16 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 15, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - 21 ജന്മങ്ങളിലേക്ക് രാജ്യപദവി നേടണമെങ്കില് ജ്ഞാന ധനത്തിന്റെ ദാനം ചെയ്യൂ, ശേഷം മറ്റുള്ളവരെക്കൊണ്ടും ചെയ്യിപ്പിക്കു.

ചോദ്യം: -

മുന്നോട്ട് പോകവേ ഗ്രഹപ്പിഴ ഉണ്ടാകുന്നതിനുള്ള മുഖ്യമായ കാരണം എന്താണ്?

ഉത്തരം:-

ശ്രീമത്തനുസരിച്ച് പൂര്ണ്ണമായും നടക്കുന്നില്ല അതുകൊണ്ട് ഗ്രഹപ്പിഴ ഉണ്ടാകുന്നു. അഥവാ നിശ്ചയ ബുദ്ധിയായി ഒരേ ഒരു ബാബയുടെ നിര്ദ്ദേശമനുസരിച്ച് സദാ നടന്നാല് ഗ്രഹപ്പിഴ ഉണ്ടാകില്ല, സദാ മംഗളം ഉണ്ടാകും. വൈകി വന്നവര്ക്ക് പോലും വളരെ മുന്നില് പോകുവാന് സാധിക്കും . നിമിഷങ്ങളുടെ കളിയാണ്. ബാബയുടേതായി എങ്കില് അവകാശിയാകണം. അളവറ്റ സുഖത്തിന്റെ ഖജനാവ് ലഭിക്കും എന്നാല് ശ്രീമത്തനുസരിച്ച് സദാ നടന്നുകൊണ്ടിരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്..

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥം കുട്ടികള്ക്ക് പലതവണ മനസ്സിലാക്കി തന്നിട്ടുണ്ട്. ഓം എന്നാല് ഞാന് ആത്മാവ്, ഇതെന്റെ ശരീരം. ബാബ പറയും ഞാന് ആത്മാവും പരമാത്മാവുമാണെന്ന്. ബാബയ്ക്ക് ശരീരമില്ല കാരണം ബാബ സര്വ്വരുടെയും അച്ഛനാണ്. ഞങ്ങള് ആത്മാവും പരമാത്മാവുമാണെന്ന് നിങ്ങള് പറയില്ല. ഞാന് ആത്മാ പരമാത്മാവിന്റെ സന്താനമാണ് എന്നത് ശരിയാണ്. എന്നാല് ആത്മാവ് തന്നെ പരമാത്മാവ് എന്ന് പറയുന്നത് പൂര്ണ്ണമായും തെറ്റാകുന്നു. നിങ്ങള് കുട്ടികള് ബാബയെ മനസ്സിലാക്കി. ഇത് പഴയ ലോകമാണെന്ന് മനസ്സിലായി. പുതിയ ലോകമെന്ന് സത്യയുഗത്തെ വിളിക്കാം. എന്നാല് സത്യയുഗം എപ്പോഴാണ് ഉണ്ടായിരുന്നത് എന്ന് ആ പാവങ്ങള്ക്ക് അറിയില്ല. കലിയുഗത്തിന് ഇനിയും ബാക്കി നാല്പതിനായിരം വര്ഷമുണ്ടെന്നാണ് കരുതുന്നത്. ഞങ്ങള് ഇപ്പോള് ശ്രീമത്തനുസരിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഞാന് നിങ്ങളിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുന്നു എന്ന് ബാബ പറയുന്നു. നിങ്ങളിലൂടെ വിനാശം ചെയ്യിപ്പിക്കുന്നില്ല. നിങ്ങള് അതേ ശിവ ശക്തികള്, പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളാണ്, അഹിംസകരായ ശക്തീ സേനയാണ്. നിങ്ങള് തന്നെയാണ് ബാബയില്നിന്നും സമ്പത്തെടുക്കാന് അധികാരി. ശ്രീമത്ത് നിങ്ങള് ബ്രാഹ്മണര്ക്കാണ് ലഭിക്കുന്നത്. നിങ്ങള് കാമവികാരത്തെ ജയിക്കുന്നു, അതുകൊണ്ടാണ് ഇവിടെ വരുന്നവരോട് കാമവികാരത്തെ ജയിച്ചു എങ്കില് ബാബയെ കാണാം എന്ന് നിങ്ങള്ക്ക് പറയുവാന് സാധിക്കുന്നത്. ഒന്നാനമ്മയുടെയും രണ്ടാനമ്മയുടെയും കുട്ടികളുണ്ട്. ഒന്നാനമ്മയുടെ കുട്ടികള്ക്ക് ഒരിക്കലും വികാരത്തിലേക്ക് പോകുവാന് സാധിക്കില്ല. ഇപ്പോള് നമുക്ക് ബാബയെ ലഭിച്ചു, ബാബ ജ്ഞാനസാഗരമാണ്. കൃഷ്ണനെ ജ്ഞാനസാഗരം എന്ന് വിളിക്കുവാന് സാധിക്കില്ല. ശിവബാബയുടെ മഹിമയും ദേവതകളുടെ മഹിമയും തികച്ചും വ്യത്യസ്ഥമാണ്. ദേവതകളുടെ മഹിമയാണ് സമ്പൂര്ണ്ണ നിര്വികാരി. ശിവബാബയെ മനുഷ്യ സൃഷ്ടിയുടെ ബീജരൂപം, സത് ചിത് ആനന്ദ സ്വരൂപം, ജ്ഞാനസാഗരം എന്ന് വിളിക്കുന്നു. ഈ ശരീരം ആദ്യം ജഡമായിരുന്നു പിന്നീട് ഇതില് ആത്മാവ് പ്രവേശിക്കുമ്പോള് ചൈതന്യമാകുന്നു. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ഉത്പത്തി എങ്ങനെയാണ് നടക്കുന്നത് എന്ന് ബീജരൂപനായ ബാബയ്ക്ക് മാത്രമേ അറിയുകയുള്ളു. ആ ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. നിങ്ങള്ക്ക് കുറച്ച് ജ്ഞാനം നല്കുന്നതിലൂടെ തന്നെ നിങ്ങള് പഴയ ലോകത്തില് നിന്ന് പുതിയ ലോകത്തിലേക്ക് പോകുന്നു. സ്വര്ഗ്ഗത്തെയാണ് ശിവാലയം എന്ന് വിളിക്കുന്നത്. ശിവബാബയാല് സ്ഥാപിക്കപെട്ട സ്വര്ഗ്ഗത്തില് ചൈതന്യ ദേവതകള് വസിക്കുന്നു. ഭക്തീ മാര്ഗ്ഗത്തില് അവരെ ക്ഷേത്രത്തില് ഇരുത്തിയിരിക്കുന്നു. നിങ്ങളാണ് സത്യം സത്യമായ ബ്രാഹ്മണര്. നിങ്ങളെ ശിവബാബ ബ്രഹ്മാവിലൂടെ തന്റേതാക്കി. ഞങ്ങള് മുഖവംശാവലികളാണെന്ന് ഭൗതീക ബ്രാഹ്മണര് പറയുന്നു എന്നാല് ഇങ്ങനെയും അവര് പറയുന്നുണ്ട് ബ്രാഹ്മണ ദേവീ ദേവതായ നമഃ കാരണം അവര്ക്കറിയാം ഞങ്ങള് പൂജാരി ബ്രാഹ്മണരാണ് താങ്കള് പൂജ്യരാണെന്നും. വികാരി ബ്രാഹ്മണര് പവിത്രമായവരെ നമസ്കരിക്കുന്നു. നിങ്ങള് ഇപ്പോള് പൂജ്യ ബ്രാഹ്മണരാണ് എന്നാല് ഒരു സമയമാകുമ്പോള് നിങ്ങളും പറയും ബ്രാഹ്മണ ദേവതായ നമഃ കാരണം ഇപ്പോള് നിങ്ങള് പൂജ്യ ബ്രാഹ്മണരാണ് പോയി പൂജാരിയാകുന്നത്. ഇത് വളരെ ഗുഹ്യമായ രമണീകമായ കാര്യമാണ്. ശ്രീമത്തനുസരിച്ച് നടക്കുന്നവര്ക്കാണ് ഈ രീതിയില് ധാരണ ചെയ്ത് പിന്നെ ചെയ്യിപ്പിക്കുവാന് സാധിക്കുന്നത്. വക്കീലിനും സര്ജനും പഠിക്കുന്നതിനനുസരിച്ച് പോയിന്റസ് അഥവാ മരുന്നുകള് ബുദ്ധിയില് ഇരിക്കുന്നു. പേര് വക്കീലെന്നായിരിക്കും എന്നാല് ചിലര് ലക്ഷാധിപതി, ചിലര് ഒരു വരുമാനവും ഇല്ലാത്തവരായിരിക്കും. ഇവിടെയും സംഖ്യാക്രമമായി ദാനം ചെയ്യുന്നതിനനുസരിച്ച് അവര്ക്ക് പ്രതിഫലം ലഭിക്കുന്നു. അതുകൊണ്ടാണ് പറയാറ് – ധനം നല്കിയാല് ധനം കുറയില്ല…. അവിടെ ദാനം ചെയ്യുമ്പോള് അടുത്ത ജന്മത്തില് അല്പ കാലത്തേക്ക് പ്രതിഫലം ലഭിക്കുന്നു. ധനികന്റെ വീട്ടില് പോയി ജന്മമെടുക്കുന്നു. ഇവിടെ ചെയ്യുമ്പോള്21 ജന്മങ്ങളിലേക്ക് രാജ്യാധികാരി ആകുന്നു. നിങ്ങള് സര്വ്വ പോയിന്റുകളും കുറിച്ചു വെയ്ക്കണം. നിങ്ങള് പേപ്പറില് നോക്കി പ്രഭാഷണം ചെയ്യരുത്, പകരം ബുദ്ധിയില് വെച്ച് പ്രഭാഷണം ചെയ്യണം. എങ്ങനെയാണോ ശിവബാബ ജ്ഞാനസാഗരനും, പതിത പാവനനും അതുപോലെ നിങ്ങള് കുട്ടികളും ആകണം.

ഒരു പെണ്കുട്ടി കത്ത് എഴുതിയിരുന്നു എന്റെ അച്ഛന് ടീച്ചറായിരുന്നു, അങ്ങും എന്റെ അച്ഛനും ടീച്ചറുമാണ്. അത് പരിധിയുള്ളതാണ്, ഇത് പരിധിയില്ലാത്തതാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. പരിധിയുള്ള അച്ഛന് പരിധിയുള്ള കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ആ അച്ഛന് പരിധിയുള്ള സുഖം തരുന്നവനാണ്. പരിധിയുള്ള സേവ ചെയ്യുന്നവര് പേര് സര്വ്വോദയ എന്ന് വെയ്ക്കാറുണ്ട്, ഇതും അസത്യമാണ്. സര്വ്വം അര്ത്ഥം മുഴുവന് ലോകത്തിനുമേല് ദയ കാണിക്കുന്നില്ലല്ലോ. ബാബയാണ് സര്വ്വരുടെമേലും ദയ കാണിച്ച് പാവനമാക്കുന്നത്. തത്വങ്ങളെയും പാവനമാക്കുന്നു. ലോകം ഒന്നേയുള്ളു അത് തന്നെ പുതിയതില് നിന്നും പഴയതാകുന്നു. ഭാരതം തന്നെ ആയിരുന്നു സ്വര്ഗ്ഗം, ഭാരതം തന്നെയാണ് നരകം. ബൗദ്ധി ഖണ്ഡമോ, കൃസ്ത്യന് ഖണ്ഡമോ ഒന്നും സ്വര്ഗ്ഗമായിരുന്നില്ല. സര്വ്വരേയും ദുഃഖത്തില് നിന്നും മോചിപ്പിക്കുന്ന ഹെവന്ലി ഗോഡ് ഫാദര് ഒരേ ഒരു ബാബ മാത്രമാണ്. മുക്തിദാതാവാണ്, വഴികാട്ടിയുമാണ്, ബാബയെ സര്വ്വരും ഓര്മ്മിക്കുന്നു. കുട്ടി കളേ, സമയം വളരെ കുറവാണ്, ഇപ്പോള് ദേഹ സഹിതം സര്വ്വതില് നിന്നും ബുദ്ധിയോഗം വേര്പെടുത്തു. ഇപ്പോള് ഞങ്ങള് ഞങ്ങളുടെ അച്ഛന്റെ അടുത്തേക്ക് പോകുന്നു പിന്നീട് വന്ന് രാജ്യം ഭരിക്കും. നിങ്ങള് ക്കാണ് മുഖ്യമായ ഹീറോ ഹീറോയിന്റെ പാര്ട്ട്. അച്ഛനും അമ്മയും എങ്ങനെയാണോ അതുപോലെ തന്നെ കുട്ടികളും സര്വ്വരും പുരുഷാര്ത്ഥികളാണ്. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്ന ഒരേ ഒരു പരമപിതാ പരമാത്മാവ് വളരെ പ്രിയപ്പെട്ടതാണ്. ഭക്തീ മാര്ഗ്ഗത്തില് ബാബയെ ഓര്മ്മിക്കുന്നുണ്ട് എന്നാല് ബാബയെ അറിയുന്നില്ല. രചയിതാവും രചനയും അനന്തമാണെന്ന് ഋഷി-മുനിമാരൊക്കെ പറഞ്ഞിരുന്നു എങ്കില് ഇന്നത്തെ കാലത്തെ ഗുരുക്കന്മാര്ക്ക് നമ്മള് തന്നെ പരമാത്മാവ് എന്നെങ്ങനെ പറയുവാന് സാധിക്കും! ദില്വാഡ ക്ഷേത്രത്തില് ആദിദേവന്റെ ചിത്രമുണ്ട്, താഴെ കറുപ്പിച്ച് കാണിച്ചിരിക്കുന്നു. പിന്നെ അചല്ഘറില് സ്വര്ണ്ണത്തിന്റെത് വെച്ചിരിക്കുന്നു, താഴെ തപസ്സ് ചെയ്യുന്നു മുകളില് സ്വര്ഗ്ഗമാണ്. ഇതാണ് നമ്മുടെ ഓര്മ്മ ചിഹ്നം. പതിതരെ പാവനമാക്കുന്നു എങ്കില് സംഗമമായില്ലേ. ഭക്തീ മാര്ഗ്ഗത്തിലുളളവരും ഉണ്ടായിരിക്കും. ബാബ ഈ ശരീരത്തിലൂടെ ഈ ക്ഷേത്രത്തിലെ തന്റെ ജഡ ഓര്മ്മ ചിഹ്നവും കാണുന്നു. നിങ്ങളും നിങ്ങളുടെ ഓര്മ്മ ചിഹ്നം കാണൂ. ഇത് ഞങ്ങളുടെ ഓര്മ്മ ചിഹ്നമാണെന്ന് ആദ്യം നിങ്ങള്ക്കും അറിയില്ലായിരുന്നു. നിങ്ങള് പൂജ്യരായ ദേവീ ദേവതകളാണ് ഇപ്പോള് പൂജാരികളായത് എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ഞങ്ങള് തന്നെ ദേവത, ഞങ്ങള് തന്നെ ക്ഷത്രിയര്…ഹം സോ (ഞങ്ങള് തന്നെ) എന്നതിന്റെ അര്ത്ഥവും നിങ്ങള്ക്കേ അറിയൂ. പുതിയ ലോകം തന്നെ എങ്ങനെ പഴയതാകുന്നു. പുതിയതാകുമ്പോള് പഴയതിനു വിനാശം ഉണ്ടാകുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന തീര്ച്ചയായും ഇവിടെയാണ് നടക്കേണ്ടത്. ഇവിടെയാണ് പ്രജകളെ രചിക്കുന്നത്. സൂക്ഷ്മവതനത്തില് ബ്രഹ്മാവ് തനിയെയാണ് ഇരിക്കുന്നത്. രചന രചിച്ച് പൂര്ത്തിയാകുമ്പോള് ഫരിസ്തയാകുന്നു.

നിങ്ങളാണ് പ്രജാപിതാ ബ്രഹ്മാ മുഖവംശാവലി ബ്രാഹ്മണ കുല ഭൂഷണര്. വാസ്തവത്തില് സര്വ്വോദയ ലീഡര് നിങ്ങളാണ്. ശ്രീമത്തനുസരിച്ച് നിങ്ങള് തന്റെമേല് ദയ കാണിക്കുന്നു ഒപ്പം സര്വ്വരുടെമേലും ദയ കാണിക്കുന്നു. ശ്രീ ശ്രീ ശിവബാബ നിങ്ങളെ ശ്രീ ആക്കുന്നു. ശ്രീ ശ്രീ എന്ന് വാസ്തവത്തില് ബാബയെ മാത്രമേ പറയാന് സാധിക്കു. പതിത പാവനന്, സര്വ്വരുടെയും സത്ഗദി ദാതാവ് ഒന്ന് മാത്രമാണ്. ബാക്കി ഇത് അസത്യമായ ലോകമാണ്. ഇവിടെ എന്തൊക്കെയാണോ പറയുന്നത് അത് അസത്യം തന്നെ അസത്യമാണ്. രചയിതാവിനെയും രചനയെകുറിച്ചും അസത്യം പറയുന്നു. ഈ ജ്ഞാനത്തെ സത്യനാരായണന്റെ കഥ എന്ന് പറയുന്നു. നിങ്ങള് ഈ ജ്ഞാനത്തിലൂടെ എന്തില് നിന്നും എന്തായി മാറുന്നു എന്നു നോക്കു. ശ്രീമത്തനുസരിച്ച് നടക്കുന്നതിലൂടെ ഉയര്ന്ന പദവി നേടാന് സാധിക്കും. പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് നേടുന്നു. അതുകൊണ്ടാണ് ശ്രീമത് ഭഗവത് ഗീത എന്ന് പറയുന്നത്. ബാക്കി ശാസ്ത്രങ്ങള് ഗീതയുടെ രചനയാണ്. ഗീത മാതാ-പിതാവാണ്. ഗീതയെ ഖണ്ഡിക്കുന്നതുകൊണ്ട് ആര്ക്കും ആസ്തി ലഭിക്കുന്നില്ല. ഇത് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയുകയുള്ളു. പഴയവര് മാത്രമാണ് സമര്ത്ഥര് എന്നല്ല. പല പുതിയവര് പഴയവരേക്കാളും തീവ്രമായി മുന്നോട്ട് പോകുന്നു. വൈകി വരുന്നവരും ഉയര്ന്ന പദവി നേടും. നിമിഷങ്ങളുടെ കളിയാണ്. ബാബയുടേതായി എങ്കില് അവകാശിയാകുന്നു. അഥവാ ആര്ക്കെങ്കിലും നിലനില്ക്കാന് സാധിക്കുന്നില്ല എങ്കില് ബാബയ്ക്ക് എന്ത് ചെയ്യാന് സാധിക്കും. നിശ്ചയ ബുദ്ധിയായി ശ്രീമത്തനുസരിച്ച് നടന്നാല് മാത്രം മതി. മറ്റു സമ്പാദ്യത്തില് ദശകളുളളതുപോലെ ഇവിടെയും ദശകള് ഉണ്ട്. ശ്രീമത്തനുസരിച്ച് നടക്കാത്തതു കാരണം ഗ്രഹപ്പിഴ ഉണ്ടാകുന്നു, ബാക്കി എല്ലാം പൂര്ണ്ണമായും സഹജമായ കാര്യങ്ങളാണ്. ബാബ മമ്മയുടേതായി എങ്കില് അളവറ്റ സുഖത്തിന്റെ ഖജനാവ് ലഭിക്കുന്നു. ഒരേ ഒരു ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കുന്നതിലാണ് മംഗളം. നിങ്ങള് പകുതി കല്പമായി ആരെയാണോ ഓര്മ്മിച്ചു കൊണ്ടിരുന്നത് ആ ബാബയെ നിങ്ങള്ക്കിപ്പോള് ലഭിച്ചു എങ്കില് മുറുകെ പിടിക്കണം. എന്തുകൊണ്ടാണ് ഈ കാര്യങ്ങളില് സംശയിക്കുന്നത്. ഡ്രാമയനുസരിച്ച് വീണ്ടും രാജ്യ ഭാഗ്യം നല്കാന് വന്നിരിക്കുകയാണെന്ന് ബാബ പറയുന്നു. എന്റെ നിര്ദ്ദേശമനുസരിച്ച് നടക്കണം. എന്നെ ബുദ്ധികൊണ്ട് ഓര്മ്മിക്കു. നിങ്ങള്ക്ക് വേറൊരു ബുദ്ധിമുട്ടും തരുന്നില്ല. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നിങ്ങള് നേടുന്നു. ഇന്നലെ സ്വര്ഗ്ഗമായിരുന്നു, ഇന്ന് നരകമാണ്. ഇപ്പോള് വീണ്ടും സ്വര്ഗ്ഗമാകണം. ഇന്നലെ ഇവിടെ അധികാരി ആയിരുന്നു, ഇന്ന് യാചകനായി. ഇത് യാചകനും രാജകുമാരനും ആകുന്നതിനുള്ള കളിയാണ്. എത്ര സഹജമായ കാര്യങ്ങളാണ്. ദേഹി-അഭിമാനി ആകുന്നില്ല, ഇതിലാണ് പരിശ്രമം. നിങ്ങള്ക്ക് ക്രോധം വരുന്നു എങ്കില് വായില് നാണയം ഇടു എന്ന് സന്ന്യാസിമാര് പറയുന്നു. ഈ ഉദാഹരണങ്ങള് സര്വ്വതും ഇപ്പോഴത്തെയാണ്. ഭ്രമരിവണ്ടിന്റെ ഉദാഹരണവും ഇവിടത്തേക്കാണ്. അഴുക്കിലെ കീടത്തെ തനിക്കു സമാനമാക്കുന്നു, ആശ്ചര്യമാണ്. അതുപോലെ നിങ്ങള് ബ്രാഹ്മണികള് ഇപ്പോള് അഴുക്കിലെ കീടങ്ങളായ സര്വ്വരെയും ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്യുന്നു. ചിലര് പറക്കാന് യോഗ്യതയുള്ള ബ്രാഹ്മണന് അല്ലങ്കില് ബ്രാഹ്മണിയാകുന്നു. ചിലര് ശൂദ്രനേക്കാളും ശൂദ്രനായിരിക്കുന്നു. സര്പ്പത്തിന്റെ ഉദാഹരണവും ഇവിടത്തെയാണ്. നിങ്ങള് തന്നെ ആത്മാവെന്ന് മനസിലാക്കു. ഈ പഴയ തോല്(ശരീരം) ഉപേക്ഷിച്ച് സത്യയുഗത്തില് പുതിയ തോല് നേടണം. ബാബ ജ്ഞാനസാഗരമാണ്, ഗീത എത്ര ചെറുതായാണ് ഉണ്ടാക്കിയിരിക്കുന്നത്. ശ്ലോകങ്ങളെല്ലാം മന:പ്പാഠമാക്കുന്നു. ആളുകളെല്ലാം അവരില് സമര്പ്പണമാകുന്നു. ഗീത പഠിച്ച് പഠിച്ച് കലിയുഗത്തിന്റെ അന്ത്യമായി. സദ്ഗതി ആര്ക്കും ലഭിക്കുന്നില്ല. നിങ്ങള്ക്ക് കുറച്ച് ജ്ഞാനം ലഭിക്കുന്നതിലൂടെ തന്നെ നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നു. എത്ര മധുരമുള്ളവരാകണം. ധാരണ ചെയ്യണം. വിചാര സാഗര മഥനം ചെയ്യണം. പകല് സമയം ഈ ജോലി ചെയ്യൂ, വളരെ സമ്പാദ്യം ഉണ്ടാകും. ആത്മാവ് അതിരാവിലെ റിഫ്രഷ് ആകുന്നു. വീണ്ടും വീണ്ടും അഭ്യസിക്കുന്നതിലൂടെ ശീലമാകും. ഇപ്പോള് ആര് ചെയ്യുന്നുവോ അവര് ഉയര്ന്ന പദവി നേടും, നിശ്ചയ ബുദ്ധീ വിജയന്തി സംശയ ബുദ്ധീ വിനശന്തി. പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു പിന്നെ എന്തുകൊണ്ടാണ് ഈ കാര്യത്തില് സംശയിക്കുന്നത്. ശിവബാബ വിശ്വത്തിന്റെ യജമാനന് ആക്കുന്നു പിന്നെ എന്തുകൊണ്ടാണ് ശിവബാബയെ മറക്കുന്നത്. ഈ ജ്ഞാന രത്നങ്ങളോട് വളരെ സ്നേഹം ഉണ്ടാകണം. മഹാദാനിയായ ബാബ നിങ്ങളെ വിശ്വത്തിന്റെ യജമാനന് ആക്കുന്നു. ഈ ജ്ഞാനത്തിന്റെ ഓരോരോ രത്നങ്ങളും ലക്ഷകണക്കിന് വിലമതിക്കുന്നതാണ്. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശ്രീമത്തനുസരിച്ച് നടന്ന് സ്വയം തന്റെമേല് ദയ കാണിക്കണം. സര്വ്വോദയ ആയി പതിത ലോകത്തെ പാവനമാക്കണം.

2) അമൃതവേളയില് ആത്മീയ ജോലി ചെയ്ത് സമ്പാദ്യം ശേഖരിക്കണം. വിചാരസാഗര മഥനം ചെയ്യണം. ദേഹി-അഭിമാനിയാകാന് തീര്ച്ചയായും പരിശ്രമിക്കണം.

വരദാനം:-

കുട്ടികള് മാസ്റ്റര് സര്വ്വശക്തിവാന്റെ അധികാരത്തില് ശക്തികളെ ആജ്ഞാനുസരണം നടത്തിക്കുകയാണെങ്കില് ഓരോ ശക്തികളും രചനകളുടെ രൂപത്തില് മാസ്റ്റര് രചയിതാവിന്റെ മുമ്പാകെ ഹാജരാകുന്നു. ആജ്ഞ കൊടുത്തതും ഹാജരാകുന്നു. അതിനാല് ആരാണോ ڇഹജൂര്ڈ അതായത് ബാബയുടെ ഓരോ ചുവടിന്റെയും ശ്രീമത്ത് ഓരോ സമയത്തും ڇഞാന് ഹാജരാണ് ڈ, ഓരോ ആജ്ഞയിലും ഞാന് ഹാജരാണ് എന്ന് പറയുന്നത്, അപ്പോള് ڇജീ ഹാജര്ڈ എന്ന് പറയുന്നവരുടെ മുന്നില് ഓരോ ശക്തിയും ڇജീ ഹാജര്ڈ അല്ലെങ്കില് ڇജീ മാസ്റ്റര് ഹജൂര്ڈ എന്ന് പറയുന്നു. അങ്ങനെ ആജ്ഞയനുസരിച്ച് ശക്തികളെ കാര്യത്തില് പ്രയോഗിക്കുന്നവരെ തന്നെയാണ് മാസ്റ്റര് രചയിതാവെന്ന് പറയുക.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്-

ڇനേരിട്ടുള്ള ഈശ്വരീയ ജ്ഞാനത്തിലൂടെ സഫലതڈ.

നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അവിനാശീ ജ്ഞാനം നേരിട്ട് ജ്ഞാനസാഗരനായ പരമാത്മാവില് നിന്നാണ് ലഭിക്കുന്നത്. ഈ ജ്ഞാനത്തെ നമ്മള് ഈശ്വരീയ ജ്ഞാനമെന്ന് പറയുന്നു, എന്തുകൊണ്ടെന്നാല് ഈ ജ്ഞാനത്തിലൂടെ മനുഷ്യര് ജന്മ-ജന്മാന്തരത്തിലെ ദു:ഖങ്ങളുടെ ബന്ധനത്തില് നിന്നും മോചിതരാകുന്നു, കര്മ്മ ബന്ധനങ്ങളില് വരുന്നില്ല, അതിനാല് തന്നെയാണ് ഈ ജാഞാനത്തെ അവിനാശീ ജ്ഞാനമെന്ന് പറയുന്നത്. ഇപ്പോള് ഈ ജ്ഞാനം ഒരേയൊരു അവിനാശിയായ പരമപിതാ പരമാത്മാവിലൂടെയാണ് പ്രാപ്തമാകുന്നത്, എന്തുകൊണ്ടെന്നാല് പരമാത്മാവ് സ്വയം അവിനാശിയാണ്. ബാക്കി സര്വ്വ മനുഷ്യാത്മാക്കളും ജനന-മരണ ചക്രത്തില് വരുന്നവരാണ്. അതിനാല് അവരില് നിന്ന് ലഭിക്കുന്ന ജ്ഞാനം നമ്മളെ കര്മ്മ ബന്ധനത്തില് നിന്ന് മോചിപ്പിക്കുന്നില്ല. ഇക്കാരണത്താല് അവരുടെ ജ്ഞാനത്തെ മിത്ഥ്യാജ്ഞാനം അഥവാ വിനാശീജ്ഞാനമെന്ന് പറയുന്നു. പക്ഷെ ദേവതകള് സദാ അമരന്മാരാണ് എന്തുകൊണ്ടെന്നാല് അവര് അവിനാശിയായ പരമാത്മാവിലൂടെ ഈ അവിനാശിയായ ജ്ഞാനം പ്രാപ്തമാക്കിയതാണ്, അതിനാല് ഇതിലൂടെ തെളിയുന്നതെന്തെന്നാല് പരമാത്മാവ് ഒന്നാണ്, പരമാത്മാവിന്റെ ജ്ഞാനവും ഒന്നാണ്. ഈ ജ്ഞാനത്തിലൂടെ രണ്ട് മുഖ്യമായ കാര്യങ്ങള് ബുദ്ധിയില് വെക്കണം, ഒന്ന് ഇതില് വികാരീ കലിയുഗീ സംഗദോഷത്തില് നിന്നും മാറിയിരിക്കണം, രണ്ടാമതായി മ്ലേച്ഛമായ ആഹാര പാനീയങ്ങളില് പത്ഥ്യം പാലിക്കണം. ഈ പത്ഥ്യം പാലിക്കുന്നതിലൂടെത്തന്നെയാണ് ജീവിതം സഫലമാകുന്നത്. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top