09 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

8 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ- ഏത് അച്ഛനെയാണോ നിങ്ങള് അരക്കല്പം ഓര്മ്മിച്ചത്, ഇപ്പോള് ആ അച്ഛന്റെ ആജ്ഞ ലഭിച്ചിരിക്കുകയാണ്, ആ ആജ്ഞയെ നിങ്ങള് പാലിക്കൂ, ഇതിലൂടെ നിങ്ങളുടെ ഉയരുന്ന കലയുണ്ടാകും.

ചോദ്യം: -

നിങ്ങള് കുട്ടികള്ക്ക് നിങ്ങളുടെ സ്വഭാവ ശുദ്ധീകരണം സ്വയം തന്നെ ചെയ്യേണ്ടതുണ്ട്, എങ്ങിനെ?

ഉത്തരം:-

ഒരു ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെയും യജ്ഞ സേവനം ചെയ്യുന്നതിലൂടെയും സ്വഭാവ ശുദ്ധീകരണം നടക്കുന്നു എന്തുകൊണ്ടെന്നാല് ഓര്മ്മയിലിരിക്കുന്നതിലൂടെ ആത്മാവ് നിരോഗിയാകുകയും സേവനത്തിലൂടെ അപാര സന്തോഷം ലഭിക്കുകയും ചെയ്യുന്നു. ആരാണോ ഓര്മ്മയിലും സേവനത്തിലും ബിസിയായിരിക്കുന്നത് അവരുടെ സ്വഭാവ ശുദ്ധീകരണം നടന്നകൊണ്ടിരിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നീ രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി . .

ഓം ശാന്തി. കുട്ടികള് പാട്ടുകേട്ടുവല്ലോ. മാലകള് കറക്കിക്കറക്കി യുഗം കഴിഞ്ഞു. എത്ര യുഗം? രണ്ടുയുഗങ്ങള്. സത്യയുഗത്തിലും ത്രേതായുഗത്തിലും ആരും മാല കറക്കുന്നില്ല. ആരുടേയും ബുദ്ധിയിലില്ല നാം ഉയര്ന്നതിലും ഉയര്ന്നതായി പിന്നെ താഴോട്ടു വരുന്നുവെന്ന്. ഇപ്പോള് നമ്മുടെ ഉയരുന്ന കലയാണ്. നമ്മുടെ അര്ത്ഥം ഭാരതത്തിന്റെ. ഭാരതത്തിന്റെ എത്രയും ഉയര്ന്ന കലയും താഴ്ന്ന കലയും ഉണ്ടാകുന്നുവോ അത്ര വേറെ ആരുടേയുമുണ്ടാകുന്നില്ല. ഭാരതം തന്നെയാണ് ശ്രേഷ്ഠാചാരിയും ഭാരതം തന്നെയാണ് ഭ്രഷ്ടാചാരിയുമായി മാറുന്നത്. ഭാരതം തന്നെ നിര്വികാരിയും ഭാരതം തന്നെ വികാരിയും. മറ്റു ഭൂഖണ്ഡങ്ങളോടോ ധര്മ്മങ്ങളോടോ ഇത്രയും ബന്ധമില്ല. ബാബ സ്വര്ഗ്ഗത്തിലേക്ക് വരുന്നല്ല. ഭാരതവാസികളുടെ തന്നെ ചിത്രമാണ്. ശരിക്കും രാജ്യം ഭരിച്ചിരുന്നു. അപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങള്ക്കിപ്പോള് ഉയരുന്ന കലയാണ്. ആരുടെ കയ്യാണോ പിടിച്ചിരിക്കുന്നത് അദ്ദേഹം നിങ്ങളെ കൂടെ കൊണ്ടുപോകും. ഓരോ ഭാരത വാസിയുടേയും ഉയരുന്ന കലയാണ്. മുക്തിയില്പ്പോയി പിന്നീട് ജീവന്മുക്തിയില് വരുന്നു. അരക്കല്പം ദേവീ-ദേവതകളുടെ രാജ്യം നടക്കുന്നു. 21 തലമുറ നടക്കുന്നു, പിന്നീട് താഴ്ന്ന കലയായി മാറുന്നു. പറയാറുണ്ട് നിങ്ങളുടെ ഉയരുന്ന കലയാല് സര്വ്വരുടേയും ഉയര്ച്ചയുണ്ടാകുന്നു. ഇപ്പോള് സര്വ്വരുടേയും നന്മയുണ്ടാകുകയാണല്ലോ. എന്നാല് ഉയര്ന്ന കലയിലും താഴ്ന്ന കലയിലും നിങ്ങളാണ് വരുന്നത്. ഈ സമയത്ത് ഭാരതത്തെപ്പോലെ കടമെടുക്കുന്നവര് വേറെ ആരും തന്നെയില്ല. കുട്ടികള്ക്കറിയാം നമ്മുടെ ഭാരതം സ്വര്ണ്ണ പക്ഷിയായിരുന്നു. വളരെ സമ്പന്നമായിരുന്നു. ഇപ്പോള് ഭാരതത്തിന്റെ ഇറങ്ങുന്ന കല പൂര്ത്തിയായിരിക്കുകയാണ്. വിദ്വാന്മാര് മുതലായവര് കരുതുകയാണ് കലിയുഗത്തിന്റെ ആയുസ്സ് ഇനിയും നാല്പതിനായിരം വര്ഷം നടക്കാനുണ്ട്. തികച്ചും ഘോരമായ ഇരുട്ടിലാണ്. വളരെ യുക്തിയോടുകൂടി പറഞ്ഞുകൊടുക്കണം. ആദ്യമാദ്യം രണ്ടച്ഛന്റെ പരിചയം നല്കണം. ഭഗവാനുവാചയാണ്, ഗീത സര്വ്വരുടേയും അമ്മയാണ്. ഗീതയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്, ബാക്കിയെല്ലാം (ശാസ്ത്ര-പുരാണങ്ങള്) അതിന്റെ കുട്ടികളാണ്. മക്കളില് നിന്ന് സമ്പത്ത് ലഭിക്കുകയില്ല. നിങ്ങള് കുട്ടികള്ക്ക് ഗീതയില് നിന്നാണ് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗീതാ മാതാവിന്റെ പിതാവുമുണ്ടാകുല്ലോ. ബൈബിള് മുതലായതിനെയൊന്നും മാതാവെന്നു പറയുകയില്ല. ആയതുകൊണ്ട് എറ്റവും ഒന്നാമതായി ചോദിക്കേണ്ടത്, പരംപിതാ പരമാത്മാവുമായി നിങ്ങളുടെ ബന്ധമെന്താണ്? എല്ലാവരുടേയും അച്ഛന് ഒന്നാണല്ലോ. എല്ലാ ആത്മാക്കളും സഹോദരങ്ങളാണല്ലോ. ഒരച്ഛന്റെ മക്കള്. ബാബ മനുഷ്യ സൃഷ്ടി ബ്രഹ്മാവിലൂടെ രചിക്കുന്നു, അങ്ങിനെയാണെങ്കില് നിങ്ങള് പരസ്പരം സഹോദരീ-സഹോദരന്മാരണ്. എങ്കില് തീര്ച്ചയായും പവിത്രമായിരിക്കുന്നുമുണ്ടാകുമല്ലോ. പതിത പാവനനായ ബാബ വന്നാണ് നിങ്ങളെ പാവനമാക്കി മാറ്റുന്നത്, യുക്തിയോടെ. കുട്ടികള്ക്കറിയാം പവിത്രമായിരുന്നാല് പവിത്ര ലോകത്തിന്റെ അധികാരയായിമാറും. വളരെ വലിയ സമ്പാദ്യമാണ്. ഏതു മടയനാണുണ്ടാകുക -21 ജന്മത്തെ രാജ്യഭാഗ്യമെടുക്കുന്നതിന് പവിത്രമായിരിക്കാതെ. മാത്രമല്ല, ശ്രീമതവും ലഭിക്കുകയാണ്. ഏത് അച്ഛനെയാണോ അരക്കല്പം ഓര്മ്മിച്ചത്, ആ ബാബയുടെ ആജ്ഞ നിങ്ങള് മാനിക്കില്ലേ! ബാബയുടെ ആജ്ഞ പ്രകാരം നിങ്ങള് നടക്കുന്നില്ലായെങ്കില് നിങ്ങള് പാപാത്മാക്കളായി മാറും. ഈ ലോകം തന്നെ പാപാത്മാക്കളുടെയാണ്. രാമരാജ്യം പുണ്യാത്മാക്കളുടെ ലോകമായിരിന്നു. ഇപ്പോള് രാവണ രാജ്യം പാപാത്മാക്കളുടെ ലോകമാണ്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ഉയര്ന്ന കലയാണ്. നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുന്നു. എത്ര ഗുപ്തമായാണിരിക്കുന്നത്. കേവലം ബാബയെ മാത്രം ഓര്മ്മിക്കണം. മാല മുതലായത് കറക്കേണ്ട കാര്യമൊന്നുമില്ല. ബാബയുടെ ഓര്മ്മയിലിരുന്നുകൊണ്ട് നിങ്ങള് ജോലിചെയ്യൂ. ബാബാ, അങ്ങയുടെ യജ്ഞത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ സേവനങ്ങള് രണ്ടും ഞങ്ങള് ഒന്നിച്ച് ചെയ്യുകയാണ്. ബാബ ആജ്ഞ നല്കിയിരിക്കുകയാണ് ഇങ്ങിനെ ഓര്മ്മിക്കൂ. സ്വഭാവ ശുദ്ധീകരണം ചെയ്യിപ്പിക്കുകയാണല്ലോ. നിങ്ങളുടെ ആത്മാവ് ശുദ്ധമാകുമ്പോള് ശരീരവും ശുദ്ധമാകും. കേവലം ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് പതിതരില് നിന്ന് പാവനമായി മാറുകയുള്ളൂ. പാവനമായി മാറുകയും യജ്ഞ സേവനം ചെയ്യുകയും ചെയ്യൂ. സേവനം ചെയ്യുന്നതിലൂടെ വളരെയധികം സന്തോഷമുണ്ടാകും. നാം ഇത്രയും സമയം ബാബയുടെ ഓര്മ്മയിലിരുന്ന് സ്വയത്തെ നിരോഗിയാക്കിമാറ്റി അഥവാ ഭാരതത്തിന് ശാന്തിയുടെ ദാനം നല്കി. ശ്രീമത പ്രകാരം നിങ്ങള് ഭാരതത്തിന് ശാന്തിയുടേയും സുഖത്തിന്റേയും ദാനം നല്കുകയാണ്. ലോകത്തില് അനേക ആശ്രമങ്ങളുണ്ട്. എന്നാല് അവിടെ ഒന്നും തന്നെയില്ല. അവര്ക്കിതറിയുകയില്ല അതായത് 21 ജന്മം സ്വര്ഗ്ഗത്തിന്റെ രാജ്യം എങ്ങിനെ പ്രാപ്തമാക്കാം.

നിങ്ങളിപ്പോള് രാജയോഗത്തിന്റെ പഠനം ചെയ്യുകയാണ്. അവരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഗോഡ് ഫാദര് വന്നു കഴിഞ്ഞെന്ന്. തീര്ച്ചയായും എവിടെയെങ്കിലും ഉണ്ടായിരിക്കും. അത് തീര്ച്ചയായും ഉണ്ടാകുമല്ലോ. വിനാശത്തിനുവേണ്ടി ബോംബുകളും കണ്ടുപിടിച്ചു കഴിഞ്ഞു. തീര്ച്ചയായും ബാബ തന്നെയായിരിക്കും സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നത്. ഇത് നരകമാണല്ലോ. എത്ര യുദ്ധങ്ങളും വഴക്കുകള് മുതലായവയാണുള്ളത്. വളരെയധികം പേടിയുണ്ട്. എങ്ങിനെയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. എത്ര ഉപദ്രവങ്ങളാണുണ്ടാകുന്നത്. നിങ്ങളിപ്പോള് മനസ്സിലാക്കുകയാണ് ഈ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. കലിയുഗം മാറി സത്യയുഗമായിക്കൊണ്ടിരിക്കുകയാണ്. നാം സത്യയുഗത്തിന്റെ സ്ഥാപനക്ക് ബാബയുടെ സഹായികളാണ്. ബ്രാഹ്മണര് തന്നെയാണ് സഹായികളാകുന്നത്. പ്രജാപിതാ ബ്രഹ്മാവില് നിന്നാണ് ബ്രാഹ്മണര് ജനിക്കുന്നത്. അവര് ശരീര വംശാവലികളാണ്, നിങ്ങള് മുഖ വംശാവലികളാണ്. അവര് ഒരിക്കലും ബ്രഹ്മാവിന്റെ സന്താനങ്ങളല്ല. നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. നിങ്ങള് ബ്രാഹ്മണര് ബ്രഹ്മാവിന്റെ കുട്ടികളാണ്. പ്രജാപിതാ ബ്രഹ്മാവ് സംഗമയുഗത്തിലേ ഉണ്ടാവുകയുള്ളൂ. ബ്രാഹ്മണരില് നിന്നാണ് ദേവി-ദേവതകളുണ്ടാകുന്നത്. നിങ്ങള്ക്ക് ആ ബ്രാഹ്മണര്ക്കും പറഞ്ഞുകൊടുക്കാന് കഴിയും അതായത് അവര് ശരീര വംശാവലികളാണെന്ന്. പറയാറുണ്ട് ബ്രാഹ്മണ-ദേവി-ദേവതായ നമഃ. ബ്രാഹ്മണര്ക്കും നമസ്തേ, ദേവീ-ദേവതകള്ക്കും നമസ്തേ. ബ്രാഹ്മണരോട് നമസ്തേ പറയണമെങ്കില് അവര് ഇപ്പോളുണ്ടായിരിക്കണം. അവര് മനസ്സിലാക്കുന്നു ഈ ബ്രാഹ്മണര് ശരീരം-മനസ്സ്-ധനം കൊണ്ട് ബാബയുടെ ശ്രീമത പ്രകാരം നടക്കുന്നു. ആ ബ്രാഹ്മണര് ശാരീരീക യാത്രകളില് കൊണ്ടുപോകുന്നു. നിങ്ങളുടേത് ആത്മീയ യാത്രയാണ്. നിങ്ങളുടെ യാത്ര എത്ര മധുരമാണ്. ആ ശാരീരിക യാത്രകള് അനേകമുണ്ട്. ഗുരുക്കന്മാരും അനേകമുണ്ട്. നിങ്ങളിപ്പോള് മനസ്സിലാക്കുകയാണ് നാം മധുരമായ ശിവബാബയുടെ മതപ്രകാരം നടന്ന്, ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ് ബ്രഹ്മാവ് മുഖേന. സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. നിങ്ങളിവിടെ വരുമ്പോള് ഉടനെ ചോദിക്കുന്നു-ആരുടെ പക്കലാണ് വന്നിരിക്കുന്നത്? ബുദ്ധിയിലുണ്ട് ഇത് ശിവബാബയുടെ കടമെടുക്കപ്പെട്ട രഥമാണ്. നാം അദ്ദേഹത്തിന്റെ പക്കലേക്ക് പോകുന്നു. വിവാഹ നിശ്ചയം ബ്രാഹ്മണരാണ് ചെയ്യിപ്പിക്കുന്നത് എന്നാല് ബന്ധം പതി-പത്നിമാര് തമ്മിലാണ്, അല്ലാതെ നിശ്ചയം ചെയ്യിപ്പിക്കുന്ന ബ്രാഹ്മണനോടല്ല. സ്ത്രീ പതിയെയാണ് ഓര്മ്മിക്കുന്നത്, അതോ വിവാഹം കഴിപ്പിക്കുന്ന ആളെയാണോ? നിങ്ങളുടെ പതിയാണ് ശിവന്. പിന്നെയെന്തിനാണ് നിങ്ങള് മറ്റ് ദേഹധാരികളെ ഓര്മ്മിക്കുന്നത്? ശിവനെയാണ് ഓര്മ്മിക്കേണ്ടത്. ഈ ലോക്കറ്റ് മുതലായവ ബാബ ഉണ്ടാക്കിപ്പിച്ചിരിക്കുന്നത് മനസ്സിലാക്കിക്കാന് വേണ്ടിയാണ്. ബാബ സ്വയം ദല്ലാളായി എന്ഗേജ്മെന്റ് ചെയ്യിപ്പിക്കുന്നു. അതുകൊണ്ട് ദല്ലാളിനെ ഓര്മ്മിക്കേണ്ട. പ്രിയതമകളുടെ യോഗം പ്രിയതമനുമായിട്ടാണ്. മമ്മയും ബാബയും വന്ന് നിങ്ങള് കുട്ടികളിലൂടെ മുരളി കേള്പ്പിക്കാറുണ്ട്, ബാബ പറയുന്നു, ഇങ്ങിനെ വളരെ കുട്ടികളുണ്ട് അവരുടെ ഭ്രൂമദ്ധ്യത്തിലിരുന്ന് ഞാന് മുരളി കേള്പ്പിക്കാറുണ്ട് – മംഗളം ചെയ്യുന്നതിനുവേണ്ടി. ചിലര്ക്ക് സാക്ഷാല്ക്കാരം നല്കാനും, മുരളി കേള്പ്പിക്കാനും, ചിലരുടെ മംഗളം ചെയ്യാനും ഞാന് വരുന്നു. ബ്രാഹ്മണിമാര്ക്ക് അത്രയും ശക്തിയില്ല, ഇദ്ദേഹത്തെ ഈ ബ്രാഹ്മണിക്ക് കൈകാര്യം ചെയ്യാന് കഴിയുകയില്ല എന്ന് തോന്നുമ്പോള് ഞാന് ഇങ്ങിനെയുള്ള അമ്പ് തൊടുക്കുന്നു അത് ബ്രാഹ്മണിമാരെക്കാളും തീക്ഷ്ണമാകാന് വേണ്ടി. ബ്രാഹ്മണി കരുതുകയാണ് ഞാന് ഇദ്ദേഹത്തിനെ പറഞ്ഞു മനസ്സിലാക്കിയെന്ന്. ദേഹാഭിമാനത്തില് വരുന്നു. വാസ്തവത്തില് ഈ അഹങ്കാരവും വരാന് പാടില്ല. എല്ലാം ശിവബാബയാണ് ചെയ്യുന്നത്. ഇവിടെ നിങ്ങളോടു പറയുകയാണ് ശിവബാബയെ ഓര്മ്മിക്കൂ. ശിവബാബയുമായി ബന്ധം ഉണ്ടായിരിക്കണം. ഇദ്ദേഹമാണെങ്കില് ഇടയിലുള്ള ദല്ലാളാണ്, ഇദ്ദേഹത്തിന് അതിന്റെ ഫലവും ലഭിക്കുന്നു. എന്നാലും ഇത് വളരെ അനുഭവീ ശരീരമാണ്. ഇത് ഒരിക്കലും മാറാന് കഴിയുകയില്ല. ഇതും ഡ്രാമയില് നിശ്ചയിക്കപ്പെട്ടതാണ്. അടുത്ത കല്പത്തില് വേറെ ശരീരത്തില് വരും, അങ്ങിനെയല്ല. അല്ല, ആരാണോ അവസാനമുള്ളത് അവര്ക്കുതന്നെയാണ് ആദ്യം പോകേണ്ടത്. കല്പ വൃക്ഷത്തില് നോക്കൂ, അവസാനം നില്ക്കുന്നുണ്ടല്ലോ. ഇപ്പോള് നിങ്ങള് സംഗമത്തിലിരിക്കുകയാണ്. ബാബ ഈ പ്രജാപിതാ ബ്രഹ്മാവില് പ്രവേശിച്ചിരിക്കുകയാണ്. ജഗദംബയാണ് കാമധേനു, പിന്നെ കപില്ദേവ് എന്നും പറയുന്നുണ്ട്. കപ്പിള് അര്ത്ഥം ജോഡി, ബാപ്-ദാദ, മാത-പിതാ, ഈ കപ്പിള് ജോഡിയായല്ലോ. മാതാവില് നിന്ന് സമ്പത്ത് ലഭിക്കുന്നില്ല. സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് ശിവബാബയെ ഓര്ക്കേണ്ടിയിരിക്കുന്നു. ഞാന് വന്നിരിക്കുകയാണ് നിങ്ങളെ കൊണ്ടു പോകാന് ഇദ്ദേഹത്തിലൂടെ. ബ്രഹ്മാവും ശിവബാബയെ ഓര്മ്മിക്കുന്നു. ശങ്കരനു മുന്നിലും ശിവന്റെ ചിത്രം വെക്കുന്നു. ഇതെല്ലാം മഹിമക്കു വേണ്ടിയാണ്. ഈ സമയത്ത് ശിവബാബ വന്ന് തന്റെ കുട്ടിയാക്കി മാറ്റുന്നു. പിന്നെ നിങ്ങള് അച്ഛനെ ഇരുന്ന് പൂജിക്കുമോ? അച്ഛന് വന്ന് കുട്ടികളെ പുഷ്പങ്ങളെപ്പോലെ പവിത്രമാക്കുകയാണ്. ഓടയില് നിന്ന് പുറത്തെടുക്കുകയാണ്. പിന്നീട് പ്രതിജ്ഞയും ചെയ്യുന്നു ഒരിക്കലും പതിതമാകുകയില്ലായെന്ന്. ബാബ പറയുകയാണ് മടിത്തട്ടില് ഇരുന്ന് പിന്നീട് വികാരത്തില് പോകരുത്. അങ്ങിനെ ചെയ്യുകയാണെങ്കില് കുലകളങ്കിതരായി മാറും. തോറ്റുപോകുമ്പോള് ഉസ്താദിന്റെ പേര് മോശമാക്കുകയാണ്. മായയോടു തോറ്റു പോയാല്പദവി ലഭിക്കുകയില്ല. സന്യാസികള് മുതലായവരൊന്നും ഈ കാര്യങ്ങള് പഠിപ്പിക്കുന്നില്ല. ചിലര് ഇങ്ങിനെ പറയാറുണ്ട് മാസത്തില് ഒരു പ്രാവശ്യം വികാരത്തില് പോയിക്കൊള്ളൂ. ചിലര് പറയുന്നു 6 മാസത്തില് ഒരിക്കല് പോയിക്കൊള്ളൂ. ചിലരാണെങ്കില് വളരെ പാപികളാണ്. ബാബക്ക് വളരെയധികം ഗുരുക്കന്മാരുണ്ടായിരുന്നു. അവര് ഒരിക്കലും പവിത്രമായിരിക്കാന് പറഞ്ഞിരുന്നില്ല. അവര് മനസ്സിലാക്കിയിരുന്നു, അവര്ക്കേ അങ്ങിനെയിരിക്കന് കഴയുന്നില്ല. ബുദ്ധിശാലിയായവര് ഉടനെ പറയും നിങ്ങള്ക്കും ഇരിക്കാന് കഴിയുകയില്ല, പിന്നെയെങ്ങിനെ ഞങ്ങളോടു പറയുന്നു. എന്നാലും ചോദിക്കുന്നു, ജനകനെപ്പോലെ സെക്കന്റില് ജീവന് മുക്തിക്കുള്ള വഴി പറഞ്ഞു തരൂ. അപ്പോള് ഗുരു പറയും ബ്രഹ്മത്തെ ഓര്മ്മിക്കൂ, നിങ്ങള് നിര്വാണ ധാമത്തില് പോകും. എന്നാല് ആരും തന്നെ പോകുന്നില്ല, ശക്തിയേയില്ല. എല്ലാ ആത്മാക്കളുടെയും നിവാസ സ്ഥാനമാണ് മൂലവതനം, അവിടെ നാം ആത്മാക്കള് നക്ഷത്രസമാനം വസിക്കുന്നു. പൂജക്കുവേണ്ടിയാണ് ഇത്ര വലിയ ലിംഗങ്ങളുണ്ടാക്കുന്നത്. ബിന്ദുവിനെ എങ്ങിനെ പൂജിക്കും? പറയുന്നുമുണ്ട് മസ്തകമദ്ധ്യത്തില് തിളങ്ങുന്ന നക്ഷത്രം. അങ്ങിനെയാണെങ്കില് ആത്മാവിന്റെ അച്ഛനും നക്ഷത്രം പോലെയായിരിക്കുമല്ലോ. ബാബക്ക് ശരീരമില്ല. ആ നക്ഷത്രത്തിന്റെ പൂജ എങ്ങിനെ ചെയ്യാന് കഴിയും. ബാബയെ പരമാത്മാവ് എന്നാണ് പറയുന്നത്. അദ്ദേഹം അച്ഛനാണ്. ഏതുപോലെ ആത്മാവ് അതേപോലെ പരമാത്മാവും. ബാബ വലിതൊന്നുമല്ല. ബാബയില് ഈ ജ്ഞാനമുണ്ട്. ഈ പരിധിയില്ലാത്ത കല്പവൃക്ഷത്തെ വേറെ ആര്ക്കും അറിയുകയില്ല. ബാബ തന്നെയാണ് നോളേജ്ഫുള്. ജ്ഞാനത്തിലും ഫുള് ആണ്, പവിത്രതയിലും ഫുള് ആണ്. സര്വ്വരുടേയും സദ്ഗതി ദാതാവാണ്. സര്വ്വര്ക്കും സുഖ-ശാന്തി നല്കുന്നവനാണ്. നിങ്ങള് കുട്ടികള്ക്ക് എത്ര വലിയ സമ്പത്താണ് ലഭിക്കുന്നത്, വേറെ ആര്ക്കും ഇങ്ങിനെ ലഭിക്കുന്നില്ല. മനുഷ്യര് ഗുരുക്കന്മാരെ എത്രയാണ് പൂജിക്കുന്നത്. തന്റെ രാജാവിനെപ്പോലും ഇത്ര പൂജിക്കുകയില്ല. അപ്പോള്, ഇതെല്ലാം അന്ധവിശ്വാസങ്ങളല്ലേ എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരിലും കുറവുകള് തന്നെ കുറവുകളാണ്. കൃഷ്ണനെ പ്രഭു എന്നും പറയുന്നു, ഭഗവാനെന്നും പറയുന്നു. ഭഗവാന് കൃഷ്ണനാണ് സ്വര്ഗ്ഗത്തിലെ ഒന്നാമത്തെ രാജകുമാരന്, ലക്ഷ്മീ-നാരായണന്മാരെയും പറയുന്നു അവര് രണ്ടുപേരും ഭഗവാനും-ഭഗവതിയുമാണെന്ന്. പലരും പഴയ പഴയ ചിത്രങ്ങളെ വാങ്ങിക്കാറുണ്ട്. പഴയ പഴയ സ്റ്റാമ്പുകളും വില്ക്കുന്നുണ്ടല്ലോ. വാസ്തവത്തില് ഏറ്റവും പഴയത് ശിവബാബയാണല്ലോ. എന്നാല് ഇത് ആര്ക്കും അറിയുകയില്ല. മുഴുവന് മഹിമയും ശിവബാബയുടെയാണ്. എന്നാല് അത് ലഭിക്കുകയില്ല. പഴയതിലും പഴയ വസ്തു ഏതാണ്? നമ്പര്വണ് ശിവബാബ. ആര്ക്കും മനസ്സിലാക്കാന് കഴിയുകയില്ല നമ്മുടെ അച്ഛന് ആരാണെന്ന്? അദ്ദേഹത്തിന്റെ പേരും രൂപവുമെന്താണ്? പറയുകയാണ് അദ്ദേഹത്തിന് പേരും രൂപവുമില്ല, അങ്ങിനെയാണെങ്കില് ആരെയാണ് പൂജിക്കുന്നത്? ശിവനെന്ന പേരുണ്ടല്ലോ. ദേശവുമുണ്ട്, കാലവുമുണ്ട്. സ്വയം പറയുകയാണ് ഞാന് സംഗമസമയത്താണ് വരുന്നത്. ആത്മാവ് ശരീരത്തതിലൂടെയാണല്ലോ സംസാരിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുകയാണ് ശാസ്ത്രങ്ങളിലെത്ര കെട്ടുകഥകളാണെഴുതിവെച്ചിരിക്കുന്നത്, അതുകൊണ്ടാണ് ഇറങ്ങുന്ന കലയുമുണ്ടായത്. ഉയരുന്ന കല സത്യ-ത്രേതായുഗം, ഇറങ്ങും കല ദ്വാപര-കലിയുഗം. ഇപ്പോള് വീണ്ടും ഉയരുന്ന കലയുണ്ടാകും. ബാബക്കല്ലാതെ വേറെ ആര്ക്കും ഉയരുന്ന കലയിലേക്ക് കൊണ്ടുപോകാന് കഴിയുകയില്ല. ഈ കാര്യങ്ങളെല്ലാം ധാരണ ചെയ്യണം. അതുകൊണ്ട് ഏതെങ്കിലും ജോലി മുതലായത് ചെയ്യുമ്പോള് ഓര്മ്മയിലിരിക്കണം, ശ്രീനാഥപുരിയില് വായമൂടിക്കെട്ടി ജോലിചെയ്യുന്നതുപോലെ. ശ്രീനാഥനെന്ന് കൃഷ്ണനെയാണല്ലോ പറയുന്നത്. ശ്രീനാഥന് ഭോജനമുണ്ടാക്കുന്നുണ്ടല്ലോ. ശിവബാബയാണെങ്കില് ഭോജനം മുതലായവയൊന്നും കഴിക്കുന്നില്ല. നിങ്ങള് പവിത്ര ഭോജനമുണ്ടാക്കുമ്പോള് ഓര്മ്മയിലിരുന്നുണ്ടാക്കേണ്ടതാണ്, എങ്കില് അതിലൂടെ ശക്തി ലഭിക്കും. കൃഷ്ണന്റെ ലോകത്ത് പോകാന് വേണ്ടി വ്രതം, നിഷ്ഠ മുതലായവയെടുക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം നാം കൃഷ്ണ പുരിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, അതുകൊണ്ട് നിങ്ങളെ യോഗ്യരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് ബാബ ഗ്യാരണ്ടി നല്കുകയാണ് നിങ്ങള് തീര്ച്ചയായും കൃഷ്ണപുരിയില് പോകും. നിങ്ങള്ക്കറിയാം നമ്മള് നമുക്കുവേണ്ടികൃഷ്ണപുരി സ്ഥാപിക്കുകയാണ്, പിന്നീട് നമ്മള് തന്നെ രാജ്യം ഭരിക്കും. ആരാണോ ശ്രീമത പ്രകാരം നടക്കുന്നത് അവര് കൃഷ്ണപുരിയില് വരും. ലക്ഷ്മീ-നാരായണനെക്കാള് കൃഷ്ണന്റെ പേര് പ്രസിദ്ധമാണ്. കൃഷ്ണന് ചെറിയ കുട്ടിയായതുകൊണ്ട് മഹാത്മാവിന് സമാനമാണ്. ബാല അവസ്ഥ സതോപ്രധാനമാണ് അതുകൊണ്ടാണ് കൃഷ്ണന് അധികം പ്രസിദ്ധി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ മുഴുവന് ബന്ധവും ഒരു ശിവബാബയോടായിരിക്കണം. ഒരിക്കലും ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ഒരിക്കലും തന്റെ ഉസ്താദിന്റെ (ബാബയുടെ) പേര് ചീത്തയാക്കരുത്.

2) തന്നിലൂടെ ആരുടെയെങ്കിലും മംഗളമുണ്ടാവുകയാണെങ്കില്, ഞാനാണ് ഇവര്ക്ക് മംഗളം വരുത്തിയത് എന്ന അഹങ്കാരത്തില് ഓരിക്കലും വരരുത്. ഇതും ദേഹാഭിമാനമാണ്. ചെയ്യിപ്പിക്കുന്നവനായ ബാബയെ ഓര്മ്മിക്കണം.

വരദാനം:-

ബാബപ്ദാദ സദാ പറയുന്നു ദിവസവും അമൃതവേളയില് മൂന്ന് ബിന്ദുക്കളുടെ തിലകമണിയൂ. താങ്കളും ബിന്ദു, ബാബയും ബിന്ദു എന്ത് സംഭവിച്ചോ, എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നോ ഒന്നും പുതിയതല്ല, അതുകൊണ്ട് ഫുള്സ്റ്റോപ്പ് അതും ബിന്ദു. ഈ മൂന്ന് ബിന്ദുക്കളുടെ തിലകം അണിയണം അര്ത്ഥം സ്മൃതിയിലുണ്ടായിരിക്കണം. പിന്നീട് മുഴുവന് ദിവസവും അചഞ്ചലരും ഇളകാത്തവരുമായിരിക്കും. എന്തുകൊണ്ട്, എന്ത് എന്നതിന്റെ ഇളക്കം സമാപ്തമാകും. എപ്പോഴാണോ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നത് അപ്പോള് തന്നെ ഫുള്സ്റ്റോപ്പിടൂ. ഒന്നും പുതിയതല്ല, സംഭവിക്കേണ്ടിയിരുന്നു, സംഭവിച്ചുകൊണ്ടിരിക്കുന്നു… സാക്ഷിയായി കാണൂ മുന്നേറിക്കൊണ്ടിരിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top