16 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
15 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, നിങ്ങള്ക്ക് ഏതൊരു ദേഹധാരിയിലും കുടുങ്ങേണ്ട, നിങ്ങള് അശരീരിയായി ബാബയെ ഓര്മിക്കൂ എങ്കില് ആയുസു വര്ധിക്കും, നിരോഗിയായിക്കൊണ്ടിരിക്കും
ചോദ്യം: -
വിവേകശാലി കുട്ടികളുടെ മുഖ്യഅടയാളങ്ങള് എന്തായിരിക്കും?
ഉത്തരം:-
ആരാണോ വിവേകശാലികള് അവര് ആദ്യം അവനവനില് ധാരണ ചെയ്ത് പിന്നെ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും. മേഘം നിറച്ച് പോയി വര്ഷിക്കും. പഠനത്തിന്റെ സമയത്ത് അലസരാകില്ല. ബ്രാഹ്മണിമാര്ക്ക് ഉത്തരവാദിത്തമുണ്ട്- ഇവിടെ അവരെയാണ് കൊണ്ടുവരേണ്ടത് ആരാണോ റിഫ്രഷ് ആയി പോയി പിന്നെ മഴ പെയ്യിക്കുക. ഇവിടെ അവരെയാണ് കൊണ്ടുവരേണ്ടത് ആരാണോ നന്നായി യോഗത്തില് ഇരുന്ന് അന്തരീക്ഷത്തെ ശക്തിശാലിയാക്കുവാന് സഹായിക്കുന്നത്, വിഘ്നമിടാതിരിക്കുന്നത്. ഇവിടെ ഈ പരിസരത്ത് വളരെ ശാന്തി ഉണ്ടായിരിക്കണം. ഒരു തരത്തിലുമുള്ള ഒച്ചയുണ്ടാകരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഓം നമ ശിവായ…
ഓം ശാന്തി. ഓം ശാന്തിയുടെ അര്ഥം മനസിലാക്കിത്തന്നുവല്ലോ- ബാബ പറയുന്നു ആത്മാവും പരമാത്മാവും ശാന്തസ്വരൂപമാണ്. അച്ഛന് എങ്ങനെയോ അങ്ങനെ മക്കള്. അപ്പോള് ബാബ മക്കള്ക്ക് മനസിലാക്കിത്തരികയാണ് നിങ്ങള് ശാന്തസ്വരൂപം തന്നെയാണ്. പുറമെ നിന്ന് ശാന്തി ലഭിക്കുകയില്ല. ഇത് രാവണന്റെ രാജ്യമല്ലേ. ഇപ്പോള് ഈ സമയത്ത് നിങ്ങള് കേവലം സ്വന്തം അച്ഛനെ ഓര്മ്മിക്കൂ, ഞാന് ഇദ്ദേഹത്തില് ഇരിക്കുകയാണ്. നിങ്ങള്ക്ക് എന്ത് നിര്ദേശമാണോ നല്കുന്നത് അതിലൂടെ നടക്കണം. ബാബ ഒരു പേരിലും രൂപത്തിലും കുടുക്കുന്നില്ല. ഈ രൂപത്തില് നിങ്ങള് കുടുങ്ങാന് പാടില്ല. ലോകം മുഴുവനും നാമത്തിലും രൂപത്തിലും കുടുക്കുകയാണ്. ബാബ പറയുന്നു ഇവര്ക്കെല്ലാം നാമവും രൂപവുമുണ്ടല്ലോ, ഇവരെ ഓര്മ്മിക്കരുത്. തന്റെ അച്ഛനെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ആയുസ്സും ഓര്മ്മയിലൂടെ വര്ദ്ധിക്കും, നിരോഗിയുമായി തീരും. ലക്ഷ്മി നാരായണനും നിങ്ങളെ പോലെയായിരുന്നു, എന്നാല് അവര് അലങ്കരിക്കപ്പെട്ടവരാണ്. മേല്ക്കൂരയോളം ഉയരം ഉള്ളവരായിരുന്നു എന്നൊന്നുമല്ല. മനുഷ്യന് മനുഷ്യന് തന്നെയാണ്. അതിനാല് ബാബ പറയുകയാണ് ഏതൊരു ദേഹധാരിയെയും ഓര്മ്മിക്കരുത്. ദേഹത്തെ മറക്കണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം- ഈ ശരീരത്തെ ഉപേക്ഷിക്കേണ്ടതാണ്. മറ്റൊരു കാര്യം തെറ്റൊന്നും ചെയ്യരുത്, വികര്മ്മത്തിന്റെ ഭാരം ശിരസ്സില് ധാരാളം ഉണ്ട്. വളരെ വലിയ ഭാരമാണ്. ബാബയുടെ ഓര്മ്മയിലൂടെയല്ലാതെ അത് കുറയുകയില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ ഏറ്റവും ഉയര്ന്നവരും പാവനവുമായി മാറുന്നത്, അവര് തന്നെയാണ് ഏറ്റവും പതിതമായി മാറുന്നത്, ഇതില് അത്ഭുതപ്പെടേണ്ട. സ്വയത്തെ നോക്കണം. ബാബയെ വളരെയധികം ഓര്മ്മിക്കണം. എത്ര കഴിയുമോ ബാബയെ ഓര്മ്മിക്കണം, വളരെ സഹജമാണ്. ഇത്രയും സ്നേഹിയായ ബാബയെ ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഓര്മ്മിക്കണം. ആരെയാണോ പതിത പാവനാ വരൂ എന്ന് വിളിച്ചിരുന്നത്, പക്ഷെ അത്രയധികം സ്നേഹമൊന്നും ഉണ്ടാകുന്നില്ല. സ്നേഹം പിന്നേയും തന്റെ പതിയോടും മക്കളോടുമായിരിക്കും. കേവലം പതിത പാവനാ വരൂ എന്ന് പറയുമായിരുന്നു. ബാബ പറയുകയാണ് കുട്ടികളേ, ഞാന് കല്പകല്പം കല്പത്തിന്റെ സംഗമത്തിലാണ് വരുന്നത്. രുദ്ര ജ്ഞാന യജ്ഞം എന്ന് പാടാറുണ്ട്. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ് . വീണ്ടും അതേ നാമത്തിലും രൂപത്തിലും ദേശത്തിലും കാലത്തിലുമല്ലാതെ കൃഷ്ണന് വരാന് കഴിയുകയില്ല. നെഹ്റു അതേ രൂപത്തില് അതേ പദവിയില് വീണ്ടും കല്പത്തിനു ശേഷം വരും. അതുപോലെ ശ്രീകൃഷ്ണനും സത്യയുഗത്തില് വരും. ആ രൂപഭാവങ്ങള് മാറുകയില്ല. ഈ യജ്ഞത്തിന്റെ നാമമാണ് രുദ്ര ജ്ഞാന യജ്ഞം. രാജസ്വ അശ്വമേധ യജ്ഞം. രാജ്യാധികാരത്തിന് വേണ്ടി ബലിയര്പ്പിക്കുക അര്ത്ഥം ബാബയുടേതാവുക. ബാബയുടേതായി എങ്കില് ഒരാളെ തന്നെ ഓര്മ്മിക്കണം. പരിധിയില് നിന്നു വിട്ട് പരിധിയില്ലാത്തതുമായി ചേരണം, വളരെ വലിയ അച്ഛനാണ്. നിങ്ങള്ക്കറിയാമോ ബാബ വന്ന് എന്താണ് നല്കുന്നത്. പരിധിയില്ലാത്ത ബാബ നിങ്ങള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുകയാണ്, ഇത് വേറെയാര്ക്കും നല്കാന് കഴിയുകയില്ല. മനുഷ്യരാണെങ്കില് പരസ്പരം വെട്ടുകയും, കൊല്ലുകയും ചെയ്യുകയാണ്, മുമ്പൊന്നും ഇത് ഉണ്ടായിരുന്നില്ല.
നിങ്ങള്ക്ക് അറിയാം വീണ്ടും ബാബ വന്നിരിക്കുകയാണ്. പറയുകയാണ് കല്പകല്പം സംഗമയുഗത്തില്, പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യേണ്ടപ്പോള് ഞാന് വരുന്നു. പുതിയ ലോകം, പുതിയ രാമരാജ്യം വേണം എന്ന് യാചിക്കുന്നുമുണ്ട്. അവിടെ സുഖവും സമ്പന്നതയും എല്ലാമുണ്ടാകും, വഴക്കുണ്ടാക്കുന്ന ആരും തന്നെയുണ്ടാകില്ല. ശാസ്ത്രങ്ങളിലാണെങ്കില് സത്യത്രേതായുഗങ്ങളെയും നരകമാക്കി മാറ്റിയിട്ടുണ്ട്. ഇത് തെറ്റാണല്ലോ. അവര് കേള്പ്പിക്കുന്നത് അസത്യമാണ്, ബാബ സത്യമാണ് കേള്പ്പിക്കുന്നത്. ബാബ പറയുകയാണ് നിങ്ങള് എന്നെ സത്യം എന്നാണല്ലോ പറയാറുള്ളത്. ഞാന് വന്ന് സത്യമായ കഥ കേള്പ്പിക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതത്തില് ആരുടെ രാജ്യമാണ് ഉണ്ടായിരുന്നത്. കുട്ടികള്ക്ക് അറിയാം – തീര്ച്ചയായും 5000 വര്ഷങ്ങള്ക്ക് മുമ്പ് ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. പറയുന്നുമുണ്ട് – ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. കണക്ക് നേരെയാണ്. പറയുകയാണ് കല്പത്തിന്റെ ആയുസ്സ് എന്തിനാണ് ഇത്രയും കൂടുതലായി കാണിച്ചിരിക്കുന്നത്. കണക്ക് നോക്കിക്കൂടേ. ക്രിസ്തു വന്നിട്ട് ഇത്ര വര്ഷങ്ങള് കഴിഞ്ഞു. യുഗങ്ങള് ഈ 4 ആണ് ഉള്ളത്. അരകല്പം പകലും അടുത്ത അരകല്പം രാത്രിയുമായിരിക്കും. മനസ്സിലാക്കി കൊടുക്കുന്നവര് വളരെ നല്ലവരായിരിക്കണം. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളെ, കാമം മഹാശത്രുവാണ്. ഭാരതവാസികളാണ് ദേവതകളുടെ മഹിമ പാടുന്നത് – സര്വ്വഗുണ സമ്പന്നരാണ്, 16 കലാ സമ്പൂര്ണ്ണരാണ്, സമ്പൂര്ണ്ണ നിര്വ്വികാരികളാണ്..പിന്നെ 16108 റാണിമാര് എങ്ങനെയാണ് ഉണ്ടായത്? നിങ്ങള്ക്ക് അറിയാം ധര്മ്മശാസ്ത്രമായി ഒന്നും തന്നെയില്ല കാരണം ധര്മ്മസ്ഥാപകന് ഉച്ചരിച്ചതാണ് ധര്മ്മശാസ്ത്രമാകുന്നത്. ധര്മ്മ സ്ഥാപകന്റെ നാമത്തില് ശാസ്ത്രങ്ങള് ഉണ്ടാക്കപ്പെടുകയാണ് ചെയ്തത്. ഇപ്പോള് നിങ്ങള് കുട്ടികള് പുതിയ ലോകത്തിലേക്ക് പോവുകയാണ്. ഇതെല്ലാം പഴയതും തമോപ്രധാനവുമാണ്, അതിനാലാണ് ബാബ പറയുന്നത് പഴയ വസ്തുക്കളില് നിന്നും ബുദ്ധിയോഗത്തെ മാറ്റി എന്നെ മാത്രം ഓര്മ്മിക്കൂ – എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. തെറ്റു ചെയ്യുകയാണെങ്കില് ബാബ മനസ്സിലാക്കും ഇവരുടെ ഭാഗ്യമേ ഇങ്ങനെയാണ്. വളരെ സഹജമായ കാര്യമാണ് ഇത്. എന്താണ് ഇത് നിങ്ങള്ക്ക് മനസ്സിലാക്കാന് കഴിയുന്നില്ലേ? മോഹത്തിന്റെ ചരട് എല്ലാ ഭാഗത്തു നിന്നും വേര്പെടുത്തി ഒരു ബാബയെ ഓര്മ്മിക്കണം. 21 ജന്മങ്ങളിലേക്ക് നിങ്ങള്ക്ക് ഇനി ഒരു ദുഖവും ഉണ്ടാവുകയില്ല. നിങ്ങള് കൂനുള്ളവരായി മാറുകയുമില്ല. അവിടെ മനസ്സിലാക്കുന്നു ആയുസ്സ് പൂര്ത്തിയാവുകയാണ്, ഒരു ശരീരം ഉപേക്ഷിച്ച് എനിക്ക് പുതിയത് എടുക്കണം. സര്പ്പത്തിന്റെ ഉദാഹരണം പോലെ, മൃഗങ്ങളുടെ ഉദാഹരണം നല്കുന്നു. തീര്ച്ചയായും അവര്ക്ക് മനസ്സിലാകുന്നുണ്ടാകും. ഈ സമയത്തെ മനുഷ്യരെക്കാളും ബുദ്ധി മൃഗങ്ങള്ക്കുണ്ട്. ഭ്രമരി വണ്ടിന്റെ ഉദാഹരണവും ഇവിടെയുള്ളവരെ കുറിച്ചാണ്. എങ്ങനെയാണ് കീടങ്ങളെ കൊണ്ടു വരുന്നത്. ഇപ്പോള് നിങ്ങളുടെ സുഖത്തിന്റെ ദിനങ്ങള് വരാന് പോവുകയാണ്. പെണ്കുട്ടികള് പറയുകയാണ് ഞങ്ങള് പവിത്രമായി ജീവിക്കുന്നു, അതിനാല് വളരെ അടി കൊള്ളേണ്ടി വരുന്നു. അതെ കുട്ടികളെ, കുറച്ചൊക്കെ സഹിക്കുക തന്നെ വേണം. അബലകള്ക്ക് ഉപദ്രവം നടന്നതായി പാടിയിട്ടുണ്ട്. അത്യാചാരം നടക്കണം എങ്കിലെ പാപത്തിന്റെ കുടം നിറയുകയുള്ളൂ. രുദ്ര ജ്ഞാന യജ്ഞത്തില് ധാരാളം വിഘ്നങ്ങള് ഉണ്ടാകും. അബലകള്ക്കു മേല് അത്യാചാരം നടക്കും. ഇതിനെകുറിച്ച് ശാസ്ത്രങ്ങളിലും പാടിയിട്ടുണ്ട്. പെണ്കുട്ടികള് പറയുകയാണ് ബാബാ ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പും അങ്ങയുമായി കണ്ടുമുട്ടിയിരുന്നു. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടിയിരുന്നു, മഹാറാണി ആയിട്ടുണ്ടായിരുന്നു. ബാബ പറയുകയാണ് അതെ കുട്ടി, വളരെയധികം പുരുഷാര്ത്ഥം ചെയ്യേണ്ടതായി വരും. ശിവബാബയെ ഓര്മ്മിക്കണം, ബ്രഹ്മാവിനെയല്ല. ഇത് ഗുരുവൊന്നുമല്ല. അദ്ദേഹത്തിന്റെ കാതുകളും കേള്ക്കുന്നു. ബാബ നിങ്ങളുടെ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. ഇദ്ദേഹത്തിലൂടെ പഠിച്ച് മറ്റുള്ളവരെ പഠിപ്പിക്കുകയാണ്. സര്വ്വരുടേയും അച്ഛന് ഒരാളാണ്. നമ്മളേയും പഠിപ്പിക്കുന്നത് ബാബ തന്നെയാണ് അതിനാല് പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കണം. വിഷ്ണുവിനെ അഥവാ ബ്രഹ്മാവിനെ പതികളുടേയും പതിയെന്ന് പറയില്ല. ശിവബാബയാണ് പതികളുടേയും പതി. അതിനാല് എന്തുകൊണ്ട് ബാബയെ തന്റെതാക്കി കൂടാ. നിങ്ങളെല്ലാവരും ആദ്യം മൂലവതനത്തില് തന്റെ അച്ഛന്വീട്ടില് പോകും, പിന്നെ നിങ്ങള്ക്ക് അമ്മായിയച്ഛന്റെ വീട്ടിലേക്കും വരണം. ആദ്യം ശിവബാബയുടെ അടുത്ത് സലാം ചെയ്യണം, അതിനു ശേഷം സത്യയുഗത്തില് വരും. എത്ര സഹജമായ കാലണയുടെ കാര്യമാണിത്.
ബാബ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ കാണുന്നുണ്ട്. എവിടേയും ആരും കോട്ടുവായിടുന്നില്ലല്ലോ. കോട്ടുവായിട്ടാല്, അലസരായാല്, ബുദ്ധിയോഗം മാറിയാല്, പിന്നെ അവര് അന്തരീക്ഷത്തെ മോശമാക്കും, എന്തുകൊണ്ടെന്നാല് ബുദ്ധിയോഗം പുറത്ത് അലയുകയല്ലേ. അതിനാലാണ് ബാബ എപ്പോഴും പറയുന്നത് ഇങ്ങനെയുള്ള മേഘങ്ങളെ കൊണ്ടു വരൂ അവര് പുത്തനുണര്വുമായി പോയി മഴ പെയ്യിക്കണം. ബാക്കി വന്നിട്ട് എന്തു ചെയ്യാന്. കൂട്ടി കൊണ്ടു വരുന്നവര്ക്കും ഉത്തരവാദിത്ത്വമുണ്ട്. ഏതു ബ്രാഹ്മണിയാണ് വിവേകശാലി സ്വയം നിറച്ച് പോയി വര്ഷിക്കുന്നവരെ കൂട്ടി കൊണ്ടു വരാന്. ബാക്കിയുള്ളവരെ കൊണ്ടു വന്നിട്ട് എന്താണ് പ്രയോജനം. കേട്ട്, ധാരണ ചെയ്ത്, പിന്നെ ധാരണ ചെയ്യിപ്പിക്കണം. പരിശ്രമം ചെയ്യണം. ഏത് ഭണ്ഡാരത്തില് നിന്നാണോ കഴിക്കുന്നത്, കാല കണ്ടകശനി ഇല്ലാതാകുന്നു. അപ്പോള് ഇവിടെ അവര് വരണം ആര്ക്കാണോ യോഗത്തിലും നല്ല രീതിയില് ഇരിക്കാന് കഴിയുന്നത്. ഇല്ലെങ്കില് അന്തരീക്ഷത്തെ മോശമാക്കുന്നു. ഈ സമയത്ത് മറ്റൊരു കാര്യവും സൂക്ഷിക്കണം. ഫോട്ടോയും മറ്റും എടുക്കേണ്ട കാര്യമില്ല. എത്ര സാധിക്കുമോ ബാബയുടെ ഓര്മ്മയില് കഴിഞ്ഞ് യോഗദാനം നല്കണം. പരസ്പരം വളരെ ശാന്തിയില് കഴിയണം. ആശുപത്രികള് കൂടുതലും ഏകാന്തമായ സ്ഥലങ്ങളില്, ശബ്ദങ്ങള് ഇല്ലാത്ത സ്ഥലങ്ങളിലായിരിക്കും. രോഗിക്ക് ശാന്തിയാണ് വേണ്ടത്. നിങ്ങള്ക്ക് നിര്ദേശം ലഭിക്കുന്നുണ്ട് – അതിനാല് ആ ശാന്തിയില് കഴിയണം. ബാബയെ ഓര്മ്മിക്കണം, ഇതാണ് യഥാര്ത്ഥമായ ശാന്തി. ബാക്കി എല്ലാം കൃത്രിമമാണ്. അവര് പറയാറില്ലേ രണ്ടു മിനിറ്റ് ഡെഡ് സൈലന്സ് എന്നെല്ലാം , പക്ഷെ ആ രണ്ട് മിനിറ്റ് പോലും ബുദ്ധി എവിടെയെല്ലാം കറങ്ങുന്നു എന്നത് അറിയില്ല. ഒരാള്ക്ക് പോലും സത്യമായ ശാന്തിയില്ല. നിങ്ങള് വേറിട്ടവരാകുന്നു. നമ്മള് ആത്മാക്കളാണ്, ഇതാണ് തന്റെ സ്വധര്മ്മത്തില് കഴിയുക. ബാക്കി കോട്ടുവായിട്ട് ശാന്തിയില് കഴിയുക, ഇത് യഥാര്ത്ഥമായ ശാന്തിയല്ല. പറയുന്നു മൂന്ന് മിനിറ്റ് സൈലന്സ്, അശരീരി ഭവ – ഇത് പറയുന്നതിനുള്ള ശക്തി വേറെയാര്ക്കും ഇല്ല. ബാബയുടെ മഹാവാക്യമാണ്- ഓമനകളായ കുട്ടികളെ, എന്നെ ഓര്മ്മിക്കൂ എങ്കില് ജന്മജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും. ഇല്ലെങ്കില് പദവി ഭ്രഷ്ടമാകും അതോടൊപ്പം ശിക്ഷകളും അനുഭവിക്കേണ്ടി വരും. ശിവബാബയുടെ നിര്ദേശത്തിലൂടെ നടക്കുകയാണെങ്കില് മംഗളം ഉണ്ടാകും. ബാബയെ സദാ ഓര്മ്മിക്കണം. എത്ര കഴിയുമോ ഏറ്റവും മധുരമായ ബാബയെ ഓര്മ്മിക്കൂ. വിദ്യാര്ത്ഥിക്ക് തന്റെ ടീച്ചറിന്റെ മാനം കാക്കാന് വളരെ ശ്രദ്ധ വെക്കേണ്ടതുണ്ട്. കൂടുതല് വിദ്യാര്ത്ഥികള് പാസ്സാകുന്നില്ലെങ്കില് ടീച്ചര്ക്ക് സമ്മാനമൊന്നും ലഭിക്കില്ല. ഇവിടെ കൃപയുടേയും ആശീര്വ്വാദത്തിന്റെ കാര്യമില്ല. ഓരോരുത്തരും അവരവരുടെ മേല് കൃപ അഥവാ ആശീര്വ്വാദം കാണിക്കണം. വിദ്യാര്ത്ഥി സ്വയം കൃപ കാണിക്കാറുണ്ട്, പരിശ്രമം ചെയ്യാറുണ്ട്. ഇതും പഠിപ്പാണ്. എത്ര യോഗം വെക്കുന്നോ അത്രും വികര്മ്മാജീത്താകും, ഉയര്ന്ന പദവി നേടും. ഓര്മ്മയിലൂടെ സദാ നിരോഗിയാകും. മന്മനാഭവ. ഇങ്ങനെ ഒരിക്കലും കൃഷ്ണന് പറയാന് കഴിയുകയില്ല. നിരാകാരനായ ബാബയാണിത് പറയുന്നത് – വിദേഹി ആകണം. ഇത് ഈശ്വരീയമായ പരിധിയില്ലാത്ത കുടുംബമാണ്. മാതാപിതാവ്, സഹോദരീസഹോദരന്മാര്, ഇതല്ലാതെ വേറെ ഒരു ബന്ധവുമില്ല. മറ്റു ബന്ധങ്ങളില് ചെറിയച്ഛന്, അമ്മാവന്, വലിയച്ഛന് ഇതെല്ലാം ഉണ്ടാകും. ഇവിടെ സഹോദരി സഹോദരന്റെ സംബന്ധമാണ് ഉള്ളത്. ഇങ്ങനെ സംഗമത്തിലല്ലാതെ വേറെ ഒരു സമയത്തും ഉണ്ടാവുകയില്ല. മാതാ പിതാവില് നിന്നും സ്വത്ത് എടുക്കുന്ന സമയത്ത്. അളവില്ലാത്ത സുഖസമ്പത്ത് നേടുകയല്ലേ. രാവണ രാജ്യത്തില് അളവില്ലാത്ത ദുഖമാണ് ഉള്ളത്. രാമരാജ്യത്തില് അളവില്ലാത്ത സുഖമാണ് ഉണ്ടായിരുന്നത്, അതിനുള്ള പുരുഷാര്ത്ഥമാണ് നിങ്ങള് ചെയ്യുന്നത്. ആര് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അത് കല്പകല്പത്തേക്ക് ഉറപ്പിക്കുകയാണ്. പ്രാപ്തി വളരെ കനത്തതാണ്. കോടിപതികളുടെയും ലക്ഷപ്രഭുക്കളുടെയുമെല്ലാം പൈസ മണ്ണില് ചേരും. ചെറിയ യുദ്ധം വരുകയാണെങ്കില് കാണാം എന്തെല്ലാം സംഭവിക്കുമെന്ന്. ബാക്കി കഥയുള്ളത് നിങ്ങള് കുട്ടികളെ കുറിച്ചാണ്. സത്യമായ കഥ കേട്ട് നിങ്ങള് കുട്ടികള് സത്യഖണ്ഡത്തിന്റെ അധികാരികളാകും. ഇത് പക്കാ നിശ്ചയമല്ലേ. നിശ്ചയമില്ലാതെ ആര്ക്കും ഇങ്ങോട്ട് വരാന് കഴിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് ഒരു തെറ്റും ചെയ്യാന് പാടില്ല. ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കണം, മമ്മയും ബാബയും എടുക്കുന്നതു പോലെ. ശരി.
മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശരീരത്തില് നിന്നും വേറിട്ട് സ്വധര്മ്മത്തില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യണം. എത്ര കഴിയുമോ ഏറ്റവും പ്രിയപ്പെട്ട ബാബയെ ഓര്മ്മിക്കണം. മോഹത്തിന്റെ ചരടിനെ എല്ലായിടത്ത് നിന്നും വേര്പെടുത്തണം.
2) പഠിപ്പില് പൂര്ണ്ണ ശ്രദ്ധ കൊടുത്ത് സ്വയത്തിനു മേല് കൃപ അഥവാ ആശീര്വ്വാദം കാണിക്കണം. ബുദ്ധിയോഗത്തെ പരിധിയുള്ളതില് നിന്നും മാറ്റി പരിധിയില്ലാത്തതില് കൂട്ടിച്ചേര്ക്കണം. ബാബയുടേതായി ബാബയില് പരിപൂര്ണ്ണമായും ബലിയര്പ്പണമാകണം.
വരദാനം:-
ഏത് ദുര്ബലതയും വരുന്നത് അപ്പോഴാണ് എപ്പോഴാണോ സത്യത്തിന്റെ സംഗത്തില് നിന്നും മാറി മറ്റു സംഗം ചേരുന്നത്. അതിനാല് ഭക്തിയില് പറയുന്നു സദാ സത്സംഗത്തില് കഴിയൂ. സത് സംഗം എന്നാല് സദാ സത്യപിതാവിന്റെ കൂട്ടുകെട്ടില് കഴിയുക. താങ്കളെല്ലാവര്ക്കും സത്യമായ ബാബയുടെ കൂട്ടുകെട്ട് വളരെ എളുപ്പമാണ്. എന്തെന്നാല് അടുത്ത ബന്ധമുണ്ട്. അപ്പോള് സദാ സത് സംഗത്തില് കഴിഞ്ഞ് ദുര്ബലതകളെ സമാപ്തമാക്കുന്നവരായ സഹജയോഗി, സഹജജ്ഞാനിയായി ഭവിക്കൂ.
സ്ലോഗന്:-
മാതേശ്വരിജിയുടെ അമൂല്യമഹാവാക്യങ്ങള്
ڇമുക്തിയുടെയും ജീവിതമുക്തിയുടെയും അവസ്ഥڈ
മുക്തിയും ജീവിതമുക്തിയും രണ്ടിനും അതാത് അവസ്ഥകളുണ്ട്. ഇപ്പോള് നാം മുക്തി എന്ന വാക്ക് പറയുമ്പോള് മുക്തിയുടെ അര്ഥമാണ് ആത്മാവ് ശരീരത്തിന്റെ വേഷത്തില് നിന്നും മുക്തമാകുക. പോയ ആത്മാവിന് ശരീരത്തോടു കൂടി ഈ സൃഷ്ടിയില് പാര്ട്ടില്ല. ആത്മാവിന് മനുഷ്യശരീരത്തില്പാര്ട്ടില്ലെങ്കില് പോയ ആത്മാവ് നിരാകാരലോകത്താണ്, സുഖ ദു:ഖങ്ങളില് നിന്നും വേറിട്ട ലോകത്താണ്. ഇതിനെയാണ് മുക്തഅവസ്ഥ എന്നു പറയുന്നത്. ഇതിനെ ഒരു മുക്തീപദവി എന്നു പറയില്ല. ഏത് ആത്മാവ് കര്മബന്ധനത്തില് നിന്നും മുക്തമാണോ അതായത് ശരീരത്തിന്റെ വേഷം ധരിച്ചും ആ ആള് കര്മബന്ധനത്തില് നിന്നും വേറിട്ടതെങ്കില് അതിനെ ജീവിതമുക്തീപദവി എന്നു പറയുന്നു, ഏറ്റവും ഉയര്ന്ന അവസ്ഥ. അതാണ് നമ്മുടെ ദേവപദത്തിന്റെ പ്രാലബ്ധം. ഇതേ ജന്മത്തില് പുരുഷാര്ഥം ചെയ്യുന്നതിലൂടെ ഈ സത്യയുഗീ ദേവപ്രാലബ്ധം ലഭിക്കുന്നു. അതാണ് നമ്മുടെ ഉയര്ന്ന പദവി, പക്ഷേ വേഷമില്ലാത്ത ഒരാത്മാവിന് പദവി എന്നെങ്ങനെ പറയും? ആത്മാവിന് സ്റ്റേജില് ഭാഗമില്ല എങ്കില് മുക്തി ഒരു പദവിയല്ല. ഇപ്പോള് ഇത്രയും വരുന്ന മനുഷ്യരാശി എല്ലാവരും കൂടിയൊന്നും സത്യയുഗത്തിലേക്ക് പോകുന്നില്ല എന്തെന്നാല് അവിടെ മനുഷ്യരാശി കുറവാണ്. അപ്പോള് ആര് എത്ര പ്രഭുവിനൊപ്പം യോഗം വെച്ച് കര്മാതീതമായോ അവര് സത്യയുഗീജീവിതമുക്ത ദേവീദേവതാ പദവി നേടുന്നു. ബാക്കി ആര് ധര്മരാജന്റെ ശിക്ഷകളനുഭവിച്ച് കര്മബന്ധനത്തില് നിന്നു മുക്തരായി ശുദ്ധമായി മുക്തിധാമത്തില് പോകുന്നു അവര് മുക്തിയിലാണ്. എന്നാല് മുക്തിധാമത്തില് ഒരു പദവിയുമില്ല, ആ അവസ്ഥ പുരുഷാര്ഥം കൂടാതെ തനിയേ സമയമാകുമ്പോള് ലഭിക്കുക തന്നെ ചെയ്യുന്നു. ദ്വാപരം മുതല് കലിയുഗാന്ത്യം വരെ ഉയര്ന്നുകൊണ്ടിരിക്കുന്ന ജനനമരണത്തിലേക്കു വരേണ്ട എന്ന മനുഷ്യരുടെ ആഗ്രഹം, ആ ആശ അപ്പോള് പൂര്ത്തിയാകുന്നു. അതായത് സര്വാത്മാക്കള്ക്കും മുക്തിധാമത്തിലേക്ക് കടക്കുക തന്നെ വേണം.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!