29 May 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
28 May 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ചിന്തയിലും കര്മ്മത്തിലും സമാനത കൊണ്ടു വരിക തന്നെയാണ് പരമാത്മ സ്നേഹത്തെ നിറവേറ്റുക
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ബാപ്ദാദ തന്റെ സര്വ്വ സ്വരാജ്യ അധികാരി കുട്ടികളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു കാരണം സ്വരാജ്യ അധികാരി തന്നെയാണ് അനേക ജന്മം വിശ്വ രാജ്യ അധികാരിയാകുന്നത്. അതിനാല് ഇന്ന് ഡബിള് വിദേശി കുട്ടികളോട് ബാപ്ദാദ സ്വരാജ്യത്തിലെ കാര്യങ്ങള് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഓരോ രാജ്യധികാരിയുടെ രാജ്യം നല്ല രീതിയിലാണോ പൊയ്ക്കൊണ്ടിരിക്കുന്നത്? നിങ്ങളുടെ രാജ്യഭരണത്തിനു സഹായിക്കുന്നവര്, സഹയോഗി സാഥി, സദാ സമയത്ത് യഥാര്ത്ഥ രീതിയിലൂടെ സഹയോഗം നല്കി കൊണ്ടിരിക്കുന്നുണ്ടോ- ഇടയ്ക്കിടയ്ക്ക് ചതിക്കുന്നുണ്ടോ? സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള കര്മ്മേന്ദ്രിയങ്ങള് സര്വ്വരും നിങ്ങളുടെ ഓര്ഡര് അനുസരിച്ചാണോ നടക്കുന്നത്? ആര്ക്ക് ഏത് സമയത്ത് എന്ത് ഓര്ഡര് ചെയ്താലും അതേ സമയത്ത് അതേ വിധിയിലൂടെ നിങ്ങളുടെ സഹയോഗിയായി തീരുന്നുണ്ടോ? ദിവസവും തന്റെ രാജ്യ ദര്ബാര് കൂടുന്നുണ്ടോ? രാജ്യത്തിലെ ഇന്ദ്രിയങ്ങള് 100 ശതമാനം ആജ്ഞാകാരി, വിശ്വസ്ഥര്, എവര്റെഡിയാണോ? എന്താണ് വിശേഷം? നല്ലതാണോ അതോ വളരെ നല്ലതാണോ അതോ വളരെ വളരെ നല്ലതാണോ? രാജ്യ ദര്ബാര് നല്ല രീതിയിലൂടെ സദാ സഫലമാകുന്നുണ്ടോ അതോ ഇടയ്ക്കിടയ്ക്ക് സഹയോഗി കര്മ്മേന്ദ്രിയങ്ങള് ചഞ്ചലത കാണിക്കുന്നുണ്ടോ? ഈ പഴയ ലോകത്തിലെ രാജ്യ സഭയിലെ കാര്യങ്ങള് നല്ല രീതിയില് അറിയാമല്ലോ- നിയമവുമില്ല, ഓര്ഡറിലുമല്ല. എന്നാല് നിങ്ങളുടെ രാജ്യ ദര്ബാര് നിയമമനുസരിച്ചുമാണ്, സദാ ഹാം ജിയാണ്- ഈ ഓര്ഡറില് നടക്കുന്നു. എത്രത്തോളം രാജ്യ അധികാരി ശക്തിശാലിയാണോ അത്രയും രാജ്യ സഹയോഗി കര്മ്മേന്ദ്രിയങ്ങളും സ്വതവേ തന്നെ സദാ സൂചനയനുസരിച്ച് നടക്കുന്നു, രാജ്യധികാരി ഓര്ഡര് ചെയ്തു- ഇത് കേള്ക്കരുത്, ഇത് ചെയ്യരുത്, പറയരുത്, എങ്കില് സെക്കന്റില് സൂചനയനുസരിച്ച് കാര്യം ചെയ്യണം. നിങ്ങള് ഓര്ഡര് ചെയ്തു- കാണരുത് എന്ന്, എന്നാല് കണ്ടിട്ട് പിന്നെ തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് മാപ്പ് ചോദിക്കുന്നു. ചെയ്തതിന് ശേഷം ചിന്തിച്ചുവെങ്കില് അവരെ വിവേകശാലി സാഥിയെന്ന് പറയുമോ? മനസ്സിന് ഓര്ഡര് ചെയ്തു- വ്യര്ത്ഥം ചിന്തിക്കരുത്, സെക്കന്റില് ഫുള്സ്റ്റോപ്പ്, രണ്ട് സെക്കന്റ് പോലും എടുക്കുന്നില്ല. ഇതിനെയാണ് പറയുന്നത്- യുക്തിയുക്തമായ രാജ്യ ദര്ബാര്. അങ്ങനെ രാജ്യ അധികാരിയായോ? ദിവസവും രാജ്യ ദര്ബാര് കൂടുന്നുണ്ടോ അതോ ഓര്മ്മ വരുമ്പോഴാണോ ഓര്ഡര് നല്കുന്നത്? ദിവസവും ദിനം സമാപ്തമാകുമ്പോള് തന്റെ സഹയോഗി കര്മ്മേന്ദ്രിയങ്ങളെ ചെക്ക് ചെയ്യൂ ഏതെങ്കിലും കര്മ്മേന്ദ്രിയത്തിലൂടെ അടിക്കടി തെറ്റ് ഉണ്ടാകുന്നുവെങ്കില് തെറ്റായ കാര്യം ചെയ്ത് ചെയ്ത് സംസ്ക്കാരം പക്കാ ആകുന്നു. പിന്നെ പരിവര്ത്തനപ്പെടുത്തുന്നതില് സമയവും പരിശ്രമവും വേണ്ടി വരുന്നു. അതേ സമയത്ത് ചെക്ക് ചെയ്തു, പരിവര്ത്തനപ്പെടാനുള്ള ശക്തി നല്കിയെങ്കില് സദാ കാലത്തേക്ക് ശരിയാകും. ഇത് തെറ്റാണ്, ശരിയല്ല എന്ന് അടിക്കടി ചെക്ക് ചെയ്യുന്നു, അതിനെ പരിവര്ത്തപ്പെടുത്താനുള്ള യുക്തി അഥവാ നോളേജിന്റെ ശക്തി നല്കിയില്ലായെങ്കില് കേവലം അടിക്കടി ചെക്ക് ചെയ്യുന്നതിലൂടെ മാത്രം പരിവര്ത്തനപ്പെടില്ല, അതിനാല് ആദ്യം സദാ കര്മ്മേന്ദ്രിയങ്ങളെ നോളേജിന്റെ ശക്തിയിലൂടെ പരിവര്ത്തനപ്പെടുത്തൂ. ഇത് തെറ്റാണെന്ന് മാത്രം ചിന്തിക്കരുത്. എന്നാല് ശരിയെന്താണ്, ശരിയായതനുസരിച്ച് നടക്കുന്നതിനുള്ള വിധി സ്പഷ്ടമായിരിക്കണം. മറ്റുള്ളവരോട് പറഞ്ഞു കൊണ്ടിരിക്കുകയാണെങ്കില് പറയുന്നതിലൂടെ പരിവര്ത്തനപ്പെടില്ല എന്നാല് പറയുന്നതിനോടൊപ്പം വിധി സ്പഷ്ടമാക്കൂവെങ്കില് സിദ്ധി ഉണ്ടാകും. സ്വരാജ്യത്തെ നിയന്ത്രിക്കുന്നതില് സഫലമായവര്ക്ക്, ഇത് സഫലതമായ രാജ്യ അധികാരിയുടെ ലക്ഷണമാണ്, അവര് സദാ തന്റെ പുരുഷാര്ത്ഥത്തിലും അതോടൊപ്പം സംബന്ധ സമ്പര്ക്കത്തില് വരുന്ന ആത്മാക്കളും സദാ ആ സഫലമായ ആത്മാക്കളില് സന്തുഷ്ടരായിരിക്കും, സദാ ഹൃദയത്തില് നിന്നും ആ ആത്മാവിനെ പ്രതി നന്ദി വന്നു കൊണ്ടിരിക്കും. സര്വ്വരുടെയും ഹൃദയത്തില് നിന്നും, സദാ ഹൃദയത്തിന്റെ നാദത്തിലൂടെ ആഹാ ആഹാ എന്ന ഗീതം മുഴങ്ങി കൊണ്ടിരിക്കും, അവരുടെ ചെവികളില് സര്വ്വരിലൂടെ ഈ ആഹാ ആഹാ എന്ന നന്ദി സൂചകമായ സംഗീതം കേള്ക്കാന് സാധിക്കും. ഈ ഗീതം ഓട്ടോമാറ്റിക്ക് ആണ്, ഇതിന് വേണ്ടി ടേപ്പ് റിക്കാര്ഡര് ആവശ്യമില്ല. ഇതിനായി യാതൊരു സാധനങ്ങളുടെയും ആവശ്യമില്ല. ഇത് മധുരമായ ഗീതമാണ്. അതിനാല് അങ്ങനെയുള്ള സഫലമായ രാജ്യ അധികാരിയായോ? കാരണം ഇപ്പോഴത്തെ സഫലമായ രാജ്യ അധികാരി ഭാവിയില് സഫലതയുടെ ഫലമായ വിശ്വ രാജ്യം പ്രാപ്തമാക്കും. സമ്പൂര്ണ്ണമായ സഫലതയില്ല, ഇടയ്ക്ക് അങ്ങനെയും ഇങ്ങനെയുമാണ്, ഇടയ്ക്ക് 100 ശതമാനം സഫലതയുണ്ട്, ഇടയ്ക്ക് കേവലം സഫലത മാത്രം. 100 ശതമാനം സഫലതയില്ല എങ്കില് അങ്ങനെയുള്ള രാജ്യ അധികാരി ആത്മാവിന് വിശ്വത്തിന്റെ, രാജ്യ സിംഹാസനം, കിരീടം പ്രാപ്തമാകില്ല എന്നാല് റോയല് പരിവാരത്തില് വരും. ഒന്നുണ്ട് സിംഹാസനസ്ഥര്, രണ്ടാമത്തേത് സിംഹാസനസ്ഥരായ റോയല് പരിവാരം. സിംഹാസനസ്ഥര് അര്ത്ഥം വര്ത്തമാന സമയത്തും സദാ ഡബിള് സിംഹാസനസ്ഥരായിട്ടരിക്കണം. ഡബിള് സിംഹാസനം ഏതാണ്? ഒന്ന് അകാല സിംഹാസനം(ഭൃഗുഡി), രണ്ടാമത്തേത് ബാബയുടെ ഹൃദയ സിംഹാസനം. അതിനാല് ഇപ്പോള് സദാ ഡബിള് സിംഹാസനസ്ഥരായവര്, ഇടയ്ക്ക് ഇടയ്ക്കുള്ളവരല്ല, അങ്ങനെയുള്ള സദാ ഹൃദയസിംഹാസനസ്ഥര് വിശ്വ സിംഹാസനസ്ഥരുമായി തീരുന്നു. ചെക്ക് ചെയ്യൂ- മുഴുവന് ദിനത്തില് ഡബിള് സിംഹാസനസ്ഥരായിരുന്നോ? സിംഹാസനസ്ഥരല്ലായെങ്കില് നിങ്ങളുടെ സഹയോഗി കര്മ്മേന്ദ്രിയങ്ങളും നിങ്ങളുടെ ഓര്ഡര് അനുസരിച്ച് നടക്കില്ല. രാജാവിന്റെ ഓര്ഡര് അനുസരിക്കണമല്ലോ. സിംഹാസനത്തിലിരിക്കാതെ ഓര്ഡര് ചെയ്താല് ആരും അനുസരിക്കുകയില്ല. ഇന്നത്തെ കാലത്ത് സിംഹാസനത്തിന് പകരം കസേരയായി, സിംഹാസനം സമാപ്തമായി. യോഗ്യതയില്ലാതായപ്പോള് സിംഹാസനം നഷ്ടപ്പെട്ടു. കസേരയിലാണെങ്കില് സര്വ്വരും അനുസരിക്കും. കസേരയില്ലായെങ്കില് സര്വ്വരും അംഗീകരിക്കില്ല. നിങ്ങള് കസേരയുള്ള നേതാവല്ലല്ലോ. സ്വരാജ്യ അധികാരി രാജാവാണ്. സര്വ്വരും രാജാക്കന്മാരല്ലേ അതോ ചിലര് പ്രജകളാണോ? രാജയോഗി അര്ത്ഥം രാജാവ്. നോക്കൂ, എത്ര കോടി മടങ്ങ് ഭാഗ്യവാന്മാരാണ്! ലോകം പ്രത്യേകിച്ചും വിദേശം ചഞ്ചലതയിലാണ്. അവര് യുദ്ധത്തിന്റെയും തോല്വിയുടെയും ആശയക്കുഴപ്പത്തിലാണ്. ചിലര് പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു, ചിലര് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു, ചിലര് കാര്യങ്ങള് കേട്ട് അതിന്റെ ചഞ്ചലതയിലിരിക്കുന്നു. അതിനാല് അവര് യുദ്ധത്തിന്റെയും പരാജയത്തിന്റെയും ചഞ്ചലതയിലാണ്, നിങ്ങള് ബാപ്ദാദായുടെ സ്നേഹത്തിലും. പരമാത്മ സ്നേഹം ദൂരെ ദൂരെ നിന്ന് ആകര്ഷിച്ചു കൊണ്ടു വന്നു. എങ്ങനെയുള്ള പരിതസ്ഥിതികളാകട്ടെ പരമാത്മ സ്നേഹത്തിന് മുന്നില് പരിതസ്ഥിതികള്ക്ക് തടസ്സമാകാന് സാധിക്കില്ല. പരമാത്മ സ്നേഹം ബുദ്ധിവാന്മാരുടെയും ബുദ്ധിയായി പരിതസ്ഥിതിയെ ശ്രേഷ്ഠമായ സ്ഥിതിയില് പരിവര്ത്തനപ്പെടുത്തുന്നു. ഡബിള് വിദേശികളിലും നോക്കൂ ആദ്യം പോളണ്ടിലുള്ളവര് എത്ര പ്രയത്നിച്ചിരുന്നു, അസംഭവ്യമായി തോന്നിയത് ഇപ്പോള് എങ്ങനെ അനുഭവപ്പെടുന്നു? റഷ്യയിലുള്ളവരും അസംഭവ്യമെന്നാണ് കരുതിയിരുന്നത്, 24 മണിക്കൂര് ലൈനില് നില്ക്കേണ്ടി വന്നാലും, എത്തി ചേര്ന്നില്ലേ. പ്രയാസം സഹജമായി. അപ്പോള് നന്ദി എന്ന് പറയില്ലേ. ഇങ്ങനെ തന്നെ സദാ നടക്കും. ചിലര് ചിന്തിക്കുന്നു- അന്തിമത്തില് വിമാനം നിറുത്തലാകും, പിന്നെ നമ്മളെങ്ങനെ പോകും? പരമാത്മ സ്നേഹത്തില് ഇത്രയും ശക്തിയുണ്ട്- അതായത് അവരുടെ കണ്ണുകളില് പരമാത്മ സ്നേഹത്തിന്റെ ജാലവിദ്യ കാണിക്കും, അവര് നിങ്ങളെ പറഞ്ഞയക്കാന് പരവശരാകും പക്ഷെ കേവലം സ്നേഹിക്കുന്നവരല്ല, സ്നേഹത്തെ നിറവേറ്റുന്നവരാകണം. നിറവേറ്റുന്ന ആത്മാക്കളോട് ബാബയ്ക്കും പ്രതിജ്ഞയുണ്ട്- അന്തിമം വരെ ഓരോ പ്രശ്നത്തെയും മറി കടക്കുന്നതില് സ്നേഹത്തിന്റെ രീതി നിറവേറ്റി കൊണ്ടിരിക്കും. ഇടയ്ക്കിടയ്ക്ക് സ്നേഹിക്കുന്നവരാകരുത്. സദാ നിറവേറ്റുന്നവര്. സ്നേഹിക്കാന് അനേകം പേര്ക്കറിയാം എന്നാല് നിറവേറ്റാന് ചിലര്ക്കേ അറിയൂ അതിനാല് നിങ്ങള് ചിലരിലും ചിലരാണ്.
ബാപ്ദാദ സദാ ഡബിള് വിദേശി കുട്ടികളെ കണ്ട് സന്തോഷിക്കുന്നു കാരണം ധൈര്യത്തോടെ ബാബയുടെ സഹായത്തിന് പാത്രമായി അനേക പ്രകാരത്തിലെ മായയുടെ ബന്ധനങ്ങള്, അനേക പ്രകാരത്തിലുള്ള രീതി സമ്പ്രദായങ്ങളുടെ അതിരുകളെയെല്ലാം മറി കടന്ന് എത്തി ചേര്ന്നു. ഈ ധൈര്യവും കുറവല്ല. സര്വ്വരും നല്ല ധൈര്യം വച്ചു. ഈ ധൈര്യത്തിലും സര്വ്വരും നമ്പര്വണ് ആണ് പിന്നെ ഏത് കാര്യത്തിലാണ് നമ്പര് വരുന്നത്? ഡബിള് വിദേശി വിശേഷ പുരുഷാര്ത്ഥം ചെയ്യന്നുണ്ട്, ആത്മീയ സംഭാഷണത്തിലും പറയുന്നു- 108 ന്റെ മാലയില് തീര്ച്ചയായും വരും എന്ന്. വരുമോ എന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? വരേണ്ടത് ആവശ്യമാണ്. ഡബിള് വിദേശികള്ക്കും മാലയില് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പക്ഷെ ആര്, എത്ര പേര്- ഇത് മുന്നോട്ട് പോകവേ കേള്പ്പിക്കാം. അപ്പോള് എന്ത് കൊണ്ട് നമ്പര്ക്രമം ഉണ്ടാകുന്നു? ഓരോരുത്തരും അവരുടെ അധികാരത്തോടെ പറയുന്നു- എന്റെ ബാബ എന്ന്. അപ്പോള് അധികാരവും പൂര്ണ്ണമായിട്ടുണ്ട്, എന്നിട്ടും നമ്പര് ക്രമം എന്ത് കൊണ്ട്? നമ്പര്വണിലും നമ്പര് എട്ടിലും വരുന്നവര് തമ്മില് വ്യത്യാസം ഉണ്ടാകുമല്ലോ. ഇത്രയും വ്യത്യാസം എന്ത് കൊണ്ടുണ്ടാകുന്നു? 16000 കാര്യം പോട്ടെ, 108ലും നോക്കൂ- 1 എവിടെ, 108 എവിടെ. അപ്പോള് വ്യത്യാസം എന്തായി? ധൈര്യത്തില് സര്വ്വരും പാസായി എന്നാല് ധൈര്യത്തിന്റെ റിട്ടേണായി ബാബയിലൂടെയും ബ്രാഹ്മണ പരിവാരത്തിലൂടെയും ലഭിക്കുന്ന സഹയോഗം, ആ സഹയോഗത്തെ പ്രാപ്തമാക്കി കാര്യത്തില് ഉപയോഗിക്കണം, സമയത്ത് സഹായത്തെ ഉപയോഗിക്കണം, ഏത് സമയത്ത് സഹയോഗം അര്ത്ഥം ശക്തി വേണമോ അതേ ശക്തിയിലൂടെ സമയത്ത് കാര്യം നടക്കണം, ഈ നിര്ണ്ണയ ശക്തിയും കാര്യത്തിലുപയോഗിക്കാനുള്ള കാര്യ ശക്തിയും- ഇതില് വ്യത്യാസം ഉണ്ടാകുന്നു. സര്വ്വശക്തിവാനായ ബാബയിലൂടെ സര്വ്വ ശക്തികളുടെ സമ്പത്ത് സര്വ്വര്ക്കും ലഭിക്കുന്നുണ്ട്. ചിലര്ക്ക് 8 ശക്തി, ചിലര്ക്ക് 6 ശക്തിയല്ല ലഭിക്കുന്നത്. സര്വ്വശക്തികളും ലഭിക്കുന്നു. നേരത്തേയും കേള്പ്പിച്ചിരുന്നു- വിധിയിലൂടെയാണ് സിദ്ധി ലഭിക്കുന്നത്. കാര്യ ശക്തിയുടെ വിധി- ഒന്നുണ്ട് ബാബയുടേതാകുന്നതിനുള്ള വിധി, രണ്ടാമത് ബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കുന്നതിനുള്ള വിധി, മൂന്നാമത് പ്രാപ്തമാക്കിയ സമ്പത്തിനെ കാര്യത്തില് ഉപയോഗിക്കുന്നതിനുള്ള വിധി. കാര്യത്തിലുപയോഗിക്കുന്ന വിധിയില് വ്യത്യാസം ഉണ്ടാകുന്നു. പോയിന്റുകള് സര്വ്വരുടെയുമടുത്തുണ്ട്. ഒരു ടോപ്പിക്കില് വര്ക്ക്ഷോപ്പ് ചെയ്യുമ്പോള് എത്ര പോയിന്റുകള് കണ്ടെത്തുന്നു. അതിനാല് ഒരു പോയിന്റ് ബുദ്ധിയില് വയ്ക്കണം, ഇതാണ് ഒരു വിധി, രണ്ടാമത് പോയിന്റായി പോയിന്റിനെ കാര്യത്തിലുപയോഗിക്കണം. പോയിന്റ് രൂപവുമാകണം, പോയിന്റുകളുമുണ്ടായിരിക്കണം. രണ്ടിന്റെയും സന്തുലനം ഉണ്ടാകണം. ഇതാണ് നമ്പര്വണ് വിധിയിലൂടെ നമ്പര്വണ് സിദ്ധി പ്രാപ്തമാക്കുക എന്ന് പറയുന്നത്. ചിലപ്പോള് പോസിന്റിന്റെ വിസ്താരത്തിലേക്ക് പോകുന്നു. ചിലപ്പോള് പോയിന്റ് രൂപത്തില് സ്ഥിതി ചെയ്യുന്നു. പോയിന്റ് രൂപവും, പോയിന്റും ഒപ്പത്തിനൊപ്പം ഉണ്ടായിരിക്കണം. കാര്യ ശക്തിയെ വര്ദ്ധിപ്പിക്കൂ. മനസ്സിലായോ. നമ്പര് വണ്ണില് വരണമെങ്കില് ഇങ്ങനെ ചെയ്യണം.
ഇന്നത്തെ കാലത്ത് സയന്സിന്റെ ശക്തി, സയന്സിന്റെ സാധനങ്ങളിലൂടെ കാര്യ ശക്തി എത്ര തീവ്രത കൊണ്ടു വരുന്നു. ചൈതന്യത്തില് മനുഷ്യര് ചെയ്യുന്ന കാര്യങ്ങള്, എത്ര സമയത്ത് എത്ര യഥാര്ത്ഥമായ ചൈതന്യത്തിലെ മനുഷ്യര്ക്ക് ചെയ്യാന് സാധിക്കുമോ അത്രയും തന്നെ സയന്സിന്റെ സാധനം കമ്പ്യൂട്ടറിലൂടെ എത്ര പെട്ടെന്ന് തന്നെ ചെയ്യുന്നു. ചൈതന്യത്തിലുള്ള മനുഷ്യരെ പോലും കറക്ട് ചെയ്യുന്നുണ്ട്. സയന്സിന്റെ സാധനങ്ങള്ക്ക് കാര്യ ശക്തിയെ തീവ്രമാക്കാന് സാധിക്കുമെങ്കില്, ചില കണ്ടു പിടിത്തങ്ങള് വന്നിട്ടുണ്ട്, വന്നും കൊണ്ടിരിക്കുന്നുമുണ്ട്, അതിനാല് ബ്രാഹ്മണ ആത്മാക്കളുടെ സയന്സിന്റെ ശക്തിക്ക് എത്ര തീവ്രമായ കാര്യത്തെ യഥാര്ത്ഥമായി സഫലമാക്കാന് സാധിക്കും. സെക്കന്റില് നിര്ണ്ണയിക്കണം, സെക്കന്റില് കാര്യത്തെ പ്രാക്ടിക്കലില് സഫലമാക്കൂ. ചിന്തിക്കുന്നതിന്റെയും ചെയ്യുന്നതിന്റെയും ബാലന്സ് ഉണ്ടായിരിക്കണം. ചില ബ്രാഹ്മണാത്മാക്കള് വളെരയധികം ചിന്തിക്കുന്നുണ്ട്, എന്നാല് ചെയ്യുന്ന സമയത്ത് എത്ര മാത്രം ചിന്തിക്കുന്നോ അത്രയും ചെയ്യുന്നില്ല, ചിലര് പിന്നീട് ചെയ്യുന്നതില് മുഴുകുന്നു- പിന്നീടാണ് ചിന്തിക്കുന്നത്- ശരിയായിട്ടാണോ ചെയ്തത്, ഇനിയിപ്പോള് എന്ത് ചെയ്യണം എന്ന്. അപ്പോള് ചിന്തയും കര്മ്മവും- രണ്ടും ഒപ്പത്തിനൊപ്പം ഉണ്ടാകണം. ഇല്ലായെങ്കില് എന്ത് സംഭവിക്കും? ഇന്നത് ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ട് എന്നാല് ചിന്തിച്ച് ചെയ്യും, ചിന്തിച്ച് ചിന്തിച്ച് കാര്യത്തിന്റെ സമയവും പരിതസ്ഥിതിയും മാറുന്നു. പിന്നെ പറയുന്നു- ചെയ്യേണ്ടിയിരുന്നു, ചിന്തിച്ചായിരുന്നു….. സയന്സിന്റെ സാധനം തീവ്രഗതിയില് പൊയ്ക്കൊണ്ടിരിക്കുന്നു, ഒരു സെക്കന്റില് എന്ത് ചെയ്യാന് സാധിക്കില്ല! വിനാശത്തിനായുള്ള സാധനങ്ങള് തീവ്ര ഗതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു അപ്പോള് സ്ഥാപനയുടെ ശക്തിശാലി സാധനത്തിന് എന്ത് ചെയ്യാന് സാധിക്കില്ല. ഇപ്പോള് പ്രകൃതി നിങ്ങള് അധികാരികളെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. നിങ്ങള് അതിനെ ഓര്ഡര് ചെയ്യുന്നില്ലായെങ്കില് പ്രകൃതി എത്ര ചഞ്ചലതയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. അധികാരികള് തയ്യാറായാല് പ്രകൃതി നിങ്ങളെ സ്വാഗതം ചെയ്യും. അങ്ങനെ തയ്യാറാണോ? അതോ ഇപ്പോള് തയ്യാറായി കൊണ്ടിരിക്കുകയാണോ? സമ്പൂര്ണ്ണമായ തയ്യാറെടുപ്പിന്റെ മഹിമ നിങ്ങളുടെ ഭക്തര് ഇപ്പോള് വരെ ചെയ്തു കൊണ്ടിരിക്കുന്നു. തന്റെ മഹിമ അറിയാമല്ലോ? ഇപ്പോള് ചെക്ക് ചെയ്യൂ ഈ സര്വ്വതിലും സര്വ്വ ഗുണ സമ്പന്നമാണോ, സമ്പൂര്ണ്ണ നിര്വ്വികാരിയാണോ, സമ്പൂര്ണ്ണ അഹിംസകരാണോ, മര്യാദാ പുരുഷോത്തമരാണോ, 16 കലാ സമ്പന്നവുമാണോ? സര്വ്വ കാര്യങ്ങളിലും ഫുള് ആണെങ്കില് മനസ്സിലാക്കൂ അധികാരികള് തയ്യാറായി, ഇതില് ശതമാനമാണ് എങ്കില് അധികാരികള് തയ്യാറായിട്ടില്ല. ബാലകനാണ് എന്നാല് അധികാരിയായിട്ടില്ല. അതിനാല് പ്രകൃതി നിങ്ങള് അധികാരികളെ സ്വാഗതം ചെയ്യും. ബാബയുടെ ബാലകരാണ്. അത് ശരിയാണ്. ഇതില് പാസാണ്. പക്ഷെ ഈ 5 കാര്യങ്ങളില് സമ്പന്നമാകണം അര്ത്ഥം അധികാരിയാകണം. പ്രകൃതിയെ ഓര്ഡര് ചെയ്യട്ടെ? ശരി. തപസ്യാ വര്ഷത്തില് തയ്യാറാകില്ലേ? അപ്പോള് പിന്നെ ഓര്ഡര് ചെയ്യാമല്ലോ? ഈ തപസ്യാ വര്ഷം അവസാന അവസരമാണ് അതോ പിന്നെ പറയുമോ കുറച്ചു കൂടി അവസരം നല്കണം എന്ന്. പിന്നെ പറയില്ലല്ലോ. ശരി.
നാനാ ഭാഗത്തുമുള്ള സര്വ്വ രാജ്യ അധികാരി ആത്മാക്കള്ക്ക്, സദാ ഡബിള് സിംഹാസനസ്ഥരായ വിശേഷ ആത്മാക്കള്ക്ക്, സദാ ചിന്തയും കര്മ്മവും രണ്ട് ശക്തികളെയും സമാനമാക്കുന്ന വരദാനീ ആത്മാക്കള്ക്ക്, സദാ പരമാത്മ സ്നേഹം നിറവേറ്റുന്ന സത്യമായ ഹൃദയമുള്ള കുട്ടികള്ക്ക് ദിലാരാമനായ ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്ട്ടികളോടുള്ള അവ്യക്ത മിലനം- മഹാരാഷ്ട്രയിലിരുന്നും സത്യമായ സ്വരൂപത്തില് മഹാനായി- ഈ സന്തോഷമുണ്ടല്ലോ അല്ലേ? അവര് പേരില് മഹാനാണ്, മഹാത്മാക്കളാണ് എന്നാല് നിങ്ങള് പ്രാക്ടിക്കല് സ്വരൂപത്തില് മഹാത്മാക്കളാണ്. ഈ സന്തോഷമുണ്ടല്ലോ? അപ്പോള് മഹാന് ആത്മാക്കള് സദാ ഉയര്ന്ന സ്ഥിതിയിലിരിക്കുന്നു. അവര് ഉയര്ന്ന സിംഹാസനത്തിലിരിക്കുന്നു, ശിഷ്യന്മാരെ താഴെയിരുത്തുന്നു, സ്വയം മുകളിലിരിക്കുന്നു, എന്നാല് നിങ്ങള് എവിടെയാണിരിക്കുന്നത്? ഉയര്ന്ന സ്ഥിതിയുടെ സിംഹാസനത്തില്. ഉയര്ന്ന സ്ഥിതി തന്നെയാണ് ഉയര്ന്ന സിംഹാസനം. ഉയര്ന്ന സ്ഥിതിയുടെ സിംഹാസനത്തിലിരിക്കുമ്പോള് മായക്ക് വരാന് സാധിക്കില്ല. നിങ്ങളെ മഹാനാണെന്ന് മനസ്സിലാക്കി നിങ്ങളുടെ മുന്നില് കുനിയുന്നു. യുദ്ധം ചെയ്യില്ല, തോല്ക്കുന്നു. ഉയര്ന്ന സിംഹാസനത്തില് നിന്നും താഴേക്ക് വരുമ്പോള് മായ യുദ്ധം ചെയ്യുന്നു. സദാ ഉയര്ന്ന സിംഹാസനത്തിലിരിക്കൂ എങ്കില് മായക്ക് വരാനുള്ള ശക്തിയുണ്ടായിരിക്കില്ല. മായക്ക് ഉയരത്തില് കയറാന് സാധിക്കില്ല. അപ്പോള് എത്ര സഹജമായ സിംഹാസനം ലഭിച്ചിരിക്കുന്നു. ഭാഗ്യത്തിന് മുന്നില് ത്യാഗം ഒന്നും തന്നെയല്ല. എന്താണ് ഉപേക്ഷിച്ചത്? ആഭരണമുണ്ട്, വസ്ത്രമുണ്ട്, വീട്ടില് വസിക്കുന്നു. ഉപേക്ഷിച്ചുവെങ്കില് അഴുക്കിനെയല്ലേ ഉപേക്ഷിച്ചത്. അതിനാല് സദാ ശ്രേഷ്ഠമായ സിംഹാസനത്തില് സ്ഥിതി ചെയ്യുന്ന മഹാനാത്മാക്കളാണ്. ചിന്തിക്കുക പോലും ചെയ്യാത്ത, അതി ശ്രേഷ്ഠമായ പ്രാപ്തിയുടെ അധികാരിയായി മാറി. ഈ ഭാഗ്യത്തിന്റെ സന്തോഷമില്ലേ. ലോകത്തില് സന്തോഷമില്ല. കറുത്ത പൈസയുണ്ട് എന്നാല് സന്തോഷമില്ല. സന്തോഷത്തിന്റെ ഖജനാവില് സര്വ്വരും ദരിദ്രരാണ്. യാചകരാണ്. നിങ്ങള് സന്തോഷത്തിന്റെ ഖജനാവിനാല് സമ്പന്നരാണ്. ഈ സന്തോഷം എത്ര സമയം ഉണ്ടാകും? മുഴുവന് കല്പവും ഉണ്ടാകും. നിങ്ങളുടെ ജഢ ചിത്രങ്ങളിലൂടെയും സന്തോഷം ലഭിക്കും. അതിനാല് ചെക്ക് ചെയ്യൂ ഇത്രയും സന്തോഷം സമ്പാദിച്ചോ? ഒന്നോ രണ്ടോ ജന്മത്തേക്കുള്ളത് മാത്രമല്ല. അത്രയും സ്റ്റോക്ക് ശേഖരിക്കൂ, അനേക ജന്മം കൂടെയുണ്ടാകണം. ആരുടെയടുത്ത് എത്രത്തോളം ശേഖരിക്കപ്പെടുന്നുവൊ അത്രയും അവരുടെ മുഖത്തില് സന്തോഷവും ലഹരിയും കാണപ്പെടും. നിങ്ങള് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നിങ്ങളുടെ മുഖം പറയും. പറയാറില്ലേ- ബ്രഹ്മാകുമാരിമാര് സദാ സന്തോഷമായിരിക്കുന്നു, എന്താണ് അതിന്റെ രഹസ്യമെന്ന്. ദുഃഖത്തിലും സന്തോഷം. നിങ്ങള് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നിങ്ങളുടെ മുഖം, നിങ്ങളുടെ കര്മ്മം പറയുന്നു. ബ്രഹ്മാകുമാര് കുമാരിമാരുടെ ലക്ഷണം തന്നെയാണ്- സന്തോഷത്തോടെയിരിക്കുക എന്ന്. ദുഃഖത്തിന്റെ ദിനങ്ങള് സമാപ്തമായി. ഇത്രയും ഖജനാക്കള് ലഭിച്ചു, പിന്നെ ദുഃഖം എവിടെ നിന്ന് വരും? ശരി.
വരദാനം:-
നിങ്ങള് വിശ്വ പരിവര്ത്തകരായ ആത്മാക്കള് സംഘഠിത രൂപത്തില് സമ്പന്നവും, സമ്പൂര്ണ്ണ സ്ഥിതിയിലൂടെ വിശ്വ പരിവര്ത്തനത്തിന്റെ സങ്കല്പം ചെയ്യുമ്പോള് ഈ പ്രകൃതി സമ്പൂര്ണ്ണമായ ചഞ്ചലതയുടെ നൃത്തം ആരംഭിക്കും. വായു, ഭൂമി, സമുദ്രം, ജലം…..ഇതിന്റെ ചഞ്ചലത തന്നെ ശുദ്ധമാക്കും. പക്ഷെ ഈ പ്രകൃതി നിങ്ങളുടെ ഓര്ഡര് അനുസരിക്കണമെങ്കില് ആദ്യം നിങ്ങളുടെ സഹയോഗി കര്മ്മേന്ദ്രിയങ്ങള്, മനസ്സ്-ബുദ്ധി-സംസ്ക്കാരം നിങ്ങളുടെ ഓര്ഡര് അനുസരിക്കണം. അതോടൊപ്പം അത്രയും ശക്തിശാലി തപസ്യയുടെ ഉയര്ന്ന സ്ഥിതിയുണ്ടായിരക്കണം- സര്വ്വരുടെയും സങ്കല്പം ഒന്നാകണം- പരിവര്ത്തനം എന്ന്. പ്രകൃതിയും ഹാജരാകണം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!