങ്കനാണ്. തന്റെ പരംധാമം ഉപേക്ഷിച്ചാണ് കുട്ടികളുടെ അടുക്കല് വരുന്നത്. ബാബ കാണുന്നുണ്ട് ആത്മാക്കള്ക്ക് ഇത്രയും ദുര്ഗ്ഗതി സംഭവിച്ചിരിക്കുകയാണ്. എന്നെ അറിയാത്തതിനാല് എനിക്ക് ആക്ഷേപങ്ങള് നല്കിക്കൊണ്ടിരിക്കുന്നു. എന്റെ രഥത്തെയും ഒരുപാട് ആക്ഷേപിച്ചു, അസത്യമായ രീതിയില് കളങ്കം ചാര്ത്തി. നിങ്ങളിലും കളങ്കം ആരോപിക്കുന്നുണ്ട്. ശ്രീകൃഷ്ണനിലും ധാരാളം കളങ്കം ആരോപിക്കുന്നു. എന്നാല് എപ്പോഴാണോ കൃഷ്ണന് സുന്ദരനായിരുന്നത് (സതോപ്രധാനം) അപ്പോള് ഒരിക്കലും കളങ്കമുണ്ടാവാന് സാധിക്കില്ല. എപ്പോഴാണോ തമോപ്രധാനമാകുന്നത് അപ്പോഴാണ് കളങ്കമുണ്ടാകുക. ആരാണോ സതോപ്രധാനമാകുന്നത് അവര് തന്നെയാണ് വീണ്ടും തമോപ്രധാനമാകുന്നത് അതിനാലാണ് കളങ്കമുണ്ടാകുന്നത്. സതോപ്രധാനസമയത്ത് ഒരിക്കലും കളങ്കം പതിയുകയില്ല. ആത്മാവ് എപ്പോഴാണോ തന്റെ പവിത്രമായ അവസ്ഥയില് നിന്നും അപവിത്രമാകുന്നത് അപ്പോഴാണ് ആക്ഷേപത്തിന് ഇരയാകുക. ഈ ഡ്രാമ പൂര്വ്വ നിശ്ചിതമാണ്. പാവം മനുഷ്യര് യാതൊന്നന്നും തന്നെ അറിയുന്നില്ല. പലരും ഈ ജ്ഞാനം കേള്ക്കുമ്പോള് സംശയിക്കാറുണ്ട്, ഏത് പ്രകാരത്തിലുളള ജ്ഞാനമാണിതെന്നറിയില്ല! ഈ കാര്യങ്ങളൊന്നും തന്നെ ശാസ്ത്രങ്ങളില് കേട്ടിട്ടില്ലല്ലോ. ശിവശക്തി ഭാരതമാതാക്കളുടെ സൈന്യം വന്ന് എന്ത് ചെയ്തു എന്നുളളത് എല്ലാവരും മറന്നുപോയി. ജഗദംബയെ ശിവശക്തി എന്നു പറയാറില്ലേ. ജഗദംബയുടെ ക്ഷേത്രങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ദില്വാഡാ ക്ഷേത്രവുമുണ്ട്. എല്ലാവരുടെയും ഹൃദയം എടുക്കുന്നയാള് ഒരേയൊരു ശിവബാബ തന്നെയാണല്ലോ. ബ്രഹ്മാവുമുണ്ട്, ജഗദംബയുമുണ്ട്, നിങ്ങള് കുമാരിമാരുമുണ്ട്. മഹാരഥികളുമുണ്ട്. ഇപ്പോള് നിങ്ങളെല്ലാവരും പ്രത്യക്ഷത്തിലുണ്ട്. ഇത് നിങ്ങളുടെ ജഡമായ ഓര്മ്മചിഹ്നമാണ് ഇവിടെ നിലനില്ക്കുന്നത്. ഈ ജഡമായ ഓര്മ്മചിഹ്നം ഇല്ലാതായാല് പിന്നീട് നിങ്ങള് ചൈതന്യത്തില് സത്യയുഗത്തിലേക്ക് വരുന്നു. അവിടെ സത്യയുഗത്തില് ഈ ഓര്മ്മചിഹ്നങ്ങളൊന്നും തന്നെയുണ്ടാകില്ല. 5000 വര്ഷങ്ങള്ക്കു മുമ്പും ഇതുപോലെയുണ്ടായിരുന്നു, ഓര്മ്മചിഹ്നമുണ്ടായിരുന്നു. പിന്നീട് വീണ്ടും സത്യ-ത്രേതായുഗത്തില് രാജ്യം ഭരിച്ചിരുന്നു. വീണ്ടും ഭക്തിമാര്ഗ്ഗത്തില് പൂജയ്ക്കു വേണ്ടിയാണ് ഈ ഓര്മ്മചിഹ്നം ഉണ്ടാക്കിയിരുന്നത്. ബ്രഹ്മാ-വിഷ്ണു-ശങ്കരനെക്കുറിച്ച് നിങ്ങള്ക്കിപ്പോള് മനസ്സിലായി. ബ്രഹ്മാ സൊ വിഷ്ണു, വിഷ്ണു സൊ ബ്രഹ്മാവ് – 84 ജന്മങ്ങളെടുക്കുന്നു.
ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നു, മമ്മാ-ബാബയെ അനുകരിക്കണം. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം മനോഹരമായിത്തീരുന്നു. എത്ര സഹജമായാണ് ബാബ പതിതത്തില് നിന്നും പാവനമാകാനുളള പുരുഷാര്ത്ഥം പഠിപ്പിക്കുന്നത്. ബാബയെയും മധുരമായ വീടിനെയും ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങള് സ്വര്ഗ്ഗത്തിലെ അധികാരികളായിത്തീരുന്നു. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരിക്കുവാനുളള ശീലമുണ്ടാക്കണം. പിന്നീട് എപ്പോഴാണോ അത് പക്കാ ആയിത്തീരുന്നത്, അപ്പോള് നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയുണ്ടാകും. നമുക്ക് മധുരമായ വീടിനെയും മധുരമായ രാജധാനിയെയുമാണ് ഓര്മ്മിക്കേണ്ടത്. ആദ്യം നിങ്ങള് സതോപ്രധാനമായിത്തീരുന്നു പിന്നീട് സതോ രജോ തമോ ആകുന്നു. ഇതില് സംശയിക്കാനൊന്നുമില്ല. തീര്ച്ചയായും പവിത്രമായിരിക്കുക തന്നെ വേണം. ദേവതകളുടെ ഭോജനം പോലും എത്ര പവിത്രമായതാണ്. അപ്പോള് നമുക്കും പഥ്യം പാലിക്കണം. ഇതില് ചോദിക്കേണ്ടതായ ആവശ്യം പോലുമില്ല. ബുദ്ധികൊണ്ട് മനസ്സിലാക്കാവുന്ന കാര്യമാണ് – ഒന്ന് ഈ ദുര്വികാരം വളരെയധികം മോശമാണ്. രണ്ടാമതായി മദ്യംവും മാംസവും ഭക്ഷിക്കരുത്. ബാക്കി ഉളളി, വെളുത്തുളളിയുടെയും പതിതരുടെ കൈകൊണ്ടുണ്ടാക്കുന്ന ഭോജനത്തിന്റെയും പഥ്യത്തിനായി ബുദ്ധിമുട്ട് വന്നേക്കും. ബാബ മനസ്സിലാക്കിത്തരുന്നു, ബ്രാഹ്മണര്ക്കല്ലാതെ പവിത്രമായ ഭോജനം ആര്ക്കും ഉണ്ടാക്കുവാന് സാധിക്കില്ല. ബാബയുടെ ഓര്മ്മയിലിരിക്കണം. എത്രത്തോളം നിങ്ങള് ഓര്മ്മയിലിരിക്കുന്നുവോ അത്രയും പാവനമായിത്തീരുന്നു. ബുദ്ധികൊണ്ട് മനസ്സിലാക്കണം, നമുക്ക് ഏതു വിധത്തില് യുക്തിപൂര്വ്വം സ്വയത്തെ സംരക്ഷിക്കുവാന് സാധിക്കും. എല്ലാവിടെയും ബുദ്ധി പ്രയോഗിക്കണം. ഗൃഹസ്ഥ വ്യവഹാരത്തിലുമിരിക്കണം. അതുകൊണ്ട് ലൗകികവുമായുളള സംബന്ധവും വെക്കണം. അവരുടെയും മംഗളം ചെയ്യണം. അവര്ക്കും ഈ കാര്യങ്ങളെക്കുറിച്ച് കേള്പ്പിക്കണം. ബാബ പറയുന്നു, പവിത്രമായി ജീവിക്കൂ, ഇല്ലെങ്കില് ധാരാളം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും, പദവിയും ഭ്രഷ്ടമാകുന്നു. പാസ്സ് വിത്ത് ഓണറായവരുടെതാണ് മാല. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്, എല്ലാവരുടെയും പാപത്തിന്റെ കണക്ക് സമാപ്തമാകണം.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഓര്മ്മയിലൂടെ മാത്രമാണ് വികര്മ്മം വിനാശമാകൂ, ഇതില് തന്നെയാണ് പ്രയത്നവും. ജ്ഞാനം വളരെ സഹജമാണ്. മുഴുവന് നാടകത്തെക്കുറിച്ചും വൃക്ഷത്തെക്കുറിച്ചുമുളള ജ്ഞാനം ബുദ്ധിയിലേക്ക് വരുന്നു. ബാക്കി മധുരമായ അച്ഛനെയും മധുരമായ രാജധാനിയെയും മധുരമായ വീടിനെയും ഓര്മ്മിക്കണം. ഇപ്പോള് നാടകം പൂര്ത്തിയായി തിരികെ വീട്ടിലേക്ക് പോകണം. പഴയ ശരീരത്തെ ഉപേക്ഷിച്ച് എല്ലാവര്ക്കും തിരികെ പോകണം. ഇത് പക്കാ ആക്കി വെക്കണം. ഇങ്ങനെ ഓര്മ്മിച്ച്-ഓര്മ്മിച്ച് ആത്മാവ് ശരീരത്തില് നിന്നും മുക്തമാകും, നിങ്ങള് ആത്മാക്കളും തിരികെ പോകുന്നു. വളരെ സഹജമാണ്. ഇപ്പോള് നിങ്ങള് സന്മുഖത്ത് കേള്ക്കുന്നു, കുട്ടികള് ടേപ്പിലൂടെ കേള്ക്കുന്നു. ഒരു ദിവസം ടി.വി യിലൂടെയും ഈ ജ്ഞാനം എല്ലാവരും കേള്ക്കുകയും കാണുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കും. അവസാനം വരുന്നവര്ക്ക് ഇത് ഒന്നുകൂടി സഹജമായിരിക്കും. ധൈര്യശാലി കുട്ടികള്ക്ക് ഭഗവാന്റെ സഹായമുണ്ടാകുന്നു. ഇതിനെല്ലാമുളള തയ്യാറെടുപ്പുകള് അവസാമുണ്ടാകും. സേവനം ചെയ്യുന്ന നല്ല കുട്ടികള് തയ്യാറാകുന്നു. അപ്പോള് കുട്ടികളുടെ ഉന്നതിയ്ക്കു വേണ്ടിയുളള എല്ലാ തയ്യാറെടുപ്പുകളും നല്ലതായിരിക്കും. ആര്ക്ക് വേണെങ്കിലും അത് എടുക്കുവാന് സാധിക്കും. ഒരേയൊരു ബാബയെ തന്നെ ഓര്മ്മിക്കണം. മുസ്ലീം സഹോദരങ്ങളും അതിരാവിലെ പ്രഭാതഫേരി ചെയ്ത് എല്ലാവരെയും ഉണര്ത്തുന്നു. എഴുന്നേറ്റ് അളളാഹുവിനെ ഓര്മ്മിക്കൂ. ഈ സമയം ഉറങ്ങാനുളളതല്ല. വാസ്തവത്തില് ഇതെല്ലാം തന്നെ ഇപ്പോഴത്തെ കാര്യമാണ്. അളളാഹുവിനെ ഓര്മ്മിക്കൂ എന്നാല് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. സ്വര്ഗ്ഗത്തെ പുഷ്പങ്ങളുടെ പൂന്തോട്ടമെന്നു പറയാറുണ്ട്. അവര് പാടുന്നത് അങ്ങനെത്തന്നെയാണ്. നിങ്ങളാണിവിടെ പ്രത്യക്ഷത്തില് ബാബയെ ഓര്മ്മിക്കുന്നതിലൂടെ ദേവതയായിത്തീരുന്നത്. അതിരാവിലെ എഴുന്നേല്ക്കുന്ന ശീലം വളരെ നല്ലതാണ്. അതിരാവിലെയുളള വായുമണ്ഡലവും വളരെ നല്ലതാണ്. 12 മണിയ്ക്കു ശേഷമാണ് പ്രഭാതം ആരംഭിക്കുന്നത്. 2-3 മണിയാണ് പ്രഭാത സമയം. അതിരാവിലെ എഴുന്നേറ്റ് ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിക്കണം. ശരി.
വളരെക്കത്തെ വേര്പാടിന് ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ഓര്മ്മയിലിരുന്നുകൊണ്ടുളള പവിത്രവും ശുദ്ധവുമായ ഭോജനം കഴിക്കണം. അശുദ്ധിയില് നിന്നും വളരെയധികം പഥ്യം പാലിക്കണം. മമ്മാ-ബാബയെ അനുകരിച്ച് പവിത്രമായിരിക്കാനുളള പുരുഷാര്ത്ഥം ചെയ്യണം.
2) അതിരാവിലെ എഴുന്നേറ്റ് മധുരമായ അച്ഛനെയും മധുരമായ രാജധാനിയെയും ഓര്മ്മിക്കണം. ഈ കണക്കെടുപ്പിന്റെ സമയത്തില് ബാബയുടെ ഓര്മ്മയിലൂടെത്തന്നെ എല്ലാ കര്മ്മക്കണക്കുകളും തീര്ക്കണം.
വരദാനം:-
ഏതൊരു കാര്യം ചെയ്തുകൊണ്ടും സദാ സ്മൃതി ഉണ്ടായിരിക്കണം ڇവലിയ ബാബ ഇരിക്കുന്നുണ്ട് ڈ അപ്പോള് സ്ഥിതി സദാ നിശ്ചിന്തമായിരിക്കും. ഈ നിശ്ചിന്ത സ്ഥിതിയില് കഴിയുന്നതും വളരെ വലിയ ചക്രവര്ത്തീ പദവിയാണ്. ഇന്നത്തെ കാലത്ത് എല്ലാവരും ചിന്തയുടെ ചക്രവര്ത്തിമാരാണ് എന്നാല് താങ്കള് നിശ്ചിന്ത ചക്രവര്ത്തിയാണ്. ആരാണോ ചിന്തകളില് കഴിയുന്നത് അവര്ക്കൊരിക്കലും സഫലത ലഭിക്കുകയില്ല എന്തുകൊണ്ടെന്നാല് അവര് ചിന്തകളില് തന്നെ സമയത്തെയും ശക്തിയെയും വ്യര്ത്ഥമായി പാഴാക്കുന്നു. ഏത് കാര്യത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ കാര്യം മോശമാക്കി മാറ്റുന്നു. എന്നാല് താങ്കള് നിശ്ചിന്തമായി കഴിയുന്നു അതുകൊണ്ട് സമയത്ത് ശ്രേഷ്ഠ ടച്ചിംങ് ഉണ്ടാകുന്നു അങ്ങനെ സേവനങ്ങളില് സഫലത ലഭിക്കുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!