17 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 16, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഭക്തിയുടെ രസകരമായ കാര്യങ്ങള്ക്ക് പകരം എല്ലാവര്ക്കും നിങ്ങള് ആത്മീയ കാര്യങ്ങള് കേള്പ്പിക്കണം, രാവണ രാജ്യത്തില് നിന്ന് മുക്തമാക്കുന്നതിന്റെ സേവനം ചെയ്യണം.

ചോദ്യം: -

സേവനത്തില് സഫലത പ്രാപ്തമാക്കുന്നതിന് ഏതൊരു മുഖ്യമായ ഗുണം ആവശ്യമാണ്?

ഉത്തരം:-

നിരഹങ്കാരതയുടെ ഗുണം. മഹാവീരനെ(ഹനുമാന്)ക്കുറിച്ചും കാണിച്ചിട്ടുണ്ട് എവിടെ സത്സംഗമുണ്ടോ, അവിടെ പോയി ചെരിപ്പിന് മേല് ഇരിക്കുമായിരുന്നു എന്തുകൊണ്ടെന്നാല് ഹനുമാന് ദേഹാഭിമാനമുണ്ടായിരു ന്നില്ല, പക്ഷെ ഇതിന് ധൈര്യം വേണം. നിങ്ങള്ക്ക് എങ്ങനെയുള്ള വസ്ത്രം ധരിച്ചും ആ സത്സംഗങ്ങളില് പോയിരുന്ന് കേള്ക്കാന് കഴിയും. ഗുപ്ത വേഷത്തില് പോയി അവരുടെ സേവനം ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ..

ഓം ശാന്തി. ഇത് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ മഹിമയാണ്. ഈശ്വരനെന്ന് പറഞ്ഞാലും, പരംപിതാ പരമാത്മാവെന്ന് പറഞ്ഞാലും, കേവലം ഈശ്വരന് അഥവാ ഭഗവാന് എന്ന് പറയുന്നതിലൂടെ പിതാവാണെന്ന് മനസ്സിലാക്കാന് പറ്റില്ല, അതിനാല് പരംപിതാ പരമാത്മാവെന്ന് പറയണം. പമാത്മാവ് ഈ മനുഷ്യ സൃഷ്ടിയുടെ രചയിതാവാണ്. ഇപ്പോള് ഉയര്ന്നതിലും ഉയര്ന്ന ബാബ വന്ന് എന്താണ് പറയുന്നത്? പറയുന്നു വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് പതിത മനുഷ്യരെന്നെ വിളിക്കുകയാണ്. പാവനം അര്ത്ഥം പവിത്രത. പതിത പാവനനെന്ന് ഭഗവാനെ തന്നെയാണ് പറയുന്നത്. തീര്ച്ചയായും ആ ഭഗവാന് വരുന്നു. ഭക്തിമാര്ഗ്ഗത്തില് ഭഗവാനെ ഓര്മ്മിക്കുമ്പോള് തീര്ച്ചയായും ഭഗവാന് വരുന്നുമുണ്ട്. പക്ഷെ ഭഗവാന് വരും അപ്പോള് എല്ലാ ഭക്തര്ക്കും ഭക്തിയുടെ ഫലം നല്കുകയും ചെയ്യും. ഫലം നല്കുക അര്ത്ഥം സമ്പത്ത് നല്കുക, ഭഗവാന് വളരെ സഹജമാണ്. ഒരു സെക്കന്റില് ജീവന്മുക്തി നല്കാന് സാധിക്കുന്നു. പറയുന്നുമുണ്ട് ജനകന് സെക്കന്റില് ജീവന് മുക്തി ലഭിച്ചുവെന്ന്. പേര് ഒന്നിന്റെ തന്നെയാണ് പാടപ്പെടുന്നത്. സെക്കന്റില് ജീവന്മുക്തി അര്ത്ഥം സുഖശാന്തി ലഭിച്ചു. മനുഷ്യര് പറയുന്നുമുണ്ട് ശാന്തി, സുഖവും വലിയ ആയുസ്സും വേണം. ചെറുപ്പത്തില് തന്നെ ആരെങ്കിലും മരിച്ചാല് പറയുന്നു അകാല മൃത്യു വന്നു, ആയുസ്സ് പൂര്ത്തിയായിട്ടില്ലെന്ന്. ഇപ്പോള് ബാബ എന്തെല്ലാം ചെയ്തു പോയോ, അതിന്റെ തന്നെയാണ് മഹിമ. സെക്കന്റില് ജീവന് മുക്തി, അപ്പോള് തീര്ച്ചയായും ആദ്യം ജീവന് ബന്ധനത്തിലായിരിക്കും. ജീവന്ബന്ധനമെന്ന് കലിയുഗത്തിന്റെ അവസാനവും ജീവന്മുക്തമെന്ന് സത്യയുഗത്തിന്റെ ആദിയേയും പറയുന്നു. പറയുന്നു ജനകനെ പോലെ ഗൃഹസ്ഥത്തിലിരുന്നും ജീവന് മുക്തി നേടണം.

ബാബ മനസ്സിലാക്കി തരികയാണ് വാക്ക് തന്നെ രണ്ടാണ് – രാജയോഗവും ജ്ഞാനവും. ഭാരതത്തിന്റെ പ്രാചീന രാജയോഗം പ്രസിദ്ധമാണ്. പ്രാചീനം അര്ത്ഥം ആദ്യമാദ്യം, എന്നാല് എപ്പോള്? ഇത് മനുഷ്യര്ക്ക് അറിയുകയില്ല എന്തുകൊണ്ടെന്നാല് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമെന്നാണ് പറയുന്നത്. ഭാരതത്തിന്റെ പ്രാചീന ജ്ഞാനവും യോഗവും എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിലൂടെ ഭാരതം സ്വര്ഗ്ഗമായി മാറുന്നു. ഇപ്പോഴാണെങ്കില് ഭാരതം വളരെ ദു:ഖിയാണ്, ആദ്യം സൂര്യവംശീ രാജ്യമായിരുന്നു. ഇപ്പോഴല്ല, വീണ്ടും അതിനെ ഓര്മ്മിക്കുന്നു ആ രാജയോഗവും ജ്ഞാനവും ആരാണ് നല്കിയിരുന്നത്! ഇതറിയുകയില്ല. ഇല്ലായെങ്കില് ബാബയില് നിന്ന് സമ്പത്തെടുക്കുന്നതിന് കുട്ടികള്ക്ക് ഇത്രയും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ബാബയുടെതായി മാറിയെങ്കില് സമ്പത്തിന് യോഗ്യരുമായി. പിന്നീട് മാതാ-പിതാ, ടീച്ചറുടെ ശിക്ഷണം പ്രാപ്തമാകുന്നു. മുക്തിയുടെയും സമ്പത്ത് വേണം, അതിനാല് ഗുരുവിനെ സ്വീകരിക്കുന്നു. പക്ഷെ ജീവന് മുക്തിയാണെങ്കില് ഒരിക്കലും ആര്ക്കും നല്കാന് സാധിക്കില്ല. എപ്പോള് ജീവന് ബന്ധനത്തിന്റെ അവസാനമാകുന്നുവോ, ജീവന്മുക്തിയുടെ തുടക്കമാകുന്നോ അപ്പോഴാണ് വീണ്ടും ജീവന് മുക്തി നല്കുന്നയാള്വരിക. മനുഷ്യര് കേവലം കേള്ക്കുന്നു സെക്കന്റില് ജീവന് മുക്തി അഥവാ സെക്കന്റില് രാവണ രാജ്യത്തില് നിന്ന് രാമരാജ്യം, പതിതത്തില് നിന്ന് പാവനം. പക്ഷെ എങ്ങനെ; അതറിയുന്നില്ല. ബാബ നിങ്ങള് ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഇതാണ് സുപ്രീം ആത്മാവ് നല്കുന്ന ആത്മീയ പഠിപ്പ്. അവിടെയാണെങ്കില് എല്ലാം മനുഷ്യര് തന്നെയാണ് ശാസ്ത്രം മുതലായവ പഠിക്കുന്നത്. പറയുന്നു ഇന്ന മഹാത്മാവ് ഈ ജ്ഞാനം നല്കി. ഇത് 5000 വര്ഷങ്ങള്ക്ക് മുമ്പ് പരംപിതാ പരമാത്മാവ് നല്കിയിരുന്ന പ്രാചീന രാജയോഗവും ജ്ഞാനവുമാണ് , അതിലൂടെയാണ് നിങ്ങള് ദേവീ ദേവതയായി മാറിയിരുന്നത്. ഇപ്പോള് പ്രായലോപമായിരിക്കുകയാണ്. അഥവാ ലോപമായിട്ടില്ലെങ്കില് എങ്ങനെ കേള്പ്പിക്കും? മനുഷ്യര് പതിതമായില്ലെങ്കില് പതിത പാവനന് എങ്ങനെ വരും? പതിതമാകുന്നതില് 84 ജന്മമെടുക്കേണ്ടി വരുന്നു. ഇതിന്റെയും മുഴുവന് വിസ്താരം ബാബ മനസ്സിലാക്കി തരുന്നു. വര്ണ്ണവും മനസ്സിലാക്കി തരുന്നു. ബ്രഹ്മാവ് വേണമെങ്കില് ബ്രഹ്മാവിന്റെ അച്ഛനും വേണം. ബ്രഹ്മാവ്, വിഷ്ണു, ശങ്കര് ഈ മൂന്ന് പേരുടെയും അച്ഛനാണ് ശിവന്. ഇപ്പോള് ബ്രഹ്മാവിലൂടെയിരുന്ന് പ്രാചീന ജ്ഞാനം നല്കുകയാണ് അതിലൂടെ വിഷ്ണുപുരിയുടെ അധികാരിയായി മാറും, ബ്രാഹ്മണനില് നിന്ന് ദേവതയായി മാറുകയും ചെയ്യുന്നു. ബ്രാഹ്മണ ധര്മ്മത്തിലുള്ള മനുഷ്യനില് നിന്ന് നിങ്ങള് ദേവീ ദേവതാ ധര്മ്മത്തിലുള്ളവരായി മാറികൊണ്ടിരിക്കുകയാണ്. അതിനാല് ആദ്യം പ്രജാപിതാ ബ്രഹ്മാവ് വേണം. കൃഷ്ണനെ പ്രജാപിതാ ബ്രഹ്മാവെന്ന് പറയാന് കഴിയില്ല. ഇതാണെങ്കില് എല്ലാം തലകീഴാക്കിയിരിക്കുകയാണ്. കൃഷ്ണന് ഇത്രയും റാണിമാരും, കുട്ടികളും ഉണ്ടായിരുന്നു, ഇത് തെറ്റാണ്. വാസ്തവത്തില് കുട്ടികള് ബ്രഹ്മാവിന്റെയാണ്, കൃഷ്ണന്റെയല്ല. ബ്രഹ്മാവ് തന്നെയാണ് കൃഷ്ണനായി മാറുന്നത്. ഇത്രമാത്രം ഈ ഒരു ജന്മം കൊണ്ട് തലങ്ങും വിലങ്ങുമായതാണ് മനുഷ്യര്ക്ക് ആശയ കുഴപ്പമുണ്ടാക്കിയത്. ഗീതയുടെ ഭഗവാന് കൃഷ്ണനാണെന്ന് പറഞ്ഞ് ശിവനെ മാറ്റിയിരിക്കുന്നു. എല്ലാവരും പറയുന്നു ബ്രഹ്മാവിന് 3 മുഖമായിരുന്നു, എത്ര ആശയകുഴപ്പമാണ്. രചയിതാവായ ശിവനെ ഒറ്റയടിക്ക് അപ്രത്യക്ഷമാക്കിയിരിക്കുന്നു. രചയിതാവ് തന്നെയാണ് വന്ന് പറഞ്ഞു തരുന്നത് നമ്മള് എങ്ങനെയാണ് ദേവീ ദേവതാ ധര്മ്മത്തിന്റെ രചന ചെയ്യുന്നത്. പരമാത്മാവ് സൃഷ്ടി എങ്ങനെ രചിക്കുന്നു എന്നൊന്നും ചോദിക്കരുത്. പരംപിതാ പരമാത്മാവിനെ തന്നെയാണ് വിളിക്കുന്നത് അല്ലയോ പതിത പാവനാ വന്ന് ഞങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റൂ. ഈ സമയം രാവണ രാജ്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. രാവണന്റെ വലിയ-വലിയ കഥകളിരുന്ന് കേള്പ്പിക്കുന്നു. ഇതിനെയാണ് പറയുന്നത് ഭക്തിയുടെ രസകരമായ കാര്യങ്ങള്, ഇത് ആത്മീയ കാര്യങ്ങളാണ്. ഈ സമയം എല്ലാ സീതമാരും അഥവാ ഭക്തകളും രാവണന്റെ തടവറയിലാണ്, രാവണ രാജ്യത്തില് വളരെ ദു:ഖിതരാണ്. ഇപ്പോള് എല്ലാവരെയും രാവണ രാജ്യത്തില് നിന്ന് മുക്തമാക്കണം. ഇപ്പോള് ബാബ വന്നിരിക്കുകയാണ് പറയുന്നു കുട്ടികളെ, ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് തിരിച്ച് പോകണം. എന്നെ തന്നെയാണ് വിളിച്ചിട്ടുണ്ടായിരുന്നത് ദു:ഖഹര്ത്താ സുഖകര്ത്താ വരൂ എന്ന്. ഇത് എന്റെ മാത്രം പേരാണ്. കലിയുഗത്തില് അപാര ദു:ഖമാണ്. സത്യയുഗത്തില് അപാര സുഖവും. വീണ്ടും നിങ്ങള്ക്ക് സുഖത്തിന്റെ സമ്പത്ത് നല്കാന് അര്ത്ഥം വീണ്ടും രാജയോഗവും ജ്ഞാനവും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ പഴയ ലോകം വിനാശമാകും. മനുഷ്യരാണെങ്കില് വിനാശത്തെ വളരെയധികം ഭയക്കുന്നു. മനസ്സിലാക്കുന്നു ഇവര് പരസ്പരം യുദ്ധം ചെയ്തിട്ടില്ലെങ്കില് ശാന്തിയുണ്ടാകും. പിന്നെ ഇത്രയും അനേകം ധര്മ്മങ്ങളില് എങ്ങനെ ശാന്തിയുണ്ടാകും? ബാബ മനസ്സിലാക്കി തരുന്നു ഏതെല്ലാം ധര്മ്മങ്ങളാണോ ഇപ്പോള് ഉള്ളത് – അത് ആദ്യമുണ്ടായിരുന്നില്ല, ഒരേയൊരു ധര്മ്മം മാത്രമുള്ളപ്പോള് സുഖ-ശാന്തിയുടെ രാജ്യമായിരുന്നു. ഇപ്പോള് എല്ലാവരും യാചിക്കുകയാണ് മനസ്സിനെങ്ങനെ ശാന്തി ലഭിക്കും! മനസ്സ് എന്ത് വസ്തുവാണ് – ആദ്യം ഇതെങ്കിലും മനസ്സിലാക്കൂ. ആത്മാവില് തന്നെയാണ് മനസ്സും ബുദ്ധിയും. മനുഷ്യന്റെ നാവ് സംസാരിക്കുന്നു. കണ്ണ് കാണുന്നു. എല്ലാം ചേര്ന്ന് പറയുന്നു, മനുഷ്യര് ദു:ഖിതരാണ്. ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ് ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. പിന്നീട് വൃക്ഷത്തിന്റെയും ഡ്രാമയുടെയും അറിവും നല്കേണ്ടി വരും, അതിന് വേണ്ടിയാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. കേവലം മന്മനാ ഭവ എന്ന് പറയുന്നതിന് വേണ്ടി ഈ ചിത്രത്തിന്റെ ആവശ്യമില്ല. ചിത്രങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കുന്നതില് സമയം കടന്നു പോകുന്നു. പ്രാചീന രാജയോഗം ഭഗവാന് പഠിപ്പിച്ചു രാജ്യഭാഗ്യം ലഭിച്ചു. പിന്നീട് ഒരു മനുഷ്യനും രാജയോഗം പഠിപ്പിക്കുകയില്ല. ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ എന്നത് ശരിയാണ്. പക്ഷെ എപ്പോള് വരെ ഈ മുഴുവന് കാര്യവും മനസ്സിലാക്കുന്നില്ലയോ അതുവരെ ബുദ്ധി തുറക്കുകയില്ല. സൃഷ്ടി ചക്രത്തെ മനസ്സിലാക്കാനും കഴിയുകയില്ല. ചിലര് നാടകം കണ്ട് വന്നു കഴിയുമ്പോള് ബുദ്ധിയില് അത് ആദ്യം മുതല് അവസാനം വരെ കറങ്ങികൊണ്ടിരിക്കുന്നു, പറയുമ്പോഴാണെങ്കില് കേവലം ഇത്രമാത്രമേ വരൂ, ഞങ്ങള് നാടകം കണ്ട് വന്നു. നിങ്ങളും പറയുകയാണ് നമ്മള് ഡ്രാമയെ അറിയുന്നു. പക്ഷെ വിശദമായിട്ട് ഒരുപാടുണ്ട്. ബാബയില് നിന്ന് സുഖ-ശാന്തിയുടെ സമ്പത്ത് ലഭിക്കുന്നു പിന്നെ ബുദ്ധിയില് ചക്രവുമുണ്ട്. തീര്ച്ചയായും 84 ന്റെ ചക്രം ഇടക്കിടക്ക് ഓര്മ്മിക്കണം. ഈ ജ്ഞാനം ബ്രാഹ്മണര്ക്ക് മാത്രമാണ് ലഭിക്കുന്നത് അവരാണ് പിന്നീട് ദേവതയായി മാറുന്നത്. ബ്രഹ്മാവില് നിന്ന് വിഷ്ണു പിന്നീട് വിഷ്ണുവില് നിന്ന് ബ്രഹ്മാവ്. നിങ്ങള് ദേവീ ദേവതകളായിരുന്നു, പുനര്ജന്മം എടുത്തെടുത്ത് പിന്നീട് ബ്രാഹ്മണരായി മാറും. പരിധിയുള്ള അച്ഛനാണെങ്കില് കേവലം ഉത്പത്തി, പാലന ചെയ്യുന്നു. വിനാശം ചെയ്യുന്നില്ല. വിനാശം അര്ത്ഥം മുഴുവന് പതിത ലോകവും ഉണ്ടായിരിക്കുകയില്ല. മുഴുവന് രാവണരാജ്യത്തിന്റെയും വിനാശമുണ്ടാകണം. ഇല്ലായെങ്കില് എങ്ങനെ രാമരാജ്യമുണ്ടാകും! അവിടെ ഒരിക്കലും രാവണനെ കത്തിക്കുകയില്ല. ഭക്തിമാര്ഗ്ഗത്തിലെ ഒരു കാര്യവും ജ്ഞാനമാര്ഗ്ഗത്തില് ഉണ്ടായിരിക്കുകയില്ല. നിങ്ങള് സത്യ ത്രേതായുഗത്തില് പ്രാലബ്ധം അനുഭവിക്കുകയാണ്. അതാണ് ജ്ഞാനത്തിന്റെ പ്രാലബ്ധം, ഇതിനെ ഭക്തിയുടെ പ്രാലബ്ധമെന്ന് പറയും. അല്പകാല ക്ഷണഭംഗുര സുഖം ആദ്യം അവ്യഭിചാരീ ഭക്തിയായിരുന്നു പിന്നീട് വ്യഭിചാരിയായി ആയി തികച്ചും ദു:ഖിയായി മാറിയിരിക്കുന്നു. സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്, ഇതാണെങ്കില് മനസ്സിലാക്കി കൊടുക്കണം ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. ഓര്മ്മിച്ചു സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിച്ചു പിന്നീട് എങ്ങനെ നരകത്തില് വന്നു, ഈ എല്ലാ കാര്യവുമിരുന്ന് മനസ്സിലാക്കി കൊടുക്കണം. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് സൃഷ്ടി ചക്രത്തിന്റെ ആദി മധ്യ അന്ത്യത്തിന്റെ അറിവുണ്ട്. അതിനാല് ഈ സമയം നിങ്ങള് ത്രികാല ദര്ശിയായി മാറികൊണ്ടിരിക്കുകയാണ്. അതിനെ നിങ്ങള് പറയും ദേവതകള് പോലും ത്രികാല ദര്ശികളായിരുന്നില്ല. അതിനാല് പറയും അപ്പോള് ആരായിരുന്നു? എന്തുകൊണ്ടെന്നാല് സംഗമയുഗീ ബ്രാഹ്മണരെയാണെങ്കില് ആരും അറിയുക പോലുമില്ല. കാണിച്ചിട്ടുണ്ട് എവിടെ സത്സംഗമുണ്ടാകുമ്പോഴും ഹനുമാന് പോയി ചെരുപ്പില് ഇരിക്കുമായിരുന്നു. ഇപ്പോള് ഈ കാര്യം എന്തുകൊണ്ട് മഹാവീരനെക്കുറിച്ച് പറയുന്നു? എന്തുകൊണ്ടെന്നാല് നിങ്ങള് കുട്ടികളില് ഒരു ദേഹാഭിമാനവുമില്ല. മനസ്സിലാക്കൂ സത്സംഗത്തില് ആരെങ്കിലും ഇങ്ങനെയുള്ള കാര്യം പറയുകയാണെങ്കില് നിങ്ങള്ക്ക് പറയാന് കഴിയണം പ്രാചീന രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും സെക്കന്റില് ജീവന് മുക്തി നേടണമെങ്കില് ഇന്നയാളുടെയടുത്തേക്ക് പോകൂ. മനസ്സിലാക്കി കൊടുക്കുന്നവരാണെങ്കില് വളരെ ധൈര്യശാലിയും നിരഹങ്കാരിയുമായിരിക്കണം. അല്പം പോലും ദേഹാഭിമാനമുണ്ടാവരുത്. എവിടെ വേണമെങ്കിലും പോയി ഇരിക്കാം, സമയം ലഭിക്കുമ്പോള് സംസാരിക്കണം. ശക്തിശാലിയാണെങ്കില് പ്രഭാഷണം മുതലായവ ചെയ്യും,അതായത് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും എങ്ങനെ സെക്കന്റില് ജീവന് മുക്തി പ്രാപ്തമാക്കാമെന്ന്. പരംപിതാ പരമാത്മാവിനല്ലാതെ വേറെയാര്ക്കും നല്കാന് സാധിക്കില്ല, ഇത് മഹാവീരന് മാത്രമേ മനസ്സിലാക്കി കൊടുക്കാന് സാധിക്കൂ. കേള്ക്കുന്നതിന് വിരോധമില്ല, നിങ്ങള് കുട്ടികള്ക്ക് ഗൃഹസ്ഥത്തിലിരുന്നും വളരെയധികം സേവനം ചെയ്യാന് സാധിക്കും. പറയൂ, രാജയോഗം പഠിക്കണമെങ്കില് ബ്രഹ്മാകുമാരീസില് പോകൂ. മുന്നോട്ട് പോകവേ നിങ്ങളുടെ പേര് പ്രസിദ്ധമാകും, ഭൂരിപക്ഷമുണ്ടാകും. ഇപ്പോള് വളരെ കുറവാണ്. ഓടിക്കുന്നവരുടെ പേരും ഒരുപാടുണ്ട്. കൃഷ്ണന് ഓടിച്ചു, ഓടിക്കുന്നതിന്റെയൊന്നും ഒരു കാര്യവുമില്ല. ടീച്ചര് എപ്പോഴെങ്കിലും പഠിപ്പിക്കുന്നതിന് വേണ്ടി ഓടിപ്പിക്കുന്നുണ്ടോ! സേവനം ചെയ്യുന്നവര്ക്ക് വളരെയധികം വിചാര സാഗര മഥനം ചെയ്യുകയും വളരെ ധൈര്യശാലിയുമായി മാറണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. എല്ലാ ഭക്തകളാകുന്ന സീതമാരെയും രാവണന്റെ തടവറയില് നിന്ന് മോചിപ്പിക്കണം. സെക്കന്റില് മുക്തി ജീവന് മുക്തിയുടെ വഴി കാണിച്ചു കൊടുക്കണം.

2. ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കണം. ദേഹാഭിമാനം ഉപേക്ഷിച്ച് മഹാവീരനായി മാറി സേവനം ചെയ്യണം. വിചാര സാഗര മഥനം ചെയ്ത് സേവനത്തിന്റെ പുതിയ പുതിയ യുക്തികള് രചിക്കണം.

വരദാനം:-

ബ്രാഹ്മണര് അര്ത്ഥം സദാ ആനന്ദത്തിന്റെ സ്ഥിതിയിലിരിക്കുന്നവര്. മനസ്സില് സദാ സ്വാഭാവികമായി ഈ ഗീതം മുഴങ്ങിക്കൊണ്ടിരിക്കണം-ആഹാ ബാബാ, ആഹാ എന്റെ ഭാഗ്യം! ലോകത്തിലെ ഏത് തന്നെ ചഞ്ചലമായ പരിതസ്ഥിതിയിലും ആശ്ചര്യമില്ല, മറിച്ച് ഫുള്സ്റ്റോപ്പ്. എന്ത് തന്നെ സംഭവിച്ചാലും- പക്ഷെ താങ്കളെ സംബന്ധിച്ചേടത്തോളം നത്തിംഗ് ന്യു, ഒരു പുതിയ കാര്യമേയല്ല. ഉള്ളുകൊണ്ട് ഇത്രയും അചഞ്ചല സ്ഥിതിയായിരിക്കണം- എന്ത്, എന്തുകൊണ്ട് എന്നതില് മനസ്സ് ആശയക്കുഴപ്പത്തില് വരരുത്, അപ്പോള് പറയാം അചഞ്ചലവും ദൃഢതയുമുള്ള ആത്മാക്കള്.

സ്ലോഗന്:-

അമൂല്യജ്ഞാനരത്നങ്ങള്(ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)

1. ഇപ്പോള് നിങ്ങള്ക്ക് ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ധൈര്യമെന്ന ഗുണത്തിന്റെ ധാരണയും നിശ്ചയത്തിലൂടെയാണ് ഉണ്ടാകുന്നത്, സാക്ഷീ അവസ്ഥയില് തന്നെയാണ് സന്തോഷം ഉണ്ടാവുക. ഈ ധാരണയിലൂടെത്തന്നെയാണ് പരമാത്മാവ് സ്വയം ആയിരം ചുവടുകള് മുന്നില് വെക്കുമെന്ന് ഖ്യാതിയുള്ളത്. ബാബ പറയുന്നു, നിങ്ങള് സൂക്ഷ്മത്തില് രണ്ട് ചുവടുകള് അടുത്ത് വരൂ എങ്കില് ഞാന് സ്ഥൂലത്തില് അനേകം ചുവടുകള് വെച്ച് അരികില് വരും. ജ്ഞാനം എന്നത് തന്നെ സ്വലക്ഷ്യത്തില് സ്ഥിതി ചെയ്യലാണ്. സ്വയത്തില് സ്ഥിതി ചെയ്യുന്നതിലൂടെത്തന്നെയാണ് പരമാത്മാവ് സ്വയം മുന്നില് വരിക. ബാബയുടെ ഈ മഹാവാക്യം ഓര്മ്മയില് വെക്കൂ, എത്രയും ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നുവോ അത്രയും മറ്റുള്ളവര്ക്ക് സുഖം നല്കാന് നിമിത്തമാകും. ഇന്ന് കൊടുത്താല് നാളെ ലഭിക്കും. ഇന്ന് സര്വെന്റാകാമെങ്കില് നാളെ അധികാരിയായി രാജ്യം ഭരിക്കും. ഇപ്പോഴാണെങ്കില് വിശ്വസേവാധാരിയാണല്ലോ.

2. ഓരോരുത്തരും സ്വസ്വരൂപത്തില് സ്ഥിതി ചെയ്ത് തങ്ങളുടെ ശരീരത്തെ നടത്തിക്കൊണ്ടുപോകൂ. ഞാന് ഈ ശരീരത്തെ ഇരുത്തുന്നു, ഞാന് കഴിപ്പിക്കുന്നു, ഞാന് ഉറക്കുന്നു എന്നത് പോലെ. ഞാന് വായയെക്കൊണ്ട് സംസാരിപ്പിക്കുന്നു. അഥവാ ഞാന് വായ കൊണ്ട് ആര്ക്കെങ്കിലും ദു:ഖം കൊടുക്കുകയാണെങ്കില് അത് എന്റെ തന്നെ സ്വസ്വരൂപത്തെ നിന്ദിക്കുകയാണ്. അപ്പോള് പിന്നെ സ്വ സമ്പൂര്ണ്ണ ആത്മാവ് പറയും -ഹേ ജീവാത്മാവേ നിനക്ക് ദു:ഖമുണ്ടാകും. അങ്ങിനെയുള്ള മനുഷ്യരിലോ ജീവികളിലോ ശുദ്ധാത്മാവായ ഞാന് പ്രവേശിക്കുകയില്ല. സ്വശുദ്ധാത്മാവ് എവിടെയുണ്ടോ ആ സ്ഥലത്ത് ദു:ഖമുണ്ടാകില്ല, എന്തുകൊണ്ടെന്നാല് അവര്ക്ക് ഒരിക്കലും ആര്ക്കും ദു:ഖം കൊടുക്കാന് സാധിക്കില്ല. സ്വ ശുദ്ധാത്മാവ് സുഖസ്വരൂപമാണ്. മാത്രമല്ല അങ്ങിനെയുള്ള സ്വ നിശ്ചയബുദ്ധി സദാ സുഖം കൊടുക്കുന്നു. അത് സാക്ഷാല് എന്റെ സ്വരൂപമാണ്, മാത്രമല്ല സ്വയത്തെ സ്വ ആത്മാവെന്ന് നിശ്ചയം ചെയ്തുകൊണ്ടും അന്യാത്മാക്കള്ക്ക് ദു:ഖം കൊടുക്കുകയാണെങ്കില് അവര് കേവലം പറയുക മാത്രം ചെയ്യുന്ന പണ്ഡിതനാണ്. അവര്ക്ക് മറ്റുള്ളവരുടെ മേല് പ്രഭാവം ചെലുത്താന് സാധിക്കുകയില്ല. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top