08 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

7 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ഒരു ബാബയോട് സത്യം സത്യമായ സ്നേഹം വെക്കൂ, ബാബയുടെ നിര്ദേശത്തിലൂടെ നടക്കൂ എങ്കില് എല്ലാ മിത്ര സംബന്ധികളോടുമുള്ള മമത്വം ഇല്ലാതാകും.

ചോദ്യം: -

ബാബക്കല്ലാതെ വേറെ ഒരു മനുഷ്യര്ക്കും പറയാന് കഴിയാത്ത ശബ്ദം ഏതാണ്?

ഉത്തരം:-

നിങ്ങള് ആത്മാക്കളുടെ പിതാവായ ഞാന് നിങ്ങളെ പഠിപ്പിക്കാന് വന്നിരിക്കുകയാണ്, ഞാന് നിങ്ങളെ എന്റെ കൂടെ തിരിച്ച് കൊണ്ടു പോകും. ഈ ശബ്ദം ഉച്ചരിക്കാനുള്ള ശക്തി ബാബക്കല്ലാതെ വേറെ ഒരു മനുഷ്യര്ക്കും ഇല്ല. നിങ്ങള്ക്ക് നിശ്ചയമുണ്ട്-ഈ പുതിയ ജ്ഞാനം പുതിയ വിശ്വത്തിനു വേണ്ടിയാണ്, ഇത് സ്വയം ആത്മീയ അച്ഛനാണ് പഠിപ്പിക്കുന്നത്, നിങ്ങള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനേക്കാള് വേറിട്ടത്…

ഓം ശാന്തി. കുട്ടികള്ക്ക് കൊടുക്കുന്നത് എപ്പോഴും അച്ഛനായിരിക്കുമല്ലോ. ഒന്ന് പരിധിയുള്ള അച്ഛനാണ്, തന്റെ 5-8 കുട്ടികള്ക്ക് സമ്പത്ത് കൊടുക്കും. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സമ്പത്ത് നല്കും. ബാബയാണ് സര്വ്വരുടേയും അച്ഛന്. ലൗകിക അച്ഛന്മാര് ധാരാളം പേരുണ്ട്. ധാരാളം കുട്ടികളുമുണ്ടല്ലോ, എല്ലാ കുട്ടികളുടേയും അച്ഛനാണ് ബാബ. ബ്രഹ്മാ, വിഷ്ണു, ശങ്കരനെ പോലും അച്ഛന് എന്ന് പറയാറില്ല. ശങ്കരന്റെ കാര്യം തന്നെ വേറെയാണ്. ശങ്കരന് ഒന്നും നല്കാറില്ല. സമ്പത്ത് ലഭിക്കുന്നത് കേവലം നിരാകാരനായ ബാബയില് നിന്നാണ്. ബാബ പരംപിതാവാണ്, മൂലവതനത്തില് ഉയര്ന്നതിലും ഉയര്ന്ന ലോകത്തില് വസിക്കുകയാണ്. മനസ്സിലാക്കി കൊടുക്കാന് വളരെയധികം യുക്തികള് വേണം, മധുരമായ നാവും വേണം. കാമം മഹാശത്രുവാണ്- ഇതിനു മേല് വിജയം നേടണം. ഇപ്പോള് കന്യകമാര് സ്വതന്ത്രരാണല്ലോ. ബ്രഹ്മചര്യം പാലിച്ച് ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. വികാരി കുടുംബത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നില്ലെങ്കില് അങ്ങനെ തന്നെ ജീവിക്കും, എതിര്പ്പൊന്നുമില്ല. കന്യകമാരുടെ തോഴനായി ബാബ പ്രശസ്ഥമാണല്ലോ. കൃഷ്ണന് കന്യകമാരുടെ അച്ഛനൊന്നുമല്ല. ഇവര് ബ്രഹ്മാകുമാരിമാരാണ്. കൃഷ്ണന് കുമാരിമാരൊന്നുമില്ല. കൃഷ്ണനെ പ്രജാപിതാവ് എന്നും പറയാറില്ല. ഇത് കന്യകമാരാണ്, മാതാക്കളാണ്, ഇവര് എത്രയാണ് സഹിക്കുന്നത്. പക്ഷെ മനസ്സ് ശുദ്ധമായിരിക്കണം. ബുദ്ധിയുടെ യോഗം ഒരു ബാബയുടെ കൂടെ നല്ല രീതിയില് കൂടിച്ചേര്ന്നിരിക്കണം അപ്പോള് അനേകരോടൊപ്പമുള്ളത് ഇല്ലാതാകും. നമുക്ക് ഒരു ബാബയുടേതായി മാറണം എന്ന ഉറച്ച നിശ്ചയമുണ്ടാകണം. ബാബയുടെ നിര്ദേശത്തിലൂടെ നടക്കണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് നിങ്ങള് തന്റെ പതിക്കും മനസ്സിലാക്കി കൊടുക്കണം അതായത് കൃഷ്ണപുരിയുടെ സ്ഥാപന നടക്കുകയാണ്. കംസപുരിയുടെ വിനാശത്തിനുള്ള തയ്യാറെടുപ്പുകള് നടക്കുകയാണ്. അഥവാ കൃഷ്ണപുരിയിലേക്ക് പോകണമെങ്കില് വികാരങ്ങളെ ഉപേക്ഷിക്കേണ്ടി വരും. കൃഷ്ണപുരിയിലേക്ക് പോകുന്നതിന് സമ്പൂര്ണ്ണ നിര്വ്വികാരി ആകണം. ഇപ്പോള് താങ്കള് സ്വയത്തിനും എനിക്കും നന്മ ചെയ്യണം കാരണം നമ്മള് ഒരു ഭഗവാന്റെ കുട്ടികളല്ലേ. നിങ്ങളും പറയുന്നുണ്ടല്ലോ ഭഗവാന് നമ്മുടെ അച്ഛനാണ് എന്ന്, അപ്പോള് നമ്മള് പരസ്പരം സഹോദരി സഹോദരന്മാരായില്ലേ. ഇനി നിങ്ങള്ക്ക് വികാരത്തിലേക്ക് പോകാന് സാധിക്കില്ല. എപ്പോള് ഭാരതം പവിത്രമായിരുന്നോ അപ്പോള് എല്ലാവരും സുഖമുള്ളവരായിരുന്നു, ഇപ്പോഴാണെങ്കില് ദു:ഖികളാണ്. നരകത്തില് ബുദ്ധിമുട്ടുകള് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് രണ്ട് കൈകളും ബാബയുടെ കൈകളില് കൊടുത്ത് പവിത്രരായി സ്വര്ഗ്ഗത്തിലേക്ക് പോകണം. എന്തിനാണ് 21 ജന്മങ്ങളിലേക്കുള്ള സമ്പത്ത് നഷ്ടപ്പെടുത്തുന്നത്. ദിവസവും മനസ്സിലാക്കി കൊടുക്കുന്നതിലൂടെ എല്ലുകള് മയമുള്ളതാകും. കന്യകമാര് സ്വതന്ത്രരാണ്, പക്ഷെ അവരുടെ കൂട്ടുകെട്ട് മോശമായിരിക്കരുത്. ഈ അപവിത്രമായ, ഭ്രഷ്ടാചാരിയായ ലോകം ഇല്ലാതാകണം. ബാബ പറയുകയാണ് പവിത്രമാകൂ എങ്കില് പവിത്രമായ ലോകത്തിന്റെ അധികാരിയാകാം. ഇങ്ങനെ യുക്തിയോടെ മനസ്സിലാക്കി കൊടുക്കണം, അഴുക്കിലെ കീടങ്ങളാണെങ്കില് അവര്ക്ക് ഭൂം ഭൂം ചെയ്ത് അവരെ തനിക്കു സമാനമാക്കി മാറ്റണം. ശക്തി സേനയില് ശക്തി ഉള്ളവരായിരിക്കണമല്ലോ. കുട്ടികളേയും സംരക്ഷിക്കണം. ബാക്കി മോഹത്തില് പോയി കുടുങ്ങരുത്. ബുദ്ധിയോഗം ഒരേ ഒരു ബാബയുടെ കൂടെ മാത്രം ഇരിക്കണം. ചെറിയച്ഛന്, മാമന് എല്ലാവരും ഡ്രാമയിലെ അഭിനേതാക്കളാണ്. ഇപ്പോള് കളി പൂര്ത്തിയാകാന് പോവുകയാണ്, തിരിച്ച് പോകണം. വികര്മ്മങ്ങളുടെ കര്മ്മകണക്കുകളെ ഇല്ലാതാക്കണം. ഈ പഴയ ലോകത്തില് നിന്നും മനസ്സിനെ മാറ്റണം. ഒരു ബാബയെ ഓര്മ്മിക്കണം. ബാബ പറയുകയാണ് ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി പ്രാപ്തമാക്കാം. ഭഗവാന് ശ്രീമത്ത് നല്കുകയാണ്. തീര്ച്ചയായും രാജയോഗത്തിലൂടെ നിങ്ങള് രാജാക്കന്മാരുടേയും രാജാവായി തീരും. ഇപ്പോള് ഈ മൃത്യു ലോകം ഇല്ലാതാകും. അതിനാല് എന്തുകൊണ്ട് ബാബയില് നിന്നും 21 ജന്മങ്ങളിലേക്ക് പൂര്ണ്ണമായും സമ്പത്ത് എടുത്തു കൂടാ. വിദ്യാര്ത്ഥി മനസ്സിലാക്കുന്നുണ്ട് – അഥവാ നമ്മള് നല്ല രീതിയില് പഠിക്കുകയാണെങ്കില് നല്ല മാര്ക്കോടെ നല്ല നമ്പറില് പാസ്സാകാം. അഥവാ ഇവിടെ നല്ല നമ്പറില് പാസ്സാവുകയാണെങ്കില് അവിടെ സ്വര്ഗ്ഗത്തിലും ഉയര്ന്ന പദവി ലഭിക്കും. നിങ്ങള്ക്ക് രാജകുമാരനും രാജകുമാരിയുമായി മാറണം. എല്ലാവരും ആവുകയില്ല. ധാരാളം പേര് പ്രജകളാകും. പ്രദര്ശിനിയിലൂടെ പതുക്കെ പതുക്കെ വളരെ പ്രഭാവം ഉണ്ടാകും.

നിങ്ങള്ക്ക് അറിയാം ഇപ്പോള് എന്ത് അഭിനയമാണോ നടന്നു കൊണ്ടിരിക്കുന്നത് ഇത് 5000 വര്ഷങ്ങള്ക്ക് മുമ്പും നടന്നിട്ടുണ്ട്. ബാബ പറയുകയാണ് ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പാര്ട്ടില് ഇല്ലാത്തത് എനിക്കും അഭിനയിക്കാന് സാധിക്കില്ല. സ്വദര്ശന ചക്രത്തിലൂടെ ആരുടേയെങ്കിലും ശിരസ്സ് മുറിക്കുക, അങ്ങനെയല്ല . സ്വദര്ശന ചക്രത്തിന്റെ അര്ത്ഥവും നിങ്ങള് കുട്ടികള് മനസ്സിലാക്കിയിട്ടുണ്ട്. ശാസ്ത്രങ്ങളിലാണെങ്കില് ധാരാളം കഥകളാണ് എഴുതിയിരിക്കുന്നത്. സ്വ ദര്ശനം അര്ത്ഥം സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയണം. സ്വ അര്ത്ഥം ആത്മാവിന്റെ ദര്ശനം കിട്ടി – സൃഷ്ടി ചക്രത്തെ കുറിച്ചും അറിഞ്ഞു അതായത് നമ്മള് 84 ജന്മങ്ങളുടെ ചക്രമാണ് കറങ്ങിയിട്ടുള്ളത്. സൂര്യവംശി, ചന്ദ്രവംശി……..ഇപ്പോള് ഈ ചക്രം പൂര്ത്തിയായി. പിന്നെ പുതിയ ചക്രം കറങ്ങും. ഭാരതത്തിന്റെ ചക്രമാണ് ഇത്. ആരംഭം മുതല് അവസാനം വരെ ഭാരതവാസികള്ക്കാണ് പാര്ട്ട് ഉള്ളത്. ഭാരത്തിന്റെ രണ്ട് യുഗങ്ങള് പൂര്ത്തിയാകും. അതിലൂടെ ലോകത്തിന്റെ പകുതി സമയം കഴിഞ്ഞതു പോലെ ആയിരിക്കും, ആ സമയത്തെയാണ് സ്വര്ഗ്ഗം എന്ന് പറഞ്ഞിരുന്നത്. പിന്നീടാണ് മറ്റു ധര്മ്മങ്ങളെല്ലാം വരുന്നത്. പറയണം, നിങ്ങള് വരുന്നതിനു മുമ്പ് ഈ സ്വര്ഗ്ഗം ഉണ്ടായിരുന്നു, പുതിയ ലോകം ഉണ്ടായിരുന്നു, ഇപ്പോള് പഴയ ലോകമായി. നിങ്ങള്ക്ക് അറിയാം ആരംഭത്തില് ഉണ്ടായിരുന്നത് സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നു. ആ രാജധാനി പൂര്ത്തിയാകുന്നതോടെ പകുതിയില് എത്തിച്ചേരും. പുതിയതിന്റേയും പഴയതിന്റേയും ഇടയിലായിരിക്കും. ആദ്യം അരകല്പം ഭാരതമാണ് ഉണ്ടായിരുന്നത്. നാടകം മുഴുവനും നമ്മുടെ കൂടെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. നമ്മള് ശ്രേഷ്ഠാചാരികളായ ഡബിള് കിരീടധാരികളായ രാജാക്കന്മാരായിരുന്നു. നമ്മള് തന്നെയാണ് ഭ്രഷ്ടാചാരികളായത്, പൂജ്യനില് നിന്നും പൂജാരി ആയി , വേറെയാര്ക്കും ഇങ്ങനെയുള്ള കാര്യങ്ങള് പറയാന് കഴിയുകയില്ല. ഇതെല്ലാം എത്ര സഹജമായ കാര്യങ്ങളാണ്. പരമാത്മാവ് ഈ ആത്മീയ ജ്ഞാനം കുട്ടികള്ക്ക് നല്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കള്ക്ക് ബാബ ജ്ഞാനം നല്കുകയാണ്. ബാബ പറയുകയാണ് ഞാന് ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ആത്മാക്കളെ കൂടെ കൂട്ടി കൊണ്ടു പോവുകയും ചെയ്യും അതോടൊപ്പം ഇങ്ങനെയെല്ലാം പറയാന് ബാബക്കല്ലാതെ വേറെയാര്ക്കും ശക്തി പോലും ഉണ്ടാകില്ല. അഥവാ ആരെങ്കിലും സ്വയത്തെ ബ്രഹ്മാവാണ് അഥവാ ബ്രഹ്മാകുമാരനാണ് അല്ലെങ്കില് ബ്രഹ്മാകുമാരിയാണെന്ന് പറഞ്ഞോട്ടെ. ആരെങ്കിലും ഇവിടെ നിന്നും ജ്ഞാനത്തെ കോപ്പി അടിച്ചാലും അത് മുന്നോട്ട് പോവുകയില്ല. സത്യം പിന്നെ സത്യം തന്നെയായിരിക്കും, സത്യത്തെ ഒരിക്കലും ഒളിപ്പിക്കാന് കഴിയുകയില്ല. അവസാനം പറയും അല്ലയോ പ്രഭോ അങ്ങ് എന്താണോ പറയുന്നത് അത് സത്യമാണ്, ബാക്കി എല്ലാം അസത്യമാണ്. പരംപിതാ പരമാത്മാവ് സത്യമാണ്. ബാബ നിരാകാരനാണ്. ശിവരാത്രിയുടെ അര്ത്ഥവും മനുഷ്യര് മനസ്സിലാക്കുന്നില്ല. അഥവാ കൃഷ്ണന്റെ ശരീരത്തിലേക്കാണ് വന്നത് എങ്കില് പറയണമായിരുന്നു ഞാന് കൃഷ്ണന്റെ ശരീരത്തിലേക്ക് വന്ന് നിങ്ങള്ക്ക് ജ്ഞാനം നല്കുകയാണ്, ഇതും നടക്കുകയില്ല. ഇത് ജ്ഞാനമാണ്, ഇതില് നല്ല രീതിയില് ശ്രദ്ധ കൊടുക്കണം. നമ്മള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്, ഇത് ബുദ്ധിയില് ഇല്ലെങ്കില് ഒന്നും ബുദ്ധിയില് ഇരിക്കുകയില്ല. നിങ്ങളുടെ അനേക ജന്മങ്ങളുടെ അന്തിമത്തിലെ ജന്മമാണ് ഇത്. ഈ മൃത്യു ലോകം ഇപ്പോള് അവസാനിക്കും. അതിനാല് ഞാന് വന്നിരിക്കുകയാണ് ഇപ്പോള് അമരലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നതിന്. സത്യ നാരായണ കഥ അര്ത്ഥം നരനെ നാരായണനാക്കുന്ന ജ്ഞാനമാണ് ഇത്, കഥയല്ല. പഴയ കാര്യം, പ്രാചീനമായതിനെയാണ് കഥ എന്ന് പറയുക. അവര് രാജ്യം ഭരിച്ചിരുന്നു എന്നെല്ലാം പറയും. ഇപ്പോള് ബാബ പറയുകയാണ് എനിക്കും ഡ്രാമയില് പാര്ട്ടുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപനയും ശങ്കരനിലൂടെ വിനാശവും. അവര്ക്ക് വിനാശത്തിനു വേണ്ടി ഈ ബോംബുകളെല്ലാം ഉണ്ടാക്കണം. യാദവര്, കൗരവര്, പാണ്ഡവര് എന്തെല്ലാം ചെയ്തു എന്നെല്ലാം എഴുതിയിട്ടുണ്ട്. ശാസ്ത്രങ്ങളില് തലകീഴായ കാര്യങ്ങള് എഴുതിയിട്ടുണ്ട്. തന്റെ കുലത്തിന്റെ നാശം സ്വയം ചെയ്തു എന്ന് യാദവരെ കുറിച്ച് പറഞ്ഞത് ശരിയാണ്. ബാക്കി പാണ്ഡവരും കൗരവരും തമ്മിലുള്ള ഹിംസയുടെ യുദ്ധമാണ് കാണിച്ചിരിക്കുന്നത്. ഇത് നടന്നിട്ടില്ല. നിങ്ങളോടൊപ്പം ഉള്ളത് പരംപിതാ പരമാത്മാവാണ്. ബാബ മുഖ്യമായ വഴികാട്ടിയാണ്, യാത്രക്കാരനാണ്, പതിത പാവനനാണ്, മുക്തിദാതാവാണ്. രാവണരാജ്യത്തില് നിന്നും മോചിപ്പിച്ച് രാമരാജ്യത്തിലേക്ക് കൊണ്ടു പോകും. ബാബ പറയുകയാണ് ഈ രാവണ രാജ്യം ഇല്ലാതാകാന് പോവുകയാണ്, ഇതിനു ശേഷം പാവനമായ ശ്രേഷ്ഠാചാരിയായ സത്യയുഗി രാജ്യം ആരംഭിക്കും. ഇത് നിങ്ങള് കുട്ടികള്ക്കാണ് അറിയുക അതോടൊപ്പം ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാനും സാധിക്കും , വേറെ ആര്ക്കും ഇത് അറിയുക പോലുമില്ല. ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളെ കുറിച്ച് ധാരാളം അറിയാം. മനസ്സിലാക്കുന്നുണ്ട് ഭക്തിയിലൂടെ ഭഗവാനെ ലഭിക്കും എന്ന്. അരകല്പം ഭക്തി മാര്ഗ്ഗമാണ്. ഭക്തിയുടെ അവസാനം ജ്ഞാന സാഗരന് വന്ന് ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് നല്കും. നിങ്ങള് കുട്ടികളുടേത് പതിത പാവനനായ ഗോഡ് ഫാദറിലൂടെ പ്രാപ്തമായ വിദ്യാര്ത്ഥി ജീവിതമാണ്. പതിത പാവനന് അര്ത്ഥം സദ്ഗുരുവാണ്. ഓ ഗോഡ് ഫാദര് പരംപിതാ പരമാത്മാവാണ് അതോടൊപ്പം ബാബ തന്നെ അധ്യാപകന്റെ രൂപത്തില് രാജയോഗം അഭ്യസിപ്പിക്കുകയാണ്. എത്ര സഹജമായ കാര്യമാണ്. ആദ്യം പതിത പാവനന് എന്നത് തീര്ച്ചയായും എഴുതണം. ഏറ്റവും ശക്തിശാലി ആയിരിക്കുന്നത് ഗുരുവായിരിക്കുമല്ലോ. മനസ്സിലാക്കുന്നുണ്ട് ഗുരു സദ്ഗതി നല്കും, ദുര്ഗതിയില് നിന്നും രക്ഷിക്കും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. എന്നാല് നമ്മള് ഭഗവാന്റെ മക്കളാണ് എന്ന കാര്യം ആരുടേയും ബുദ്ധിയില് വരുന്നില്ല. ഇത് മനസ്സിലാക്കിയാല് തീര്ച്ചയായും സമ്പത്ത് ലഭിക്കണമല്ലോ. ബാബ പറയുകയാണ് കുട്ടികളേ, നിങ്ങള് രാവണനു മേല് വിജയം നേടണം എങ്കില് ജഗത്ജീത്താകും. ശ്രീമത്തിലൂടെ നടക്കണം. ഏതുപോല ബാബ മധുരമാണോ അതുപോലെ കുട്ടികള്ക്കും മധുരമാകണം. യുക്തിയോടെ മനസ്സിലാക്കി കൊടുക്കണം, മുന്നോട്ട് പോകവെ മനസ്സിലാക്കും. നിങ്ങളെയും വിശ്വസിക്കാന് തുടങ്ങും. അവര് കാണും, യുദ്ധം തുടങ്ങുകയാണ്, എന്തുകൊണ്ട് സമ്പത്ത് എടുക്കാതിരിക്കണം എന്ന് ചിന്തിക്കും. ഇങ്ങനെ യുദ്ധം നടക്കാന് തുടങ്ങിയാല് പിന്നെ വികാരത്തിന്റെ കാര്യങ്ങളെ കുറിച്ച് ഓര്മ്മ പോലും ഉണ്ടാകില്ല. വിനാശം നടക്കുന്നതിനു മുമ്പ് വിഷത്തിന്റെ രുചി കൂടി അറിയട്ടെ എന്നൊന്നും ആരും പറയില്ല. ആ സമയത്ത് സ്വയത്തെ സംരക്ഷിക്കാനാണ് നോക്കുക. ജന്മജന്മാന്തരങ്ങളായി ഈ കാമ വികാരത്തിലൂടെ നടന്നതിലൂടെയാണ് ഈ ഗതി ആയി തീര്ന്നത്, ദു:ഖമുള്ളവരായത്. പവിത്രതയില് തന്നെയാണ് സുഖമുള്ളത്. സന്യാസിമാര് പവിത്രരാണ് അതുകൊണ്ടാണ് എല്ലാവരും അവരെ പൂജിക്കുന്നത്. എന്നാല് ഈ സമയത്ത് ലോകത്തില് ധാരാളം കപടത നിറഞ്ഞിരിക്കുകയാണ്. സമ്പന്നരോ നാഥനോ ആരുമില്ല. പ്രജ പ്രജയെ ഭരിക്കുകയാണ്. സ്വര്ഗ്ഗത്തില് ലക്ഷ്മി നാരായണന്റെ എത്ര നമ്പര് വണ് രാജ്യമായിരുന്നു. ഭാരതം എന്ന് ആര് വിളിക്കും. ഇതെല്ലാം മറന്നിരിക്കുകയാണ്, രുദ്ര മാലയുണ്ട്, പിന്നെയാണ് വിഷ്ണുവിന്റെ മാല ഉള്ളത് ബ്രാഹ്മണരുടെ മാല നിര്മ്മിക്കാന് സാധിക്കുകയില്ല എന്തുകൊണ്ടെന്നാല് താഴെ വീഴും പിന്നെ മുകളിലേക്ക് കയറും. ഇന്ന് 5-6 നമ്പറിലായിരിക്കും, നാളെ നോക്കിയാല് ഉണ്ടാവുക പോലും ഇല്ല. സമ്പത്ത് രാജ്യാധികാരം തന്നെ ഇല്ലാതാക്കിയിട്ടുണ്ടാകും. ബാക്കി പ്രജ പദവി ലഭിക്കും. ഇവിടെ ജീവിച്ച് പിന്നെ ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കില് പ്രജയില് പോലും നല്ല പദവി പ്രാപ്തമാകില്ല. വികര്മ്മവും വളരെ ശക്തിയായി ചെയ്യുന്നുണ്ട്. നിങ്ങളെ ഭഗവാനാണ് പഠിപ്പിക്കുന്നത്- ഇത് എത്ര അത്ഭുതകരമായ കാര്യമാണ്. പുതിയ ലോകത്തിന് വേണ്ടിയാണ് ഈ പുതിയ ജ്ഞാനം. നിങ്ങള് പുതിയ വിശ്വത്തിന്റെ അധികാരി ആയിരുന്നു, ഇപ്പോള് പഴയ ലോകത്തില് വിശ്വം കക്കക്കു തുല്യമായി മാറിയിരിക്കുകയാണ്. ബാബ കക്കക്കു സമാനമായ നമ്മളെ വജ്രത്തിനു തുല്യമാക്കുകയാണ്. നിങ്ങള് മുള്ളില് നിന്നും പുഷ്പങ്ങളാവുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏതെങ്കിലും സംബന്ധത്തിന്റെയും മോഹത്തില് പോയി കുടുങ്ങരുത്. ഉള്ളിലുള്ള സത്യതയിലൂടെ, ശുദ്ധിയിലൂടെ ബന്ധനമില്ലാത്തവരാകണം. വികര്മ്മങ്ങളുടെ കണക്ക് ഇല്ലാതാക്കണം.

2) മധുരമായ നാവ് കൊണ്ടും യുക്തിയുക്തമായ ശബ്ദങ്ങളിലൂടെയും സേവനം ചെയ്യാന് കഴിയണം. പുരുഷാര്ത്ഥം ചെയ്ത് നല്ല നമ്പറോടെ പാസ്സാകണം.

വരദാനം:-

ശ്രേഷ്ഠ പുരുഷാര്ത്ഥി അവരാണ് ആരാണോ സെക്കന്റിനുള്ളില് കണ്ട്രോളിങ്ങ് പവറിലൂടെ തെറ്റിനെ ശരിയിലേക്ക് പരിവര്ത്തനം ചെയ്യുന്നത്. വ്യര്ത്ഥത്തെ കണ്ട്രോള് ചെയ്യാന് ആഗ്രഹമൊക്കെയുണ്ട്, ഇത് തെറ്റാണെന്ന് അറിയുകയും ചെയ്യാം, എങ്കിലും അര മണിക്കൂര് വരെ ഈ വ്യര്ത്ഥം നടന്നുകൊണ്ടിരിക്കുക, ഇങ്ങനെയാകരുത്. ഇതിനെ പറയാം അല്പാല്പം അധീനം, അല്പാല്പം അധികാരിയുമെന്ന്. ഇത് സത്യമല്ല, അയഥാര്ത്ഥം അഥവാ വ്യര്ത്ഥമാണ് എന്ന് എപ്പോള് മനസ്സിലാക്കുന്നുവോ, ഉടന് ബ്രേക്കിടണം-ഇത് തന്നെയാണ് ശ്രേഷ്ഠ പുരുഷാര്ത്ഥം. ബ്രേക്കിടുന്നത് ഇവിടെ, നില്ക്കുന്നത് അവിടെയും-ഇതല്ല കണ്ട്രോളിങ്ങ് പവര് എന്നതിന്റെ അര്ത്ഥം.

സ്ലോഗന്:-

അമൂല്യ ജ്ഞാന രത്നങ്ങള്(ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)

ഈ പുരുഷാര്ത്ഥ സമയത്ത് ഓരോരുത്തരിലും അവശ്യം എന്തെങ്കിലുമൊക്കെ കുറവുകള് ഉണ്ടായിരിക്കും, അവയെ നികത്തുന്നതിന് വേണ്ടി ഓരോരുത്തരും പുരുഷാര്ത്ഥം ചെയ്യുന്നു. ചിലരില് ക്ഷമയുടെ ഗുണമില്ല, ചിലരില് സഹനശീലതയുടെ ഗുണമില്ല, മറ്റു ഗുണങ്ങളുമില്ല. ഇവയുടെ ധാരണാര്ത്ഥം സ്വയം അധികാരിയായി ആ ഗുണങ്ങളെ തങ്ങളുടെയടുത്തേക്ക് ആകര്ഷിക്കണം. ആ ഗുണങ്ങള് അതേപോലെ അവരുടെയടുത്തേക്ക് ആകര്ഷിക്കപ്പെട്ട് വരികയില്ല, അധികാരിയില് കുറവുള്ളത് കാരണം ഗുണം പറയുകയാണ്, ഞാന് മിത്രത എങ്ങിനെ വെക്കും, അവര്ക്ക് മാലിക്കിനോട് സ്നേഹമില്ല. പക്ഷെ ആരാണോ അധികാരിയായി സ്ഥിതി ചെയ്യുന്നത്, ഗുണങ്ങളും അവരെ സ്നേഹിക്കുന്നു. ജ്ഞാനിക്ക് ഗുണങ്ങളോട് തന്നെയായിരിക്കുമല്ലോ സ്നേഹമുണ്ടായിരിക്കുക. ആ ഗുണങ്ങള് ആകര്ഷണീയമാണ്, അക്കാരണത്താല് മാലിക്കിനെ ആകര്ഷിക്കുന്നു, പക്ഷെ ഇത് അവശ്യമാണ് അതായത് സ്വയം മാലിക്കായി സ്ഥിതി ചെയ്യുന്നതിലൂടെ ആ ഗുണങ്ങള് താനേ അവരിലേക്ക് വന്ന് ചേരും. അതിനാല് തങ്ങളുടെ അധികാരീ സ്ഥിതിയുടെ പൂര്ണ്ണ നിശ്ചയമുണ്ടായിരിക്കണം. ഞാന് ആത്മാവ് പരമാത്മാവിന്റെ സന്താനമാണ്, ഈ നിശ്ചയമുണ്ടെങ്കില് സമ്പൂര്ണ്ണ ദൈവീക ഗുണങ്ങളും വന്നുകൊണ്ടിരിക്കും. നിശ്ചയത്തിലൂടെ തന്നെയാണ് ദൈവീക ഗുണങ്ങള് വരുന്നത്. ജ്ഞാനത്തിന്റെ പോയന്റ് പ്രയോഗിക്കുക, ഇക്കാര്യത്തില് സമയമൊന്നും എടുക്കുകയില്ല, പക്ഷെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നതില് സമയമെടുക്കുന്നു. ഓ ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top