07 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ഈ കലിയുഗത്തില് സര്വ്വരും രാവണന്റെ ചങ്ങലയില് ബന്ധിക്കപ്പെട്ട ജീവന്-ബന്ധനത്തിലാണ്, അവരെ ജീവന്-മുക്തരാക്കണം.
ചോദ്യം: -
ഏതൊരു ആസ്തിയാണ് നിങ്ങള് ബ്രാഹ്മണരോടൊപ്പം സര്വ്വ മനുഷ്യാത്മാക്കള്ക്കും ലഭിക്കുന്നത്?
ഉത്തരം:-
ജീവന്മുക്തരാകാനുള്ള ആസ്തി സര്വ്വര്ക്കും ലഭിക്കുന്നു. നിങ്ങള് ബ്രാഹ്മണര് ബ്രഹ്മാവിന്റെ സന്താനങ്ങളാകുന്നു, അതുകൊണ്ട് നിങ്ങള്ക്ക് 21 ജന്മങ്ങളിലേക്ക് ജിവന് മുക്തിയുടെ ആസ്തി ലഭിക്കുന്നു, ബാക്കി എല്ലാവര്ക്കും അവരവരുടെ ധര്മ്മത്തില് ആദ്യമാദ്യം ജീവന്മുക്തി അതായത് സുഖം പിന്നെ ദുഃഖം ലഭിക്കുന്നു. ഓരോരുത്തരും പകുതി സമയം സുഖവും പകുതി സമയം ദുഃഖവും അനുഭവിക്കുന്നു. എന്നാല് എല്ലാവര്ക്കും സ്വര്ഗ്ഗത്തിലെ സുഖം അനുഭവിക്കാന് സാധ്യമല്ല. അതിനായി ബ്രാഹ്മണനാകണം, പാഠശാലയില് പഠിക്കണം, മായയുടെ മേല് വിജയിയാകണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മുഖം നോക്കൂ ആത്മാവേ..
ഓം ശാന്തി. ഇതാരാണ് പറഞ്ഞത്? തന്റെ മനസാകുന്ന കണ്ണാടിയില് നോക്കു എത്ര പാപമുണ്ട്, എത്ര പുണ്യമുണ്ട് അതായത് 5 വികാരങ്ങളുടെ മേല് എത്രത്തോളം ജയിച്ചിട്ടുണ്ട്. ശ്രീ നാരായണനെ വരിക്കാന് നാം യോഗ്യതയുള്ളവരായോ? കാരണം ജീവന്മുക്തി അഥവാ സ്വര്ഗ്ഗത്തിന്റെ അധികാരികളായി രാജാറാണികളുമുണ്ട് പ്രജകളുമുണ്ട്. അതുകൊണ്ട് അമ്മയെയും അച്ഛനെയും പോലെ എത്രത്തോളം സേവനം നമുക്ക് ചെയ്യാന് സാധിക്കും എന്ന് ദര്പ്പണത്തില് നോക്കണം. ഇത് കലിയുഗമാണ് കൂടാതെ എല്ലാവരും ജീവന്ബന്ധനത്തിലാണെന്ന് നിങ്ങള് ബ്രാഹ്മണര്ക്ക് മാത്രമേ അറിയുകയുള്ളൂ. ഒരാളുപോലും ജീവന്മുക്തിയിലല്ല. നിങ്ങളും ജീവന്ബന്ധനത്തിലായിരുന്നു ഇപ്പോള് ജീവന്മുക്തി നേടുവാനായി ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു. ഇപ്പോള് സര്വ്വ മനുഷ്യരും ജീവന് ബന്ധനത്തിലാണ് കാരണം ഇത് കലിയുഗമാണ് എന്ന് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. രാവണന്റെ ചങ്ങലയാല് ബന്ധിക്കപ്പെട്ടിരിക്കുന്നു. കലിയുഗം ജീവന്ബന്ധനമാണ്. സത്യയുഗം ജീവന് മുക്തമാണ്. രാമരാജ്യത്തില് യഥാ രാജാ റാണി തഥാ പ്രജാ സര്വ്വരും ജീവന് മുക്തരാണ്. രാവണരാജ്യത്തില് യഥാ രാജാ റാണി തഥാ പ്രജ ജീവന് ബന്ധനത്തിലാണ്. ഇപ്പോള് സര്വ്വ മനുഷ്യരും ജീവന് ബന്ധനത്തിലാണ്. തമോപ്രധാനമായി, ദുഃഖികളാണ്. ഇപ്പോള് സര്വ്വര്ക്കും സതോ പ്രധാനമാകണം. സത്യയുഗത്തിലാണ് സതോപ്രധാനത ആരംഭിക്കുന്നത്. ഓരോരോ ആത്മാവിനും തന്റേതായ പാര്ട്ടഭിനയിക്കണം. ആത്മാവ് തന്റേതായ ധര്മ്മത്തില് ശാന്തിധാമത്തില് നിന്ന് വരുമ്പോള് ഏറ്റവും ആദ്യം ജീവന്മുക്തമാണ്. സത്യ- ത്രേതായുഗത്തില് ആരെയും ജീവന് ബന്ധനര് എന്ന് പറയില്ല, കാരണം രാവണരാജ്യമല്ല. കലിയുഗത്തില് രാവണരാജ്യമാണ്. മുഴുവന് വിശ്വവും ബന്ധന രാജ്യമാണ്. ആദ്യ നമ്പറിലുള്ള ആദി സനാതന ദേവീ-ദേവതാ ധര്മ്മവും ജീവന് ബന്ധനത്തിലാണ്. ഇപ്പോള് ജീവന് മുക്തരായി കൊണ്ടിരിക്കുന്നു. സര്വ്വരും സത്യത്രേതായുഗത്തില് വരും എന്നല്ല ജീവന് മുക്തികൊണ്ട് അര്ത്ഥമാക്കുന്നത്. രാവണന്റെ ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നതിനെയാണ് ജീവന്മുക്തി എന്ന് പറയുന്നത്. മനുഷ്യര്, മനുഷ്യര്ക്ക് മുക്തി അല്ലെങ്കില് ജീവന്മുക്തി നല്കാന് സാധിക്കില്ല. മുക്തി അതായത് നിര്വ്വാണധാമത്തിലേക്ക് ബാബയാണ് സര്വ്വരേയും കൂട്ടികൊണ്ട് പോകുന്നത്. ആദ്യം സര്വ്വരും മുക്തിയിലേക്ക് പോകും. പിന്നെ ജീവന്മുക്തിയിലേക്ക് ധര്മ്മത്തിന്റെ സംഖ്യാക്രമമനുസരിച്ച് വരും. സത്യയുഗത്തില് വരുന്നില്ലായെങ്കില് ജീവന്മുക്തരല്ല എന്ന് പറയാന് സാധിക്കില്ല. ആരൊക്കെ വരുന്നുവോ അവര് തന്റെ ധര്മ്മത്തില് ആദ്യമാദ്യം ജീവന്മുക്തിയിലാണ്. ആത്മാവിന് ആദ്യം സതോപ്രധാനമാകണം, പിന്നെ സതോ-രജോയിലേക്ക് വരണം. ഓരോ വസ്തുവും പുതിയതില് നിന്ന് പഴയതാകുന്നു. പഴയതില് നിന്ന് പിന്നെ പുതിയതാകുന്നു. ഇപ്പോള് സാധു-സന്ന്യാസിമാരും സര്വ്വരും ജീവന് ബന്ധനത്തിലാണ്. ശിവനെ ബാബ എന്ന് വിളിക്കുന്നു, വേണമെങ്കില് മഹാകാലനെന്നോ അല്ലെങ്കില് എന്ത് പേര് വേണമെങ്കിലും വെച്ചോളൂ. യഥാര്ത്ഥ പേരാണ് ശിവബാബ. ബാബ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നു. ഗോഡ് ഫാദര് പരമപിതാ പരമാത്മാ എന്ന് വിളിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു, ഞാന് വന്ന് കുട്ടികള്ക്ക് മുക്തി ജീവന്മുക്തി രണ്ടും നല്കുന്നു. ആദ്യമാദ്യം ആര് തന്നെ വന്നാലും തീര്ച്ചയായും സുഖം ഉണ്ടായിരിക്കും. പിന്നെ പതുക്കെ ദുഃഖമുണ്ടാകും. മുക്തിക്ക് ശേഷം ജീവന്മുക്തി വരുന്നു. പിന്നെയാണ് ജീവന് ബന്ധനം. ഏറ്റവും ആദ്യം തീര്ച്ചയായും സുഖത്തിലേക്ക് വരും. ബാബ സര്വ്വര്ക്കും സുഖത്തിന്റെ ആസ്തി നല്കുന്നു. പിന്നെ ചിലരുടെ ഒരു ജന്മം മാത്രം സുഖത്തിന്റേതായിരിക്കും. വന്നു കുറച്ച് സുഖം നേടി പിന്നെ മരിച്ചു. അവര്ക്ക് ഡ്രാമയില് അത്രയും പാര്ട്ടേയുള്ളൂ. മനുഷ്യരുടെ വര്ദ്ധനവ് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴും വന്നുകൊണ്ടേയിരിക്കുന്നു. വളരെക്കാലമൊന്നും ജീവിച്ചിരിക്കാന് പോകുന്നില്ല. വിനാശം മുന്നിലുണ്ട്. പുതിയതായി വരുന്നവര് കലിയുഗത്തില് വന്നാലും വന്നയുടനെ തന്നെ ദുഃഖം അനുഭവിക്കില്ല. തീര്ച്ചയായും അവര്ക്ക് എവിടെയെങ്കിലും നല്ല ആദരവ് ലഭിക്കും. മുക്തീധാമത്തില് നിന്ന് ആദ്യം ജീവന്മുക്തിയിലേക്ക് പോകണം. മായയുടെ ബന്ധനത്തില് നിന്ന് മുക്തമായി ആദ്യം സുഖത്തിലേക്ക് വരും പിന്നെ ദുഃഖത്തിലേക്ക് വരും. ഇപ്പോള് സര്വ്വരും ജീര്ണ്ണാവസ്ഥയിലെത്തിയിരിക്കുന്നു. തങ്ങളുടെ സുഖത്തിന്റെയും ദുഃഖത്തിന്റെയും പാര്ട്ടഭിനയിച്ച് എല്ലാവരും മുക്തിയിലും ജീവന്മുക്തിയിലും വരും. മുക്തിയിലൂടെയാണ് ജീവന്മുക്തിയിലേക്ക് വരുന്നത്. പോകും പിന്നെ തീര്ച്ചയായും വരും. ലോകം മുഴുക്കെയുള്ള മനുഷ്യരെല്ലാവരും ആര് ഏത് ധര്മ്മത്തില് പെട്ടവരായാലും അവര് പിന്നെ അതുപോലെ തന്നെ വരും. ജനകനും ജീവന്മുക്തി ലഭിച്ചില്ലേ. രാജ്യഭരണം ഇപ്പോള് ഇല്ല എന്നല്ല, അവര് തീര്ച്ചയായും പിന്നീട് വന്ന് ജ്ഞാനം സ്വീകരിക്കും. ജീവന്മുക്തി നിങ്ങള് സര്വ്വര്ക്കും ലഭിക്കുന്നുണ്ട് എന്നാല് സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ചാണ.് സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ചും ധര്മ്മമനുസരിച്ചുമാണെന്ന് മറ്റ് സര്വ്വ ധര്മ്മങ്ങളെക്കുറിച്ചും പറയാം. ദേവീ ദേവതാ ധര്മ്മത്തിലുള്ളവരും മറ്റ് ധര്മ്മങ്ങളിലേക്ക് പോയവരും സര്വ്വര്ക്കും തിരിച്ച് വരണം. ആദ്യം ബ്രാഹ്മണനാകണം. ഒരു രീതിയില് നോക്കിയാല് എല്ലാവരും ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. എന്നാല് സര്വ്വരും ബ്രാഹ്മണരാകില്ല. ബ്രാഹ്മണരാകുന്നവരാണ് 21 ജന്മം ജീവന് മുക്തര് എന്ന് പറയുന്നത്. രാജസിംഹാസനത്തില് ഇരിക്കണമെങ്കില് രാജയോഗം പഠിക്കണം. ഇത് പാഠശാലയാണ്. പാഠശാലയില് വിദ്യ ആര്ജ്ജിക്കണം. നിയമങ്ങള് ഒരുപാടുണ്ട്, ഒരു തവണ ലക്ഷ്യമെന്താണെന്ന് ലഭിച്ചുകഴിഞ്ഞാല് വിദേശത്ത് ഇരുന്നാലും പഠിക്കാന് സാധിക്കും. നാം ശിവബാബയുടെ കുട്ടികളാണ്. ബാബയില് നിന്നും തീര്ച്ചയായും ആസ്തിയെടുക്കണം. ബാബാ, രാവണന്റെ ഭൂതം ശല്യം ചെയ്യുന്നു എന്ന് കത്ത് എഴുതുന്നുണ്ട്. ചിലപ്പോള് കാമത്തിന്റെ ചിലപ്പോള് ക്രോധത്തിന്റെ ചെറിയ ലഹരിയുണ്ടാകുന്നു. ഇതിന്മേല് വിജയിക്കണമെന്ന് ബാബ പറയുന്നു. ഇത് നിങ്ങളുടെ യോഗബലത്തിന്റെ യുദ്ധമാണ്. നിങ്ങള് ഓര്മ്മിക്കും എന്നാല് മായ നിങ്ങളുടെ ബുദ്ധീയോഗം വേര്പ്പെടുത്തും. ജീവന്മുക്തി സര്വ്വര്ക്കും ലഭിക്കുമെന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. സര്വ്വരും സ്വര്ഗ്ഗത്തില് വരുമെന്നല്ല ഇതിന്റെ അര്ത്ഥം. ഞങ്ങള്ക്ക് മുക്തി വേണമെന്ന് സര്വ്വരും ആഗ്രഹിക്കുന്നുണ്ട്. അവസാനമാണ് പാര്ട്ടഭിനയിക്കാന് വരുന്നതെങ്കില് അത്ര സമയം മുക്തിയിലായിരിക്കുമല്ലോ. എത്ര ശാന്തിയുണ്ടാകുന്നു. 4500 വര്ഷം അഥവാ 4750 വര്ഷം ശാന്ത അവസ്ഥയിലായിരിക്കുന്നു. അവരുടെ പാര്ട്ട് തന്നെ അങ്ങനെയാണ്. നാം പിന്നെ സുഖം, ശാന്തി രണ്ടിലുമിരിക്കുന്നു. നമുക്ക് മനുഷ്യര് ആഗ്രഹിക്കുന്നതു പോലെ ശാന്തി മതി, അവിടെ തന്നെ ഇരിക്കണം എന്നല്ല. അത് സാധ്യമല്ല. പറയുന്നതിലൂടെ ലഭിക്കില്ല. അനാദിയായ നാടകം ഉണ്ടാക്കപ്പെട്ടതാണ്. ഇതില് മാറ്റമൊന്നും ഉണ്ടാകില്ല. ശാന്തി ആഗ്രഹിക്കുന്ന വളരെപേര് ഉണ്ട്. നിങ്ങളുടെ സുഖത്തേക്കാള് അവര്ക്ക് കൂടുതല് ശാന്തി ലഭിക്കുന്നു. നിങ്ങള്ക്ക് സുഖം, ശാന്തി രണ്ടും ലഭിക്കുന്നു. ഇവിടെ അല്പകാല സുഖമാണ്, ശാന്തി ഉണ്ടാകില്ല. ദുഃഖധാമമല്ലേ. കാട്ടില് പോയിരിക്കുന്നതൊന്നും ശാന്തിയല്ല. അവിടെ ശാന്തി ഉണ്ടായിരുന്നുവെങ്കില് അവിടെതന്നെ ഇരിക്കണമായിരുന്നു, നഗരത്തില് വന്ന് ഇത്ര കെട്ടിടങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്തിനാണ്. അവിടെ സത്യയുഗത്തില് ശാന്തി തന്നെ ശാന്തിയാണ്. പിന്നീട് വരുന്നവര് കരുതുന്നു ഇവിടെ അശാന്തി തന്നെ അശാന്തിയാണ്. അവര്ക്ക് ശാന്തിയുണ്ട്, മറ്റുള്ളവര്ക്ക് അശാന്തിയാണെന്ന് കരുതുന്നു. ഇതൊക്കെ മനസിലാക്കേണ്ട കാര്യങ്ങളാണ്. സര്വ്വര്ക്കും ജീവന്മുക്തി ലഭിക്കും. നിങ്ങള് 21 ജന്മം രാജ്യം ഭരിക്കുമ്പോള് താമസിച്ചുവരുന്ന മറ്റുള്ളവര് മുകളില് ശാന്തിയിലിരിക്കുന്നു. ആരെങ്കിലും സത്യയുഗത്തില് അല്ലങ്കില് ത്രേതായില് പിന്നീടാണ് വരുന്നതെങ്കില് ശാന്തിധാമത്തിലല്ലേ ഇരിക്കുന്നത്. അവിടെ ഒരു ദുഃഖവുമുണ്ടാകില്ല. കര്മ്മകണക്കുള്ളതുകാരണം പിന്നീട് സംഖ്യാക്രമമനുസരിച്ച് വരും.
മനുഷ്യര് കരുതുന്നത് സയന്സ് വളരെ ശക്തിശാലിയാണെന്നാണ്, നാം പറയുന്നു നമ്മുടെ സൈലന്സ് (ശാന്തി) ആണ് ഏറ്റവും ശക്തമായത്. ബാബയുടെ ഓര്മ്മയിലൂടെയാണ് ശക്തി ലഭിക്കുന്നത്. അവര് സയന്സിന്റെ ശക്തിയിലൂടെ മുകളില് ചന്ദ്രനിലേക്ക് പോകുവാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു, നിങ്ങള് ഒറ്റ സെക്കന്റില് സൂര്യചന്ദ്രനേക്കാള് മുകളിലേക്ക് പോകുന്നു. മൂലവതനം, സൂക്ഷ്മവതനത്തേക്കാള് മുകളിലായി ഒന്നും തന്നെയില്ല. സൂര്യചന്ദ്രനേക്കാള് മൂലവതനം, സൂക്ഷ്മ വതനം വളരെ ദൂരെയാണ്. ആര്ക്കും അറിയാന് സാധിക്കില്ല. ഇതൊക്കെ വിശദീകരിച്ചുള്ള കാര്യങ്ങളാണ്. സൂര്യവംശി രാജാറാണി ആകുവാന് ഭാഗ്യമില്ലങ്കില് ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. ആര്ക്കും മനസ്സിലാക്കി കൊടുക്കുവാനും സാധിക്കില്ല. മുക്തി ജീവന്മുക്തിയുടെ ജ്ഞാനം എനിക്കുണ്ട് എന്ന് ആര്ക്കും പറയാന് സാധിക്കില്ല (ജനകന്റെ ഉദാഹരണം) സര്വ്വരേയും ജയിലില് ഇട്ടു. ഇപ്പോള് രാവണന് എല്ലാവരേയും ജയിലില് ഇട്ടിരിക്കുകയാണ്. രാമന് വന്ന് സര്വ്വരേയും മോചിപ്പിക്കുന്നു. രാവണന്റെ പിടിയില് നിന്ന് മോചിപ്പിച്ച് ജീവന് മുക്തരാക്കുവാനായി ബാബയിലൂടെ നിങ്ങള് നിമിത്തമായിരിക്കുന്നു. ശിവശക്തി സേന എന്ന് നിങ്ങളുടെ പേര് പ്രശസ്തമാണ്. ഈ ഡ്രാമയില് അവസാന സമയം നിങ്ങളുടെ പേര് വളരെ ശ്രേഷ്ഠമാകണം. ബാബ വന്നപ്പോള് മുതല് മാതാപിതാക്കളുടെ പദവി ലോകത്തിലും വളരെ ശ്രേഷ്ഠമായി. പണ്ട് വിദേശങ്ങളില് അമ്മമാര്ക്ക് വളരെ പദവി ഉണ്ടായിരുന്നു. അവിടെ പെണ്കുട്ടികള് ഉണ്ടായാല് വളരെ സന്തോഷിക്കുന്നു. ഇവിടെ പെണ്കുട്ടി ജനിച്ചാല് കട്ടില് തലതിരിച്ചിടുന്നു. ജന്മദിനം പോലും ആഘോഷിക്കാറില്ല. കന്യകമാരുടെ കൃഷ്ണന് എന്ന് മഹിമപാടാറുണ്ട്. വാസ്തവത്തില് നിങ്ങള് സര്വ്വരും കന്യകമാരാണ്. ഇത് നിങ്ങളുടെ പുതിയ ജന്മമാണ്. ബാക്കി പഠിത്തത്തില് സഖ്യാക്രമത്തിലാണ്. ആത്മാവ് ചെറുതോ വലുതോ ആകുന്നില്ല. ശരീരം ചെറുതും വലുതും ആകുന്നു. ചിലര് പെട്ടെന്ന് മനസ്സിലാക്കുന്നു. ആരുടെയെങ്കിലും ഭാഗ്യത്തിലില്ലായെങ്കില് മനസ്സിലാക്കാന് സാധിക്കില്ല. ജീവന്മുക്തി, ജീവന് ബന്ധനം ഇവ രണ്ടും ഈ സ്ഥൂലവതനത്തിന്റെ കാര്യങ്ങളാണ്. സത്യയുഗം മുതല് ജീവന്മുക്തരാകുന്നു. ഇപ്പോള് സര്വ്വരും സുഖത്തെ മറന്നിരിക്കുന്നു. ദുഃഖത്തിലാണ്. ഞങ്ങള് 21 ജന്മം സുഖം നേടിയിരുന്നു എന്ന് പറയാന് സാധിക്കുന്ന ആരും തന്നെയില്ല. ഇപ്പോള് രാവണന്റെ രാജ്യമായത് കാരണം വസ്ത്രം അഴുക്ക് പിടിച്ചിരിക്കുന്നു. അവിടെ രാവണ രാജ്യമേയില്ലായെങ്കില് വസ്ത്രം എങ്ങനെ അഴുക്ക് പിടിക്കുവാനാണ്. യോഗബലം, ഭോഗബലം എന്ന് പറയാറുണ്ട്. അവിടെ യോഗബലത്തിലൂടെ കുട്ടികള് ജനിക്കുന്നു. നിങ്ങള്ക്ക് ആചാരങ്ങളെ കുറിച്ചറിയാം. മറ്റുള്ളവരുടെത് അറിയില്ല. അമേരിക്കക്കാരുടെ ആചാരരീതികള് അവര്ക്കറിയാം. നമുക്ക് നമ്മുടെ ആചാരരീതികളെ കുറിച്ചറിയാം. നാം സത്യയുഗത്തില് വസിച്ചിരുന്നവരാണ്. അവിടെ നമ്മളുടെ ആചാരരീതികള് പുതിയതായിരിക്കും. അതനുസരിച്ച് നടക്കും. കല്പം മുമ്പ് എങ്ങനെയായിരുന്നോ അതുപോലെയായിരിക്കും. എന്താണോ സംഭവിച്ചിരുന്നത് അതുതന്നെ ഇപ്പോഴും സംഭവിക്കും. കുട്ടികള് ധ്യാനാവസ്ഥയില് പോയി അവിടത്തെ ആചാരരീതികള് കണ്ടിട്ട് വരുന്നു. എന്നിരുന്നാലും ഉയര്ന്ന പദവി നേടുന്നതിനായി പുരുഷാര്ത്ഥം ചെയ്യണം. അവിടത്തെ ആചാരരീതികള് പറഞ്ഞിരുന്നവര് അവരൊന്നും ഇപ്പോളില്ല. അതിലൂടെ ഒരു പ്രയോജനവും ഉണ്ടാകില്ല. മുഴുവന് അടിസ്ഥാനവും പഠിത്തത്തിലാണ്. യോഗവും ജ്ഞാനവും. യോഗം എന്നാല് ബാബയെ ഓര്മ്മിക്കുക. ജ്ഞാനം എന്നാല് ചക്രം കറക്കുക, ഇത് സഹജമാണ്. എന്റെ അടുത്തേക്ക് വരണം അതുകൊണ്ട് എന്നെ ഓര്മ്മിക്കു എന്ന് ബാബ പറയുന്നു. ആള്ക്കാര് മരിക്കാറായി കിടക്കുമ്പോള് രാമരാമാ എന്ന് ജപിക്കാന് പറയാറുണ്ട്. അര്ത്ഥമൊന്നും അറിയില്ല. ശ്രീകൃഷ്ണനെന്ന് പറഞ്ഞാലും അവിടെ എത്തിച്ചേരില്ല. എന്താണെങ്കിലും കൊണ്ടുപോകുന്നവന് ബാബയാണ്. വികര്മ്മങ്ങള് വിനാശമാകാതെ നിങ്ങള്ക്ക് എങ്ങനെ തിരിച്ച് പോകാന് സാധിക്കും. ഇപ്പോള് സര്വ്വരുടേയും കണക്കെടുപ്പിന്റെ സമയമാണ്. പിന്നെ തന്റേതായ സമയത്ത് വരും. ഈ പോയിന്റുകള് ധാരണ ചെയ്യണം. നോട്ട് ചെയ്യണം.
നിങ്ങള് അമ്മയേയും അച്ഛനേയും ഫോളോ ചെയ്യണം. മമ്മ ഒരിക്കലും ആരെയും ബുദ്ധിമുട്ടിച്ചിരുന്നില്ല. പെരുമാറ്റം നല്ലതല്ല എന്ന് പലരെക്കുറിച്ചും വളരെയധികം റിപ്പോര്ട്ടുകള് വരുന്നുണ്ട്. പരമപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നതെങ്കില് ബുദ്ധി എത്ര പ്രവര്ത്തിപ്പിക്കണം. നല്ല പെരുമാറ്റമുള്ളവരോട് സര്വ്വര്ക്കും സ്നേഹമുണ്ടാകും. ചിലര് വളരെ ബുദ്ധിമുട്ടിക്കുന്നു. സ്വയം തന്നെ ചാട്ടവാറടിക്കുന്നു. എങ്കില് പദവി ഭ്രഷ്ടമാകും. ഹിന്ദുക്കള് സ്വയം തന്നെ ചാട്ടവാറടിച്ചു എന്ന് പറയാറുണ്ട്. രാജ്യഭാഗ്യം നല്കുന്ന ഈശ്വരനെ സര്വ്വവ്യാപി എന്ന് പറഞ്ഞു. ഇത് സ്വയം തന്നെ ചാട്ടവാറടിക്കുകയാണ്. അപ്പോളാണ് ഈ അവസ്ഥ ഉണ്ടായത്. ഞാന് സര്വ്വ വ്യാപിയാണെന്ന് ഭഗവാന് പറയുന്നതായി ശാസ്ത്രങ്ങളില് കാണിച്ചിരിക്കുന്നു. എന്നാല് ഭഗവാന് സ്വയം പറയുന്നു ഞാന് നിങ്ങളെപ്പോലെ സ്വയം തന്നെ ചാട്ടവാറടിക്കില്ല. ഞാനെന്താ പട്ടിയിലും പൂച്ചയിലും ഉണ്ടോ! ബാബ പറയുന്നു നിങ്ങള് എന്നെ നിന്ദിച്ചു. ഇതും ഡ്രാമയാണ്. വീണ്ടും ഇതുപോലെ സംഭവിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു തലതിരിഞ്ഞ പെരുമാറ്റവും ഉണ്ടാകരുത്. നല്ല ഗുണങ്ങള് ധാരണ ചെയ്യണം. അമ്മയെയും അച്ഛനേയും അനുകരിക്കണം.
2) യോഗബലത്തിലൂടെ കാമ ക്രോധത്തിന്റെ ചെറുതായുള്ള ലഹരിയെപ്പോലും സമാപ്തമാക്കണം. നിമിത്തമായി സര്വ്വരേയും രാവണന്റെ ജയിലില് നിന്ന് മോചിപ്പിക്കാനുള്ള സേവനം ചെയ്യണം.
വരദാനം:-
പ്രസന്ന ചിത്തരായ ആത്മാക്കള് സ്വയത്തിന്റെ സംബന്ധത്തിലോ, സര്വ്വരുടെയും സംബന്ധത്തിലോ, പ്രകൃതിയുടെ സംബന്ധത്തിലോ ഏത് സമയത്തും ഏത് കാര്യത്തിലും സങ്കല്പത്തില് പോലും ചോദ്യം ഉന്നയിക്കുകയില്ല. ഇതെന്താ ഇങ്ങനെ, ഇതെന്താ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇങ്ങനെയും സംഭവിക്കുമോ? പ്രസന്നചിത്ത ആത്മാക്കളുടെ സങ്കല്പ്പത്തില് ഓരോ കര്മ്മവും ചെയ്തുകൊണ്ടും, കേട്ടുകൊണ്ടും, ഇങ്ങനെയായിരിക്കും ചിന്തിക്കുക അതായത് എന്താണോ നടന്നുകൊണ്ടിരിക്കുന്നത് അത് എന്നെ സംബന്ധിച്ച് നല്ലതിനാണ്, മാത്രമല്ല സദാ നല്ലത് തന്നെയായിരിക്കും. അവര് ഒരിക്കലും എന്ത്, എന്തുകൊണ്ട്, അങ്ങനെ, ഇങ്ങനെ എന്നീ പ്രശ്നങ്ങളുടെ കുരുക്കില് പെടുകയില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!