19 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

18 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുന്നു നിങ്ങളെ ഈ ദുഃഖത്തിന്റെ ലോകത്തില് നിന്ന് മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ട് പോകുന്നതിന്, ധാമമെന്ന് പവിത്രമായ സ്ഥാനത്തെയാണ് പറയുന്നത്

ചോദ്യം: -

ഈ പരിധിയില്ലാത്ത കളി ഏത് രണ്ട് വാക്കുകളുടെ ആധാരത്തിലണ് ഉണ്ടാക്കിയിട്ടുള്ളത്?

ഉത്തരം:-

“സമ്പത്തും ശാപവും” ബാബ സുഖത്തിന്റെ സമ്പത്ത് നല്കുന്നു, രാവണന് ദുഃഖത്തിന്റെ ശാപം നല്കുന്നു, ഇത് പരിധിയില്ലാത്ത കാര്യമാണ്. ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര് ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. അരകല്പത്തിന് ശേഷം പിന്നീട് രാവണന് ശാപം നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സ്മൃതി വന്നിരിക്കുന്നു നമ്മള് നിരാകാരി ലോകത്തിലാണ് വസിച്ചിരുന്നത് പിന്നീട് സുഖത്തിന്റെ പാര്ട്ടഭിനയിച്ചു. നമ്മള് തന്നെ ദേവതയും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമായി, ഇപ്പോള് ബ്രാഹ്മണനായി ദേവതയാകുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമോ ശിവായ..

ഓം ശാന്തി. ഇതാണ് പരിധിയില്ലാത്ത ബാബയുടെ മഹിമ. ഉയര്ന്നതിലും ഉയര്ന്നത് ആ ഭഗവാനാണ് – ഇതെല്ലാവര്ക്കുമറിയാം. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ നിര്ദ്ദേശവും തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്നതായിരിക്കും, അതുകൊണ്ടാണ് ശ്രീമതം അര്ത്ഥം ശ്രേഷ്ഠ മതമെന്ന് പറയുന്നത്. എല്ലാ ഭക്തരും ഭഗവാനെയാണ് ഓര്മ്മിക്കുന്നത്. അത് ഭഗവാനാണ്, എങ്കില് ഭഗവതിയും ഉണ്ടായിരിക്കണം. പിതാവുണ്ടെങ്കില് മാതാവും ഉണ്ടായിരിക്കണം. ഒന്നാണ് ലൗകീക മാതാ-പിതാവ്, മറ്റേതാണ് പാരലൗകിക മാതാ-പിതാവ്. ലൗകിക മാതാ-പിതാവുണ്ടായിട്ടും എപ്പോള് ആരെങ്കിലും ദുഃഖിയാകുകയാണെങ്കില് പാരലൗകിക മാതാ-പിതാവിനെ ഓര്മ്മിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് ലൗകിക സംബന്ധവുമുണ്ട്. പാരലൗകിക മാതാ-പിതാവ് നിങ്ങളെ പരലോകത്തിലേക്ക് കൊണ്ട് പോകുന്നു. ലൗകികത്തെ ബന്ധനമെന്ന് പറയും, അതില് ദുഃഖമാണുള്ളത്. രണ്ട് പരലോകങ്ങളുണ്ട് – ഒന്നാണ് നിരാകാരി ലോകം, അവിടെയാണ് ആത്മാക്കള് നിവസിക്കുന്നത്, രണ്ടാമത്തേതാണ് സാകാരി ലോകം, അതിനെ സുഖധാമമെന്ന് പറയുന്നു. ഒന്ന് ശാന്തീധാമം, അടുത്തത് സുഖധാമം. ബാബ വന്ന് ഈ ദുഃഖത്തിന്റെ ലോകം, ഏതിനെയാണോ മൃത്യുലോകം അഥവാ പതിത ഭ്രഷ്ടാചാരീ ലോകമെന്ന് പറയുന്നത്, ഇവിടെ നിന്ന് കൊണ്ട് പോകുന്നു. ഇവിടെ എല്ലാവരും പതിതരാണ്. പതിതരെന്ന് അവരെയാണ് പറയുന്നത് ആരാണോ വികാരത്തിലേക്ക് പോകുന്നത്. സത്യയുഗത്തില് പാവനരായ സമ്പൂര്ണ്ണ നിര്വ്വികാരികളാണ് വസിക്കുന്നത്. ആദ്യം ലക്ഷ്മീ-നാരായണന്റെ മഹിമ പാടിയിരുന്നു, സ്വയം വികാരിയാണെന്നും മനസ്സിലാക്കിയിരുന്നു. ലക്ഷ്മീ-നാരായണന്, മഹാരാജാവും-മഹാറാണിയും പവിത്രമായിരുന്നു അതുകൊണ്ട് പ്രജകളെയും പവിത്രമെന്ന് പറയും. അതാണ് സുഖധാമം, വൈകുണ്ഠം. നരകത്തെ ധാമമെന്ന് പറയില്ല. ധാമമെന്ന് പവിത്രമായതിനെയാണ് പറയുന്നത്. ഇതാണ് അപവിത്ര ലോകം. ഭാരതം സുഖധാമമായിരുന്നു. ഇപ്പോള് പതിത ഭ്രഷ്ടാചാരീ, നരകമാണ്. ഇപ്പോള് എല്ലാവരെയും സുഖധാമത്തിലേക്ക് കൊണ്ട് പോകണം, അപ്പോള് തീര്ച്ചയായും ബാബയ്ക്ക് വരേണ്ടതായുണ്ട്, വന്ന് കുട്ടികളെ സുഖികളാക്കണം. ബാബയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. പറയുന്നു അല്ലയോ ബാബാ, ഏറ്റവും ആദ്യം അങ്ങ് ഞങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്താണ് നല്കിയിരുന്നത്. അരകല്പം ഞങ്ങള് സ്വര്ഗ്ഗത്തില് കഴിഞ്ഞു, അതിനെ പറയുന്നത് തന്നെ സൂര്യവംശീ- ചന്ദ്രവംശീ രാജധാനി എന്നാണ്. ബാബ ഓര്മ്മ ഉണര്ത്തുകയാണ് 21 ജന്മം നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നു. 8 ജന്മം സത്യയുഗത്തില്, 12 ജന്മം ത്രേതായുഗത്തില്, ഈ എല്ലാ കാര്യങ്ങളും ബാബയിരുന്നു മനസ്സിലാക്കി തരുന്നു. പറയുന്നു – കുട്ടികളേ നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല, ഞാന് നിങ്ങള്ക്ക് എല്ലാം പറഞ്ഞ് തരുന്നു. നിരാകാരനായ ബാബ നിരാകാരരായ കുട്ടികളോട് സംസാരിക്കുന്നു. പറയുകയാണ് ഈ സാധാരണ ശരീരം ലോണായെടുത്ത് ഞാന് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. അരകല്പം നിങ്ങള് അശോക വാടികയിലായിരുന്നു, പിന്നീട് നിങ്ങള് ശോക വാടികയിലേക്ക് വന്നു. സുഖം പൂര്ത്തിയായി ദുഃഖം വന്നുചേര്ന്നു. വാമ മാര്ഗ്ഗമെന്നാല് നരകം. അതില് നിങ്ങള് ദുഃഖം അനുഭവിക്കുന്നു, പിന്നീട് ബാബ വന്ന് രാവണരാജ്യത്തില് നിന്ന് മോചിപ്പിച്ച് രാമരാജ്യത്തിലേക്ക് കൊണ്ട് പോകുന്നു. ഈ കളി ഉണ്ടാക്കിയിട്ടുള്ളതാണ്. ബാബ സുഖത്തിന്റെ സമ്പത്ത് നല്കുന്നു, രാവണന് ദുഃഖത്തിന്റെ ശാപം നല്കുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്. ഇപ്പോള് ബാബ നിങ്ങള്ക്ക് 21 ജന്മത്തേക്ക് സുഖത്തിന്റെ സമ്പത്ത് നല്കിക്കൊണ്ടിരിക്കുന്നു. ഭഗവാന് സ്വര്ഗ്ഗം രചിക്കുന്നു, എങ്കില് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തന്നെയാണ് ലഭിക്കേണ്ടത്. സമ്പത്ത് നേടിയിട്ടുണ്ടായിരുന്നു. മായ അരകല്പം ശാപം നല്കി. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവുമുണ്ട്. ഈ ചക്രത്തിന്റെ അന്ത്യം ഒരിക്കലും സംഭവിക്കുന്നില്ല. വീണ്ടും സമ്പത്ത് നല്കുന്നതിനായി ബാബയ്ക്ക് വരിക തന്നെ വേണം. ഇപ്പോള് ബാബ വന്നിരിക്കുന്നു, അറിയാം സമ്പത്ത് അവരാണ് എടുക്കുക ആരാണോ കല്പം മുന്പും എടുത്തിരുന്നത്. ദേവീ-ദേവതാ ധര്മ്മത്തിനല്ലാതെ മറ്റാര്ക്കും സമ്പത്തെടുക്കാന് സാധിക്കില്ല. ആദ്യം ബ്രാഹ്മണനാകാതെ ദേവതയാകാന് സാധിക്കില്ല. ആദ്യം നമ്മള് ആത്മാക്കള് നിരാകാരീ ലോകത്തില് വസിക്കുന്നവരാണ്. പിന്നീട് സുഖത്തിന്റെ പാര്ട്ടഭിനയിക്കാന് വരുന്നു. നമ്മള് തന്നെ ദേവതയായി പിന്നീട് ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമായി. നമ്മള് ഈ വര്ണ്ണങ്ങളില് വരുന്നു. ഇപ്പോള് ആരാണോ ബ്രാഹ്മണനാകുന്നത് അവര് സ്വയത്തെ ബ്രഹ്മാകുമാരനും കുമാരിയെന്നും പറയുന്നു. മനസ്സിലാക്കുന്നു നമ്മള് സഹോദനും-സഹോദരിയുമായിരിക്കുകയാണ്. പിന്നീട് വികാരീ ദൃഷ്ടി വെയ്ക്കാന് സാധിക്കില്ല. അറിയാം നമ്മള് പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയാകും. ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കുന്നു ഒപ്പം ഈ ഒരു ജന്മം പവിത്രമായി കഴിയുന്നു. ഇതാണ് മൃത്യുലോകം. ഇത് മരിച്ച്, അമരലോകം ജയിക്കണം. അവിടെ 5 വികാരങ്ങള് ഉണ്ടായിരിക്കില്ല, രാവണ രാജ്യം തന്നെ ഇല്ലാതാകും. സത്യ ത്രേതായുഗത്തെ രാമരാജ്യമെന്നും, ദ്വാപര കലിയുഗത്തെ രാവണരാജ്യമെന്നും പറയുന്നു. ഇതേ ഭാരതം വജ്ര സമാനമായിരുന്നു, ഇപ്പോള് കക്കയ്ക്ക് സമാനമായിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് വജ്ര സമാനമായ ജന്മം നല്കുന്നതിന് വന്നിരിക്കുകയാണ്. നിങ്ങള് എന്റെ നിര്ദ്ദേശത്തിലൂടെ നടക്കൂ. അല്ലെങ്കില് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സുഖം കാണാന് സാധിക്കില്ല. സ്വര്ഗ്ഗത്തില് ദുഃഖത്തിന്റെ പേരുണ്ടായിരിക്കില്ല മറ്റൊരു ഖണ്ഡവും ഉണ്ടായിരിക്കില്ല. ഭാരതം തന്നെയാണ് യഥാര്ത്ഥത്തില് പ്രാചീന ഖണ്ഡം. കേവലം ദേവീ-ദേവതകളുടെ മാത്രം രാജ്യമായിരിക്കും അതുകൊണ്ടാണ് അതിനെ സ്വര്ഗ്ഗമെന്ന് പറയുന്നത്. അരകല്പം നിങ്ങള് സ്വര്ഗ്ഗത്തിന്റെ സുഖം അനുഭവിച്ചു പിന്നീട് രാവണ രാജ്യം ആരംഭിച്ചു. സത്യയുഗത്തെ ശിവാലയമെന്ന് പറയുന്നു. ശിവബാബ സ്ഥാപിച്ചതാണ്. ശിവബാബ ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ നരകത്തിന്റെ വിനാശവും ചെയ്യിക്കുന്നു. ആരാണോ സ്ഥാപിക്കുന്നത് അവര് തന്നെയാണ് സ്വര്ഗ്ഗത്തില് പാലനയും നടത്തുക. അവര് തന്നെയാണ് വിഷ്ണുപുരിയടെ അധികാരിയുമാകുക. ശിവബാബ തന്നെയാണ് ശൂദ്രനില് നിന്ന് ബ്രാഹ്മണനാക്കുന്നത്. ഈ സമയം നിങ്ങളുടേത് ബ്രാഹ്മണ വര്ണ്ണമാണ്. പിന്നീട് ദേവതാ വര്ണ്ണമാകും. ഇപ്പോള് നിങ്ങള് ഈശ്വരനിലൂടെ ബ്രാഹ്മണ വര്ണ്ണത്തിലേക്ക് വന്നിരിക്കുന്നു പിന്നീട് നിങ്ങള് ഈശ്വരീയ വര്ണ്ണത്തില് ബാബയോടൊപ്പം പരംധാമത്തില് കഴിയും. പിന്നീട് അവിടെ നിന്ന് ദേവതാ വര്ണ്ണത്തിലേക്ക് വരും. സത്യയുഗത്തില് ഒരു ദേവതകളുടെ മാത്രം രാജ്യമായിരുന്നു, ആ സമയം മറ്റൊരു ഖണ്ഡവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇസ്ലാമിയും, ബൗദ്ധിയും തുടങ്ങിയെല്ലാവരും വന്നത്.

ഇപ്പോള് നിങ്ങള് പാണ്ഢവര് യോഗബലത്തിലൂടെ 5 വികാരങ്ങളില് വിജയം നേടി വിശ്വത്തിന്റെ അധികാരിയാകുന്നു. ലക്ഷ്മീ-നാരായണന്, സൂര്യവംശീ സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു. അവര്ക്കും സംഗമത്തില് ബാബയില് നിന്ന് തന്നെയാണ് സമ്പത്ത് ലഭിച്ചത്. സംഗമയുഗം ബ്രാഹ്മണരുടേതാണ്, ബ്രാഹ്മണനാകുന്നില്ല അര്ത്ഥം അവര് കലിയുഗത്തിലാണ്. ബാബ നിങ്ങളെ വേശ്യാലയത്തില് നിന്നെടുത്ത് ശിവാലയത്തിലേക്ക് കൊണ്ട് പോകുകയാണ്. ഇപ്പോള് നിങ്ങളാണ് ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരന്മാരും കുമാരികളും. നിങ്ങള് സഹോദരീ-സഹോദരന്മാരാണ് നിങ്ങള്ക്കൊരിക്കലും വിഷം കുടിക്കാന് സാധിക്കില്ല. കഴിയേണ്ടത് ഗൃഹസ്ഥ വ്യവഹാരത്തില് തന്നെയാണ്, എന്നാല് വികാരത്തിലേക്ക് പോകാന് സാധിക്കില്ല. ഈ രാവണരാജ്യത്തില് ജീവിച്ചുകൊണ്ടും കമല പുഷ്പ സമാനം പവിത്രമായി കഴിയണം. പിന്നീട് സൃഷ്ടി എങ്ങനെ വൃദ്ധിപ്പെടുമെന്ന ചോദ്യം ചോദിക്കാന്സാധിക്കില്ല. ബാബയുടെ ആജ്ഞയാണ് – ഞാന് പവിത്ര ലോകം നിര്മ്മിക്കുന്നതിനായി വന്നിരിക്കുകയാണ്. നിങ്ങള് ഈ അന്തിമ ജന്മം പവിത്രമാകൂ എങ്കില് നിങ്ങള്ക്ക് പവിത്ര ലോകത്തിന്റെ അധികാരിയാകാന് സാധിക്കും. ഇതില് തന്നെയാണ് അബലകളുടെ മേല് അത്യാചാരം നടക്കുന്നത്. രുദ്ര ജ്ഞാന യജ്ഞത്തില് അസുരന്മാരുടെ വിഘ്നവും ഉണ്ടാകുന്നു. ബാബ പറയുന്നു ശ്രീമത്തിലൂടെ നടക്കുന്നതിലൂടെ മാത്രമാണ് നിങ്ങള് ശ്രേഷ്ഠമാകുന്നത്. ഇത്രയും സമയം നിങ്ങള് ആസുരീയ മതം അര്ത്ഥം 5 ഭൂതങ്ങളുടെ മതത്തിലായിരുന്നു. ഞാന് ആത്മാവാണ്, എനിക്ക് ശരീരത്തിലൂടെ പാര്ട്ടഭിനയിക്കണം – ഇതാരും അറിയുന്നില്ല. സാളിഗ്രാമമെന്ന് ആത്മാവിനെ തന്നെയാണ് പറയുന്നത്. സാളിഗ്രാമവും ഇത്രയും വലുതൊന്നുമല്ല. പരമാത്മാവും ഇത്രയും വലുതല്ല. ആത്മാവും അതുപോലെ പരമാത്മാവും നക്ഷത്ര സമാനമാണ്. ആത്മാവില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ട്. ആത്മാവാണ് പറയുന്നത് ഞാന് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു – പാര്ട്ടഭിനയിക്കുന്നതിനായി. ശ്രീ നാരായണന്റെ ആത്മാവ് പറയും ഞാന് ശ്രീ നാരായണന്റെ രൂപം ധാരണ ചെയ്ത് ഇത്ര ജന്മം രാജ്യം ഭരിക്കും. ആത്മാവില് തന്നെയാണ് മുഴുവന് അവിനാശീ പാര്ട്ടും അടങ്ങിയിട്ടുള്ളത്, ഇതിനെ തന്നെയാണ് ഗോഡ് ഫാദര്ലി നോളജ് എന്ന് പറയുന്നത്. ഭഗവാനുവാചാ, ആത്മീയ പിതാവ് ആത്മാക്കളെയിരുന്ന് പഠിപ്പിക്കുകയാണ്, ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. ഇത് പരിധിയില്ലാത്ത അച്ഛനാണ് പഠിപ്പിക്കുന്നത്. അപ്പോള് ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഈ സൃഷ്ടി ചക്രത്തെ, രചയിതാവിനെ അഥവാ രചനയുടെ ജ്ഞാനത്തെ ഒരു മനഷ്യനും അറിയുന്നില്ല. ഇപ്പോള് നിങ്ങള് ശിവാലയം സത്യയുഗത്തില് രാജ്യം ഭരിക്കുന്നതിന് യോഗ്യരാകുന്നു. ഭാരതം എപ്പോഴാണോ യോഗ്യമായിരുന്നത് അപ്പോള് വളരെ ബുദ്ധിശാലികളായിരുന്നു. ഇപ്പോള് ബാബ വീണ്ടും വജ്രസമാനമാക്കുന്നതിന് വന്നിരിക്കുന്നു, എങ്കില് ആ ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. രാവണ മതം നിങ്ങളെ കക്കയ്ക്ക് തുല്യമാക്കുന്നു.

ഈ ലോകത്തിന്റെ ആയുസ്സ് അയ്യായിരം വര്ഷമാണെന്ന് നിങ്ങള്ക്കറിയാം, അതില് തന്നെയാണ് പഴയതും പുതിയതുമാകുന്നത്. സത്യ ത്രേതായുഗം പുതിയ ലോകം, ദ്വാപര കലിയുഗം പഴയ ലോകം. ബാബ വീണ്ടും ദൈവീക ലോകത്തിന്റെ സ്ഥാപന ചെയ്യാന് വന്നിരിക്കുന്നു. നിങ്ങളാത്മാക്കള് പൂര്ണ്ണമായും 84 ജന്മമെടുക്കുന്നു. ആത്മാവ് തന്നെയാണ് ഈ ശരീരത്തിലൂടെ കേള്ക്കുന്നതും സംസാരിക്കുന്നതും ഒരു പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നതും. ആത്മാക്കള്ക്ക് ബാബയിപ്പോള് ഈ ജ്ഞാനം നല്കിയിരിക്കുകയാണ് അതായത് ആദ്യം നമ്മള് ബാബയോടൊപ്പം സ്വീറ്റ് ഹോമിലായിരുന്നു പിന്നീട് നമ്മള് തന്നെ ദേവതയും, ക്ഷത്രിയനും വൈശ്യനുമായി. ഇപ്പോള് ഇത് നമ്മുടെ അന്തിമ ജന്മമാണ്. നമ്മള് ബ്രാഹ്മണര് സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുത്ത് ദേവതയാകും. പുതിയ ശരീരം ധരിക്കും. ഈ ചക്രം ബുദ്ധിയില് കറങ്ങണം. പവിത്രമായി കഴിയുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ രാജാവാകും. കല്പം മുന്പത്തേത് പോലെ ആരാണോ ആയിതീര്ന്നിട്ടുള്ളത് അവരുടെ ബുദ്ധിയിലാണ് ഈ കാര്യം വരിക. അല്ലെങ്കില് ബുദ്ധിയിലേക്ക് വരികയില്ല. ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും മനസ്സിലാക്കുന്നതിനുള്ളതാണ്. ചിലര് അറിഞ്ഞതിന് ശേഷം പോലും ഈ പഠിത്തം ഉപേക്ഷിക്കുന്നു. സ്വര്ഗ്ഗത്തിലേക്ക് വരും എന്നാല് യോഗിയായി വികര്മ്മം വിനാശമാക്കിയില്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വര്ഗ്ഗത്തില് വരും എന്നാല് കുറഞ്ഞ പദവിയായിരിക്കും നേടുന്നത്. സ്വര്ഗ്ഗത്തില് ആദ്യം പാവന മഹാരാജാവും- മഹാറാണിയുമായിരുന്നു അവര് തന്നെയാണ് പിന്നീട് പതിത രാജാ റാണിയായത്. ഇപ്പോഴാണെങ്കില് അത്തരത്തിലുള്ള രാജാ റാണിമാരും ഇല്ല. ഇപ്പോള് വീണ്ടും ബാബയിലൂടെ പാവന രാജാവും റാണിയുമായിക്കൊണ്ടിരിക്കുന്നു. ഈ ഈശ്വരീയ ജ്ഞാനം നിരാകാരനായ ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. സാകാരത്തില് ഈ ബ്രഹ്മാവും ആ നിരാകാരനില് നിന്ന് തന്നെയാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിരാകാരനായ ബാബയിരുന്ന് പഠിപ്പിക്കുന്നു. ഈ ജ്ഞാനത്തിലൂടെ തന്നെയാണ് മനഷ്യനില് നിന്ന് ദേവതയാകുന്നത്, ഈ ബ്രഹ്മാവിന്റെ ആത്മാവും പഠിക്കുകയാണ്. നല്ലതോ മോശമോ ആയ സംസ്ക്കാരം ആത്മാവില് തന്നെയാണുള്ളത്. നല്ല സംസ്ക്കാരമാണെങ്കില് നല്ല വീട്ടില് ജന്മമെടുക്കും. ചിലര് പഠിച്ച്-പഠിച്ച് പിന്നീട് ജ്ഞാനം പോലും ഉപേക്ഷിക്കുന്നു. മായ തന്റെ വശത്തേക്ക് ആകര്ഷിക്കുന്നു. ഒരു വശത്ത് രാവണന്റെ മതം, മറുവശത്ത് രാമന്റെ മതം. ഈ അന്തിമ ജന്മത്തില് രാമന്റെ മതത്തിലൂടെ നടക്കണം. രാവണന് ജയിക്കുന്നതിലൂടെ ചിലപ്പോള് തിരിച്ചിറങ്ങി പോകുന്നു. പിന്നീട് രാമനോട് ശത്രുവായി മാറുന്നു. അവര്ക്കുള്ള ശിക്ഷ വളരെ കടുത്തതാണ്. നിങ്ങള് രാമനെ ശരണം പ്രാപിച്ചിരിക്കുന്നു. പിന്നീട് ദ്രോഹിയായി മാറി രാവണന്റെ ശരണമെടുത്താല് രാമന്റെ നിന്ദ വരുത്തിവെയ്ക്കും. നിങ്ങളുടെ ബുദ്ധിയിലുണ്ട്, ശരിയ്ക്കും ഈ രാമരാജ്യത്തിന്റെയും രാവണരാജ്യത്തിന്റെയും കളി ഉണ്ടാക്കിയിട്ടുള്ളതാണ്. സത്യയുഗം സതോപ്രധാനം, ത്രേതാ സതോ, പിന്നീട് ദ്വാപരം രജോ, കലിയുഗം തമോ, നിങ്ങളിപ്പോള് സതോപ്രധാനത്തിലേക്ക് പോകും. ബാബ വന്ന് സതോപ്രധാനമാക്കുന്നു. പിന്നീട് 16 കലയില് നിന്ന് 14 കലയിലേക്ക് വരണം. പിന്നീട് രാവണന്റെ കൂട്ടുകെട്ടില് കലകള് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇപ്പോള് കലിയുഗത്തില് ഒരു കലയും അവശേഷിക്കുന്നില്ല. എല്ലാവരും പറയുന്നുണ്ട് ഞങ്ങള് പതിത ഭ്രഷ്ടാചാരികളാണ്. പതിത ലോകത്തിന്റെ വിനാശം സംഭവിക്കണം, പാവന ലോകം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിധിയില്ലാത്ത ബാബയ്ക്ക് കുട്ടികളെ അറിയാന് സാധിക്കും. ഇപ്പോള് നിങ്ങള് ഭഗവാന്റെ വീട്ടിലാണിരിക്കുന്നത്. നിങ്ങള് ബ്രാഹ്മണ ബ്രാഹ്മണിമാര് പിന്നീട് ദേവതയാകും, പിന്നീട് ക്ഷത്രിയര്, വൈശ്യര്, ശൂദ്രര്… ഇത് ചക്രമാണ്. ചക്രവര്ത്തി നിങ്ങള് ബ്രാഹ്മണരാണ്. രാജയോഗം അഭ്യസിച്ച് ജ്ഞാനം ധാരണ ചെയ്യുന്നതിലൂടെ ചക്രവര്ത്തീ രാജാ-റാണിയാകും. അതുകൊണ്ട് പുരുഷാര്ത്ഥം ചെയ്ത് സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി നേടണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ അന്തിമ ജന്മത്തില് രാമന്റെ മതത്തിലൂടെ നടക്കണം. ഒരിക്കലും രാമന്റെ ശരണം ഉപേക്ഷിച്ച് രാവണന്റെ ശരണത്തിലേക്ക് പോയി ബാബയുടെ നിന്ദ ചെയ്യിക്കരുത്.

2) ശിക്ഷകളില് നിന്ന് മുക്തമാകുന്നതിന് വേണ്ടി യോഗിയായി വികര്മ്മം വിനാശമാക്കണം. പവിത്ര ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി തീര്ച്ചയായും പവിത്രമാകണം.

വരദാനം:-

സംഗമയുഗത്തില് താങ്കള് കുട്ടികള്ക്ക് സമ്പത്തും പ്രാപ്തമാണ്, പഠിപ്പിന്റെ ആധാരത്തില് വരുമാന മാര്ഗ്ഗവുമാണ് മാത്രമല്ല വരദാനവും ലഭിച്ചിട്ടുണ്ട്. മൂന്നിന്റെയും സംബന്ധത്തിലൂടെ ഈ അധികാരത്തെ സ്മൃതിയിലേക്ക് കൊണ്ടുവന്ന് ഓരോ ചുവടും വെക്കൂ. ഇപ്പോള് സമയവും പ്രകൃതിയും മായയും വിട ചൊല്ലാന് വേണ്ടി പ്രതീക്ഷിച്ചിരിക്കുകയാണ്, കേവലം താങ്കള് മാസ്റ്റര് രചയിതാവായ കുട്ടികള് സമ്പൂര്ണ്ണതയുടെ ആശംസകള് ആഘോഷിക്കൂ, അവര് വിട വാങ്ങും. ജ്ഞാനത്തിന്റെ ദര്പ്പണത്തില് നോക്കൂ അതായത് അഥവാ ഈ നിമിഷം വിനാശമുണ്ടായാല് ഞാന് എന്താകും?

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *