24 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
23 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ഏകാന്തതയിലിരുന്ന് പഠിക്കൂ എങ്കില് നല്ല രീതിയില് ധാരണ ഉണ്ടാകും, അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നതിന്റെ ശീലം വെക്കൂ
ചോദ്യം: -
സമ്പൂര്ണ്ണ വിജയമുണ്ടാകണമെങ്കില് ഏതൊരു ചിന്ത വരണം, ഏത് വരരുത്?
ഉത്തരം:-
സമ്പൂര്ണ്ണ വിജയിയാകുന്നതിന് വേണ്ടി സദാ ഇതേ ചിന്തയിലിരിക്കണം നമുക്ക് രാവും പകലും വളരെയധികം പ്രയത്നിച്ച് പഠിക്കണം. ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തിലിരിക്കാന് സാധിക്കുന്ന തരത്തില് തന്റെ അവസ്ഥ ഉയര്ന്നതാക്കണം. നിദ്രയെ ജയിക്കുന്നവരായി മാറണം. സന്തോഷത്തി ലിരിക്കണം. ബാക്കി ഈ ചിന്ത ഒരിക്കലും വരരുത് ഡ്രാമയില് അഥവാ ഭാഗ്യത്തില് എന്തുണ്ടോ അത് ലഭിക്കും. ഈ ചിന്ത അലസരാക്കി മാറ്റുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ നേടിയ ഞങ്ങള് ലോകം തന്നെ നേടി..
ഓം ശാന്തി. കുട്ടികള്ക്ക് ഗീതത്തിന്റെ അര്ത്ഥം മനസ്സിലായോ. പരിധിയില്ലാത്ത ബാബയില് നിന്ന് ഇപ്പോള് നമുക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള് ബാബയില് നിന്ന് വീണ്ടും വിശ്വത്തിന്റെ സ്വരാജ്യത്തിന്റെ സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്, വിശ്വത്തിന്റെ ഈ ചക്രവര്ത്തി പദവി നിങ്ങളില് നിന്ന് ആര്ക്കും തട്ടിയെടുക്കാന് കഴിയുകയില്ല. നിങ്ങള് മുഴുവന് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. അവിടെയാരും പരിധി വിട്ട് ഇരിക്കുകയില്ല. ഒരു ബാബയില് നിന്ന് നിങ്ങള് ഒരു രാജധാനി തന്നെയാണ് നേടുന്നത്. അവിടെ ഒരേയൊരു മഹാരാജാവും മഹാറാണിയുമാണ് രാജ്യം ഭരിക്കുന്നത്. ഒരു ബാബ പിന്നീട് ഒരു രാജധാനി, അവിടെ ഒരു ഭാഗം വെക്കലുമില്ല. നിങ്ങള്ക്കറിയാം ഭാരതത്തില് ഒരേയൊരു മഹാരാജാവും മഹാറാണിയുമായ ലക്ഷ്മീ നാരായണന്റെ രാജധാനിയായിരുന്നു, മുഴുവന് വിശ്വത്തിലും രാജ്യം ഭരിച്ചിരുന്നു. അതിനെ അദ്വൈത രാജധാനിയെന്ന് പറയുന്നു, ഏതാണോ നിങ്ങള് കുട്ടികളിലൂടെ ഒരേയൊരാള് സ്ഥാപിച്ചത്. പിന്നീട് നിങ്ങള് കുട്ടികള് തന്നെ വിശ്വത്തിന്റെ രാജ്യഭാഗ്യം അനുഭവിക്കും. നിങ്ങള്ക്കറിയാം ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും നമ്മള് ഈ രാജ്യഭാഗ്യം നേടുന്നു. പിന്നീട് പകുതി കല്പം പൂര്ത്തിയാകുമ്പോള് നമ്മള് ഈ രാജ്യഭാഗ്യം നഷ്ടപ്പെടുത്തുന്നു. പിന്നീട് ബാബ വന്ന് രാജ്യഭാഗ്യം പ്രാപ്തമാക്കി തരുന്നു. ഇത് ജയ പരാജയത്തിന്റെ കളിയാണ്. മായയോട് തോല്ക്കുന്നു, പിന്നീട് ശ്രീമതത്തിലൂടെ നിങ്ങള് രാവണന് മേല് വിജയം നേടുന്നു. നിങ്ങളിലും ചിലര് അനന്യ നിശ്ചയ ബുദ്ധിയാണ്, ആരാണോ സദാ സന്തോഷത്തിലിരിക്കുന്നത് നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു എന്ന്. ക്രിസ്ത്യന്സ് എത്ര തന്നെ ശക്തിശാലിയാണെങ്കിലും വിശ്വത്തിന്റെ അധികാരിയാവുക – ഇത് സാധ്യമല്ല. തുണ്ടു-തുണ്ടുകളില് രാജ്യമാണ്. ആദ്യമാദ്യം ഒരു ഭാരതം മാത്രമായിരുന്നു വിശ്വത്തിന്റെ അധികാരി. ദേവീ ദേവതകളുടെതല്ലാതെ വേറെ ഒരു ധര്മ്മവുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള വിശ്വത്തിന്റെ അധികാരിയാക്കുന്നത് തീര്ച്ചയായും വിശ്വത്തിന്റെ രചയിതാവ് തന്നെയാണ്. നോക്കൂ, ബാബ എങ്ങനെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്കും മനസ്സിലാക്കി കൊടുക്കാന് കഴിയണം. ഭാരതവാസി തീര്ച്ചയായും വിശ്വത്തിന്റെ അധികാരിയായിരുന്നു. വിശ്വത്തിന്റെ രചയിതാവില് നിന്ന് തന്നെയാണ് സമ്പത്ത് ലഭിച്ചിട്ടുണ്ടാവുക. പിന്നീട് എപ്പോഴാണോ രാജ്യഭാഗ്യം നഷ്ടപ്പെടുത്തുന്നത്, ദുഃഖിയാവുന്നത് അപ്പോള് ബാബയെ ഓര്മ്മിക്കുന്നു. ഭക്തിമാര്ഗ്ഗം തന്നെയാണ് ഭഗവാനെ ഓര്മ്മിക്കുന്നതിന്റെ മാര്ഗ്ഗം. എത്ര തരത്തിലാണ് ഭക്തി ദാന-പുണ്യം, ജപ-തപം മുതലായവ ചെയ്യുന്നത്. ഈ പഠിപ്പിലൂടെ നിങ്ങള്ക്ക് ഏത് രാജ്യഭാഗ്യമാണോ ലഭിക്കുന്നത് അത് പൂര്ത്തിയാകുന്നതിലൂടെ വീണ്ടും നിങ്ങള് ഭക്തരായി മാറുന്നു. ലക്ഷ്മീ നാരായണനെ ഭഗവാന് ഭഗവതിയെന്ന് പറയുന്നു എന്തു കൊണ്ടെന്നാല് ഭഗവാനില് നിന്നാണല്ലോ രാജ്യഭാഗ്യം നേടിയത്! പക്ഷെ ബാബ പറയുന്നു അവരെയും നിങ്ങള് ഭഗവാന് ഭഗവതിയെന്ന് പറയാന് കഴിയില്ല. ഇവര്ക്ക് ഈ രാജധാനി തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ രചയിതാവ് തന്നെയാണ് നല്കിയത് പക്ഷെ എങ്ങനെ നല്കി – ഇതാര്ക്കും അറിയുകയില്ല. നിങ്ങള് എല്ലാവരും ബാബയുടെ അഥവാ ഭഗവാന്റെ കുട്ടികളാണ്. ബാബയിപ്പോള് എല്ലാവര്ക്കുമൊന്നും രാജ്യഭാഗ്യം നല്കുന്നില്ല. ഇതും ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഭാരതവാസി തന്നെയാണ് വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. ഇപ്പോഴാണെങ്കില് പ്രജയുടെ മേല് പ്രജയുടെ രാജ്യമാണ്. സ്വയം സ്വയത്തെ പതിത ഭ്രഷ്ടാചാരിയെന്ന് അംഗീകരിക്കുന്നു. ഈ പതിത ലോകത്ത് നിന്ന് അക്കരെ കടക്കുന്നതിന് വേണ്ടി തോണിക്കാരനെ ഓര്മ്മിക്കുന്നു വന്ന് ഈ വേശ്യാലയത്തില് നിന്ന് ശിവാലയത്തിലേക്ക് കൂട്ടികൊണ്ട് പോകൂ എന്ന്. ഒന്ന് നിരാകാരമായ ശിവാലയം, നിര്വാണധാമം. രണ്ട് വീണ്ടും ഈ ഏത് രാജധാനിയാണോ സ്ഥാപിക്കുന്നത്, അതിനെയും ശിവാലയമെന്ന് പറയുന്നു. മുഴുവന് സൃഷ്ടിയും ശിവാലയമായി മാറുന്നു. അതിനാല് ഇത് സാകാരീ ശിവാലയം സത്യയുഗത്തില്, അത് നിരാകാര ശിവാലയം, നിര്വ്വാണധാമത്തില്. ഇത് നോട്ട് ചെയ്യൂ. മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി കുട്ടികള്ക്ക് ഒരുപാട് പോയിന്റുകള് ലഭിക്കുന്നു പിന്നീട് നല്ല രീതിയില് മനനവും ചെയ്യണം. കോളേജിലെ കുട്ടികള് കുട്ടിക്കാലത്ത് അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നത് പോലെ. എന്തുകൊണ്ടാണ് അതിരാവിലെ ഇരിക്കുന്നത്? എന്തുകൊണ്ടെന്നാല് ആത്മാവ് വിശ്രമിച്ച് റിഫ്രഷായി മാറുന്നു. ഏകാന്തതയിലിരുന്ന് പഠിക്കുന്നതിലൂടെ നല്ല രീതിയില് ധാരണ ഉണ്ടാവുന്നു. അതിരാവിലെ എഴുന്നേല്ക്കാനുള്ള ശീലമുണ്ടാവണം. ചിലര് പറയുന്നു ഞങ്ങളുടെ ഡ്യൂട്ടി അങ്ങനെയാണ് അതിരാവിലെ പോകേണ്ടതുണ്ട്. ശരി വൈകുന്നേരമിരിക്കൂ. വൈകുന്നേരത്തെ സമയത്തും ദേവതകള് ചുറ്റിക്കറങ്ങാറുണ്ടെന്നു പറയുന്നു. വിക്ടോറിയാ രാജ്ഞിയുടെ മന്ത്രി രാത്രിയില് പുറത്ത് വിളക്കിന്റെ താഴെ പോയി പഠിക്കുമായിരുന്നു. വളരെ നിര്ദ്ധനനായിരുന്നു. പഠിച്ച് മന്ത്രിയായി. മുഴുവന് ആധാരവും പഠിപ്പിലാണ്. നിങ്ങളെ പഠിപ്പിക്കുന്നത് പരംപിതാ പരമാത്മാവാണ്. നിങ്ങളെ ഈ ബ്രഹ്മാവോ ശ്രീ കൃഷ്ണനോ പഠിപ്പിക്കുന്നില്ല. നിരാകാരനായ ജ്ഞാനത്തിന്റെ സാഗരന് പഠിപ്പിക്കുന്നു. ബാബയില് മാത്രമാണ് രചനയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനമുള്ളത്. സത്യ ത്രേതായുഗത്തിന്റെ ആദി പിന്നീട് ത്രേതായുഗത്തിന്റെ അവസാനം ദ്വാപരത്തിന്റെ ആദി അതിനെ മധ്യമെന്ന് പറയുന്നു. ഈ എല്ലാ കാര്യങ്ങളും ബാബ മനസ്സിലാക്കി തരുന്നു. ബ്രഹ്മാവ് തന്നെ വിഷ്ണുവായി മാറി 84 ജന്മങ്ങളെടുക്കുന്നു, വീണ്ടും ബ്രഹ്മാവായി മാറുന്നു. ബ്രഹ്മാവ് 84 ജന്മമെടുത്താലും ലക്ഷ്മീ നാരായണന് 84 ജന്മമെടുത്താലും കാര്യം ഒന്ന് തന്നെയാണ്. ഈ സമയം നിങ്ങള് ബ്രാഹ്മണ വംശാവലിയാണ് പിന്നീട് നിങ്ങള് വിഷ്ണു വംശാവലിയായി മാറും. പിന്നീട് വീണ്-വീണ് നിങ്ങള് ശുദ്ര വംശാവലിയായി മാറും. ഈ എല്ലാ കാര്യങ്ങളും ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്കറിയാം നമ്മള് വന്നിരിക്കുകയാണ് പരിധിയില്ലാത്ത ബാബയില് നിന്ന് ശ്രീമതത്തിലൂടെ നടന്ന് വിശ്വത്തിന്റെ മഹാരാജാവും മഹാറാണിയുമായി മാറുന്നതിന് വേണ്ടി. പ്രജയും വിശ്വത്തിന്റെ അധികാരിയാണ്. ഈ പഠിപ്പില് വലിയ ധൈര്യം വേണം. എത്ര പഠിക്കുന്നോ പഠിപ്പിക്കുന്നോ അത്രയും ഉയര്ന്ന പദവി നേടും. ഇത് പരിധിയില്ലാത്ത പഠിപ്പാണ്, എല്ലാവര്ക്കും പഠിക്കണം. എല്ലാവരും ഒരാളില് നിന്നാണ് പഠിക്കുന്നത്. പിന്നീട് ചിലര് നമ്പര്വൈസായി നന്നായി ധാരണ ചെയ്യുന്നു, ചിലര്ക്ക് അല്പം പോലും ധാരണ ഉണ്ടാവുന്നില്ല. എല്ലാവരും നമ്പര്വൈസാണ്. രാജാക്കന്മാരുടെ മുന്നില് ദാസ ദാസിമാരും വേണം. ദാസ ദാസിമാരാണെങ്കിലും കൊട്ടാരത്തിലാണ് വസിക്കുന്നത്. പ്രജയാണെങ്കില് പുറത്ത് വസിക്കുന്നു. അവിടെ വലിയ വലിയ കൊട്ടാര മുണ്ടാകുന്നു. വളരെയധികം ഭൂമിയുണ്ടാകും, മനുഷ്യര് കുറവാണ്. ധാന്യവും ധാരാളമുണ്ടാകും. എല്ലാ കാമനകളും പൂര്ണ്ണമാകുന്നു. പൈസക്ക് വേണ്ടി ഒരിക്കലും ദുഃഖിക്കുകയില്ല. പാരഡൈസ് എന്ന പേര് എത്ര ഉയര്ന്നതാണ്. ഒരാളുടെ ശ്രീമതത്തിലൂടെ നടക്കുന്നത് കൊണ്ട് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. അവിടെ സത്യയുഗീ സൂര്യവംശീ ലക്ഷ്മീ നാരായണന്റെ രാജ്യമെന്ന് പറയും കുട്ടികള് പിന്നീട് ഗദ്ദിയിലിരിക്കും. അവരുടെ മാലയുണ്ടാക്കുന്നു. 8 പേര് പദവിയോടുകൂടി പാസാകുന്നു. 9 രത്നങ്ങളുടെ മോതിരവും ധരിക്കുന്നു. നടുവില് ബാബ, ബാക്കി 8 രത്നങ്ങള്, 9 രത്നങ്ങള് അനേകര് ധരിക്കുന്നു. ഇത് ദേവതകളുടെ അടയാളമെന്ന് മനസ്സിലാക്കുന്നു. അര്ത്ഥമാണെങ്കില് മനസ്സിലാക്കുന്നില്ല ആ നവരത്നങ്ങള് ആരായിരുന്നു? മാലയും 9 രത്നങ്ങളുടെ ഉണ്ടാക്കുന്നു. ക്രിസ്ത്യന്സ് കൈയ്യില് മാലയിടുന്നു. 8 രത്നവും മുകളില് പൂവും. ഇത് മുക്തി നേടിയവരുടെ മാലയാണ്. ബാക്കി ജീവന് മുക്തി നേടിയവര് അഥവാ പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരായി. അതില് പിന്നെ പൂവിനോടൊപ്പം ജോടികളായ മുത്തും തീര്ച്ചയായും ഉണ്ടാകും. അര്ത്ഥവും മനസ്സിലാക്കി കൊടുക്കണം – ഒരുപക്ഷെ ആ പോപ്പും നമ്പര്വൈസ് മാലയുണ്ടാക്കുന്നു. ഈ മാലയെക്കുറിച്ച് അവര്ക്ക് അറിയുക പോലുമില്ല. വാസ്തവത്തില് മാല ഇത് മാത്രമാണ്, ഏതാണോ എല്ലാവരും കറക്കുന്നത്. ശിവബാബയും പരിശ്രമം ചെയ്യുന്ന നിങ്ങള് കുട്ടികളും. ഇപ്പോള് നിങ്ങള് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുത്തോളൂ മാല ആരുടെയാണ് ഉണ്ടാക്കപ്പെട്ടതെന്ന് അപ്പോള് അവര് പെട്ടെന്ന് മനസ്സിലാക്കും. നിങ്ങളുടെ പ്രോജക്ടര് വിദേശത്ത് വരെയും എത്തും പിന്നീട് മനസ്സിലാക്കി കൊടുക്കുന്ന ജോടികളും വേണം. ഇവര് പ്രവൃത്തി മാര്ഗ്ഗത്തിലുള്ള വരാണെന്ന് മനസ്സിലാക്കും. ബാബയുടെ പരിചയം എല്ലാവര്ക്കും നല്കണം പിന്നെ സൃഷ്ടി ചക്രത്തെയും അറിയണം, ആരാണോ ചക്രത്തെ അറിയാത്തത് അവരെ എന്ത് പറയും!
സത്യയുഗത്തില് നിങ്ങള് സര്വ്വ ഗുണ സമ്പന്നരും, 16 കലാ സമ്പൂര്ണ്ണരുമായിരുന്നു… ഇപ്പോള് വീണ്ടും ആവുകയാണ്. നിങ്ങള് ഈ പഠിപ്പ് പഠിച്ച് ഇത്രയും ഉയര്ന്നവരായി മാറുകയാണ്. രാധയും കൃഷ്ണനും വേറെ വേറെ രാജധാനിയിലെതായിരുന്നു. സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണന് എന്ന പേരായി. ലക്ഷ്മീ നാരായണന്റെ കുട്ടികാലത്തെ ഒരു ചിത്രവും കാണിക്കുന്നില്ല. സത്യയുഗത്തില് ആരുടെയും സ്ത്രീ അകാലത്തില് മരിക്കുന്നില്ല. എല്ലാവരും പൂര്ണ്ണമായ സമയത്ത് ശരീരം ഉപേക്ഷിക്കുന്നു. കരയേണ്ട കാര്യവുമില്ല. പേര് തന്നെ പാരഡൈസ് എന്നാണ്. ഈ സമയം ഈ അമേരിക്ക, റഷ്യ മുതലായ ഏതെല്ലാമുണ്ടോ, എല്ലാത്തിലും മായയുടെ ഷോയാണ്. ഈ വിമാനം, മോട്ടോര് മുതലായ എല്ലാം ബാബ വരുമ്പോള് തന്നെയാണ് വരുന്നത്. 100 വര്ഷത്തിലാണ് ഇതെല്ലാം ഉണ്ടായത്. ഇത് മൃഗ തൃഷ്ണക്ക് സമാനമായ രാജ്യമാണ്, ഇതിനെ മായയുടെ ഷോയെന്ന് പറയുന്നു. സയന്സിന്റെ ഷോയാണ് – അല്പകാലത്തേക്ക് വേണ്ടി. ഇതെല്ലാം ഇല്ലാതാകും. പിന്നീട് സ്വര്ഗ്ഗത്തില് ഉപയോഗത്തില് വരും. മായയുടെ ഷോയിലൂടെ സന്തോഷവും ആഘോഷിക്കും വിനാശവുമുണ്ടാകും. ഇപ്പോള് നിങ്ങള് ശ്രീമതത്തിലൂടെ രാജ്യഭാഗ്യം നേടികൊണ്ടിരിക്കുകയാണ്. ആ രാജ്യഭാഗ്യം നമ്മളില് നിന്ന് ആര്ക്കും തട്ടിയെടുക്കാന് കഴിയുകയില്ല. അവിടെ ഒരു ഉപദ്രവവുമുണ്ടാവില്ല എന്തുകൊണ്ടെന്നാല് അവിടെ മായ ഇല്ല. ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളേ നല്ല രീതിയില് പഠിക്കൂ. പക്ഷെ ഒപ്പം ബാബക്ക് ഇതുമറിയാം കല്പം മുമ്പെന്ന പോലെ തന്നെയാണ് എല്ലാവര്ക്കും പഠിക്കേണ്ടത്. കല്പം മുമ്പ് ഏത് സീനാണോ നടന്നത്, അത് തന്നെയാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. നരകത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ മംഗളകാരിയായ പാര്ട്ട് കല്പം മുമ്പെന്ന പോലെ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. ബാക്കി ആരാണോ ഈ ധര്മ്മത്തിലില്ലാത്തവര്, അവര്ക്ക് ഈ ജ്ഞാനം ബുദ്ധിയില് ഇരിക്കുകയില്ല. ബാബ ടീച്ചറാണെങ്കില് കുട്ടികള്ക്കും ടീച്ചറായി മാറേണ്ടതുണ്ട്. വിദേശത്ത് വരെ ഇത് പഠിപ്പിക്കുന്നതിന് വേണ്ടി കുട്ടികള് പോയിട്ടുണ്ട്. ഒപ്പം ബുദ്ധിശാലികളായ ദ്വിഭാഷികളും വേണം. പരിശ്രമം ചെയ്യണം.
നിങ്ങള് ഈശ്വരീയ സന്താനങ്ങളുടെ പെരുമാറ്റം വളരെ ഉയര്ന്നതായിരിക്കണം. സത്യയുഗത്തില് ഉയര്ന്നതും കുലീനവുമായ പെരുമാറ്റമായിരിക്കും. ഇവിടെയാണെങ്കില് നിങ്ങളെ ആടില് നിന്ന് സിഹം, കുരങ്ങനില് നിന്ന് ദേവതയാക്കി മാറ്റുകയാണ്. അതിനാല് എല്ലാ കാര്യത്തിലും നിരഹങ്കാരിത വേണം. തന്റെ അഹങ്കാരത്തെ പൊട്ടിക്കണം. ഓര്മ്മ വെക്കണം എപ്രകാരമുള്ള കര്മ്മമാണോ നമ്മള് ചെയ്യുന്നത് അത് കണ്ട് മറ്റുള്ളവരും ചെയ്യും. തന്റെ കൈകൊണ്ട് പാത്രം വൃത്തിയാക്കിയെങ്കില് എല്ലാവരും പറയും എത്ര നിരഹങ്കാരിയാണ്. എല്ലാം കൈകൊണ്ട് ചെയ്യുന്നുവെങ്കില് ഒന്ന് കൂടി കൂടുതല് അംഗീകാരമുണ്ടാകും. എവിടെയങ്കിലും അഹങ്കാരം വരുന്നതിലൂടെ ഹൃദയത്തില് നിന്ന് ഇറങ്ങുന്നു. ഏതുവരെ ഉയര്ന്ന അവസ്ഥ ഉയര്ന്നതാകുന്നില്ലയോ അപ്പോള് ഹൃദയത്തിലെങ്ങനെ കയറും പിന്നെ സിംഹാസനത്തിലെങ്ങനെ ഇരിക്കും! നമ്പര്വൈസ് പദവിയായിരിക്കുമല്ലോ! ആരുടെയടുത്തെങ്കിലും കൂടുതല് ധനമുണ്ടെങ്കില് അവര് ഒന്നാന്തരം കൊട്ടാരമുണ്ടാക്കുന്നു. പാവങ്ങള് കുടിലുണ്ടാക്കും. ഇക്കാരണത്താല് നല്ല രീതിയില് പഠിച്ച് പൂര്ണ്ണമായി വിജയിക്കണം, നല്ല പദവി നേടണം. എന്താണോ ഡ്രാമയിലുള്ളത് അഥവാ ഭാഗ്യത്തിലുള്ളത് എന്നാവരുത്. ഈ ചിന്ത വരുന്നതിലൂടെ തന്നെ തോറ്റ് പോകും. ഭാഗ്യത്തെ വര്ദ്ധിപ്പിക്കണം. രാവും പകലും നന്നായി പ്രയത്നിച്ച് പഠിക്കണം. നിദ്രയെ ജയിക്കുന്നവരായി മാറണം. രാത്രിയില് വിചാര സാഗര മഥനം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് വളരെയധികം ലഹരിയുണ്ടാകും. ചിലര് ബാബയോട് പറയുന്നില്ല ബാബാ ഞങ്ങള് ഇങ്ങനെ വിചാര സാഗര മഥനം ചെയ്യുന്നുവെന്ന്. അതിനാല് എഴുന്നേല്ക്കു ന്നേയില്ലായെന്ന് ബാബ മനസ്സിലാക്കുന്നു. ഒരുപക്ഷെ വിചാര സാഗര മഥനം ചെയ്യുന്നതിന്റെ പാര്ട്ട് ഇദ്ദേഹത്തിന്റേത് (ബ്രഹ്മാബാബ) തന്നെയാണ്. നമ്പര്വണ് കുട്ടിയാണല്ലോ ഇത്. ബാബ അനുഭവം പറയുന്നു, എഴുന്നേറ്റ് ഓര്മ്മയിലിരിക്കൂ. ഇങ്ങനെ ഇങ്ങനെ ചിന്തിക്കുന്നു – ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നു. ഉയര്ന്നതിലും ഉയര്ന്ന ബാബ പിന്നെ സൂക്ഷ്മവതനവാസി ബ്രഹ്മാ, വിഷ്ണു, ശങ്കര്. പിന്നെ ബ്രഹ്മാവാരാണ്! വിഷ്ണുവാരാണ്! ഇങ്ങനെയിങ്ങനെ വിചാര സാഗര മഥനം ചെയ്യണം. ശരി –
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏത് കര്മ്മം നമ്മള് ചെയ്യുന്നോ, നമ്മളെ കണ്ട് മറ്റുള്ളവരും ചെയ്യും, അതിനാല് ഓരോ കര്മ്മത്തിലും ശ്രദ്ധ നല്കണം. വളരെ വളരെ വിനയചിത്തരും നിരഹങ്കാരിയുമാകണം. അഹങ്കാരത്തെ കളയണം.
2) തന്റെ ഭാഗ്യം ഉയര്ന്നതാക്കി മാറ്റുന്നതിന് വേണ്ടി നല്ല രീതിയില് പഠിപ്പ് പഠിക്കണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കുന്നതിന്റെ ശീലം വെക്കണം.
വരദാനം:-
ഏത് കുട്ടികളാണോ ത്രികാലദര്ശികളായിട്ടുള്ളത് അവര് ഒരിക്കലും ഒരുകാര്യത്തിലും സംശയിക്കില്ല എന്തുകൊണ്ടെന്നാല് അവരുടെ മുന്നില് മൂന്ന് കാലങ്ങളും വ്യക്തമാണ്. എപ്പോള് ലക്ഷ്യവും മാര്ഗ്ഗവും വ്യക്തമാണെങ്കില് ആരും സംശയിക്കുകയില്ല. ത്രികാലദര്ശീ ആത്മാക്കള് ഒരിക്കലും ഒരു കാര്യത്തിലും ആനന്ദമല്ലാതെ മറ്റൊരനുഭവവും ചെയ്യില്ല. പരിസ്ഥിതി ഒരു പക്ഷേ ആശയക്കുഴപ്പമുണ്ടാക്കുന്നതാകാം എന്നാല് ബ്രാഹ്മണാത്മാവ് അതിനെ ആനന്ദത്തിലേക്ക് പരിവര്ത്തനം ചെയ്യും എന്തുകൊണ്ടെന്നാല് അളവറ്റ പ്രാവശ്യം ആ പാര്ട്ട് അഭിനയിച്ചിട്ടുണ്ട്. ഈ സ്മൃതി കര്മ്മയോഗിയാക്കി മാറ്റും. അവര് ഓരോ കര്മ്മവും ആനന്ദത്തോടെ ചെയ്യുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!