26 May 2022 Malayalam Murli Today | Brahma Kumaris

26 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

25 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - വിജയമാലയില് വരണമെങ്കില് നിശ്ചയബുദ്ധിയുള്ളവരാകൂ, നിരാകാരനായ ബാബയാണ് നമ്മെ പഠിപ്പിക്കുന്നത്, ബാബ നമ്മെ കൂടെ കൊണ്ടു പോകും, ഈ നിശ്ചയത്തില് ഒരിക്കലും സംശയം വരരുത്.

ചോദ്യം: -

വിജയീ രത്നങ്ങളായി തീരുന്ന കുട്ടികളുടെ മുഖ്യ ലക്ഷണങ്ങള് എന്തെല്ലാമായിരിക്കും?

ഉത്തരം:-

അവര്ക്ക് ഒരു കാര്യത്തിലും സംശയം ഉണ്ടാകുകയില്ല. അവര് നിശ്ചയബുദ്ധികളായിരിക്കും. അവര്ക്ക് നിശ്ചയം ഉണ്ടായിരിക്കും- ഇത് സംഗമ സമയമാണ്, ഇപ്പോള് ദുഃഖധാമം പൂര്ത്തിയായി സുഖധാമം വരണം.2) ബാബ തന്നെയാണ് രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ബാബ ദേഹീയഭിമാനിയാക്കി കൂടെ കൊണ്ടു പോകും. ബാബ ഇപ്പോള് നമ്മള് ആത്മാക്കളോടാണ് സംഭാഷണം നടത്തുന്നത്. നമ്മള് ബാബയുടെ സന്മുഖത്തിരിക്കുന്നു. 3) പരമാത്മാവ് നമ്മുടെ അച്ഛനുമാണ്, രാജയോഗത്തിന്റെ ശിക്ഷണം നല്കുന്നു അതിനാല് ടീച്ചറുമാണ്, ശാന്തിധാമിലേക്ക് കൊണ്ടു പോകുന്നു അതിനാല് സത്ഗുരുവുമാണ്. ഇങ്ങനെയുള്ള നിശ്ചയബുദ്ധി കുട്ടികള് ഓരോ കാര്യത്തിലും വിജയിയായിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയതിലൂടെ സര്വ്വതും നേടി..

ഓം ശാന്തി. ബാബ കുട്ടികള്ക്ക് ഓം ശാന്തിയുടെ അര്ത്ഥം മനസ്സിലാക്കി തന്നു. ഓരോ കാര്യവും സെക്കന്റില് മനസ്സിലാക്കേണ്ടതാണ്. കുട്ടികളും പറയുന്നു ഓം ശാന്തി അര്ത്ഥം ഞാന് ആത്മാവ്, ഇതെന്റെ ശരീരം. അതേപോലെ ബാബയും പറയുന്നു- ഞാന് ആത്മാവ് പരംധാമില് വസിക്കുന്നവനാണ്. അത് പരമാത്മാവാകുന്നു. ഓം… ഇത് ബാബയ്ക്കും പറയാന് സാധിക്കും കുട്ടികള്ക്കും പറയാന് സാധിക്കും. ആത്മാവിന്റെയും പരമാത്മാവിന്റെയും സ്വധര്മ്മം ശാന്തിയാണ്. നിങ്ങള്ക്കറിയാം ആത്മാവ് ശാന്തിധാമില് നിവസിക്കുന്നു. അവിടെ നിന്ന് ഈ കര്മ്മ ക്ഷേത്രത്തില് പാര്ട്ടഭിനയിക്കാന് വന്നിരിക്കുന്നു. ഇതും അറിയാം ആത്മാവിന്റെ രൂപമെന്ത്, പരമാത്മാവിന്റെ രൂപമെന്ത് എന്ന്. ഇത് മനുഷ്യ സൃഷ്ടിയില് ആര്ക്കും അറിയില്ല. ബാബ തന്നെ വന്നാണ് മനസ്സിലാക്കി തരുന്നത്. കുട്ടികളും മനസ്സിലാക്കി കൊടുക്കുന്നുണ്ട്- നമ്മുടെ അച്ഛന് പരമപിതാ പരമാത്മാവാണ്, ബാബ ടീച്ചറുമാണ്, സത്ഗുരുവുമാണ്, നമ്മെ കൂടെ കൊണ്ടു പോകുന്നു. നിറയെ ഗുരുക്കന്മാരുടെയടുത്ത് പോകുന്നുണ്ട്. ഇപ്പോള് കുട്ടികള്ക്ക് നിശ്ചയമുണ്ട് പരമപിതാ പരമാത്മാവ് അച്ഛനുമാണ്, സഹജമായ ജ്ഞാനത്തിന്റെയും രാജയോഗത്തിന്റെയും ശിക്ഷണം നല്കി കൊണ്ടിരിക്കുന്നു, തിരികെ കൂടെ കൊണ്ടും പോകുന്നു. ഈ നിശ്ചയത്തില് തന്നെയാണ് കുട്ടികളുടെ വിജയം. വിജയമാലയില് കോര്ക്കപ്പെടും. രുദ്രമാല അഥവാ വിഷ്ണുവിന്റെ മാല. ഭഗവാനുവാചാ- ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. അപ്പോള് ടീച്ചറുമായി. നിര്ദ്ദേശം ലഭിക്കണമല്ലോ. ബാബയുടെ നിര്ദ്ദേശം, ടീച്ചറിന്റെ നിര്ദ്ദേശം, ഗുരുവിന്റെ നിര്ദ്ദേശം വേറെയായിരിക്കും. വ്യത്യസ്ഥമായ നിര്ദ്ദേശങ്ങളാണ് ലഭിക്കുന്നത്. എന്നാല് ഇവിടെ എല്ലാം ഒന്നാണ്, ഇതില് സംശയത്തിന്റെ കാര്യമേയില്ല. അറിയാം നമ്മള് ഈശ്വരീയ കുടുംബം അഥവാ വംശത്തില് ഉള്ളവരാണ്. ഗോഡ്ഫാദര് രചയിതാവാണ്. പാടാറുണ്ട് അങ്ങ് മാതാപിതാവ്, ഞങ്ങള് ബാലകരാണ്. അപ്പോള് തീര്ച്ചയായും പരിവാരമായി. ഭാരതത്തില് തന്നെയാണ് പാടുന്നത്. അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണ്. ഇപ്പോള് വര്ത്തമാന സമയത്ത് നിങ്ങള് ബാബയുടെ കുട്ടികളാണ്. അതിനു വേണ്ടി തന്നെയാണ് ശിക്ഷണം സ്വീകരിക്കുന്നത്. ബാബാ…അങ്ങയുടെ ശ്രീമത്തനുസരിച്ചു നടക്കുന്നതിലൂടെ, യോഗബലത്തിലൂടെ പാപങ്ങള് ഭസ്മമാകുന്നു. ബാബയെ തന്നെയാണ് പതിത പാവനന്, സര്വ്വശക്തിമാന് എന്നു പറയുന്നത്. ബാബ ഒന്നേയുള്ളൂ. മമ്മാ ബാബാ എന്നു പറയുന്നു, അവരില് നിന്നും രാജയോഗം പഠിച്ചു കൊണ്ടിരിക്കുന്നു. അര കല്പം നിങ്ങള് അങ്ങനെയുള്ള സമ്പത്താണ് നേടുന്നത്, അവിടെ ദുഃഖത്തിന്റെ പേര് പോലുമില്ല. അതാണ് സുഖധാമം. ദുഃഖധാമിന്റെ അന്ത്യം ഉണ്ടാകുമ്പോള് ബാബ വരുമല്ലോ. ആ സംഗമത്തിന്റെ സമയമാണിപ്പോള്. നിങ്ങള്ക്കറിയാം ബാബ നമ്മെ രാജയോഗവും പഠിപ്പിക്കുന്നു. ദേഹീയഭിമാനിയാക്കി കൂടെ കൊണ്ടു പോകുന്നു. നിങ്ങളെ ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. നിരാകാരനായ ബാബയാണ് പഠിപ്പിക്കുന്നത്. നിങ്ങള് ആത്മാക്കളോട് തന്നെ സംസാരിക്കുന്നു. ഇതില് സംശയിക്കേണ്ട ഒരു കാര്യവുമില്ല. സന്മുഖത്തിരിക്കുന്നു. ഇതും അറിയാം നമ്മള് തന്നെ ദേവതയായിരുന്നു അപ്പോള്പവിത്ര കുടുംബമാര്ഗ്ഗത്തിലേതായിരുന്നു. 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയാക്കി. നിങ്ങള് 84 ജന്മങ്ങളെടുത്തു. പാടാറുണ്ട് ആത്മാക്കളും പരമാത്മാവും വളരെക്കാലമായി പിരിഞ്ഞിരിക്കുകയായിരുന്നു….സത്യയുഗത്തിന്റെ ആദിയില് ആദ്യം ആദ്യം ദേവീ ദേവതമാരാണ് ഉണ്ടായിരുന്നത്, കലിയുഗത്തിന്റെ അന്ത്യത്തില് പതിതമായി തീരുന്നു. പൂര്ണ്ണമായും 84 ജന്മങ്ങളെടുക്കുന്നു. ബാബ കണക്കും മനസ്സിലാക്കി തരുന്നു. സന്യാസിമാരുടെ ധര്മ്മം തന്നെ വേറെയാണ്. വൃക്ഷത്തില് അനേക പ്രകാരത്തിലുള്ള ധര്മ്മങ്ങളുണ്ട്. ആദ്യം ആദ്യം അടിത്തറ ദേവീ ദേവതാ ധര്മ്മമാണ്. ഒരു മനുഷ്യനും ദേവീദേവതാ ധര്മ്മം സ്ഥാപിക്കാന് സാധിക്കില്ല. ദേവീദേവതാ ധര്മ്മം പ്രായേണ ലോപിച്ചു, വീണ്ടും ഇപ്പോള് സ്ഥാപിതമായി കൊണ്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തില് നിങ്ങള് തന്റെ പ്രാപ്തി അനുഭവിക്കും. വളരെ ഉയര്ന്ന സമ്പാദ്യമാണ്.

നിങ്ങള് കുട്ടികള് ഇപ്പോള് ബാബയില് നിന്നും സത്യമായ സമ്പാദ്യമാണ് ഉണ്ടാക്കുന്നത്, അതിലൂടെ സത്യഖണ്ഢത്തില് നിങ്ങള് സദാ സുഖിയായി തീരുന്നു. അതിനാല് ശ്രദ്ധ വയ്ക്കണം. ബാബ കുടുംബം ഉപേക്ഷിക്കാന് പറയുന്നില്ല. സന്യാസിമാര്ക്ക് വൈരാഗ്യം വരുന്നു. ബാബ പറയുന്നു, അത് തെറ്റാണ്, ഇതിലൂടെ സൃഷ്ടിയുടെ മംഗളം ഉണ്ടാകുകയില്ല. എങ്കിലും ഭാരതത്തില് ഈ സന്യാസിമാരുടെ ധര്മ്മം നല്ലതാണ്. ഭാരതത്തെ താങ്ങി നിറുത്തുന്നതിന് സന്യാസ ധര്മ്മം സ്ഥാപിതമാകുന്നു കാരണം ദേവതമാര് വാമ മാര്ഗ്ഗത്തിലേക്ക് പോകുന്നു. പകുതി സമയം പൂര്ത്തിയാകുമ്പോള് കെട്ടിടത്തിന് മരാമത്ത് പണി ചെയ്യുന്നു. ഒന്നോ രണ്ടോ വര്ഷത്തിനിടയില് വീടിനു പെയിന്റ് ചെയ്യുന്നു. ചിലര് പറയുന്നു ലക്ഷ്മിയെ ആഹ്വാനം ചെയ്യാമെന്ന് എന്നാല് ശുദ്ധിയുണ്ടെങ്കിലേ ലക്ഷ്മി വരുകയുള്ളൂ. ഭക്തി മാര്ഗ്ഗത്തില് ധനം ലഭിക്കുന്നതിന് മഹാലക്ഷ്മിയെ പൂജിക്കുന്നു. ജഗദംബയുടെയടുത്ത് ഒരിക്കലും ധനം യാചിക്കില്ല. ധനത്തിനു വേണ്ടി ലക്ഷ്മിയുടെയടുത്താണ് പോകുന്നത്. ദീപാവലി ദിനത്തില് വ്യാപാരികള് ധനം പൂജിക്കാന് വെയ്ക്കുന്നു. വൃദ്ധിയുണ്ടാകും എന്നാണ് മനസ്സിലാക്കുന്നത്. മനോകാമന പൂര്ത്തിയാകുന്നു. ജഗദംബയുടെ മേള നടക്കുന്നു. ഇത് ജഗത്പിതാ ജഗദംബയുമായി മിലനം ചെയ്യുന്നതിന്റെ മേളയാണ്. ഇതാണ് സത്യമായ മേള, ഇതിലൂടെ ലാഭം ഉണ്ടാകുന്നു. ആ മേളകളില് വളരെ അലയുന്നുണ്ട്. ചിലപ്പോള് തോണി മുങ്ങുന്നു, ബസ്സപകടം സംഭവിക്കുന്നു. വളരെ കഷ്ടപ്പാടനുഭവിക്കുന്നു. ഭക്തിയിലെ മേളയില് വളരെ താല്പര്യം വെയ്ക്കുന്നു കാരണം കേട്ടിട്ടുണ്ടല്ലോ- ആത്മാവും പരമാത്മാവും തമ്മില് മിലനം നടക്കുന്നുവെന്ന്. ഈ മിലനം പ്രശസ്തമാണ്, പിന്നീട് ഭക്തി മാര്ഗ്ഗത്തില് ആഘോഷിക്കുന്നു. രാമനും രാവണനും തമ്മിലാണ് മത്സരം. അതിനാല് ബാബ നല്ല രീതിയില് മനസ്സിലാക്കി തരുന്നു- മോഹാലസ്യപ്പെടരുത്. രാമനും രാവണനും രണ്ടു പേരും സര്വ്വ ശക്തിമാനാണ്. നിങ്ങള് യുദ്ധ മൈതാനത്തിലാണ്. ചിലര് അടിക്കടി മായയോട് തോല്ക്കുന്നു. ബാബ പറയുന്നു- നിങ്ങള് ഉസ്താദായ എന്നെ ഓര്മ്മിക്കുകയാണെങ്കില് ഒരിക്കലും തോല്ക്കില്ല. ബാബയുടെ ഓര്മ്മയിലൂടെ തന്നെയാണ് വിജയം പ്രാപ്തമാകുന്നത്. ജ്ഞാനം ഒരു സെക്കന്റിന്റേതാണ്. ബാബ വിസ്താരത്തില് മനസ്സിലാക്കി തരുന്നു, ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നുവെന്ന്. സാരരൂപത്തില് നിങ്ങള് കുട്ടികള് ബീജത്തെയും വൃക്ഷത്തെയും മനസ്സിലാക്കുന്നു. ഇതിന്റെ പേരാണ് കല്പ വൃക്ഷം. ഇതിന്റെ ആയുസ്സ് ലക്ഷകണക്കിന് വര്ഷമില്ല. ഇതാണ് വ്യത്യസ്ഥമായ ധര്മ്മങ്ങളുടെ വൃക്ഷം. ഒരു ധര്മ്മം പോലെയല്ല മറ്റൊന്ന്. തീര്ത്തും വ്യത്യസ്ഥമാണ്. ഇസ്ലാം ധര്മ്മത്തിലുള്ളവര് എത്ര കറുത്തവരാണ്, അവിടെയും ധനം നിറയെയുണ്ട്. എല്ലാവരും ധനത്തിന്റെ പിന്നാലെയാണ്. ഭാരതവാസികളുടെ സംസ്ക്കാരങ്ങള് തീര്ത്തും വ്യത്യസ്ഥമാണ്. പല പല ധര്മ്മങ്ങളുടെ വൃക്ഷമാണ്. നിങ്ങള് മനസ്സിലാക്കി എങ്ങനെ അഭിവൃദ്ധിയുണ്ടാകുന്നുവെന്ന്, ഇതിനെ ഉപമിക്കുന്നത് ആല്മരത്തിനോടാണ്. ഇപ്പോള് പ്രാക്ടിക്കലായി നിങ്ങള് കാണുന്നുണ്ട്- ഇതിന്റെ അടിത്തറ നശിച്ചു. ബാക്കി ധര്മ്മം നില നില്ക്കുന്നുണ്ട്. ദേവീ ദേവതാ ധര്മ്മമേയില്ല. കല്ക്കട്ടയില് നിങ്ങള് കാണും മുഴുവന് വൃക്ഷം പച്ചപ്പോടെ നിലനില്ക്കുന്നു. അടിത്തറയില്ല. ഇതിനും അടിത്തറയില്ല, അതിപ്പോള് സ്ഥാപിതമായി കൊണ്ടിരിക്കുന്നു.

കുട്ടികള് മനസ്സിലാക്കുന്നു ഇപ്പോള് നാടകം പൂര്ത്തിയാകാറായി. ഇപ്പോള് ബാബയുടെയടുത്ത് തിരികെ വീട്ടിലേക്ക് പോകണം. നിങ്ങള് എന്റെ അടുക്കലേക്ക് വരും. ഇതും അറിയാം ഭാരതമല്ലാതെ മറ്റൊരു ഖണ്ഢവും സ്വര്ഗ്ഗമായി മാറുന്നില്ല. പറയാറുണ്ട് പ്രാചീന ഭാരതം. എന്നാല് ഗീതയില് കൃഷ്ണന്റെ പേര് വച്ചിരിക്കുന്നു. ബാബ പറയുന്നു ശ്രീ കൃഷ്ണനെ ആരും പതിത പാവനന് എന്നു പറയില്ല. നിരാകാരനെ മാത്രമേ അംഗീകരിക്കൂ. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. അതേ നാമം, രൂപം, ദേശത്തില് പിന്നീട് കൃഷ്ണന് സ്വര്ഗ്ഗത്തിലേ വരുകയുള്ളൂ. അതേ മുഖം പിന്നീട് ഉണ്ടാകുന്നില്ല. ഓരോരുത്തരുടെയും സംസ്ക്കാരം വ്യത്യസ്ഥമാണ്. കര്മ്മവും വ്യത്യസ്ഥമാണ്. ഈ അനാദി ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഓരോ ആത്മാവിനും പാര്ട്ട് ലഭിച്ചിരിക്കുന്നു. ആത്മാവ് അവിനാശിയാണ്. ബാക്കി ഈ ശരീരം വിനാശിയാണ്. ഞാന് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. എന്നാല് ഈ ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനവും ആര്ക്കും അറിയില്ല. ബാബ വന്ന് പുതിയ കാര്യങ്ങള് കേള്പ്പിക്കുന്നു, എന്റെ നഷ്ട്ടപ്പെട്ട് തിരികെ ലഭിച്ച കുട്ടികളും പറയുന്നു- ബാബാ അങ്ങയെ കണ്ടിട്ട് 5000 വര്ഷങ്ങള് പൂര്ത്തിയായി. യോഗബലത്തിലൂടെ നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരിയായി തീരുന്നു. ആദ്യത്തെ ഹിംസയാണ് പരസ്പരം കാമ വികാരത്തില് പോകുക എന്നത്. ഇതും മനസ്സിലാക്കി തന്നു- ബാഹുബലത്തിലൂടെ ഒരിക്കലും ആര്ക്കും വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കില്ല. യോഗബലത്തിലൂടെയാണ് ആകേണ്ടത്. എന്നാല് ശാസ്ത്രങ്ങളില് ദേവതമാരും ദൈത്യന്മാരും തമ്മിലുള്ള യുദ്ധമാണ് കാണിച്ചിരിക്കുന്നത്. ആ കാര്യമേയല്ല. ഇവിടെ നിങ്ങള് യോഗബലത്തിലൂടെ ബാബയിലൂടെ വിജയം പ്രാപ്തമാക്കുന്നു. ബാബയാണ് വിശ്വത്തിന്റെ രചയിതാവ്, അപ്പോള് തീര്ച്ചയായും പുതിയ വിശ്വം തന്നെ രചിക്കുന്നു. ലക്ഷ്മീ നാരായണന് പുതിയ ലോകം സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു. നമ്മള് തന്നെ സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്ത് പതിതവും കാല് കാശിനു വിലയില്ലാത്തവരായി. ഇപ്പോള് നിങ്ങള്ക്ക് തന്നെ പാവനമാകണം. ഭക്തര് ധാരാളമുണ്ട്. എന്നാല് കൂടുതല് ഭക്തി ചെയ്തത് ആരാണ്? ആരാണോ ബ്രാഹ്മണരാകുന്നത് അവര് തന്നെയാണ് ആരംഭം മുതല് ഭക്തി ചെയ്തിട്ടുള്ളത്. അവര് തന്നെ ബ്രാഹ്മണരായി തീരുന്നു. പ്രജാപിതാവ് സൂക്ഷ്മ വതനത്തിലില്ല. ബ്രഹ്മാവ് ഇവിടെയല്ലേ വേണ്ടത്, ബ്രഹ്മാവിലാണ് ബാബ പ്രവേശിക്കുന്നത്. നിങ്ങള്ക്കറിയാം ഇവിടെയുള്ള മമ്മാ ബാബ അവിടെയുമുണ്ട്. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബയാണ് നിര്ദ്ദേശം നല്കുന്നത്- ഇങ്ങനെ ഇങ്ങനെയൊക്കെ സേവനം ചെയ്യൂ എന്ന്. കുട്ടികള് പുതിയ പുതിയ കണ്ടു പിടിത്തങ്ങള് ചെയ്യുന്നു. സ്വര്ഗ്ഗത്തിന്റെയും നരകത്തിന്റെയും ചിത്രം വളരെ നല്ലതാണ്. കൃഷ്ണനെ സര്വ്വരും ഇഷ്ടപ്പെടുന്നു. എന്നാല് ഇദ്ദേഹം തന്നെ നാരായണനായി തീരുന്നു എന്ന് അവര്ക്കറിയില്ല. ഇപ്പോള് ഇത് യുക്തിയോടെ മനസ്സിലാക്കി കൊടുക്കണം. നിങ്ങളുടെ ഈ ചക്രത്തിന്റെ ചിത്രം വളരെ വലുതായിരിക്കണം. മേല്ക്കൂരയുടെ അത്രയും വലുതായിരിക്കണം, അതില് നാരായണന്റെയും കൃഷ്ണന്റെയും ചിത്രം ഉണ്ടായിരിക്കണം. വലിയ വസ്തുക്കള് മനുഷ്യര്ക്ക് നന്നായി കാണാന് സാധിക്കും. പാണ്ഢവരുടെ വലിയ വലിയ ചിത്രങ്ങള് ഉണ്ടാക്കിയിട്ടുള്ളതുപോലെ. നിങ്ങളല്ലേ പാണ്ഡഢവര്. ഇവിടെ വലിയവരായി ആരും തന്നെയില്ല. മനുഷ്യര് ഏകദേശം 6 അടി ഉയരമാണ്. സത്യയുഗത്തില് ഉര്ന്ന ആയുസ്സുള്ളതിനാല് നീണ്ട ശരീരം ഉള്ളവരായിരിക്കും എന്ന് കരുതരുത്. കൂടുതല് പൊക്കം മനുഷ്യര്ക്ക് ശോഭിക്കുകയില്ല. അതിനാല് മനസ്സിലാക്കി കൊടുക്കുന്നതിന് വലിയ വലിയ ചിത്രങ്ങള് വേണം. സത്യയുഗത്തിന്റെ ചിത്രവും ഫസ്റ്റ്ക്ളാസ്സായി ഉണ്ടാക്കണം. ഇതില് ലക്ഷ്മീ നാരായണനെയും രാധയേയും കൃഷ്ണനെയും കാണിക്കണം. ഇവരാണ് പ്രിന്സ് പ്രിന്സസ്. ഈ ചക്രം കറങ്ങി കൊണ്ടേയിരിക്കുന്നു. ബ്രഹ്മാവും സരസ്വതിയുമാണ് പിന്നീട് ലക്ഷ്മീ നാരായണനായി മാറുന്നത്. നമ്മള് ബ്രാഹ്മണര് തന്നെ പിന്നീട് ദേവതയായി മാറുന്നു. ഇത് നമുക്കറിയാം നമ്മള് തന്നെ ലക്ഷ്മീ നാരായണനായി തീരുന്നു, പിന്നീട് നമ്മള് തന്നെ രാമനും സീതയുമായി മാറുന്നു. അങ്ങനെ രാജ്യം ഭരിക്കുന്നു. കുട്ടികള് ഇങ്ങനെയുള്ള ചിത്രങ്ങള് വെച്ച് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് വളരെ ആനന്ദം ഉണ്ടാകും. പറയും ഇത് ഫസ്റ്റ്ക്ലാസ്സ് ജ്ഞാനമാണ് എന്ന്. ഹഠയോഗികള്ക്ക് ഈ ജ്ഞാനം നല്കാന് സാധിക്കില്ല. സത്യയുഗത്തില് പവിത്ര കുടുംബമാര്ഗ്ഗമായിരുന്നു. ഇപ്പോള് അപവിത്രമാണ്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും പരിധിയില്ലാത്ത സമ്പത്ത് നല്കാന് സാധിക്കില്ല. അറിയാം ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കുന്നതിനുള്ള ശിക്ഷണമാണ് നല്കി കൊണ്ടിരിക്കുന്നത്. അത് നല്ല രീതിയില് ധാരണ ചെയ്യണം. പഠിത്തത്തിലൂടെ മനുഷ്യന് എത്ര ഉയരത്തിലേക്ക് പോകുന്നു. നിങ്ങളും ഇപ്പോള് അഹല്യ, കുബ്ജകളാണ്. ബാബ പഠിപ്പിക്കുന്നു, ആ പഠിത്തത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. ജ്ഞാന സാഗരനും ബാബ തന്നെയാണ്. ഇപ്പോള് ബാബ പറയുന്നു സ്വയത്തെ അശരീരീയാണെന്ന് മനസ്സിലാക്കൂ. അശരീരിയായി വന്നു, അശരീരിയായി പോകണം.

നിങ്ങള്ക്കറിയാം നമ്മുടെ 84 ജന്മങ്ങളുടെ ചക്രം ഇപ്പോള് പൂര്ത്തിയായി. ഇത് വളരെ വിചിത്രമാണ്. ഇത്രയും ചെറിയ ആത്മാവില് എത്ര വലിയ പാര്ട്ടാണ് അടങ്ങിയിട്ടുള്ളത്, അത് ഒരിക്കലും ഇല്ലാതാകുന്നേയില്ല. ഇതിന് ആദിയുമില്ല അന്ത്യവുമില്ല. എത്ര വിചിത്രമായ കാര്യങ്ങളാണ്. നമ്മള് ആത്മാക്കള് 84 ന്റെ ചക്രത്തില് ആവര്ത്തിക്കുന്നു, ഇതിന്റെ ഒരിക്കലും അന്ത്യം ഉണ്ടാകുന്നില്ല. ഇപ്പോള് നമ്മള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു. അതില് മുഴുവന് ജ്ഞാനവുമുണ്ട്. നക്ഷത്രത്തിന് തന്നെയാണ് മൂല്യമുള്ളത്. നക്ഷത്രത്തിന് പ്രകാശം കൂടുന്തോറും അതിന്റെ വിലയും കൂടും. ഇപ്പോള് ഈ ഒരു നക്ഷത്രത്തില് എത്ര മുഴുവന് ജ്ഞാനമുണ്ട്. പാടാറുണ്ട് ഭ്രൂമദ്ധ്യത്തില് തിളങ്ങുന്ന വിചിത്ര നക്ഷത്രമാണ് എന്ന്. ഈ അതിശയത്തെ നിങ്ങള് മനസ്സിലാക്കുന്നു. ബാബ പറയുന്നു- ഞാനും നക്ഷത്രമാണ്, ഇതിന്റെ സാക്ഷാത്ക്കാരവും ഉണ്ടാകാം. എന്നാല് കേട്ടിട്ടുണ്ട് ആത്മാവ് വളരെ തേജോമയമാണെന്ന്, അഖണ്ഢ ജ്യോതിയാണെന്ന്. അങ്ങനെ നിറയെ പേര് സാക്ഷാത്ക്കാരത്തിലേക്ക് പോകുമായിരുന്നു, സാക്ഷാത്ക്കാരമുണ്ടാകുന്നു എന്നു പറയുമായിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് പരമാത്മാവ് നക്ഷത്രത്തിന് സമാനമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സത്യഖണ്ഢത്തിന്റെ അധികാരിയാകുന്നതിന് വേണ്ടി ബാബയില് നിന്നും സത്യമായ സമ്പാദ്യം ഉണ്ടാക്കണം. ഉസ്താദായ ബാബയുടെ ഓര്മ്മയിലിരുന്ന് മായയുടെ മേല് വിജയിയാകണം.

2) ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിന് ബാബയുടെ ശിക്ഷണങ്ങളില് പൂര്ണ്ണമായും ശ്രദ്ധിക്കണം. ആ ശിക്ഷണങ്ങളെ ധാരണ ചെയ്യണം.

വരദാനം:-

ആരോണോ മഹാന് ആത്മാക്കള് അവര് സദാ ഉയര്ന്ന സ്ഥിതിയില് കഴിയുന്നു. ഉയര്ന്ന സ്ഥിതി തന്നെയാണ് ഉയര്ന്ന ഇരിപ്പിടം. എപ്പോള് ഉയര്ന്ന സ്ഥിതിയുടെ ഇരിപ്പിടത്തില് ഇരിക്കുന്നോ അപ്പോള് മായക്ക് വരാന് സാധിക്കില്ല. മായ താങ്കളെ മഹാനാണെന്ന് മനസ്സിലാക്കി താങ്കളുടെ മുന്നില് നമസ്ക്കരിക്കും, യുദ്ധം ചെയ്യില്ല, പരാജയം സമ്മതിക്കും. എപ്പോഴാണോ ഉയര്ന്ന ഇരിപ്പിടത്തില് നിന്ന് താഴേക്ക് വരുന്നത് അപ്പോഴാണ് മായ യുദ്ധം ചെയ്യുന്നത്. താങ്കള് സദാ ഉയര്ന്ന ഇരിപ്പിടത്തില് ഇരിക്കൂ അപ്പോള് മായക്ക് വരുന്നതിനുള്ള ശക്തി ഉണ്ടായിരിക്കില്ല. അതിന് ഉയരത്തിലേക്ക് കയറാന് സാധിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

நீங்கள் ஃபரிஷ்தா ஆகி விடும் பொழுது. பதீதர்களுக்கு (தூய்மையற்றவர்களுக்கு) கதை கூறப்படுகிறது. பாவனம் ஆகி விட்டீர்கள் என்றால், கதையின் அவசியம் இல்லை. எனவே சூட்சுமவதனத்தில் பார்வதிக்கு சங்கரன் கதை கூறினார் என்று கூறுவதே தவறாகும்.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top