28 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
27 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ഇപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം അതുകൊണ്ട് ദേഹാഭിമാനത്തെ ത്യജിക്കൂ, ഞാന് വളരെ നല്ലവനാണ്, ധനവാനാണ് ഇങ്ങനെയുള്ള ചിന്തകളെയെല്ലാം വിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ.
ചോദ്യം: -
ഏതു നിശ്ചയത്തിന്റെ അഥവാ ധാരണയുടെ ആധാരത്തില് നിങ്ങള് കുട്ടികള്ക്ക് വളരെ ഉയര്ന്ന ഭാഗ്യമുണ്ടാക്കാന് കഴിയും?
ഉത്തരം:-
ഒന്നാമതായി ഞാന് ആത്മാവാണെന്നുള്ള നിശ്ചയം വേണം. എനിക്കിപ്പോള് ഈ ശരീരത്തെ ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേയ്ക്ക് പോകണം, അതുകൊണ്ട് ഈ ലോകത്തോട് മനസ്സ് വെക്കരുത്. 2. എന്നെ പഠിപ്പിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ശിവബാബയാണ്, എനിക്ക് ബാബയുടെ ശ്രീമതപ്രകാരം നടക്കണം. ശ്രീമതപ്രകാരം നടന്ന് തന്റെയും തന്റെ മിത്ര സംബന്ധികളുടേയും മംഗളം ചെയ്യണം. ഏതു കുട്ടികളാണോ ശ്രീമതപ്രകാരം നടക്കാത്തതും അഥവാ പഠപ്പിക്കുന്ന ബാബയില് നിശ്ചയം വെക്കാത്തതും അവര് ഒന്നിനും കൊള്ളാത്തവരാണ്. അവര് പതുക്കെപ്പതുക്കെ അപ്രത്യക്ഷമാകും. ഉയര്ന്ന ഭാഗ്യമുണ്ടാക്കാനും കഴിയുകയില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഓം നമോ ശിവായ..
ഓം ശാന്തി. കുട്ടികളിരിക്കുകയാണ്, അറിയുന്നുമുണ്ട് ബാബയുടെ മുന്നിലാണിരിക്കുന്നതെന്ന്. സന്യാസിയുടേയോ മിത്ര സംബന്ധികളുടെ കൂടെയൊന്നുമല്ലാ ഇരിക്കുന്നത്. ജന്മ-ജന്മങ്ങളായോര്ത്തുവന്ന പരമപ്രിയനായ അച്ഛന്റെ മുന്നിലാണിരിക്കുന്നതെന്ന് കുട്ടികള്ക്കറിയാം. സന്യാസിമാരുടെയാണെങ്കില് ഫോളോവേര്സാണ്. താമസിക്കുന്നത് തന്റെ വീട്ടിലാണ്. ഫോളോവേര്സെന്നു പറയുന്നു, പക്ഷെ ഫോളോ ചെയ്യുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഫോളോ ചെയ്യണം. ബുദ്ധിയിലുണ്ടായിരിക്കണം നാം ആത്മാക്കളാണ്, ബാബ എവിടെപ്പോകുന്നുവോ, നമ്മളും അവിടെപ്പോകും. നിരാകാരനായ ബാബ പരംധാമത്തില് നിന്നാണിവിടെ വന്നിരിക്കുന്നത്, പതിതരെ പാവനമാക്കി മാറ്റാന്. വരികയാണെങ്കില് പതിത ലോകത്തിലും പതിത ശരീരത്തിലും വരണമല്ലോ. ആരാണ് ഒന്നാം നമ്പറായി പാവനമായിരുന്നത്, ആരാണോ 84 ജന്മമെടുത്തത്, അദ്ദേഹത്തിലിരുന്നാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. ഇവിടെ വളരെയധികം കുട്ടികളിരിക്കുന്നുണ്ട്. ടീച്ചര് ഒരാളെ മാത്രമായി പഠിപ്പിക്കുമോ? ഭഗവാനു വാചാ – അര്ജ്ജുനനോട് മാത്രം, അങ്ങിനെ ഒരിക്കലുമുണ്ടാകുകയില്ല. കുട്ടികള് മനസ്സിലാക്കുകയാണ് നാം ആത്മാക്കള് ബാബയുടെ മുന്നിലിരിക്കുകയാണെന്ന്. വേറെ ഒരു സദ്സംഗത്തിലും ഇങ്ങിനെ മനസ്സിലാക്കുന്നുണ്ടാകുകയില്ല. നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്, നിങ്ങള്ക്കിപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ശരീരം ഇവിടെത്തന്നെ ഉപേക്ഷിക്കണം, അതുകൊണ്ട് ദേഹബോധത്തെ ഉപേക്ഷിക്കൂ. ഞാന് വളരെ നല്ലവനാണ്, സമ്പന്നനാണ് എന്നീ ചിന്തകളെയെല്ലാം വിട്ട് ഞാന് ആത്മാവാണെന്ന നിശ്ചയം വേണം. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ബാബയുടെ കൂടെ പോകണം. ശിവബാബ പറയുകയാണ് എനിയ്ക്ക് ഈ ദേഹത്തിന്റെ അഭിമാനമില്ല കാരണം എനിയ്ക്ക് എന്റേതായ ദേഹമൊന്നുമില്ല. നിങ്ങള്ക്കും ആദ്യം ഈ ദേഹബോധമുണ്ടായിരുന്നുവോ, നിങ്ങള് ആത്മാക്കള് എന്റെ കൂടെയായിരുന്നപ്പോള്. പിന്നീട് നിങ്ങള് 84 ജന്മത്തിന്റെ പാര്ട്ടഭിനയിച്ചു. നിങ്ങള് പറയും, ഞങ്ങള് രാജ്യഭാഗ്യമെടുത്തിരുന്നു, പിന്നീടത് നഷ്ടപ്പടുത്തി. ഇപ്പോള് ഞാന് നിങ്ങളെ തിരിച്ച് മുക്തിധാമിലേയ്ക്ക് കൊണ്ടുപോകാന് വന്നിരിക്കുകയാണ്. ശരീരത്തെക്കൊണ്ടു പോകുകയില്ല. ഈ പഴയ ശരീരത്തിന്റെ ചിന്തയെ ബുദ്ധിയില് നിന്നകറ്റണം. നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരത്തില് തന്നെ ഇരിക്കണം. ഇത് സന്യാസി മഠമൊന്നുമല്ല. തന്റെ വീടിനേയും കുടുംബത്തെയും സംരക്ഷിക്കണം, അവരാണെങ്കില് എല്ലാമുപേക്ഷിച്ച് പോകുകയാണ്. ബാബ കുട്ടികളെക്കൊണ്ട് ഉപേക്ഷിപ്പിക്കുന്നില്ല. ബാബ പറയുകയാണ് നിങ്ങള് നിങ്ങളുടെ കുട്ടികളോട് പറയൂ ശിവബാബയെ ഓര്മ്മിക്കാന്. മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കുകയാണെങ്കില് അവര്ക്കും ശിവബാബയോട് സ്നേഹമുണ്ടാകും. ശിവബാബ എത്ര മധുരമാണ്, സ്നേഹിയാണ്. എല്ലാവരെയും ഇവിടെ ഇരുത്തുകയാണെങ്കില് കുട്ടികളെ ആര് സംരക്ഷിക്കും. ഇവിടെ ഇങ്ങിനെയും കുറെ കുട്ടികളുണ്ട്, അവര് ഇവിടെ നിന്ന് ശരീരം വിട്ട് പോയി, അടുത്ത ജന്മമെടുത്ത് ബാബയില് നിന്ന് സമ്പത്തെടുക്കാന് ഇവിടെത്തന്നെ വരും. ഞാന് ആത്മാവാണെന്നുള്ള നിശ്ചയം വേണം. ഈ ശരീരത്തെയുപേക്ഷിച്ച് തിരിച്ച് പോകേണ്ടതുണ്ട്. നമ്മുടെ മനസ്സ് ഇവിടെയിരിക്കുന്നില്ല. സന്യാസികള് പറയുകയാണ് അവര് ബ്രഹ്മത്തില് ലയിച്ചുചേരുമെന്ന്. അനേക തരത്തിലുള്ള മതമതാന്തരങ്ങളുണ്ട്, ഇപ്പോള് നിങ്ങള്ക്ക് ഇവിടെയാണെങ്കില് ഒരേയൊരു ബാബയുടെ മതമേയുള്ളൂ. ബാബ വന്നിരിക്കുകയാണ് നാം ആത്മാക്കളെ തിരിച്ച് കൊണ്ടുപോകാന് വേണ്ടി. സത്യയുഗത്തില് ഇത്രയും ധര്മ്മങ്ങളൊന്നുമുണ്ടാകുകയില്ല. ഇപ്പോള് സത്യയുഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബ അവതരിച്ചിരിക്കുകയാണ്. നിങ്ങളിപ്പോള് വീണ്ടും യൗവ്വനസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പുനരവതരണം എന്ന ശബ്ദം ഒരു ബാബയെക്കുറിച്ച് മാത്രമേ പറയാന് കഴിയുകയുള്ളൂ. വളരെയധികം കുട്ടികളെഴുതുന്നുണ്ട് ബാബാ, ഞങ്ങളുടെ ജീവിതത്തില് നല്ല പരിവര്ത്തനമുണ്ടായിട്ടുണ്ട്, എന്നാല് ചിലപ്പോള് കുറച്ച് ദേഷ്യം വരാറുണ്ട്. ശരിയാണ്, കുട്ടികളേ അങ്ങിനെയുണ്ടാകുക തന്നെ ചെയ്യും. അസുഖം പെട്ടെന്ന് വിട്ടുപോകുമോ? എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ട് ഇപ്പോള് നിര്ഗുണവാനായിരിക്കുകയാണ്. ഇനി ഗുണവാനായി മാറണം. നിങ്ങള്ക്ക് അളവറ്റ സമ്പത്ത് ലഭിക്കുന്നു. അവിടെ ലോഭത്തിന്റെ കാര്യമേയുണ്ടാകുകയില്ല. ഇവിടെ ലോഭത്തിന്റെ പിടിയില് വന്ന് എത്ര മോഷണങ്ങളാണ് ചെയ്യുന്നത്. ഓഫീസര്മാരുടെ അശ്രദ്ധ മുഖേന എത്ര ധാന്യങ്ങളാണ് ഗോഡൗണുകളില് കേടുവന്നു പോകുന്നത്, പിന്നീട് അതിനെ കത്തിച്ചു കളയുന്നു. ഇവിടെയാണെങ്കില് ആള്ക്കാര് പട്ടിണി കിടക്കുകയാണ്. നിങ്ങള് മനസ്സിലാക്കുകയാണ് നമ്മെ ശിവബാബ പഠിപ്പിക്കുകയാണ്. ഏതുവരേയും ശിവബാബ പഠിപ്പിക്കുകയാണെന്നുള്ള നിശ്ചയമില്ലായെങ്കില്, യാതൊരു പ്രയോജനവുമില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങളുടെ ആത്മാവ് പതിതമായിരിക്കുകയാണെന്ന് ഇപ്പോള് പാവനമായിക്കൊണ്ടിരിക്കുകയാണ്. ശ്രിമത പ്രകാരം തീര്ച്ചയായും നടക്കണം. തന്റെ ഇഷ്ടം പോലെ നടക്കരുത്. കൂട്ടുകാരെയും ശ്രിമതപ്രകാരം നടത്തി മംഗളം ചെയ്യണം. ബാബക്ക് കത്തെഴുതണം. ശ്രീമതപ്രകാരം എഴുതുന്നില്ലായെങ്കില് തന്റെ അമംഗളം വരുത്തിവെക്കും. വളരെ പേര് കാര്യങ്ങള് മറച്ച് വെച്ച് കത്തെഴുതാറുണ്ട്. പഠിപ്പിക്കുന്നവനായ ബാബയിരിക്കുകയാണ്, ബാബയോട് തീര്ച്ചയായും സത്യം പറയണം. ബാബ നിങ്ങളെ ഇങ്ങിനെ കത്തെഴുതാന് പഠിപ്പിക്കാം, കത്തു വായിക്കുന്നവര്ക്ക് രോമാഞ്ചമുണ്ടാകത്തക്ക വിധത്തില്. ബാബ ഒന്നിനും വിരോധം പറയുന്നില്ല, എല്ലാം നിറവേറ്റണം. അല്ലെങ്കില് ഉദാരത വീട്ടില് നിന്നാരംഭിക്കണം (ചാരിറ്റി ബിഗിന്സ് അറ്റ് ഹോം) എന്ന് എങ്ങിനെ പറയും. ചിലര് ശ്രീമതപ്രകാരം നടക്കുന്നില്ല, അവര് ബാബയുടെ കൈ വിട്ടുപോകുന്നു. ഭാഗ്യത്തിലില്ലായെങ്കില് നടക്കാന് കഴിയുകയില്ല. അങ്ങിനെയുള്ള വളരെ പുരുഷന്മാര് വരുന്നുണ്ട് – അവരുടെ പത്നിമാര് വരുന്നില്ല, അംഗീകരിക്കുന്നില്ല. ശിവബാബ പറയുകയാണ് നിങ്ങള് ബലഹീനരാണ്. അവരേയും പറഞ്ഞു മനസ്സിലാക്കൂ. പറയൂ, നിങ്ങള് പ്രതിജ്ഞ ചെയ്തിരുന്നുവല്ലോ ആജ്ഞ പാലിക്കാമെന്ന്. നിങ്ങള്ക്ക് നിങ്ങളുടെ സ്ത്രീകളെപ്പോലും വശത്താക്കാന് കഴിയുകയില്ലായെങ്കില് എങ്ങിനെ വികാരങ്ങളുടെ മേല് വിജയം കൈവരിയ്ക്കും. നിങ്ങളുടെ കടമയാണ് സ്ത്രീയെ തന്റെ വശത്ത് വെയ്ക്കുകയെന്നത്, സ്നേഹത്തോടുകൂടി പറഞ്ഞുമനസ്സിലാക്കണം. ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത് ഈ സമയത്തെ കാര്യങ്ങളാണ്. നിങ്ങള് ബ്രാഹ്മണര് മുമ്പെ ബുദ്ധിഹീനരായിരുന്നു. ഇപ്പോള് ബാബ ബുദ്ധിവാന്മാരാക്കിയിരിക്കുകയാണ്.
നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ അയ്യായിരം വര്ഷം മുന്നെയും ഇങ്ങിനെയുള്ള പാര്ട്ടഭിനയിച്ചിട്ടുണ്ടായിരിക്കും. ഇങ്ങിനെത്തന്നെയായിരിക്കും അന്നും പറഞ്ഞിരുന്നത്, ഈ ബ്രഹ്മാവും മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളിപ്പോള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ആരാണോ നല്ല രീതിയില് സേവനം ചെയ്യുന്നത് അവര് ഫരിസ്തകളാകും. കണക്കുകള് അവസാനിച്ചിട്ടില്ലായെങ്കില് ശിക്ഷകളനുഭവിക്കേണ്ടിവരും. ഇപ്പോള് നിങ്ങള് സന്മുഖമിരിക്കുകയാണ്. ശിവബാബ നിങ്ങളെ കേള്പ്പിക്കുകയാണ്. ഇങ്ങിനെ യാകരുതരുത് ബ്രഹ്മാവാണ് പറയുന്നതെന്ന്. ശിവബാബ പറയുകയാണ് കുട്ടികളേ, ഇപ്പോള് നാടകം അവസാനിക്കാന് പോകുകയാണ്. നിങ്ങള് എന്നോട് യോഗം വെയ്ക്കുകയാണെങ്കില് പവിത്രമായി മാറും. നിങ്ങള് കുട്ടികള്ക്കറിയാം പ്രിയതമന് ഇപ്പോള് തിരികെ കൊണ്ടുപോകന് വന്നിരിക്കുകയാണ്, നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തൊരത്ഭുതമാണ്! നിങ്ങളെത്ര സൗഭാഗ്യശാലികളാണ്: ഒരേയൊരു ബാബയുടെ ശ്രീമതമനുസരിച്ച് നടക്കേണ്ടതല്ലേ? ബാബ പറയുകയാണ് നിങ്ങള് ശ്രേഷ്ഠരിലും ശ്രേഷ്ഠരാണ്. ഞാന് ശ്രീ-ശ്രീയാണ്. നിങ്ങളെയും ശ്രീ-ശ്രീ ശ്രേഷ്ഠരാക്കിമാറ്റുന്നു. ശ്രേഷ്ഠമായ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. ഇവിടെ എത്ര പതിതരാണ്, എന്നാല് സ്വയത്തിന് ശ്രീ എന്ന ടൈറ്റിലും വെയ്ക്കുന്നു. നിങ്ങള് രാവണനുമുകളില് വിജയം പ്രാപ്തമാക്കുന്നു. നിങ്ങളുടെ ആത്മാകുന്ന സൂചിയില് തുരുമ്പ് പിടിച്ചിരിക്കുകയാണ്. ഇപ്പോള് കാന്തം വന്ന് തുരുമ്പ് കളയുകയാണ്. വൃത്തിയാകുകയാണെങ്കില് എനിക്കൊപ്പം വരും, തുരുമ്പിളക്കുന്നതിന് ബാബയെ ഓര്മ്മിക്കൂ. മാതാക്കള് കൃഷ്ണന്റെ വായില് വെണ്ണ കാണുന്നു. അത് സ്വര്ഗ്ഗമാകുന്ന വെണ്ണയാണ്. രണ്ടു പൂച്ചകള് അന്യോന്യം കലഹിക്കുന്നു, വെണ്ണ ശ്രീകൃഷ്ണനു തന്നെ ലഭിക്കും. ശ്രീകൃഷ്ണന് ഒറ്റയ്ക്ക് രാജ്യം ഭരിക്കുമോ? സൂര്യവംശീ, ചന്ദ്രവംശീ കുലങ്ങള് വരുന്നു. അതിനുശേഷം രാജാക്കന്മാരുടെ പരമ്പര വരുന്നു. അതും വളരെ കാലം നടക്കുന്നു. അവസാനം പ്രജകളുടെ മേല് പ്രജകളുടെ ഭരണം നടക്കുന്നു. മനസ്സിലാക്കുകയാണ് ബാബ നമ്മെ പാര്ട്ടഭിനയിക്കുന്നതിന് അയച്ചിരിക്കുകയായിരുന്നു. സ്വര്ഗ്ഗത്തില് നമ്മള് വളരെ സുഖികളായിരുന്നു. 21 ജന്മത്തെ സമ്പത്തെന്ന് ഭാരതത്തില് തന്നെയാണ് വാഴ്ത്തപ്പെട്ടിട്ടുള്ളത്. ആ കന്യകമാര് 21 ജന്മത്തേയ്ക്കുള്ള സമ്പത്ത് നല്കിപ്പിക്കുന്നു. ബാബ എത്ര നല്ലരീതിയിലാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്, എന്നിട്ടും ചിലരുടെ പഴയ അഴുക്കുപിടിച്ച അവഗുണങ്ങള് പോകുന്നേയില്ല. ബാബ വലിയ മാര്ഷലുമാണ്. ബാബയുടെ ഒപ്പം ധര്മ്മരാജനുമുണ്ട്. ശ്രീമതപ്രകാരം നടക്കുന്നില്ലായെങ്കില് ബാബയുടെ വലം കൈയ്യായി ധര്മ്മരാജനുമുണ്ട്. ബാബയുടെ മടിത്തട്ടില് ജന്മമെടുത്ത് പിന്നെ അവിടെപ്പോയി മരിക്കുന്നു, എത്ര നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. ശ്രീമതപ്രകാരം നടക്കുന്നില്ലായെങ്കില് മരിച്ചുപോകുന്നു. എത്ര പറഞ്ഞുതരുന്നു, കേവലം ബുദ്ധികൊണ്ട് മനസ്സിലാക്കൂ, ബാബാ, ഞാന് അങ്ങയുടെയാണ്. ഈ സമയത്ത് മുഴുവന് ലോകവും കല്ലുബുദ്ധിയാണ്. ഈ ബാബയും പറയുകയാണ്, ഞാന് ശാസ്ത്രം മുതലായതെല്ലാം പഠിച്ചിരുന്നു, പക്ഷെ ഒന്നും മനസ്സിലായിരുന്നില്ല. ആരെങ്കിലും പറയുകയാണ് എനിയ്ക്ക് ഈ കാര്യങ്ങളെല്ലാം ഗുരുവില് നിന്നാണ് അറിയാന് കഴിഞ്ഞതെങ്കില്, എന്താ ഗുരുവിന്റെ ശിക്ഷണം ഒരാള്ക്കുമാത്രമേ ലഭിച്ചുള്ളൂ? ഗുരുവിന്റെ ഫോളോവേര്സ് വളരെയധികം പേരുണ്ടാകാറുണ്ട്. ഗുരുവിന്റെ ശിക്ഷണമെടുത്തെങ്കില് ഗുരുവിന്റെ പദവിയും എടുത്തുകാണണമല്ലോ. ഇത് വളരെ വ്യത്യസ്ഥമായ കാര്യമാണ്. ശിവബാബ ഇദ്ദേഹത്തിലൂടെ പഠിപ്പിച്ച്, സര്വ്വതില് നിന്നും ബുദ്ധിയോഗത്തെ അകറ്റുന്നു. വളരെ പെട്ടെന്ന് സര്വ്വതില് നിന്നും മോചിപ്പിച്ചു. വളരെയധികം കുട്ടികളും ഇങ്ങിനെ ചെയ്തു. ഭട്ഠി നടക്കേണ്ടിയിരുന്നു, പാക്കിസ്ഥാനില് കുട്ടികളുടെ എത്ര നല്ലരീതിയിലാണ് സംരക്ഷണമുണ്ടായത്. ബുദ്ധിവാന്മാരുടേയും ബുദ്ധിവാനായ ബാബയുണ്ടായിരിന്നു. ഞങ്ങള് പാക്കിസ്ഥാന് ഗവര്മെന്റിനോട് നല്ല ധാന്യങ്ങള് ലഭിക്കുന്നില്ലായെന്നു പറയുമ്പോള് അവര് പറഞ്ഞിരുന്നു നിങ്ങള് വന്ന് നിങ്ങള്ക്കിഷ്ടമുള്ളതെടുത്തുകൊള്ളൂ. ബുദ്ധിയുടെ പൂട്ട് തുറപ്പിച്ചിരുന്നത് ബാബയായിരുന്നു. അല്പമൊക്കെ സഹിക്കേണ്ടിയും വരുന്നു. കുമാരിമാര് എത്ര അടിയാണ് വാങ്ങിക്കുന്നത്. അവരെത്ര ഓര്മ്മിക്കുന്നു. ബാബാ, അത്ഭുതം തന്നെ അങ്ങയുടെ കാര്യം, ഞങ്ങള്ക്ക് ഈശ്വരീയ ലോട്ടറി ലഭിക്കുന്നു. കുട്ടികള്ക്ക് എത്ര മധുരമുള്ളവരായി മാറണം, വളരെ സ്നേഹത്തോടെ നടക്കണം. വീട്ടിലുള്ളവരേയും കൊണ്ടുവരണം. രചയിതാവ് ഓടിപ്പോയി എങ്കില് എന്തായിരിക്കും രചനയുടെ സ്ഥിതി. ഇവിടെ സന്യാസിമാരുടെ ഈ പാര്ട്ടുണ്ടായിരുന്നു, ആ സമയത്ത് പവിത്രതയുടെ ആവശ്യമായിരുന്നു. നമ്മുടെ ഈ കളി ഇങ്ങിനെയുണ്ടാക്കപ്പെട്ടതാണ്. മുഴുവന് രാജധാനിയും ഇവിടെയാണ് സ്ഥാപിതമാകുന്നത്. സത്യയുഗത്തില് പതിതരെ പാവനമാക്കുകയില്ല. ഈ സംഗമയുഗമാണ് പ്രസിദ്ധമായിട്ടുള്ളത്. ബാബ പറയുകയാണ് ഞാന് മുമ്പെയും പറഞ്ഞിരുന്നു, ഞാന് കല്പ-കലപ സംഗമയുഗത്തില് വരുന്നു. അവരാണെങ്കില് പിന്നെ യുഗേ-യുഗേ, കൂര്മ്മം-മത്സ്യാവതാരമെന്നെല്ലാമെഴുതി വെച്ചിരിക്കുകയാണ്. മനുഷ്യരും ശരി, ശരി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാവണ രാജ്യമാണല്ലോ. സന്യാസിമാര് സദാ ശാന്തി ആഗ്രഹിക്കുന്നു, സുഖത്തെ മാനിക്കുന്നില്ല. അവര് പറയും ജ്ഞാനം ശരിയല്ലെന്ന്. ലോകത്തില് എവിടെയാണ് സുഖം? രാമനുണ്ടായിരുന്നപ്പോള് രാവണനുമുണ്ടായിരുന്നു. കൃഷ്ണനുണ്ടായിരുന്നപ്പോള് കംസനുമുണ്ടായിരുന്നു, പിന്നെയെങ്ങിനെ സ്വര്ഗ്ഗത്തില് അപാര സുഖമുണ്ടാകും? കൃഷ്ണനെ എത്ര സ്നേഹിക്കുന്നു. ഇത്രയും സ്നേഹം സ്വര്ഗ്ഗത്തിലേ ലഭിക്കൂ. ഇപ്പോള് നിങ്ങളുടെ മനോകാമനകള് പൂര്ണ്ണമാകുന്നു. കൃഷ്ണപുരിയിലേയ്ക്ക് കൊണ്ടുപോകാന് വേണ്ടി ബാബ നമ്മെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്. അതുകൊണ്ട് ബാബയോട് വളരെ സത്യം സത്യമായിരിക്കണം. ഒളിപ്പിച്ചുവെച്ചാല് വളരെ നഷ്ടം വരുത്തിവെയ്ക്കും. കേള്പ്പിച്ചില്ലായെങ്കില് തെറ്റുകള് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ബാബ ഓരോ ചുവടുകളിലും ശ്രീമതം നല്കുകയാണ്, എന്നിട്ടും അപ്രകാരം നടക്കുന്നില്ലായെങ്കില് ബാബയ്ക്ക് എന്തു ചെയ്യാന് കഴിയും.
ബാബ പറയുകയാണ്, നിങ്ങള് ഈശ്വരീയ സന്താനങ്ങളില് വളരെ രാജകീയതയും ചാതുര്യവും വേണം. വളരെ സ്നേഹത്തോടെ നിങ്ങള് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം. ചോദിക്കണം, പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്തു സംബന്ധമാണ്? പരമാത്മാവ് സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ അധികാരി പദവി ലഭിക്കണം. നിങ്ങള്ക്ക് സമ്പത്ത് ലഭിച്ചിരുന്നു, അതിനെ നഷ്ടപ്പെടുത്തി, ഇപ്പോള് വീണ്ടും നല്കുകയാണ്. ഇവിടത്തെ ലക്ഷ്യമാണ് ലക്ഷ്മീ-നാരായണനെപ്പോലെയാകുകയെന്നത്. ബാബ തീര്ച്ചയായും സത്യയുഗീ രാജ്യമാണ് നല്കുക. നിങ്ങള് കുട്ടികള്ക്ക് സേവനം ചെയ്യേണ്ടതുണ്ട്. സര്വ്വര്ക്കും ജീവന്മുക്തി നല്കണം – 21 ജന്മത്തേയ്ക്ക്. നിങ്ങള് തന്നെയാണ് മഹാന് പുണ്യാത്മാക്കള്. നിങ്ങളെപ്പോലെ പുണ്യാത്മാക്കള് വേറെ ആരും തന്നെയില്ല. പുണ്യത്തിന്റെ ലോകത്തിലേയ്ക്ക് പോകുന്നവരാണ് നിങ്ങള്, വളരെ മധുരമുള്ളവരായി മാറണം. ഇത് പതിത പാവനനായ ബാബയും ദാദയുമാണ്. കുട്ടികളെ വേശ്യാലയത്തില് നിന്ന് മാറ്റി ശിവാലയത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. ഇതിനെ ഘോരമായ നരകമെന്നും പറയാം. ഇവിടെ ദുഃഖം തന്നെ ദുഃഖമാണ്. ബാബ വന്നിരിക്കുകയാണ് നിങ്ങളെ ദുഃഖധാമത്തില് നിന്നും മാറ്റി സുഖധാമിലേയ്ക്ക് കൊണ്ടുപോകാന്. നമ്മള് അങ്ങിനെയുള്ള പാരലൗകിക മാതാ-പിതാവില് നിന്നും സദാ സുഖമെടുക്കുന്നതിനും, കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വന്നിരിക്കുന്നത്. ഇത് വളരെ സന്തോഷത്തിന്റെ കാര്യമാണ്. നിങ്ങള്ക്ക് സന്തോഷമുണ്ട,് എന്തെന്നാല് നിങ്ങള് ശിവാലയം സ്ഥാപിക്കുന്ന നിഷ്കളങ്കരുടെ നാഥനായ ബാബയുടെ അടുത്ത് പോകുകയാണ്. ഓര്മ്മിക്കേണ്ടതും ശിവനെയാണ്, രഥത്തെയല്ല.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയോട് സദാ സത്യമായിരിക്കണം, ഒന്നും തന്നെ ഒളിപ്പിക്കരുത്. വളരെ വളരെ രാജകീയതയോടെയും വിവേകത്തോടും കൂടി നടക്കണം.
2) 21 ജന്മത്തേയ്ക്ക് ഓരോരുത്തര്ക്കും ജീവന് മുക്തി നല്കുന്നതിന്റെ സേവനം ചെയ്ത് പുണ്യാത്മാവായി മാറണം. ആത്മാവാകുന്ന സൂചിയില് പറ്റിയ കറകളെ ഓര്മ്മയുടെ യാത്രയിലിരുന്ന് അകറ്റണം.
വരദാനം:-
സ്നേഹത്തിന്റെ ശക്തിയിലൂടെ എല്ലാ കുട്ടികളും മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. സ്നേഹത്തിന്റെ ഊര്ജ്ജം ശരീരം കൊണ്ട്, മനസ്സുകൊണ്ട്, ഹൃദയം കൊണ്ട് ബാബയുടെ സമീപം കൊണ്ടുവരുന്നു. ജ്ഞാന, യോഗ, ധാരണയില് യഥാശക്തി സംഖ്യാക്രമത്തിലാണ് എന്നാല് സ്നേഹത്തില് എല്ലാവരും നമ്പര് വണ്ണാണ്. സ്നേഹത്തില് എല്ലാവരും വിജയികളാണ്. സ്നേഹത്തിന്റെ അര്ത്ഥം തന്നെ കൂടെ കഴിയുക, വിജയിക്കുക സഹജമായി തന്നെ മറികടക്കുക. ഇങ്ങനെ കൂടെ കഴിയുന്നവര് തന്നെയാണ് പദവിയോടെ വിജയിക്കുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!