21 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
20 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ബാബയുടെ ഓര്മ്മയിലിരിക്കുക- ഇത് വളരെ മധുരമുള്ള മിഠായിയാണ്, ഇത് മറ്റുള്ളവര്ക്കും വിതരണം ചെയ്തുകൊണ്ടിരിക്കൂ, അതായത് ഈശ്വരന്റെയും സമ്പത്തിന്റെയും പരിചയം നല്കിക്കൊണ്ടിരിക്കൂ.
ചോദ്യം: -
സ്ഥായിയായ ഓര്മ്മയിലിരിക്കുന്നതിനുള്ള സഹജമായ വിധി എന്താണ്?
ഉത്തരം:-
സ്ഥായിയായ ഓര്മ്മയിലിരിക്കണമെങ്കില് ദേഹസഹിതം എന്തെല്ലാം സംബന്ധങ്ങളുണ്ടോ അതിനെയല്ലാം തന്നെ മറക്കൂ. നടന്നും കറങ്ങിയും, ഇരുന്നും എഴുന്നേറ്റും ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ. യോഗത്തിലിരിക്കുമ്പോള് ചുവന്ന ലൈറ്റുപോലും ഓര്മ്മ വന്നാല് യോഗം മുറിഞ്ഞുപോകും. നിരന്തര ഓര്മ്മയുണ്ടാകുകയില്ല. ആരെങ്കിലും പ്രത്യേകം ഇരുന്ന് യോഗം ചെയ്യിപ്പിക്കണമെന്ന് പറയുന്നവര്ക്ക് യോഗത്തിലിരിക്കാനേ കഴിയുകയില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ..
ഓം ശാന്തി. ഇപ്പോള് ഈ ഗീതത്തില് സൂചിപ്പിക്കുന്നത് യോഗത്തിന്റെ കാര്യമാണ്, കാരണം ഇപ്പോള് രാത്രിയാണ്. രാത്രിയെന്ന് പറയുന്നത് കലിയുഗത്തെയാണ്, പകലെന്ന് പറയുന്നത് സത്യയുഗത്തേയും. നിങ്ങളിപ്പോള് കലിയുഗമാകുന്ന രാത്രിയില് നിന്ന് സത്യയുഗമാകുന്ന പകലിലേയ്ക്ക് പോകുന്നു, അതുകൊണ്ട് രാത്രിയെ മറന്ന് പകലിനെ ഓര്മ്മിക്കൂ. നരകത്തില് നിന്നും ബുദ്ധിയെ അകറ്റണം. ബുദ്ധിപറയുകയാണ് ഇത് തികച്ചും നരകമാണ്, മറ്റുള്ളവരുടെ ബുദ്ധിയിലൊന്നും ഇങ്ങിനെയുണ്ടാകില്ല. ബുദ്ധി ആത്മാവിലാണ്. ആത്മാവ് മനസ്സിലാക്കുകയാണ് ബാബ ഇപ്പോള് വന്നിരിക്കുകയാണ് രാത്രിയില് നിന്നും പകലിലേയ്ക്ക് കൊണ്ടുപോകുവാന്. ബാബ പറയുകയാണ്, അല്ലയോ ആത്മാക്കളേ, നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് പോകണം. എന്നാല് ആദ്യം ശാന്തിധാമില് പോയി, പിന്നീട് സ്വര്ഗ്ഗത്തില് വരണം. അര്ത്ഥം നിങ്ങള് യോഗികളാണ്, ഒന്നാമതായി വീടുമായുളള യോഗം പിന്നെ രാജധാനിയുമായും. ഇപ്പോള് മൃത്യു ലോകം അഥവാ രാത്രി പൂര്ത്തിയാകണം, പകലിലേയ്ക്ക് പോകണം, ഇതിനെയാണ് ഈശ്വരീയ യോഗമെന്ന് പറയുന്നത്. നിരാകാരനായ ഈശ്വരന് നമ്മെ യോഗം പഠിപ്പിക്കുന്നു, അതായത് നമ്മളാത്മാക്കളുടെ വിവാഹ നിശ്ചയം നടത്തുന്നു. ഇത് ആത്മീയ യോഗമാണ്, മറ്റേത് ഭൗതിക യോഗമാണ്. നിങ്ങള് കുട്ടികള്ക്ക് ഒരിടത്തിരുന്ന് യോഗം ചെയ്യേണ്ട ആവശ്യമില്ല. മറ്റുളള ആശ്രമങ്ങളിലാണെങ്കില് അവര് എങ്ങിനെയിരിക്കുന്നുവോ, അതുപോലെ മറ്റുള്ളവരെയും അതേ ആസനത്തില് ഇരിക്കാന് പഠിപ്പിക്കുകയാണ്. ഇവിടെ നിങ്ങളെ ആസനത്തിലിരിക്കുവാനല്ല പഠിപ്പിക്കുന്നത്. ശരിയാണ്, സഭയിലിരിക്കുമ്പോള് നിയമമനുസരിച്ചിരിക്കണം, എന്നാല് യോഗത്തിന് എങ്ങിനെ വേണമെങ്കിലും ഇരിക്കാം, നടന്നും കറങ്ങിയും, ഉറങ്ങിയും യോഗം ചെയ്യാന് കഴിയും. ചിത്രകാരന്മാര്ക്ക് യോഗത്തിലിരുന്നും ചിത്രം രചിക്കാന് കഴിയും. ശിവബാബയുമായി യോഗം വെച്ച് ബാബയുടെ ചിത്രമാണുണ്ടാക്കുന്നത്. അറിയാം നമ്മുടെ ബാബ നിരാകാരി ലോകമായ പരമധാമത്തിലാണുള്ളത്. നമ്മളും അവിടത്തെ വാസികളാണ്. നമുക്കും അങ്ങോട്ട് പോകണം, ഇത് ബുദ്ധിയില് നടന്നും കറങ്ങിയുമുണ്ടായിരിക്കണം. അല്ലാതെ എന്നെ തപസ്സിലിരുത്തൂ, യോഗം ചെയ്യിപ്പിക്കൂ ഇങ്ങിനെയല്ല- ഇങ്ങിനെ പറയുന്നത് തെറ്റാണ്. ബുദ്ധുക്കള് അങ്ങിനെ പറയും. ലൗകിക പിതാവിനെ പ്രത്യേകമായി ഇരുന്ന് മക്കള് ഓര്ക്കാറുണ്ടോ? അച്ഛാ, അച്ഛാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്, ഒരിക്കലും മറക്കുന്നില്ല. ചെറിയ കുട്ടികളാണെങ്കില് കൂടുതല് ഓര്മ്മിച്ചുകൊണ്ടിരിക്കും. വായിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും. ഇവിടെ പാരലൗകിക പിതാവിനെ എന്തുകൊണ്ട് മറന്നു പോകുന്നു? ബുദ്ധിയോഗം എന്തുകൊണ്ട് മുറിയുന്നു? വായകൊണ്ട് ബാബ- ബാബ എന്ന് പറയുകപോലും വേണ്ട. ആത്മാവിനറിയാം ബാബയെ ഓര്മ്മിക്കണമെന്ന്. അഥവാ പ്രത്യേകിച്ച് ഇരുന്ന് ഓര്മ്മിക്കുന്ന സ്വഭാവമാണെങ്കില്, യോഗം കിട്ടുകയില്ല. ഇത് ഈശ്വരീയ യോഗമാണ്, സ്വയം ഈശ്വരാണ് നിങ്ങളെ പഠിപ്പിക്കുന്നത്. യോഗേശ്വരന് എന്ന് പറയാറുണ്ടല്ലോ. നിങ്ങളെ ഈശ്വരന് യോഗം പഠിപ്പിച്ചു, അതായത് അച്ഛനായ എന്നെ ഓര്മ്മിക്കൂ. അല്ലാതെ ദീദി യോഗത്തിലിരുത്തുമ്പോഴേ ആനന്ദമുളളൂ എന്ന് പറയരുത്. ഇങ്ങിനെയുള്ളവരുടെ യോഗം ഒരിക്കലും സ്ഥിരമായിരിക്കുകയില്ല. നോക്കൂ, ഹൃദയസ്തംഭനമുണ്ടാകുകയാണെങ്കില് ആ സമയത്ത് ആര്ക്കെങ്കിലും യോഗം ചെയ്യിപ്പിക്കാന് കഴിയുമോ? ഇത് ബുദ്ധികൊണ്ട് ഓര്മ്മിക്കേണ്ട കാര്യമാണ്. മനുഷ്യര് പഠിപ്പിക്കുന്ന എല്ലാ യോഗങ്ങളും തന്നെ തെറ്റാണ്. യോഗികളാരും തന്നെ ഈ ലോകത്തിലില്ല. നിങ്ങള് ആരെയെങ്കിലും ഓര്ക്കുന്നതും യോഗം തന്നെയാണ്. മാങ്ങ നല്ലതാണ് – അര്ത്ഥം മാങ്ങയുമായി യോഗമായി, ചുവന്ന ലൈറ്റ് ഇഷ്ടമാണെങ്കില് അതും ഓര്മ്മയില് വരും, അതും യോഗം തന്നെ. എന്നാല് ഇവിടെയാണെങ്കില് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളെയും മറന്ന് ഒന്നായ എന്നില് യോഗം വെയ്ക്കുമ്പോള് നിങ്ങളുടെ മംഗളമുണ്ടാകും, നിങ്ങള് വികര്മ്മാജീത്തായി മാറും. ബാബ തന്നെ വന്നാണ് സത്ഗതിയുടെ വഴി പറഞ്ഞു തരുന്നത്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും സത്ഗതി നല്കുവാന് കഴിയുകയില്ല. ബാക്കിയുള്ളവരെല്ലാം തന്നെ ദുര്ഗ്ഗതിയിലേയ്ക്കുള്ള വഴി കാണിക്കുന്നവരാണ്. സ്വര്ഗ്ഗമെന്ന് പറയുന്നത് സദ്ഗതിയേയും, മുക്തിധാമമെന്നു പറയുന്നത് ആത്മാവിന്റെ വീടിനേയുമാണ്. ഈ സമയത്ത് സര്വ്വരേയും ദുര്ഗ്ഗതിയിലേയ്ക്ക് കൊണ്ടു പോകുന്നത് മനുഷ്യമതമാണ്. നിരാകാരനായ ബാബ വന്നാണ് സത്ഗതി നല്കുന്നത്, പിന്നീട് അരക്കല്പം സദ്ഗതിയിലിരിയ്ക്കുന്നു. അവിടെ ഭഗവാനെ കാണുന്നതിനോ മുക്തിയ്ക്കു വേണ്ടിയോ അലയേണ്ട കാര്യമില്ല. രാവണ രാജ്യം തുടങ്ങുമ്പോള് ഓരോ വാതിലുകളിലും ചെന്ന് അന്വേഷിക്കാനാരംഭിക്കുന്നു, കാരണം താഴോട്ടിറങ്ങാന് തുടങ്ങുകയാണ്. ഭക്തിയും തുടങ്ങുക തന്നെ വേണം. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു നമ്മളിപ്പോള് ശരീരത്തെയുപേക്ഷിച്ച് ശിവാലയത്തിലേയ്ക്ക് പോകും. സത്യയുഗമാണ് പരിധിയില്ലാത്ത ശിവാലയം. ഈ സമയത്ത് വേശ്യാലയമാണ്. ഈ കാര്യങ്ങളെല്ലാം ഓര്മ്മിക്കേണ്ടിയിരിക്കുന്നു. ശിവബാബയെ ഓര്മ്മിക്കുന്നില്ലായെങ്കില് അവര് യോഗികളല്ല, ഭോഗികളാണ്. നിങ്ങള് ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുകയാണെങ്കില് പറയും, ഞങ്ങള് രണ്ടു വാക്കു കേള്ക്കാം. ആ രണ്ടു വാക്കുകള് വളരെ പ്രസിദ്ധമാണ്. മന് മനാഭവഃ, മദ്ധ്യാജി ഭവഃ. എന്നെ ഓര്മ്മിക്കൂ, സമ്പത്തിനെ ഓര്മ്മിക്കൂ. ഈ രണ്ടു വാക്കുകള് കൊണ്ടാണ് ജീവന് മുക്തി ലഭിക്കുന്നത്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കുന്നതിലൂടെ നിരോഗിയായി മാറും, ചക്രത്തെ ഓര്മ്മിക്കുന്നതിലൂടെ ധനവാനായി മാറും. രണ്ടു വാക്കുകള് കൊണ്ട് നിങ്ങള് സദാ ആരോഗ്യവാന്മാരും സമ്പന്നരുമായി മാറുന്നു. ശരിയായ കാര്യമാണെങ്കില് അപ്രകാരം നടക്കണം, അങ്ങിനെ ചെയ്യുന്നില്ലെങ്കില് മനസ്സിലാക്കാം ബുദ്ധുക്കളാണെന്ന്. അലിഫും ബെയും(അളളാഹുവും ചക്രവര്ത്തി പദവിയും) – ഇതാണ് രണ്ടു വാക്കുകള്. അലിഫ് അര്ത്ഥം അള്ളാഹു, ബെ അര്ത്ഥം രചന. ബാബയാണ് അലിഫ്, ബെയാണ് രാജ്യപദവി. നിങ്ങളില് ചിലര്ക്ക് രാജ്യപദവി ലഭിക്കുന്നു, ചിലര് പ്രജകളാകുന്നു. നിങ്ങള് കുട്ടികള് വരവ്-ചിലവിന്റെ കണക്കുകള് വെക്കേണ്ടതാണ്, മുഴുവന് ദിവസത്തിലും എത്ര സമയം ബാബയേയും എത്രസമയം സമ്പത്തിനേയും ഓര്മ്മിച്ചു. ശ്രീമതം ബാബ തന്നെയാണ് നല്കുന്നത്. ആത്മാക്കളെ ബാബ പഠിപ്പിക്കുകയാണ്. മനുഷ്യര് ധനത്തിനുവേണ്ടി എത്രയാണ് തലയിട്ടുതല്ലുന്നത്. ഈ ബ്രഹ്മാവിന്റെ പക്കല് എത്ര ധനമാണുണ്ടായിരുന്നത്. അള്ളാഹുവില് നിന്ന് രാജ്യപദവി ലഭിക്കുന്നു എന്ന് എപ്പോള് മനസ്സിലായോ, പിന്നെ ഈ ധനം കൊണ്ട് എന്തു ചെയ്യാനാണ്? എന്തുകൊണ്ട് എല്ലാം അള്ളാഹുവിനെ ഏല്പിച്ച് രാജ്യപദവി എടുത്തുകൂടാ. ബാബ ഇതിനെക്കറിച്ച് ഒരു പാട്ടും രചിച്ചിരുന്നു . . . അലിഫിന് അള്ളാഹുവിനെ ലഭിച്ചു . . . . . ബെയ്ക്ക് ലഭിച്ചു രാജ്യപദവി. . . . ആ സമയം ബുദ്ധിയിലുണ്ടായിരുന്നു എനിയ്ക്ക് ചതുര്ഭുജധാരിയായ വിഷ്ണുവായി മാറണം, ഞാന് ഈ ധനം എന്തു ചെയ്യാനാണ്. ബാബ ബുദ്ധിയുടെ പൂട്ട് തുറന്നു. ഈ (സാകാര) ബാബ ധനം സമ്പാദിക്കുന്നതില് വളരെ തിരക്കിലായിരുന്നു, രാജ്യ പദവി ലഭിക്കുന്നു എങ്കില് പിന്നെന്തിന് കഴുതയെപ്പോലെ പണിയെടുക്കണം. അതിനുശേഷം ബാബയ്ക്ക് പട്ടിണിയൊന്നും കിടക്കേണ്ടി വന്നിട്ടില്ല. ബാബയുടെ പക്കല് വരുന്നവര്ക്ക് – വളരെ നല്ല സംരക്ഷണം ലഭിക്കുന്നു. വീട്ടിലാണെങ്കില് പട്ടിണി കിടന്നേയ്ക്കും, ഇവിടെയാണെങ്കില് ആരാണോ ശ്രീമത പ്രകാരം നടക്കുന്നത്, അവര്ക്ക് ബാബയുടെ നല്ല സഹായം ലഭിക്കുന്നു. ബാബ പറയുകയാണ് സര്വ്വര്ക്കും വഴി പറഞ്ഞുകൊടുക്കൂ, അതായത് ബാബയെ ഓര്മ്മിയ്ക്കൂ, ചക്രത്തിന്റെ ജ്ഞാനത്തെ ഓര്മ്മിയ്ക്കൂ, എങ്കില് നിങ്ങളുടെ തോണി സുരക്ഷിതമായി അക്കരച്ചേരും. തോണിക്കാരന് വന്നിരിക്കുകയാണ് തോണി അക്കരെയെത്തിക്കുന്നതിന്. അതുകൊണ്ടാണ് പാടുന്നത് പതിത-പാവനന്, തോണിക്കാരന് എന്നെല്ലാം, പക്ഷെ ആര്ക്കും തന്നെ അറിയുകയില്ല ആരെ ഓര്മ്മിക്കണമെന്ന് എന്തുകൊണ്ടെന്നാല് സര്വ്വവ്യാപി എന്നു പറഞ്ഞിരിക്കുകയാണ്. ഒരേയൊരു ശിവന്റെ ചിത്രത്തെ മാത്രമേ ഭഗവാന് എന്ന് പറയുകയുള്ളൂ. പിന്നെ എന്തിനാണ് ലക്ഷ്മീ-നാരായണന്, ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരെയെല്ലാം ഭഗവാന് എന്നു പറയുന്നത്? ഇവരെല്ലാവരും അച്ഛനായി മാറുകയാണെങ്കില് പിന്നെ ആര് സമ്പത്ത് നല്ക്കും? സര്വ്വവ്യാപിയെന്നു പറയുമ്പോള് കൊടുക്കുന്നവരുമില്ല, വാങ്ങിക്കുന്നവരുമില്ല. എഴുതി വെച്ചിട്ടുണ്ട്, ബ്രഹ്മാവിലൂടെ സ്ഥാപന. മുകളില് ശിവന് നില്ക്കുകയാണ്. ശിവബാബ ബ്രഹ്മാവിലൂടെ ദേവതയാക്കി മാറ്റുകയാണെങ്കില് ബ്രഹ്മാവും ദേവതയായിമാറും. ഈ ജോലി ഒരേയൊരച്ഛന്റെ തന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ മഹിമയാണ് ഓങ്കാരം, അകാലമൂര്ത്തി എന്നെല്ലാം. ആത്മാവ് അകാലമൂര്ത്തിയാണ്. അതിനെ കാലന് വിഴുങ്ങുന്നില്ല, ബാബയും അകാലമൂര്ത്തിയാണ്. എല്ലാവരുടേയും ശരീരം നശിക്കുന്നു. ആത്മാവിനെ കാലന് വിഴുങ്ങുന്നില്ല. സ്വര്ഗ്ഗത്തില് അകാല മരണങ്ങളുണ്ടാകുന്നേയില്ല. എനിക്ക് ഒരു ശരീരം വിട്ട് വേറെ എടുക്കണമെന്നു മനസ്സിലാക്കുന്നു. സ്വര്ഗ്ഗത്തിലാണെങ്കില് പുനര്ജന്മവും സ്വര്ഗ്ഗത്തില് തന്നെയായിരിക്കും. ഇവിടെ എല്ലാവരും നരക വാസികളാണ്. പറയുന്നു, ഇന്ന വ്യക്തി സ്വര്ഗ്ഗത്തില്പ്പോയി, അപ്പോള് മുമ്പ് തീര്ച്ചയായും നരകത്തിലായിരുന്നു. ഇത്രയും എളുപ്പമായ കാര്യം കൂടി മനസ്സിലാകുന്നില്ല. സന്യാസിയും മനസ്സിലാക്കുന്നില്ല. അവര് പറയുന്നു, ജ്യോതി, ജ്യോതിയില് ലയിച്ചു. ഭാരതവാസി ഭക്തര് ഭാഗവാനെ ഓര്മ്മിക്കുന്നു. ഗൃഹസ്ഥി ഭക്തരാണ്, എന്തുകൊണ്ടെന്നാല് ഭക്തി ഗൃഹസ്ഥത്തിലുള്ളവര്ക്കാണ്. സന്യാസിമാര് തത്വജ്ഞാനികളാണ്. കരുതുകയാണ് നാം തത്വത്തിനോട് യോഗം വെച്ച് തത്വത്തില് ലയിക്കും. അവര് ആത്മാവിനേയും വിനാശിയായാണ് കാണുന്നത്. അവര്ക്ക് സത്യം ഒരിക്കലും പറയാന് കഴിയുകയില്ല. സത്യമാണ് പരമാത്മാവ്. നിങ്ങള്ക്കിപ്പോള് സത്യത്തിന്റെ കൂട്ടുകെട്ടുണ്ട്, ബാക്കിയെല്ലാം തന്നെ അസത്യമാണ്. കലിയുഗത്തില് സത്യം പറയുന്ന ഒരു മനുഷ്യനുമില്ല. രചയിതാവിനെയും രചനയേയും കുറിച്ച് ആരും സത്യം പറയുന്നില്ല. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്കിപ്പോള് എല്ലാ ശാസ്ത്രങ്ങളുടേയും സാരം പറഞ്ഞു തരുന്നു. മുഖ്യമായുള്ള ഗീതയിലും പരമാത്മാവിനു പകരം മുനുഷ്യന്റെ പേരാണ് ഇട്ടിരിക്കുന്നത്. കൃഷ്ണന് ഈ സമയം കറുത്തിരിക്കുകയാണ്. കൃഷ്ണന്റെയും മനുഷ്യര്ക്ക് മനസ്സിലാകുന്ന തരത്തിലുള്ള ചിത്രമുണ്ടാക്കണം. ഒരു ഭാഗത്ത് കറുത്ത ഷെയിഡും മറു ഭാഗത്ത് വെളുത്ത ഷെയിഡും കാണിക്കണം, പിന്നീട് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം, കാമചിതയിലിരിക്കുക കാരണമാണ് കറുത്തിരിക്കുന്നത്. ജ്ഞാനചിതയിലിരിക്കുമ്പോള് വെളുത്തതായി മാറുന്നു. നിവൃത്തിമാര്ഗ്ഗത്തെയും പ്രവൃത്തിമാര്ഗ്ഗത്തെയും കാണിക്കണം. കലിയുഗം പിന്നീട് സ്വര്ണ്ണിമയുഗമായി മാറുന്നു. സ്വര്ണ്ണിമയുഗത്തിനുശേഷം വെള്ളിയുഗം, ചെമ്പ് യുഗം വരുന്നു. ആത്മാവ് പറയുകയാണ്, ഞാന് ആദ്യം കാമചിതയിലായിരുന്നു, ഇപ്പോള് ജ്ഞാനചിതയിലിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മളിപ്പോള് പതിതരില് നിന്ന് പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. യോഗത്തിലിരുന്ന് നിങ്ങളെന്തെങ്കിലും വസ്തുക്കളുണ്ടാക്കുകയാണെങ്കില് അത് ഒരിക്കലും ചീത്തയാകുകയില്ല. ബുദ്ധി ബാബയിലിരിക്കുന്നതുകാരണം സഹായം ലഭിക്കുന്നു. എന്നാല് ഇത് എളുപ്പവുമല്ല. ബാബ (ബ്രഹ്മാബാബ) പറയുകയാണ് ഞാനും മറന്നുപോകുകയാണ്. വളരെ പ്രയാസമുള്ള കളിയാണ്, നല്ല അഭ്യാസം ആവശ്യമാണ്. സ്ഥിരമായ ഓര്മ്മയുണ്ടാകുന്നില്ല. നടന്നും കറങ്ങിയും ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. കുളിക്കുമ്പോഴും ഓര്മ്മയിലിരിക്കാന് കഴിയും. ഓര്മ്മയിലൂടെയാണ് ശക്തി ലഭിക്കുന്നത്. ശരിയായ യോഗം ആര്ക്കും ഈ സമയത്ത് അറിയുകയില്ല. ബാബകൂടാതെ മറ്റുള്ളവര് പഠിപ്പിക്കുന്ന യോഗമെല്ലാം തെറ്റാണ്. ഭഗവാന് യോഗം പഠിപ്പിച്ചപ്പോള് സ്വര്ഗ്ഗമുണ്ടായി. മനുഷ്യര് യോഗം പഠിപ്പിച്ചപ്പോള് സ്വര്ഗ്ഗം നരകമായിമാറി. തലതിരിഞ്ഞ എന്തെങ്കിലും പ്രവര്ത്തി ചെയ്യുകയാണെങ്കില് ബുദ്ധി പൂട്ടിപ്പോകുന്നു. പിന്നെ 10 – 15 മിനിട്ട് പോലും യോഗത്തിലിരിക്കാന് സാധിക്കില്ല. അല്ലെങ്കില് ഇത് വൃദ്ധകള്ക്കും, കുട്ടികള്ക്കും, അസുഖമുള്ളവര്ക്കുമെല്ലാം വളരെ എളുപ്പമാണ്. വളരെ നല്ല മിഠായിയാണ്. സംസാരശേഷിയില്ലാത്തവര്ക്കും ശ്രവണശേഷിയില്ലാത്തവര്ക്കും ആംഗ്യഭാഷകൊണ്ട് മനസ്സിലാക്കാന് കഴിയുമല്ലോ. ബാബയെ ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കും. ആരുവന്നാലും അവരോട് പറയൂ, ഞാന് നിങ്ങള്ക്ക് വഴി പറഞ്ഞുതരാം, പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ രചയിതാവായ ബാബയില് നിന്ന് എങ്ങിനെ സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കാമെന്ന്. ചെറിയ ചെറിയ നോട്ടീസുകള് വിതരണം ചെയ്തുകൊണ്ടിരിക്കണം. ഹൃദയത്തില് വളരെ ഉത്സാഹമുണ്ടായിരിക്കണം. ഏതു ധര്മ്മത്തില്പ്പെട്ടവര് വന്നാലും ഇങ്ങിനെ പറഞ്ഞുകൊടുക്കണം. ബാബ പറയുകയാണ് ഈ ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളും മറക്കൂ. എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മവിനാശം നടക്കും. നിങ്ങള് എന്റെ പക്കല് എത്തിച്ചേരും. ഏറ്റവും ഒന്നാമതായി ഈ നിശ്ചയമുണ്ടായിരിക്കണം, എന്നിട്ടേ മുന്നോട്ട് പോകാവൂ. സ്വയം ആത്മാവണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതാണ് ഒന്നാമത്തെ കാര്യം. കേവലം രണ്ടു വാക്കുകള് മാത്രമേയുള്ളൂ, അലിഫും ബേയും, ബാബയും സമ്പത്തും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ സര്വ്വതും ബാബയെ ഏല്പിച്ച് സമ്പത്തെടുക്കണം. ബാബയേയും സമ്പത്തിനേയും എത്ര സമയം ഓര്ക്കുന്നു എന്നതിന്റെ കണക്കു വെക്കണം.
2. തലതിരിഞ്ഞ യാതൊരു പെരുമാറ്റവും പാടില്ല. സ്ഥായിയായ ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം.
വരദാനം:-
ഉള്ളില് അഥവാ എന്തെങ്കിലും കുറവുകളുണ്ടെങ്കില് അതിന്റെ കാരണത്തെ മനസ്സിലാക്കി നിവാരണം ചെയ്യൂ, എന്തുകൊണ്ടെന്നാല് മായയുടെ നിയമമാണ,് അതായത് താങ്കളില് എന്ത് കുറവുകളുണ്ടോ ആ കുറവുകളിലൂടെ അത് നിങ്ങളെ മായാജീത്ത് ആകാന് അനുവദിക്കുകയില്ല. മായ ആ കുറവുകളുടെ മുതലെടുക്കും അങ്ങനെ അന്തിമ സമയത്തും അതേ ന്യൂനത ചതിയില് പെടുത്തും. അതിനാല് സര്വ്വ ശക്തികളുടെയും സ്റ്റോക്ക് സമാഹരിച്ച് ശക്തിശാലി ആത്മാവാകൂ ഒപ്പം യോഗത്തിന്റെ പ്രയോഗത്തിലൂടെ ഓരോ പരാതിയും സമാപ്തമാക്കി സമ്പൂര്ണ്ണമാകൂ. ഈ സ്ലോഗന് ഓര്മ്മയുണ്ടായിരിക്കണം- ڇഇപ്പോളില്ലെങ്കില് ഒരിക്കലുമില്ലڈ.
സ്ലോഗന്:-
മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്- താങ്കളുടെ യഥാര്ത്ഥ ലക്ഷ്യം എന്താണ്?
ആദ്യമാദ്യം ഇത് അറിയേണ്ടത് അത്യാവശ്യമാണ് അതായത് തങ്ങളുടെ യഥാര്ത്ഥ ലക്ഷ്യം എന്താണ് എന്നത്. അതും നല്ലപോലെ ബുദ്ധിയില് ധാരണ ചെയ്യണം അപ്പോഴേ പൂര്ണ്ണ രീതിയില് ആ ലക്ഷ്യത്തില് ഉപസ്ഥിതരാകാന് കഴിയൂ. തന്റെ യഥാര്ത്ഥ ലക്ഷ്യമാണ്-ഞാന് ആത്മാ ആ പരമാത്മാവിന്റെ സന്താനമാണ്. യഥാര്ത്ഥത്തില് കര്മ്മാതീതമായിരുന്നു പിന്നീട് സ്വയം സ്വയത്തെ മറന്നതിലൂടെ കര്മ്മ ബന്ധനത്തില് വന്നുപോയി, ഇപ്പോള് വീണ്ടും ആ ഓര്മ്മ വരുന്നതിലൂടെയും ഈ ഈശ്വരീയ യോഗത്തില് ഇരിക്കുന്നതിലൂടെയും തന്റെ ചെയ്തുപോയ വികര്മ്മങ്ങളെ വിനാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള് തന്റെ ലക്ഷ്യമാണ്, ഞാന് ആത്മാ പരമാത്മാവിന്റെ സന്താനമാണ്. അല്ലാതെ ആരെങ്കിലും സ്വയത്തെ ഞാന് തന്നെ ദേവതയെന്ന് മനസ്സിലാക്കി ആ ലക്ഷ്യത്തില് സ്ഥിതി ചെയ്യുകയാണെങ്കില് പിന്നെ പരമാത്മാവിന്റെ ശക്തി എന്താണോ അത് ലഭിക്കാന് സാധിക്കില്ല. മാത്രമല്ല നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാവുകയുമില്ല. ഇപ്പോള് സ്വയത്തിന് പൂര്ണ്ണ ജ്ഞാനമുണ്ട്- ആത്മാവായ ഞാന് പരമാത്മാവിന്റെ സന്താനം കര്മ്മാതീതമായി ഭാവിയില് പോയി ജീവന്മുക്ത ദേവീ-ദേവതാ പദവി നേടും, ഈ ലക്ഷ്യത്തിലിരിക്കുന്നതിലൂടെ ആ ശക്തി ലഭിക്കും. ഞങ്ങള്ക്ക് സുഖ-ശാന്തി-പവിത്രത വേണമെന്ന് ഇപ്പോള് മനുഷ്യര് ആഗ്രഹിക്കുന്നുണ്ടല്ലോ, അതും പൂര്ണ്ണമായ യോഗം ഉണ്ടെങ്കിലേ പ്രാപ്തമാകൂ. ബാക്കി ദേവതാ പദവിയാണെങ്കില് തന്റെ ഭാവി പ്രാലബ്ധമാണ്, തന്റെ പുരുഷാര്ത്ഥം വേറെയാണ്, പ്രാലബ്ധവും വേറെയാണ്. അതിനാല് ഈ ലക്ഷ്യവും വേറെയാണ്, സ്വയം ഈ ലക്ഷ്യവുമായി ഇരിക്കരുത് അതായത് ഞാന് പവിത്രാത്മാവ് അന്തിമത്തില് പരമാത്മാവായി മാറുമെന്ന്. മറിച്ച് നമുക്ക് പരമാത്മാവിനോടൊപ്പം യോഗം വെച്ച് പവിത്രാത്മാവായി മാറണം, അല്ലാതെ ആത്മാവൊന്നും പരമാത്മാവാകുകയില്ല. ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!