01 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

31 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - സദാ ഈശ്വരീയ സേവനത്തില് തല്പരരായിരിക്കൂ എങ്കില് ബാബയോടുള്ള സ്നേഹം വര്ദ്ധിക്കും, സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും.

ചോദ്യം: -

ദൃഷ്ടിയിലൂടെ സായൂജ്യമടയുന്ന കുട്ടികളുടെ മനസ്സില് ഏതൊരു സന്തോഷമാണ് ഉണ്ടായിരിക്കുക?

ഉത്തരം:-

അവരുടെ മനസ്സില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തിയാകുന്നതിന്റെ സന്തോഷം ഉണ്ടായിരിക്കും എന്തുകൊണ്ടെന്നാല് ബാബയുടെ ദൃഷ്ടി ലഭിച്ചു അര്ത്ഥം സമ്പത്തിന്റെ അധികാരിയായി. ബാബയില് എല്ലാം അടങ്ങിയിട്ടുണ്ട്.

ചോദ്യം: -

ബാബ കുട്ടികളെ ദിവസവും ഭിന്ന ഭിന്ന രീതിയില് പുതിയ പോയിന്റുകള് എന്തുകൊണ്ടാണ് കേള്പ്പിക്കുന്നത്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് കുട്ടികളുടെ അനേക ജന്മങ്ങളുടെ ആഗ്രഹം പൂര്ത്തീകരിക്കണം. കുട്ടികള് ബാബയിലൂടെ പുതിയ പുതിയ പോയിന്റുകള് കേള്ക്കുന്നുണ്ട്, അതിനാല് ബാബയെ പ്രതി സ്നേഹം വര്ദ്ധിക്കുന്നുണ്ട്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി……

ഓം ശാന്തി. കണ്ണും നട്ട് കുട്ടികള് ഇരിക്കുകയാണ്. ബാബ ആത്മാക്കളേയും ഈ ശരീരത്തിനേയും നോക്കുകയാണ്. കുട്ടികളും നോക്കുകയാണ്. കാണുന്നതിലാണോ ആനന്ദം അഥവാ കേള്ക്കുന്നതിലാണോ? എന്തുകൊണ്ടെന്നാല് ധാരാളം കേട്ടിട്ടുണ്ടല്ലോ. ധാരാളം ജ്ഞാനം കേട്ടിട്ടുണ്ടല്ലോ. നിങ്ങള് നമ്പര്വണ് ഭക്തരാണ്. ഏറ്റവുമധികം ഭക്തി ചെയ്തിട്ടുള്ളതും നിങ്ങളാണ്. വേദം, ശാസ്ത്രം, ഗ്രന്ഥം, ഗീത, ഗായത്രി, ജപം, തപസ്സ് തുടങ്ങിയവ എല്ലാം പഠിച്ചിട്ടുണ്ട്, ധാരാളം കേള്ക്കുന്നുണ്ട്. ബാബ മനസ്സിലാക്കി തരികയാണ് – എന്നു മുതലാണ് ഇതെല്ലാം കേള്ക്കാന് ആരംഭിച്ചത്? എപ്പോഴാണോ ഇതെല്ലാം രചിച്ചത് അപ്പോള് മുതല് ധാരാളം കേട്ടതാണ്. ബാക്കി ബാബയുമായി കൂടിക്കാഴ്ചയും ദൃഷ്ടിയും ഇപ്പോഴാണ് ലഭിക്കുന്നത്. ദൃഷ്ടിയിലൂടെ സായൂജ്യം നേടുന്നുണ്ട്. ഇങ്ങനെ ഒരു ശ്ലോകം ഉണ്ട് – ദൃഷ്ടിയിലൂടെ സായൂജ്യം നല്കുന്ന ഗുരുവുമാണ്, സജിനിമാരുടെ സ്വാമിയുമാണ്. ബാബയുടെ കണ്ണുകള്ക്ക് സമീപത്താണ് ഇരിക്കുന്നത്, ദൃഷ്ടിയിലൂടെ തന്നെ ബാബയെ അറിയുകയും ചെയ്തു അതായത് നമുക്ക് ഈ അച്ഛനിലൂടെയാണ് വിശ്വത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നത്. ബാബയെ നോക്കുമ്പോള് മനസ്സ് സന്തോഷിക്കും എന്തുകൊണ്ടെന്നാല് ബാബയില് നിന്നാണ് എല്ലാം ലഭിക്കുന്നത്. ബാബയില് എല്ലാം അടങ്ങിയിട്ടുണ്ട്. എപ്പോഴാണോ ബാബയെ ലഭിച്ചത്, ദൃഷ്ടിയുടെ സമീപത്ത് ഇരിക്കുമ്പോള് തീര്ച്ചയായും കുട്ടികള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയുടെ ലഹരി വര്ദ്ധിക്കുക തന്നെ ചെയ്യും. ആദ്യം ബാബയുടെ ലഹരി, പിന്നെ സമ്പത്ത് അതായത് ചക്രവര്ത്തി പദവിയുടെ ലഹരി. നമുക്ക് അറിയാം നമ്മള് ഇപ്പോള് ബാബയുടെ സമീപത്താണ് ഇരിക്കുന്നത്. ദേഹാഭിമാനം ഇല്ലാതാവുകയാണ്. നമ്മള് ആത്മാക്കള് ഈ ശരീരത്തോടൊപ്പം ചക്രം കറങ്ങുകയാണ്, പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് ഇപ്പോള് നമ്മുടെ ബാബയും സന്മുഖത്തില് ഇരിക്കുന്നുണ്ട്. ബാബയോടൊപ്പം സമ്പത്തിനെ കുറിച്ചുള്ള സന്തോഷമുണ്ടാകും. കുട്ടികള് വലുതായാല് അവരുടെ ബുദ്ധിയിലുണ്ടാകും ഞാന് വക്കീലിന്റെ, എഞ്ചിനീയറുടെ, ചക്രവര്ത്തിയുടെ കുട്ടിയാണ്. ഞാന് രാജ്യത്തിന്റെ അധികാരിയാണ്. ഇവിടെ നിങ്ങള്ക്കറിയാം ബാബയില് നിന്നും നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുകയാണ്. ബാബയെ കാണുന്നതിലൂടെ കുട്ടികള്ക്ക് സ്ഥായിയായ സന്തോഷം ഉണ്ടായിരിക്കണം, ഇതിനെയാണ് ആത്മീയ സല്ലാപം എന്നു പറയുന്നത്. ആരാണോ സര്വ്വരുടേയും പരമപിതാവ്, ആ അച്ഛനാണ് ആത്മാക്കളോട് സംസാരിക്കുന്നത്. ആത്മാവ് ഈ ശരീരത്തിലൂടെ കേള്ക്കുകയാണ്. ഇത് ഒരു പ്രാവശ്യം മാത്രമാണ് സംഭവിക്കുന്നത് അതായത് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് എപ്പോഴാണോ ബാബ വരുന്നത്, ബാബയില് നിന്നും ദൃഷ്ടി ലഭിക്കുന്നത് അപ്പോള് 21 ജന്മങ്ങളിലേക്ക് സമ്പത്ത് നല്കുകയാണ്. ഇത് നിങ്ങള് കുട്ടികള്ക്ക് ഓര്മ്മ ഉണ്ടായിരിക്കണം. കുട്ടികള് മറന്നു പോകുന്നുണ്ട്, എന്നാല് ഇത് മറക്കരുത്. ബാബയുടെ കണ്ണുകളുടെ അടുത്ത് ഇരിക്കുമ്പോഴാണ് ഞാന് ബാബയുടെ സമീപത്താണ് എന്ന് മനസ്സിലാക്കുന്നത്. ബാബയെ നോക്കുന്നതിലൂടെ അളവില്ലാത്ത സന്തോഷം ഉണ്ടാകും അതോടൊപ്പം ബാബയിരുന്ന് പുതിയ പുതിയ പോയിന്റുകള് മനസ്സിലാക്കി തരികയാണ്. കുട്ടികള്ക്ക് ബാബയോട് പൂര്ണ്ണമായ സ്നേഹം ഉണ്ടായിരിക്കണം. ആത്മാവ് തന്റെ മനസ്സിനെ പൂര്ണ്ണമായും ബാബയില് വച്ചിരിക്കുകയാണ് എന്തുകൊണ്ടെന്നാല് വേര്പിരിഞ്ഞ് ഇരുന്നതാണല്ലോ. അനേക പ്രകാരത്തിലുള്ള ദുഃഖം കണ്ടിട്ടുണ്ട്. ഇപ്പോള് സന്മുഖത്ത് ഇരിക്കുകയാണ് അതിനാല് ബാബയെ കണ്ട് നിങ്ങള് ഹര്ഷിതമായിരിക്കണം. ബാബയുടെ സന്മുഖത്തില് ഇരിക്കുമ്പോഴാണോ ഹര്ഷിതരാകുന്നത് അതോ ബാബയുടെ അടുത്ത് നിന്ന് ദൂരെ പോയാലും നിങ്ങള് അത്രയും ഹര്ഷിതരാണോ? വിവേകം പറയുകയാണ് പുറത്ത് നിന്നും ധാരാളം കാര്യങ്ങള് കേള്ക്കുന്നുണ്ട് അതിനാലാണ് ബുദ്ധി മറ്റു ഭാഗങ്ങളിലേക്ക് പോകുന്നത്. കുട്ടികള് ഇപ്പോള് മധുബനിലാണ് ഇരിക്കുന്നത്, സന്മുഖത്ത് ഇരുന്ന് കേള്ക്കുകയാണ്. സ്നേഹത്തോടെ ബാബ ആകര്ഷിക്കുകയാണ്. നോക്കൂ, നിങ്ങളുടെ ബാബ എത്ര മധുരവും സ്നേഹിയുമാണ്. നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് പോകാന് യോഗ്യരാക്കുകയാണ്. കുട്ടികള്സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് ഡ്രാമയനുസരിച്ച് എല്ലാം നഷ്ടപ്പെടുത്തി. രാജ്യം നഷ്ടപ്പെടുത്തുകയും വീണ്ടും നേടുകയും ചെയ്യും, ഇത് വലിയ കാര്യമൊന്നുമല്ല. നിങ്ങളാണ് ഈ കാര്യങ്ങള് മനസ്സിലാക്കുന്നത്. ലോകത്തില് കോടികണക്കിന് മനുഷ്യരുണ്ട്, പക്ഷെ കോടിയില് ചിലരാണ് എന്നെ തിരിച്ചറിയുന്നത്. ഞാന് എന്താണ്, ഞാന് എങ്ങനെയാണ്, എന്നില് നിന്നും എന്താണ് പ്രാപ്തമാവുക? ഇതെല്ലാം മനസ്സിലാക്കിയിട്ട് പോലും മായ മറപ്പിക്കുന്നു എന്നതാണ് അത്ഭുതം. സന്മുഖത്ത് ഉള്ളവരെ മായ മറപ്പിക്കുന്നില്ല എന്നുമല്ല. സന്മുഖത്ത് ഉള്ളവരെയും മായ മറപ്പിക്കുന്നുണ്ട്. പൂര്ണ്ണമായും ശിവബാബയില് സ്നേഹം ഉണ്ടായിരിക്കണം. സ്നേഹത്തെ എങ്ങനെ വര്ദ്ധിപ്പിച്ച് ബാബയില് നിന്നും ഉയര്ന്ന സമ്പത്ത് നേടും? സേവനം ചെയ്യൂ. ബാബ കുട്ടികളുടെ സേവനം ചെയ്യുകയാണ്. കുട്ടികള്ക്കറിയാം, ദൂരദേശത്തില് നിന്നാണ് ബാബ വന്നിരിക്കുന്നത്. നിശ്ചയബുദ്ധികളായ കുട്ടികള്ക്ക് ഒരിക്കലും ഇളക്കം വരരുത്. ആശയക്കുഴപ്പത്തില് വരരുത്, പക്ഷെ മായ വളരെ ശക്തിശാലിയാണ്. ബാബ അലങ്കാരം ചെയ്യിപ്പിക്കുകയാണ്. മനുഷ്യനെ ദേവതയാക്കുകയാണ്. ഇത് ദേവതയാകുന്നതിനുള്ള വിദ്യാലയമാണ്. പവിത്രമായ ലോകത്തിന്റെ അധികാരി ആകുന്നതിന് പരിശ്രമം ഉണ്ട്. എന്നെ ഓര്മ്മിക്കൂ എന്നാണ് ബാബ പറയുന്നത്. മനുഷ്യര് മരിക്കുന്ന സമയമാകുമ്പോള് രാമനെ ഓര്മ്മിക്കൂ എന്ന് പറയാറുണ്ട്. പക്ഷെ രാമനെ അറിയില്ലെങ്കില് ആ ഓര്മ്മയിലൂടെ എന്താണ് പ്രയോജനം. നിങ്ങള്ക്ക് ബാബയുടെ പൂര്ണ്ണമായ തിരിച്ചറിവ് ലഭിച്ചു. നിങ്ങള് ശിവബാബയുടെ അടുത്തേക്കാണ് വരുന്നത്. ബാബ നിരാകാരനാണ്, രചയിതാവാണ്. എങ്ങനെ രചിക്കും? പ്രജാപിതാ ബ്രഹ്മാവിനേയും രചയിതാവെന്ന് പറയാറുണ്ട്, മനുഷ്യ സൃഷ്ടി ഉണ്ടായത് ബ്രഹ്മാവിലൂടെയാണ് എന്ന് പറയാറുണ്ട്, അതുകൊണ്ടാണ് പ്രജാപിതാ ബ്രഹ്മാവ് എന്ന് പറയുന്നത്. നിങ്ങള് ഇപ്പോള് ബ്രാഹ്മണനായിരിക്കുന്നു. നിങ്ങള് ആത്മാക്കള്ക്ക് നല്ല രീതിയില് അറിയാം നമ്മള് ശിവബാബയുടെ പേരക്കുട്ടികളും, ബ്രഹ്മാബാബയുടെ കുട്ടികളുമാണ്. നമ്മുടെ വികര്മ്മം വിനാശമാകണമെന്നും, വിജയ മാലയില് അടുത്ത മുത്തായി കോര്ക്കപ്പെടണം എന്നും നിങ്ങള് കുട്ടികള് ആഗ്രഹിക്കുന്നുണ്ട്, അതിനാല് ബാബയെ വളരെയധികം ഓര്മ്മിക്കണം. പിന്നെ നിങ്ങള് കര്മ്മയോഗികളാണ്. വീട് സംരക്ഷിച്ചും പവിത്രമായി കഴിയണം, കമല പുഷ്പ സമാനം കഴിയണം. ഈ ഉദാഹരണം സന്യാസിമാരുടേതല്ല. അവര്ക്ക് ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും പവിത്രമായി കഴിയാന് സാധിക്കില്ല. അതിനാല് ആരോടും പറയുവാനും സാധിക്കില്ല. ആര് എങ്ങനെയാണോ ജീവിക്കുന്നത്, അവര് മറ്റുള്ളവരേയും അതുപോലെ തന്നെ ആക്കി തീര്ക്കും. കമല പുഷ്പ സമാനം പവിത്രമായി ജീവിക്കൂ എന്ന് സന്യാസിമാര്ക്ക് പറയുവാന് കഴിയില്ല. അഥവാ ബ്രഹ്മത്തെ ഓര്മ്മിക്കൂ എന്ന് പറഞ്ഞാലും അതും നടക്കുകയില്ല. പറയും നിങ്ങള് വീട് ഉപേക്ഷിച്ച് വന്നവരാണല്ലോ, ഞങ്ങള് എങ്ങനെ ഉപേക്ഷിക്കും. നിങ്ങള്ക്കേ ഗൃഹസ്ഥത്തില് കഴിയാന് സാധിക്കുന്നില്ലെങ്കില് പിന്നെ മറ്റുള്ളവരോട് എങ്ങനെ പറയും. അവര്ക്ക് രാജയോഗത്തിന്റെ ശിക്ഷണം നല്കാന് കഴിയുകയില്ല. ഇപ്പോള് നിങ്ങള് സര്വ്വ ധര്മ്മങ്ങളില് ഉള്ളവരുടേയും രഹസ്യത്തെ മനസ്സിലാക്കി. ഓരോ ധര്മ്മത്തിനും അതിന്റെ സമയത്ത് വരണം. കലിയുഗം കഴിഞ്ഞ് സത്യയുഗം വരും. സത്യയുഗത്തിന് ആദി സനാതന ദേവി ദേവതാ ധര്മ്മമാണ് വേണ്ടത്, മറ്റു ധര്മ്മങ്ങളില് ഉള്ളവരെ ദേവതയാക്കാന് കഴിയുകയില്ല. അവര്ക്ക് മുക്തിയിലേക്കാണ് പോകേണ്ടത്, സുഖം ഉള്ളത് സ്വര്ഗ്ഗത്തിലാണ്. എപ്പോള് നമ്മള് ദേവി ദേവതകളാകുന്നോ അപ്പോള് മറ്റു ധര്മ്മങ്ങളില് ഉള്ളവര് മുക്തിയിലായിരിക്കും. ഏതുവരെ നമ്മള് ജീവന്മുക്തിധാമമായ സ്വര്ഗ്ഗത്തിലേക്ക് പോകുന്നില്ലയോ അതുവരെ ആര്ക്കും മുക്തിയിലേക്ക് പോകാന് കഴിയുകയില്ല. സ്വര്ഗ്ഗവും നരകവും ഒരുമിച്ച് ഉണ്ടാകുകയില്ല. നമ്മള് ജീവന്മുക്തിയുടെ സമ്പത്ത് പ്രാപ്തമാക്കും അപ്പോള് ജീവന്ബന്ധനത്തില് ആരും ഉണ്ടാകുകയില്ല. നിങ്ങള്ക്ക് അറിയാം ഇത് സംഗമ സമയമാണ്. നിങ്ങള് തന്നെയാണ് കല്പത്തിന്റെ സംഗമത്തില് ബാബയുമായി കൂടിക്കാഴ്ച നടത്തുന്നത്, വേറെയാരും കണ്ടുമുട്ടുന്നില്ല. ഇത് കലിയുഗമാണെന്ന് മറ്റുള്ളവര് മനസ്സിലാക്കുന്നുണ്ട്. നമ്മളിപ്പോള് കലിയുഗത്തിലല്ല. ബാബയില് നിന്നും സ്വര്ഗ്ഗത്തിലേക്കുള്ള സമ്പത്ത് നേടുകയാണ്. നമ്മള് ജീവിച്ചിരിക്കെ മരിച്ച് ബാബയുടേതായി. ആരാണോ ദത്തെടുക്കപ്പെട്ടത് അവര്ക്ക് രണ്ട് സ്ഥലങ്ങളേയും കുറിച്ച് അറിയും. എവിടെയായിരുന്നു ആദ്യമുണ്ടായിരുന്നത്, ഇപ്പോള് ആരുടേതായി മാറി. അവര്ക്ക് തന്റെ രണ്ടു ഭാഗത്തുമുള്ള മിത്ര സംബന്ധികളെ അറിയും. നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ പഴയ ലോകത്തില് നിന്നും നങ്കൂരം എടുത്തു കഴിഞ്ഞു. നമ്മള് ഇപ്പോള് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ ലോകവുമായി നമുക്ക് ഒരു ബന്ധവുമില്ല. ഭഗവാന് തന്റെ കുട്ടികളോട് അഥവാ പരംപിതാ പരമാത്മാവ് തന്റെ സാളിഗ്രാമുകളായ കുട്ടികളോട് സംസാരിക്കുകയാണ്. ഭഗവാന് വരണം, പക്ഷെ ആരും അറിയുന്നില്ല. ബാബയെ അറിയാത്തതു കൊണ്ട് സംശയത്തിലാണ്. ഇത്രയും സഹജമായ കാര്യത്തെ പോലും ആരും മനസ്സിലാക്കുന്നില്ല. ഓര്മ്മിക്കുന്നുണ്ട്. നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കള് ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുകയാണ്. നമ്മള് പരംധാമത്തില് നിന്നാണ് വന്നത്. അവിടെ പരംപിതാ പരമാത്മാവും വസിക്കുന്നുണ്ട്. മനുഷ്യര്ക്ക് ആത്മാവിനെ കുറിച്ചോ പരമാത്മാവിനെ കുറിച്ചോ ഒന്നുമറിയില്ല. എങ്ങനെയാണ് ഭഗവാന് വന്ന് കൂടിക്കാഴ്ച നടത്തുക? എന്താണ് ചെയ്യുക? ഒന്നും അറിയുന്നില്ല. ഗീതയില് മുഴുവനും തെറ്റാണ് എഴുതിയിരിക്കുന്നത്. പേര് തന്നെ മാറ്റി എഴുതിയിട്ടുണ്ട്. ബാബ ചോദിക്കുകയാണ് നിങ്ങള് എന്നെ അറിയുന്നുണ്ടല്ലോ? കൃഷ്ണന് എന്നെ അറിയുമോ എന്നൊന്നും ചോദിക്കില്ല. കാരണം മുഴുവന് ലോകത്തിനും കൃഷ്ണനെ കുറിച്ച് അറിയാം. കൃഷ്ണന് ജ്ഞാനം നല്കാന് കഴിയുകയില്ല. ഭഗവാന് രൂപം മാറി വരും എന്നാല് കൃഷ്ണനാകില്ല. ബാബ മനുഷ്യ ശരീരത്തിലേക്ക് വരും, കൃഷ്ണന്റെ ശരീരത്തിലേക്ക് വരില്ല. ഇതാണ് ബ്രഹ്മാവ്. എന്നാല് ഇത് കൃഷ്ണന്റെ ആത്മാവ് തന്നെയാണ്. കേവലം ചെറിയ കാര്യത്തിലാണ് തെറ്റ് വരുത്തിയിരിക്കുന്നത്. ഇതാണ് കൃഷ്ണന്റെ 84-ാമത്തെ ജന്മത്തിലെ ആത്മാവ്, വീണ്ടും ആദിയില് കൃഷ്ണനായി മാറും. അന്തിമ ജന്മത്തില് കൃഷ്ണന്റെ പദവി പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇത് എത്ര ഗുപ്തമായ കാര്യങ്ങളാണ്. ചെറിയ കാര്യങ്ങള് മറന്നു പോയി, അതിലൂടെ എത്ര തെറ്റു സംഭവിച്ചു.

നിങ്ങള്ക്കറിയാം നമ്മള് കൃഷ്ണന്റെ കുലത്തിലേതാണ്. ഇപ്പോള് ശിവബാബയില് നിന്നും രാജ്യഭാഗ്യം നേടുകയാണ്. നമ്മുടെ ബുദ്ധിയില് കൃഷ്ണനല്ല ഇരിക്കുന്നത്. മനുഷ്യര് കൃഷ്ണ ഭഗവാനുവാചാ എന്നാണ് പറയുന്നത്. ഒന്നും തെളിയുന്നില്ല. ഗീതയില് കാണിക്കുന്നത് പാണ്ഡവരാണ് അവസാനം അവശേഷിച്ചത്. കല്പത്തിന്റെ ആയുസ് പോലും ലക്ഷകണക്കിന് വര്ഷം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്രയും സഹജമായ കാര്യത്തെ പോലും മനുഷ്യര് മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് സൂചനയിലൂടെ തന്നെ മനസ്സിലാക്കാന് കഴിയുന്നുണ്ട് അതായത് നമ്മള് സൂര്യവംശി കുലത്തില് ഉള്ളവരായിരുന്നു, ഇപ്പോള് സൂര്യവംശത്തില് നിന്നും ശൂദ്രവംശത്തിലേക്ക് വന്നിരിക്കുകയാണ്. പിന്നെ ബ്രാഹ്മണനില് നിന്നും ദേവതയാവുകയാണ്. വര്ണ്ണങ്ങളേയും ബുദ്ധിയില് വെക്കണം. അവര് വര്ണ്ണങ്ങളേയും പകുതി ആക്കി മാറ്റി. കുടുമി ബ്രാഹ്മണനേയും ശിവബാബയേയും മറന്നു പോയി. ബാക്കി ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രനേയെല്ലാം കാണിച്ചിട്ടുണ്ട്. തീര്ച്ചയായും ബ്രാഹ്മണര് വേണമല്ലോ. ബ്രഹ്മാവിന്റെ സന്താനങ്ങള് എവിടെ പോയിരിക്കുകയാണ്. ഇത് ആരുടേയും ബുദ്ധിയില് ഇരിക്കുന്നില്ല. നിങ്ങള്ക്ക് ബാബ നല്ല രീതിയില് മനസ്സിലാക്കി തരുകയാണ്, നിങ്ങള്ക്ക് ബുദ്ധിയില് നല്ല രീതിയില് ധാരണ ചെയ്യണം. ഏത് ജ്ഞാനമാണോ ബാബയുടെ ബുദ്ധിയില് ഉള്ളത് അത് നിങ്ങളിലും ഉണ്ടായിരിക്കണം. ഞാന് നിങ്ങള് ആത്മാക്കളെ തനിക്കു സമാനമാക്കി മാറ്റുകയാണ്. ഏതൊരു സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമാണോ എന്നിലുള്ളത്, അത് നിങ്ങളുടെ ബുദ്ധിയിലും ഉണ്ട്. ബുദ്ധിവാനെയാണ് വേണ്ടത്. ബാബയുടെ കൂടെ യോഗം വെക്കണം അതോടൊപ്പം ഇടയ്ക്കിടയ്ക്ക് വിചാര സാഗര മഥനവും ചെയ്യണം. നിങ്ങള് ഇപ്പോള് സന്മുഖത്തിലാണ്. മനസ്സിലാക്കുന്നുണ്ട് ബാബ വളരെ സഹജമായി മനസ്സിലാക്കി തരികയാണ്. പറയുന്നുണ്ട് ആത്മാവും പരമാത്മാവും…… സദ്ഗുരുവായ ബാബ ദല്ലാളിന്റെ രൂപത്തില് പഠിപ്പിക്കുകയാണ്. ദല്ലാള് അഥവാ കച്ചവടക്കാരന്. ബാബ ഈ ശരീരത്തിലൂടെ നിങ്ങളെ കൊണ്ട് കച്ചവടം ചെയ്യിക്കുകയാണ്. നിങ്ങള്ക്കറിയാം ദല്ലാളിനെ ഓര്മ്മിക്കേണ്ട കാര്യമില്ല. ദല്ലാളിലൂടെ ശിവബാബയുമായി നമ്മുടെ വിവാഹ നിശ്ചയം നടന്നു കഴിഞ്ഞു. നിങ്ങളെല്ലാവരും ഇടയിലുള്ള ദല്ലാളുകളാണ്. ചോദിക്കുന്നു പരംപിതാ പരമാത്മാവുമായി എന്തു സംബന്ധമാണ് ഉള്ളത്? നിങ്ങള് നിശ്ചയം ചെയ്യിക്കുന്നതിനുള്ള യുക്തി രചിക്കുകയാണ്. പിന്നെ പ്രജാപിതാവ് എന്ന പേരും നല്കിയിട്ടുണ്ട്. സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. സ്വര്ഗ്ഗത്തിന്റെ രചയിതാവ് ബാബയാണ്. ജീവാത്മാക്കളുടെ പരമാത്മാവുമായി വിവാഹനിശ്ചയം നടക്കുകയാണ്. നിശ്ചയം നടത്തിയിട്ടുണ്ട്, സമ്പത്ത് നേടിയിരുന്നു വീണ്ടും ഇപ്പോള് നേടുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മുടെ കല്പകല്പത്തിലെ കല്പത്തിന്റെ സംഗമയുഗത്തിലെ ജോലി ഇതാണ്, മറ്റു ആത്മാക്കളുടേയൊന്നും പരമാത്മാവുമായി വിവാഹനിശ്ചയം നടത്തുന്നില്ല. വിശ്വത്തിന്റെ അധികാരികളാകുന്നവരുമായാണ് വിവാഹ നിശ്ചയം പരമാത്മാവ് നടത്തുന്നത്. ഇത് ഉയര്ന്നതിലും ഉയര്ന്ന ആത്മീയ വിവാഹനിശ്ചയമാണ്. ആത്മീയ വിവാഹനിശ്ചയം നടത്താന് കല്പകല്പം ബാബയില് നിന്നാണ് പഠിക്കുന്നത്. കല്പകല്പം ഇങ്ങനെ നടക്കും. കല്പകല്പം തീര്ച്ചയായും മനുഷ്യനില് നിന്നും ദേവതയാകും. ദേവത വീണ്ടും മനുഷ്യനാകും. മനുഷ്യന് മനുഷ്യന് തന്നെയായിരിക്കും. പക്ഷെ എന്തിനാണ് എഴുതിയത് – മനുഷ്യനെ ദേവതയാക്കി…..എന്തുകൊണ്ടെന്നാല് ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. നിങ്ങള്ക്കറിയാം ഈ വിവാഹനിശ്ചയത്തിലൂടെ നമ്മള് മനുഷ്യനില് നിന്നും ദേവതയാകും. എല്ലാവരും പറയുന്നുണ്ട് ക്രിസ്തുവിന് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു, പക്ഷെ ബുദ്ധിയിലേക്ക് വരുന്നില്ല. ഭാരതം ആദ്യം സ്വര്ഗ്ഗമായിരുന്നു, ഇപ്പോഴും എത്രയാണ് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നത്. പക്ഷെ സര്വ്വരുടേയും ഇറങ്ങുന്ന കലയാണ് ഇപ്പോള്. നമ്മുടേത് ഉയരുന്ന കലയാണ്. ഉയരുന്ന കലക്ക് ഒരു നിമിഷത്തിന്റെ കാര്യമാണ് ഉള്ളത്. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരിക്കലും ഒരു കാര്യത്തിലും ആശയക്കുഴപ്പത്തില് വന്ന് നിശ്ചയത്തില് കീഴ്മേല് വരരുത്. വീട് സംരക്ഷിച്ചും, കര്മ്മയോഗിയായി കഴിയണം. വിജയമാലയില് സമീപത്ത് വരുന്നതിന് വേണ്ടി തീര്ച്ചയായും പവിത്രമാകണം.

2) ബുദ്ധിവാന് ആകുന്നതിന് ജ്ഞാനത്തിന്റെ വിചാര സാഗര മഥനം ചെയ്യണം. സദാ സേവനത്തില് തല്പരരായിരിക്കണം. തനിക്കു സമാനമാക്കി മാറ്റുന്ന സേവനം ചെയ്യണം.

വരദാനം:-

പലകുട്ടികളും പറയാറുണ്ട് എനിക്ക് ഈ ഗുണമുണ്ട്, എന്റെ ശക്തിയാണ്, പരമാത്മാ ദാനത്തെ എന്റേതെന്ന് കരുതുക ഇത് മഹാപാപമാണ്. പല കുട്ടികളും സാധാരണ ഭാഷയില് പറയുന്നു എന്റെ ഈ ഗുണത്തെ, എന്റെ ബുദ്ധിയെ ഉപയോഗിക്കുന്നില്ല, എന്നാല് എന്റേതെന്ന് പറയുകയെന്നാല് മലിനമാകുക – ഇതും ചതിവാണ്, അതുകൊണ്ട് ഈ പരിധിയുള്ള എന്റേതിനെ അര്പ്പണം ചെയ്ത് സദാ ബാബാ ശബ്ദം ഓര്മ്മയുണ്ടായിരിക്കണം, അപ്പോള് പറയും പരിധിയില്ലാത്ത വൈരാഗി ആത്മാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top