26 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ഇപ്പോള് പരിധിയില്ലാത്ത രാത്രി പൂര്ത്തിയായിക്കൊണ്ടിരിയ്ക്കുകയാണ്, പകല് വരികയാണ്, തിരിച്ച് വീട്ടിലേയ്ക്ക് പോകണം, അതിനാല് ഇപ്പോള് വാതിലുകള് തോറും അലയുന്നതു നിര്ത്തൂ.
ചോദ്യം: -
ഏത് അഭ്യാസത്തിന്റെ ആധാരത്തിലാണ് നിങ്ങള് കുട്ടികള്ക്ക് സേവനം വളരെ നല്ല രീതിയില് ചെയ്യാന് സാധിയ്ക്കുന്നത്?
ഉത്തരം:-
കുറഞ്ഞത് 8 മണിയ്ക്കൂറെങ്കിലും ഓര്മ്മയിലിരിയ്ക്കുന്നതിന്റെ അഭ്യാസമുണ്ടെങ്കില് സേവനം വളരെ നല്ല രീതിയില് ചെയ്യാന് സാധിയ്ക്കും. എന്തുകൊണ്ടെന്നാല് ഓര്മ്മയിലൂടെ തന്നെയാണ് മുഴുവന് വിശ്വത്തിലും പവിത്രതയുടെയും ശാന്തിയുടെയും തരംഗങ്ങള് പരക്കുന്നത്. ഓര്മ്മയിലൂടെ തന്നെ വികര്മ്മവും വിനാശമാകും, പദവിയും ഉയര്ന്നത് ലഭിയ്ക്കും. അതിനാല് ഈ ആത്മീയ യാത്രയില് ഒരിയ്ക്കലും ക്ഷീണിയ്ക്കരുത്. ഭൗതീക ബോധത്തെ ഉപേക്ഷിച്ച് ദേഹി അഭിമാനിയായി മാറുന്നതിനുള്ള നിരന്തര അഭ്യാസം ചെയ്തുകൊണ്ടിരിയ്ക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിയ്ക്കരുത്..
ഓം ശാന്തി. കുട്ടികള് ശ്രദ്ധയോടെ കേട്ടു. ബാബ കുട്ടികള്ക്ക് ജാഗ്രത നല്കി രാത്രിയിലെ യാത്രക്കാരാ. എന്തുകൊണ്ടെന്നാല് ഇപ്പോള് നിങ്ങളുടെ പകല് വന്നുകൊണ്ടിരിയ്ക്കുകയാണ്. ഇത് പരിധിയില്ലാത്ത രാത്രിയും പകലുമാണ്. പരിധിയില്ലാത്ത രാത്രി പൂര്ത്തിയാകുന്നു. പരിധിയില്ലാത്ത പകല് സ്ഥാപിച്ചു കൊണ്ടിരിയ്ക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് (ആത്മാക്കള്ക്ക്) തന്റെ വീട്ടിലേയ്ക്ക് തിരിച്ചു പോകണം. ഇതിനു വേണ്ടി നിങ്ങള് അരകല്പം ഭക്തി ചെയ്തു. എന്നാല് നിങ്ങള്ക്ക് ബാബയെ കണ്ടെത്താന് സാധിച്ചില്ല. എന്തുകൊണ്ടെന്നാല് പേരും രൂപവും മാറ്റിയിരുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ പകലില് അഥവാ കലിയുഗത്തില് നിന്ന് സത്യയുഗത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി പറഞ്ഞു തന്നുകൊണ്ടിരിയ്ക്കുകയാണ്. ബാബ മനസ്സിലാക്കി തന്നു വികാരത്തിലൂടെ ജനിയ്ക്കുന്നവരെയാണ് ഭ്രഷ്ഠാചാരി എന്നു പറയുന്നത്. ഭാരതവാസി ഭഗവാനെ തന്നെ മറന്നു കഴിഞ്ഞു. ഗീതയുടെ ഭഗവാന് നിരാകാരന്റെ പേരു മാറ്റി കൃഷ്ണന്റെ പേര് നല്കി. ഈ വലിയതിലും വലിയ തെറ്റു കാരണം അര കല്പം ദുഃഖം അനുഭവിയ്ക്കണം. ദുഃഖം അനുഭവിയ്ക്കുന്നതിന് ഈ തെറ്റ് നിമിത്തമായി മാറി. ഇതും ഡ്രാമയുടെ പാര്ട്ടില് അടങ്ങിയിട്ടുള്ളതാണ്. ഭക്തി മാര്ഗ്ഗത്തില് അലഞ്ഞുകൊണ്ടിരിയ്ക്കുന്നു. അഥവാ ബാബയെ അറിഞ്ഞുവെങ്കില് അലയേണ്ട ആവശ്യമില്ല. നിങ്ങള്ക്കിപ്പോള് ബാബയെ അറിയാം. ശ്രീകൃഷ്ണന് അഥവാ ഇതേ രൂപത്തില് വരികയാണെങ്കില് തിരിച്ചറിയാന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എല്ലാവരും പെട്ടെന്നു തന്നെ തിരിച്ചറിയും. ഇതാണെങ്കില് ഇത്രയും ഗുപ്തമാണ് നിങ്ങള് കുട്ടികളും മറക്കുന്നു. കൃഷ്ണനാണെങ്കില് ആരും മറക്കില്ല. മുഴുവന് ലോകവും ക്ഷണത്തില് തിരിച്ചറിയും. മനസ്സിലാക്കും ശ്രീകൃഷ്ണന് നമ്മളെ സ്വര്ഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും, എന്തുകൊണ്ടെന്നാല് ശ്രീകൃഷ്ണന് സ്വര്ഗ്ഗത്തിന്റെ അധികാരിയാണ്. ആരും ഉപേക്ഷിയ്ക്കില്ല എന്നാല് മനസ്സിലാക്കി കൊടുക്കുന്നതിന് യുക്തി വേണം. അഥവാ മനസ്സിലാക്കി കൊടുക്കുന്നതിനുള്ള യുക്തി അറിയില്ലെങ്കില് എവിടെയെങ്കിലും ഡിസര്വ്വീസ് ആകുന്നു, എന്തുകൊണ്ടെന്നാല് സ്വയം തന്നെ നല്ല രീതിയില് മനസ്സിലാക്കുന്നില്ല. ഈ സമയം എല്ലാവരും പതിതമാണ്. പതിതപാവന സീതാറാം എന്ന് പാടുന്നുണ്ട് എന്നാല് പാവനമാക്കുന്നത് ആരാണ് ഇത് ആരും അറിയുന്നില്ല. ഗീതയുടെ ഭഗവാന് ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കുന്നു. രാമന്റെ ഒരു ശാസ്ത്രവുമില്ല. രാമായണം രാമചന്ദ്രന്റെ ശാസ്ത്രമല്ല. ക്ഷത്രിയ ധര്മ്മം രാമന് സ്ഥാപിച്ചിട്ടില്ല. ബ്രാഹ്മണ, ദേവത, ക്ഷത്രിയ ധര്മ്മം ഒരുമിച്ച് ഒരു ബാബയാണ് സ്ഥാപിയ്ക്കുന്നത്. നിങ്ങളിലും കുറച്ചു പേര്ക്കേ ഈ കാര്യം മനസ്സിലാക്കാന് സാധിയ്ക്കുന്നുള്ളൂ. രാജാവും റാണിയും ഒന്നാണ് ഉണ്ടാകുന്നത്, ബാക്കി പ്രജകളും ദാസ ദാസികളും അനേകമുണ്ടാകുന്നു. മുമ്പ് രാജാക്കന്മാരുടെ അടുത്ത് അനേകം ദാസ ദാസികളുണ്ടായിരുന്നു, ചിലര് രസിപ്പിയ്ക്കുന്നതിനു വേണ്ടി, ചിലര് ഡാന്സ് ചെയ്യുന്നതിനു വേണ്ടി. ഡാന്സിന്റെ ലഹരിയും വളരെ ഉണ്ടായിരുന്നു. ബാക്കി രാജാവും റാണിയും വളരെ കുറച്ചു മാത്രമേ ഉണ്ടാകുന്നുള്ളൂ ആരാണോ നല്ല രീതിയില് മനസ്സിലാക്കുന്നതും മനസ്സിലാക്കികൊടുക്കാന് സാധിക്കുന്നതും. ആര്ക്കൊക്കെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കുമെന്ന് പ്രദര്ശിനിയുടെ സേവനത്തിലൂടെ അറിയാന് സാധിയ്ക്കും. ആദ്യമാദ്യം ഇത് മനസ്സിലാക്കികൊടുക്കണം ഭഗവാനെ അറിയാത്തതു കാരണം സര്വ്വവ്യാപി എന്നു പറയുന്നു. രണ്ടാമത് കൃഷ്ണനെ ഭഗവാനെന്ന് പറയുന്നതിലൂടെ സ്വര്ഗ്ഗത്തിന്റെ രചയിതാവായ ശിവബാബയുടെ പേര് അപ്രത്യക്ഷമായി. നിരാകാരനായ ബാബ തന്നെയാണ് സര്വ്വരുടെയും രചയിതാവ്. രാജയോഗം പഠിയ്ക്കുന്ന ആ ഒരേ ഒരു ബാബയെ തന്നെ ഓര്മ്മിയ്ക്കണം. എന്നാല്ഗീതയില് ആര് കൃഷ്ണഭഗവാനെന്ന് എഴുതിയോ ഈ കാരണം കൊണ്ട് തന്നെ കൈയില് ഗീതയെടുത്ത് തെറ്റായ ശപഥം എടുക്കുന്നു. ഇപ്പോള് പറയു ശ്രീകൃഷ്ണന് ആണോ ഹാജര്… ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അതിരാവിലെ എഴുന്നേറ്റ് മനസ്സിലാക്കികൊടുക്കുന്നതിനുള്ള അഭ്യാസം ചെയ്യണം. (രാജാ ജനകന്റെ ഉദാഹരണം) പറയുന്നു അഷ്ടാവക്രന് ജനകന് ജ്ഞാനം നല്കി. എന്നാല് അത് ഏതെങ്കിലും ബ്രഹ്മജ്ഞാനമല്ല. ഇതാണ് ബ്രഹ്മാജ്ഞാനം. ബ്രഹ്മാകുമാരികള് ഈ ജ്ഞാനം നല്കിക്കൊണ്ടിരിയ്ക്കുന്നു. ബ്രഹ്മകുമാരികളല്ല. ലോകത്തിലുള്ളവര് ബ്രഹ്മത്തെ ഈശ്വരനെന്ന് മനസ്സിലാക്കുന്നു എന്നാല് അല്ല. ഈശ്വരന് അച്ഛനാണ്. അച്ഛന്റെ പേരു തന്നെയാണ് ശിവന്. ബ്രഹ്മം തത്വമാണ്. ഈ കാര്യങ്ങളൊന്നും തുച്ഛ ബൂദ്ധികള്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. നമ്പറനുസരിച്ച് ദാസ ദാസിമാരും ഉണ്ടാകുന്നു. അഥവാ ആര്ക്കെങ്കിലും നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നില്ലെങ്കില് മനസ്സിലാക്കണം നമ്മുടെ പാര്ട്ട് പിറകിലാണ്. അതിനാല് വീണ്ടും പുരുഷാര്ത്ഥം ചെയ്യണം. മുഴുവന് ലോകവും എന്ത് പഠിപ്പിക്കുന്നുണ്ടോ അത് ദേഹ അഭിമാനത്തോടെയാണ് പഠിപ്പിയ്ക്കുന്നത്. ദേഹി അഭിമാനം കൂടാതെ നിങ്ങള് ബ്രാഹ്മണര്ക്ക് ഒന്നുമില്ല. നിങ്ങളിലും നമ്പര് അനുസരിച്ചാണ് ആത്മ അഭിമാനിയാകുന്നത്, നമ്മള് ആത്മാക്കളെ കേള്പ്പിയ്ക്കുകയാണ്. ആത്മാവ് ഈ അവയവങ്ങളിലൂടെ പറയുന്നു. ആത്മാവ് പറയുന്നു. എനിയ്ക്ക് കേള്ക്കാന് സാധിയ്ക്കുന്നില്ല, എന്റെ അവയവം കേടാണ്. അതിനാല് ദേഹി അഭിമാനിയായി മാറുന്നതില് പരിശ്രമമുണ്ട്. സത്യയുഗത്തില് ദേഹി അഭിമാനിയായി ജീവിയ്ക്കുന്നു. ബാക്കി പരമാത്മാവിന്റെ ജ്ഞാനമില്ല. ബാബ പറയുന്നു എന്നെ അവിടെ ആരും സ്മരിയ്ക്കുന്നില്ല, അവിടെ ആവശ്യം തന്നെയില്ല. സ്മരണ അല്ലെങ്കില് ഓര്മ്മ ഒന്നിന്റെ തന്നെ കാര്യമാണ്. മനുഷ്യര് മാല കൈകളിലെടുക്കുന്നു, വായിലൂടെ രാമ രാമ എന്ന് പറയുന്നു. ഇവിടെ രാമനെന്ന അക്ഷരം പറയുന്നതും തെറ്റാകുന്നു, ശിവബാബയെന്നാണ് യഥാര്ത്ഥ അക്ഷരം. എന്നാല് ശിവ ശിവ എന്നും പറയുന്നില്ല. ബാബയെ ഓര്മ്മിയ്ക്കുന്നതിനുവേണ്ടി പേരൊന്നും വേണ്ട. ബാബയെ ഓര്മ്മിയ്ക്കണം – ഇതാണ് യാത്ര. പരിധിയുള്ള യാത്രയ്ക്കു പോകുമ്പോഴും ഓര്മ്മിയ്ക്കുന്നു ഞങ്ങള് അമര്നാഥിലേയ്ക്ക് പോകുന്നു. അവര് പേര് വയ്ക്കുന്നു. നിങ്ങള്ക്കൊന്നും ജപിയ്ക്കേണ്ട. നിങ്ങളറിഞ്ഞു നാടകം പൂര്ത്തിയാവുകയാണ്. നമ്മള് 84 ജന്മം പൂര്ത്തിയാക്കി. ഈ പഴയ വസ്ത്രം ഉപേക്ഷിയ്ക്കണം. പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് പതീതമാകുക തന്നെ വേണം. ബാബ പറയുന്നു ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ തായ്ത്തടി ക്ഷയിച്ചു. ബാക്കി കൊമ്പുകളും ശാഖകളും നിലനില്ക്കുന്നു. ഇതും തമോപ്രധാനമായിക്കഴിഞ്ഞു, വൃക്ഷത്തിന്റെ ആയുസ്സ് ഇപ്പോള് പൂര്ത്തിയാകുന്നു. വീണ്ടും നാടകം ആവര്ത്തിയ്ക്കും. ഓരോരുത്തരും അവരവരുടെ പാര്ട്ട് അഭിനയിയ്ക്കും. വേറെ ലോകമൊന്നുമില്ല. അഥവാ ഉണ്ടായിരുന്നുവെങ്കില് നമ്മള് എന്തിന് പഠിയ്ക്കണം. പറയുന്നു ബാബാ വീണ്ടും വന്ന് രാജയോഗം പഠിപ്പിയ്ക്കൂ, ഗീതാജ്ഞാനം കേള്പ്പിയ്ക്കൂ, പാവനമാക്കൂ. എന്നാല് നമ്മളെങ്ങനെ പതീതമായി മാറി. ഇത് ആര്ക്കുമറിയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള്തന്നെയായിരുന്നു പാവനമായിരുന്നത്. വീണ്ടും ചരിത്രം ആവര്ത്തിയ്ക്കും.
ഇപ്പോള് ബാബ പറയുന്നു തിരിച്ചു വീട്ടിലേയ്ക്ക് പോകണം. വീട്ടിലാണെങ്കില് ബാബയുമുണ്ട്. പറയുന്നു പരംധാമത്തില് വസച്ചിരുന്നു, പിന്നീട് മറന്നു പോകുന്നു. ആത്മാക്കളും ബ്രഹ്മാണ്ഢത്തില് വസിയ്ക്കുന്നു. ഇത് മനുഷ്യര് വസിയ്ക്കുന്ന സൃഷ്ടിയാണ്. ബഹ്മാണ്ഢത്തില് ആത്മാക്കള് വസിയ്ക്കുന്നു. പിന്നീട് പാര്ട്ട് അഭിനയിക്കാന് ഇവിടെ വരുന്നു. മുകളില് ആകാശ തത്വമാണ്. ഭൂമിയിലാണ് എല്ലാവരുടെയും കാല്. ബാക്കി ശരീരമെവിടെയാണ്, അതാണെങ്കില് ആകാശ തത്വത്തില്തന്നെയാണ്. അവിടെ ആത്മാക്കളാകുന്ന നക്ഷത്രങ്ങള് വസിയ്ക്കുന്നു. സയന്സുകാര് റോക്കറ്റില് പോകുന്നു. ചക്രമുപയോഗിച്ച് പിന്നീട് പുറത്തേയ്ക്ക് പോകുന്നു. എഴുതുന്നുണ്ട്, വീഴുന്നതിന്റെ പേടിയില്ല, മനുഷ്യന് ആകാശ തത്വത്തില് നില്ക്കാന് മാത്രം ആകര്ഷണമുണ്ട്. അങ്ങനെയെങ്കില് ഇത്രയും ചെറിയ ആത്മാവിന് ആകാശ തത്വത്തില് എന്തുകൊണ്ട് നില്ക്കാന് സാധിയ്ക്കില്ല. വസിയ്ക്കുന്ന സ്ഥാനം അവിടെ തന്നെയാണ്, ഈ സൂര്യ, ചന്ദ്ര, നക്ഷത്രങ്ങള് വളരെ വലുതാണ്. ഇത് എങ്ങനെ നില്ക്കുന്നു. ഏതെങ്കിലും കയറൊന്നുമില്ല. ഈ മുഴുവന് ഡ്രാമയും ഉണ്ടാക്കപ്പെട്ടതാണ്. നമ്മള് 84 ന്റ ചക്രത്തിലേക്ക് വരുന്നു. ഇത് വൃക്ഷമാണ്, എത്ര വലിയ ശാഖകളും ഉപശാഖകളുമാണ്. ബാക്കി ചെറിയ ചെറിയവ കാണാന് സാധിയ്ക്കില്ല. ബാബ മനസ്സിലാക്കി തരുന്നു ആര് അവസാനം അവസാനം വരുന്നുവോ അവര് തീര്ച്ചയായും കുറച്ചു ജന്മങ്ങളെടുക്കും. ബാക്കി ഓരോന്നിന്റെ കണക്ക് പറയില്ല. നിങ്ങള്ക്കറിയാം ബ്രഹ്മാവിലൂടെ ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിയ്ക്കുന്നു. ആരിലൂടെ സ്ഥാപിയ്ക്കുന്നുവോ അവരിലൂടെ തന്നെ പിന്നീട് പാലന ചെയ്യുന്നു. ബ്രഹ്മാ, വിഷ്ണു, ശങ്കര് മൂന്നു ദേവതകളും വേറെ വേറെയാണ്. ബാക്കി ഇങ്ങനെയല്ല ബ്രഹ്മാവിന് 3 മുഖമുണ്ട്. ഇങ്ങനെയുണ്ടാകാന് സാധിയ്ക്കില്ല. ബാബ പറയുന്നു കുട്ടികളേ നിങ്ങള് തികച്ചും വിവേകശൂന്യരായി മാറി. ബാബ വന്ന് വിവേകശാലിയാക്കുന്നു. ഇപ്പോള് നിങ്ങള് സീതമാരെല്ലാം രാവണന്റെ തടവറയിലാണ്. നിങ്ങള് തന്നെയായിരുന്നു വാനരന്മാരായിരുന്നത്, നിങ്ങളുടെ സേനയെയാണ് എടുത്തത്. നിങ്ങളെത്തന്നെയാണ് ക്ഷേത്രത്തിലിരിയ്ക്കാന് യോഗ്യരാക്കി മാറ്റിയത്. ഇപ്പോള് രാജധാനി സ്ഥാപിച്ചുകൊണ്ടിരിയ്ക്കുകയാണ്, എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നുവോ അത്രയും ഉയര്ന്ന പദവി ലഭിയ്ക്കും. നിങ്ങള്ക്കറിയാം നമ്മുടെ മമ്മ ബാബ നമ്പര് വണില് പോകുന്നുണ്ട്. സ്ഥൂല വതനത്തില് നിങ്ങളുടെ സമീപത്തിരിയ്ക്കുന്നു. സുക്ഷ്മ വതനത്തിലും നിങ്ങളുടെ ഒപ്പം ഉണ്ടാകും, പിന്നീട് വൈകുണ്ഢത്തിലും ഉണ്ടാകും. ആദ്യം വളരെയധികം പേര്ക്ക് സാക്ഷാത്കാരം ചെയ്യിപ്പിച്ചിരുന്നു, പിന്നീട് ആരും കൃഷ്ണനായി മാറിയില്ല. ബാലലീലകളെല്ലാം പുരുഷാര്ഥം ചെയ്യിക്കുന്നതിനുവേണ്ടി കാണിച്ചിരുന്നു. പുരുഷാര്ഥം ചെയ്യാതെ മഹാരാജാവും മഹാറാണിയുമായി മാറില്ല. ആരാണോ നിശ്ചയ ബുദ്ധികള് അവര് മുഴുവനായും നിലനില്ക്കുന്നു. ബാബാ ഞങ്ങള് അങ്ങയെ ഒരിയ്ക്കലും ഉപേക്ഷിയ്ക്കില്ല. പലരും ഇങ്ങനെ പറഞ്ഞിട്ടും ഉപേക്ഷിയ്ക്കുന്നു. ആശ്ചര്യത്തോടെ കേള്ക്കുന്നു, പറയുന്നു, പിന്നീട് ഓടിപ്പോകുന്നു. പഴയ ചൊല്ലാണ്. ഇപ്പോഴും ഇത് നടന്നുകൊണ്ടിരിയ്ക്കുന്നു. പറയാറുണ്ട് കല്പം മുമ്പും ഇതേപ്പോലെ പോയിരുന്നു, ആരിലും വിശ്വാസമില്ല. ശ്വാസത്തില്പോലും വിശ്വാസമില്ല. ബാബയുടേതായി മാറി പിന്നീട് മരിയ്ക്കുന്നു. ഈശ്വരീയ ജന്മദിനം ആഘോഷിച്ചിട്ടും മരിയ്ക്കുന്നു അഥവാ കൈ ഉപേക്ഷിയ്ക്കുന്നു. ബാബാ ഇടയ്ക്കിടയ്ക്ക് പറയുന്നു നിങ്ങള് ഇങ്ങനെ മനസ്സിലാക്കൂ, ഇപ്പോള് തന്റെ മധുരമായ വീട്ടിലേയ്ക്ക് പോകണം അതിനാല് ബാബയെയും വീടിനെയും ഓര്മ്മിയ്ക്കണം. ഭക്തിമാര്ഗ്ഗത്തിലും അരകല്പം ഓര്മ്മിച്ചിരുന്നു. എന്നാല് തിരിച്ചു പോകാന് സാധിച്ചില്ല. എങ്ങനെ പോകാന് സാധിയ്ക്കുമെന്നുപോലും അറിയില്ലായിരുന്നു. നിങ്ങളിപ്പോള് പൂര്ണ്ണമായും യാത്രികരായി. ആരാണോ കൂടുതല് ഓര്മ്മിയ്ക്കുന്നത് അവരുടെ പാപം മുറിയുന്നു. യാത്രയിലും ശ്രദ്ധ വെയ്ക്കണം. അന്തിമത്തില് 8 മണിക്കൂര് ഈ സേവനം ചെയ്യുകയാണെങ്കില് വളരെ നല്ലത്. ഇതാണ് ശാന്തിയുടെയും പവിത്രതയുടെയും കിരണങ്ങള് പരത്തുക. ഓര്മ്മയിലൂടെ വികര്മ്മവും വിനാശമാകും പദവിയും ഉയര്ന്നത് ലഭിയ്ക്കും-അതിനാല് പറയാറുണ്ട് രാത്രിയിലെ യാത്രക്കാരാ ക്ഷീണിയ്ക്കരുത്….. കലിയുഗത്തിന്റെ അന്തിമം അര്ഥം ബ്രഹ്മാവിന്റെ രാത്രി പൂര്ത്തിയാകുന്നു. എല്ലാവര്ക്കും തീര്ച്ചയായും തിരിച്ച് പോകണം. ആത്മീയ വീടിനെ ഓര്മ്മിയ്ക്കണം. ഇപ്പോള് ആത്മാവിനെ അറിയണം. പരിധിയുള്ള ബോധം ഉപേക്ഷിച്ച് ദേഹി അഭിമാനിയായി മാറണം. ഇതാണ് ഓര്മ്മയുടെ യാത്ര. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉറച്ച നിശ്ചയ ബുദ്ധിയായി മാറി ദൃഢ സങ്കല്പം ചെയ്യണം ബാബയുടെ കൈ ഒരിക്കലും ഉപേക്ഷിയ്ക്കില്ല. ബാബയെയും വീടിനേയും ഇടയ്ക്കിടയ്ക്ക് ഓര്മ്മിയ്ക്കണം.
2) ദേഹി അഭിമാനിയായി മാറുന്നതിനുള്ള പരിശ്രമം ചെയ്യണം. 5 വികാരങ്ങളാകുന്ന രാവണന്റെ തടവറയില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ശ്രീമതത്തിലൂടെ നടക്കണം. ക്ഷേത്രത്തിലിരിയ്ക്കാന് യോഗ്യരാകുന്നതിനുള്ള പുരുഷാര്ഥം ചെയ്യണം.
വരദാനം:-
ആരാണോ ജ്ഞാന സ്വരൂപ യോഗീ തു ആത്മാക്കള് അവര് സദാ സര്വ്വ ശക്തികളുടെയും അനുഭൂതി ചെയ്ത് കൊണ്ട് വിജയിയാകുന്നു. ആരാണോ കേവലം സ്നേഹി അല്ലെങ്കില് ഭാവനാ സ്വരൂപരായിട്ടുള്ളത് അവരുടെ മനസ്സിലും മുഖത്തിലും സദാ ബാബാ-ബാബാ എന്നുണ്ട് അതുകൊണ്ട് സമയം പ്രതി സമയം സഹയോഗം പ്രപ്തമാകുന്നു. എന്നാല് സമാനമാകുന്നതില് ജ്ഞാനി-യോഗി ആത്മാക്കളാണ് സമീപത്തുള്ളത്, അതുകൊണ്ട് എത്രത്തോളം ഭാവനയുണ്ടോ അത്രത്തോളം ജ്ഞാന സ്വരൂപവുമാകണം. ജ്ഞാനയുക്ത ഭാവനയും സ്നേഹ സമ്പന്ന യോഗവും – ഇവ രണ്ടിന്റെയും സന്തുലനം പറക്കുന്ന കലയുടെ അനുഭവം ചെയ്യിപ്പിച്ച് ബാബയ്ക്ക് സമാനമാക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!