25 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 24, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സത്യമായ ബാബയ്ക്ക് സത്യം-സത്യമായ കണക്ക് നല്കൂ, ഓരോ കാര്യത്തിലും ശ്രീമതമെടുത്തുകൊണ്ടിരിക്കൂ, ഇതില് തന്നെയാണ് നിങ്ങളുടെ മംഗളമുള്ളത്

ചോദ്യം: -

ഇപ്പോള് നിങ്ങള് ഏത് വ്യാപാരം ഏതൊരു വിധിയില് ചെയ്യുന്നു?

ഉത്തരം:-

സമര്പ്പിത ബുദ്ധിയായി പറയുന്നു- ബാബാ ഞാന് അങ്ങയുടേതാണ്, ഈ ശരീരം-മനസ്സ്-ധനം എല്ലാം അങ്ങയുടേതാണ്. പിന്നീട് ബാബ പറയുന്നു, കുട്ടീ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി താങ്കളുടേതാണ്. ഇതാണ് വ്യാപാരം. എന്നാല് ഇതില് സത്യമായ ഹൃദയം ആവശ്യമാണ്. നിശ്ചയവും ഉറച്ചതായിരിക്കണം. തന്റെ സത്യം-സത്യമായ കണക്ക് ബാബയ്ക്ക് നല്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നീ തന്നെ മാതാവും പിതാവും..

ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു – കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് ബ്രഹ്മാകുമാരനും കുമാരിമാരും ശ്രീമതത്തിന്റെ അര്ത്ഥം അറിഞ്ഞിരിക്കുന്നു. ശിവബാബയുടെ മതത്തിലുടെ വീണ്ടും നമ്മള് ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. ഇത് നിങ്ങള് ഓരോരുത്തര്ക്കുമറിയാം അതായത് കല്പകല്പം പരംപിതാ പരമാത്മാവ് വന്ന് ബ്രഹ്മാവിലൂടെ കുട്ടികളെ ദത്തെടുക്കുന്നു. നിങ്ങള് ദത്തെടുക്കപ്പെട്ട ബ്രാഹ്മണരാണ്. മടിത്തട്ട് നേടിയിരിക്കുന്നു. ആദി സനാതന ദേവീ-ദേവതാ ധര്മ്മം കാലഹരണപ്പെട്ടിരിക്കുന്നു, അതിനെ വീണ്ടും നമ്മള് കല്പം മുന്പത്തേതു പോലെ ശ്രീമതത്തിലൂടെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു, എന്തെല്ലാം കര്മ്മമാണോ നടക്കുന്നത്, ശിക്ഷണങ്ങളാണോ ലഭിക്കുന്നത്, കല്പം മുന്പത്തേത് പോലെയാണ്, ഡ്രാമയനുസരിച്ച് നമ്മള് കര്മ്മം ചെയ്തു കൊണ്ടിരിക്കുന്നു. അറിയാം നമ്മള് ശ്രീമതത്തിലൂടെ നമ്മുടെ ദൈവീക സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആരെല്ലാം എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ, കാരണം സൈന്യത്തില് ചിലര് സതോപ്രധാന പുരുഷാര്ത്ഥികളാണ്, ചിലര് സതോ, ചിലര് രജോ പുരുഷാര്ത്ഥികളുമാണ്. ചിലര് മഹാരഥികള്, ചിലര് കുതിര സവാരിക്കാര്, ചിലര് കാലാള്പ്പട ഇങ്ങനെ പേര് നല്കിയിട്ടുണ്ട്. നമ്മള് ഗുപ്തമാണെന്ന സന്തോഷം കുട്ടികള്ക്കുണ്ട്. ഭൗതീകമായ ആയുധങ്ങളൊന്നും പ്രയോഗിക്കേണ്ടതില്ല. ദേവികള്ക്ക് ആയുധങ്ങള് മുതലായ എന്തെല്ലാമാണോ കാണിക്കുന്നത് അതെല്ലാം ജ്ഞാനത്തിന്റെ അസ്ത്ര ശസ്ത്രങ്ങളാണ്. ആയുധങ്ങളുടേത് ഭൗതീക ബാഹുബലമാണ്. സ്ഥൂമായ ആയുധങ്ങള് എടുക്കുന്നില്ല എന്ന് മനുഷ്യര്ക്കറിയില്ല, ഇതിനെ ജ്ഞാന ബാണമെന്നാണ് പറയുന്നത്. ചതുര്ഭുജത്തിലും എന്തെല്ലാം അലങ്കാരങ്ങളാണോ കാണിക്കുന്നത്, അതിലും ജ്ഞാനത്തിന്റെ ശംഖാണ്, ജ്ഞാനത്തിന്റെ ചക്രമാണ്, ജ്ഞാനത്തിന്റെ ഗദയാണ്. എല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. മനസ്സിലാക്കി തരുന്നു, ഗൃഹസ്ഥ വ്യവഹാരത്തില് കമല പുഷ്പ സമാനം കഴിയൂ, അതുകൊണ്ട് താമരയും നല്കുന്നു. ഇപ്പോള് നിങ്ങള് ഇതിന്റെ പ്രാക്റ്റിക്കല് ഭാഗത്തിലാണ്. കമല പുഷ്പ സമാനം ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും നിങ്ങളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്. നമ്മള് ഒരു ബാബയെ ഓര്മ്മിക്കുന്നു. ഇത് കര്മ്മയോഗ സന്യാസമാണ്. തന്റെ രചനയെയും സംരക്ഷിക്കണം. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് മുന്പ് ദുഃഖത്തിന്റെ വ്യവഹാരമായിരുന്നു. പരസ്പരം ദുഃഖം മാത്രമാണ് നല്കിക്കൊണ്ടിരുന്നത്. ഇവിടുത്തെ സുഖം കാക്ക കാഷ്ടത്തിന് സമാനം മോശമാണ്. മാലിന്യത്തിലെ കീടങ്ങളായി മാറിയിരിക്കുന്നു. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ടെന്ന് കുട്ടികള്ക്കറിയാം. ബാബ നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ഇപ്പോള് നമ്മള് നരകത്തിന്റെ അധികാരികളാണ്. നരകത്തില് എന്ത് സുഖമാണുണ്ടായിരിക്കുക! നിങ്ങള് കുട്ടികള് ഇത് കേള്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ബാബ കുട്ടികള്ക്ക് ഈ ജ്ഞാനം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. സ്വര്ഗ്ഗം കുട്ടികള്ക്ക് വേണ്ടി തന്നെയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് കുട്ടികള് നല്ല രീതിയില് ഈ കാര്യങ്ങള് മനസ്സിലാക്കിയിരിക്കും. ഏറ്റവും ആദ്യം നിശ്ചയം ഉണ്ടായിരിക്കണം. നിശ്ചയബുദ്ധി വിജയന്തി. നിശ്ചയം ഉറച്ചതാണെങ്കില് അവര് നിശ്ചയത്തോടെ തന്നെ കഴിയും. ഒന്ന് ശിവബാബയുടെ ഓര്മ്മയുണ്ടായിരിക്കും ഒപ്പം സന്തോഷത്തിന്റെ രസവും ഉയര്ന്നിരിക്കും. സമര്പ്പിത ബുദ്ധിയുമായിരിക്കും. പറയന്നു ബാബാ ഞാന് അങ്ങയുടേതാണ്. ഈ ശരീരം-മനസ്സ്-ധനം എല്ലാം അങ്ങയുടേതാണ്. ബാബയും പറയുന്നു – സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി താങ്കള്ക്കുള്ളതാണ്. നോക്കൂ, എങ്ങനെയുള്ള വ്യാപാരമാണ്. സത്യമായ സന്താനമാകണം. കുട്ടിയുടെ പക്കല് എന്താണുള്ളത്? എല്ലാം ബാബയ്ക്കറിയണം. ഞാന് എന്താണ് നല്കുന്നത്? നിങ്ങളുടെ പക്കല് എന്താണുള്ളത്? ബാബ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഞാന് ഏഴകളുടെ തോഴനാണ്. ധനവാന് സമര്പ്പണമാകുന്നതില് ഹൃദയം പിളരും. പാവങ്ങള് പെട്ടന്ന് തന്നെ പറയുന്നില്ലേ. വ്യാപാരം ചെയ്യുന്നു, ജോലി മുതലായവ എന്താണോ ചെയ്യുന്നത് അതില് നിന്ന് ഒന്നോ രണ്ടോ പൈസ അല്ലെങ്കില് 4 പൈസ കണ്ടെത്തുന്നു. ആര്ക്കാണോ ദാനം ചെയ്യാന് വളരെ താത്പര്യമുള്ളത് അവരാണ് ദാനത്തിനായി കൂടുതല് കണ്ടെത്തുന്നത്. എന്ത് തന്നെ ചെയ്യുകയാണെങ്കിലും, ഈശ്വരാര്പ്പണമെന്ന് പറയുന്നു, അതിനാല് അടുത്ത ജന്മത്തില് അല്പകാല സുഖം ലഭിക്കുന്നു. ആരെങ്കിലും വിദ്യാലയമോ, ആശുപത്രിയോ, സത്രമോ ഉണ്ടാക്കിയാല് അടുത്ത ജന്മത്തില് അതിന്റെ നേട്ടം ലഭിക്കുന്നു. പുണ്യാത്മാവാകുകയല്ലേ. അവരുടെ ആരോഗ്യം നല്ലതായിരിക്കും. വിദ്യാലയത്തില് നന്നായി പഠിക്കും. അതെല്ലാം ഞാന് തന്നെയാണ് നല്കുന്നത്. സാക്ഷാത്ക്കാരവും ഞാന് തന്നെയാണ് ചെയ്യിക്കുന്നത്. ഓരോരുത്തരുടെയും കണക്ക് പുസ്തകം എന്റെ പക്കലുണ്ട്. ഡ്രാമയനുസരിച്ച് മുന്കൂട്ടി തന്നെ അടങ്ങിയിട്ടുണ്ട്. ധനം കൂടുതലുണ്ടെങ്കില് ക്ഷേത്രം മുതലായവ ഉണ്ടാക്കുന്നു, അത് ദാനധര്മ്മമായി. തന്റെ ഫാക്ടറി മുതലായവയുടെ വരുമാനത്തില് നിന്ന് കുറച്ച് പണം കണ്ടെത്തി ക്ഷേത്രമുണ്ടാക്കുന്നു, ചിലര് പിന്നീട് കോളേജ് മുതലായവ പണിയുന്നു. ഈശ്വരാര്ത്ഥം ദാനം ചെയ്യുകയാണെന്ന് പറയുന്നു, എങ്കില് ഈശ്വരനും തിരിച്ച് നല്കും. ഞാന് നിഷ്കാമ സേവനമാണ് ചെയ്യുന്നതെന്ന് ധാരാളം മനുഷ്യര് പറയാറുണ്ട്. എന്നാല് നിഷ്കാമമാകുന്നില്ല. നിഷ്കാമമെന്ന ശബ്ദം എവിടെ നിന്നാണ് വന്നത്? ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – നിഷ്കാമ സേവനം സാധ്യമല്ല. ഫലം തീര്ച്ചയായും ലഭിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരത്തില് തന്നെ കഴിയണം. ജോലി ചെയ്യണം, സംരക്ഷിക്കണം. കുട്ടികള്ക്ക് കണക്ക് ബാബയ്ക്ക് നല്കണം. എത്ര അവശേഷിക്കുന്നുണ്ട്. ബാബ പറയും ശരി നീ ദരിദ്രനാണ്, സമ്പാദ്യമൊന്നും തന്നെയില്ല. തന്റെ രചനയെ പോലും പൂര്ണ്ണമായി പാലിക്കാന് സാധിക്കുന്നില്ല. ശരി നീ ഒരു പൈസ നല്കണം. ഇതാണ് നിങ്ങളുടെ 21 ജന്മത്തേക്കുള്ള അവിനാശിയായ സമ്പാദ്യം. അതുണ്ടായിരുന്നത് അല്കാല സുഖത്തിന് വേണ്ടിയാണ്, ഇത് 21 ജന്മങ്ങളിലേക്കാണ്. ഒപ്പം ഇത് ഡയരക്ടാണ്. ബാബ പറയുന്നു, നിങ്ങള്ക്ക് വിത്ത് വിതക്കുക തന്നെ വേണം. സുദാമ അവില് പിടി നല്കി, 21 ജന്മങ്ങളിലേക്ക് കൊട്ടാരം ലഭിച്ചു കാരണം ദരിദ്രനായിരുന്നു. ധനവാന് വജ്രത്തിന്റെ പിടി നല്കിയാലും കാര്യം ഒന്നു തന്നെയാണ്. ബാബ ഒന്നും പറയുന്നില്ല. ഓരോരുത്തര്ക്കും അവരവര്ക്കുള്ള നിര്ദ്ദേശം നല്കുന്നു. നിങ്ങള് ഇത്ര ചെയ്യൂ. ചോദിക്കുകയും ചെയ്യുന്നു ചിലവെല്ലാം എങ്ങനെയാണ് നടക്കുന്നത്? അല്പം അവശേഷിക്കുന്നുണ്ടെങ്കില് അതനുസരിച്ച് നിര്ദ്ദേശം നല്കും. ആവശ്യ സമയത്ത് പ്രയോജനപ്പെടും. നിര്ദ്ദേശം നല്കും ഇത്ര ചെയ്യൂ, ബാക്കി ഉത്തരവാദിത്വം എനിക്കാണ്. ശരി വീട്ടില് ഒരു ഹാളുണ്ടാക്കൂ, അടെ കുമാരിമാര് വന്ന് സേവനം ചെയ്യും. വലിയ-വലിയ ഹോസ്പിറ്റലുകള് ഉണ്ടാക്കുന്നുണ്ട്, ഇതും വളരെ വലുത് ഉണ്ടാക്കേണ്ടി വരും. ധാരാളം പേര് വരും. കൂടുതല് പണമുണ്ടെങ്കില് ഈ ഹോസ്പിറ്റല്, കോളേജ് തുറക്കൂ. ഗ്രാമം ഏതുപോലെയാണോ അതിനനുസരിച്ചായിരിക്കണം. എത്ര കുട്ടികള് വന്ന് ആരോഗ്യത്തിന്റെയും ധനത്തിന്റെയും സമ്പത്തെടുക്കും. ഇപ്പോള് നിങ്ങള്ക്ക് ഇങ്ങനയിങ്ങനെ ചെയ്യുന്നതിലൂടെ രാജ്യഭാഗ്യം ലഭിക്കും, വളരെ പേരുടെ മംഗളമുണ്ടാകും. 21 ജന്മത്തേക്ക് നിങ്ങളിതുപോലെയായി മാറും. കുട്ടികളെ പൂര്ണ്ണമായി സംരക്ഷിക്കണം. സാധു-സന്യാസിമാര്ക്ക് ഈ കാര്യങ്ങളുണ്ടായിരിക്കില്ല. അവര് തന്റെ സന്യാസ കുലത്തിന്റെ അഭിവൃദ്ധി ചെയ്തുകൊണ്ടിരിക്കും, താപസന്മാര് തുടങ്ങിയവരെ ഉണ്ടാക്കും. ഇവിടെ ആര് എത്രത്തോളം പരിശ്രമിക്കുന്നോ അത്രയും സിംഹാസനത്തിന് അധികാരിയാകും. ഈ സമ്പത്ത് ലഭിക്കുന്നു. ആരെല്ലാം കുട്ടികളായുണ്ടോ അവര്ക്കെല്ലാം ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. കേവലം ബാബ പറയുന്നു കുട്ടികളേ നിങ്ങളെന്നെ മറന്നു പോയി അല്ലേ. നിങ്ങളെത്ര അലഞ്ഞു. കല്ലിലും-മുള്ളിലും പോയി അന്വേഷിച്ചനേഷിച്ച് തന്റെ തന്നെ കാലുകള് തളര്ന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്, വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. സൂര്യവംശി വന്നു, ചന്ദ്രവംശി വന്നു, പിന്നീട് എങ്ങനെയാണ് വര്ദ്ധിച്ചത്, ജന്മങ്ങളെടുത്തത്. ഇതെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഭക്തി മാര്ഗ്ഗത്തിലും ഫലം നല്കുന്നത് ഞാനാണ്. കല്ലിന്റെ ജഡമൂര്ത്തി എന്ത് നല്കാനാണ്. ഇപ്പോള് നിങ്ങള് ശൂദ്ര വര്ണ്ണത്തില് നിന്ന് ബ്രാഹ്മണ വര്ണ്ണത്തിലേതായിരിക്കുന്നു.

നിങ്ങള്ക്കറിയാം നമ്മള് വീണ്ടും ശ്രീമതത്തിലൂടെ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. കല്പം മുന്പും ചെയ്തിരുന്നു. പിന്നീട് 84 ജന്മങ്ങളുടെ ചക്രത്തിലേക്ക് വന്നു. ബാക്കി ഇസ്ലാമി, ബൗദ്ധി തുടങ്ങിയതെല്ലാം ഉപവൃക്ഷങ്ങളാണ്. നാടകം മുഴുവന് ഭാരതത്തിലാണ്. നിങ്ങള് തന്നെയായിരുന്നു ദേവതാ, നിങ്ങള് തന്നെ അസുരനായിരിക്കുന്നു. രാവണന്റെ പ്രവേശത കാരണം നിങ്ങള് വാമമാര്ഗ്ഗത്തിലേക്ക് വീണ് വികാരിയായിരിക്കുന്നു. ഭ്രഷ്ടാചാരം ആരംഭിക്കുന്നു. ഭ്രഷ്ടാചാരവും ആദ്യം സതോപ്രധാനവും പിന്നീട് സതോ, രജോ, തമോയുമാകുന്നു. ബാബ മനസ്സിലാക്കി തരുന്നു ഈ സമയം മുഴുവന് വൃക്ഷവും ജീര്ണ്ണാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഇപ്പോള് ഇത് സമാപ്തമാകുക തന്നെ വേണം. നാമാവശേഷമായ ആ ദേവതാ ധര്മ്മം അത് വീണ്ടും സ്ഥാപിതമാകണം. കല്പ-കല്പം ഇതിന്റെ സ്ഥാപന നടത്തുന്നു. എന്നാല് ഇതിന്റെ വര്ണ്ണന നിയമാനുസൃതമല്ല. നമ്പര്വണ് കാര്യം ഭഗവാനുവാചയാണ്. ഭഗവാന് ഒരാളായിരിക്കില്ലേ. സര്വ്വവ്യാപിയുടെ ജ്ഞാനത്തിലൂടെ ഭക്തി പോലും നടക്കുകയില്ല. ഓ ഗോഡ് എന്ന് ആരെയാണ് വിളിക്കുന്നത്. സര്വ്വവ്യാപിയാണെങ്കില് ഓ ഗോഡെന്നും വിളിക്കാന് സാധിക്കില്ല. സതോപ്രധാനത്തില് നിന്ന് പിന്നീട് സതോ രജോ തമോയിലേക്ക് വരിക തന്നെ വേണം, അതുകൊണ്ട് എല്ലാവരും പതിതരാണ്. പതിത-പാവനാ വരൂ എന്ന് പാടുന്നുമുണ്ട്. ബാബ വരുന്നത് തന്നെ പാവനമാക്കുന്നതിനാണ്. നിങ്ങള് പാവനമായിക്കൊണ്ടിരിക്കുന്നു. ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു. എപ്പോഴാണോ ആപത്തുകള് വരുന്നത് അപ്പോള് അല്ലയോ ഭഗവാനെന്ന് പറഞ്ഞ് എല്ലാവരും ഓര്മ്മിക്കുന്നു, എന്നാല് അറിയുന്നില്ല. നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് തന്നെ വീണ്ടും ദേവീ-ദേവതയാകണം. ഇപ്പോളിത് കണക്കടുപ്പിന്റെ സമയമാണ്, എല്ലാവരുടെയും കണക്കുകള് തീര്പ്പാകണം. ഇപ്പോള് എല്ലാവരും ശ്മശാന വാസികളാണ്, ബാബ വന്ന് ഉണര്ത്തുകയാണ്. ഈ ജ്ഞാനം ആരുടെയും കയ്യിലില്ല. വന്നുകൊണ്ടിരിക്കും, ആയിക്കൊണ്ടിരിക്കും, വര്ദ്ധിച്ചുകൊണ്ടിരിക്കും. ഞാന് ഈ അവസ്ഥയില് ഏത് പദവി നേടും! ബാബയോട് ചോദിക്കാന് സാധിക്കും. തന്റെ അവസ്ഥയിലൂടെ മനസ്സിലാക്കാന് സാധിക്കും. ഇപ്പോള് വളരെ മാര്ജിനുണ്ട്. നിങ്ങളെല്ലാവരും ബാബയെ ഓര്മ്മിക്കുന്നതിന്റെ പുരുഷാര്ത്ഥികളാണ്. സമ്പൂര്ണ്ണമാകുന്നത് അന്തിമത്തിലാണ്. പരീക്ഷ പൂര്ത്തിയായാല് പിന്നീട് യുദ്ധം ആരംഭിക്കുന്നു. എപ്പോള് നിങ്ങള് സമീപത്തെത്തുന്നോ അപ്പോള് ധാരാളം പേര്ക്ക് സാക്ഷാത്ക്കാരമുണ്ടായിക്കൊണ്ടിരിക്കും. ഓരോരുത്തരും എന്ത് പദവി നേടും! എല്ലാവര്ക്കും മനസ്സിലാക്കാന് സാധിക്കും. വിവേകത്തിന്റെ കാര്യമല്ലേ. ആത്മാവ് വിവേകശൂന്യ മായിരിക്കുന്നു. ഇപ്പോള് വീണ്ടും ബാബ കക്കയില് നിന്ന് വജ്ര സമാനമാക്കുന്നതിന് വേണ്ടി വിവേകശാലിയാക്കുന്നു. ബാബ പറയുന്നു – കുട്ടികളേ ഇത് യുദ്ധ മൈതാനമാണ്, ധാരാളം കൊടുങ്കാറ്റുകള് വരും. എല്ലാ രോഗങ്ങളും പുറത്ത് വരും. തന്റെ കഴിവില് സമര്ത്ഥരാകൂ.

ഉസ്താദ് സഹായിക്കില്ല. ജയിക്കുന്നതോ തോല്ക്കുന്നതോ നിങ്ങളുടെ കയ്യിലാണ്. ഉസ്താദ് പറയുന്നു ഇത് മായയുടെ യുദ്ധമാണ്. മായ വളരെയധികം എതിരിടും. 5-6 വര്ഷം ശരിയായി നടന്നിട്ടും പിന്നീട് ആഗ്രഹിക്കാതെ തന്നെ ഉറക്കം പോലും കെടുത്തുന്ന രീതിയില് ശക്തമായി കൊടുങ്കാറ്റടിക്കും. ശക്തനാണെങ്കില് തളരരുത്. പരാജയപ്പെടരുത്. ഇതില് ചെറിയ ചെറിയ നാടകങ്ങളും കാണിക്കാറുണ്ട്, അതായത് ഭഗവാന് എങ്ങനെയാണ് തന്റെ വശത്തേക്കും, രാവണന് എങ്ങനെയാണ് തന്റെ വശത്തേക്കും വലിക്കുന്നതെന്ന്. നിങ്ങള് ഓര്മ്മയില് കഴിയാന് ആഗ്രഹിക്കുന്നു മായ കൊടുങ്കാറ്റിലേക്ക് കൊണ്ട് വരുന്നു, അതുണ്ടാകും. യുദ്ധം ചെയ്തുകൊണ്ടിരിക്കണം. നിങ്ങള് കര്മ്മയോഗിയാണ്. അതിരാവിലെ എഴുന്നേറ്റ് അഭ്യസിക്കൂ, ബാബയെ ഓര്മ്മിക്കൂ. നിങ്ങളുടേത് ഗുപ്തമാണ്. ഗുപ്ത സൈന്യത്തെക്കുറിച്ചും പായിടിട്ടുണ്ട് അറിയപ്പടാത്ത യോദ്ധാക്കള്, എന്നാല് വളരെയധികം അറിയപ്പെടുന്നവര്. നിങ്ങളുടെ ഓര്മ്മ ചിഹ്നമായ ഈ ദില്വാഡാ ക്ഷേത്രം അറിയപ്പെടാത്ത യോദ്ധാക്കളുടെ ക്ഷേത്രമാണ്. ലക്ഷ്മീ-നാരായണന്റേതല്ല. ഇവര് പിന്നീട് ലക്ഷ്മീ-നാരായണനാകുന്നു. നിങ്ങളുടേതെല്ലാം ഗുപ്തമാണ്. സ്ഥൂലമായ വാള് മുതലായ ഒന്നും തന്നെയില്ല, ഇതില് കേവലം ബുദ്ധിയുടെ മാത്രം ജോലിയാണ്. പാടുന്നുമുണ്ട് ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു…. മനുഷ്യര് ഗുരുവാകുന്നു. സത്ഗുരു ഒരേഒരു നിരാകാരനാണ്. ഭഗവാനെ പതിത-പാവനനെന്നു പറയുമ്പോള് സത്ഗുരുവായില്ലേ. ബാക്കി അവരെല്ലാവരും കലിയുഗീ കര്മ്മ കാണ്ഢത്തിന്റേതാണ്. എല്ലാവരും കൈകൊട്ടി വിളിക്കുന്നു പതിത-പാവനാ….. എല്ലാ സീതമാരുടെയും രാമന് ഒരാളാണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും വന്നിരിക്കുന്നു. തന്റെ അവസ്ഥയെ നോക്കണം അതായത് എന്നില് ഒരവഗുണവുമില്ലല്ലോ. ക്രോധത്തിന്റെ ഭൂതമോ കാമത്തിന്റെ ഭൂതമോ ഉണ്ടായിരിക്കരുത്. എഴുതുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല! വളരെ കൊടുങ്കാറ്റുകള് വരുന്നു. ബാബ പറയുന്നു ഇത് വരിക തന്നെ ചെയ്യും, വളരെ ബുദ്ധിമുട്ടിക്കും. എന്നാല് നിങ്ങള്ക്ക് ജാഗ്രതയോടെ കഴിയണം. ബാബയെ ഓര്മ്മിക്കണം. ബാബാ അങ്ങയുടേത് അദ്ഭുതമാണ്. അങ്ങ് എങ്ങനെയാണ് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്ക്കും അറിയില്ല. നമ്മള് ഭാരതത്തിന്റെ ഈശ്വരീയ സേവകരാണ്. നിരാകാരനായ ശിവന്റെ ജയന്തിയും ആഘോഷിക്കുന്നുണ്ട്. എന്നാല് ശിവന് എപ്പോള്, എങ്ങനെയാണ് വന്നത്, ഇതറിയില്ല. നിങ്ങള്ക്കറിയാം ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെ നമുക്ക് സമ്പത്ത് നല്കിക്കൊണ്ടിരിക്കുകയാണ്. ഇത് മുത്തച്ഛന്റെ സമ്പത്താണ്. എല്ലാവരും ബാബാ ബാബായെന്ന് പറയാറുണ്ട്. അച്ഛനും മുത്തച്ഛനുമാണ്. ആത്മീയ അച്ഛനും, ഭൗതീക മുത്തച്ഛനും. ആ പരമാത്മാവ് ഇദ്ദേഹത്തിലൂടെ സമ്പത്ത് നല്കിക്കൊണ്ടിക്കുന്നു, ഇത് ബുദ്ധിയിലുണ്ടായിരിക്കണം. ശ്രീമത്തിലൂടെ നടക്കണം. മന്മനാഭവയും ചക്രത്തിന്റെ രഹസ്യവും വളരെ സഹജമാണ്. സ്വദര്ശന ചക്രധാരിയുമാകണം. നിങ്ങള് സ്വദര്ശന ചക്രരധാരിയാണ് എന്നാല് അലങ്കാരം വിഷ്ണുവിന് നല്കിയിരിക്കുന്നു കാരണം നിങ്ങളിപ്പോള് സമ്പൂര്ണ്ണമായിട്ടില്ല. ഏറ്റവും ആദ്യം അത് നമ്മുടെ അച്ഛനും ടീച്ചറുമാണെന്ന നിശ്ചയമുണ്ടായിരിക്കണം, നമുക്ക് ശിക്ഷണം നല്കിക്കൊണ്ടിരിക്കുകയാണ്. സത്ഗുരു കൂടെ കൊണ്ട് പോകും. ആ ബാബയ്ക്ക് അച്ഛനും ടീച്ചറും ഗുരുവുമില്ല. എത്ര വ്യക്തമായാണ് മനസ്സിലാക്കി തരുന്നത്, എന്നിട്ടും ബുദ്ധിയിലിരിക്കുന്നില്ല. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും നിര്മ്മോഹിയാകണം. നമ്മള് ഒരു ബാബയുടേതായിരിക്കുന്നു, ഇത് ബുദ്ധിയിലുണ്ടായിരിക്കണം. നിങ്ങള്ക്ക് അന്ധരുടെ ഊന്നുവടിയാകണം. മിത്ര സംബന്ധി മുതലായവരോട് സംസാരിച്ച് -സംസാരിച്ച് ഇത് ചോദിക്കൂ, പതിത- പാവനന് പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? നിങ്ങളുടെ ലൗകീക അച്ഛന് ഇന്നാളല്ലേ. പിന്നീട് പരംപിതാ പരമാത്മാവ് ആരുടെ അച്ഛനാണ്? തീര്ച്ചയായും നമ്മുടേത് തന്നെയെന്ന് പറയും. ശരി ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോളല്ല. വീണ്ടും പരിധിയില്ലാത്ത അച്ഛനില് നിന്ന് സമ്പത്തെടുക്കൂ, ഇത് നിങ്ങളുടെ അവകാശമാണ്. ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് അവിടേക്ക് എത്തിച്ചേരും. എത്ര പോയന്റുകളാണ് ഇത് ബുദ്ധിയില് ധാരണ ചെയ്യണം. ശരി –

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഭാഗ്യവാനായി മാറുന്നതിന് വേണ്ടി ഒരു ബാബയോട് സത്യം സത്യമായ സ്നേഹം വെയ്ക്കണം. സ്നേഹം വെയ്ക്കുക അര്ത്ഥം ഓരോ ചുവടിലും ഒരാളുടെ മാത്രം (ഒരു ബാബയുടെ മാത്രം) ശ്രീമതത്തിലൂടെ നടക്കുക.

2) ദിവസവും തീര്ച്ചയായും പുണ്യത്തിന്റെ കാര്യം ചെയ്യണം. ഏറ്റവും വലിയ പുണ്യമാണ് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുക. ബാബയെ ഓര്മ്മിക്കുകയും എല്ലാവരിലും ബാബയുടെ ഓര്മ്മ ഉണര്ത്തുകയും ചെയ്യണം.

വരദാനം:-

ഏതൊരു സ്ഥൂലമായ കാര്യം ചെയ്തുകൊണ്ടും സദാ ഈ സ്മൃതി ഉണ്ടായിരിക്കണം ഞാന് വിശ്വത്തിന്റെ സ്റ്റേജില് വിശ്വ മംഗളത്തിന്റെ സേവനാര്ത്ഥം നിമിത്തമാണ്. എനിക്ക് എന്റെ ശ്രേഷ്ഠ മനസ്സിലൂടെ വിശ്വ പരിവര്ത്തനതത്തനം ചെയ്യുന്നതിന്റെ വളരെ വലിയ ഉത്തരവാദിത്ത്വം ലഭിച്ചിരിക്കുന്നു. ഈ സ്മൃതിയിലൂടെ അശ്രദ്ധ സമാപ്തമാകും സമയവും വ്യര്ത്ഥമായി പോകുന്നതില് നിന്ന് സംരക്ഷിക്കപ്പെടും. ഓരോരോ നിമിഷവും അമൂല്യമാണെന്ന് മനസ്സിലാക്കികൊണ്ട് വിശ്വ മംഗളത്തിന്റെ അഥവാ ജഡ-ചൈതനത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യത്തില് സഫലമാക്കിക്കൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top