31 March 2022 Malayalam Murli Today | Brahma Kumaris

31 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

30 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ജ്ഞാനമാര്ഗ്ഗത്തില് നിങ്ങളുടെ സങ്കല്പം വളരെ ശുദ്ധമായിരിക്കണം. സത്യമായ സമ്പാദ്യത്തില് നുണ പറയുക, എന്തെങ്കിലും വിപരീതമായത് ചെയ്യുകയാണെങ്കില് വളരെയധികം നഷ്ടമുണ്ടാകും.

ചോദ്യം: -

ആരാണോ ഉയര്ന്ന പദവി നേടുന്ന ഭാഗ്യശാലീ കുട്ടികള്, അവരുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

അവരില് നിന്ന് ഒരു മോശമായ കര്മ്മവുമുണ്ടാവില്ല. യജ്ഞസേവനത്തില് എല്ല്-എല്ലുകള് സമര്പ്പിക്കും. അവരില് ഒരു ലോഭവുമുണ്ടാവില്ല. 2-അവര് വളരെ സുഖദായിയായിരിക്കും. മുഖത്തിലൂടെ ജ്ഞാനരത്നങ്ങള് പുറത്ത് വരും. വളരെ മധുരമായിരിക്കും. 3-അവര് ഈ പഴയ ലോകത്തെ കണ്ടിട്ടും കാണുകയില്ല. അവരുടെയുള്ളില് ഈ ചിന്ത വരുകയില്ല ഭാഗ്യത്തിലെന്താണോ ഉള്ളത്, കാണാം! ബാബ പറയുന്നു അങ്ങനെയുള്ള കുട്ടികള് ഒന്നിനും കൊള്ളില്ല. നിങ്ങള്ക്കാണെങ്കില് നന്നായി പുരുഷാര്ത്ഥം ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമുടെ തീര്ത്ഥസ്ഥാനം വേറിട്ടതാണ്.

ഓം ശാന്തി. ഇത് ഭക്തിമാര്ഗ്ഗത്തിലെ പാട്ടാണ്. നമ്മുടെ തന്നെ മഹിമയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഭക്തിമാര്ഗ്ഗത്തില് മഹിമ പാടപ്പെടുന്നു പ്രാര്ത്ഥിക്കുന്നു, ജ്ഞാന മാര്ഗ്ഗത്തില് ഈ പ്രാര്ത്ഥനയും ഭക്തിയുമുണ്ടാകുന്നില്ല. ജ്ഞാനം അര്ത്ഥം പഠിപ്പ്, സ്ക്കൂളില് പഠിക്കുന്നത് പോലെ. പഠിപ്പില് ലക്ഷ്യമുണ്ട്. നമ്മള് ഇത് പഠിച്ച് ഇന്ന പദവി നേടും. ഈ ജോലി ചെയ്യും. പലരും പഠിക്കുന്നുണ്ട് ഇങ്ങനെ ചതിക്കും, പൈസ സമ്പാദിക്കും. ഒരുപാട് പൈസക്ക് വേണ്ടി ചതിക്കുന്നു, ഇതിനെയും ഭ്രഷ്ടാചാരമെന്ന് പറയുന്നു. മോഷ്ടിക്കുകയും ചെയ്യുന്നു. ഗവണ്മെന്റിന്റെതും മോഷ്ടിക്കുന്നു, ധനം സമ്പാദിച്ച് സ്വയം സുഖിയായിരിക്കുന്നതിനും തന്റെ കുട്ടി-കുടുംബത്തെ സുഖിപ്പിക്കുന്നതിനും വേണ്ടി. പഠിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നതിനും മറ്റും. ഇവിടെയാണെങ്കില് നിങ്ങള്ക്ക് പൈസ സമ്പാദിക്കേണ്ട ഒരു ആവശ്യവുമില്ല. ഇത് പവിത്രമായ പഠിപ്പാണ്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും കേവലം പഠിക്കണം. പലരും പറയുന്നു ഞങ്ങള്ക്ക് ശമ്പളം കുറവായിട്ടാണ് ലഭിക്കുന്നത്, അതിനാല് ചതിക്കേണ്ടി വരുന്നു, എന്തു ചെയ്യും! പക്ഷെ ഈ ജ്ഞാനമാര്ഗ്ഗത്തിലാണെങ്കില് ഇങ്ങനെയൊരു ചിന്തയും ഉണ്ടാവേണ്ടതില്ല, ഇല്ലായെങ്കില് ദുര്ഗ്ഗതിയിലകപ്പെടുന്നു. ഇവിടെയാണെങ്കിലോ വളരെ സത്യതയോടെയും ശുദ്ധതയോടെയും ബാബയെ ഓര്മ്മിക്കണം, അപ്പോഴേ പദവി നേടാന് സാധിക്കൂ. വിദ്യാര്ത്ഥികള്ക്ക് പഠിപ്പല്ലാതെ വേറെ ഒരു കാര്യവും ബുദ്ധിയിലിരിക്കരുത്. ഇല്ലായെങ്കില് ഭാവിയിലെങ്ങനെ ഉയര്ന്ന പദവി നേടും! അഥവാ വിപരീതമായ കാര്യം ചെയ്യുകയാണെങ്കില് തോറ്റു പോകും. സത്യമായ സമ്പാദ്യത്തില് പിന്നെ എന്തെങ്കിലും അസത്യം മുതലായവ പറയുന്നതിലൂടെ അഥവാ അങ്ങനെയുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതിലൂടെ പദവി ഭ്രഷ്ടമാകും. വളരെയധികം നഷ്ടമുണ്ടാകുന്നു. ഇവിടെ നിങ്ങള് ഭാവിയിലെ കോടിപതിയാകുന്നതിന് വേണ്ടി വന്നിരിക്കുകയാണ്. അതിനാല് ഇവിടെ യാതൊരു മോശമായ ചിന്തയും വരരുത്. മോഷണം മുതലായ എന്തെങ്കിലും ചെയ്താല് കേസാകുന്നു. അതില് നിന്നും ചിലര്ക്ക് രക്ഷപ്പെടാനും കഴിയും. പക്ഷെ ഇവിടെയാണെങ്കിലോ ധര്മ്മരാജനില് നിന്നും ആര്ക്കും രക്ഷപ്പെടാന് കഴിയുകയില്ല. പാപാത്മാക്കള്ക്കാണെങ്കില് വളരെയധികം ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. ഇങ്ങനെയാരും ഉണ്ടാവില്ല ശിക്ഷ അനുഭവിക്കേണ്ടി വരാത്തത്, മായ വീഴ്ത്തി കൊണ്ടിരിക്കുകയാണ്. ചാട്ടവാറ് കൊണ്ട് അടിച്ചു കൊണ്ടിരിക്കുകയാണ്. ഉള്ളില് മോശമായ ചിന്ത നടക്കുകയാണ്. ഇവിടെ നിന്ന് കുറച്ച് പൈസ എടുത്താലോ… അറിയില്ല ഉണ്ടാകുമോ ഇല്ലയോ. കുറച്ച് കൈക്കലാക്കാം. ഇപ്പോള് ഇത് ഈശ്വരീയ ദര്ബാറാണ്. പിന്നെ വലംകൈയ്യായ ധര്മ്മരാജനുമുണ്ട്, ശിക്ഷയാണെങ്കിലോ നൂറ് മടങ്ങ് കൂടുതലാണ്. പുതിയ പുതിയ കുട്ടികള്ക്ക് ഒരുപക്ഷെ അറിയില്ലായിരിക്കും അതുകൊണ്ട് ബാബ മുന്നറിയിപ്പ് നല്കുകയാണ്. നിങ്ങള് കുട്ടികളുടെ സങ്കല്പം വളരെ ശുദ്ധമായിരിക്കണം. അനേകം കുട്ടികള് എഴുതാറുണ്ട് ബാബാ അങ്ങയുടെ ആജ്ഞയാണ് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും കേവലം എന്നെ ഓര്മ്മിക്കൂ, ശ്രീമതമില്ലാതെ ഒരു കാര്യവും ചെയ്യരുത്. പക്ഷെ നമുക്കാണെങ്കില് വ്യവഹാരത്തില് ഒരുപാടെല്ലാം ചെയ്യേണ്ടി വരുന്നു. ഇല്ലായെങ്കിലെങ്ങനെ ഞങ്ങള് നിത്യവൃത്തി ചെയ്യും! ഇത്രയും കുറച്ച് രൂപ കൊണ്ട് ഇത്രയും പേരെ എങ്ങനെ നടത്താന് സാധിക്കും. വിശന്നിരിക്കേണ്ടി വരും അതിനാല് വ്യാപാരികള് എന്തെങ്കിലും ധര്മ്മവും ചെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങളില് നിന്ന് എന്തെങ്കിലും പാപം ഉണ്ടായിട്ടുണ്ടെങ്കില് അത് ഇല്ലാതാകുമെന്ന് മനസ്സിലാക്കുന്നു, ഞങ്ങള് ധര്മ്മാത്മാവായി മാറും. ധര്മ്മാത്മാവായ പുരുഷനില് നിന്ന് ഒരുപാട് പാപം ഉണ്ടാവുകയില്ല എന്തുകൊണ്ടെന്നാല് ധര്മ്മാത്മാവ് പാപം ചെയ്യുന്നതിനോട് ഭയക്കുന്നു. ഇങ്ങനെയും അനേകരുണ്ട് അവര് ജോലിയിലൊരിക്കലും നുണ പറയുകയില്ല. വില ഫിക്സ് ചെയ്ത് വെക്കുന്നു. കല്ക്കത്തയില് ഒരു പാത്രം വില്ക്കുന്നയാളുണ്ടായിരുന്നു, എല്ലാത്തിന്റെയും വില ബോര്ഡില് എഴുതി വെക്കുമായിരുന്നു പിന്നെ ഒന്നും തന്നെ കുറയ്ക്കില്ല. പിന്നെ ചിലരാണെങ്കില് ഒരുപാട് നുണ പറയുന്നു. ഇതാണെങ്കില് ജ്ഞാനത്തിന്റെ പഠിപ്പാണ്. നിങ്ങള് ഭാവിയിലെ 21 ജന്മത്തേക്ക് വേണ്ടി പഠിക്കുകയാണ്. അതിനാല് ബാബക്ക് ഓരോ കാര്യത്തിലും സത്യം പറയണം. ഇങ്ങനെയല്ല പരമാത്മാവ് എല്ലാം അറിയുന്നു. ബാബ പറയുന്നു പഠിച്ചാല് ഉയര്ന്ന പദവി നേടാം. ഇല്ലായെങ്കില് നരകത്തില് പോകും. ഞാന് ഇരുന്ന് നോക്കുന്നൊന്നുമില്ല നിങ്ങള് എന്തെല്ലാം പാപങ്ങള് ചെയ്യുന്നുവെന്ന്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില് തനിക്കു വേണ്ടിയാണ്. തന്റെ തന്നെയാണ് പദവി ഭ്രഷ്ടമാക്കുന്നത്. പേരാണെങ്കിലോ പാപാത്മാവ്, പുണ്യാത്മാവെന്നും. ബാബ വന്ന് പുണ്യാത്മാവാക്കി മാറ്റുന്നു അതിനാല് ഒരു പാപവും ചെയ്യരുത്. കുട്ടികള്ക്ക് വേണ്ടിയാണെങ്കിലോ പാപത്തിന്റെ ശിക്ഷ നൂറ് മടങ്ങാണ്, വലിയ നഷ്ടമുണ്ടാകുന്നു. ഇങ്ങനെയുള്ള ചിന്ത വെക്കരുത് വരുന്നത് വരട്ടെ, കാണാം, ഇപ്പോള് ഇങ്ങനെ ചെയ്യാം. അങ്ങിനെയുള്ളവര് ഒന്നിനും കൊള്ളാത്തവരാണ്. ഈ പഴയ ലോകത്തെ തികച്ചും മറക്കണം. കണ്ടിട്ടും കാണരുത്. നമ്മള് അഭിനേതാക്കളാണ്, ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. 84 ജന്മം പൂര്ത്തിയാക്കി ഇപ്പോള് തിരിച്ച് പോകണം. എത്ര സേവനം ചെയ്യുന്നോ അത്രയും ഉയര്ന്ന പദവി ലഭിക്കും. ഇപ്പോള് പ്രദര്ശിനി, മേളയുടെ സേവനം ചെയ്യണം. ആരാണോ ഉര്ന്ന പദവി പ്രാപ്തമാക്കുന്ന പുരുഷാര്ത്ഥി കുട്ടികള് അവര്ക്ക് ചിന്ത നടന്നു കൊണ്ടിരിക്കും പോയി കേള്ക്കാം, പഠിക്കാം വിവിധ രീതിയിലൂടെ എങ്ങനെ മനസ്സിലാക്കി കൊടുക്കാമെന്ന്. അവര് ചക്രം കറക്കികൊണ്ടേയിരിക്കും. ഇന്നയാള് എങ്ങനെയാണ് മനസ്സിലാക്കി കൊടുക്കുന്നതെന്ന് കേട്ടുകൊണ്ടിരിക്കും. അങ്ങനെ കേട്ട് കേട്ട് ബുദ്ധിയുടെ പൂട്ട് തുറക്കും. അനേകര് എഴുതാറുണ്ട് പ്രദര്ശിനിയിലൂടെ ഞങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നുവെന്ന്. ബാബ ഒരുപാട് സഹായം നല്കുന്നു, പക്ഷെ ചിലര്ക്ക് മനസ്സിലാക്കാന് സാധിക്കുന്നില്ല. ഞങ്ങള് വളരെ നന്നായി മനസ്സിലാക്കി കൊടുത്തുവെന്ന് മനസ്സിലാക്കുകയാണ്. ചില സത്യമായ കുട്ടികള് മനസ്സിലാക്കുന്നു ഈ സഹായം മുഴുവന് ബാബയുടെയാണ്. പ്രദര്ശിനിയുടെ സേവനത്തിലൂടെ വളരെയധികം ഉന്നതിയുണ്ടാക്കാന് സാധിക്കുന്നു. നിങ്ങള് ജ്ഞാന സാഗരന്റെ കുട്ടികളാണ്. ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെ വളരെയധികം ശക്തി ലഭിക്കുന്നു. യോഗബലത്തിലൂടെ തന്നെയാണ് നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നത്. ഇത്രമാത്രം കേവലം ഇതേ ഓര്മ്മയുണ്ടായിരിക്കണം ഞങ്ങള് ബാബയില് നിന്ന് സമ്പത്ത് നേടണം ശ്രീമതത്തിലൂടെ നടക്കണം. അത്രമാത്രം ശ്രീമതത്തില് നടക്കുന്നതിലൂടെ തന്നെയാണ് സമ്പാദ്യം. ബാക്കി ഈ ലോകത്തില് ഒന്നും തന്നെ ഉപയോഗിക്കാന് കൊള്ളുന്ന വസ്തുക്കളില്ല. എല്ലാം നശിക്കണം. നിങ്ങള് ജ്ഞാന രത്നങ്ങളാണ്, ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റികൊണ്ടിരിക്കുകയാണ് സ്വര്ഗ്ഗവാസിയാകാന് യോഗ്യത നേടണമെങ്കില് നിങ്ങള്ക്ക് ഇവിടെ നിന്ന് തന്നെ ആകണം. യജ്ഞത്തില് എല്ല് എല്ല് സമര്പ്പിക്കണം. അവര്ക്ക് പിന്നീട് ഒരു ലോഭവും ഉണ്ടായിരിക്കുകയില്ല. ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത്, അവരില് നിന്ന് പിന്നെ മോശമായ പ്രവൃത്തി ഉണ്ടായികൊണ്ടിരിക്കും. ഇവിടെയാണെങ്കില് നിങ്ങള്ക്ക് സുഖദായിയായി മാറണം. ബാബ പറയുന്നു ഞാന് സുഖദായിയാക്കി മാറ്റാന് വന്നിരിക്കുകയാണ്. നിങ്ങളും സുഖദായിയായി മാറൂ. അവരുടെ മുഖത്ത് നിന്ന് സദാ ജ്ഞാന രത്നങ്ങള് വരും. ആസൂരീയമായ ഒരു കാര്യവും വരികയില്ല. കള്ളം പറയുന്നതിനേക്കാള് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. വളരെ മധുരമായി മാറണം. മാതാ-പിതാവിന്റെ ഷോ ചെയ്യണം. ബാബയെക്കുറിച്ച് തന്നെയാണ് എഴുതിയിരിക്കുന്നത് സത്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഒരു പദവിയും ലഭിക്കുകയില്ല….. അല്പമെങ്കിലും കോപം, അവഗുണം മുതലായവ ഉണ്ടാവരുത്. എന്തെങ്കിലും ചെറിയ വസ്തു ലഭിച്ചില്ലെങ്കില് പെട്ടെന്ന് ദേഷ്യപ്പെടുന്ന അനേകരുണ്ട്. പക്ഷെ കുട്ടികള്ക്ക് പരീക്ഷയാണെന്ന് മനസ്സിലാക്കി ശാന്തമായിരിക്കണം. മുമ്പ് വലിയ വലിയ ഋഷി-മുനിമാര് പറയുമായിരുന്നു ഞങ്ങള്ക്ക് ഈശ്വരനെ അറിയില്ല. ഇപ്പോള് അഥവാ ഈ ആളുകള് (സന്യാസി തുടങ്ങിയവര്) ഇങ്ങനെ പറഞ്ഞാല് ആരും അവരെ അംഗീകരിക്കുകയില്ല. മനസ്സിലാക്കും ഇവര്ക്ക് സ്വയം തന്നെ ഈശ്വരനെ അറിയുകയില്ല അവര് നമുക്കെങ്ങനെ വഴി പറഞ്ഞു തരും. ഇക്കാലത്ത് പരസ്പരം ഒരുപാട് ഗുരുവായി മാറിയിരിക്കുകയാണ്. ഹിന്ദു സ്ത്രീകളുടെ പതി ഗുരുവുമാണ്, ഈശ്വരനുമാണ്. ഗുരുവാണെങ്കില് സദ്ഗതി നല്കും അല്ലാതെ പതിതമാക്കുകയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ഏതെല്ലാം സജനിമാരുണ്ടോ, അവരുടെ ഗുരു അഥവാ സാജന് ഒന്ന് മാത്രമാണ്. മാതാ-പിതാ, ബാപ്ദാദ എല്ലാം അവരാണ്. ഈ ആളുകള് പിന്നെ പതിക്ക് വേണ്ടി ഈ വാക്ക് പറയുന്നു. ഇപ്പോള് ഇവിടെയാണെങ്കില് ആ കാര്യമില്ല. ഇവിടെയാണെങ്കില് നിങ്ങള് ആത്മാക്കളെ പരംപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ആത്മാവ് ഇത്രയും ചെറുതാണ് അതില് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിരിക്കുന്നു. പരമാത്മാവും ചെറിയ നക്ഷത്രമാണ്, അവരിലും മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നു. മനുഷ്യര് മനസ്സിലാക്കുന്നു പരമാത്മാവ് സര്വ്വ ശക്തിവാനാണ്. എല്ലാം ചെയ്യാന് സാധിക്കുന്നു. പരംപിതാ പരമാത്മാവ് പറയുന്നു ഇങ്ങനെയൊരു കാര്യവുമില്ല. ഡ്രാമയനുസരിച്ച് എന്റെയും പാര്ട്ടുണ്ട്.

ബാബ മനസ്സിലാക്കി തരുകയാണ് – നിങ്ങള് എല്ലാ ആത്മാക്കളും പരസ്പരം സഹോദര- സഹോദരന്മാരാണ്. ആത്മാവ് തന്റെ സഹോദരന്റെ ശരീരത്തിന്റെ വധം എങ്ങനെ ചെയ്യും! നമ്മള് എല്ലാ ആത്മാക്കള്ക്കും ബാബയില് നിന്ന് സമ്പത്ത് നേടണം. പുരുഷനാകട്ടെ, സ്ത്രീയാകട്ടെ. ഈ ദേഹാഭിമാനവും ഉപേക്ഷിക്കണം. ശിവബാബ എത്ര മധുരമാണ്. നമ്മളും ശിവബാബയുടെ കുട്ടികളാണ്, സഹോദര-സഹോദരന്മാരാണ് അതിനാല് നമ്മള് ഒരിക്കലും പരസ്പരം വഴക്കടിക്കരുത്. ദേഹീ അഭിമാനിയായിരിക്കുകയാണെങ്കില് ഒരിക്കലും വഴക്കടിക്കുകയില്ല. ബാബ എന്ത് പറയും! ബാബ ഇത്രയും മധുരമാണ് കുട്ടികള് വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ഈ സമയം മനുഷ്യരില് ആത്മാവിന്റെ ജ്ഞാനം പോലുമില്ല. നമ്മള് ആത്മാക്കള് പരമാത്മാവിന്റെ സന്താനങ്ങളാണ് പിന്നെന്തിന് വഴക്കടിക്കണം? മനുഷ്യരാണെങ്കില് പറയാന് വേണ്ടി മാത്രം പറയുന്നു. നിങ്ങളാണെങ്കില് പ്രാക്ടിക്കലാണ്. ബാബ പറയുന്നു- ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. നമ്മള് ആത്മാവാണ്, ഇപ്പോള് തിരിച്ച് പോകണം, ഇത് പറഞ്ഞുകൊണ്ടിരിക്കണം. പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ബാബയെ പോലെ തീര്ച്ചയായും മധുരവും സ്നേഹിയുമായി മാറണം, അപ്പോള് ബാബ പറയും സത്പുത്രനാണ്. എത്ര സ്നേഹിയായി മാറി. ബാബ വളരെ നിരഹങ്കാരിയാണ്. പറയുന്നു ഞാന് നിങ്ങളുടെ അച്ഛന്, ടീച്ചര്, ഗുരു എല്ലാമാണ്. അരകല്പമായി നിങ്ങളെന്നെ ഓര്മ്മിച്ചു വരികയാണ് ബാബാ വരൂ എന്ന്. ഡ്രാമയില് എന്റെയും പാര്ട്ടുണ്ട്. ആദ്യം ഈ ഘടികാരം മുതലായവ ഉണ്ടായിരുന്നില്ല, മണലുപയോഗിച്ച് സമയം നോക്കുമായിരുന്നു. ഈ സയന്സിലൂടെ എന്തെല്ലാം ഉണ്ടായികൊണ്ടിരിക്കുന്നുവോ, ഇത് നിങ്ങള്ക്ക് വേണ്ടിയാണ്. ഈ സയന്സ്കാര് ആരും ജ്ഞാനം എടുക്കുന്നില്ല. അവര്ക്ക് പ്രജയില് തന്നെ വരണം. കൊട്ടാരം മുതലായവ ഉണ്ടാക്കുന്നവരാണെങ്കില് പ്രജയില് തന്നെ വരണമല്ലോ! രാജാവും റാണിയും ആജ്ഞ നല്കുന്നവരാണ്. അതിനാല് ഇവര്ക്കാര്ക്കും മറഞ്ഞിരിക്കാനാവുകയില്ല, ഇവര് വളരെ സമര്ത്ഥരായിരിക്കും. ബാക്കി ചന്ദ്രന് മുതലായവയില് പോവുക – ഇതെല്ലാം അതിയുടെ അടയാളമാണ്. സയന്സും ദുഃഖം തരുന്നവരായി മാറിയിരിക്കുകയാണ്. അവിടെ സുഖത്തിന്റെ വസ്തുക്കളുണ്ടാവുന്നു. ബാക്കി ഇതെല്ലാം കുറച്ച് സമയത്തേക്ക് വേണ്ടിയാണ്. വളരെ കൂടുതലായിപ്പോകുന്നു അതിനാല് വിനാശമുണ്ടാകുന്നു. ബാക്കി നിങ്ങള് സുഖം അനുഭവിക്കും. മമ്മാ, ബാബ എന്ന് പറയുകയാണെങ്കില് ഫോളോ ചെയ്യണം. നിങ്ങളുടെ മുഖത്ത് നിന്ന് സദാ രത്നങ്ങള് പുറത്ത് വരണം. പറയുന്നു കല്ലുകള് ഗീതം പാടി. നിങ്ങളാദ്യം കല്ല് ബുദ്ധിയായിരുന്നു. ബാബ വന്ന് നിങ്ങളെ കല്ല് ബുദ്ധിയില് നിന്ന് പവിഴ ബുദ്ധിയാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള് ഗീതയുടെ പാട്ട് പാടികൊണ്ടിരിക്കുകയാണ്. ബാക്കി ആ കല്ലൊന്നും പാട്ട് പാടില്ല. ഗീതയെ തന്നെയാണ് പാട്ടെന്ന് പറയുന്നത്. നിങ്ങള്ക്കിപ്പോള് പരംപിതാ പരമാത്മാവിന്റെ ജീവചരിത്രം അറിയാം. അവരാണെങ്കില് അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. രത്നങ്ങള്ക്ക് പകരം കല്ല് തന്നെ ഇടുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് നമ്പര്വൈസ് രത്നമാണ്. ചിലരുടെ മുഖത്ത് നിന്ന് വജ്രം, മുത്ത് വരുന്നു അതുകൊണ്ട് നിങ്ങളുടെ പേര് നീലാംബരി, മരതകം എന്നെല്ലാം ഇട്ടിരിക്കുകയാണ്. നിങ്ങള് കല്ലില് നിന്ന് രത്നം അഥവാ പവിഴമായി മാറികൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങളുടെ ജോലിയാണ് ആരെല്ലാം വരുന്നുണ്ടോ അവര്ക്ക് മനസ്സിലാക്കി കൊടുക്കുക. പരംപിതാ പരമാത്മാവുമായി നിങ്ങള്ക്കെന്താണ് സംബന്ധം! ഏതുവരെ ഈ കാര്യത്തിന്റെ കൃത്യമായ ഉത്തരം എഴുതി തരുന്നില്ലയോ അതുവരെ ബാബയെ ലഭിക്കുകയില്ല. ആദ്യം ബാബയെ അറിയൂ അപ്പോള് മനസ്സിലാക്കും ബി.കെ. ആരുടെ പേരകുട്ടികളാണ്. ലക്ഷ്യം വളരെ ഉയര്ന്നതാണ്. 21 ജന്മങ്ങളുടെ ചക്രവര്ത്തി പദവി നിര്ദ്ധനരിലും നിര്ദ്ധനര്ക്കേ നേടാന് സാധിക്കൂ. വിശ്വത്തിന്റെ അധികാരിയായി മാറുക എന്താ ചെറിയ കാര്യമാണോ? കേവലം ശ്രീമതത്തിലൂടെ നടക്കണം. സ്വയം ഭഗവാന് അര്പ്പണമാവുകയാണ് – കുട്ടികളുടെ മേല്. 21 ജന്മങ്ങളുടെ അര്പ്പണം ചെയ്യുകയാണ്. പറയുന്നു വിശ്വത്തിന്റെ അധികാരിയായി ഭവിക്കൂ. തീര്ച്ചയായും കുട്ടികളുടെ മുഖത്ത് നിന്ന് രത്നങ്ങള് തന്നെ വരണം അപ്പോള് ഭാവിയില് പൂജനീയ ദേവതയായി മാറുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മധുരമായി മാറി, മാതാ-പിതാവിന്റെ ഷോ ചെയ്യണം. അല്പമെങ്കിലും ക്രോധമുണ്ടെങ്കില് അതിനെ പുറത്ത് കളയണം. ബാബയെ പോലെ മധുരവും സ്നേഹിയുമായി മാറണം.

2) ശ്രീമതമില്ലാതെ ഒരു കാര്യവും ചെയ്യരുത്. ശ്രീമതത്തില് തന്നെയാണ് സത്യമായ സമ്പാദ്യം.

വരദാനം :-

ത്രികാലദര്ശികളായ കുട്ടികള് ഓരോ കര്മ്മത്തിന്റെയും പരിണാമത്തെ അറിഞ്ഞ് ശേഷം കര്മ്മം ചെയ്യുന്നു. അവര് ഒരിക്കലും ഇങ്ങനെ പറയില്ല സംഭവിക്കാന് ആഗ്രഹിച്ചിരുന്നില്ല, എന്നാല് സംഭവിച്ചു പോയി, പറയാന് പാടില്ലായിരുന്നു, എന്നാല് പറഞ്ഞു പോയി. ഇതില് നിന്ന് വ്യക്തമാകുന്നത് കര്മ്മത്തിന്റെ പരിണാമത്തെ അറിയാതെ നിഷ്കളങ്കമായി കര്മ്മം ചെയ്യുന്നു എന്നാണ്. നിഷ്കളങ്കമാകുന്നത് നല്ലതാണ് എന്നാല് ഹൃദയം കൊണ്ട് നിഷ്കളങ്കരാകൂ, കാര്യങ്ങളിലും കര്മ്മങ്ങളിലും നിഷ്കളങ്കരാകരുത്. അതില് ത്രികാലദര്ശിയായി ഓരോ കാര്യവും കേള്ക്കൂ, പറയൂ അപ്പോള് പറയും സെയിന്റ് അര്ത്ഥം മഹാന് ആത്മാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top