22 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 21, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

വിശ്വപരിവര്ത്തനത്തില് തീവ്രത കൊണ്ടു വരുന്നതിനുള്ള സാധനമാണ് ഏകാഗ്രതയുടെ ശക്തി അഥവാ ഏകരസ സ്ഥിതി.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ദൂരദേശിയായ ബാബ തന്റെ ദൂരദേശി, ദേശി കുട്ടികള്ക്ക് മിലനത്തിന്റെ ആശംസകള് നല്കാന് വന്നിരിക്കുന്നു. നിങ്ങളെല്ലാവരും ദൂരദേശത്ത് നിന്ന് വന്നിരിക്കുന്നു. ബാബയും ദൂരദേശത്തി നിന്ന് വന്നിരിക്കുന്നു. കുട്ടികള് ബാബയ്ക്ക് ആശംസകള് നല്കാന് വന്നിരിക്കുന്നു, ബാബ കുട്ടികള്ക്ക് കോടി മടങ്ങ് ആശംസകള് നല്കുന്നു. ആഘോഷിക്കുക അര്ത്ഥം സമാനമാകുക. ലോകത്തില് കേവലം ആഘോഷിക്കുന്നു എന്നാല് ഇവിടെ ആഘോഷിക്കുന്നു അര്ത്ഥം ബാബ ആക്കിത്തീര്ക്കുന്നു. സര്വ്വ കുട്ടികളും, സാകാര രൂപത്തില് സന്മുഖത്തുള്ളവരാകട്ടെ, ആകാര രൂപത്തില് സന്മുഖത്തുള്ളവരാകട്ടെ, സര്വ്വ കുട്ടികളും വിശ്വത്തിന്റെ ഓരോ കോണിലും ബാബയുടെ വജ്ര സമാനമായ ജയന്തി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ബാപ്ദാദ ആകാരി രൂപത്തില് സന്മുഖത്ത് കുട്ടികള്ക്കും വജ്ര സമാനമായ ജയന്തിയുടെ വജ്ര സമാനമായ കോടി മടങ്ങ് ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ഈ മഹാനായ അവതരണത്തിന്റെ ജയന്തി നിങ്ങള് സര്വ്വ കുട്ടികളും ആഘോഷിച്ച് സ്വയവും വജ്ര സമാനമായി മാറി. ഇതിനെയാണ് പറയുന്നത് ആഘോഷിക്കുക അര്ത്ഥം ആയിത്തീരുക എന്ന്. ഓരോ കുട്ടിയുടെയും മസ്തകത്തില് കോടിമടങ്ങ് ഭാഗ്യശാലിയാകുന്നതിന്റെ നക്ഷത്രം തിളങ്ങി കൊണ്ടിരിക്കുന്നു. അതിനാല് ആഘോഷിച്ച് ആഘോഷിച്ച് സദാ ഭാഗ്യവാനായി. ഇങ്ങനെയുള്ള അലൗകീകമായ ജയന്തി മുഴുവന് കല്പത്തില് ആരും ആഘോഷിക്കുന്നില്ല. മഹാനാത്മാക്കളുടെ ജയന്തി ആഘോഷിക്കുന്നു എന്നാല് ആ മഹാനാത്മാക്കള് ആഘോഷിക്കുന്നവരെ മഹാനാക്കുന്നില്ല. ഈ സംഗമത്തില് തന്നെയാണ് നിങ്ങള് കുട്ടികള് പരമാത്മ ജയന്തി ആഘോഷിച്ച് മഹാനായി മാറുന്നത്. ശ്രേഷ്ഠരിലും വച്ച് ശ്രേഷ്ഠ ആത്മാക്കളായി മാറുന്നു. വജ്ര സമാനമായ ജീവിതമാക്കി മാറ്റുന്നു, ജന്മ ജന്മാന്തരം വജ്രവും രത്നങ്ങളും കൊണ്ട് കളിക്കുന്നു. ഇന്നത്തെ സ്മരണയുടെ ദിനം കേവലം ബാബയുടെ മാത്രമല്ല എന്നാല് കുട്ടികളുടെയും ജന്മദിനമാണ്, കാരണം ബാബ അവതരിക്കുമ്പോള് ബാബയോടൊപ്പം ബ്രഹ്മാവാകുന്ന ദാദായും പരിവര്ത്തനപ്പെട്ട ആത്മാവും അവതരിക്കുന്നു. ബാബയും ദാദായും രണ്ട് പേരും ഒപ്പം അവതരിക്കുന്നു. ബ്രാഹ്മണരില്ലാതെ ബാപ്ദാദായ്ക്ക് സ്ഥാപനയുടെ യജ്ഞം രചിക്കാന് സാധിക്കില്ല, അതിനാല് ബാപ്ദാദായും ബ്രാഹ്മണ കുട്ടികളും ഒപ്പം അവതരിക്കുന്നു. അപ്പോള് ആരുടെ ജന്മദിനമെന്ന് പറയും- നിങ്ങളുടേയോ അതോ ബാബയുടേതോ? നിങ്ങളുടെയുമല്ലേ. അതിനാല് നിങ്ങള് ബാബയ്ക്ക് ആശംസകള് നല്കുന്നു, ബാബ നിങ്ങള്ക്ക് ആശംസകള് നല്കുന്നു.

ശിവജയന്തി അര്ത്ഥം പരമാത്മ ജയന്തിയെ മഹാശിവരാത്രിയെന്ന് എന്ത് കൊണ്ട് പറയുന്നു? കേവലം ശിവരാത്രിയെന്നല്ല പറയുന്നത് എന്നാല് മഹാശിവരാത്രിയെന്ന് പറയുന്നു കാരണം ഈ അവതരണ ദിനത്തില് ശിവബാബ, ബ്രഹ്മാ ദാദാ, ബ്രാഹ്മണര് മഹാന് സങ്കല്പത്തിന്റെ വ്രതമെടുത്തു- വിശ്വത്തെ പവിത്രതയുടെ വ്രതത്തിലൂടെ മഹാന് ശ്രേഷ്ഠമാക്കും. വിശേഷിച്ച് ആദി ദേവനായ ബ്രഹ്മാവ് തന്റെ നിമിത്തമായ ബ്രാഹ്മണരായ കുട്ടികളുടെ കൂടെ ഈ മഹാന് വ്രതമെടുക്കുന്നതിന് നിമിത്തമായി, അതിനാല് മഹാന് ആക്കുന്നതിന്റെ വ്രതമെടുക്കുന്നതിന്റെ ദിവ്യമായ ദിനമാണ്, അതിനാല് മഹാശിവരാത്രിയെന്ന് പറയുന്നു. നിങ്ങള് ബ്രാഹ്മണ കുട്ടികള് ഈ മഹാന് വ്രതമെടുത്തു ഇതിന്റെ സ്മരണയുടെ സ്വരൂപമായി ഇന്ന് വരെ ഭക്തര് വ്രതമനുഷ്ഠിക്കുന്നു.. ഈ മഹാ ജയന്തി പ്രതിജ്ഞയെടുക്കുന്നതിനുള്ള ജയന്തിയാണ്. ഒരു ഭാഗത്ത് പ്രത്യക്ഷമാകുന്നതിനുള്ള ജയന്തി, മറു ഭാഗത്ത് പ്രതിജ്ഞയെടുക്കുന്നതിനുള്ള ജയന്തി. ആദി സമയത്ത് നിമിത്തമായിരുന്ന നിങ്ങള് സര്വ്വരും ആദിദേവനോടൊപ്പം ആദി രത്നങ്ങളും വന്നു ചേര്ന്നു, അവരുടെ പ്രതിജ്ഞയുടെ പ്രത്യക്ഷ ഫലമായി നിങ്ങള് സര്വ്വരും പ്രത്യക്ഷമായി. നോക്കൂ, എവിടെയൊക്കെ പോയിരുന്നു. ഓരോ കോണിലും അകപ്പെട്ടിരുന്നു എന്നാല് ബാബ മണ്ണില് മറഞ്ഞു കിടന്നവരെ തന്റെ വജ്ര സമാനമയ കുട്ടികളെ തിരഞ്ഞു പിടിച്ചില്ലേ. ഇപ്പോള് വിശ്വത്തിന്റെ ഓരോ കോണിലും നിങ്ങള് പവിത്രവും ശ്രേഷ്ഠവുമായ വജ്രം തിളങ്ങി കൊണ്ടിരിക്കുന്നു. അപ്പോള് ഈ പരമാത്മ ജയന്തിയുടെ വ്രതത്തിന്റെയും പ്രതിജ്ഞയുടെയും ഫലവുമാണ്.. നിങ്ങളെല്ലാവരും ഇപ്പോഴും നാനാ ഭാഗത്തും ശിവ ബാബയുടെ കൊടിയുടെ മുന്നില് പ്രതിജ്ഞയെടുക്കാറുണ്ടല്ലോ. ഈ ആദിയിലെ രീതി സമ്പ്രദായത്തിന്റെ വിധി ഇപ്പോള് വരെ നിങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു. ഈ പരമാത്മ ജയന്തിയെയാണ് ശിവരാത്രിയെന്ന് പറയുന്നത്. രാത്രി അര്ത്ഥം അന്ധകാരം. അന്ധകാരത്തില് വ്യക്തിയെ അഥവാ വസ്തുവിനെ കാണപ്പെടില്ല. ഉണ്ടായിട്ടും കാണപ്പെടില്ല. ബാബ അവതരിച്ചിട്ടും നിങ്ങള് ആരാണോ, എങ്ങിനെയാണോ- സ്വയത്തെ അറിയാനും, ബാബയെ അറിയാനും മനസ്സിലാക്കാനും സാധിച്ചില്ലായിരുന്നു. സ്വയം ആത്മാവായിട്ടും ജ്ഞാനം അഥവാ അനുഭവത്തിന്റെ നേത്രത്തിലൂടെ കാണാന് സാധിക്കില്ലായിരുന്നു. നേത്രമുണ്ടായിട്ടും അന്ധകാരത്തിലായിരുന്നു. നേത്രം യഥാര്ത്ഥമായ കാര്യം ചെയ്യുന്നില്ലായിരുന്നു. സ്പഷ്ടമായി കാണാന് സാധിക്കില്ലായിരുന്നു. അപ്പോള് നിങ്ങളും അന്ധകാരത്തിലായിരുന്നില്ലേ. സ്വയത്തെ പോലും കാണാന് സാധിക്കില്ലായിരുന്നു, അതിനാല് ബാബ ആദ്യം ഈ അന്ധകാരത്തെയില്ലാതാക്കുന്നു. അതിനാല് ശിവരാത്രി അര്ത്ഥം അന്ധകാരത്തെ ശമിപ്പിച്ച് യാഥാര്ത്ഥമായതിന്റെ പ്രകാശത്തെ പ്രജ്ജ്വലിപ്പിക്കുക. അതിനാല് ശിവരാത്രിയെന്ന് പറഞ്ഞ് ആഘോഷിക്കുന്നു. ഭക്തി മാര്ഗ്ഗത്തിലെ വിധികളും നിങ്ങളുടെ യഥാര്ത്ഥമായ വിധികളുടെ സ്മരണയാണ്. ഒരു ഭാഗത്ത് ഭക്തരുടെ വിധി, മറു ഭാഗത്ത് കുട്ടികളുടെ സമ്പൂര്ണ്ണമായ വിധി. രണ്ടും കണ്ട് ബാബ ഹര്ഷിതമാകുന്നു. നിങ്ങളും ഹര്ഷിതമാകുന്നുണ്ടല്ലോ- നമ്മുടെ ഭക്തര് അനുകരിക്കുന്നതില് എത്ര സമര്ത്ഥരാണ്. അവസാന ജന്മം വരെയും തന്റെ ഭക്തിയുടെ വിധികള് നിറവേറ്റുന്നു. ഇതെല്ലാം ബാബയുടെയും നിങ്ങള് ബിന്ദു ആത്മാക്കളുടെയും അത്ഭുതം. ശിവബാബയോടൊപ്പം സാളിഗ്രാമിനേയും ഒപ്പം പൂജിക്കുന്നുണ്ട്. നിങ്ങളെല്ലാവരും ബിന്ദു സ്വരൂപത്തിന്റെ മഹത്വത്തെയറിയുന്നു, അതിനാല് ഇന്ന് വരെയും ഭക്തരില് ശിവന് അര്ത്ഥം ബിന്ദു സ്വരൂപത്തിന് മഹത്വമുണ്ട്. അവര് കേവലം ബിന്ദു രൂപത്തെ അറിയുന്നു, യഥാര്ത്ഥമായി അറിയുന്നില്ല, തന്റെ രൂപത്തിലൂടെ അറിയുന്നു. എന്നാല് നിങ്ങള് ബാബയെ കേവലം ബിന്ദു രൂപത്തിലൂടെയല്ല എന്നാല് ബിന്ദുവിനോടൊപ്പം സര്വ്വ ഖജനാക്കളുടെയും സിന്ദുവാണ്, ബിന്ദുവിനോടൊപ്പം സിന്ദു രൂപത്തെയും അറിയുന്നു. രണ്ട് രൂപത്തിലൂടെയും അറിഞ്ഞില്ലേ? സിന്ദു സ്വരൂപത്തെ അറിഞ്ഞ് നിങ്ങളും മാസ്റ്റര് സിന്ദുവായി. നിങ്ങളില് എത്ര ഖജനാക്കള് അടങ്ങിയിരിക്കുന്നു- കണക്കെടുക്കാന് സാധിക്കും. അളവറ്റ, അവിനാശി ഖജനാക്കളാണ്. സര്വ്വരും മാസ്റ്റര് സിന്ദുവായില്ലേ അതോ ഇപ്പോള് ആകണോ?

തപസ്യാ വര്ഷത്തില് എന്ത് ചെയ്യും? തപസ്യ അര്ത്ഥം എന്ത് സങ്കല്പിക്കുമ്പോഴും ദൃഢതയോടെ ചെയ്യണം. തപസ്യ അര്ത്ഥം ഏകാഗ്രതയും ദൃഢതയും. ഇപ്പോഴും യോഗീ ജീവിതത്തിലാണ്. നിങ്ങളെല്ലാവരും യോഗീ ജീവിതം നയിക്കുന്നവരല്ലേ? അതോ 8 മണിക്കൂര്, 6 മണിക്കൂര് അഥവാ കുറച്ച് മണിക്കൂര് യോഗ ചെയ്യുന്നവരാണോ? യോഗീ ജീവിതമാണ്, പിന്നെ പ്രത്യേകിച്ചും തപസ്യാ വര്ഷമെന്ന് എന്ത് കൊണ്ട് പറയുന്നു? ബാപ്ദാദ സര്വ്വ കുട്ടികളെയും യോഗീ ജീവിതം നയിക്കുന്ന യോഗീ ആത്മാക്കളുടെ രൂപത്തിലാണ് കാണുന്നത്, യോഗീ ജീവിതത്തില് തന്നെയാണ്. മറ്റ് ജീവിതം സമാപ്തമായി. അലയുന്ന ഭോഗീ ജീവിതത്തില് നിന്നും ക്ഷീണിച്ച് നിരാശരായി ചിന്തിച്ച് മനസ്സിലാക്കി യോഗിയായി. ചിന്തിച്ച് മനസ്സിലാക്കിയല്ലേ ആയത് അതോ മറ്റാരെങ്കിലും പറഞ്ഞിട്ടാണോ ആയത്. അനുഭവിച്ചല്ലേ ആയത് അതോ കേവലം അനുഭവം കേട്ടിട്ട് ആയതാണോ? അനുഭവിയായി യോഗിയായി അതോ കേവലം കേട്ടു, കണ്ടു ഇഷ്ടമായോ? കേവലം കണ്ടിട്ട് വ്യാപാരം ചെയ്തോ അതോ കേട്ടിട്ട് വ്യാപാരം ചെയ്തോ? ആരുടെയും ചതിവില്പ്പെട്ടിട്ടില്ലല്ലോ? നല്ല രീതിയില് കണ്ടില്ലേ? ഇപ്പോഴും കാണൂ. ജാലവിദ്യയൊന്നും ഏറ്റിട്ടില്ലല്ലോ? മൂന്ന് കണ്ണുകളും തുറന്ന് വ്യാപാരം ചെയ്തോ? കാരണം ബുദ്ധിയും കണ്ണാണ്. ഈ രണ്ട് കണ്ണുകള്, ബുദ്ധിയുടെ കണ്ണ്, മൂന്ന് കണ്ണുകളും തുറന്ന് വ്യാപാരം ചെയ്തിരിക്കുന്നു സര്വ്വരും പക്കായല്ലേ?

സര്വ്വ കുട്ടികളും മധുര മധുരമായ ആത്മീയ സംഭാഷണം ചെയ്യുന്നു. പറയുന്നു- ബാബാ ഞാന് അങ്ങയുടേത് തന്നെയാണ്, മറ്റെവിടെയും പോകാന് സാധിക്കില്ല. ജ്ഞാനി യോഗ ജീവിതവും വളരെ നല്ലതാണ് പക്ഷെ ചില കാര്യങ്ങളില് സഹിക്കേണ്ടി വരുന്നു. ആ സമയത്ത് മനസ്സും ബുദ്ധിയും ചഞ്ചലതയില് വരുന്നു- ഇത് എപ്പോള് വരെ, എങ്ങനെ നടക്കും….? ഇടയ്ക്കിടയ്ക്ക് ചഞ്ചലതയുണ്ടാകുന്നു- സ്വയത്തോടാകാം, സേവനത്തിലാകാം, കൂടെയുള്ളവരോടാകാം- ഈ ചഞ്ചലത നിരന്തരം എന്നുള്ളതില് അന്തരം കൊണ്ടു വരുന്നു. അതിനാല് സഹനശക്തിയുടെ ശതമാനം കുറച്ച് കുറയുന്നു. പക്കായാണ്, എന്നാല് പക്കാ ആയവരെയും ഇടയ്ക്കിടയ്ക്ക് ഈ കാര്യങ്ങള് കുലുക്കുന്നു. അതിനാല് തപസ്യാ വര്ഷം അര്ത്ഥം സര്വ്വ ഗുണങ്ങളില്, സര്വ്വ ശക്തികളില്, സര്വ്വ സംബന്ധങ്ങളില്, സര്വ്വ സ്വഭാവ സംസ്ക്കാരങ്ങളില് 100 ശതമാനം പാസാകുക. ഇപ്പോള് പാസാണ് എന്നാല് ഫുള് പാസല്ല. ഒന്നുണ്ട് പാസ്, രണ്ടാമത്തേത് ഫുള് പാസ്, മൂന്നാമത്തേത് ബഹുമതിയോടെ പാസാകുക. തപസ്യാ വര്ഷത്തില് കുറച്ച് പേരേ ബഹുമതിയോടെ പാസായുള്ളൂവെങ്കില് സര്വ്വര്ക്കും ഫുള്പാസാകാന് സാധിക്കുമല്ലോ. ഫുള് പാസാകുന്നതിന് ഏറ്റവും സഹജമായ സാധനമാണ്- ഏതൊരു പേപ്പര് വന്നാലും, ഈ തപസ്യാ വര്ഷത്തിലും പേപ്പര് വരും. വരില്ലയെന്നല്ല പക്ഷെ പേപ്പറാണെന്ന് മനസ്സിലാക്കി പാസാകൂ. കാര്യത്തെ കാര്യമാണെന്ന് മനസ്സിലാക്കാതിരിക്കൂ, പേപ്പറാണെന്ന് മനസ്സിലാക്കൂ. പേപ്പറിലെ ചോദ്യങ്ങളുടെ വിസ്താരത്തില് പോകരുത്- ഇതെന്ത് കൊണ്ട് വന്നു, ഇങ്ങനെയും സംഭവിക്കുമോ, അതോ തന്റെ കുറവ് കൊണ്ട്- ഇതൊക്കെ സംഭവിക്കുന്നു എന്ന് പോലും ചിന്തിക്കരുത്. സ്വയത്തിന് വേണ്ടി ചിന്തിക്കുന്നു- ഇതൊക്കെ സംഭവിക്കും, ഇത്രയുമൊക്കെ സംഭവിക്കും, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നു- ഇതെന്ത് കൊണ്ട് ചെയ്തു, എന്ത് ചെയ്തു. ഈ വക കാര്യങ്ങളെ പേപ്പറാണെന്ന് മനസ്സിലാക്കി ഫുള് പാസാകുന്നതിനുള്ള ലക്ഷ്യം വച്ച് പാസാകൂ. പാസാകണം, മറി കടക്കണം, ബാബയുടെയടുത്തിരിക്കണം എങ്കില് ഫുള് പാസാകും. മനസ്സിലായോ.

ഇപ്പോള് ഭൂരിപക്ഷം പേരുടെയും റിസള്ട്ടില് കാണുന്നുണ്ട്- ചില കാര്യങ്ങളില് നല്ല രീതിയില് പാസായി. കേവലം തന്റെ പഴയ സ്വഭാവം, സംസ്ക്കാരം, ഇടയ്ക്കിടയ്ക്ക് പുതിയ ജീവിതത്തില് ഇമര്ജ്ജാകുന്നു. തന്റെ അഥവാ മറ്റുള്ളവരുടെ സ്വഭാവ സംസ്ക്കാരങ്ങളുടെയും ഉരസല് ഉണ്ടാകുന്നു. തന്റെ ശക്തിഹീനമായ സംസ്ക്കാരം മറ്റുളളവരുടെ സംസ്ക്കാരങ്ങളുമായി ഉരസലുണ്ടാക്കുന്നു. ഈ കുറവ് ഇപ്പോള് വിശേഷ ലക്ഷ്യത്തിലെത്തുന്നതില് വിഘ്നം ഉണ്ടാക്കുന്നു. ഫുള് പാസാകുന്നതിന് പകരം പാസ് മാര്ക്ക് നേടി തരുന്നു. തന്റെ സ്വഭാവ സംസ്ക്കാരത്തെ സങ്കല്പം അഥവാ കര്മ്മത്തില് കൊണ്ടു വരരുത്, മറ്റുള്ളവരുടെ സ്വഭാവം അഥവാ സംസ്ക്കാരങ്ങളുമായി ഉരസല് ഉണ്ടാക്കരുത്. രണ്ടിലും സഹന ശക്തിയും ഉള്ക്കൊള്ളാനുള്ള ശക്തിയും ആവശ്യമാണ്. ഇത് ഫുള് പാസിന്റെ സമീപത്ത് വരാന് അനുവദിക്കുന്നില്ല, ഇതേ കാരണത്താല് ചിലയിടത്ത് അലസതയും അശ്രദ്ധയും ഉണ്ടാകുന്നു. തപസ്യാ വര്ഷത്തില് മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കണം അര്ത്ഥം ഒരേയൊരു സങ്കല്പത്തില് വയ്ക്കണം- എനിക്ക് ഫുള് പാസാകുക തന്നെ വേണം. മനസ്സും ബുദ്ധിയും ലേശമെങ്കിലും ചഞ്ചലമായിയെങ്കില് ദൃഢതയോടെ വീണ്ടും അതിനെ ഏകാഗ്രമാക്കൂ. ചെയ്യുക തന്നെ വേണം സംഭവിക്കുക തന്നെ വേണം. കുറവുകളെയെല്ലാം തപസ്യയുടെ യോഗാഗ്നിയില് ഭസ്മമാക്കൂ. യോഗാഗ്നി പ്രജ്ജ്വലിതമായോ? യോഗാഗ്നിയില് ഇപ്പോഴും വസിക്കുന്നുണ്ട് എന്നാല് ഇടയ്ക്കിടയ്ക്ക് അഗ്നി കുറച്ച് ശതമാനത്തില് കുറയുന്നു. അണയുന്നില്ല, കുറയുന്നു. തീവരമായ അഗ്നിയില് എന്ത് വസ്തുവിട്ടാലും പരിവര്ത്തനപ്പെടും അല്ലെങ്കില് ഭസ്മമാകും. പരിവര്ത്തനം ചെയ്യാനും ഭസ്മമാക്കാനും, രണ്ടിനും തീവ്രത വേണം. യോഗാഗ്നിയാണ്. ബാബയുടെ സ്നേഹത്തിന്റെ അഗ്നി ഉണര്ന്നിരിക്കുന്നു, എന്നാല് സദാ തീവ്രമായിരിക്കണം ഇടയ്ക്ക് തീവ്രം, ഇടയ്ക്ക് കുറവാകരുത്. ഏതു പോലെ സ്ഥൂല അഗ്നിയിലും ഏതെങ്കിലും വസ്തു നന്നായി ഉണ്ടാക്കാന് ആഗ്രഹിക്കുന്നുവെങ്കില്, സമയത്ത് ഉണ്ടാക്കാന് ആഗ്രഹിക്കുന്നുവെങ്കില് അഗ്നിയെ അതേ രൂപത്തില് വയ്ക്കും, അപ്പോള് ആ വസ്തു സമയത്ത് നല്ല രീതിയില് തയ്യാറാകും. ഇടയില് തീ അണഞ്ഞു എങ്കില് സമയത്ത് ആ വസ്തു തയ്യാറാക്കാന് സാധിക്കുമോ? തയ്യാറാകും പക്ഷെ സമയത്ത് ആകില്ല. അതിനാല് നിങ്ങളുടെ യോഗാഗ്നിയും ഇടയ്ക്കിടയ്ക്ക് കുറയുന്നു അപ്പോഴും സമ്പന്നമാകും പക്ഷെ ലാസ്റ്റിലായിരിക്കും ആകുന്നത്. ലാസ്റ്റില് സമ്പന്നമാകുന്നവര്ക്ക് ഫാസ്റ്റില് ഫസ്റ്റ് രാജ്യ ഭാഗ്യത്തിന്റെ അധികാരം പ്രാപ്തമാകില്ല. നിങ്ങളെല്ലാവരുടെയും ലക്ഷ്യം ഫസ്റ്റ് ജന്മത്തില് രാജ്യം ഭരിക്കുക എന്നതാണോ അതോ രണ്ടാമത്തെയും മൂന്നാമത്തെയും ജന്മത്തില് വരണോ. ആദ്യത്തെ ജന്മത്തില് വരണ്ടേ?

തപസ്യാ വര്ഷം അര്ത്ഥം ഫാസ്റ്റ് പുരുഷാര്ത്ഥം ചെയ്ത് ഫസ്റ്റ് ജന്മത്തില് ഫസ്റ്റ് നമ്പറിലെ ആത്മാക്കളോടൊപ്പം രാജ്യത്തില് വരിക. വീട്ടിലേക്ക് കൂടെ പോകണ്ടേ? പിന്നെ രാജ്യത്തിലും ബ്രഹ്മാ ബാബയോടൊപ്പം പോകണം. അപ്പോള് മനസ്സിലായോ തപസ്യാ വര്ഷം എന്ന് എന്ത് കൊണ്ട് വച്ചിരിക്കുന്നുവെന്ന്. ഏകാഗ്രതയുടെ ശക്തിയെ വര്ദ്ധിപ്പിക്കൂ. ഇപ്പോള് ആഗ്രഹമില്ലാഞ്ഞിട്ടും വ്യര്ത്ഥം ഉണ്ടാകുന്നു. ചില സമയത്ത് വ്യര്ത്ഥമുള്ള ഭാഗം ശുദ്ധവും ശ്രേഷ്ഠവുമായ സങ്കല്പത്തേക്കാള് ഭാരമുള്ളതായി മാറുന്നു. തപസ്യ അര്ത്ഥം വ്യര്ത്ഥ സങ്കല്പത്തിന്റെ സമാപ്തി കാരണം ഈ സമാപ്തി തന്നെയാണ് സമ്പൂര്ണ്ണതയെ കൊണ്ടു വരുന്നത്. സമാപ്തിയില്ലാതെ സമ്പൂര്ണ്ണതയുണ്ടാകില്ല. അതിനാല് ഇന്നത്തെ ദിനം മുതല് തപസ്യാ വര്ഷം ആരംഭിച്ചിരിക്കുന്നു. ഉണര്വ്വിനും ഉത്സാഹത്തിനും ബാപ്ദാദ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. നാല് വിഷയങ്ങളിലും ഫുള്പാസാകുന്നതിനുള്ള മാര്ക്ക് നേടണം. എന്റെ മൂന്ന് വിഷയം ഓ കെയാണ്, കേവലം ഒന്നില്ലല്ലേ കുറവുള്ളത് എന്ന് മനസ്സിലാക്കരുത്. ഫുള് പാസാകുമോ? ഇല്ല, എന്നാലും പാസാകുന്നതിന്റെ ലിസ്റ്റില് വരും. ഫുള് പാസ് അര്ത്ഥം നാല് വിഷയങ്ങളിലും ഫുള് മാര്ക്കുണ്ടായിരിക്കണം. സദാ ഓരോ ആത്മാവിനെ പ്രതി മംഗളത്തിന്റെ ഭാവന, അവര് നിങ്ങളുടെ സ്ഥിതിയെ ഇളക്കാന് ശ്രമിക്കുന്നവരാകട്ടെ എന്നാല് അമംഗളം ചെയ്യുന്നവരുടെ മേല് പോലും മംഗളത്തിന്റെ ഭാവന, മംഗളത്തിന്റെ ദൃഷ്ടി, മംഗളത്തിന്റെ വൃത്തി, കൃതി. ഇങ്ങനെയുള്ളവരെയാണ് പറയുന്നത് മംഗളകാരി ആത്മാവ് എന്ന്. ശിവന്റെ അര്ത്ഥവും മംഗളകാരിയെന്നല്ലേ? അതിനാല് ശിവ ജയന്തി അര്ത്ഥം മംഗളകാരി ഭാവന. മംഗളം ചെയ്യുന്നവരുടെ മേല് മംഗളം ചെയ്യുക എന്നത് അജ്ഞാനികളും ചെയ്യുന്നു. നല്ലവരോട് നല്ലവരായി പെരുമാറാന് എല്ലാവര്ക്കും അറിയാം. എന്നാല് അമംഗളത്തിന്റെ ഭാവനയുള്ളവരെ പോലും തന്റെ മംഗളത്തിന്റെ ഭാവനയിലൂടെ പരിവര്ത്തനപ്പെടുത്തൂ അഥവാ ക്ഷമിക്കൂ. പരിവര്ത്തനപ്പെടുത്താന് സാധിക്കുന്നില്ലായെങ്കിലും ക്ഷമിക്കാന് സാധിക്കില്ല! മാസ്റ്റര് ക്ഷമാ സാഗരനല്ലേ. അതിനാല് നിങ്ങളുടെ ക്ഷമ ആ ആത്മാവിന് ശിക്ഷണമായി മാറും. ഇന്നത്തെ കാലത്ത് ശിക്ഷണം നല്കുമ്പോള് ചിലര് മനസ്സിലാക്കുന്നു, ചിലര് മനസ്സിലാക്കുന്നില്ല. ഇത് ചെയ്യൂവെങ്കില് ഇത് ശിക്ഷണമായി മാറും. ക്ഷമ അര്ത്ഥം ശുഭ ഭാവന യുടെ ആശീര്വാദം നല്കുക, സഹയോഗം നല്കുക. ശിക്ഷണം നല്കേണ്ട സമയം ഇപ്പോള് കഴിഞ്ഞു. ഇപ്പോള് സ്നേഹം നല്കൂ, ബഹുമാനം നല്കൂ, ക്ഷമിക്കൂ. ശുഭ ഭാവന വയ്ക്കൂ, ശുഭ കാമന വയ്ക്കൂ- ഇതാണ് ശിക്ഷണം നല്കുന്നതിനുള്ള വിധി. ഈ വിധിയിപ്പോള് പഴയതായി. അപ്പോള് പുതിയ വിധിയറിയാമല്ലോ? തപസ്യാ വര്ഷത്തില് ഈ പുതിയ വിധിയിലൂടെ സര്വ്വരെയും സമീപത്ത് കൊണ്ടു വരൂ. കേള്പ്പിച്ചില്ലേ- മുത്തുകള് ചിലത് തയ്യാറായി എന്നാല് മാലയിപ്പോള് തയ്യാറായില്ല. ചരടുമുണ്ട്, മുത്തുമുണ്ട് എന്നാല് മുത്ത് മറ്റൊരു മുത്തിന്റെ സമീപത്തല്ല അതിനാല് മാല തയ്യാറായില്ല. തന്റെ രീതിയിലൂടെ മുത്ത് തയ്യാറാണ് എന്നാല് സംഘഠനയില്, സമീപതയില് തയ്യാറല്ല. അതിനാല് തപസ്യാ വര്ഷത്തില് ബാബയ്ക്ക് സമാനം ആകുക തന്നെ വേണം എന്നാല് മുത്ത് മറ്റൊരു മുത്തിന്റെ സമീപത്ത് വരികയും വേണം. മനസ്സിലായോ. ബാക്കി യോഗിയായിരുന്നു, യോഗിയാണ്, സദാ യോഗീ ജീവിതത്തില് ഇരിക്കുക തന്നെ വേണം. ഡ്രാമയിലെ ഓരോ ദൃശ്യത്തെയും സ്നേഹി നിര്മ്മോഹിയായി കാണൂ. ഡ്രാമയിലെ ഓരോ ദൃശ്യം പ്രിയപ്പെട്ടതാണ്. ലോകത്തിലുള്ളവര്ക്ക് അപ്രിയമായ ദൃശ്യങ്ങള് നിങ്ങള്ക്ക് പ്രിയപ്പെട്ടതാണ്. എന്ത് സംഭവിച്ചാലും അതില് രഹസ്യം അടങ്ങിയിരിക്കുന്നു. രഹസ്യത്തെ അറിയുന്നതിലൂടെ ഇടയ്ക്ക് വരുന്ന കാര്യങ്ങളിലും, ദൃശ്യങ്ങളിലും നിരാശരാകില്ല. രഹസ്യത്തെയറിയുന്നവര് നിരാശരാകില്ല. രഹസ്യത്തെ അറിയാത്തവരാണ് നിരാശരാകുന്നത്. ഡബിള് വിദേശികളും ഈ പ്രാവശ്യം ശിവ ജയന്തിയാഘോഷിക്കാന് സമയത്ത് എത്തി ചേര്ന്നു. പോകുക തന്നെ വേണം എന്ന ദൃഢ നിശ്ചയം വച്ചതിനാല് എത്തി ചേര്ന്നില്ലേ? പോകണോ പോകാതിരിക്കണോ- ഇവര് ചിന്തിക്കുന്നവരായി തീര്ന്നു. ഇപ്പോള് ഇതൊന്നുമല്ല, ഇനി സംഭവിക്കാനിരിക്കുകയാണ്. ഇപ്പോള് പ്രകൃതി ഫുള് ശക്തിയുടെ ചഞ്ചലത ആരംഭിച്ചിട്ടില്ല. ചെയ്യുന്നുണ്ട് എന്നാല് നിങ്ങളെ കണ്ട് പ്രകൃതിയും കുറച്ച് തണുപ്പന് മട്ടായി മാറുന്നു. പ്രകൃതിയും ഭയക്കുന്നു- എന്റെ അധികാരി തയ്യാറായില്ലല്ലോയെന്ന്. ആരുടെ ദാസിയാകും? നിര്ഭയരല്ലേ? ഭയക്കുന്നവരല്ലല്ലോ? മനുഷ്യര് മരണത്തെ ഭയക്കുന്നു, നിങ്ങള് മരിച്ചു കഴിഞ്ഞു. പഴയ ലോകത്തില് നിന്നും മരിച്ചില്ലേ? പുതിയ ലോകത്തില് ജീവിക്കുന്നു, പഴയ ലോകത്തില് നിന്നും മരിച്ചു കഴിഞ്ഞു, അതിനാല് മരിച്ചവര്ക്ക് മരണത്തെ ഭയമുണ്ടാകുമോ? ട്രസ്റ്റിയല്ലേ? എന്റെ എന്ന ബോധമുണ്ടെങ്കില് മായയാകുന്ന പൂച്ച മ്യാവൂ മ്യാവൂ(ഞാന് വരട്ടെ) എന്ന് പറയും. ഞാന് വരട്ടെ, ഞാന് വരട്ടെ…. നിങ്ങള് ട്രസ്റ്റിയാണ്. ശരീരം പോലും എന്റേതല്ല. മനുഷ്യര്ക്ക് മരണ ഭയമാണ് അല്ലെങ്കില് വസ്തുക്കളെ കുറിച്ച്, പരിവാരത്തെ കുറിച്ചുള്ള ചിന്തയാണ്. നിങ്ങളാണെങ്കില് ട്രസ്റ്റിയാണ്. നിര്മ്മോഹിയല്ലേ, അതോ കുറച്ച് കുറച്ച് ആകര്ഷണമുണ്ടോ? ശരീര ബോധം ഉണ്ടെങ്കില് കുറച്ച് കുറച്ച് ആകര്ഷണമുണ്ട്, അതിനാല് തപസ്യ അര്ത്ഥം ജ്വാലാ സ്വരൂപം, നിര്ഭയം. ശരി.

രണ്ട് മധുരമായ ദാദിമാരും കേട്ടു കൊണ്ടിരിക്കുന്നു, കണ്ടു കൊണ്ടിരിക്കുന്നു. എന്തെങ്കിലും നവീനത കാണണ്ടേ. ബാപ്ദാദ നേരത്തെ കേള്പ്പിച്ചു- ഒന്നുണ്ട് വാക്കുകളിലൂടെയുള്ള സേവനം, രണ്ടാമത്തേത് ഫരിസഥാ മുഖത്തിലൂടെ, ശക്തിശാലി സ്നേഹി ദൃഷ്ടിയിലൂടെയുള്ള സേവനം. കുറച്ച് സമയം ഇവര്ക്ക് ഈ സേവനത്തിന്റെ പാര്ട്ട് ലഭിച്ചിരിക്കുന്നു. ആദി മുതല് വാണി, കര്മ്മത്തിലൂടെ സേവനം ചെയ്യുക തന്നെ വേണം. ഈ വിധിയുടെ സേവനവും ഡ്രാമയിലുണ്ട്, അന്തിമത്തില് ഈ സേവനം തന്നെ അവശേഷിക്കും. ഈ പാര്ട്ട് കുറച്ച് സമയത്തേക്ക് ഇവര്ക്ക് ലഭിച്ചിരിക്കുന്നു. എന്നാലും മധുരമായ കുട്ടികളല്ലേ. ഇവരുടെ കര്മ്മ കണക്ക് സമാപ്തമാകുന്നതിലും സേവനമാണ്. കണക്ക് വെറും നിമിത്തം മാത്രമാണ് എന്നാല് സേവനത്തിന്റെ രഹസ്യമാണ്. പരിധിയില്ലാത്ത കളിയില് ഇതും വിചിത്രമായ കളിയാണ്. രണ്ട് പേരുടെയും പാര്ട്ട് നവീനമായതാണ്. ഇവര് പെട്ടെന്ന് തന്നെ കര്മ്മ കണക്ക് സമാപ്തമാക്കി സമ്പന്നതയുടെയും സമ്പൂര്ണ്ണതയുടെയും സമീപ്ത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഒറ്റയ്ക്ക് പോകില്ല- ഇതാരും ചിന്തിക്കണ്ട. ഓരോരുത്തര്ക്കും കണക്ക് തീര്ക്കുക തന്നെ വേണം എന്നാല് ചിലര് കേവലം കണക്ക് തീര്ക്കുന്നു, ചിലര് കണക്ക് തീര്ക്കുമ്പോഴും സേവനം ചെയ്യന്നു. മുഴുവന് വിജയിയായില്ലേ? സര്വ്വരുടെയും ആശീര്വാദങ്ങളുടെ മരുന്ന് ശൂലത്തില് നിന്നും മുള്ളാക്കി മാറ്റുന്നു. കര്മ്മ കണക്കിന്റെ പ്രഭാവത്തില് പോയില്ല. രണ്ട് പേരും ആരോഗ്യശാലിയായി. കേവലം പഥ്യം പാലിക്കണം. വിശ്രമവും പഥ്യമാണ്. ഭക്ഷണത്തിലെ പഥ്യം പോലെ. ഇത് നടക്കുക, കറങ്ങുക, സംസാരിക്കുക- ഇവയുടെ പഥ്യം. സ്നേഹത്തിന് എന്ത് ചെയ്യാന് സാധിക്കില്ല? ചൊല്ലുണ്ടല്ലോ- സ്നേഹത്തിന് കല്ലിനെ പോലും ജലമാക്കാന് സാധിക്കും, അപ്പോള് ഈ രോഗത്തിന് എന്താ മാറാന് സാധിക്കില്ലേ? മാറിയല്ലോ. ഹൃദയത്തിന്റെ രോഗം മാറി. കല്ലില്നിന്നും ജലമായി മാറിയില്ലേ. അപ്പോള് ഇതൊക്കെ നിങ്ങളുടെയെല്ലാം സ്നേഹമാണ്. ബാക്കി ഇപ്പോള് കേവലം ജലം അവശേഷിച്ചിരിക്കുന്നു, കല്ല് സമാപ്തമായി. വിശ്രമത്തിലായിരുന്നതിനാല് രണ്ട് പേരുടെയും മുഖം തിളങ്ങുന്നു. പരിവാരത്തിന്റെ സ്നേഹവും വളരെ സഹയോഗം നല്കുന്നു. ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ വിശ്വമംഗളത്തിന്റെ ശ്രേഷ്ഠമായ ഭാവന വയ്ക്കുന്ന, നാനാഭാഗത്തുമുള്ള ദൃഢ സങ്കല്പം ചെയ്യുന്ന, തപസ്യയിലൂടെ സ്വയത്തെ, വിശ്വത്തെ പരിവര്ത്തനം ചെയ്യുന്ന, ഏകാഗ്രതയുടെ ശക്തിയിലൂടെ ഏകരസമായ തീവ്ര സ്ഥിതിയിലിരിക്കുന്ന, അങ്ങനെയുള്ള തപസ്വീ ആത്മാക്കള്ക്ക് സ്നേഹി ആത്മാക്കള്ക്ക്, സദാ ബാബയോടൊപ്പമിരിക്കുന്ന ആത്മാക്കള്ക്ക്, സദാ വ്യത്യസ്ഥമായ വിധിയിലൂടെ സേവനത്തില് സാഥിയായിരിക്കുന്ന കുട്ടികള്ക്ക് മഹാ പരമാത്മ ജയന്തിയുടെ ആശംസകള്, സ്നേഹ സ്മരണ സ്വീകരിച്ചാലും, അതോടൊപ്പം നമസ്തേ.

വരദാനം:-

അഷ്ട ശക്തികളാല് സമ്പന്നരായവര് ഓരോ കര്മ്മത്തിലും സമയത്തിനനുസരിച്ച്, പരിതസ്ഥിതിക്കനുസരിച്ച്, ഓരോ ശക്തിയെ കാര്യത്തിലുപയോഗിക്കുന്നു. അവരെ ഈ അഷ്ട ശക്തികള് ഇഷ്ട ദേവനും അഷ്ട രത്നവുമാക്കി മാറ്റുന്നു. അങ്ങനെ അഷ്ട ശക്തി സമ്പന്നരായ ആത്മാക്കള് സമയത്തിനനുസരിച്ച്, പരിതസ്ഥിതിക്കനുസരിച്ച് സ്ഥിതിയെ സഹജമാക്കുന്നു. അവരുടെ ഓരോ ചുവടിലും സഫലത അടങ്ങിയിരിക്കുന്നു. ഏതൊരു പരിതസ്ഥിതിക്കും അവരെ ശ്രേഷ്ഠ സ്ഥിതിയില് നിന്നും താഴേയ്ക്ക് കൊണ്ടു വരാന് സാധിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top