03 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 2, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ഈ കളി ശ്മശാനത്തിന്റേതും സ്വര്ഗ്ഗത്തിന്റേതുമാണ്, ഈ സമയത്ത് ശ്മശാനമാണ് പിന്നീട് സ്വര്ഗ്ഗമായി മാറും - നിങ്ങള്ക്ക് ഈ ശ്മശാനത്തോട് മനസ്സ് വെക്കേണ്ടതില്ല.

ചോദ്യം: -

മനുഷ്യര് ഏതു കാര്യം മനസ്സിലാക്കുകയാണെങ്കില് എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും?

ഉത്തരം:-

അച്ഛന് ആരാണ്, എങ്ങിനെയാണ് വരുന്നത് – ഈ കാര്യം മനസ്സിലാക്കിയാല് എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും. ഏതുവരെ ബാബയെ മനസ്സിലാക്കുന്നില്ലയോ അതുവരെ സംശയങ്ങള് അകലുകയില്ല. നിശ്ചയ ബുദ്ധിയായി മാറിയാല് വിജയമാലയില് വരും എന്നാല് ഓരോരോ കാര്യത്തിലും സെക്കന്റില് പൂര്ണ്ണ നിശ്ചയമുണ്ടാകണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനം വെടിഞ്ഞാലും.

ഓം ശാന്തി. അച്ഛനിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഇത് പരിധിയില്ലാത്ത ആത്മീയ പിതാവാണ്. എല്ലാ ആത്മാക്കളും തീര്ച്ചയായും രൂപം മാറുന്നു. നിരാകാരത്തില് നിന്ന് സാകാരത്തില് വരുന്നു പാര്ട്ടഭിനയിക്കാന്, കര്മ്മക്ഷേത്രത്തില്. കുട്ടികള് പറയുകയാണ് ബാബാ, അങ്ങും ഞങ്ങളെപ്പോലെ രൂപം മാറൂ. തീര്ച്ചയായും സാകാരരൂപം ധരിച്ചുതന്നെയാകണമല്ലോ ജ്ഞാനം നല്കുന്നത്. മുനുഷ്യരുടെ രൂപം തന്നെ എടുക്കണമല്ലോ! കുട്ടികളും മനസ്സിലാക്കുന്നുണ്ട് നാം നിരാകാര ആത്മാക്കളാണ്, ഇപ്പോള് സാകാരികളായിരിക്കുകയാണ്. തീര്ച്ചയായും അങ്ങിനെത്തന്നെയാണ്. അത് നിരാകാര ലോകമാണ്. ഇതെല്ലാം കേള്പ്പിക്കുന്നത് ബാബയാണ്. പറയുകയാണ്, നിങ്ങള്ക്ക് നിങ്ങളുടെ 84 ജന്മങ്ങളുടെ കഥകളൊന്നുമറിയുകയില്ല. ഞാന് ഇതില് പ്രവേശിച്ച് ഇദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്, ഇദ്ദേഹത്തിനറിയുകയില്ലല്ലോ. കൃഷ്ണനാണെങ്കില് സത്യയുഗി രാജകുമാരനാണ്, പതിത കലിയുഗി ലോകത്തില്, പതിത ശരീരത്തില് വരേണ്ടിയിരിക്കുന്നു. കൃഷ്ണന് വെളുത്തതായിരുന്നു, എങ്ങിനെ കറുത്തുപോയി? ഇതാര്ക്കും അറിയുകയില്ല. പറയുകയാണ് സര്പ്പം കൊത്തി. വാസ്തവത്തില് ഇത് 5 വികാരങ്ങളുടെ കാര്യമാണ്. കാമചിതയിലിരിക്കുമ്പോള് കറുത്തതായി മാറുന്നു. ശ്യാമ-സുന്ദരന് എന്ന് കൃഷ്ണനെത്തന്നെയാണ് പറയുന്നത്. എനിക്കാണെങ്കില് ശരീരം തന്നെയില്ല- വെളുത്തത് കറുത്തതായി മാറാന്. ഞാന് സദാ പാവനമാണ്. ഞാന് കല്പ-കല്പം സംഗമ യുഗത്തില് വരുന്നു, എപ്പോഴാണോ കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ തുടക്കവുമുണ്ടാകുന്നത്. എനിക്കു തന്നെ വന്നുവേണം സ്വര്ഗ്ഗം സ്ഥാപനചെയ്യാന്. സത്യയുഗം സുഖധാമമാണ്, കലിയുഗം ദുഃഖധാമമാണ്. ഈ സമയത്ത് എല്ലാ മനുഷ്യരും പതിതമായിരിക്കുകയാണ്. സത്യയുഗത്തിലെ ലക്ഷ്മീ-നാരായണന്, മഹാരാജാ-മഹാറാണിയുടെ ഗവണ്മേന്റിനെ ഭ്രഷ്ടാചാരിയെന്നൊന്നും പറയുകയില്ല. ഇവിടെ എല്ലാവരും പതിതമാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു, അപ്പോള് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. ഒരേയൊരു ധര്മ്മമേ ഉണ്ടായിരുന്നുള്ളൂ. സമ്പൂര്ണ്ണ പാവനവും ശ്രേഷ്ഠാചാരിയുമായിരുന്നു. ഭ്രഷ്ടാചാരികള്, ശ്രേഷ്ഠാചാരികളുടെ പൂജ ചെയ്യുന്നു. സന്യാസി പവിത്രമാകുമ്പോള് അപവിത്രമായവര് അവരുടെ മുന്നില് തലകുനിക്കുന്നു. ഗൃഹസ്ഥത്തിലുള്ളവര് സന്യാസിയെ അനുകരിക്കുന്നില്ല, വെറുതെ പറയുകമാത്രം ചെയ്യുന്നു ഞാന് ഇന്ന സന്യാസിയുടെ ഫോളോവറാണെന്ന്. അങ്ങിനെ പറയണമെങ്കില് ഫോളോ ചെയ്യണം. നിങ്ങളും സന്യാസിയായി മാറുമ്പോള് പറയാം ഫോളോവറാണെന്ന്, ഗൃഹസ്ഥികള് ഫോളോവര്സാകുന്നു പക്ഷെ അവര് പവിത്രത പാലിക്കുന്നില്ല. മാത്രമല്ല, സന്യാസിമാര് അവരോട് പറയുന്നുമില്ല, അവര് ഫോളോ ചെയ്യുന്നില്ലായെന്ന്, അവര് മനസ്സിലാക്കുന്നുമില്ല. ഇവിടെയാണെങ്കില് പൂര്ണ്ണമായും ഫോളോ ചെയ്യണം -മാതാ-പിതാക്കളെ. പാടപ്പെട്ടിട്ടുമുണ്ട് ഫോളോ ഫാദര്, മറ്റുള്ള കൂട്ടുകെട്ടുകളില് നിന്ന് ബുദ്ധിയോഗത്തെ അകറ്റണം, എല്ലാ ദേഹധാരികളില് നിന്നും ബുദ്ധിയോഗമകറ്റി ഒരേയൊരു ബാബയുമായി യോജിപ്പിക്കുയാണെങ്കില് ബാബയുടെ അടുക്കല് എത്തിച്ചേരും, പിന്നീട് സത്യയുഗത്തില് വരും. നിങ്ങള് ഓള്റൗണ്ടറാണ്. 84 ജന്മങ്ങളെടുക്കുന്നു. ആദ്യം മുതല് അവസാനം വരെ, അവസാനം മുതല് ആദ്യം വരെ നിങ്ങള്ക്കറിയാം നിങ്ങളുടെ പാര്ട്ട് നടക്കുന്നു. മറ്റു ധര്മ്മങ്ങളില്പ്പെട്ടവര്ക്ക് ആദ്യം മുതല് അവസാനം വരെ പാര്ട്ടില്ല. ആദി സനാതനമായിട്ടുള്ളത് ഒരു ദേവീ-ദേവതാ ധര്മ്മം മാത്രമാണ്. ആദ്യമാദ്യം സൂര്യവംശികളായിരുന്നു.

നിങ്ങളിപ്പോള് മനസ്സിലാക്കുകയാണ് നമ്മള് മുഴുവന് 84 ജന്മത്തിന്റെയും ചക്രം കറങ്ങുന്നു. പിന്നീട് വരുന്നവര്ക്ക് ഓള്റൗണ്ടറാകാന് കഴിയുകയില്ല. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. ബാബയ്ക്കല്ലാതെ വേറെയാര്ക്കും ഇത് മനസ്സിലാക്കിക്കൊടുക്കാന് കഴിയുകയില്ല. ആദ്യമാദ്യം ദേവതാ ധര്മ്മമായിരുന്നു. അരക്കല്പം സൂര്യവംശീ, ചന്ദ്രവംശീ രാജ്യം നടക്കുന്നു. ഇപ്പോള് ഇത് വളരെ ചെറിയ സംഗമയുഗമാണ്, കുംഭമെന്നും പറയുന്നു. ബാബയെത്തന്നെയാണ് ഓര്മ്മിക്കുന്നത് – അല്ലയോ പരമപിതാ പരമാത്മാവേ, വന്ന് ഞങ്ങള് പതിതരെ പാവനമാക്കി മാറ്റൂ. അച്ഛനെ ലഭിക്കുന്നതിന് എത്രയാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. യജ്ഞ-തപങ്ങള്, ദാന-പുണ്യങ്ങള് ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നാല് ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല. ഇപ്പോള് നിങ്ങള് അലച്ചിലുകളില് നിന്ന് മുക്തമായി. അത് ഭക്തി കാണ്ഢമാണ്. ഇത് ജ്ഞാന കാണ്ഢമാണ്. ഭക്തി മാര്ഗ്ഗം അരക്കല്പം നടക്കുന്നു. ഇത് ജ്ഞാനമാര്ഗ്ഗമാണ്. ഈ സമയത്ത് നിങ്ങള്ക്ക് പഴയ ലോകത്തോട് വൈരാഗ്യം വരുത്തുകയാണ്. അതുകൊണ്ട് ഇത് നിങ്ങളുടെ പരിധിയില്ലാത്ത വൈരാഗ്യമാണ്, കാരണം നിങ്ങള്ക്കറിയാം ഈ മുഴുവന് പഴയ ലോകവും ശ്മശാനമാകേണ്ടതുണ്ട്. ഈ സമയം ശ്മശാനമാണ്, പിന്നീട് പരിസ്താനമായി(സ്വര്ഗ്ഗം) മാറും. ഈ കളി ശ്മശാനത്തിന്റേയും പരിസ്താനത്തിന്റേയുമാണ്. ബാബ പരിസ്താനമാണ് സ്ഥാപിക്കുന്നത്, അതിനെയാണ് ഓര്മ്മിക്കുന്നത്. രാവണനെ ആരും ഓര്മ്മിക്കുന്നില്ല. മുഖ്യമായ കാര്യം മനസ്സിലാക്കുമ്പോള് എല്ലാ സംശയങ്ങളും ഇല്ലാതെയാകും, ബാബയെ അറിയുന്നതു വരെയും സംശയബുദ്ധി തന്നെയായിരിക്കും. സംശയബുദ്ധിക്ക് വിനാശം….. ബാബ നാം ആത്മാക്കളുടെ അച്ഛനാണ്, ബാബ തന്നെയാണ് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നത്. നിശ്ചയം കൊണ്ടു തന്നെയാണ് വിജയമാലയില് കോര്ക്കപ്പെടുന്നത്. ഓരോരോ വാക്കിലും സെക്കന്റില് നിശ്ചയമുണ്ടാകണം. അച്ഛനെന്നു പറയുമ്പോള് പൂര്ണ്ണമായും നിശ്ചയം വേണമല്ലോ. അച്ഛനെന്നു പറയുന്നത് നിരാകാരനെയാണ്. ഗാന്ധിജിയേയും ബാപുജിയെന്നു പറഞ്ഞിരുന്നു. എന്നാലിവിടെ വിശ്വത്തിന്റെ ബാപുജി വേണമല്ലോ. ബാബയാണെങ്കില് വിശ്വത്തിന്റെ തന്നെ ഗോഡ് ഫാദര് ആണ്. വിശ്വത്തിന്റെ ഗോഡ് ഫാദര് – അത് വളരെ ഉയര്ന്ന പദവിയാണല്ലോ. ബാബയില് നിന്നു തന്നെയാണ് രാജപദവി ലഭിക്കുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന നടക്കുന്നു, വിഷ്ണുവിന്റെ രാജ്യത്തിന്റെ. നിങ്ങള്ക്കറിയാം നമ്മള് തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരികള്. നമ്മള് തന്നെയായിരുന്നു ദേവീ-ദേവതകള്, പിന്നീട് ചന്ദ്രവംശി, വൈശ്യവംശി, ശൂദ്രവംശികളായി മാറി. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കേ മനസ്സിലാകുകയുള്ളൂ. ബാബ പറയുന്നുമുണ്ട് എന്റെ ഈ ജ്ഞാനത്തില് വളരെയധികം വിഘ്നങ്ങളും വരും. ഇത് രൂദ്ര ജ്ഞാനയജ്ഞമാണ്, ഇതില് നിന്നാണ് വിനാശജ്വാല പ്രജ്ജ്വലിതമാകുന്നത്. ഇതില് മുഴുവന് ലോകവും സമാപ്തമായി, ഒരു ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കും. നിങ്ങള്ക്ക് പറഞ്ഞുതരുന്നത് ബാബയാണ്, ബാബ സത്യം പറയുകയാണ്, നരനില് നിന്ന് നാരായണനായി മാറുന്നതിന്റെ സത്യമായ കഥ കേള്പ്പിക്കുകയാണ്. ഈ കഥ നിങ്ങളിപ്പോഴാണ് കേള്ക്കുന്നത്. ഇത് പരമ്പരയായി നടന്നു വരുന്ന ഒന്നല്ല.

ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് 84 ജന്മം പൂര്ത്തിയാക്കി. ഇപ്പോള് വീണ്ടും പുതിയ ലോകത്തില് നിങ്ങളുടെ രാജ്യമുണ്ടാകും. ഇതാണ് രാജയോഗത്തിന്റെ ജ്ഞാനം. സഹജ രാജയോഗത്തിന്റെ ജ്ഞാനം ഒരു പരമപിതാ പരമാത്മാവിന്റെ പക്കല് മാത്രമേയുള്ളൂ, ഇതിനെത്തന്നെയാണ് ഭാരതത്തിന്റെ പ്രാചീന രാജയോഗമെന്നു പറയുന്നത്. തീര്ച്ചയായും കലിയുഗത്തെ സത്യയുഗമാക്കി മാറ്റിയിരുന്നു. വിനാശവും തുടങ്ങിയിരുന്നു, മിസൈലുകളുടെ കാര്യം തന്നെയാണ്. സത്യയുഗത്തിലും ത്രേതായുഗത്തിലും യാതൊരു യുദ്ധവും നടക്കുന്നില്ല, പിന്നീടാണ് തുടങ്ങുന്നത്. ഈ മിസൈലുകളുടേതാണ് അവസാനയുദ്ധം. മുമ്പാണെങ്കില് വാളുകൊണ്ടാണ് യുദ്ധം ചെയ്തിരുന്നത്, പിന്നീട് തോക്കുകള് കൊണ്ടായി. ഇപ്പോള് ബോംബുകള് കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണ്, അല്ലാതെ എങ്ങിനെയാണ് ഈ മുഴുവന് ലോകത്തിന്റയും വിനാശം നടക്കുക. ഇതിനോടൊപ്പം പ്രകൃതി ക്ഷോഭങ്ങളുമുണ്ട്. ഉലക്ക വണ്ണത്തിലുള്ള പേമാരി, പട്ടിണി – ഇതാണ് പ്രകൃതി ക്ഷോഭങ്ങള്. ഭൂമികുലുക്കമുണ്ടായാലും അതിനെ പ്രകൃതി ക്ഷോഭമെന്നു പറയുന്നു. ഇതിനെ ആര്ക്കും തടുക്കാനാകില്ല. ചിലര് സ്വയത്തെ ഇന്ഷൂറും ചെയ്തും കാണും, എന്നാല് ആര് ആര്ക്ക് കൊടുക്കും? എല്ലാവരും മരിക്കും, ആര്ക്കും ഒന്നും ലഭിക്കുകയില്ല. ഇപ്പോള് നിങ്ങള്ക്ക് ബാബയുടെ പക്കല് ഇന്ഷൂര് ചെയ്യണം. ഭക്തിയിലും ഇന്ഷൂര് ചെയ്യാറുണ്ട്, എന്നാല് അത് അല്പകാലത്തെ ഫലം മാത്രമേ നല്കുകയുള്ളൂ. ഇത് നിങ്ങള് നേരിട്ട് ഇന്ഷൂര് ചെയ്യുകയാണ്. ആരെങ്കിലും എല്ലാം ഇന്ഷൂര് ചെയ്യുകയാണെങ്കില് അവര്ക്ക് രാജ്യഭാഗ്യം ലഭിക്കും. ബാബ തന്റെ കാര്യം പറയുകയാണ് – എല്ലാം നല്കി. ബാബയുടെ പക്കല് പൂര്ണ്ണമായും ഇന്ഷൂര് ചെയ്തപ്പോള് ഫുള് രാജ്യഭാഗ്യം ലഭിക്കുന്നു. ബാക്കി ഈ ലോകം തന്നെ അവസാനിക്കും. ഇത് മൃത്യുലോകമാണ്. ചിലരുടെ മണ്ണിലടിയും, ചിലരുടെ രാജാവ് പിടിച്ചെടുക്കും…..എവിടെയെങ്കിലും തീ പടര്ന്നു പിടിക്കുകയാണെങ്കിലോ അല്ലെങ്കില് വേറെ എന്തെങ്കിലും ആപത്തുണ്ടാകുകയോ ചെയ്യുകയാണെങ്കില് കള്ളന്മാര് കട്ടുകൊണ്ടു പോകുന്നു. ഈ സമയം തന്നെ അന്ത്യത്തിന്റേതാണ്, അതുകൊണ്ട് ഇപ്പോള് ബാബയുടെ ഓര്മ്മയിലിരിക്കണം. സഹായം ചെയ്യണം.

ഈ സമയം എല്ലാവരും പതിതരാണ്, അവര്ക്ക് പാവനലോകം സ്ഥാപിക്കാന് കഴിയുകയില്ല. ഇത് ബാബയുടെ മാത്രം ജോലിയാണ്. ബാബയെത്തന്നെയാണ് വിളിക്കുന്നത്, നിരാകാര ലോകത്തില് നിന്ന് വരൂ, വന്ന് രൂപം ധാരണ ചെയ്യൂ. ബാബ പറയുകയാണ് ഞാന് സാകാരത്തില് വന്നിരിക്കുകയാണ്, രൂപം ധാരണ ചെയ്തിരിക്കുകയാണ്. എന്നാല് സദാ ഇതിലിരിക്കാന് കഴിയുകയില്ല. മുഴുവന് ദിവസവും യാത്ര ചെയ്യാന് കഴിയുകയില്ലല്ലോ. കാളപ്പുറത്ത് സവാരി കാണിച്ചിട്ടുണ്ട്. ഭാഗ്യശാലി രഥം മനുഷ്യന്റെയാണ് കാണിച്ചിരിക്കുന്നത്. ഇപ്പോള് ഇതാണോ ശരി, അതാണോ ശരി? ഗോശാലയും കാണിച്ചിട്ടുണ്ടല്ലോ. ഗോമുഖവും കാണിക്കുന്നു. കാളപ്പുറത്ത് സവാരി, പിന്നെ ഗോമുഖത്തിലൂടെ ജ്ഞാനം നല്കുന്നു. ഇത് ജ്ഞാന അമൃതമാണ്. അര്ത്ഥവുമുണ്ടല്ലോ. ഗോമുഖത്തിന്റെ ക്ഷേത്രവുമുണ്ട്, വളരെയധികം പേര് പോകുന്നു, അപ്പോള് കരുതുകയാണ് ഗോമുഖത്തിലൂടെ തുള്ളി തുള്ളിയായി അമൃതധാരയുണ്ടാകുന്നു. അത് പോയി കുടിക്കണം. 700 പടികളുണ്ട്. ഏറ്റവും വലിയ ഗോമുഖം ഇതാണ്. അമര്നാഥില് എത്ര പ്രയാസപ്പെട്ടാണ് പോകുന്നത്. അവിടെ ഒന്നും തന്നെയില്ല. എല്ലാം തട്ടിപ്പാണ്, കാണിച്ചിരിക്കുകയാണ് ശങ്കര് പാര്വ്വതിയെ കഥ കേള്പ്പിച്ചു. പാര്വ്വതിക്ക് എന്തു ദുര്ഗ്ഗതി സംഭവിച്ചു, ഇരുന്ന് കഥ കേള്ക്കാനായി? മനുഷ്യര് ക്ഷേത്രങ്ങള് മുതലായവ ഉണ്ടാക്കാനായി എത്ര ചിലവുകളാണ് ചെയ്യുന്നത്. ബാബ പറയുകയാണ് ചിലവ് ചെയ്തു ചെയ്ത് നിങ്ങള് എല്ലാ ധനവും കളഞ്ഞു, നിങ്ങള് എത്ര സമ്പന്നരായിരുന്നു, ഇപ്പോള് ദരിദ്രരായിരിക്കുകയാണ്, ഞാന് വന്ന് നിങ്ങളെ വീണ്ടും സമ്പന്നരാക്കി മാറ്റുന്നു. നിങ്ങള് മനസ്സിലാക്കുന്നു, ബാബയില് നിന്ന് സമ്പത്തെടുക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങള് കുട്ടികള്ക്കാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഭാരതം പരമപിതാ പരമാത്മാവിന്റെ ജന്മഭൂമിയാണ്. അപ്പോള് ഏറ്റവും വലിയ തീര്ത്ഥ സ്ഥാനമായില്ലേ. സര്വ്വ പതിതരേയും പാവനമാക്കി മാറ്റുന്നതും ബാബ തന്നെയാണ്. ഗീതയില് ബാബയുടെ പേരുണ്ടായിരുന്നെങ്കില് എല്ലാവരും ഇവിടെ വന്ന് പുഷ്പാര്ച്ചന നടത്തുമായിരുന്നു. ബാബയ്ക്കല്ലാതെ മറ്റാര്ക്ക് സര്വ്വര്ക്കും സദ്ഗതി നല്കാന് കഴിയും? ഭാരതം തന്നെയാണ് ഏറ്റവും വലിയ തീര്ത്ഥ സ്ഥാനം, എന്നാല് ആര്ക്കും അറിയുകയില്ല. അല്ലെങ്കില് ഏതുപോലെ ബാബയുടെ മഹിമ അപരം അപാരമാണ് അതുപോലെത്തന്നെയാണ് ഭാരതത്തിന്റേയും മഹിമ. ഭാരതം തന്നെയാണ് നരകവും സ്വര്ഗ്ഗവുമാകുന്നത്. അപരം അപാര മഹിമ സ്വര്ഗ്ഗത്തിന്റേതാണ്. അപരം അപാര നിന്ദ നരകത്തിന്റേതാണ്.

നിങ്ങള് സത്യഖണ്ഢത്തിന്റെ അധികാരികളായി മാറുന്നു, ഇവിടെ വന്നിരിക്കുന്നത് ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കാനാണ്. ബാബ പറയുകയാണ് മനസ്സ് എന്നില് വെയ്ക്കൂ, മറ്റെല്ലാത്തില് നിന്നും ബുദ്ധിയോഗം അകറ്റി എന്നെ മാത്രം ഓര്മ്മിക്കൂ. ഓര്മ്മ കൊണ്ട് മാത്രമേ പവിത്രമായി മാറൂ. ജ്ഞാനം കൊണ്ട് സമ്പത്തെടുക്കണം, ജീവന്മുക്തിയുടെ സമ്പത്താണെങ്കില് സര്വ്വര്ക്കും ലഭിക്കുന്നു എന്നാല് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് രാജയോഗം പഠിക്കുന്നവര്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എല്ലാവര്ക്കും സദ്ഗതിയുണ്ടാകുക തന്നെ വേണം, സര്വ്വരേയും തിരികെ കൊണ്ടുപോകും. ബാബ പറയുകയാണ്, ഞാന് കാലന്മാരുടേയും കാലനാണ്. മഹാകാലന്റെ ക്ഷേത്രവുമുണ്ടല്ലോ. ബാബ പറയുകയാണ് അവസാനം പ്രത്യക്ഷതയുണ്ടാകും, അപ്പോള് മനസ്സിലാക്കും തീര്ച്ചയായും ഇവരെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛന് തന്നെയാണ്. കഥ കേള്പ്പിക്കുന്നവര് ഇപ്പോള് ഗീതയുടെ ഭഗവാന് കൃഷ്ണനല്ല, ശിവനാണെന്നു പറയുകയാണെങ്കില് എല്ലാവരും പറയും ഇവരെയും ബ്രഹ്മാകുമാരികളുടെ ഭൂതം പിടിച്ചിരിക്കുകയാണ്. അവരുടെ സമയമായിട്ടില്ല, അവസാനസമയത്തേ മനസ്സിലാക്കുകയുള്ളൂ. ഇപ്പോള് അംഗീകരിക്കുകയാണണെങ്കില് അവരുടെ എല്ലാ അനുയായികളും അവരെ വിട്ടുപോകും. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മറ്റെല്ലാകൂട്ടുകെട്ടുകളും വിട്ട് മാതാപിതാവിനെ പൂര്ണ്ണമായും ഫോളോ ചെയ്യണം. ഈ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യം വെച്ച്, ഇതിനെ മറക്കണം.

2) ഇത് അവസാന സമയമാണ്, എല്ലാം അവസാനിക്കുന്നതിനുമുമ്പെ തന്റെ പക്കല് എന്താണോ ഉള്ളത്, അതിനെ ബാബയുടെ പക്കല് ഇന്ഷൂര് ചെയ്ത് ഭാവിയില് മുഴുവന് രാജപദവിയുടെ അധികാരവുമെടുക്കണം.

വരദാനം:-

വിശ്വത്തിന്റെ അധികാരിയുടെ കുട്ടികള് നമ്മള് ബാലകനും അധികാരിയുമാണ് – ഈ ഈശ്വരീയ ലഹരിയിലും സന്തോഷത്തിലും കഴിയൂ. ആഹാ എന്റെ ശ്രേഷ്ഠ ഭാഗ്യം. ഈ സന്തോഷത്തിന്റെ ഊഞ്ഞാലില് സദാ ആടിക്കൊണ്ടിരിക്കൂ. സദാ ഭാഗ്യവാനുമാണ്, സദാ സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുകയും കഴിപ്പിക്കുന്നുമുണ്ട്. മറ്റുള്ളവര്ക്കും സന്തോഷത്തിന്റെ മഹാദാനം നല്കി ഭാഗ്യവാനാക്കുന്നു. താങ്കളുടെ ജീവിതം തന്നെ സന്തോഷമാണ്. സന്തോഷമായി കഴിയുന്നത് തന്നെയാണ് ജീവിതം. ഇതാണ് ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠ വരദാനം.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

1) നമ്മുടെ ഈ ഈശ്വരീയ ജ്ഞാനം നമ്മുടെ ബുദ്ധിയില് നിന്ന് വന്നതല്ല, നമ്മുടെ അറിവോ ഭാവനയോ സങ്കല്പമോ അല്ല എന്നാല് ഈ ജ്ഞാനം മുഴുവന് സൃഷ്ടിയുടെയും രചയിതാവ് ആരാണോ ആ രചയിതാവ് കേള്പ്പിച്ച ജ്ഞാനമാണ്. അതിനോടൊപ്പം-ഒപ്പം കേട്ട് അനുഭവത്തിലും വിവേകത്തിലും എന്താണോ കൊണ്ടുവന്നത് അത് പ്രാക്റ്റിക്കലായി താങ്കളെ കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. കേവലം സ്വന്തം വിവേകത്തിന്റെ കാര്യമാണെങ്കില് കേവലം തന്റെ പക്കല് മാത്രമേ നടക്കുകയുള്ളൂ എന്നാല് ഇത് പരമാത്മാവിലൂടെ കേട്ട് വിവേകത്തിലൂടെ അനുഭവത്തില് ധാരണ ചെയ്യുന്നതാണ്. ഏത് കാര്യമാണോ ധാരണ ചെയ്യുന്നത് അത് തീര്ച്ചയായും എപ്പോഴാണോ വിവേകത്തിലേക്കും അനുഭവത്തിലേക്കും വരുന്നത് അപ്പോള് തന്റേതെന്ന് അംഗീകരിക്കപ്പെടുന്നു. ഈ കാര്യവും രചയിതാവിലൂടെ നമ്മള് അറിഞ്ഞിരിക്കുന്നു. പരമാത്മാവിന്റെ രചന എന്താണ്? പരമാത്മാവ് എന്താണ്? ബാക്കി ഒന്നും നമ്മുടെ സങ്കല്പത്തിന്റെ കാര്യമല്ല അഥവാ ആണെങ്കില് തന്റെ മനസ്സില് ഉത്പന്നമാകുന്നു, ഇത് എന്റെ സങ്കല്പമാണ് അതുകൊണ്ട് എന്താണോ തനിക്ക് സ്വയം പരമാത്മാവിലൂടെ മുഖ്യ ധാരണാ യോഗ്യമായ പോയന്റ് ലഭിച്ചിട്ടുള്ളത് അതില് മുഖ്യമായുള്ളതാണ് യോഗം വയ്ക്കുക എന്നാല് യോഗത്തിനായി ആദ്യം ജ്ഞാനം ആവശ്യമാണ്. യോഗം ചെയ്യുന്നതിനായി ആദ്യം ജ്ഞാനമെന്ന് എന്തുകൊണ്ടാണ് പറയുന്നത്? ആദ്യം ചിന്തിക്കണം, മനസ്സിലാക്കണം ശേഷമാണ് യോഗം വയ്ക്കേണ്ടത്… എപ്പോഴും ഇങ്ങനെയാണ് പറയാറുള്ളത് ആദ്യം അറിവ് വേണം, അല്ലെങ്കില് തെറ്റായ പ്രവൃത്തി നടക്കും അതുകൊണ്ട് ആദ്യം ജ്ഞാം അത്യാവശ്യമാണ്. ജ്ഞാനം ഒരു ഉയര്ന്ന സ്റ്റേജാണ് അതിനെ അറിയുന്നതിന് വേണ്ടി ബുദ്ധി ആവശ്യമാണ് എന്തുകൊണ്ടെന്നാല് ഉയര്ന്നതിലും ഉയര്ന്ന പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നത്.

2) ഈ ഈശ്വരീയ ജ്ഞാനമാണ് ഒരു വശത്ത് വേര്പെടുത്തുക മറുവശത്ത് യോജിപ്പിക്കുക. ഒരു പരമാത്മാവുമായുള്ള സംഗം യോജിപ്പിക്കൂ, ആ ശുദ്ധ സംബന്ധത്തിലൂടെ നമ്മുടെ ജ്ഞാനത്തിന്റെ പടി മുന്നോട്ട് വളരും എന്തുകൊണ്ടെന്നാല് ഈ സമയം ആത്മാവ് കര്മ്മബന്ധനത്തിന് വശപ്പെട്ടിരിക്കുന്നു. അത് ആദിയില് കര്മ്മബന്ധന രഹിതമായിരുന്നു, ശേഷമാണ് കര്മ്മബന്ധനത്തില് വന്നത് ഇപ്പോള് വീണ്ടും അതിന് തന്റെ കര്മ്മബന്ധനത്തില് നിന്ന് മുക്തമാകണം. ഇപ്പോള് തന്റെ കര്മ്മങ്ങളുടെ ബന്ധിക്കപ്പെടലും ഉണ്ടാകരുത് കര്മ്മം ചെയ്യുന്നത് തന്റെ കയ്യിലുമായിരിക്കണം അര്ത്ഥം കര്മ്മത്തില് നിയന്ത്രണമുണ്ടായിരിക്കണം അപ്പോള് മാത്രമേ കര്മ്മങ്ങളുടെ ബന്ധിക്കല് വരാതിരിക്കുകയുള്ളൂ, ഇതിനെ തന്നെയാണ് ജീവന്മുക്തിയെന്ന് പറയുന്നത്. അല്ലെങ്കില് കര്മ്മബന്ധനത്തില്, ചക്രത്തില് വരുന്നതിലൂടെ സദാകാലത്തേക്ക് ജീവന്മുക്തി ലഭിക്കുകയില്ല. ഇപ്പോള് ആത്മാവില് നിന്ന് ശക്തി പോയിരിക്കുന്നു ആത്മാവിന്റെ നിയന്ത്രണമില്ലാതെ കര്മ്മം നടന്നുകൊണ്ടിരിക്കുന്നു എന്നാല് കര്മ്മം ആത്മാവില് നിന്നായിരിക്കണം ഒപ്പം ആത്മാവില് ശക്തി വരണം കര്മ്മങ്ങള്ക്ക് ഈ സ്ഥിതിയിലേക്ക് വരണം അതില് കര്മ്മങ്ങളുടെ ബന്ധിക്കല് ഉണ്ടായിരിക്കരുത്, അല്ലെങ്കില് മനുഷ്യര് സുഖ-ദുഃഖത്തിന്റെ ആവരണത്തില് വരുന്നു എന്തുകൊണ്ടെന്നാല് കര്മ്മം അവരെ വലിച്ചുകൊണ്ടിരിക്കുന്നു, ആത്മാവിന്റെ ശക്തി ആ പവറിലാണ് വരുന്നത്, അതില് കര്മ്മങ്ങളുടെ ബന്ധനം വരരുത്, ഇതാണ് റിസല്ട്ട്. ഈ കാര്യങ്ങളെ ധാരണ ചെയ്യുന്നതിലൂടെ സഹജമാകും, ഈ പഠനത്തിന്റെ ലക്ഷ്യം തന്നെ ഇതാണ്. ബാക്കി തനിക്ക് ഏതെങ്കിലും വേദ ശാസ്ത്രം പഠിച്ച് ഡിഗ്രി നേടേണ്ടതൊന്നുമില്ല, എന്നാല് ഈ ഈശ്വരീയ ജ്ഞാനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതമുണ്ടാക്കണം ആ കാരണത്താല് ഈശ്വരനില് നിന്ന് ആ ശക്തി നേടണം. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

ਵਿਸ਼ਵ ਦੇ ਮਾਲਿਕ ਦੇ ਅਸੀਂ ਬਾਲਕ ਸੋ ਮਾਲਿਕ ਹਾਂ – ਇਸੀ ਈਸ਼ਵਰੀ ਨਸ਼ੇ ਅਤੇ ਖੁਸ਼ੀ ਵਿੱਚ ਰਹੋ। ਵਾਹ ਮੇਰਾ ਸ੍ਰੇਸ਼ਠ ਭਾਗ ਮਤਲਬ ਨਸੀਬ। ਇਸੀ ਖੁਸ਼ੀ ਦੇ ਝੂਲੇ ਵਿੱਚ ਸਦਾ ਝੁੱਲਦੇ ਰਹੋ। ਸਦਾ ਖੁਸ਼ਨਸੀਬ ਵੀ ਹੋ ਅਤੇ ਸਦਾ ਖੁਸ਼ੀ ਦੀ ਖੁਰਾਕ ਖਾਂਦੇ ਅਤੇ ਖਵਾਉਂਦੇ ਵੀ ਰਹੋ। ਹੋਰਾਂ ਨੂੰ ਵੀ ਖੁਸ਼ੀ ਦਾ ਮਹਾਦਾਨ ਦੇ ਖੁਸ਼ਨਸ਼ੀਬ ਬਨਾਉਂਦੇ ਹੋ। ਤੁਹਾਡੀ ਜੀਵਨ ਹੀ ਖੁਸ਼ੀ ਹੈ। ਖੁਸ ਰਹਿਣਾ ਹੀ ਜੀਣਾ ਹੈ। ਇਹ ਹੀ ਬ੍ਰਾਹਮਣ ਜੀਵਨ ਦਾ ਸ਼੍ਰੇਸ਼ਠ ਵਰਦਾਨ ਹੈ।

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top