4 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
3 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങള്ക്ക് ബാബയ്ക്ക് സമാനം രൂപ്-ബസന്ത് (ജ്ഞാന-യോഗത്താല് നിറവ്) ആകണം, ജ്ഞാന-യോഗത്തെ ധാരണ ചെയ്ത് പിന്നീട് ആളെ നോക്കി ദാനം ചെയ്യണം
ചോദ്യം: -
ഏതൊരു ആചാരമാണ് ദ്വാപരം മുതല് നടന്ന് വരുന്നത് എന്നാല് സംഗമത്തില് ബാബ അതിനെ നിര്ത്തലാക്കുന്നു?
ഉത്തരം:-
ദ്വാപരം മുതല് കാല് പിടിക്കുന്ന സമ്പ്രദായം നടന്ന് വരുന്നു. ബാബ പറയുന്നു ഇവിടെ നിങ്ങള്ക്ക് ആരുടെയും കാല് പിടിക്കേണ്ട ആവശ്യമില്ല. ഞാന് അഭോക്താവാണ്, അകര്ത്താവാണ്, അചിന്ത്യനാണ്. നിങ്ങള് കുട്ടികള് ബാബയെക്കാളും വലിയവരാണ് എന്തുകൊണ്ടെന്നാല് കുട്ടികള് പിതാവിന്റെ മുഴുവന് സമ്പത്തിനും അധികാരികളാണ്. അതുകൊണ്ട് അധികാരികളെ ബാബ നമസ്ക്കരിക്കുന്നു. നിങ്ങള്ക്ക് കാല് പിടിക്കേണ്ട ആവശ്യമില്ല. ബാക്കി ചെറിയവര് മുതിര്ന്നവരെ ബഹുമാനിക്കുക തന്നെ വേണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ആരാണോ പ്രിയനോടൊപ്പമുള്ളത്…
ഓം ശാന്തി. മഴ എല്ലാ വര്ഷവും പെയ്യാറുണ്ട്. അത് വെള്ളത്തിന്റെ മഴയാണ്, ഇത് ജ്ഞാനത്തിന്റെ മഴയാണ് – ഇത് കല്പ-കല്പം ഉണ്ടാകുന്നു. ഇതാണ് പതിത ലോകം നരകം. ഇതിനെ വിഷയ സാഗരമെന്നും പറയുന്നു. ഈ വിഷം അര്ത്ഥം കാമ അഗ്നിയിലൂടെ ഭാരതം കറുത്തു പോയിരിക്കുന്നു. ബാബ പറയുന്നു ഞാന് ജ്ഞാന സാഗരന് ജ്ഞാന മഴയിലൂടെ വെളുപ്പിക്കുന്നു. ഈ രാവണ രാജ്യത്തില് എല്ലാവരും കറുത്ത് പോയിരിക്കുന്നു, എല്ലാവരെയും വീണ്ടും വെളുപ്പിക്കുന്നു. മൂലവതനത്തില് ഒരു പതിത ആത്മാവും ഉണ്ടായിരിക്കില്ല. സത്യയുഗത്തിലും ഒരു പതിതനും ഉണ്ടായിരിക്കില്ല. ഇപ്പോള് ഇത് പതിത ലോകമാണ്. അതുകൊണ്ട് എല്ലാവരിലും ഇപ്പോള് ജ്ഞാനത്തിന്റെ മഴ പെയ്യണം. ജ്ഞാന മഴയിലൂടെ തന്നെയാണ് മുഴുവന് ലോകവും വീണ്ടും പവിത്രമാകുന്നത്. നമ്മള് കറുത്തവരും പതിതരുമായെന്ന് ലോകത്തിലാര്ക്കും അറിയില്ല. സത്യയുഗത്തില് പതിതരായ ആരും ഉണ്ടായിരിക്കില്ല. അവിടെ പതിതത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല, അതുകൊണ്ടാണ് വിഷ്ണുവിനെ ക്ഷീരസാഗരത്തില് കാണിക്കുന്നത്. അതിന്റെ അര്ത്ഥവും മനുഷ്യര്ക്ക് അറിയില്ല. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ഈ ലക്ഷ്മിയും നാരായണനുമെന്ന് നിങ്ങള്ക്കറിയാം. അവിടെ നെയ്യിന്റെ നദികള് ഒഴുകിയിട്ടുണ്ടായിരുന്നു എന്ന് പറയാറുണ്ട് എങ്കില് തീര്ച്ചയായും ക്ഷീരസാഗരം ഉണ്ടായിരിക്കണം. മനുഷ്യര് വിഷ്ണുവിനെ ഭഗവാനെന്ന് പറയുന്നു. നിങ്ങള്ക്ക് വിഷ്ണുവിനെ ഭഗവാനെന്ന് പറയാന് കഴിയില്ല. വിഷ്ണു ദേവതായ നമഃ, ബ്രഹ്മ ദേവതായ നമഃ എന്നാണ് പറയുന്നത്. വിഷ്ണുവിനെ ഭഗവാന് നമഃ എന്ന് പറയില്ല. ശിവപരമാത്മായ നമഃ എന്നത് ശോഭനീയമാണ്. ഇപ്പോള് നിങ്ങള്ക്ക് വെളിച്ചം ലഭിച്ചിരിക്കുന്നു. ഉയര്ന്നതിലും ഉയര്ന്നത് ശ്രീ ശ്രീ 108 രുദ്രമാലയാണെന്ന് പറയാറുണ്ട്. മുകളില് പുഷ്പം പിന്നീട് മേരു മുത്ത്, അത് യുഗളായ ലക്ഷ്മീ-നാരായണനെയാണ് പറയുന്നത്. ബ്രഹ്മാ സരസ്വതിയെ യുഗളെന്ന് പറയില്ല, ഈ മാല ശുദ്ധമല്ലേ. മേരുവെന്ന് ലക്ഷ്മീ-നാരായണനെയാണ് പറയുന്നത്. പ്രവര്ത്തീ മാര്ഗ്ഗമല്ലേ. വിഷ്ണു അര്ത്ഥം ലക്ഷമീ-നാരായണന്റെ പരമ്പര. കേവലം ലക്ഷ്മീ-നാരായണനെന്ന് പറയുന്നു എന്നാല് അവരുടെ സന്താനങ്ങളും ഉണ്ടായിരിക്കില്ലേ, ഇത് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് വിഷയ സാഗരത്തില് നിന്ന് കയറിയിരിക്കുന്നു, ഇതിനെ കാളീദഹനമെന്നും പറയുന്നു. സത്യയുഗത്തില് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. സര്പ്പത്തിന് മുകളില് നൃത്തം ചെയ്തു, അത് ചെയ്തു. ഇതെല്ലാം കെട്ടുകഥകളാണ്. അന്ധവിശ്വാസത്തോടെ പാവകളുടെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. ധാരാളം ദേവിമാരുടെ മൂര്ത്തികള് ഉണ്ടാക്കുന്നുണ്ട്. ലക്ഷങ്ങളും-കോടികളും ചിലവഴിച്ച് ദേവിമാരെ അലങ്കരിക്കുന്നു. ചിലര് യഥാര്ത്ഥ സ്വര്ണ്ണാഭരണങ്ങള് പോലും അണിയിക്കുന്നു എന്തുകൊണ്ടെന്നാല് ബ്രാഹ്മണര്ക്ക് ദാനം നല്കേണ്ടതായുണ്ട്. ബ്രാഹ്മണര് ആരാണോ പൂജിക്കുന്നത്, അവര് വളരെ ചിലവ് ചെയ്യിപ്പിക്കുന്നു, വളരെ ആര്ഭാടത്തോടെ ദേവിമാരുടെ പ്രതിമ ഉണ്ടാക്കുന്നു. ദേവിമാരെ നിര്മ്മിച്ച്, പാലിച്ച്, പിന്നീട് അവരെ അലങ്കരിച്ച് ശേഷം മുക്കികളയുന്നു. ഇതിനെയാണ് പറയുന്നത് പാവകളുടെ പൂജ. പ്രഭാഷണങ്ങളില് നിങ്ങള്ക്ക് ഇത് എങ്ങനെയാണ് അന്ധവിശ്വാസത്തിന്റെ പൂജയാകുന്നതെന്ന് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഗണേശനെയും വളരെ നന്നാക്കി ഉണ്ടാക്കാറുണ്ട്. ഇപ്പോള് തുമ്പികൈയുള്ള ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല. എത്ര ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്, പണമാണ് ചിലവഴിക്കുന്നത്.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു – നിങ്ങളെ ഞാന് എത്ര ധനവാനാക്കുകയാണ് തീര്ത്തും വിശ്വത്തിന്റെ അധികാരിയാക്കുന്നു. ഇത് ആത്മാക്കള്ക്ക് പരമാത്മാവിരുന്ന് മനസ്സിലാക്കി തരികയാണ്. ഇതും അറിയാം – ആരാണോ കല്പം മുന്പും പഠിച്ചിട്ടുള്ളത് ശ്രീമതത്തിലൂടെ നടന്നിട്ടുള്ളത് അവരേ നടക്കൂ. പഠിക്കുന്നില്ലെങ്കില്, കറങ്ങി നടക്കുകയാണെങ്കില് മോശമാകും. ദാസ ദാസിമാര് കുറഞ്ഞ പദവിയാണ് നേടുന്നത്. ഇപ്പോള് നിങ്ങള് കുട്ടികളെ അവിനാശീ ജ്ഞാന രത്നങ്ങളാല് എത്ര ധനവാനാക്കിയാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ആ മനുഷ്യര്ക്കാണെങ്കില് ശിവന്റെയും ശങ്കരന്റെയും അര്ത്ഥം പോലും അറിയില്ല. ശങ്കരന്റെ മുന്നില് പോയി സഞ്ചി നിറച്ച് തരാന് പറയുന്നു. എന്നാല് ശങ്കരന് സഞ്ചി നിറക്കുന്നില്ല. ഇപ്പോള് കുട്ടികള്ക്ക് ബാബ അവിനാശീ ജ്ഞാന രത്നം നല്കുന്നു. അത് ധാരണ ചെയ്യണം. ഓരോ-ഓരോ രത്നവും ലക്ഷക്കണക്കിന് രൂപയുടേതാണ്. അതുകൊണ്ട് നല്ല രീതിയില് ധാരണ ചെയ്ത് പിന്നീട് ധാരണ ചെയ്യിക്കണം, ദാനം ചെയ്യേണ്ടതായുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ദാനവും ആളെ നോക്കി ചെയ്യൂ, ആര്ക്കാണോ കേള്ക്കാന് മനസ്സില്ലാത്തത്, അവരുടെ പിറകെ സമയം പാഴാക്കരുത്. ശിവന്റെ പൂജാരികള്, ദേവതകളുടെ പൂജാരികള് ഇങ്ങനെയിങ്ങനെയുള്ളവര്ക്ക് പരിശ്രമിച്ച് ദാനം നല്കണം. നിങ്ങളുടെ സമയം പാഴാകരുത്. നിങ്ങള് ഓരോരുത്തര്ക്കും രൂപ്-ബസന്താകേണ്ടേ. ബാബ രൂപ്ബസന്തല്ലേ, അതുപോലെ. ബാബയുടെ രൂപം ജ്യോതിര്ലിംഗമൊന്നുമല്ല, നക്ഷത്ര സമാനമാണ്. പരംപിതാ പരമാത്മാവ് പരംധാമത്തില് വസിക്കുന്നവനാണ്. പരംധാമം എല്ലാത്തില് നിന്നും ഉപരിയല്ലേ. ആത്മാക്കളെ പരം ആത്മാവെന്ന് പറയില്ല. അത് പരമാത്മാവാണ്. ഇവിടെ ആരാണോ ദുഃഖിതരായ ആത്മാക്കള് അവര് പരംപിതാവിനെ വിളിക്കുന്നു. അവരെ സുപ്രീം ആത്മാവെന്ന് പറയും. ബിന്ദു രൂപനാണ്. അല്ലാതെ പേരും രൂപവും തന്നെ ഇല്ലാത്തവനാണ് അങ്ങനെയല്ല. ജ്ഞാന സാഗരനാണ്, പതിത-പാവനനാണ്. ലോകത്തിന് അറിയില്ല. ചോദിക്കൂ പരംപിതാ പരമാത്മാവ് എവിടെയാണ്? സര്വ്വവ്യാപിയാണെന്ന് പറയും. നോക്കൂ നിങ്ങളവരെ പതിത പാവനനെന്ന് പറയുന്നു അപ്പോള് എങ്ങനെ പാവനമാക്കും? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല, ഇതിനെ അന്ധകാരത്തിന്റെ നഗരമെന്ന് പറയുന്നു. നിങ്ങളെ ബാബ എല്ലാത്തില് നിന്നും മോചിപ്പിച്ചിരിക്കുന്നു. ബാബ അഭോക്താവും, അകര്ത്താവും, അചിന്ത്യനുമാണ്. ഒരിക്കലും കാല്ക്കല് വീഴാന് അനുവദിക്കുന്നില്ല. എന്നാല് ദ്വാപരം മുതല് ഈ ആചാരം നടന്ന് വരുന്നു. ചെറിയവര് വലിയവരെ ആദരിക്കുന്നു. വാസ്തവത്തില് കുട്ടി പിതാവിന്റെ സമ്പത്തിന്റെ അവകാശിയായാണ് മാറുന്നത്. ബാബ പറയുന്നു ഇവര് എന്റെ സമ്പത്തിന്റെ അധികാരികളാണ്. അധികാരികളെ നമസ്ക്കരിക്കുന്നു. അച്ഛനാണ് സമ്പത്തിന്റെ അധികാരിയെങ്കിലും സമ്പത്തിന്റെ സത്യമായ അധികാരിയായി കുട്ടിയാണ് മാറുന്നത്. അതുകൊണ്ട് നിങ്ങളോടൊരിക്കലും കാല് പിടിക്കൂ, അത് ചെയ്യൂ എന്ന് പറയില്ല. ഒരിക്കലും പറയില്ല. കുട്ടികള് കൂടിക്കാഴ്ചക്ക് വരുമ്പോഴും ശിവബാബയെ ഓര്മ്മിച്ചുകൊണ്ട് വേണം വരാന് എന്ന് ബാബ പറയാറുണ്ട്. ആത്മാവ് പറയുന്നു ഞാന് ശിവബാബയെ ശരണം പ്രാപിക്കുന്നു. മനുഷ്യര് ഈ കാര്യങ്ങളില് അമാന്തിക്കുന്നു. ശിവബാബ ഈ ബ്രഹ്മാവിലൂടെ കുട്ടികളെ ദത്തെടുക്കുന്നു. അപ്പോള് ഇദ്ദേഹം അമ്മയായില്ലേ. നിങ്ങളും മനസ്സിലാക്കുന്നു നമ്മള് മാതാ-പിതാവിനെ കാണാനാണ് വന്നിരിക്കുന്നത്. ഓര്മ്മിക്കേണ്ടത് ശിവബാബയെയാണ്. അപ്പോള് ഇദ്ദേഹം ആദ്യത്തെ അമ്മയായി. സമ്പത്ത് നിങ്ങള്ക്ക് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ഇദ്ദേഹവും ബാബയുടെ ഓര്മ്മയിലാണിരിക്കുന്നത്. ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അത് ധാരണ ചെയ്യണം. രൂപബസന്താകണം. യോഗത്തില് കഴിയുകയും ജ്ഞാനം ധാരണ ചെയ്യുകയും ചെയ്യിക്കുകയുമാണെങ്കില് എന്നെ പോലെ രൂപബസന്താകും. പിന്നീട് എന്റെ കൂടെ വരും. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ജ്ഞാനമുണ്ട് പിന്നീട് സ്വര്ഗ്ഗത്തിലേക്ക് വരുമ്പോള് ജ്ഞാനം പൂര്ത്തിയാകും. പിന്നീട് പ്രാലബ്ദം ആരംഭിക്കും. അപ്പോള് ജ്ഞാനത്തിന്റെ പാര്ട്ട് പൂര്ത്തിയാകും. ഇത് വളരെ ഗുപ്തമായ കാര്യങ്ങളാണ്, വളെരെ വിരളം പേരാണ് മനസ്സിലാക്കുന്നത്. വൃദ്ധമാതാക്കള്ക്കും ബാബ മനസ്സിലാക്കി തരുന്നു ഒരാളെ മാത്രം ഓര്മ്മിക്കൂ. രണ്ടാമത് ആരും ഉണ്ടായിരിക്കരുത്. എങ്കില് ബാബയുടെ അടുത്ത് പോയി പിന്നീട് കൃഷ്ണപുരിയിലേക്ക് വരും. ഇതാണ് കംസപുരി. കൃഷ്ണപുരിയിലും കംസനുണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല, ഇതെല്ലാം കെട്ടുകഥകളാണ്. കൃഷ്ണന്റെ മാതാവിന് 8 മക്കളെ കാണിക്കുന്നുണ്ട്. അത് നിന്ദയായില്ലേ. കൃഷ്ണനെ കുട്ടയിലിട്ട് യമുനയിലൂടെ കൊണ്ട് പോയി. പിന്നീട് യമുന താഴേക്ക് പോയി. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള്കുട്ടികള്ക്ക് പ്രകാശം ലഭിച്ചിരിക്കുന്നു. ബാബ പറയുന്നു മുന്പ് എന്തെല്ലാമാണോ കേട്ടിട്ടുള്ളത് അതെല്ലാം മറക്കൂ. ബാബ പറയുന്നു ഈ യജ്ഞം, തപസ്സ് മുതലായ ചെയ്യുന്നതിലൂടെ എന്നെ കണ്ട്മുട്ടാന് ആര്ക്കും കഴിയില്ല. ആത്മാവ് തമോപ്രധാനമാകുന്നതിലൂടെ അതിന്റെ ചിറക് മുറിഞ്ഞ് പോകുന്നു. ഇപ്പോള് ഈ മുഴുവന് ലോകത്തിനും തീ പിടിക്കണം. ഹോളികയുണ്ടാക്കുമ്പോള് അഗ്നിയില് കോക്കിയുണ്ടാക്കുന്നു. ഇത് ആത്മാവിന്റെയും ശരീരത്തിന്റെയും കാര്യമാണ്. എല്ലാവരുടെയും ശരീരം കത്തിപോകുന്നു, ബാക്കി ആത്മാവ് അമരമായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് സത്യയുഗത്തില് ഇത്രയും മനുഷ്യരോ, ഇത്രയും ധര്മ്മങ്ങളോ ഉണ്ടായിരിക്കില്ല. കേവലം ഒരേഒരു ആദി സനാതന ദേവീ-ദേവതാ ധര്മ്മമാണ് ഉണ്ടായിരിക്കുക. ഭാരതം തന്നെയാണ് ഏറ്റവും വലിയ തീര്ത്ഥസ്ഥാനം. കാശിയില് ധാരാളം പേര് പോയി ഇരുന്നിരുന്നു, കരുതുന്നു മതി ഇനി കാശീവാസം നടത്താം. എവിടെയാണോ ശിവനുള്ളത് അവിടെ തന്നെ നമുക്ക് ശരീരം ഉപേക്ഷിക്കണം. ധാരാളം സന്യാസിമാര് പോയി അവിടെയിരിക്കുന്നു. മുഴുവന് ദിവസവും ജയ-ജയ വിശ്വനാഥ ഗംഗ – ഈ ഗീതം പാടിക്കൊണ്ടേയിരിക്കുന്നു. ഇപ്പോള് ശിവനിലൂടെ വെള്ളത്തിന്റെ ഗംഗയ്ക്ക് ഉത്ഭവിക്കാന് കഴിയില്ല. ശിവന്റെ വാതില്ക്കല് മരിക്കാന് ഇഷ്ടപ്പെടുന്നു. ഇപ്പോള് നിങ്ങള് യഥാര്ത്ഥത്തില് ശിവന് മുന്നിലാണ്. എവിടെയാണെങ്കിലും ശിവബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. അറിയാം ശിവബാബ നമ്മുടെ അച്ഛനാണ്, നമ്മള് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ബാബയുടെ അടുത്ത് എത്തിച്ചേരും. എങ്കില് ശിവബാബയോട് അത്രയും സ്നേഹമുണ്ടായിരിക്കേണ്ടേ. ബാബയ്ക്ക് തന്റേതായി അച്ഛനോ, ടീച്ചറോ ഇല്ല, ബാക്കി എല്ലാവര്ക്കുമുണ്ട്. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെയും രചയിതാവ് ബാബ തന്നെയല്ലേ. രചനയില് നിന്ന് രചനയ്ക്ക് (അത് ആര് തന്നെ ആയാലും) സമ്പത്ത് ലഭിക്കുകയില്ല. സമ്പത്തെപ്പോഴും കുട്ടികള്ക്ക് അച്ഛനില് നിന്നാണ് ലഭിക്കുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ജ്ഞാന സാഗരനായ ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബയിപ്പോള് ജ്ഞാനത്തിന്റെ മഴ ചെയ്യിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളിപ്പോള് പവാനമായിക്കൊണ്ടിരിക്കുന്നു. ബാക്കി എല്ലാവരും അവരവരുടെ കണക്കുകള് തീര്ത്ത് അവരവരുടെ സ്ഥാനത്തേക്ക് പോകും. മൂലവതനത്തില് ആത്മാക്കളുടെ വൃക്ഷമുണ്ട്. ഇവിടെയും സാകാരീ വൃക്ഷമുണ്ട്. അവിടെയുള്ളത് രുദ്ര മാലയാണ്, ഇവിടെയുള്ളത് വിഷ്ണുമാലയാണ്. പിന്നീട് ചെറിയ ചെറിയ ശാഖകള് വന്നുകൊണ്ടിരിക്കുന്നു. ശാഖകള് വന്ന് വന്ന് വൃക്ഷം വലുതാകുന്നു. ഇപ്പോള് വീണ്ടും എല്ലാവര്ക്കും തിരിച്ച് പോകണം. വീണ്ടും ദേവീ-ദേവതാ ധര്മ്മത്തിന് രാജ്യം ഭരിക്കണം. ഇപ്പോള് നിങ്ങള് മനുഷ്യനില് നിന്ന് ദേവത വിശ്വത്തിന്റെ അധികാരിയായിക്കൊണ്ടിരിക്കുന്നു അതുകൊണ്ട് ഭഗവാന് നമ്മളെ പഠിപ്പിക്കുകയാണെന്ന വളരെയധികം സന്തോഷം ഉണ്ടായിരിക്കണം. രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും രാജക്കന്മാരുടെയും രാജാവാകുന്നു. നരനില് നിന്ന് നാരായണന്, നാരിയില് നിന്ന് ലക്ഷ്മിയാകുന്നു. സൂര്യവംശി പിന്നീട് ചന്ദ്രവംശിയിലേക്കും വരും. ബാബ ദിവസവും മനസ്സിലാക്കി തരുന്നു, വെളിച്ചം നല്കിക്കൊണ്ടിരിക്കുന്നു.
നിങ്ങള് മേഘം സാഗരത്തിന്റെ തീരത്ത് നിറയുന്നതിനായി വരുന്നു. നിറച്ച് പിന്നീട് പോയി പെയ്യണം. നിറക്കുന്നില്ലെങ്കില് രാജ പദവി നേടാന് സാധിക്കില്ല, പ്രജയിലേക്ക് പോകും. പരിശ്രമിച്ച് എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കണം. മനുഷ്യരാണെങ്കില് ചിലര് ഒരാളെ, ചിലര് മറ്റൊരാളെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു, അനവധി പേരുകളുണ്ട്. ബാബ പറയുന്നു വന്ദേമാതരം. ദ്രൗപദിയുടെ കാല് തടവുന്നതായി കാണിക്കുന്നുമുണ്ട്. ബാബയുടെ അടുത്ത് വൃദ്ധകള് വരാറുണ്ട് അപ്പോള് ബാബ ചോദിക്കാറുണ്ട് കുട്ടീ ക്ഷീണിച്ച് പോയോ? ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. നിങ്ങള്വീട്ടിലിരുന്നുകൊണ്ട് ശിവബാബയെയും സമ്പത്തിനെയും ഓര്മ്മിക്കൂ. എത്രത്തോളം ഓര്മ്മിക്കുന്നോ അത്രയും വികര്മ്മാജീത്താകും. തനിക്ക് സമാനം മറ്റുള്ളവരെയും ആക്കുന്നില്ലെങ്കില് എങ്ങനെ പ്രജകളുണ്ടാകും. വളരെയധികം പരിശ്രമിക്കണം. ധാരണ ചെയ്ത് മറ്റുള്ളവരെയും തനിക്ക് സമാനമാക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓരോ കാര്യത്തിലും തന്റെ സമയം സഫലമാക്കണം. ദാനവും ആളെ (പാത്രം) നോക്കി നല്കണം. ആരാണോ കേള്ക്കാന് ആഗ്രഹിക്കാത്തത് അവരുടെ പിറകെ സമയം പാഴാക്കരുത്. ബാബയുടെയും ദേവതകളുടെയും ഭക്തര്ക്ക് ജ്ഞാനം നല്കണം.
2) അവിനാശീ ജ്ഞാന രത്നങ്ങളെ ധാരണ ചെയ്ത് സമ്പന്നനാകണം. പഠിത്തം തീര്ച്ചയായും പഠിക്കണം. ഓരോ ഓരോ രത്നവും ലക്ഷക്കണക്കിന് രൂപയുടേതാണ്, അതുകൊണ്ട് ഇതിനെ ധാരണ ചെയ്യണം ചെയ്യിക്കണം.
വരദാനം:-
ഏറ്റവും സഹജവും നിരന്തരം ഓര്മ്മക്കുമുള്ള മാര്ഗ്ഗമാണ്-സദാ ബാബയോടൊപ്പമാണെന്ന അനുഭവം ചെയ്യുക. കൂടെയുണ്ടെന്ന അനുഭൂതി ഓര്മ്മിക്കുന്നതിന്റെ പ്രയത്നത്തില് നിന്ന് വിടുവിക്കുന്നു. കൂടെയുണ്ട് എങ്കില് ഓര്മ്മ നില നില്ക്കുക തന്നെ ചെയ്യും പക്ഷെ കേവലം അടുത്തിരിക്കുകയാണ് എന്നത് പോലെയുള്ള കൂട്ടല്ല, മറിച്ച് കൂട്ടുകാരന് അര്ത്ഥം സഹായിയാണ്. അടുത്തിരിക്കുന്നവര് ചിലപ്പോള് മറന്നുപോകാം പക്ഷെ സുഹൃത്ത് മറക്കുകയില്ല. അതിനാല് ഓരോ കര്മ്മത്തിലും ബാബ ബുദ്ധിമുട്ടുള്ളതിനെപ്പോലും സഹജമാക്കിത്തരുന്ന വിധത്തിലുള്ള കൂട്ടുകാരനാണ്. അങ്ങനെയുള്ള കൂട്ടുകാരന് കൂടെയുണ്ടെന്ന അനുഭവം സദാ ഉണ്ടെങ്കില് സിദ്ധിസ്വരൂപരായി മാറും.
സ്ലോഗന്:-
മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്
നമ്മള് ഈ കണ്ണുകളിലൂടെ എന്തുതന്നെ കാണുന്നുവോ, അറിയാം ഇപ്പോള് കലിയുഗത്തിന്റെ അന്തിമസമയമാണെന്നും സത്യയുഗീ ദൈവികലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്നും. നമ്മുടെ ദൃഷ്ടിയില് നിന്ന് ഈ കലിയുഗീ ലോകം അവസാനിച്ചപോലെയാണ്. ഗീതയില് ഭഗവാന്റെ മഹാവാക്യങ്ങളുണ്ട്- കുട്ടികളെ ഈ ഗുരുക്കന്മാരും സന്യാസിമാരുമെല്ലാം കാണുന്നത് ഇതെല്ലാം മരിച്ചത്പോലെത്തന്നെയാണ്. അതുപോലെ നമ്മള് മനസ്സിലാക്കുന്നു, ഇത്രയുമധികം മനുഷ്യസമ്പ്രദായങ്ങളുണ്ട് അവയെല്ലാം തന്നെ കലിയുഗം വരെ എത്തിയിരിക്കയാണ്, അപ്പോള് തന്നെയാണ് പരമാത്മാവിന്റെ മഹാവാക്യങ്ങളുള്ളത്- ഞാന് ഈ ആസുരീയ ലോകത്തിന്റെ വിനാശം ചെയ്ത് ദൈവീകസൃഷ്ടിയുടെ സ്ഥാപന ചെയ്യുന്നു. അപ്പോഴേ നമുക്ക് പറയാന് കഴിയൂ, എല്ലാം മരിച്ചത് പോലെത്തന്നെയാണെന്ന്. അതിനാല് നമുക്ക് ഈ ലോകവുമായി യാതൊരു കണക്ഷനും ഇല്ല. പറയാറുണ്ട്, പഴയ ലോകത്തെ ജീവനുള്ളതായി കാണരുത്, പുതിയ ലോകത്തിന് വേണ്ടി ഒരാഴ്ചത്തെ കോഴ്സ് ചെയ്യൂ എന്തുകൊണ്ടെന്നാല് പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകും അതായത് ആയുഷ്മാനായിരിക്കും, അതിനാല് നമ്മളെ സംബന്ധിച്ച് ഈ ലോകം ഇല്ലേയില്ല. ഞങ്ങള് നല്ല കര്മ്മം ചെയ്യും, ദാന-പുണ്യങ്ങള് ചെയ്യും എന്നൊക്കെ മനുഷ്യര് കരുതുന്നുണ്ടെങ്കിലും വീണ്ടും ഈ ലോകത്തില് തന്നെ ജന്മമെടുത്ത് അനുഭവിക്കും. പക്ഷെ നമ്മള് മനസ്സിലാക്കിയിരിക്കുന്നു, അതായത് ഈ ലോകം ഇപ്പോള് അവസാനിക്കാന് പോവുകയാണ്. അതിനാല് ഈ വിനാശിലോകത്തിന്റെ പ്രാലബ്ധവും വിനാശിയാണ്. അത് ജന്മജന്മാന്തരം തുടരുകയില്ല. ഇപ്പോള് നോക്കൂ നമ്മുടെ ദൃഷ്ടിയും ലോകത്തിന്റെ ദൃഷ്ടിയും തമ്മില് എത്ര വ്യത്യാസമുണ്ട്. ഇപ്പോള് ഈ നിശ്ചയവും അപ്പോഴേ ഇരിക്കൂ, എപ്പോഴാണോ നമ്മെ പഠിപ്പിക്കുന്നത് ആരാണ് എന്ന നിശ്ചയമുള്ളപ്പോള്. ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!