10 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 9, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- സദാ ഇതേ ലഹരിയിലിരിക്കൂ ജ്ഞാനസാഗരനായ ബാബയുടെ ജ്ഞാനമഴ നമ്മുടെ മേല് പെയ്തു കൊണ്ടിരിക്കുകയാണ്, അതിലൂടെ നമ്മള് പാവനമായി നമ്മുടെ വലിയ വീട്ടിലേക്ക് പോകും.

ചോദ്യം: -

നിങ്ങള് കുട്ടികളുടെ ഏതൊരു നിശ്ചയത്തിന്റെ ആധാരത്തിലൂടെ കൂടുതല് പക്കാ ആയി തീരും?

ഉത്തരം:-

ലോകത്തില് എത്ര ബഹളങ്ങള് വര്ദ്ധിക്കുന്നുവോ, നിങ്ങളുടെ ദേവീക വൃക്ഷത്തിന്റെ വളര്ച്ച ഉണ്ടാകും, അത്രയും പഴയ ലോകത്തില് നിന്നും മനസ്സ് അകലും, നിങ്ങളുടെ നിശ്ചയം കൂടുതല് പക്കാ ആകും. തീവ്ര ഗതിയിലുള്ള സേവനം നടക്കും, ധാരണയില് ശ്രദ്ധിക്കുകയാണെങ്കില് ബുദ്ധിയുടെ സാമര്ത്ഥ്യം വര്ദ്ധിക്കും. അപാര സന്തോഷത്തിലിരിക്കാന് സാധിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ശിവബാബയെ ഓര്മ്മിക്കൂ എന്ന് കുട്ടികളോട് ദിവസവും പറയേണ്ട ആവശ്യമില്ല. കുട്ടികള്ക്കറിയാം നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്. പറയേണ്ട ആവശ്യം വരുന്നില്ല. ശിവബാബ നമ്മെ ബ്രഹ്മാവിലൂടെ പഠിപ്പിക്കുന്നു, ഇതാണ് ജ്ഞാനസാഗരന്റെ ജ്ഞാന മഴ. കുട്ടികളുടെ ബുദ്ധിയിലുണ്ട് ജ്ഞാനസാഗരനില് നിന്നും ഇപ്പോള് നമ്മുടെ മേല് ജ്ഞാന മഴ പെയ്തു കൊണ്ടിരിക്കുന്നു. ആരാണൊ ബ്രാഹ്മണരായി തീരുന്നത്, അവരുടെ മേല് തന്നെയാണ് ഞാന് ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നത്, കുട്ടികളുടെ സന്മുഖത്തിരിക്കുന്നു. ഇപ്പോള് കുട്ടികള് സന്മുഖത്താണ് ഇരിക്കുന്നത്. ബാബ അടിക്കടി സന്മുഖത്തിരിക്കുന്നതിന്റെ ലഹരിയില് കൊണ്ടു വരുന്നു. മായ ലഹരിയെ ഇല്ലാതാക്കുന്നു. ചിലരുടേത് പൂര്ണ്ണമായും ഇല്ലാതാക്കുന്നു, ചിലരുടേത് കുറവും. കുട്ടികള്ക്കറിയാം- നമ്മള് സാഗരനായ ബാബയുടെയടുത്ത് റിഫ്രഷ് ആകുന്നതിന്, അര്ത്ഥം മുരളി ധാരണ ചെയ്ത് നിര്ദ്ദേശം സ്വീകരിക്കുന്നതിന് വേണ്ടി വന്നിരിക്കുകയാണ്. നമ്മള് ബാബയുടെ സന്മുഖത്ത് ഇരിക്കുന്നു. ഈ ജ്ഞാനസാഗരന്റെ മഴ ഒരേയൊരു പ്രാവശ്യമാണ് ഉണ്ടാകുന്നത്. ബാബ വരുന്നത് പതിതരെ പാവനമാക്കുന്നതിനാണ്. മഹിമയും പാടുന്നുണ്ട്- ഹേ പതിത പാവനാ…. സത്യയുഗത്തില് ഇങ്ങനെ വിളിക്കില്ല. അവിടെ ജ്ഞാന സാഗരന്റെ ജ്ഞാന മഴയിലൂടെ പാവനമായിട്ടുള്ളവരാണ്, ജ്ഞാനത്തിനോടൊപ്പം പിന്നെ വൈരാഗ്യവുമുണ്ട്. ഏതിന്റെ? പഴയ പതിത ലോകത്തിനേട് ബുദ്ധി കൊണ്ട് വൈരാഗ്യം വരുന്നു. കുട്ടികള് ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മള് പുതിയ ലോകത്തിലേക്ക് പോകുന്നു. പഴയ ലോകത്തെ ഉപേക്ഷിക്കണം- ഇതിനെ വൈരാഗ്യം എന്ന് പറഞ്ഞുതന്നു. അച്ഛന് പുതിയ വീട് വയ്ക്കുമ്പോള് പഴയതില് നിന്നും ബുദ്ധിയോഗം വേറിട്ട് പുതിയതിലേക്ക് പോകുന്നതുപോലെ. മനസ്സിലാക്കുന്നു പഴയത് നശിച്ചു, അതിനാല് പുതിയതിലേക്ക് പോകണം. കുട്ടികളും ഉള്ളില് പറയുന്നു വേഗം സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കണം, എന്നാല് നമുക്ക് പുതിയ വീട്ടിലേക്ക് പോകാം, സുഖിയാകാം. ആദ്യമാദ്യം നമ്മള് പ്രിയതമനോടൊപ്പം വീട്ടിലേക്ക് പോകും. ഇത് സ്വന്തം വീടാണ്, ചെറുതാണ്, അത് വലിയ അച്ഛന്റെ വലിയ വീടാണ്. നിങ്ങള്ക്കറിയാം അത് സര്വ്വ ആത്മാക്കളുടെയും വീടാണ്. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്, മററാരുടെയും ബുദ്ധിയിലില്ല. നേരത്തെ അന്ധകാരമായിരുന്നു, ഇപ്പോള് പ്രകാശമാണ്. ഇതും മനസ്സിലാക്കുന്നുണ്ട് ജ്ഞാനം എല്ലാവരും എടുക്കില്ല. വീട്ടിലേക്ക് എല്ലാവരും തീര്ച്ചയായും പോകും. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് നമ്മള് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ശ്രീമത്തനുസരിച്ച് യോഗ്യരായികൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യരാകണം. ഒന്ന് എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം ഭസ്മമാകും, രണ്ട് ചക്രം കറക്കൂ. സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നു, ഇതിന്റെ ആയുസ്സ് എത്രയാണ്. ആര് എപ്പോള് വരുന്നു, ഇതെല്ലാം ബാബ മനസ്സിലാക്കി തരുന്നു. മനുഷ്യന് 84 ലക്ഷം ജന്മം എടുക്കുന്നുവെന്ന് പറയുന്നുണ്ട്, സര്വ്വരും എടുക്കുന്നുണ്ടോ? ഇപ്പോള് നിങ്ങള്ക്കറിയാം 84 ജന്മങ്ങളാണ് ഉള്ളത്, അതിന്റെയും കണക്കുണ്ട്. എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നില്ല. ആരംഭം മുതല് പുനര്ജന്മത്തില് വന്നു കൊണ്ടിരിക്കുന്നു. ചിലര്ക്ക് അവസാനം ഒന്നോ രണ്ടോ ജന്മമേ ഉണ്ടായിരിക്കൂ. ആദ്യം ആദ്യം വരുന്നവര് 84 ജന്മങ്ങള് എടുക്കും. ഉദാഹരണം ലക്ഷ്മീ നാരായണന്, മനുഷ്യര് ഇവരുടെ ക്ഷേത്രങ്ങളില് പോകുന്നുണ്ട് എന്നാല് അവര്ക്ക് ഒന്നും അറിയില്ല. ഭഗവാന് ഭഗവതിയുടെ ദര്ശനം ചെയ്യാന് പോകുന്നുവെന്ന് പറയും. എന്നാല് ഇവരുടെ രാജധാനി എങ്ങനെ സ്ഥാപിക്കപ്പെട്ടു, ഇത് മനസ്സിലാക്കുന്നില്ല. ആരുടെയാണൊ പൂജ ചെയ്യുന്നത്, അവരുടെ കര്ത്തവ്യം മനസ്സിലാക്കുന്നില്ലായെങ്കില് ആ പൂജ കൊണ്ട് എന്ത്

പ്രയോജനം? അതുകൊണ്ടാണ് ഇതിനെ അന്ധവിശ്വാസം എന്നു പറയുന്നത്. ജപം,തപസ്സ്, തീര്ത്ഥയാത്ര എന്നിവ ചെയ്യുന്നു, മനസ്സിലാക്കുന്നു ഇതിലൂടെ ഭഗവാനെ പ്രാപ്തമാക്കുന്നതിനുള്ള മാര്ഗ്ഗം ലഭിക്കുന്നുവെന്ന്. എന്നാല് ഇതിലൂടെ ആര്ക്കും ഭഗവാനെ ലഭിക്കില്ല. നോക്കൂ, ഇവിടെയും ചിലര് വരുന്നുണ്ട്, ദര്ശനത്തിന് ജഗദംബയുടെ ക്ഷേത്രത്തില് പോകുന്നു. ബാബ മനസ്സിലാക്കും ഇവര് ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ല, ബുദ്ധിയില് ഒന്നുമില്ല. നിങ്ങളുടെ സര്വ്വ മനോകാമനകളും പൂര്ത്തിയായികൊണ്ടിരിക്കുകയല്ലേ. ജഗദംബയുടെ പാര്ട്ട് കൃത്യമായി നടന്നു കൊണ്ടിരിക്കുന്നു. ജഗദംബയുടെ പാര്ട്ട് ഉയര്ന്നതാണ്. ആദ്യം ലക്ഷ്മീ, പിന്നെ നാരായണന്. നിങ്ങളുടേത് ഇത് അന്തിമ ജന്മമാണ്. ഇവിടെ നിന്നാണ് കര്മ്മകണക്ക് സമാപ്തമാകുന്നത്. കര്മ്മകണക്ക് അനുഭവിച്ച് തീര്ക്കണം, ബാബയുടെ ഓര്മ്മയിലുമിരിക്കണം. വാസ്തവത്തില് കുട്ടികള് ഓര്മ്മിക്കേണ്ടത് ഒരേയൊരു ബാബയെ തന്നെയാണ്. ദേഹധാരിയെ ഓര്മ്മിച്ചുവെങ്കില് സമയം പാഴാക്കി. നിരന്തരം ഓര്മ്മിക്കാന് ആര്ക്കും സാധിക്കില്ല. ഒരു വസ്തുവിനെയും ആരും നിരന്തരം ഓര്മ്മിക്കാറില്ല. സ്ത്രീക്ക് പതിയെ പോലും നിരന്തരം ഓര്മ്മിക്കാന് സാധിക്കില്ല. തീര്ച്ചയായും ഭക്ഷണം പാകം ചെയ്യും, കുട്ടികളെ സംരക്ഷിക്കും, അപ്പോഴൊന്നും പതിയുടെ ഓര്മ്മ വരില്ല. ഇവിടെ നിങ്ങള് നിരന്തരം ഓര്മ്മിക്കുന്നതിന് അഭ്യസിക്കണം. അന്തിമ സമയത്ത് ബാബയുടെ തന്നെ ഓര്മ്മ വരുന്ന രീതിയിലുള്ള അവസ്ഥ ഉണ്ടാകണം, വളരെ വലിയ പരീക്ഷയാണ്. 8 രത്നങ്ങള്ക്ക് വളരെ മഹിമയുണ്ട്. ഗൃഹപ്പിഴ ഉണ്ടാകുമ്പോള് 8 രത്നങ്ങളുടെ മോതിരം ധരിക്കുന്നു. അവസാന സമയത്ത് ഒരേയൊരു ബാബയുടെ തന്നെ ഓര്മ്മ ഉണ്ടാകണം, ബുദ്ധിയുടെ ലൈന് തീര്ത്തും ക്ലിയറാകണം, മറ്റാരുടെയും ഓര്മ്മ വരരുത്- എങ്കില് മാലയിലെ മുത്താകാന് സാധിക്കും. 9 രത്നങ്ങളുടെ മഹിമ വളരെ ഉയര്ന്നതാണ്. അതിനാല് ഇപ്പോള് നിരന്തരം ഓര്മ്മിക്കുന്നതിനുള്ള അഭ്യാസം ചെയ്യണം. ഇപ്പോള് രണ്ടോ മൂന്നോ മണിക്കൂര് പോലും ഓര്മ്മിക്കുന്നില്ല. ലോകത്തില് എത്രത്തോളം ബഹളങ്ങള് വര്ദ്ധിക്കുന്നുവൊ അത്രയും നിങ്ങള്ക്ക് നിശ്ചയം ഉണ്ടാകും, പഴയ ലോകത്തിനോടുള്ള മമത്വം ഇല്ലാതാകും. നിറയെ പേര് മരിക്കും, ബുദ്ധിയിലൂടെ മനസ്സിലാക്കി മായ വളരെ പഴയ ശത്രുവാണ്. ശത്രുക്കളില്ലാത്ത ഒരു സ്ഥലവുമില്ല.

നിങ്ങള് കുട്ടികള് ഇപ്പോള് അഴുക്കില് നിന്നും സ്വച്ഛമായി കൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് ജ്ഞാനമുണ്ട്- അപവിത്രമായിട്ടുള്ളവരുടെ കൈകള് കൊണ്ടുണ്ടാക്കിയത് നമുക്ക് കഴിക്കാന് സാധിക്കില്ല. പറയാറുണ്ട്- ഏതു പോലെ അന്നം അതേ പോലെ മനസ്സ്. ആര് മോശമായത് മേടിക്കുന്നു, പാകം ചെയ്യുന്നു, കഴിക്കുന്നു- അവരുടെ മേല് പാപം ഉണ്ടാകുന്നു. ബാബ എല്ലാ കാര്യങ്ങളും നല്ല രീതിയില് മനസ്സിലാക്കി തരുന്നു. നിങ്ങള് കുട്ടികള് ഇവിടെ വന്ന് റിഫ്രഷ് ആയി പോകുന്നു. മുഴുവന് ദിവസവും ബുദ്ധിയില് സൃഷ്ടി ചക്രം കറങ്ങി കൊണ്ടേയിരിക്കണം, തന്റെ വീടിന്റേയും ഓര്മ്മ ഉണ്ടായിരിക്കണം. ഇവിടെ നിന്ന് നിങ്ങള് തന്റെ ലൗകിക വീട്ടിലേക്ക് പോകുമ്പോള് അവസ്ഥയില് മാറ്റം വരുന്നു കാരണം കൂട്ട്കെട്ട് മാറുന്നു. ഇവിടെയിരുന്ന് കൊണ്ടും ചിലരുടെ ബുദ്ധിയോഗം പുറത്തേക്ക് അലയുന്നു, ഇതിനാല് പൂര്ണ്ണമായും ധാരണ ചെയ്യാന് സാധിക്കില്ല. നിങ്ങള് ആത്മാക്കള്ക്ക് പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് ആത്മാവാണ്, ഈ ശരീരത്തിലൂടെ കാര്യങ്ങള് ചെയ്തു കൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് ബാബയിലൂടെ ശ്രീമത്തെടുത്ത് തന്റെ രാജ്യ ഭാഗ്യം നേടി കൊണ്ടിരിക്കുന്നു. എത്ര സന്തോഷം ഉണ്ടാകണം. പാടാറുണ്ട്- അതീന്ദ്രിയ സുഖത്തെ കുറിച്ചറിയണമെങ്കില് ഗോപീ വല്ലഭന്റെ ഗോപ ഗോപികമാരോട് ചോദിക്കൂ എന്ന്. അവസ്ഥ എത്രത്തോളം ശ്രേഷ്ഠമാകുന്നുവോ വൃദ്ധി നേടുന്നുവൊ അത്രയും സന്തോഷത്തിന്റെ ലഹരിയും വര്ദ്ധിക്കും, നിശ്ചയവും പക്കാ ആകും. ധാരണയില് ശ്രദ്ധിക്കുകയാണെങ്കില് നിങ്ങളുടെ ബുദ്ധിയുടെ തീരുമാനമെടുക്കാനുള്ള ശക്തിയും വര്ദ്ധിക്കും. പോകുന്തോറും നിങ്ങളുടേത് തീവ്രഗതിയിലുള്ള സേവനമാകും. മറ്റുള്ളവര്ക്ക് ജ്ഞാനത്തിന്റെ അമ്പ് എയ്യുന്നതിനുള്ള യുക്തി കണ്ടെത്തണം. ഏറ്റവും മുഖ്യം ബാബയുടെ പരിചയം നല്കുക എന്നതാണ്. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ജ്ഞാനസാഗരന് ബാബ തന്നെയാണ്.ജ്ഞാനത്തിലൂടെ തന്നെയാണ് മനുഷ്യന് പാവനമാകുന്നത്. ബാബ തന്നെയാണ് പതിത പാവനന്. നിങ്ങള് ഈ ഒരേയൊരു പോയിന്റ് തന്നെ എടുക്കൂ- സര്വ്വവ്യാപിയുടെ കാര്യത്തിലൂടെ ഭക്തി പോലും നടക്കില്ല. ഈ കാര്യം നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. മനുഷ്യര് പറയുന്നു- ഇവരുടെ ജ്ഞാനത്തിലൂടെ വിനാശം ഉണ്ടാകും. നിങ്ങളും പറയുന്നു ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെ തന്നെയാണ് വിനാശ ജ്വാല ആരംഭിക്കുന്നത്. അവരും പറയുന്നത് സത്യമാണ്. ചിലര് മനസ്സിലാക്കില്ല, വിനാശം തീര്ച്ചയായും ഉണ്ടാകും. കഴിഞ്ഞ കല്പത്തിലും ഉണ്ടായിട്ടുണ്ട്. ഭഗവാനുവാചാ- രുദ്ര ജ്ഞാന യജ്ഞത്തില് സര്വ്വതും സ്വാഹാ ആകും. അവര് മനസ്സിലാക്കുന്നു- ഇവരുടെ ജ്ഞാനം ഇങ്ങനെയാണ്, അതിനാല് തര്ക്കിക്കുന്നു. വളരെ ഭക്തി ചെയ്താലേ ഭഗവാനെ ലഭിക്കൂ എന്ന് മനസ്സിലാക്കുന്നു. നമ്മളും പറയുന്നു ആരാണൊ കൂടുതല് ഭക്തി ചെയ്തിട്ടുള്ളത്, അവര്ക്കാണ് ഭഗവാനെ ലഭിച്ചിട്ടുള്ളത്. എന്നാല് ഈ കാര്യങ്ങള് മനസ്സിലാക്കാന് മനുഷ്യര്ക്ക് പരിശ്രമം അനുഭവപ്പെടുന്നു. കഴിഞ്ഞ കല്പത്തിലും നിങ്ങള് കുട്ടികള് ബാബയുടെ സഹയോഗത്തിലൂടെ നരകത്തെ സ്വര്ഗ്ഗമാക്കിയിരുന്നു. അപ്പോള് തീര്ച്ചയായും നരകത്തിന്റെ വിനാശം നടന്നിട്ടുണ്ടാകും. നരകത്തിന്റെ വിനാശം ഉണ്ടായാലേ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകൂ. ഇതും നിങ്ങള്ക്ക് പറഞ്ഞു കൊടുക്കാന് സാധിക്കും- ഭാരതം തീര്ത്തും സമ്പന്നമായിരുന്നു. ഇത് ഏത് ധര്മ്മത്തിലുള്ളവരും പറയും- സ്വര്ഗ്ഗമായിരുന്നുവെന്ന്. പ്രാചീനം അര്ത്ഥം ഏറ്റവും പഴയത്. അത് തീര്ച്ചയായും സ്വര്ഗ്ഗം തന്നെയായിരിക്കും, പഴയതായത് വീണ്ടും പുതിയതാകണം. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഈ ദേവീ ദേവതമാരുടെ രാജ്യമായിരുന്നു, ഇപ്പോഴില്ല. വീണ്ടും ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ആരുടെ സഹയോഗത്തിലൂടെ? സര്വ്വരുടെയും നിരാകാരനായ ബാപൂജി. സര്വ്വാത്മാക്കളുടെയും അച്ഛനാണ്. ഈ കാര്യങ്ങള് നിങ്ങള്ക്കറിയാം.നിങ്ങള് എത്ര സാധാരണമാണ്. ബാബ പറയുന്നു- ഞാനും ദരിദ്രരുടെ പങ്കാളിയാണ്, നിങ്ങളും ദരിദ്രരല്ലേ. നിങ്ങളുടെയടുത്ത് എന്താണ് ഉള്ളത്? നിങ്ങള് സര്വ്വതും ഭാരതത്തിന്റെ മേല് സ്വാഹാ ചെയ്തു, നിങ്ങളുടേത് രാവണനുമായുള്ള എത്ര വലിയ യുദ്ധമാണ്. ശക്തി സൈന്യമല്ലേ. വന്ദേമാതരം എന്നു പാടാറുണ്ട്. അപവിത്രമായിട്ടുള്ളവര് പവിത്രമായവരെ വന്ദിക്കുന്നു. ഏത് മാതാവാണ്? അവര് ഭൂമി ദേവീ എന്ന് മനസ്സിലാക്കുന്നു. എന്നാല് ഇത് ഭൂമിയില് വസിക്കുന്നവരുടെ കാര്യമാണ്. ജഗദംബ ഉണ്ടെങ്കില് മക്കളും ഉണ്ട്. ഈ ദില്വാലാ ക്ഷേത്രം സ്മരണയ്ക്കായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. കുമാരിമാരും ഉണ്ട്, അധര്കുമാരിമാരും ഉണ്ട്. ഇവരെ മാതാവെന്നും പറയുന്നു. നിങ്ങള് പറയുന്നു- ബാബാ ഞങ്ങള് ബി കെ ആണ്. ഞങ്ങളെ മാതാവ് എന്നു പറയാതെ മകള് എന്നു പറയൂ, ഞങ്ങള് കുമാരിമാരാണ്. മനസ്സിലാക്കേണ്ട എത്രയോ ഗുപ്തമായ കാര്യങ്ങളാണ്. എന്നാല് അംഗീകരിക്കാന് സാധിക്കില്ല. പഴയ ജന്മ ജന്മാന്തരങ്ങളിലെ ദേഹബോധമുണ്ട്, അത് ഇല്ലാതാകുന്നേയില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് ബാബ നമ്മുടെ സന്മുഖത്തിരിക്കുന്നു. ആത്മാക്കളോട് സംസാരിക്കുന്നു. ബാബ ഈ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ബാബ വന്ന് അലൗകിക ദിവ്യ കര്ത്തവ്യം ചെയ്യുന്നു. പതിതരെ പാവനമാക്കുന്നതിന് പഠിപ്പിക്കുന്നു. പൂര്ണ്ണമായും ഓര്മ്മയുണ്ടായിരിക്കണം. നമ്മെ പതിത പാവനനായ ശിവ ബാബയാണ് പഠിപ്പിക്കുന്നത്. പതിത പാവനന് ഏറ്റവും ഉയര്ന്നതായി, പിന്നെ ബാബ ടീച്ചറും കൂടിയാണ്. ആദ്യം ആദ്യം ഈ അക്ഷരം വരണം- പതിത പാവനന്. ബാബയെ വിളിക്കുന്നുണ്ട്- ഓ ഗോഡ് ഫാദര് വരൂ….വന്ന് വീണ്ടും ഞങ്ങളെ രാജയോഗം പഠിപ്പിക്കൂ. ബാബയും പറയുന്നു വീണ്ടും നിങ്ങള് കുട്ടികളെ സഹജ ജ്ഞാനം, യോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു, ഇവിടെ പുസ്തകത്തിന്റെയൊന്നും കാര്യമില്ല. ഇത് അവര് വെച്ചിട്ടുള്ള പേരുകളാണ്. ഇപ്പോള് ബാബ നിങ്ങളെ യോഗ്യരാകുന്നതിനുള്ള ശിക്ഷണമാണ് നല്കി കൊണ്ടിരിക്കുന്നത്.നിത്യവും പുതിയ പോയിന്റ് ലഭിക്കുന്നു. മറ്റ് ഗീത, ഗ്രന്ഥളിലൊന്നും കൂട്ടിച്ചേര്ക്കലോ മാറ്റങ്ങളോ ഒന്നും ചെയ്യുന്നില്ല, അത് തന്നെയാണ് കേള്പ്പിക്കുന്നത്. ഇവിടെ പുതിയ പുതിയ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ദിവസേന പുതിയ പോയിന്റ്സ് ലഭിക്കുന്നു. ജ്ഞാനം വളരെ വിചിത്രമാണ്, അത് മറ്റൊരു ശാസ്ത്രങ്ങളിലുമില്ല. കാമം മഹാശത്രുവാണ്, ഭഗവാനുവാചാ ദേഹസഹിതം സര്വ്വതിനെയും മറക്കൂ, ഒന്നിനെ ഓര്മ്മിക്കൂ. ഞാന് നിങ്ങള് സര്വാത്മാക്കളെയും തിരികെ കൊണ്ടു പോകും. ഞാന് അകാല മൂര്ത്താണ്, കാലന്മാരുടെയും കാലനാണ്. ഞാന് സര്വ്വ കുട്ടികളെയും കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്, അതിനാല് നിങ്ങള്ക്ക് സന്തോഷം ഉണ്ടായിരിക്കണ്ടേ.

നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് വീട്ടിലേക്ക് പോകുന്നു. വേഗം സമര്ത്ഥരാകണം, ബാബയില് നിന്നും സമ്പത്തെടുക്കണം. അതു വരെ യുദ്ധം തുടങ്ങേണ്ട. ബാബ പറയും- എനിക്കൊന്നും ചെയ്യാന് സാധിക്കില്ല. ആദ്യം റിഹഴ്സല് ഉണ്ടാകും. ഇപ്പോള് രാജാക്കന്മാര് പോലും വന്നിട്ടില്ല, രാജസ്ഥാനിലും മനസ്സിലാക്കി കൊടുക്കണം. പറയൂ- നിങ്ങള്ക്കറിയാം രാജസ്ഥാന് എന്ന പേര് എന്തു കൊണ്ട് ഉണ്ടായി? ഭാരതത്തില് ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. വീണ്ടും ആ രാജസ്ഥാന് വരണം, അതാണ് ഇപ്പോള് സ്ഥാപിതമായി കൊണ്ടിരിക്കുന്നത്. നമുക്കറിയാം എന്നാല് ബുദ്ധിയിലിരുന്നാലേ സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കുകയുള്ളൂ. ഭക്തി മാര്ഗ്ഗത്തില് ഈ ദേവതമാരുടെ ക്ഷേത്രങ്ങള് പണിയുന്നു. ഭാരതത്തില് എത്രയോ ധനമുണ്ടായിരുന്നു. നമ്മള് വീണ്ടും ഇതിനെ ദേവീക രാജസ്ഥാന് ആക്കുന്നു. ഈ കാര്യങ്ങള് വന്ന് മനസ്സിലാക്കൂ. മനസ്സിലാക്കി കൊടുക്കുന്നതിനും ഉത്സാഹം ഉണ്ടായിരിക്കണം. ഇതും സെമിനാര് അല്ലേ. എങ്ങനെ സേവനം ചെയ്യണം. ബാബ മനസ്സിലാക്കി തന്നു കുമാരിമാര്, മാതാക്കള്, ഗോപന്മാര് സര്വ്വരും ഒരുമിച്ചാണ് കേള്ക്കുന്നത്. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ഒരേയൊരു ഭഗവാനാണ്, കൃഷ്ണനല്ല. അതിനാല് രാജസ്ഥാനില് പോയി നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. തീര്ത്തും രാജസ്ഥാനായിരുന്നു, ആരുടെ ക്ഷേത്രങ്ങളാണോ ഉണ്ടായിരുന്നത് അത് വീണ്ടും ഞങ്ങള് ഉണ്ടാക്കുന്നു. ബാബ നമ്മെ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളും ശ്രമിക്കൂ- അരകല്പത്തേക്ക് വേണ്ടി. പിന്നീട് ഒരിക്കലും കരയേണ്ടി വരില്ല. നമ്മള് രാമന്റെ ശ്രീമത്തിലൂടെ രാവണന്റെ മേല് വിജയം നേടി കൊണ്ടിരിക്കുന്നു. അക്ഷരം കേള്ക്കുമ്പോള് മനസ്സിലാകും. ഉള്ളില് തറച്ചവര് മനസ്സിലാക്കാന് വരും. ഈ പരിധിയില്ലാത്ത സെമിനാര് ബാബ ദിവസേന ചെയ്യുന്നു. ഇതാണ് പരമാത്മാവും ആത്മാക്കളുമായുള്ള സെമിനാര്. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. കര്മ്മകണക്കില് നിന്നും മുക്തമാകുന്നതിന് ഒരേയൊരു ബാബയുടെ ഓര്മ്മയിലിരിക്കണം. ദേഹധാരിയുടെ ഓര്മ്മയിലൂടെ സമയം വേസ്റ്റാക്കരുത്. ബുദ്ധിയുടെ ലൈന് വളരെ ക്ലിയറാക്കി വെയ്ക്കണം.

2.വളരെ ശുദ്ധമായ ഭക്ഷണം കഴിക്കണം. അന്നം എങ്ങനെയോ അതുപോലെയാണ് മനസ്സ്, അതിനാല് അപവിത്രമായവരുടെ കൈകള് കൊണ്ടുണ്ടാക്കിയത് കഴിക്കരുത്. ബുദ്ധിയെ സ്വച്ഛമാക്കണം.

വരദാനം:-

ഇക്കാലത്ത് ലോകത്തില് സമ്പന്നരായി വളരെ പേരുണ്ട്, പക്ഷെ ഏറ്റവും അത്യാവശ്യമായ സമ്പത്താണ് സഹാനുഭൂതി . ദരിദ്രനാകട്ടെ ധനികനാകട്ടെ ഇക്കാലത്ത് സഹാനുഭൂതിയില്ല. താങ്കളുടെ കൈവശം സഹാനുഭൂതിയുടെ സമ്പത്തുണ്ട്, അതിനാല് ആര്ക്കും ഒന്നും കൊടുക്കാന് കഴിഞ്ഞില്ലെങ്കിലും സഹാനുഭൂതിയിലൂടെ എല്ലാവരെയും സന്തുഷ്ടരാക്കാന് സാധിക്കും. താങ്കളുടെ സിംപതി ഈശ്വരീയ പരിവാരത്തിന്റെ ബന്ധത്തിലൂടെയാണ്, ഈ ആത്മീയ സിംപതിയിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും ധനത്തിന്റെയും ആവശ്യകത പൂര്ത്തീകരിക്കാന് സാധിക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top