14 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 13, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - യോഗബലത്തിലൂടെ നഷ്ടത്തിന്റെ കണക്കുകളെ സമാപ്തമാക്കൂ, സുഖത്തിന്റെ സമ്പാദ്യം ശേഖരിയ്ക്കൂ, വ്യാപാരിയായി തന്റെ പൂര്ണ്ണ കണക്ക് വെക്കൂ.

ചോദ്യം: -

നിങ്ങള് കുട്ടികള് ബാബയോട് എന്തു പ്രതിജ്ഞയാണ് ചെയ്തിരിക്കുന്നത്, ആ പ്രതിജ്ഞയെ നിറവേറ്റാനുള്ള സഹജമായ സാധന എന്താണ്?

ഉത്തരം:-

നിങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ട് – എന്റെത് ഒരു ശിവബാബ രണ്ടാമതാരും തന്നെയില്ല… ഭക്തിയിലും പറഞ്ഞിരുന്നു – ബാബാ, അങ്ങ് വരുമ്പോള് ഞങ്ങള് മറ്റെല്ലാ കൂട്ടകെട്ടുകളും ത്യജിച്ച് അങ്ങയുമായി എല്ലാ ബന്ധങ്ങളും വെയ്ക്കും. ഇപ്പോള് ബാബ പറയുകയാണ്, കുട്ടികളേ, ദേഹമുള്പ്പെടെ ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ബുദ്ധികൊണ്ട് ത്യജിച്ച്, എന്നെ ഓര്മ്മിക്കൂ. ഈ പഴയ ശരീരത്തില് നിന്നും ബുദ്ധി അകറ്റൂ, എന്നാല് ഇതില് പരിശ്രമം ആവശ്യമാണ്. ഈ പ്രതിജ്ഞയെ നിറവേറ്റുന്നതിന് അതി രാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കൂ, കൂടാതെ ചിന്തിക്കൂ – ഈ നാടകം ഇപ്പോള് പൂര്ത്തിയാകുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനത്തെ ഉപേക്ഷിച്ചാലും…

ഓം ശാന്തി. കുട്ടികള് വിളിക്കുകയാണ്, പരംധാമത്തില് നിന്ന് വരൂ. ഈ പാട്ട് പതിത മനുഷ്യര് രചിച്ചതാണ്. അവര്ക്ക് സ്വയം ഇതിന്റെ അര്ത്ഥമറിയുകയില്ല. വിളിക്കുന്നുമുണ്ട് പതിതരെ പാവനമാക്കുന്നവനേ വരൂ, എന്തുകൊണ്ടെന്നാല് രാവണരാജ്യമാണ്. ഇതും കുട്ടികള്ക്കറിയാം ഭാരതത്തില് ശ്രേഷ്ഠ ദൈവീക രാജ്യമായിരുന്നു. നിങ്ങളിപ്പോള് ശ്രേഷ്ഠാചാരിയായി മാറുന്നതിന് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് കുട്ടികളേ നിങ്ങള്ക്കിപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. പഴയ പാപക്കണക്കുകളെ സമാപ്തമാക്കണം. വ്യാപാരികള് എല്ലാ വര്ഷവും അവരുടെ കണക്കുകള് അവസാനിപ്പിക്കാറുണ്ട്. ലാഭ-നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. നിങ്ങള് കുട്ടികളിപ്പോള് മനസ്സിലാക്കുകയാണ് ഭാരതത്തില് നാം അരക്കല്പം ലാഭത്തിലും അരക്കല്പം നഷ്ടത്തിലും പോകുന്നു, അതായത് അരക്കല്പം സുഖവും അരക്കല്പം ദുഃഖവുമനുഭവിക്കുന്നു. അതിലും ദുഃഖം വളരെ കുറച്ചു മാത്രമേയുള്ളൂ എപ്പോഴാണോ തമോപ്രധാന അവസ്ഥയാകുന്നത്, വ്യഭിചാരി ഭക്തിയില് പോകുന്നത്. ബാബയിരുന്ന് കുട്ടികള്ക്ക് പറഞ്ഞുതരികയാണ്, നിങ്ങള്ക്കിപ്പോള് ലാഭത്തില് പോകണം. നഷ്ടത്തിന്റെ കണക്കുകളെ യോഗശക്തികൊണ്ട് അവസാനിപ്പിക്കണം, നിങ്ങളുടെ പാപക്കണക്കുകളെ ഇപ്പോള് അവസാനിപ്പിക്കണം, സുഖത്തിന്റെ ശേഖരണവും ചെയ്യണം. നിങ്ങള് എന്നെ എത്രയും ഓര്ക്കുന്നുവോ അത്രയും പാപം ഭസ്മമാകുകയും, പവിത്രമായി മാറി ഗീതാജ്ഞാനം ധാരണ ചെയ്യാനും കഴിയുന്നു. ഇവിടെ (ലോകത്തില്) ഗീതാശാസ്ത്രമൊന്നുമല്ല കേള്പ്പിക്കുന്നത്. ഈ ഗീതാജ്ഞാനം ഭഗവാനാണ് നല്കുന്നത.് ഈ സമയത്ത് മനുഷ്യരുടെ ബുദ്ധി തമോപ്രധാനമാകുക കാരണം ബാബയെ അറിയുന്നേയില്ല, അതുകൊണ്ട് അവരെ അനാഥര് എന്നു പറയുന്നു. നിങ്ങള് കുട്ടികള് മനസ്സിലാക്കിക്കൊടുക്കുന്നു, ഭാരതം പുണ്യാത്മാക്കളുടെ, ശ്രേഷ്ഠാചാരികളുടെ ലോകമായിരുന്നു, അവരുടെ ചിത്രങ്ങളുമുണ്ട്. ഭാരതം സത്യയുഗ തുടക്കത്തില് വളരെ സമ്പന്നമായിരുന്നു, പിന്നീട് ഇസ്ലാം ധര്മ്മം, ബുദ്ധധര്മ്മം മുതലായവ ആരംഭിച്ചു, ആരംഭത്തില് അവര് വളരെ കുറച്ചു മാത്രമായിരുന്നു. ധര്മ്മ സ്ഥാപകര് വന്നു, ആ ധര്മ്മത്തില്പ്പെട്ട ആത്മാക്കള് വരാന് തുടങ്ങി. അവരൊന്നും രാജ്യപദവിയില് വരുന്നില്ല. എപ്പോഴാണോ ലക്ഷങ്ങളുടെയും കോടികളുടെയും കണക്കില് ആത്മാക്കള് ഇവിടെ എത്തുന്നത് അപ്പോള് മാത്രമാണ് രാജാവ്-റാണി മുതലായവര് ഉണ്ടാകുന്നത്. ഇവിടെ നിങ്ങളുടെയാണെങ്കില് തുടക്കം മുതലേ രാജാ-റാണികളുണ്ടാകുന്നു. സത്യയുഗ തുടക്കത്തില് ലക്ഷ്മീ-നാരായണന്മാരുടെ രാജ്യമായിരുന്നു – ഭാരതം വളരെ ഉയര്ന്നതും ശ്രേഷ്ഠവുമായിരുന്നു. ഉയര്ന്നതിലും ഉയര്ന്നതായി ഭഗവാനെയാണ് വാഴ്ത്തപ്പെടുന്നത്. ഭഗവാനെത്തന്നെയാണ് സത്യമെന്നു പറയുന്നത്. അദ്ദേഹം വന്ന് സത്യമായ ജ്ഞാനം നല്കുന്നു, ബാക്കിയെല്ലാവരും ഭഗവാനെക്കുറിച്ച് പറയുന്നത് അസത്യമാണ്. എല്ലാവരും – ഓ, ഗോഡ് ഫാദര് എന്ന് ഈശ്വരനെ വിളിക്കുന്നു. എന്നാല് ഫാദറിനെ ആരും അറിയുന്നില്ല. നിങ്ങളെപ്പോഴെങ്കിലും ലൗകിക പിതാവിനെക്കുറിച്ച് ആരോടെങ്കിലും ചോദിച്ചാല് സര്വ്വവ്യാപിയാണെന്ന് പറയുമോ. അച്ഛന് അര്ത്ഥം അച്ഛന്. അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് – ഞാന് പരിധിയില്ലാത്ത രചയിതാവാണ്. എന്നെ വിളിക്കുന്നതു തന്നെ പതിത ലോകത്തിലേക്കാണ്. പ്രളയമൊന്നും ഉണ്ടാകുന്നില്ല. ഇത് മുഴുവനും പതിതമായ ലോകമാണ്. എനിക്ക് നിങ്ങള് കുട്ടികള്ക്കു വേണ്ടി ഇവിടെ വരേണ്ടിയിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കുതന്നെയാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. മനുഷ്യര് ഗുരു മുതലായവരെ സ്വീകരിക്കുന്നു – ശാന്തിക്കുവേണ്ടി. എന്നാല് അതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെയാണ്, അവിടെ ഹഠയോഗം മുതലായവ പഠിപ്പിക്കുന്നു. അവരില് നിന്നൊന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുകയില്ല. ഗുരുവിനെ സ്വീകരിക്കുന്നു, അവരില് നിന്നും അല്പകാല സുഖം ലഭിക്കുന്നു. അവരെല്ലാവരും പരിധിയുള്ള സുഖം നല്കുന്നവരാണ്. പരിധിയില്ലാത്ത അച്ഛനാണ് പരിധിയില്ലാത്ത സുഖം നല്കുന്നത്. ബാബ മുക്തിയുടേയും ജീവന്മുക്തിയുടേയും സമ്മാനം കൊണ്ടുവരികയാണ്. സത്യയുഗത്തില് ഒരേയയൊരു ധര്മ്മമേയുണ്ടാകുകയുള്ളൂ. ഇവിടെ എത്ര ധര്മ്മങ്ങളാണുള്ളത്, വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പോള് ഈ ആത്മാക്കളെല്ലാം തിരിച്ച് ശാന്തി ധാമിലേക്ക് പോകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബാബയാണ് മുഴുവന് സൃഷ്ടിയുടേയും ബീജരൂപം, അദ്ദേഹത്തിന്റെ പക്കല് മുഴുവന് ജ്ഞാനവുമുണ്ട്. സര്വ്വവ്യാപിയെന്നു പറയുമ്പോള് ജ്ഞാനത്തിന്റെയോ ഭക്തിയുടെയോ ഒരു കാര്യവും വരുന്നില്ല. ഭഗവാന്സര്വ്വവ്യാപിയാണെങ്കില് ഭഗവാനെ ഭക്തി ചെയ്യേണ്ട ആവശ്യമെന്താണ്? ഭക്തി ചെയ്യുന്നു, പക്ഷെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. കല്ലിന്റെയും മണ്ണിന്റെയും ഭക്തി ചെയ്തുകൊണ്ടേയിരിക്കുന്നു. ഗംഗയില് സ്നാനം ചെയ്യുന്നതിന് എത്ര പേരാണ് പോകുന്നത്. അത് പതിത-പാവനിയാണെങ്കില് എല്ലാവരും പാവനമാകേണ്ടിയിരുന്നു. മുക്തി-ജീവന് മുക്തിധാമില് പോകേണ്ടിയിരുന്നു. എന്നാല് ആരും തന്നെ പോകുന്നില്ല. ഒരു ഗുരു തിരിച്ചു പോയിയെങ്കില് മറ്റു അനുയായികളെയും കൊണ്ടുപോകണമല്ലോ. എന്നാല് സ്വയവും പോകുന്നില്ല, അനുയായികളോട് ഒന്നും പറയാനും കഴിയുകയില്ല. വളരെയധികം ദേഹാഭിമാനമുണ്ട്. ഞാന് പരംപിതാ പരമാത്മാവാണ്, നിങ്ങള് സര്വ്വ ആത്മാക്കളുടേയും പിതാവാണ് എന്ന് ആര്ക്കും പറയാന് കഴിയുകയില്ല. നിങ്ങളെ തിരികെ കൊണ്ടുപോകാന് വന്നിരിക്കുകയാണ്. ഇതിന് ബാബയ്ക്കു മാത്രമേ അധികാരമുള്ളൂ. ഇപ്പോള് ഈ പഴയ ലോകത്തെ വിടുക തന്നെ വേണം, ഇതിന് യോഗബലം അത്യാവശ്യമാണ്. തെറ്റുകള് ചെയ്താല് പദവി ലഭിക്കുകയില്ല.

നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മെ സ്വര്ഗ്ഗത്തിന്ന് യോഗ്യരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഏതു കുട്ടികളാണോ യോഗ്യരായി മാറാത്തത്, അവര് പാപ്പരാകുന്നു. കല്പ-കല്പം നിങ്ങളക്ക് 100% സമ്പന്നരായി മാറണം. പിന്നീട് രാവണന് നിങ്ങളെ പാപ്പരാക്കിമാറ്റുന്നു. മനസ്സിലാക്കുന്നുമുണ്ട് ഇതു ശരിയാണ്, ഇപ്പോള് കലിയുഗത്തിന്റെ അന്ത്യമാണ്, സത്യയുഗത്തിന്റെ തുടക്കമാണ്. നോക്കൂ, ഒരു കെട്ടിടത്തിന്റെ ആയുസ്സ് 100 വര്ഷമാണെങ്കില്, 25 വര്ഷം കഴിഞ്ഞാല് കാല് ഭാഗം പഴയതായി. 50 വര്ഷം കഴിഞ്ഞാല്, പഴയതായിയെന്നു പറയും. ഇവിടെയും നാല് ഭാഗമായി കാണിച്ചിരിക്കുന്നു. സതോ, രജോ, തമോ, പിന്നീട് ഈ പഴയ ലോകത്തില് നിന്ന് പുതിയതുണ്ടാകും. അതായത് മുഴുവന് ലോകത്തിനും പുതിയ ജന്മം ലഭിക്കുന്നു. ഇത് പഴയ ലോകമാണ്. ബാബ പറയുകയാണ് ഞാന് ഇപ്പോള് ലോകത്തെ പുതിയതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകം പഴയതില് നിന്ന് പുതിയതായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് രാജയോഗം പഠിക്കുവാന് വന്നിരിക്കുകയാണ്. നിങ്ങളും മനസ്സിലാക്കുന്നു, ഈ ഡ്രാമയില് നാം പാര്ട്ടഭിനയിക്കുന്നവരാണ്. നാം ആത്മാക്കള് ശരീരമെടുത്ത് പാര്ട്ടഭിനയിക്കാന് ഇവിടെ എത്തിയിരിക്കുകയാണ്. ഇത് ലോകത്തില് ആര്ക്കും തന്നെ അറിയുകയില്ല. സ്വയം ആത്മാവാണെന്നു മനസ്സിലാക്കിയാല്, രചയിതാവിനെയും സംവിധായകനെയും മനസ്സിലാക്കാന് കഴിയും. ഇത് കര്മ്മക്ഷേത്രമാണെന്ന് മാത്രം പറയുന്നു. എന്നല് എപ്പോഴാണ് ഈ നാടകം തുടങ്ങിയത്, ആരാണ് ഇതിന്റെ രചയിതാവ്, ഇതൊന്നും തന്നെ അറിയുകയില്ല. മനഷ്യരുതന്നെയാണല്ലോ മനസ്സിലാക്കേണ്ടത്. അല്ലാതെ അന്യോന്യം വഴക്കടിക്കുകയെന്നത് അനാഥരുടെ പണിയാണ്. ദേവതകളെ അനാഥര് എന്ന് പറയുകയില്ല. അവിടെ യാതൊരുതരത്തിലുള്ള വഴക്കുകളുമുണ്ടാകുകയില്ല. ഇവിടെയാണെങ്കില്, കുട്ടികള് അച്ഛനേയും വധിക്കുന്നു. എല്ലാവരും പതിത ഭ്രഷ്ടാചാരികളാണ്, അതുകൊണ്ട് ദുഃഖം നല്കിക്കൊണ്ടിരിക്കുകയാണ്. അരക്കല്പം സമ്പൂര്ണ്ണ നിര്വികാരി ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോഴാണെങ്കില് ഒരാള്പോലും സമ്പൂര്ണ്ണ നിര്വികാരിയല്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് ശ്രീമത്ത് നല്കുകയാണ്, ഈ പഴയലോകം അവസാനിക്കാന് പോകുകയാണ്. ഞാന് പുതിയ ലോകം സ്ഥാപിക്കാന് വേണ്ടി വന്നിരിക്കുകയാണ്. നിങ്ങള് പ്രതിജ്ഞയും ചെയ്യുന്നു, ബാബാ, അങ്ങ് വന്നാല് ഞങ്ങള് എല്ലാകൂട്ടുകെട്ടുകളും വിട്ട് അങ്ങയുടെ കൂടെയിരിക്കും. എനിക്ക് ഒരു ശിവബാബയല്ലാതെ വേറെ ആരും തന്നെയില്ല. ഇപ്പോള് ബാബ പറയുകയാണ്, കുട്ടികളേ, ദേഹസഹിതം സര്വ്വ സംബന്ധങ്ങളെയും ത്യജിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. ഇതിനു തന്നെയാണ് പരിശ്രമത്തിന്റെ ആവശ്യം – അപ്പോള് കുട്ടികള് പറയുന്നു, ബാബാ ഞങ്ങള് മനസ്സിലാക്കുന്നു ഈ മിത്ര സംബന്ധികളെല്ലാം തന്നെ മരിച്ചു കഴിഞ്ഞു. ഈ ശരീരവും നശിക്കും, പഴയതാണ്. ഇപ്പോള് ഞങ്ങള് പഴയ ശരീരം വിട്ട് പുതിയതിലേക്ക് പോകും. പഴയ ശരീരത്തില് നിന്ന് മനസ്സ് അകലുന്നു. നമ്മളിപ്പോഴിതാ പോയിക്കഴിഞ്ഞു. ഈ പഴയ ലോകം ചാമ്പലാകാന് പോകുകയാണ്. ബാബ പറയുകയാണ് അതി രാവിലെ എഴുന്നേറ്റ് ഇങ്ങിനെ ചിന്തിക്കൂ, ഇപ്പോള് നാടകം അവസാനിക്കുകയാണ്, നമുക്ക് തിരിച്ചു പോകണം. ഇപ്പോള് ഒരേയൊരു ബാബയുടെ ശ്രീമത പ്രകാരം നടക്കണം, പുതിയ ലോകത്തിലേയ്ക്ക് പോകണം അതുകൊണ്ട് ജീവിച്ചിരിക്കേ സര്വ്വതില് നിന്നും ബുദ്ധിയോഗം അകറ്റി ഒരു ബാബയുമായി യോജിപ്പിക്കണം, ഇതില് വളരെയധികം അഭ്യാസം ആവശ്യമാണ്. അഭ്യാസത്തിനുവേണ്ടിത്തന്നെയാണ് ബാബ പറയുന്നത് അതി രാവിലെ എഴുന്നേല്ക്കൂ. ബാബയുടെ ഓര്മ്മയില് നിങ്ങള് എത്രതന്നെ നടന്നാലും, ഒരിക്കലും ക്ഷീണിക്കുകയില്ല. യോഗബലത്തിന്റെ സന്തോഷമുണ്ടായിരിക്കും. ഒര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസമുണ്ടെങ്കില് എവിടെ ഇരുന്നാലും ഓര്മ്മ വരും. ഭക്ഷണം കഴിക്കുമ്പോഴും ഓര്മ്മയിലിരിക്കണം. അനാവശ്യമായി സംസാരിക്കരുത്. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ. പിന്നീട് അന്തിമ സമയത്തെ സങ്കല്പത്തിനനുസരിച്ചുളള ഗതിയുണ്ടാകും. ഇപ്പോള് തിരികെപ്പോകണം. സര്വ്വരുടേയും സത്ഗതി ദാതാവ്, സര്വ്വരേയും ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നവന്, ശാന്തിയുടെ ദേശത്തേയ്ക്ക് കൊണ്ടുപോകുന്നവന് ഒരേയൊരു ബാബയാണ്. ജന്മ-ജന്മം നിങ്ങള്ക്ക് അച്ഛന്, ടീച്ചര്, ഗുരു എന്നിവരെ ലഭിച്ചു, പക്ഷെ അവരെല്ലാം ശരീരധാരികളായിരുന്നു. ആരും തന്നെ ദേഹീയഭിമാനിയാകാന് പഠപ്പിച്ചിരുന്നില്ല. ഇവിടെ പരിധിയില്ലാത്ത അച്ഛന് ജ്ഞാന സാഗരനാണ്. ഓരോ ആത്മാക്കളിലും സംസ്ക്കാരങ്ങള് നിറഞ്ഞിരിക്കുന്നുണ്ട്. ശരീരം ധാരണ ചെയ്യുമ്പോള് ആ സംസ്ക്കാരങ്ങള് പുറത്തു വരുന്നു. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ഡ്രാമയുടേയും ജ്ഞാനമുണ്ട്, ബാക്കിയുള്ളവരെല്ലാം തന്നെ ഘോരമായ ഇരുട്ടിലാണ്. പാടപ്പെട്ടിട്ടുമുണ്ട്, ജ്ഞാന അഞ്ജനം സത്ഗുരു നല്കിയെന്ന്. ജ്ഞാന അഞ്ജനം നല്കുന്നവന് ജ്ഞാനസൂര്യനായ ബാബയാണ്. സത്യയുഗത്തെ പകലെന്നും, കലിയുഗത്തെ രാത്രിയെന്നും പറയപ്പെടുന്നു. ആത്മാക്കള് ആ നിരാകാര ബാബയെയാണ് ഓര്മ്മിക്കുന്നത്. ബാബ മനസ്സിലാക്കിത്തരികയാണ്, ഞാന് നിങ്ങള് കുട്ടികള്ക്ക് ബ്രഹ്മാമുഖത്തിലൂടെ കല്പം മുന്നത്തെപ്പോലെ, സര്വ്വ ശാസ്ത്രങ്ങളുടേയും രഹസ്യം മനസ്സിലാക്കിത്തരുന്നു. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്, ഇത് അരക്കല്പമായി നടന്നു വരുന്നു. മനുഷ്യര് പറയുകയാണ് ഇതെല്ലാം പരമ്പരകളായി നടന്നു വരുന്നുവെന്ന്. രാവണനെയും പരമ്പരയായി കത്തിച്ചു വരുന്നു എന്നാണ് പറയുന്നത്. ഏതെല്ലാം ഉത്സവങ്ങളാണോ ആഘോഷിക്കുന്നത്, പറയുകയാണ് എല്ലാം തന്നെ പലമ്പരകളായി നടന്നുകൊണ്ടു വരുന്നതാണെന്ന്. പരമ്പര എന്നതിന്റെ അര്ത്ഥമെന്താണ്? അത് മനസ്സിലാക്കുന്നില്ല. സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷ-ലക്ഷം വര്ഷങ്ങളെന്നാണ് എഴുതി വെച്ചിരിക്കുന്നത്, അതുകൊണ്ട് മനുഷ്യര് ഘോരമായ ഇരുട്ടിലാണല്ലോ. ഭക്തി എപ്പോള് തുടങ്ങി, എപ്പോള് പാവനമായി, ഒന്നുംതന്നെ അറിയുകയില്ല. പതിതരെ പാവനമാക്കാന് ഭഗവാന് എപ്പോള് വരുന്നു? പറയുന്നു, ക്രിസ്തുവിന് 3000 വര്ഷം മുന്നെ സ്വര്ഗ്ഗമായിരുന്നു, എന്നാലും പിന്നെയും അനേക അഭിപ്രായങ്ങളുണ്ടല്ലോ. എത്ര അഭിപ്രായങ്ങളാണ് ലോകത്തില് നടന്നുകൊണ്ടിരിക്കുന്നത്. ബാബ വന്ന് ശ്രേഷ്ടഠ മതം നല്കുകയാണ്. ശ്രീമതം കൊണ്ട് നിങ്ങള് ശ്രേഷ്ഠ ദേവീ-ദേവതകളായിമാറുന്നു. രുദ്രമാലയുമുണ്ട്. രുദ്രനും നിരാകാരനായ ഭഗവാനാണ്. അദ്ദേഹം തന്നെയാണ് ശ്രീ ശ്രീ. ദേവതകളെ ശ്രീ അഥവാ ശ്രേഷ്ഠമെന്നു പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു ശ്രീ – ശ്രീയിലുടെ ശ്രേഷ്ഠമായ ലോകമുണ്ടകുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ ഓര്മ്മിക്കണം. കല്പം മുന്നെ മനസ്സിലാക്കിയവര് മാത്രമേ ഈകാര്യങ്ങളെല്ലാം മനസ്സിലാക്കുകയുള്ളൂ. ഈ ജ്ഞാനം സര്വ്വ ധര്മ്മങ്ങള്ക്കും വേണ്ടിയുള്ളതാണ്. എല്ലാവരോടും ബാബ പറയുകയാണ് – സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. പരിധിയില്ലാത്ത അച്ഛനില് നിന്നും എത്ര സുഖമാണ് ലഭിച്ചകൊണ്ടിരിക്കുന്നത്. പരിധിയില്ലാത്ത അച്ഛന് വന്ന് ഇത്രയും കുട്ടികളെ ദത്തെടുക്കുന്നു. ഇത് മുഖവംശാവലിയാണല്ലോ. എത്രയധികം ബി.കെ. കളാണ്, ഇവരെല്ലാം ദേവതകളായി മാറുന്നവരാണ്. ഇതാണ് ഈശ്വരീയ കുലം. ദാതാവ് നിരാകാരനാണ്. അദ്ദേഹത്തിന്റെ കുട്ടിയുടെ പേരാണ് പ്രജാപിതാ ബ്രഹ്മാ, ബ്രഹ്മാവിലൂടെയാണ് ദത്തെടുക്കുന്നത്. നിങ്ങള് ബ്രാഹ്മണരാണ് ശിവബാബയുടെ പരിവാരം, പിന്നീട് വൃദ്ധിപ്രാപിക്കുന്നു. ഇപ്പോഴത്തേത് നിങ്ങളുടെ ഒന്നാമത്തെ തലമുറയാണ്. നിങ്ങള് സേവനം ചെയ്യുന്നു, എല്ലാവരുടേയും മംഗളം ചെയ്യുന്നു. നിങ്ങളുടെ ജഡ ഓര്മ്മചിഹ്നമായ ക്ഷേത്രം വളരെ കൃത്യമായാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇവിടെ നിങ്ങള് ചൈതന്യത്തിലിരിക്കുന്നു. നിങ്ങള് വീണ്ടും സ്ഥാപന ചെയ്യുകയാണെന്നു മനസ്സിലാക്കുന്നു. ഭക്തിയില് നമ്മുടെ ഓര്മ്മയ്ക്കായി ക്ഷേത്രമുണ്ടാക്കപ്പെടും. ശിവബാബയില്ലായിരുന്നെങ്കില് നിങ്ങള് എവിടെയായിരുന്നേനേ. ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാര് എവിടെയാണ്? ഇപ്പോള് ശിവബാബ രചന രചിച്ചുകൊണ്ടിരിക്കുകയാണല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ ചിത്രം വോറെയുണ്ടാകേണ്ടതാണ്. ത്രിമൂര്ത്തി ബ്രഹ്മാവെന്നു പറയുന്നു, പക്ഷെ ഇതിന് ഒരര്ത്ഥവുമില്ല.

നിങ്ങള് കുട്ടികള്ക്കറിയാം – പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ശിവബാബയാണ്. ശിവബാബ സ്വയം രാജയോഗം പഠിപ്പിക്കുകയാണ്. ജ്ഞാനം നല്കുകയാണെങ്കില് അത് ധാരണ ചെയ്യേണ്ടതുണ്ട്, ഇതില് ഒന്നാമത്തേത് പവിത്രതയാണ്. ധൈര്യവും കാണിക്കണം. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്ന് പവിത്രമായി കാണിക്കണം. ചില കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടിയും സ്വയംവരം ചെയ്യുന്നു, ഇതിനെ ഗാന്ധര്വ്വിക വിവാഹമെന്നു പറയുന്നു. എന്നാല് ഇതില് പലരും തോറ്റുപോകുന്നു. വിവാഹം കഴിച്ചും പവിത്രമായിരിക്കുന്നവരുമുണ്ട്. പവിത്രമായിരുന്ന് ജ്ഞാനവുമെടുക്കണം. ധാരണ ചെയ്ത്, മറ്റുള്ളവരെയും തനിക്കു സമാനമാക്കി മാറ്റണം, അപ്പോള് ഉയര്ന്ന പദവി പ്രാപ്തമാക്കും. ഈ ജ്ഞാനയജ്ഞത്തില് വളരെ വിഘ്നങ്ങളും വരുന്നു. ഇതെല്ലാം ഉണ്ടാകുക തന്നെ ചെയ്യും, ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ചില കുട്ടികള് പറയുകയാണ് – ഞങ്ങള്ക്കെന്തിനാണ് ധനം, ഇതിനെക്കാളും നല്ലത് പാത്രം കഴുകിക്കൊടുത്ത് ഭക്ഷണം കഴിക്കുകയാണ്, പവിത്രമായിരിക്കാമല്ലോ. എന്നാല് ഇതിന് നല്ല ധൈര്യം വേണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഭക്ഷണം കഴിക്കുന്ന സമയത്ത് ബാബയുടെ ഓര്മ്മയിലിരിക്കണം, അനാവശ്യ സംഭാഷണങ്ങളിലേര്പ്പെടരുത്. ഓര്മ്മയിലൂടെ പാപങ്ങളുടെ കണക്ക് സമാപ്തമാക്കണം.

2) പകല് സമയം ശരീര നിര്വ്വഹണാര്ത്ഥം കര്മ്മം ചെയ്ത്, രാത്രിയിലുണര്ന്നിരുന്ന് സ്വയത്താട് സംസാരിക്കണം. ഓര്മ്മയിലുണ്ടായിരിക്കണം ഇപ്പോള് ഈ നാടകം പൂര്ത്തിയായി, നാം തിരിച്ചു പോകുകയാണ്, അതുകൊണ്ട് ജീവിച്ചിരിക്കേ മമത്വത്തെ ഇല്ലാതാക്കണം.

വരദാനം:-

ڇഅധികാരിയും ബാലകനുമാണ്ڈ – എപ്പോള് ആഗ്രഹിക്കുന്നോ അധികാരിയുടെ സ്ഥിതിയില് സ്ഥിതി ചെയ്യൂ എപ്പോള് ആഗ്രഹിക്കുന്നോ ബാലകന്റെ സ്ഥിതിയില് സ്ഥിതി ചെയ്യൂ, ഈ ഡബിള് ലഹരി സദാ നിര്വ്വിഘ്നമാക്കി മാറ്റുന്നതാണ്. ഇങ്ങനെയുള്ള ആത്മാക്കളുടെ ടൈറ്റിലാണ് വിഘ്ന-വിനാശകന്. എന്നാല് കേവലം സ്വയത്തെ പ്രതി മാത്രമല്ല നിര്വ്വിഘ്നം, മുഴുവന് വിശ്വത്തിനും വിഘ്ന-വിനാശകന്, വിശ്വ പരിവര്ത്തകനായിരിക്കണം. ആരാണോ സ്വയം ശക്തിശാലിയായി കഴിയുന്നത് അവരുടെ മുന്നില് വിഘ്നം സ്വതവേ ദുര്ബലമാകുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top