7 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ബാബയോടുള്ള സ്നേഹത്തിന്റെ ലക്ഷണം- ബാപ്സമാനം ആകുക
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് പരിധിയില്ലാത്ത മാതാപിതാവിനു മുന്നില്‍ മുഴുവന്‍ പരിധിയില്ലാത്ത കുടുംബവുമുണ്ട്. ഈ സഭ മാത്രമല്ല, എന്നാല്‍ നാനാഭാഗത്തെയും സ്നേഹി സഹയോഗി കുട്ടികളുടെ ചെറിയ ബ്രാഹ്മണ കുടുംബം, അതിസ്നേഹിയും വേറിട്ടതുമായ കുടുംബം, അലൗകിക കുടുംബം, ചിത്രത്തിലുണ്ടെങ്കിലും വിചിത്രമായ അമൂല്യകുടുംബം മുന്നിലുണ്ട്. ബാപ്ദാദ അമൃതവേളയ്ക്ക് എല്ലാ കുട്ടികളുടെയും സ്നേഹത്തിന്റെ, മിലനമാഘോഷിക്കുന്നതിന്റെ, വരദാനമെടുക്കുന്നതിന്റെ മധുരമധുരമായ ആത്മീയസംഭാഷണം കേള്‍ക്കുകയായിരുന്നു. എല്ലാവരുടെയും മനസില്‍ സ്നേഹത്തിന്റെ ഭാവനയും സമാനമാകുന്നതിന്റെ ശ്രേഷ്ഠകാമനയും ഇതേ ഉണര്വുത്സാഹം നാനാ ഭാഗത്തും കണ്ടു. ഇന്നത്തെ ദിവസം ഭൂരിപക്ഷം കുട്ടികളുടെയും മുന്നില്‍ നമ്പര്‍വണ്‍ ശ്രേഷ്ഠാത്മാവ് ബ്രഹ്മാ മാതാപിതാവ് പ്രത്യക്ഷരൂപത്തിലുണ്ടായിരുന്നു. എല്ലാവരുടെയും ഹൃദയത്തില്‍ ഇന്നു വിശേഷ സ്നേഹത്തിന്റെ സാഗരം ബാപ്ദാദയുടെ പ്രേമസ്വരൂപം പ്രത്യക്ഷരൂപത്തില്‍ നയനങ്ങളുടെ മുന്നിലുണ്ടായിരുന്നു. നാനാ ഭാഗത്തെയും സര്‍വ കുട്ടികളുടെയും സ്നേഹത്തിന്റെ, ഹൃദയത്തിന്റെ ഗീതം ബാപ്ദാദ കേട്ടു. സ്നേഹത്തിനു പകരമായി വരദാതാവായ അച്ഛന് കുട്ടികള്‍ക്ക് ഇതേ വരദാനം നല്‍കുകയാണ്- സദാ ഓരോ സമയവും ഓരോരോ ആത്മാവിനോടും ഓരോ സാഹചര്യത്തിലും സ്നേഹീമൂര്ത്തിയായി ഭവിക്കട്ടെ. ഒരിക്കലും സ്വന്തം സ്നേഹീമൂര്ത്തി, സ്നേഹത്തിന്റെ മുഖം, സ്നേഹീവ്യവഹാരം, സ്നേഹത്തിന്റെ സമ്പര്‍ക്ക സംബന്ധത്തെ വിടരുത്, മറക്കരുത്. ഏതെങ്കിലും വ്യക്തിയാകട്ടെ, പ്രകൃതിയാകട്ടെ, മായയാകട്ടെ എങ്ങനെയുള്ള വികരാളരൂപം, ജ്വാലാരൂപം ധാരണ ചെയ്ത് മുന്നിലേക്ക് വരട്ടെ, എന്നാല്‍ വികരാള ജ്വാലാരൂപത്തെ സദാ സ്നേഹത്തിന്റെ ദൃഷ്ടി, സ്നേഹത്തിന്റെ മനോവൃത്തി, സ്നേഹമയീ കര്‍മത്തിലൂടെ സ്നേഹീസൃഷ്ടി ഉണ്ടാക്കണം. ആരും സ്നേഹം നല്കിയില്ലെങ്കിലും താങ്കള്‍ മാസ്റ്റര്‍ സ്നേഹസ്വരൂപആത്മാക്കള് ദാതാക്കളായി ആത്മീയസ്നേഹം നല്കിക്കൊണ്ടു പോകൂ. ഇന്നത്തെ ജീവാത്മാക്കള്‍ സ്നേഹം അതായത് സത്യമായ സ്നേഹത്തിനു ദാഹിക്കുന്നവരാണ്. സ്നേഹത്തിന്റെ ഒരു നിമിഷം അര്‍ഥം ഒരു തുള്ളിയ്ക്കു ദാഹിക്കുന്നവരാണ്. സത്യസ്നേഹമില്ലാത്തതു കാരണം പരവശരായി അലയുകയാണ്. സത്യമായ ആത്മീയസ്നേഹത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ദാഹിക്കുന്ന ആത്മാക്കള്‍ക്ക് ആശ്രയം നല്കുന്നവരായ താങ്കള്‍ മാസ്റ്റര്‍ ജ്ഞാനസാഗരന്മാരാണ്. സ്വയം അവനവനോടു ചോദിക്കൂ- താങ്കളെല്ലാ ആത്മാക്കള്‍ക്ക് ബ്രാഹ്മണ കുടുംബത്തില്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന്റെ ആകര്ഷിതമാക്കുന്നതിന്റെ വിശേഷആധാരം എന്തായിരുന്നു? ഇതേ സത്യസ്നേഹം, മാതാപിതാവിന്റെ സ്നേഹം, ആത്മീയകുടുംബത്തിന്റെ സ്നേഹം- ഈ സ്നേഹത്തിന്റെ പ്രാപ്തി പരിവര്‍ത്തനപ്പെടുത്തി. ജ്ഞാനം പിന്നീട് മനസിലാക്കുന്നു. എന്നാല്‍ ആദ്യ ആകര്‍ഷണം സത്യമായ നിസ്വാര്‍ഥ കുടുംബസ്നേഹമാണ്. ഇതല്ലേ അടിത്തറയായത്, ഇതിലൂടെയല്ലേ ഏവരും വന്നത്. വിശ്വത്തില്‍ കോടിപതികള്‍ ധാരാളമുണ്ട് എന്നാല്‍ പരമാത്മാസത്യസ്നേഹത്തിന്റെ യാചകരാണ് എന്തുകൊണ്ട്? കോടിപതികളില്‍ നിന്ന് ഈ സ്നേഹം ലഭിക്കുന്നില്ല. ശാസ്ത്രകാരന്മാര് നോക്കൂ എത്ര തന്നെ അല്പകാലത്തെ സുഖത്തിന്റെ സാധനം വിശ്വത്തിനു നല്കിയിരിക്കുന്നു എന്നാല്‍ എത്ര വലിയ വൈജ്ഞാനികരാകട്ടെ അത്രയും കൂടുതല്‍ തേടുന്നു, കൂടുതല്‍ തേടുന്നു, ഈ അന്വേഷണത്തില്‍ തന്നെ മുഴുകിയിരിക്കുന്നു. സന്തുഷ്ടതയുടെ അനുഭൂതിയില്ല, ഇനിയും എന്തെങ്കിലും, ഇനിയും എന്തെങ്കിലും ഇതില്‍ തന്നെ സമയം നഷ്ടപ്പെടുത്തുന്നു. അവരുടെ ലോകം തന്നെ അന്വേഷണത്തിന്റേതായിരിക്കുന്നു. താങ്കളെപ്പോലെ സ്നേഹസമ്പന്നജീവിതത്തിന്റെ അനുഭൂതിയില്ല. നേതാക്കള്‍ നോക്കൂ തന്റെ കസേര സംരക്ഷിക്കുന്നതില്‍ തന്നെ ഏര്‍പ്പെട്ടിരിക്കുന്നു. നാളെ എന്താകും ഈ ചിന്തയില്‍ മുഴുകിയിരിക്കുന്നു. താങ്കള്‍ ബ്രാഹ്മണര്‍ സദാ പരമാത്മസ്നേഹത്തിന്റെ ഊഞ്ഞാലിലാടിക്കൊണ്ടിരിക്കുന്നു. നാളെയുടെ വേവലാതിയില്ല. നാളെയുടെ വേവലാതിയുമില്ല, കാലന്റെ വേവലാതിയുമില്ല. എന്തുകൊണ്ട്? എന്തെന്നാല്‍ അറിയാം- എന്ത് നടക്കുന്നുവോ നല്ലതിനാണ്, എന്തു നടക്കാനിരിക്കുന്നുവോ അതു നല്ലതിന്, അതിനാല്‍ നല്ലത് നല്ലത് എന്നു പറഞ്ഞ് നല്ലതായിരിക്കുന്നു.
ബ്രാഹ്മണജീവിതം എന്നാല്‍ മോശമായതിനു വിട പറയുക, സദാ എല്ലാം നല്ലതിലും നല്ലതാണ് എന്നതിന്റെ ആശംസകള്‍ ആഘോഷിക്കുക. ഇങ്ങനെ ചെയ്തുവോ അതോ ഇപ്പോള്‍ വിട നല്കിക്കൊണ്ടിരിക്കുകയാണോ? പഴയ വര്‍ഷത്തിനു വിട നല്കി പുതിയ വര്‍ഷത്തിനുള്ള ആശംസകള്‍ നല്കിയില്ലേ. ആശംസകളുടെ കാര്‍ഡ് ഒരുപാട് വന്നില്ലേ. ധാരാളം കുട്ടികളുടെ ആശംസാകാര്‍ഡുകളും കത്തുകളും വന്നിരിക്കുന്നു. ബാപ്ദാദ പറയുന്നു പുതിയ വര്‍ഷത്തിന്റെ കാര്‍ഡ് അയക്കുകയും സങ്കല്പം വെക്കുകയും ചെയ്യുന്ന പോലെ അപ്പോള്‍ സംഗമയുഗത്തില്‍ ഓരോ സെക്കന്റും പുതിയതല്ലേ. സംഗമയുഗത്തിന്റെ ഓരോ സെക്കന്റിന്റെ ആശംസാകാര്‍ഡ് അയക്കേണ്ട, കാര്‍ഡ് സൂക്ഷിക്കുക ബുദ്ധിമുട്ടാകുന്നു. എന്നാല്‍ കാര്‍ഡിനു പകരം റിക്കാര്‍ഡ് വെക്കുക- ഓരോ സെക്കന്റും പുതിയതായി അനുഭവിച്ചുവോ? ഓരോ പുതിയ സെക്കന്റ് പുതിയ ഉണര്വുത്സാഹം അനുഭവിച്ചുവോ? ഓരോ സെക്കന്റ് തന്നില്‍ നവീനത അര്‍ഥം എന്ത് ദിവ്യത- വിശേഷത അനുഭവിച്ചു? അതിന്റെ ആശംസകള്‍ നല്കുന്നു. താങ്കള്‍ ബ്രാഹ്മണാത്മാക്കള്ക്ക് ഏറ്റവും വലുതിലും വലിയ ആഘോഷം ഓരോ സമയത്തും എന്താണ്? ആഘോഷം എന്നാല്‍ സന്തോഷത്തിന്റെ സമയം അഥവാ സന്തോഷത്തിന്റെ ദിനം. ആഘോഷത്തില്‍ ഏറ്റവും വലിയ കാര്യം കൂടിച്ചേരലിന്റേതാണ്. കൂടിച്ചേരുക എന്നാല്‍ തന്നെ സന്തോഷം ആഘോഷിക്കുക. താങ്കളെല്ലാവര്ക്കും പരമാത്മാ മിലനം, ശ്രേഷ്ഠാത്മാക്കളുമായി മിലനം ഓരോ സമയത്തും ഉണ്ടാകുന്നില്ലേ! അപ്പോള്‍ ഓരോ സമയവും ആഘോഷമായില്ലേ! ആടൂ പാടൂ കഴിക്കൂ ഇതേ ആഘോഷം നടക്കുന്നു. ബ്രഹ്മാബാബയുടെ ഭണ്ഡാരത്തില് നിന്ന് കഴിക്കുന്നു അതിനാല്‍ സദാ ബ്രഹ്മാഭോജനം കഴിക്കുന്നു. ഒരു കുടുംബസ്ഥരും തന്റെ സമ്പാദ്യത്താല്‍ കഴിക്കുന്നില്ല, സെന്ററിലുള്ളവര്‍ സെന്ററിന്റെ ഭണ്ഡാരിയില്‍ നിന്നു കഴിക്കുന്നില്ല, എന്നാല്‍ ബ്രഹ്മാബാബയുടെ ഭണ്ഡാരത്തില് നിന്ന്, ശിവബാബയുടെ ഭണ്ഡാരിയില്‍ നിന്ന് കഴിക്കുന്നു. എന്റെ വീടുമല്ല, എന്റെ സെന്ററുമല്ല. കുടുംബത്തിലായാലും ട്രസ്റ്റിയാണ്, ബാബയുടെ ശ്രീമതമനുസരിച്ച് നിമിത്തമായിരിക്കുന്നു, സെന്ററിലായാലും ബാബയുടെ സെന്ററാണ് എന്റേതെന്നല്ല. അതിനാല്‍ സദാ ശിവബാബയുടെ ഭണ്ഡാരിയാണ്, ബ്രഹ്മാബാബയുടെ ഭണ്ഡാരമാണ്- ഈ സ്മൃതിയിലൂടെ ഭണ്ഡാരിയും നിറഞ്ഞിരിക്കും, അപ്പോള്‍ ഭണ്ഡാരവും നിറഞ്ഞിരിക്കും. എന്റേത് എന്ന ഭാവം കൊണ്ടുവരുമ്പോള്‍ ഭണ്ഡാരത്തിലും ഭണ്ഡാരിയിലും ഐശ്വര്യം ഉണ്ടാകില്ല. ഏതൊരു കാര്യത്തിലും അഥവാ ഏതെങ്കിലും പ്രകാരത്തിലുള്ള ദോഷം അല്ലെങ്കില്‍ കുറവ് ഉണ്ടാകുമ്പോള്‍ അതു കാരണം ബാബയുടേത് എന്നതിനു പകരം എന്റേതെന്നതിന്റെ ദോഷം ഉണ്ട് അതിനാല്‍ ദോഷം സംഭവിക്കുന്നു. ദോഷം എന്ന വാക്ക് കുറവിനെയും പറയുന്നു. ദോഷം എന്ന വാക്ക് അശുദ്ധി കലരുന്നതിനെയും പറയുന്നു. സ്വര്‍ണത്തില്‍ ദോഷം(മായം) വരുന്നതു പോലെ. എന്നാല്‍ ബ്രാഹ്മണജീവിതമാണെങ്കില് ഓരോ സെക്കന്റും ആഘോഷിക്കുന്നതിന്റെ ആശംസകളുടേതാണ്. മനസിലായോ!
ഇന്നത്തെ ദിവസം താങ്കളെല്ലാവരും ശബ്ദത്തിനുപരി പോകുന്നു, ശബ്ദത്തിനുപരിയുള്ള ബാപ്ദാദയെ ശബ്ദത്തിലേക്കു കൊണ്ടുവരുന്നു. ഈ അഭ്യാസം വളരെ നല്ലതാണ്, ഇപ്പോഴിപ്പോള്‍ വളരെ ശബ്ദത്തിലാണ്, ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും ഇങ്ങനെയുള്ള അന്തരീക്ഷത്തിലും സങ്കല്പം വെച്ചു, ശബ്ദത്തിനുപരിയാകുന്നു, എങ്കില്‍ ശബ്ദത്തില്‍ നിന്നു വേറിട്ട് ഫരിസ്ത സ്ഥിതിയില്‍ കഴിയൂ. ഇപ്പോഴിപ്പോള്‍ കര്‍മയോഗി, ഇപ്പോഴിപ്പോള്‍ ഫരിസ്ത അര്‍ഥം ശബ്ദത്തിനുപരി അവ്യക്തസ്ഥിതി. അന്തരീക്ഷം വളരെ ശബ്ദത്തിന്റേതാണ്, അതിനാല്‍ ശബ്ദത്തിനുപരിയാകുന്നതിന് സമയം വേണം എന്നല്ല. എന്തെന്നാല്‍ അവസാന സമയം നാനാഭാഗത്തും വ്യക്തികളുടെ, പ്രകൃതിയുടെ ഇളക്കവും ശബ്ദവുമുണ്ടാകും- നിലവിളിയുടെ, കുലുക്കത്തിന്റെ- ഇതേ വായുമണ്ഡലമാകും. ഇങ്ങനെയുള്ള സമയത്തു തന്നെ സെക്കന്റില്‍ അവ്യക്തഫരിസ്തയില് നിന്നു നിരാകാരി അശരീരി ആത്മാ. ഈ അഭ്യാസം തന്നെയാണ് വിജയിയാക്കുക. ഈ സ്മൃതി സ്മരണിയില്‍ അതായത് വിജയമാലയില്‍ കൊണ്ടുവരും. അതിനാല്‍ ഈ അഭ്യാസം ഇപ്പോഴേ അത്യാവശ്യമാണ്, അതിനെ പറയുന്നു പ്രകൃതിജീത്ത്, മായാജീത്ത്. യജമാനനായി മുഖമാകുന്ന ഉപകരണം മീട്ടുമ്പോഴാകട്ടെ കാതുകളിലൂടെ കേള്‍ക്കുമ്പോഴാകട്ടെ, വേണ്ടാത്തതിന് സെക്കന്റില്‍ ഫുള്‍സ്റ്റോപ്പ്. പകുതി സ്റ്റോപ്പല്ല, ഫുള്‍സ്റ്റോപ്പ്. ഇതുതന്നെയാണ് ബ്രഹ്മാബാബയുടെ സമാനമാകുക. സ്നേഹത്തിന്റെ ലക്ഷണമാണ് സമാനമാകുക. ഓരോരുത്തരും പറയുന്നു എനിക്കാണ് കൂടുതല്‍ സ്നേഹം. ആരോടു ചോദിക്കുകയാണെങ്കിലും ആരുടെ സ്നേഹമാണ് ബ്രഹ്മാബാബയെക്കാള് കൂടുതല്‍? അപ്പോള്‍ എല്ലാവരും പറയും എന്റെ. അപ്പോള്‍ സ്നേഹത്തില്‍ മനസിലാക്കുന്നു -എന്റെ സ്നേഹമാണ് കൂടുതല്‍, ഇങ്ങനെ സമാനമാകുന്നതിലും തീവ്രപുരുഷാര്ഥം ചെയ്യൂ- ഞാന്‍ നമ്പര്വണ്ണിന്റെ ഒപ്പം,യുഗള്‍ മുത്തുകള്‍ക്കൊപ്പം, മുത്തുമാലയില്‍ കോര്‍ക്കപ്പെടും. അതിനെ പറയുന്നു സ്നേഹത്തിന് പകരം നല്കി. സ്നേഹത്തില്‍ മധുബനിലേക്ക് ഓടുന്നതില്‍ സമര്‍ഥരാണ്. എല്ലാവരും വേഗം വേഗം ഓടി എത്തിച്ചേര്‍ന്നുവല്ലോ. ഈ പ്രത്യക്ഷസ്വരൂപം കാണിച്ച പോലെ, ഇങ്ങനെ സമാനമാകുന്നതിന്റെ പ്രത്യക്ഷസ്വരൂപം കാണിക്കൂ. സ്ഥലം ചെറുതാണ്, ഹൃദയം വലുതുമാണ് അതിനാല്‍ സ്ഥലം കിട്ടിയില്ല എന്നു പരാതിപ്പെടരുത്. ഹൃദയം വലുതാണെങ്കില്‍ സ്നേഹത്തില്‍ ഒരു ബുദ്ധിമുട്ടും ബുദ്ധിമുട്ടായി തോന്നുകയില്ല. ബാപ്ദാദയ്ക്ക് കുട്ടികളുടെ ബുദ്ധിമുട്ടും കാണാനാവില്ല. ശരി യോഗം വെക്കൂ എങ്കില്‍ സ്ഥലം തയ്യാറാകും. ശരി
നാനാഭാഗത്തെയും ദേശവിദേശത്തെ സ്നേഹത്തില്‍ അലിഞ്ഞിരിക്കുന്ന ശ്രേഷ്ഠാത്മാക്കളുടെ വളരെ വളരെ സങ്കല്പത്തിലൂടെ, കത്തുകളിലൂടെ, സന്ദേശങ്ങളിലൂടെ ഈ സ്മൃതിദിവസം അഥവാ നവവര്‍ഷത്തിന്റെ സ്നേഹസ്മരണ ബാപ്ദാദയ്ക്ക് ലഭിച്ചു. എല്ലാവരുടെ ഹൃദയത്തിന്റെയും മധുരമധുരമായ തന്ത്രി ബാപ്ദാദ കേട്ടു. പകരമായി ബാപ്ദാദയും എല്ലാ കുട്ടികള്‍ക്കും മധുര മധുരമായ പ്രിയ പ്രിയ മക്കളെന്നു വിളിച്ച് സ്നേഹസ്മരണ നല്‍കുകയാണ്. പറക്കുകയാണ്, തീവ്രഗതിയില്‍ പറന്നുകൊണ്ടേയിരിക്കൂ. മായയുടെ കളി കളിക്കാരനായി കണ്ടുകൊണ്ടിരിക്കൂ. പ്രകൃതിയുടെ പരിതസ്ഥിതികള്‍ മാസ്റ്റര്‍ സര്വശക്തിവാനായി കളികളില്‍ മറികടന്നുകൊണ്ടേ പോകൂ. അച്ഛന്റെ കൈയും ദിവ്യബുദ്ധിയോഗമാകുന്ന കൂട്ടും സദാ അനുഭവം ചെയ്ത് സമര്‍ഥമായി സദാ പാസ് വിത് ഓണര്‍ ആയി പോകൂ. സദാ സ്നേഹമൂര്‍ത്തി ഭവയുടെ വരദാനത്തെ സ്മൃതിസ്വരൂപത്തില് ഓര്‍മിക്കുന്ന, ഇങ്ങനെയുള്ള സര്‍വ സ്നേഹി മൂര്‍ത്തികള്‍ക്ക് സദാ മാസ്റ്റര്‍ ദാതാ ആത്മാക്കള്‍ക്ക് മാതാപിതാവിന്റെ ശക്തിസമ്പന്ന സ്നേഹസ്മരണയും നമസ്തേയും.
ദാദിമാരോട്: ബാബയുടെ പക്കലുള്ള സ്വത്തു തന്ന വിശേഷ ശക്തികളാണ്. ഈ ശക്തികളിലൂടെ സര്‍വ കാര്യവും സഹജമായി മുന്നേറിക്കൊണ്ടിരിക്കുന്നു. എല്ലാവരും സമീപ സാഥികളല്ലേ! കൂടെയിരിക്കും കൂടെ പോകും കൂടെ തന്നെ രാജ്യം ഭരിക്കും. സംഗമത്തിലും സമീപം, നിരാകാരി ലോകത്തും സമീപം, രാജധാനിയിലും സമീപം. ജന്മനാ സമീപതയുടെ വരദാനം ലഭിച്ചു. എല്ലാവരും സമീപതയുടെ വരദാനികളാണ്, ഇങ്ങനെ അനുഭവമുണ്ടാകുന്നില്ലേ? കൂടെയുള്ള അനുഭവം ഇതാണ് സമീപതയുടെ അടയാളം. വേറിടുക ബുദ്ധിമുട്ടാണ്, കൂടെയിരിക്കുക സ്വതവേ ആണ്. സമീപതയുടെ സംഘടനയുടെ സമീപമാണ്. രാജ്യസിംഹാസനമെടുക്കില്ലേ? സിംഹാസനത്തിലും ജയം പ്രാപ്തമാക്കില്ലേ. ഇപ്പോള്‍ ഹൃദയത്തെ ജയിക്കുന്ന പോലെ, ഹൃദയത്തെ ജയിച്ചു പിന്നെ യഥാക്രമം വിശ്വത്തിന്റെ രാജസിംഹാസനത്തിന്റെ ജയമുണ്ടാകും. ഇങ്ങനെയുള്ള വിജയിയല്ലേ? താങ്കളുടെയെല്ലാം ഉണര്വുത്സാഹത്തെ കണ്ട് എല്ലാവരും ഉണര്വുത്സാഹത്തില് പൊയ്ക്കൊണ്ടിരിക്കുന്നു, സദാ പൊയ്ക്കൊണ്ടിരിക്കും. കുട്ടികള്‍ അച്ഛന്റെ അത്ഭുതം പാടുന്നു, അച്ഛന് കുട്ടികളുടെ അത്ഭുതം പാടുന്നു. താങ്കള്‍ പറയുന്നു ആഹാ ബാബാ ആഹാ, ബാബ പറയുന്നു ആഹാ കുട്ടികളേ ആഹാ. ശരി
പാര്‍ട്ടികളുമായി അവ്യക്ത ബാപ്ദാദയുടെ സംഭാഷണം
നാമേവരും പൂജ്യ പൂര്‍വജ ആത്മാക്കളാണ് ഇത്രയും ലഹരിയുണ്ടോ? താങ്കളെല്ലാവരും ഈ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ വേരില്‍ ഇരിക്കുകയല്ലേ? ആദിപിതാവിന്റെ മക്കള്‍ ആദിരത്നങ്ങളാണ്. അപ്പോള്‍ ഈ വൃക്ഷത്തിന്റെ കാണ്ഡവും താങ്കളാണ്. ഏതെല്ലാം കൊമ്പും ചില്ലകളും മുളയ്ക്കുന്നുവോ അവ ബീജത്തിനു ശേഷം കാണ്ഡത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. അപ്പോള്‍ ഏറ്റവും ആദി ധര്മത്തിലേത് താങ്കള്‍ ആത്മാക്കളാണ് മറ്റെല്ലാവരും പിന്നാലെ വരുന്നു അതിനാല്‍ പൂര്വജരാണ്. അപ്പോള്‍ താങ്കള്‍ അടിത്തറയാണ്. എത്ര അടിത്തറ പക്കയാകുന്നുവോ അത്രയും രചനയും പക്കയാകുന്നു. അപ്പോള്‍ ഇത്രയും ശ്രദ്ധ തനിക്കു മേല്‍ വെക്കണം. പൂര്വജര് അര്‍ഥം കാണ്ഡമായതിനാല്‍ ബീജവുമായി നേരിട്ട് ബന്ധമുണ്ട്. താങ്കള്‍ക്ക് ലഘുവായി പറയാം ഞങ്ങള്‍ നേരിട്ട് പരമാത്മാവിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ലോകത്തുള്ളവരോടു ചോദിക്കൂ ആരാണ് സൃഷ്ടിച്ചത്? അപ്പോള്‍ കേട്ടുകേള്പ്പിച്ചത് പറയും ഭഗവാന് സൃഷ്ടിച്ചു. എന്നാല്‍ പറച്ചിലില്‍ മാത്രം. താങ്കള്‍ നേരിട്ട് പരമാത്മാവിന്റെ രചനയാണ്. ഇന്നത്തെ കാലത്ത് ബ്രാഹ്മണരും പറയുന്നു ഞങ്ങള്‍ ബ്രഹ്മാവിന്റെ കുട്ടികളാണ്. എന്നാല്‍ ബ്രഹ്മാവിന്റെ കുട്ടികള്‍ പ്രായോഗികമായി താങ്കളാണ്.അപ്പോള്‍ ഈ സന്തോഷമുണ്ട് ഞങ്ങള്‍ നേരിട്ടുള്ള സൃഷ്ടിയാണ്. ഒരു മഹാത്മാവിന്റെയും ധര്മാത്മാവിന്റെയും സൃഷ്ടിയല്ല, നേരിട്ട് പരമാത്മാവിന്റെ സൃഷ്ടിയാണ്. അപ്പോള്‍ നേരിട്ടുള്ളതില്‍ എത്രയാണ് ശക്തി! ലോകത്തുള്ളവര്‍ അന്വേഷിക്കുന്നു ഏതെങ്കിലും വേഷത്തില്‍ ഭഗവാന് വരും, താങ്കള്‍ പറയുന്നു കണ്ടെത്തി. അപ്പോള്‍ എത്ര സന്തോഷമാണ്! ഇത്ര സന്തോഷമുണ്ടായിരിക്കണം താങ്കളെ കണ്ടാല്‍ മറ്റുള്ളവരും സന്തോഷിക്കണം എന്തെന്നാല്‍ സന്തോഷമായിരിക്കുന്നവരുടെ മുഖം സദാ ഭാഗ്യശാലിയായിരിക്കുമല്ലോ!
ഗ്ലോബല്‍ ഹോസ്പിറ്റലിലെ സഹോദരീസഹോദരന്മാരോട്
ഹോസ്പിറ്റലില്‍ ആരെങ്കിലും ദു:ഖിതര്‍ വരുമ്പോള്‍ സന്തോഷിക്കാറില്ലേ? സന്തോഷത്തിന്റെ അന്തരീക്ഷം ഇത്തരത്തിലാണ് ആരു വന്നാലും ദു:ഖം മറക്കുന്നു എന്തെന്നാല്‍ അന്തരീക്ഷമുണ്ടാകുന്നത് വ്യക്തിയുടെ വൈബ്രേഷനിലൂടെയാണ്. ഏതെങ്കിലും ദു:ഖിതരായ ആത്മാക്കളുടെ സംഘടനയുണ്ടെങ്കില്‍ അവിടത്തെ അന്തരീക്ഷവും ദു:ഖത്തിന്റേതാകും. അവിടെ ആരെങ്കിലും ചിരിച്ചുകൊണ്ടു വന്നാല്‍ പോലും നിശ്ശബ്ദരാകും, എവിടെയെങ്കിലും സന്തോഷിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ സന്തോഷത്തിന്റെ സംഘടനയുണ്ടെങ്കില്‍ എങ്ങനെയുള്ള ദു:ഖിതരായ ആത്മാക്കള്‍ വന്നാലും മാറിക്കോളും. പ്രഭാവം തീര്‍ച്ചയായും ഏല്ക്കുന്നു. അപ്പോള്‍ എവര്ഹാപ്പി ഹോസ്പിറ്റലല്ലേ? ഹെല്‍ത്തി മാത്രമല്ല ഹാപ്പിയും. എല്ലാവരും പുഞ്ചിരിച്ചുകൊണ്ടിരുന്നാല് ചിരിച്ചുകൊണ്ടിരുന്നാല്‍ പകുതി മരുന്നായി. പകുതി മരുന്ന് സന്തോഷമാണ്. അപ്പോള്‍ മരുന്നുകളുടെ ചിലവും കുറയ്ക്കാമല്ലോ. രോഗിയും സന്തോഷിക്കും കുറഞ്ഞ ചിലവില്‍ നിരോഗിയായി, ഹോസ്പിറ്റലിന്റെ ചിലവും കുറഞ്ഞോളും. ഡോക്ടര്‍മാര്‍ക്ക് സമയവും കുറച്ചു മതിയാകും. സാകരത്തില് കണ്ടതു പോലെ, ബ്രഹ്മാബാബയുടെ മുന്നില്‍ വന്നിരുന്നപ്പോള്‍ എന്താണ് അനുഭവം കേള്‍പ്പിച്ചിരുന്നത്? വളരെ കാര്യങ്ങളുമായി വന്നിരുന്നു എന്നാല്‍ ബാബയുടെ മുന്നില്‍ വരുന്നതിലൂടെ ആ കാര്യങ്ങള്‍ക്കു പരിഹാരം ഉള്ളിന്റെയുള്ളില്‍ തന്നെ ഉണ്ടായിരുന്നു. ഈ അനുഭവം കേട്ടിട്ടില്ലേ. ഇങ്ങനെ താങ്കള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ആരു വന്നാലും വന്ന പാടേ പകുതി അസുഖം അവിടെത്തന്നെ തീരട്ടെ. എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയല്ലേ. ബാബ അലൗകികമായ പോലെ കാര്യത്തിനു നിമിത്തമായ ബാബയുടെ കുട്ടികളും എല്ലാവരും അലൗകികമാകില്ലേ. താങ്കളേവരുടെയും അലൗകികജീവിതമാണോ സാധാരണ ജീവിതമാണോ? എത്രത്തോളം തപസ്യയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നുവോ അത്രയും താങ്കളുടെ വൈബ്രേഷന്‍ വളരെ തീവ്രഗതിയില്‍ കാര്യം ചെയ്യും.ശരി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മികച്ചതായ ഹോസ്പിറ്റലാകണം. സമയവും കുറച്ചു ചിലവാക്കാം സ്ഥൂലധനവും കുറച്ചു ചിലവാക്കാം അങ്ങനെ കൂടുതല്‍ മികച്ചത്. പേരു വലുത് ചിലവു കുറവ്. അപ്പോള്‍ ഇങ്ങനെയുള്ള അലൗകിക സേവാധാരിയല്ലേ? അടിത്തറ നന്നായി ഇട്ടു. ഹോസ്പിറ്റലായി തോന്നുന്നുവോ അതോ യോഗഭവനമായി തോന്നുന്നുവോ? ഇങ്ങനെയുള്ള ശബ്ദമുയരും ഇത് ഹോസ്പിറ്റലല്ല യോഗാകേന്ദ്രമാണ്, ഹാപ്പി ഹൗസാണ്. ഇങ്ങനെ ലൗകികത്തിലും ഹാപ്പി ഹൗസ് ഉണ്ടാക്കുന്നു. ആര് ഉള്ളില്‍ വന്നാലും ചിരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇത് മനസിന്റെ പുഞ്ചിരിയാണ്. ആ ചിരി അല്പനേരത്തേക്കും ഇത് സദാ കാലത്തേക്കും. ശരി. സദാ ഹര്‍ഷിത മനോഭാവത്തോടെയിരിക്കൂ. എന്തു തന്നെ സംഭവിച്ചോട്ടെ തന്റെ മൂഡിനെ ഓഫാക്കരുത്. ആര് നിന്ദിച്ചാലും അപമാനിച്ചാലും താങ്കള്‍ സദാ ഹര്ഷിതമായിരിക്കണം. ശരി, ഓം ശാന്തി
വരദാനം:-
സത്യമായ സേവാധാരി അവരാണ്, ആരാണോ സമര്‍പ്പണഭാവത്തോടെ സേവനം ചെയ്യുന്നത്. സേവനത്തില്‍ അല്പം പോലും എന്റേതെന്ന ഭാവം ഉണ്ടാകരുത്. എവിടെ എന്റേത് ഉണ്ടോ അവിടെ സഫലതയില്ല. ആരെങ്കിലും കരുതുകയാണ് ഇതെന്റെ ജോലിയാണ്, എന്റെ വിചാരമാണ്, ഇത് എന്റെ ഉത്തരവാദിത്തം-ചുമതലയാണ്. എങ്കില്‍ ഈ എന്റേത് വരിക അര്‍ഥം മോഹം ഉത്പന്നമാകുക. എന്നാല്‍ എവിടെ കഴിഞ്ഞുകൊണ്ടും സദാ സ്മൃതി വേണം ഞാന്‍ നിമിത്തമാണ്, ഇത് എന്റെ വീടല്ല എന്നാല്‍ സേവാസ്ഥാനമാണ് എങ്കില്‍ സമര്‍പ്പണഭാവത്തോടെ വിനീതവും നഷ്ടോമോഹയുമായി സഫലതയെ പ്രാപ്തമാക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!