07 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 6, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ഇപ്പോള് ബാബക്കു സമാനം ദേഹി-അഭിമാനിയാകണം, ബാബയുടെ ആഗ്രഹമാണ് കുട്ടികള് എനിക്കു സമാനമായി എന്റെ കൂടെ വീട്ടിലേക്ക് പോകണം.

ചോദ്യം: -

നിങ്ങള് കുട്ടികള് ഏതൊരു കാര്യത്തിന്റെ അത്ഭുതം കണ്ടിട്ടാണ് ബാബയ്ക്ക് നന്ദി പറയുന്നത്?

ഉത്തരം:-

ബാബ തന്റെ കടമകളും ഉത്തരവാദിത്വങ്ങളും എങ്ങനെയാണ് നിറവേറ്റുന്നത്. തന്റെ കുട്ടികള്ക്ക് രാജയോഗം പഠിപ്പിച്ച് കൊടുത്ത് യോഗ്യരാക്കുകയാണ്. നിങ്ങള് ഉള്ളിന്റെ ഉള്ളില് ഇങ്ങനെയുള്ള മധുരമായ ബാബക്ക് നന്ദി പറയുകയാണ്. ബാബ പറയുകയാണ് ഈ നന്ദി എന്ന ശബ്ദവും ഭക്തി മാര്ഗ്ഗത്തിലേതാണ്. കുട്ടികള്ക്ക് അധികാരമുണ്ട്, ഇതില് എന്താണ് നന്ദിയുടെ കാര്യം. ഡ്രാമയനുസരിച്ച് ബാബക്ക് സമ്പത്ത് നല്കുക തന്നെ വേണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരുടെ സഹായിയാണോ ഭഗവാന്..

ഓം ശാന്തി. ഇത് കുട്ടികള്ക്കുള്ള ഗീതമാണ്. സര്വ്വശക്തിവാനായ പരംപിതാ പരമാത്മാവ് ആരുടെ സഹായി ആണോ, അവരെ മായയുടെ കൊടുങ്കാറ്റിന് എന്തു ചെയ്യാന് കഴിയും. ആ കൊടുങ്കാറ്റല്ല, മായയുടെ കൊടുങ്കാറ്റ് ആത്മാവാകുന്ന ജ്യോതിയെ അണയ്ക്കും. ഇപ്പോള് തെളിയിച്ച് തരുന്ന കൂട്ടുകാരനെ ലഭിച്ചിരിക്കുകയാണ്, അപ്പോള് മായക്ക് എന്തു ചെയ്യാന് കഴിയും. പേര് പോലും മായയാകുന്ന രാവണനു മേല് വിജയം നേടുന്ന മഹാവീരന് എന്നല്ലേ നല്കിയിരിക്കുന്നത്. എങ്ങനെ വിജയം നേടണം? നിങ്ങള് കുട്ടികള് അടുത്തിരിക്കുകയാണ്. ബാപ്ദാദയും കൂടെയുണ്ട്. മുത്തച്ഛനേയും അച്ഛനേയും പിതാവെന്നും പിതാമഹനെന്നുമാണ് പറയുക. അപ്പോള് ബാപ്ദാദയായില്ലേ. കുട്ടികള്ക്ക് അറിയാം ആത്മീയ അച്ഛനാണ് നമ്മുടെ സമീപത്ത് ഇരിക്കുന്നത്. ആത്മീയ അച്ഛന് ആത്മാക്കളോടാണ് സംസാരിക്കുന്നത്. ആത്മാവ് അവയവങ്ങളിലൂടെ കേള്ക്കുകയാണ്, സംസാരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് ദേഹാഭിമാനിയായി കഴിയുന്ന ശീലം വന്നിരിക്കുകയാണ്. മുഴുവന് കല്പത്തിലും ദേഹാഭിമാനത്തിലായിരുന്നല്ലോ. ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ശരീരത്തിനാണ് പേരിട്ട് കൊടുക്കാറുള്ളത്, ചിലര് പറയും ഞാന് പരമാനന്ദനാണ്, ചിലരുടെ പേര് എന്തൊക്കെ….വിധത്തിലാണ്. ബാബ പറയുകയാണ് ഞാന് സദാ ദേഹി-അഭിമാനിയാണ്. എനിക്ക് ഒരിക്കലും ദേഹം ലഭിക്കുന്നില്ല അതിനാല് ഒരിക്കലും ദേഹാഭിമാനം വരില്ല. ഈ ശരീരം ഈ ദാദയുടേതാണല്ലോ. ഞാന് സദാ ദേഹിഅഭിമാനിയാണ്. നിങ്ങള് കുട്ടികളേയും തനിക്കു സമാനമാക്കി മാറ്റാന് ആഗ്രഹിക്കുകയാണ് എന്തുകൊണ്ടെന്നാല് ഇപ്പോള് നിങ്ങള്ക്ക് എന്റെ അടുത്തേക്ക് വരണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. സമയമെടുക്കും. വളരെ കാലമായി ദേഹാഭിമാനത്തില് കഴിഞ്ഞിട്ടുള്ള ശീലമാണ് ഉള്ളത്. ഇപ്പോള് ബാബ പറയുകയാണ് ഈ ശരീരത്തെ ഉപേക്ഷിച്ചോളൂ, എനിക്കു സമാനമാകണം എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് എന്റെ അതിഥി ആകണം. എന്റെ അടുത്തേക്ക് വരണം, അതുകൊണ്ടാണ് ആദ്യം സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്യൂ എന്ന് പറഞ്ഞത്. ഇത് ഞാന് ആത്മാക്കളോടാണ് സംസാരിക്കുന്നത്. നിങ്ങള് ബാബയെ ഓര്മ്മിക്കൂ എങ്കില് അതുപോലെയുള്ള ദൃഷ്ടിയെല്ലാം മാറും. ഇതില് പരിശ്രമം ഉണ്ട്. നമ്മള് ആത്മാക്കളുടെ സേവനമാണ് ചെയ്യുന്നത്. അവയവങ്ങളിലൂടെ കേള്ക്കുന്നതും ആത്മാവാണ്, ഞാന് ആത്മാവ് നിങ്ങള്ക്ക് ബാബയുടെ സന്ദേശം നല്കിക്കൊണ്ടിരിക്കുകയാണ്. ആത്മാവ് ഒരിക്കലും സ്വയത്തെ പുരുഷനാണെന്നോ സ്ത്രീയാണെന്നോ പറയില്ല. സ്ത്രീ പുരുഷന് എന്ന് ശരീരത്തെയാണ് പറയാറുള്ളത്. ബാബ തന്നെയാണ് പരമാത്മാവ്. ബാബ പറയുകയാണ് അല്ലയോ ആത്മാക്കളേ കേള്ക്കുന്നുണ്ടോ? കേള്ക്കുന്നുണ്ട് എന്നാണ് ആത്മാവ് പറയുന്നത്. നിങ്ങള്ക്ക് തന്റെ അച്ഛനെ അറിയാം, ബാബ സര്വ്വ ആത്മാക്കളുടേയും അച്ഛനാണ്. ഏതുപോലെ നിങ്ങള് ആത്മാവാണോ അതുപോലെ ഞാന് നിങ്ങളുടെ അച്ഛനാണ്, പരംപിതാ പരമാത്മാവ് എന്നാണ് പറയുന്നത്, ബാബയ്ക്ക് തന്റെതായ ശരീരമില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരന് പോലും തന്റെ ആകാരി ശരീരമുണ്ട്. ആത്മാവിനെ ആത്മാവ് എന്നാണല്ലോ പറയുക. എന്നാല് എന്റെ നാമം ശിവന് എന്നാണ്. ശരീരത്തിനാണല്ലോ ധാരാളം പേരെല്ലാം നല്കുന്നത്. ഞാന് ശരീരം ധാരണ ചെയ്യുന്നില്ല, അതിനാല് എനിക്ക് ശരീരത്തിന്റെതായ നാമമൊന്നും ഇല്ല. നിങ്ങള് സാളിഗ്രാമുകളാണ്. നിങ്ങള് ആത്മാക്കളോട് പറയുകയാണ് അല്ലയോ ആത്മാക്കളേ കേള്ക്കുന്നുണ്ടോ. ഇത് നിങ്ങള്ക്ക് ഇപ്പോള് അഭ്യാസം ചെയ്യണം, ദേഹിഅഭിമാനിയായി കഴിയാനുള്ള അഭ്യാസം വേണം. ആത്മാവ് ഈ അവയവങ്ങളിലൂടെയാണ് കേള്ക്കുന്നതും സംസാരിക്കുന്നതും, ബാബയിരുന്ന് ആത്മാക്കള്ക്ക് മനസ്സിലാക്കി തരുകയാണ്. ആത്മാവ് ബുദ്ധിശൂന്യനായി മാറിയിരിക്കുകയാണ് എന്തുകൊണ്ടെന്നാല് ബാബയെ മറന്നു പോയിരിക്കുകയാണ്. അല്ലാതെ ശിവനും പരമാത്മാവാണ്, കൃഷ്ണനും പരമാത്മാവാണ് എന്നല്ല. അവര്പറയുന്നത് കല്ലിലും മുള്ളിലും എല്ലാത്തിലും പരമാത്മാവാണ്. മുഴുവന് സൃഷ്ടിയിലും തലകീഴായ ജ്ഞാനം നിറഞ്ഞിരിക്കുകയാണ്. ഞങ്ങള് ഭഗവാന്റെ കുട്ടികളാണ് എന്ന് മനസ്സിലാക്കുന്നവരും ഉണ്ട്. പക്ഷെ കൂടുതല് പേരും സര്വ്വവ്യാപി ആണെന്ന് പറയുന്നവരാണ്. ഈ അഴുക്കില് നിന്നും എല്ലാവരേയും മുക്തമാക്കണം. മുഴുവന് ലോകവും ഒരു ഭാഗത്ത് നില്ക്കും, മറു ഭാഗത്ത് ബാബയും ഉണ്ടാകും. ബാബയുടെ മഹിമ പാടപ്പെട്ടിട്ടുണ്ടല്ലോ. അഹോ പ്രഭൂ അങ്ങയുടെ ലീല……….അതെ ബാബയുടെ നിര്ദേശത്തിലൂടെ ഗതി അഥവാ സദ്ഗതി ലഭിക്കുകയാണ്. സദ്ഗതി ദാതാവ് ഒരാളാണ്. മനുഷ്യര് ഗതി സദ്ഗതിക്കു വേണ്ടി എത്രയാണ് തലയിട്ടടിക്കുന്നത്. മുക്തിയും ജീവന്മുക്തിയും നല്കുന്ന സദ്ഗുരു ഒരാളാണ്.

ബാബ പറയുകയാണ് സാധു സന്യാസിമാര്ക്കെല്ലാം സദ്ഗതി നല്കാന് എനിക്കു തന്നെ വരേണ്ടി വരുന്നു. സര്വ്വര്ക്കും സദ്ഗതി നല്കുന്നത് ഒരു ബാബയാണ്. ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഞാന് നിങ്ങളുടെ അച്ഛനാണ് അതോടൊപ്പം നിങ്ങള് എല്ലാ ആത്മാക്കളും എന്റെ സന്താനങ്ങളാണ് എന്ന് ആര്ക്കും പറയാന് കഴിയില്ല. അവര് ഈശ്വരന് സര്വ്വവ്യാപിയാണ് എന്നാണ് പറയുന്നത്. അപ്പോള് പിന്നെ ഇങ്ങനെ ഒരിക്കലും പറയില്ല. ഇത് സ്വയം ബാബ പറയുകയാണ് ഞാന് വന്നിരിക്കുന്നത് ഭക്തര്ക്ക് ഭക്തിയുടെ ഫലം നല്കുന്നതിനാണ്. പാട്ടുമുണ്ട് – ഭക്തരുടെ സംരക്ഷണം ചെയ്യുന്നത്, പാലന ചെയ്യുന്നത് ഒരു ഭഗവാനാണ്. എല്ലാവരും ഭക്തരാണ്, അപ്പോള് തീര്ച്ചയായും ഭഗവാന് വേറെയാണ്. ഭക്തന് തന്നെ ഭഗവാനാണെങ്കില് പിന്നെ ഭഗവാനെ ഓര്മ്മിക്കേണ്ട കാര്യമില്ലല്ലോ. അവരവരുടെ ഭാഷയില് പരമാത്മാവിനെ ഓരോരുത്തരും എങ്ങനെയെല്ലാമാണ് വിളിക്കുന്നത്. പക്ഷെ ശിവന് എന്നതാണ് യഥാര്ത്ഥമായ നാമം. ആരുടേയെങ്കിലും ഗ്ലാനി ചെയ്താല് അപമാനിച്ചാല് അവരുടെ പേരില് കേസ് എടുക്കാറുണ്ട്. പക്ഷെ ഇത് ഡ്രാമയാണ്, ഇതില് ആരുടെ കാര്യവും നടക്കില്ല. ബാബക്ക് അറിയാം നിങ്ങള് ദു:ഖികളായി മാറിയിരിക്കുകയാണ്, വീണ്ടും ദു:ഖികളാകും. ഗീതാ ശാസ്ത്രവും വീണ്ടും അത് തന്നെ എഴുതപ്പെടും. പക്ഷെ കേവലം ഗീത വായിക്കുന്നതിലൂടെ ആര്ക്കും ഒന്നും മനസ്സിലാവുകയില്ല. ഇവിടെ സമര്ത്ഥരാണ് ആവശ്യം. ശാസ്ത്രം കേള്പ്പിക്കുന്നവര് ആരെ കുറിച്ചാണ് പറഞ്ഞു കൊടുക്കുന്നത് അതായത് അല്ലയോ കുട്ടികളേ നിങ്ങള് എന്റെ കൂടെ യോഗം വെക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും എന്ന്, ഇത് അവര്ക്ക് പറയാന് കഴിയില്ല. അവര് കേവലം ഗീത വായിച്ചു കേള്പ്പിക്കുകയാണ്.

ഇപ്പോള് നിങ്ങള് അനുഭവികളാണ്, നിങ്ങള്ക്ക് അറിയാം നമ്മള് 84 ജന്മങ്ങളുടെ ചക്രത്തിലേക്ക് എങ്ങനെയാണ് വരുന്നത്. ഡ്രാമയില് ഓരോ കാര്യവും അതിന്റെ സമയത്താണ് നടക്കുന്നത്. ഈ അച്ഛന് കുട്ടികളോട്, ആത്മാക്കളോടാണ് സംസാരിക്കുന്നത്, ഞാന് ഈ മുഖത്തിലൂടെയാണ് സംസാരിക്കുന്നത്. നിങ്ങള് ആത്മാക്കള് ഈ കാതുകളിലൂടെയാണ് കേള്ക്കുന്നത്. ഞാന് ബാബയുടെ പരിചയമാണ് നല്കുന്നത്, ഞാന് ആത്മാവാണ്. ഇത് എത്ര സഹജമായി മനസ്സിലാക്കി കൊടുക്കാന് കഴിയും. നിങ്ങള് ആത്മാക്കള് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും. ആത്മാവ് 84 ജന്മങ്ങള് പൂര്ത്തിയാക്കി കഴിഞ്ഞു. ഇപ്പോള് ബാബ പറയുകയാണ് അഥവാ പരമാത്മാവ് സര്വ്വവ്യാപി ആണെങ്കില് ജീവ പരമാത്മാവ് എന്ന് പറയൂ. ജീവാത്മാവ് എന്ന് എന്തിനാണ് പറയുന്നത്? ഈ ആത്മാവിനോടാണ് സംസാരിക്കുന്നത്. എന്റെ സഹോദര ആത്മാക്കള് മനസ്സിലാക്കുന്നുണ്ട് 5000 വര്ഷങ്ങള്ക്ക് മുമ്പത്തേത്തു പോലെ ഞാന് ബാബയുടെ സന്ദേശം നല്കുകയാണ്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ. ഇത് ദു:ഖധാമമാണ്. സത്യയുഗമാണ് സുഖധാമം. അല്ലയോ ആത്മാക്കളേ, നിങ്ങള് സുഖധാമത്തില് ആയിരുന്നല്ലോ. നിങ്ങളാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയത്. സതോപ്രധാനത്തില് നിന്നും സതോ, രജോ തമോവിലേക്ക് തീര്ച്ചയായും വരണം. ഇപ്പോള് വീണ്ടും കൃഷ്ണപുരിയിലേക്ക് പോകണം.അവിടെ ഏത് പദവിയിലേക്ക് പോകണം? മഹാരാജാവ് മഹാറാണിയാകുമോ അതോ ദാസനും ദാസിയുമാകുമോ? ഇങ്ങനെയെല്ലാം ആത്മാക്കളോട് സംസാരിക്കണം. ഉന്മേഷം ഉണ്ടായിരിക്കണം. ഞാന് പരമാത്മാവാണ് എന്നതല്ല. പരമാത്മാവ് ജ്ഞാന സാഗരനാണ്. ബാബ ഒരിക്കലും അജ്ഞാനത്തിന്റെ സാഗരനാകുന്നില്ല. ജ്ഞാനത്തിന്റേയും അജ്ഞാനത്തിന്റേയും സാഗരമായി തീരുന്നത് നമ്മളാണ്. ബാബയില് നിന്നും ജ്ഞാനം എടുത്ത് മാസ്റ്റര് ജ്ഞാന സാഗരമാവുകയാണ്, വാസ്തവത്തില് സാഗരം ഒരു ബാബ മാത്രമാണ്. ബാക്കി എല്ലാവരും നദികളാണ്. വ്യത്യാസമുണ്ടല്ലോ. ആത്മാവ് വിവേകശൂന്യമാകുമ്പോഴാണ് ജ്ഞാനം നല്കുന്നത്. സ്വര്ഗ്ഗത്തില് ആര്ക്കും ഇതൊന്നും മനസ്സിലാക്കി കൊടുക്കുകയില്ല. ഇവിടെ എല്ലാവരും വിവേകശൂന്യരും പതിതരും ദു:ഖികളുമാണ്. നല്ല രീതിയില് ഈ ജ്ഞാനം ദരിദ്രരാണ് കേള്ക്കുന്നത്. ധനവാന്മാര് തന്റെ ലഹരിയിലാണ് ജീവിക്കുന്നത്. അവരില് നിന്നും ചിലര് വരും. രാജാവായ ജനകന് എല്ലാം നല്കി. ഇവിടെ എല്ലാവരും ജനകനാണ്. ജീവന്മുക്തിക്കു വേണ്ടി ജ്ഞാനം കേള്ക്കുകയാണ്. അതിനാല് ഞാന് ആത്മാവാണ് എന്നത് ഉറപ്പിക്കണം. ബാബാ ഞങ്ങള് അങ്ങയോട് നന്ദി പറയുകയാണ്. ഡ്രാമയനുസരിച്ച് അങ്ങേക്ക് സമ്പത്ത് നല്കുക തന്നെ വേണം. ഞങ്ങള്ക്ക് കുട്ടികളായി മാറണം, ഇതില് എന്തിനാണ് നന്ദി പറയുന്നത്. ഞങ്ങള്ക്ക് അങ്ങയുടെ അവകാശിയായി മാറുക തന്നെ വേണം, ഇതില് നന്ദിയുടെ എന്തു കാര്യമാണ് ഉള്ളത്. ബാബ സ്വയം വന്ന് മനസ്സിലാക്കി തന്ന് യോഗ്യരാക്കുകയാണ്, ഭക്തി മാര്ഗ്ഗത്തില് മഹിമ പാടുമ്പോള് അതില് നന്ദി എന്ന് ശബ്ദം പറയാറുണ്ട്. ബാബക്ക് തന്റെ കടം നിറവേറ്റുക തന്നെ വേണം. സ്വര്ഗ്ഗത്തിലേക്കുള്ള വഴി പറഞ്ഞു തരണം. ഡ്രാമയനുസരിച്ച് ബാബക്ക് വന്ന് രാജയോഗം പഠിപ്പിക്കണം, സമ്പത്ത് നല്കണം. പിന്നെ ആരെല്ലാം എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അതിനനുസരിച്ച് സ്വര്ഗ്ഗത്തിലേക്ക് വരും. ബാബ അയക്കും എന്നല്ല. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ സ്വതവെ അവിടേക്ക് വരും. ബാക്കി ഇതില് നന്ദിയുടെ കാര്യമൊന്നുമില്ല. ഇപ്പോള് നിങ്ങള് അത്ഭുതപ്പെടുന്നുണ്ടാകും ബാബ എന്തു കളിയാണ് ചെയ്തത്. മുമ്പ് ഒന്നും അറിയുമായിരുന്നില്ല, ഇപ്പോഴറിയാം. ബാബാ ഞങ്ങള് വീണ്ടും ഈ ജ്ഞാനം മറക്കുമോ? അതെ, കുട്ടികളേ, എന്റെയും നിങ്ങളുടേയും ബുദ്ധിയില് നിന്നും ഈ ജ്ഞാനം പ്രായ ലോപമാകും. പിന്നെ സമയത്ത് ഓര്മ്മ വരും, വീണ്ടും ജ്ഞാനം കേള്പ്പിക്കും. ഇപ്പോള് ഞാന് നിര്വ്വാണ ധാമത്തിലേക്ക് തിരിച്ച് പോകും. പിന്നെ ഭക്തി മാര്ഗ്ഗത്തിലും ഞാന് പാര്ട്ട് അഭിനയിക്കും. ആത്മാവില് സ്വതവെ ആ സംസ്ക്കാരം വന്നു ചേരും. ഞാന് കല്പത്തിനു ശേഷം വീണ്ടും ഈ ശരീരത്തിലേക്ക് വരും, ഇത് ബുദ്ധിയില് ഉണ്ടാകും. എങ്കിലും നിങ്ങള്ക്ക് ദേഹിഅഭിമാനിയായി കഴിയണം. മുഖ്യമായ കാര്യം ഇതാണ്. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. കല്പകല്പം നിങ്ങള് സമ്പത്ത് നേടും, പുരുഷാര്ത്ഥത്തിന് അനുസരിച്ച് നേടും. എത്ര സഹജമായി മനസ്സിലാക്കി തരുകയാണ്. ബാക്കി ഈ ലക്ഷ്യത്തിലൂടെ നടക്കുന്നതില് ഗുപ്തമായ പരിശ്രമം ഉണ്ട്.

ആദ്യമാദ്യം ആത്മാവ് വരുമ്പോള് പുണ്യാത്മാവായി സതോപ്രധാനമായിരിക്കും, പിന്നെ ആത്മാവിന് പാപാത്മാവാകണം, തീര്ച്ചയായും തമോപ്രധാനമാകണം. ഇപ്പോള് വീണ്ടും നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. എന്നെ ഓര്മ്മിക്കൂ എന്ന സന്ദേശവും ബാബ നല്കിയിരിക്കുകയാണ്. മുഴുവന് രചനകള്ക്കും സമ്പത്ത് ലഭിക്കുകയാണ്. സര്വ്വരുടേയും സദ്ഗതി ദാതാവാണല്ലോ. സര്വ്വരോടും ദയ കാണിക്കുന്നവരാണ്. സത്യയുഗത്തില് ഒരു ദു:ഖവും ഉണ്ടാകില്ല. ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തില് പോയി ഇരിക്കും. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് കണക്കെടുപ്പിന്റെ സമയമാണ്. ദു:ഖത്തിന്റെ കര്മ്മകണക്കുകളെ തീര്ക്കണം, അതും യോഗബലത്തിലൂടെ ചെയ്യണം. പിന്നെ ജ്ഞാനത്തിലൂടെ യോഗബലത്തിലൂടെ ഭാവിയിലേക്ക് സുഖത്തിന്റെ കണക്കും ഉണ്ടാക്കണം. എത്ര സമ്പാദിക്കുന്നോ അത്രയും സുഖമുണ്ടാകും അത്രയും ദു:ഖം ഇല്ലാതാകും. ഇപ്പോള് നമ്മള് കല്പത്തിന്റെ സംഗമത്തില് വന്ന് ദു:ഖത്തിന്റെ കണക്ക് ഇല്ലാതാക്കുകയാണ് അതോടൊപ്പം മറുഭാഗത്ത് സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇത് വ്യാപാരമാണ്. ബാബ ജ്ഞാന രത്നങ്ങള് നല്കി കൊണ്ടിരിക്കുകയാണ്. ഓരോ രത്നവും ലക്ഷകണക്കിനു രൂപയുടെ വിലയുള്ളതാണ്, ഇതിലൂടെ നിങ്ങള് ഭാവിയിലേക്ക് സദാ സുഖമുള്ളവരാകും. ഇത് ദു:ഖധാമമാണ്, അത് സുഖധാമമാണ്. സ്വര്ഗ്ഗത്തില് സദാ സുഖം തന്നെ സുഖമായിരിക്കും എന്നത് സന്യാസിമാര്ക്ക് അറിയില്ല. ഗീതയിലൂടെ ഭാരതത്തെ ഉയര്ന്നതാക്കി മാറ്റുന്നത് ബാബയാണ്. മനുഷ്യര് എത്രയാണ് ശാസ്ത്രങ്ങളെല്ലാം കേള്പ്പിക്കുന്നത്. പക്ഷെ ലോകം പഴയതാകണം. ദേവതകള് ആദ്യം പുതിയ സൃഷ്ടിയില് രാമരാജ്യത്തിലായിരുന്നു. ഇപ്പോള് ദേവതകളില്ല. എവിടെ പോയി? 84 ജന്മങ്ങള് ആരാണ് അനുഭവിച്ചത്? വേറെയാരുടേയും 84 ജന്മങ്ങളുടെ കണക്ക് എടുക്കാന് കഴിയുകയില്ല. ദേവതാ ധര്മ്മത്തില് ഉള്ളവര്ക്കാണ് ഇത്രയും ജന്മങ്ങളുള്ളത്. ലക്ഷ്മി നാരായണനെല്ലാം ഭഗവാനാണ് എന്നാണ് മനസ്സിലാക്കുന്നത്. എവിടെ നോക്കിയാലും അങ്ങു തന്നെയാണ് ഉള്ളത്. ഭഗവാന് സര്വ്വവ്യാപി ആണെന്ന ജ്ഞാനത്തിലൂടെ സന്തോഷിക്കുകയാണോ? ഈ സര്വ്വവ്യാപി എന്ന ജ്ഞാനം പഠിച്ചു വന്നതാണ്, എങ്കിലും ഭാരതത്തിന് ദരിദ്രമാകണം, നരകമാകണം. ഭഗവാന് ഭക്തിയുടെ ഫലം നല്കണം. സ്വയം സാധന ചെയ്യുന്ന സന്യാസി എന്തു ഫലം നല്കാനാണ്. മനുഷ്യന് സദ്ഗതി ദാതാവാകാന് കഴിയുകയില്ല. ആരെല്ലാം ഈ ധര്മ്മത്തിലുണ്ടോ അവര് വരും. ഇങ്ങനെ ധാരാളം പേര് സന്യാസ ധര്മ്മത്തിലേക്കും പോയിട്ടുണ്ട്, അവരും വരും. ഇതെല്ലാം മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്.

ബാബ മനസ്സിലാക്കി തരുകയാണ് ഞാന് ആത്മാവാണെന്ന അഭ്യാസം ചെയ്യണം. ആത്മാവുള്ളത് കൊണ്ടാണ് ശരീരം നില്ക്കുന്നത്. ശരീരം നശിക്കും, ആത്മാവ് അവിനാശിയാണ്. പാര്ട്ട് മുഴുവനും ഈ ചെറിയ ആത്മാവിലാണ് ഉള്ളത്. എത്ര അത്ഭുതമാണ്. ശാസ്ത്രത്തിന് ഇത് മനസ്സിലാകില്ല. ഒരിക്കലും നശിക്കാത്ത അനാദിയായ പാര്ട്ട് ആത്മാവിലുണ്ട്. ആത്മാവ് അവിനാശിയാണെങ്കില് പാര്ട്ടും അവിനാശി ആയിരിക്കുമല്ലോ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കല്പത്തിന്റെ സംഗമത്തില് യോഗബലത്തിലൂടെ ദു:ഖത്തിന്റെ കണക്കിനെ ഇല്ലാതാക്കണം. പുതിയ സമ്പാദ്യം ഉണ്ടാക്കണം. ജ്ഞാന രത്നങ്ങളെ ധാരണ ചെയ്ത് ഗുണവാനാകണം.

2) ഞാന് ആത്മാവാണ്, ആത്മാവാകുന്ന സഹോദരനോടാണ് സംസാരിക്കുന്നത്, ശരീരം നശിക്കുന്നതാണ്. ഞാന് എന്റെ സഹോദരാത്മാവിനാണ് ജ്ഞാനം കേള്പ്പിക്കുന്നത്, ഈ അഭ്യാസം ഉണ്ടായിരിക്കണം.

വരദാനം:-

ആരെങ്കിലും ഏതെങ്കിലും ഭാവത്തിലൂടെ പറഞ്ഞാലും നടന്നാലും താങ്കള് സദാ ഓരോരുത്തരെ പ്രതിയും ശുഭഭാവം, ശ്രേഷ്ഠ ഭാവം ധാരണ ചെയ്യൂ, ഇതില് വിജയിയാകൂ എങ്കില് മാലയില് കോര്ക്കപ്പെടുന്നതിന്റെ അധികാരിയായി മാറും, എന്തുകൊണ്ടെന്നാല് സര്വ്വരുടെയും പ്രിയപ്പെട്ടവരാകുന്നതിനുള്ള മാര്ഗ്ഗം തന്നെ സംബന്ധ- സമ്പര്ക്കത്തില് ഓരോരുത്തരെയും പ്രതി ശ്രേഷ്ഠ ഭാവം ധാരണ ചെയ്യുക എന്നതാണ്. അങ്ങനെയുള്ള ശ്രേഷ്ഠ ഭാവമുള്ളവര് സദാ എല്ലാവര്ക്കും സുഖം കൊടുക്കും, സുഖം എടുക്കും. ഇതും സേവനമാണ്, അതുപോലെ ശുഭഭാവന മനസാ സേവനത്തിനുള്ള ശ്രേഷ്ഠ മാര്ഗ്ഗമാണ്. അതിനാല് അങ്ങനെയുള്ള സേവനം ചെയ്യുന്നവര് വിജയീമാലയിലെ മുത്തായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top