30 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ബാബയോട് എന്ത് പ്രതിജ്ഞയാണോ ചെയ്തത് അതനുസരിച്ച് പൂര്ണ്ണമായും നടക്കണം, ഭൂമി പിളര്ന്നാലും ധര്മ്മം വെടിയരുത് - ഇതാണ് ഏറ്റവും ഉയര്ന്ന ലക്ഷ്യം, പ്രതിജ്ഞ മറന്ന് വിപരീതമായ കര്മ്മം ചെയ്തുവെങ്കില് രജിസ്റ്റര് മോശമാകും.
ചോദ്യം: -
യാത്രയില് നമ്മള് തീവ്രമായി പോയ്കൊണ്ടിരിക്കുകയാണ് അതിന്റെ തിരിച്ചറിവ് അഥവാ അടയാളമെന്തായിരിക്കും?
ഉത്തരം:-
യാത്രയില് തീവ്രമായി പോയ്കൊണ്ടിരിക്കുകയാണെങ്കില് ബുദ്ധിയില് സ്വദര്ശന ചക്രം കറക്കി കൊണ്ടിരിക്കും. സദാ ബാബയും സമ്പത്തുമല്ലാതെ വേറൊന്നും ഓര്മ്മ ഉണ്ടാവില്ല. യഥാര്ത്ഥ ഓര്മ്മ അര്ത്ഥം തന്നെ ഇവിടുത്തെ യാതൊന്നും തന്നെ കാണുകയില്ല. കണ്ടിട്ടും കാണാതിരിക്കുന്നത് പോലെയായിരിക്കും. അവര് എല്ലാം കണ്ടിട്ടും മനസ്സിലാക്കും ഇതെല്ലാം മണ്ണില് ലയിക്കാനുള്ളതാണ്. ഈ കൊട്ടാരം മുതലായ എല്ലാം നശിക്കാനുള്ളതാണ്. ഇതൊന്നും നമ്മുടെ രാജധാനിയില് ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
എന്റെ ഭാഗ്യത്തിന്റെ തോണിക്കാരാ..
ഓം ശാന്തി. ഈ ഗീതത്തിന്റെ വരി യഥാര്ത്ഥത്തില് തെറ്റാണ്. ബാബ പറയുന്നു കുട്ടികളേ, ഞാന് നിങ്ങളെ കൂട്ടികൊണ്ട് പോകാന് വന്നിരിക്കുകയാണ്. എവിടെക്ക് കൂട്ടികൊണ്ട് പോകും? മുക്തിയും ജീവന് മുക്തിയും. എത്ര ഉയര്ന്ന പദവി ആഗ്രഹിക്കുന്നുവോ അത്രയും നേടൂ. അല്ലാതെ എന്തായാലും മതി ഇങ്ങനെയല്ല…. എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പുരുഷാര്ത്ഥം ചെയ്യണം. പക്ഷെ ഡ്രാമയനുസരിച്ച് എല്ലാ പുരുഷാര്ത്ഥിയും ഒരുപോലെയാവില്ല. ഇതാണെങ്കില് തന്റെ മുകളില് കുട്ടികള്ക്ക് കൃപ ചെയ്യണം. ജ്ഞാന സാഗരനാണെങ്കില് ജ്ഞാനവും യോഗവും പഠിപ്പിക്കാന് വന്നിരിക്കുകയാണ്. ഇതാണ് ബാബയുടെ കൃപ, ടീച്ചര് പഠിപ്പിക്കുന്നു. യോഗി യോഗം പഠിപ്പിക്കുന്നു. ബാക്കി കൂടുതലും കുറവും പഠിക്കുക എന്നത് അവരവര്ക്കനുസരിച്ചാണ്. നിങ്ങള്ക്കറിയാം നമ്മളെല്ലാവരും സത്യത്തിന്റെ സംഗത്തിലിരിക്കുകയാണ്, അസത്യത്തിന്റെ സംഗത്തിലല്ല. സത്യത്തിന്റെ സംഗം ഒന്ന് മാത്രമാണ് എന്തുകൊണ്ടെന്നാല് സത്യം ഒന്ന് മാത്രമാണ്. സത്യയുഗത്തിന്റെ സ്ഥാപന ആ ബാബയാണ് ചെയ്യുന്നത്, സത്യയുഗത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നതിന് വേണ്ടി പുരുഷാര്ത്ഥവും ചെയ്യിക്കുന്നു. സത്യത്തിന്റെ ഒരു ശ്ലോകവുമുണ്ട്- സത്യം പറയണം, സത്യമായി നടക്കണം അപ്പോഴേ സത്യഖണ്ഡത്തിലേക്ക് പോകാന് പറ്റൂ. സിഖുകാര് പറയുന്നുമുണ്ട് സത് ശ്രീ അകാല്. ഒന്ന് മാത്രമാണ്. ആ സത്യമായ അച്ഛന് ഏറ്റവും ശ്രേഷ്ഠമാണ്, അകാലമൂര്ത്തിയാണ്. അവരെ ഒരിക്കലും കാലന് വിഴുങ്ങുകയില്ല. മനുഷ്യരെയാണ് ഇടക്കിടക്ക് കാലന് വിഴുങ്ങുന്നത്. അതിനാല് നിങ്ങള് കുട്ടികള് സത്യമായ സത്സംഗത്തിലിരിക്കുകയാണ്. ഭാരതം ഇപ്പോള് അസത്യമായ ഖണ്ഡമാണ്, അതിനെ സത്യഖണ്ഡമാക്കി മാറ്റുന്നത് ഒരേയൊരു അച്ഛനാണ്. ദേവീ ദേവതകളെല്ലാം മക്കളാണ്. ഇവിടെ നിന്ന് ദേവതകള് പുണ്യാത്മാവാകാനുള്ള സമ്പത്തെടുത്ത് പോവുകയാണ്. ഇവിടെയാണെങ്കില് അസത്യം തന്നെ അസത്യമാണ്. സര്ക്കാര് എന്ത് പ്രതിജ്ഞയാണോ എടുപ്പിക്കുന്നത്, അതും അസത്യമാണ്. പറയുന്നു ഞങ്ങള് ഭഗവാന്റെ പേരില് ശപഥം ചെയ്ത് സത്യം പറയുന്നു. പക്ഷെ ഇത് പറയുന്നതില് മനുഷ്യര്ക്ക് പേടിയുണ്ടാവുന്നില്ല. ഇതിലൂടെയാണെങ്കില് പറയും ഞങ്ങള് ഞങ്ങളുടെ കുട്ടികളുടെ ശപഥം എടുപ്പിക്കുന്നു, അപ്പോള് സങ്കോചം തോന്നും, ദുഃഖുണ്ടാകും എന്തുകൊണ്ടെന്നാല് ഞങ്ങള്ക്ക് കുട്ടികളെ ഈശ്വരന് നല്കിയതാണെന്ന് മനസ്സിലാക്കുന്നു. അതിനാല് ഈശ്വരന്റെ പേരില് കുട്ടികളുടെ ശപഥമെടുപ്പിക്കും, മരിച്ച് പോയാലോ എന്നുമറിയുകയില്ല…. അതിനാല് ഇതില് മടിക്കും. സ്ത്രീ പതിയുടെ ശപഥം ഒരിക്കലും എടുപ്പിക്കുകയില്ല. പുരുഷന് സ്ത്രീയുടെ ശപഥം പെട്ടെന്ന് എടുപ്പിക്കും. ഒരു സ്ത്രീ പോയാല് വേറൊന്ന് നേടാം. മനുഷ്യര് എന്തെല്ലാം ശപഥമെടുക്കുന്നുണ്ടോ, അതെല്ലാം അസത്യമാണ്. ആദ്യം ഈശ്വരനെ അച്ഛനെന്ന് മനസ്സിലാക്കണം. ഇല്ലായെങ്കില്അച്ഛനാണെന്ന ലഹരി ഉയരില്ല.
നിങ്ങള് കുട്ടികള്ക്കാണെങ്കില് അറിയാം ആ അച്ഛനെയാണ് സത് ശ്രീ അകാല് എന്ന് പറയുന്നത്. ആ സത്യത്തിന്റെ പേരാണ് ശിവന്. അഥവാ കേവലം രുദ്രനെന്ന് പറയുകയാണെങ്കില് സംശയിക്കും. പക്ഷെ മനസ്സിലാക്കികൊടുക്കാന് പറയേണ്ടി വരുന്നു. ഗീതയിലും രുദ്ര ജ്ഞാന യജ്ഞമെന്ന് പറയുന്നുണ്ട്, ഏതിലൂടെയാണോ വിനാശ ജ്വാല പ്രജ്വലിതമായത്. അതും ഇവിടുത്തെ തന്നെ കാര്യമാണ്. കൃഷ്ണന്റെ പേരില് യജ്ഞമില്ല. രണ്ടു പേരെയും കൂട്ടിക്കലര്ത്തിയിരിക്കുകയാണ്. സത്യ-ത്രേതായുഗത്തില് ഒരു യജ്ഞവും ഉണ്ടായിരിക്കുകയില്ലെന്ന് മനസ്സിലാക്കിത്തന്നു. യജ്ഞമുണ്ടാകുന്നത് തന്നെ ഒരു ജ്ഞാനത്തിന്റെയാണ്. ബാക്കിയെല്ലാം മെറ്റീരിയല്(വസ്തുക്കള്) യജ്ഞമാണ്. പുസ്തകം പഠിക്കുക, പൂജ ചെയ്യുന്നതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ജ്ഞാനം ഒന്ന് മാത്രമാണ് ഏതാണോ സത്യമായ പരമാത്മാവ് നല്കുന്നത്. മനുഷ്യര് എല്ലാവരും ഈശ്വരനെക്കുറിച്ചും കള്ളം പറയുന്നു, അതുകൊണ്ട് തന്നെയാണ് ഭാരതം പാപ്പരായത്. ഇത്രയും വലുതിലും വലിയ കള്ളം വേറെയുണ്ടാവില്ല. ഈ നാടകമാണെങ്കില് ഉണ്ടാക്കപ്പെട്ടതാണ്. ഇതിന്റെ ഒരു പേരാണ് ഭൂല്ഭുലയ്യ (മറവി നല്കുന്നത്) അര്ത്ഥം ബാബയെ മറക്കുന്നതിലൂടെ അലച്ചില്. പിന്നീട് ബാബ വന്ന് അലച്ചിലില് നിന്ന് മോചിപ്പിക്കുന്നു. ഈ ഡ്രാമയില് ജയ പരാജയത്തിന്റെ കളിയാണ്. പരാജയം അനുഭവിക്കുന്നതില് പകുതി കല്പമെടുക്കുന്നു. ഒറ്റയടിക്ക് എല്ലാം മണ്ണില് ലയിക്കുന്നു. പിന്നീട് പകുതി കല്പം നമ്മുടെ ജയമുണ്ടാകുന്നു. ഈ കാര്യങ്ങള് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയുകയില്ല, വലിയ വലിയ ഗീതാപാഠശാലകളുണ്ട്. ഗീതയുടെ ഭാരതീയ വിദ്യാഭവനവും ഉണ്ടാക്കിയിട്ടുണ്ട്. ഗീതയുടെ പേരെല്ലാം വളരെ വലുതാണ്. ഗീതയെ സര്വ്വ ശാസ്ത്രങ്ങളുടെയും മാതാവ് ശിരോമണീ എന്ന് പറയുന്നു. പക്ഷെ പേര് മാറ്റുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. ഗീതയുടെ പേര് വളരെ പ്രശസ്തമാണ്. ബാബ പറയുന്നു ഗീതയുടെ ഭഗവാന് ഞാനാണ് കൃഷ്ണനല്ല. ഇപ്പോള് സംഗമമാണ്. ബാബ രചയിതാവാണ്, എപ്പോഴാണോ സ്വര്ഗ്ഗം രചിക്കുന്നത് അപ്പോള് രാധാ – കൃഷ്ണന് അഥവാ ലക്ഷ്മീ – നാരായണന് വരുന്നു. ബാബ വന്ന് നമ്മളെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്, ജഗദംബയിലൂടെയും ജഗത്പിതാവിലൂടെയും. രാജയോഗം ഭഗവാനല്ലാതെ വേറെയാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ജഗദംബ വളരെ പ്രശസ്തയാണ്. കലശവും ജഗദംബയിലാണ് വെച്ചിരിക്കുന്നത്. ലക്ഷ്മീ നാരായണന് അഥവാ രാധാ കൃഷ്ണനാണെങ്കില് ഇപ്പോള് ഇല്ല. കൃഷ്ണനോടൊപ്പം രാധയും വേണം. ഗീതയില് രാധയുടെ ഒരു വര്ണ്ണനയുമില്ല. ഭാഗവതത്തിലുണ്ട്. ബാബ പറയുന്നു ആരാണോ രാധയും കൃഷ്ണനുമായിരുന്നത്, അവരിപ്പോള് 84-ാമത്തെ അന്തിമ ജന്മത്തിലാണ്. ഞാന് അവരെയും അവരുടെ രാജധാനിയേയും വീണ്ടും ഉണര്ത്തികൊണ്ടിരിക്കുകയാണ്. എല്ലാവരെയും വെളുത്തവരാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ് അത് നിങ്ങള്ക്ക് മാത്രമേ അറിയൂ നമ്മള് സൂര്യവംശീ, ചന്ദ്രവംശീ കുലത്തിലേതാണെന്ന്. നമ്മള് 84 ജന്മം അനുഭവിച്ചു. ഇപ്പോള് നമ്മള് വീണ്ടും സത്യയുഗത്തില് പോകും. എണ്ണുന്നത് സത്യയുഗം മുതല്ക്കാണല്ലോ. 84 ജന്മങ്ങളുടെ ചക്രവും പ്രസിദ്ധമാണ്. നിങ്ങള് സമ്പത്തിനെ ഇടക്കിടക്ക് ഓര്മ്മിക്കാറുണ്ടല്ലോ. ഇപ്പോള് 84 ന്റെ ചക്രത്തെ ഓര്മ്മിക്കൂ. ഈ ചക്രത്തെ ഓര്മ്മിക്കുക അര്ത്ഥം മുഴുവന് ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും ഓര്മ്മിക്കലാണ്. എത്രത്തോളം സ്വദര്ശന ചക്രം കറക്കി കൊണ്ടിരിക്കുന്നുവോ, അത്രയും മനസ്സിലാക്കൂ അവര് യാത്രയില് തീവ്രമായി പോയ്കൊണ്ടിരിക്കുകയാണ്.
നിങ്ങള്ക്കറിയാം ഇപ്പോള് മുള്ളുകളുടെ ലോകമാണെന്ന്. തമോപ്രധാനമായ മനുഷ്യര് 5 വികാരങ്ങളില് പെട്ടിരിക്കുകയാണ്. ബാബ പറയുന്നു ഞാനെന്ന ഭാവം ഉപേക്ഷിക്കൂ, എന്നാല് ഉപേക്ഷിക്കുന്നില്ല. ഇത്രയും പരിധിയില്ലാത്ത രാജ്യഭാഗ്യം ലഭിക്കുന്നുണ്ടെങ്കില് പോലും ആലോചിക്കാമെന്ന് പറയുന്നു. എന്താ ഈ വികാരം ഇത്രയും പ്രിയപ്പെട്ടതാണോ ഉപേക്ഷിക്കാന് വേണ്ടി ആലോചിക്കാമെന്ന് പറയാന്. ഇപ്പോഴാണെങ്കില് പ്രതിജ്ഞ ചെയ്യൂ അപ്പോള് ബാബയില് നിന്ന് സഹായം ലഭിക്കും. ഇത്രയും അത്യാവശ്യമാണ് പ്രതിജ്ഞ ചെയ്ത് പിന്നെ കുലകളങ്കിതരായി മാറരുത്. ഭൂമി പിളര്ന്നാലും ധര്മ്മം വെടിയരുത്. ലക്ഷ്യം വളരെ വലുതാണ്. ബാബയാണെങ്കില് പൂര്ണ്ണമായും പ്രയത്നിക്കുന്നുണ്ടല്ലോ! ലൂസാക്കി വിടുകയില്ല. ശരി ഒരു തവണ മാപ്പ് നല്കുമായിരിക്കും. അഥവാ വീണ്ടും ചെയ്താല് അടി കിട്ടും, ഇതില് രജിസ്റ്റര് മോശമാകുന്നു. ഈ വികാരമാണെങ്കില് വിഷമാണ്. ജ്ഞാനം അമൃതാണ്, അതിലൂടെ മനുഷ്യനില് നിന്ന് ദേവതയാകുന്നു. അതാണെങ്കില് കുസംഗമാണ്. സിക്കുകാര് സത് ശ്രീ അകാല് എന്ന് പറഞ്ഞ് വളരെ ആവേശം കൊള്ളുകയാണ് എന്തുകൊണ്ടെന്നാല് സത് ശ്രീ അകാലനാണ് എല്ലാവരെയും ഉദ്ധരിക്കുന്നത്. പക്ഷെ അവരെ മറന്നു പോയി. മറക്കുന്നതും ഡ്രാമയിലുള്ളതാണ്. ജൈന മതത്തിലുള്ളവരുടെ സന്യാസം വളരെ കടുത്തതാണ്. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് സഹജ രാജയോഗം പഠിപ്പിക്കുന്നു. ബാബ ഒരു കഷ്ടവും തരുന്നില്ല. വിമാനത്തില് പോയ്ക്കോളൂ, മോട്ടോര് വാഹനത്തില് കറങ്ങിക്കോളൂ, ചുറ്റിയടിച്ചോളൂ. പക്ഷെ ഭക്ഷണ പാനീയത്തില് എത്ര സാധിക്കുമോ പഥ്യം വെക്കണം. ഭോജനത്തില് ദൃഷ്ടി കൊടുത്ത് ശേഷം കഴിക്കണം, എന്നാല് കുട്ടികളിത് മറക്കുകയാണ്. ഇതില് അച്ഛനെയും അഥവാ പ്രിയതമനേയും സന്തോഷത്തോടു കൂടി ഓര്മ്മിക്കണം. പ്രിയതമാ, ഞങ്ങള് അങ്ങയുടെ ഓര്മ്മയില് അങ്ങയോടൊപ്പം ഭക്ഷണം കഴിക്കുന്നു. അങ്ങേക്ക് സ്വന്തമായി ശരീരമില്ല. ഞങ്ങള് അങ്ങയുടെ ഓര്മ്മയില് കഴിക്കും അങ്ങ് ഭാവന സ്വീകരിച്ചുകൊണ്ടിരിക്കണം. അപ്രകാരം ഓര്മ്മിച്ചോര്മ്മിച്ച് ശീലമായി മാറുകയും സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കുകയും ചെയ്യും. ജ്ഞാനത്തിന്റെ ധാരണയും ഉണ്ടാകും. കുറച്ച് കുറവുണ്ടെങ്കില് ധാരണയും കുറയും. അവരുടെ അമ്പ് വേഗത്തില് തറയുകയില്ല. ബാബയോട് യോഗം അര്ത്ഥം കണ്ടിട്ടും ഇത് മനസ്സിലാക്കണം ഈ നല്ല നല്ല കെട്ടിടങ്ങള് പോലും മണ്ണില് ലയിക്കും എന്ന്. ഇത് നമ്മുടെ രാജധാനിയില് ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് നമ്മുടെ രാജധാനി സ്ഥാപിതമായികൊണ്ടിരിക്കുകയാണ്, അതില് ഇതൊന്നുമുണ്ടാവില്ല. പുതിയ ലോകമായിരിക്കും. ഈ പഴയ വൃക്ഷം മുതലായവ ഒന്നും ഉണ്ടാവില്ല. അവിടെ എല്ലാം ഒന്നാന്തരം വസ്തുക്കളായിരിക്കും, ഇത്രയും മൃഗങ്ങള് മുതലായ എല്ലാം നശിച്ച് പോകും. അവിടെ രോഗങ്ങള് മുതലായ ഒന്നും തന്നെ ഉണ്ടായിരിക്കില്ല ഇതെല്ലാം പിന്നീട് വരുന്നതാണ്. സത്യയുഗം അര്ത്ഥം തന്നെ സ്വര്ഗ്ഗം എന്നാണ്. ഇവിടെയാണെങ്കില് ഓരോ വസ്തുവും ദുഃഖം തരുന്നതാണ്. ഈ സമയം എല്ലാവരുടെയും ആസൂരീയ മതമാണ്. ഗവണ്മെന്റും ആഗ്രഹിക്കുന്നുണ്ട് ഇങ്ങനെയുള്ള വിദ്യാഭ്യാസം വേണം, ഏതിലാണോ കുട്ടികള് ചഞ്ചലരാകാത്തത്. ഇപ്പോഴാണെങ്കില് വളരെയധികം ചഞ്ചലതയാണ്. പിക്കറ്റിംഗ് ചെയ്യുക (ധര്ണ നടത്തുക), നിരാഹാര സമരം മുതലായ എല്ലാം നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതെല്ലാം ആര് പഠിപ്പിച്ചു? സ്വയം പഠിപ്പിച്ചതാണെങ്കില് അവരവരുടെ മുന്നിലേക്ക് തന്നെ വരുന്നു. ബാബ പറയുന്നു, കുട്ടികളേ, ശാന്തിയിലിരിക്കൂ. കൈമണി മുഴക്കുക, ജപിക്കുക ഇതെല്ലാം ഭക്തിയുടെ അടയാളങ്ങളാണ്. നിങ്ങള് സാധനകളെല്ലാം ജന്മ-ജന്മാന്തരം ചെയ്തു വന്നു. പക്ഷെ സദ്ഗതി ആര്ക്കും ഉണ്ടാകുന്നില്ല. നിങ്ങളുടെ പക്കല് ചിത്രം, പുസ്തകം മുതലായവ ഒന്നുമില്ലെങ്കിലും നിങ്ങള്ക്ക് ക്ഷേത്രങ്ങളില് പോയി മനസ്സിലാക്കി കൊടുക്കാന് കഴിയണം ഈ ലക്ഷ്മീ നാരായണന് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നല്ലോ. അവര്ക്ക് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ രചയിതാവില് നിന്നും സമ്പത്ത് ലഭിച്ചതായിരിക്കും. സ്വര്ഗ്ഗത്തിന്റെ രചയിതാവ് പരംപിതാ പരമാത്മാവാണ്, ആരാണോ മനസ്സിലാക്കി തരുന്നത്. ക്ഷേത്രമുണ്ടാക്കുന്നവര്ക്ക് ഇതറിയുകയില്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കി അവര്ക്ക് പരംപിതാ പരമാത്മാവില് നിന്നാണ് സമ്പത്ത് ലഭിച്ചത്. തീര്ച്ചയായും കലിയുഗ ത്തിന്റെ അവസാനത്തിലായിരിക്കും ലഭിച്ചിട്ടുണ്ടാവുക. ഗീതയില് രാജയോഗത്തിന്റെ കാര്യമുണ്ട്. തീര്ച്ചയായും സംഗമത്തില് തന്നെയാവും പഠിപ്പിച്ചിട്ടുണ്ടാവുക, പരംപിതാ പരമാത്മാവില് നിന്നാവും പഠിച്ചിട്ടുണ്ടാവുക അല്ലാതെ രചനയായ ശ്രീകൃഷ്ണനില് നിന്നല്ല. രചയിതാവ് ഒരേയൊരു ബാബയാണ്, ആരെയാണോ ഹെവന്ലി ഗോഡ് ഫാദര് എന്ന് പറയുന്നത്. ആരാണോ നല്ല വിശാല ബുദ്ധിയുള്ളവര് അവര് നല്ല രീതിയില് മനസ്സിലാക്കുകയും ധാരണയും ചെയ്യുന്നു. ചെറിയ ചെറിയ പെണ്കുട്ടികള് വലിയ ആളുകളോടിരുന്ന് സംസാരിക്കും, ചിത്രങ്ങളുടെ മേല് മനസ്സിലാക്കി കൊടുക്കുന്നു, ഇവരെയെല്ലാം രചിച്ചതാരാണ്. സാധാരണ ചിത്രമാണെങ്കിലും, അല്ലെങ്കിലും. പെണ്കുട്ടികള് തത്തയെപോലെ മനസ്സിലാക്കി കൊടുക്കുന്നു. ചെറിയ പെണ്കുട്ടികള് സമര്ത്ഥരാണെങ്കില് പറയും ബലിയര്പ്പണം ഈ ഒരു ബാബയുടെയാണ്, ആരാണോ ഇവരെ ഇത്രയും സമര്ത്ഥരാക്കിയത്. പെണ്കുട്ടി പറയും എനിക്കറിയാം അതുകൊണ്ടാണ് ഞാന് കേള്പ്പിക്കുന്നത്. പരിധിയില്ലാത്ത ബാബ ഇപ്പോള് രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഒരു ദേഹധാരിയേയും ഗുരുവാണെന്ന് മനസ്സിലാക്കരുത്. ഒരു സത്ഗുരു ഉയര്ത്തും ബാക്കി എല്ലാവരും താഴ്ത്തുന്നവരാണ്. കന്യകമാരിലൂടെ തന്നെയാണ് ബാണം അയച്ചത് – ഇത് കാണിച്ചിട്ടുണ്ടല്ലോ. എല്ലാവരും മനസ്സിലാക്കും, അങ്ങനെയുമല്ല ആരാണോ തന്റെ ധര്മ്മത്തിലുള്ളവര് അവര് പെട്ടെന്ന് മനസ്സിലാക്കും. വാനപ്രസ്ഥികള്ക്കും ആരാണോ ക്ഷേത്രമുണ്ടാക്കുന്നവര് അവര്ക്കും പോയി മനസ്സിലാക്കി കൊടുക്കണം, ഉയര്ത്തണം. ഞങ്ങള് താങ്കള്ക്ക് ശിവബാബയുടെ ജീവചരിത്രം പറഞ്ഞു തരാം. സെക്കന്റ് നമ്പറാണ് ബ്രഹ്മാ, വിഷ്ണു, ശങ്കര്. ഞങ്ങള് താങ്കള്ക്ക് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞു തരാം അതായത് മനുഷ്യര് എങ്ങനെയാണ് 84 ജന്മങ്ങളെടുക്കുന്നതെന്ന്. ഇത് 84 ന്റെ ചക്രമാണ്. ബ്രഹ്മാ, സരസ്വതി എല്ലാവരുടെയും കഥയിരുന്ന് പറഞ്ഞു തരാം. ഇത് നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെയാര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. വരൂ എങ്കില് നിങ്ങള്ക്ക് പറഞ്ഞു തരാം ലക്ഷ്മീ നാരായണന് എങ്ങനെ രാജ്യം നേടി പിന്നെ എങ്ങനെ നഷ്ടപ്പെടുത്തി എന്ന്. ശരി – ഇതും മനസ്സിലാവുന്നില്ലായെങ്കില് കേവലം മന്മനാഭവയാകൂ. ഇങ്ങനെയിങ്ങനെ കുട്ടികള്ക്ക് പോയി സേവനം ചെയ്യണം. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉള്ളില് എന്തെങ്കിലും കുറവുണ്ടെങ്കില് അതിനെ പരിശോധിച്ച് പുറത്ത് കളയണം. ബാബയോട് എന്ത് പ്രതിജ്ഞയാണോ ചെയ്തത് അതില് ഇളകാതിരിക്കണം.
2) ഭോജനം വളരെ ശുദ്ധിയോടെ ദൃഷ്ടി നല്കി സ്വീകരിക്കണം. അച്ഛന് അല്ലെങ്കില് പ്രിയതമന്റെ ഓര്മ്മയില് സന്തോഷത്തോടു കൂടി ഭക്ഷണം കഴിക്കണം.
വരദാനം:-
പറയാറുണ്ട് – ഒന്നോ രണ്ടോ ആയിരം നേടൂ, വിനാശീ ഖജനാവ് നല്കുന്നതിലൂടെ കുറയുന്നു, അവിനാശീ ഖജനാവ് നല്കുന്നതിലൂടെ വര്ദ്ധിക്കുന്നു. എന്നാല് നല്കാന് അവര്ക്കാണ് സാധിക്കുന്നത് ആരാണോ സ്വയം സമ്പന്നമായിട്ടുള്ളത്. മാസ്റ്റര് ദാതാവ് അര്ത്ഥം സ്വയം നിറഞ്ഞത് അഥവാ സമ്പന്നമായി കഴിയുന്നവര്. അവര്ക്ക് ലഹരി ഉണ്ടായിരിക്കും ബാബയുടെ ഖജനാവ് എന്റെ ഖജനാവാണ്. ആരുടെ ഓര്മ്മയാണോ സത്യമായിട്ടുള്ളത് അവര്ക്ക് സര്വ്വ പ്രാപ്തികളും സ്വതവേ ഉണ്ടാകുന്നു, ചോദിക്കേണ്ട അല്ലെങ്കില് പരാതിപ്പെടേണ്ട ആവശ്യമില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!