07 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 6, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഓര്മ്മിച്ചോര്മ്മിച്ച് സുഖം നേടൂ, ബാബയെ ഓര്മ്മിക്കൂ എങ്കില് ശരീരത്തിന്റെ കലഹ-ക്ലേശങ്ങള് വിട്ടുപോകും, നിങ്ങള് നിരോഗിയായി മാറും.

ചോദ്യം: -

ഈ സമയം നിങ്ങള് കുട്ടികള് യുദ്ധ സ്ഥലത്താണ്, ജയത്തിന്റെയും പരാജയത്തിന്റെയും ആധാരം എന്താണ്?

ഉത്തരം:-

ശ്രീമതത്തില് നടക്കുന്നതിലൂടെ ജയം, തന്റെ മതം അഥവാ മറ്റുള്ളവരുടെ മതത്തില് നടക്കുന്നതിലൂടെ പരാജയം. ഒരു ഭാഗത്ത് രാവണ മതത്തിലുള്ളവര്, മറുഭാഗത്ത് രാമന്റെ മതത്തിലുള്ളവര്. ബാബ പറയുന്നു കുട്ടികളെ, രാവണന് നിങ്ങളെ വളരെയധികം ഉപദ്രവിച്ചു. ഇപ്പോള് നിങ്ങള് എന്നില് ബുദ്ധിയോഗം വെക്കൂ എങ്കില് വിശ്വത്തിന്റെ അധികാരിയായി മാറും. അഥവാ കാരണത്താലോ അകാരണത്താലോ തന്റെ മതത്തിലൂടെ നടന്നു അല്ലെങ്കില് പ്രശ്നത്തില് വന്നു, പഠിപ്പ് ഉപേക്ഷിച്ചു എങ്കില് മായ മുഖം തിരിപ്പിക്കും, അതിനാല് വളരെ വളരെ ജാഗ്രതയോടെയിരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നോക്കൂ നിന്റെ ലോകത്തിന്റെ അവസ്ഥ.

ഓം ശാന്തി. മനുഷ്യന് എത്ര മാറേണ്ടതുണ്ട്. ഇത് കേവലം നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് മാത്രമേ അറിയാന് സാധിക്കൂ. അതിനാല് മനുഷ്യന് എത്ര ഉയരത്തിലേക്കാണ് പോകാന് സാധിക്കുന്നത് പിന്നീട് അതേ മനുഷ്യന് എത്ര തഴ്ന്നതിലും താഴ്ന്നതായി മാറുന്നു. മനുഷ്യന് സത്യയുഗീ സതോപ്രധാന വിശ്വത്തിന്റെ അധികാരിയായി മാറുന്നു അതേ മനുഷ്യന് തന്നെ തമോപ്രധാനമായ നയാ പൈസക്ക് വിലയില്ലാത്തവരായി മാറുന്നു. ഇതെല്ലാം പരിധിയില്ലാത്ത ബാബയിലൂടെ നിങ്ങള് അറിയുന്നു. ഒരേയൊരു പതിത പാവനനാണ് സദ്ഗതി ദാതാവ്. അവര് തന്നെയാണ് പാവനമാക്കി മാറ്റുന്നത്. പിന്നീട് രാവണന് പതിതമാക്കി മാറ്റുന്നു. പിന്നീട് പരംപിതാ പരമാത്മാവ് വന്ന് എത്രയും ഉയര്ന്നതാക്കി മാറ്റുന്നു, അപ്പോഴാണ് പാടപ്പെടുന്നത് ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണെന്ന്. ഈശ്വരന്റെ മഹിമയും ഏറ്റവും വേറിട്ടതാണ്. ബാബയുടെ മഹിമ അപരം അപാരമാണ് എന്തുകൊണ്ടെന്നാല് ബാബയുടെത് പോലുള്ള നിര്ദ്ദേശം വേറെയാരുടെതുമുണ്ടായിരിക്കുകയില്ല. അതിനെ ശ്രീമത് ഭഗവത് ഗീതയെന്ന് പറയപ്പെടുന്നു. നിര്ദ്ദേശമാണെങ്കില് എല്ലാവരുടെതും ഉണ്ട്. വക്കീലിന്റെ നിര്ദ്ദേശം, സര്ജന്റെ നിര്ദ്ദേശം, അലക്കുകാരന്റെ നിര്ദ്ദേശം, ഉദാസീ മുതലായവരുടെ നിര്ദ്ദേശം. എങ്കിലും, അല്ലയോ അങ്ങയുടെ ഗതിയും മതവും വളരെ വേറിട്ടതാണ് എന്ന് മഹിമ പാടാറുള്ളത് ഈശ്വരനെക്കുറിച്ചാണ്. പരംപിതാ പരമാത്മാവ് തന്നെയാണ് ഉയര്ന്നതിലും ഉയര്ന്ന ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായത്. ഇത് ഒരു മനുഷ്യന്റെയോ ദേവതയുടെയോ നിര്ദ്ദേശമല്ല. നിങ്ങളിലും ആരാണോ ഉറച്ച നിശ്ചയബുദ്ധിയുള്ളവര്, അവര്ക്കേ ഈ കാര്യങ്ങള് മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനും സാധിക്കൂ. അവര്ക്കറിയാം ബാബയുടെ ശ്രീമതത്തിലൂടെ നമ്മള് എത്ര ഉയര്ന്നവരായി മാറുന്നു. ബാബ ലൗഫുള്, പീസ്ഫുള് ആണ്. എല്ലാ കാര്യത്തിലും ഫുള് ആണ് അതിനാല് നിങ്ങള്ക്കും ബാബയില് നിന്ന് ഫുള് സമ്പത്ത് നേടണം. ഫുള് സമ്പത്ത് എന്താണ്? നമ്പര്വണ് വിശ്വത്തിന്റെ അധികാരിയായി മാറുക. കുറഞ്ഞത് സൂര്യവംശീ മാലയിലെങ്കിലും കോര്ക്കപ്പെടണം. നമ്മള് തന്നെയായിരുന്നു പൂജ്യര് പിന്നീട് നമ്മള് തന്നെ പൂജാരിയായി മാറും. മുഴുവന് ലോകവും അവരുടെ മാല കറക്കുന്നു. ഓര്മ്മിക്കുന്നവര് തീര്ച്ചയായും ഓര്മ്മിക്കുന്നു. പക്ഷെ ഓര്മ്മിക്കുന്നതിന്റെ അര്ത്ഥം ആര്ക്കും അറിയുകയില്ല. പറയുന്നു സ്മരിച്ച് സ്മരിച്ച് സുഖം നേടൂ അര്ത്ഥം ഒന്നിനെ തന്നെ സ്മരിക്കണം പിന്നെ എന്തുകൊണ്ടാണ് ഇവര് എല്ലാവരെയും സ്മരിക്കുന്നത്. ബാബ പറയുന്നു എല്ലാവരെയും ഓര്മ്മിക്കരുത്, കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. അച്ഛനായ എന്നെ വളരെ നന്നായി ഓര്മ്മിക്കൂ, എന്നെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് എന്റെയടുത്ത് എത്തിച്ചേരും. ഞാന് നിര്ദ്ദേശം നല്കുകയാണ് അതിനാല് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും കേവലം അച്ഛനായ എന്നെ ഓര്മ്മിക്കൂ. എത്ര സഹജമായ ഉപായമാണ്. പറയുന്നു ഓര്മ്മിച്ചോര്മ്മിച്ച് സുഖം നേടൂ അര്ത്ഥം ജീവന് മുക്തിയുടെ പദവി പ്രാപ്തമാക്കൂ. ശരീരത്തിന്റെ ക്ലേശമെല്ലാം ഇല്ലാതാകും. അവിടെ നിങ്ങളുടെ ശരീരത്തിന് ഒരു രോഗവുമുണ്ടാവില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് സന്മുഖത്ത് കേള്പ്പിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള് കേട്ട് മറ്റുള്ളവരെയും കേള്പ്പിക്കൂ. ഏറ്റവും നന്നായി ഈ ടേപ്പ് റിക്കാര്ഡര് കേള്പ്പിക്കുന്നു. അല്പം പോലും മിസ് ചെയ്യുകയില്ല. ബാക്കി ഭാവ-ഭേദങ്ങള് കാണാന് കഴിയുകയില്ല. ബുദ്ധികൊണ്ട് മനസ്സിലാക്കുന്നു ബാബ ഇങ്ങനെയിങ്ങനെ മനസ്സിലാക്കി കൊടുക്കുകയായിരിക്കും. ഈ ടേപ്പ് മെഷീനാണെങ്കില് ഖജനാക്കളുടെ ഭണ്ഡാരമാണ്. മനുഷ്യരാണെങ്കില് ശാസ്ത്രങ്ങളുടെ ദാനം ചെയ്യുന്നു. ഗീത അച്ചടിച്ച് ദാനം ചെയ്യുന്നു. ഈ ടേപ്പ് എത്ര അത്ഭുതകരമായ വസ്തുവാണ്. അല്പം കനം കുറഞ്ഞതാണ് അതിനാല് ശ്രദ്ധയോടെ ചലിപ്പിക്കേണ്ടതുണ്ട്. ഇത് ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റിയാണ്. എല്ലാവര്ക്കും ആരോഗ്യം, ധനത്തിന്റെ സമ്പത്ത് നല്കാന് സാധിക്കുന്നു. മുരളിയിലൂടെ തന്നെയാണ് എല്ലാം ലഭിക്കുന്നത്. പക്ഷെ മായാ മോഹിനി അങ്ങനെയാണ് അത് എല്ലാം മറപ്പിക്കുന്നു അഥവാ രാവണന് മോഹിപ്പിക്കുന്നു അല്ലെങ്കില് രാമന് മോഹിപ്പിക്കുന്നു. രാമന് ഒരു തവണ മോഹിപ്പിക്കുന്നു, രാവണനാണെങ്കിലോ അരകല്പമായി ആകര്ഷിച്ച് ആകര്ഷിച്ച് ഒറ്റയടിക്ക് ചെളിയില് പൂഴ്ത്തുന്നു. ഇവിടെ എല്ലാ വസ്തുക്കളും തമോപ്രധാനമാണ്. 5 തത്വങ്ങളും തമോപ്രധാനമാണ്. സത്യയുഗത്തില് 5 തത്വങ്ങളും സതോപ്രധാന മായിരിക്കും. എത്ര വളരെ വലിയ ആദായമാണ്. എടുക്കുന്നതാരാണ്! കോടിയില് ചിലര്. കുരങ്ങ് ബുദ്ധിയെ ക്ഷേത്ര ബുദ്ധിയാക്കി മാറ്റുന്നതില് എത്ര പരിശ്രമമുണ്ട്. മുഴുവന് ലോകവും വേശ്യാലയമായി മാറി കഴിഞ്ഞു. പിന്നീട് ഞാന് തന്നെയാണ് വന്ന് ശിവാലയമാക്കി മാറ്റുന്നത്. ഭാരതം ശിവാലയമായിരുന്നു, ഇപ്പോള് രാവണന് വേശ്യാലയമാക്കി മാറ്റിയിരിക്കുന്നു. പകുതി-പകുതി സമയം. ബാബ പറയുന്നു കുട്ടികളെ, ഇപ്പോള് വളരെ നന്നായി സേവനം ചെയ്യൂ. അവരാണെങ്കില് പറയാന് വേണ്ടി മാത്രം പറയുന്നു പതിത പാവനാ വരൂ, പക്ഷെ അറിയുന്നില്ല. അനേക അഭിപ്രായ വ്യത്യാസങ്ങളാണ്. ഭഗവാന് സ്വയം പറയുന്നു ഇത് ഭ്രഷ്ടാചാരിയായ ലോകമാണ്. മനുഷ്യര് വിഷത്താല് ഭ്രഷ്ടരാകുന്നു. കാമം ഏറ്റവും വലിയ ശത്രുവാണ്. അവിടെ ഈ വികാരം ഉണ്ടായിരിക്കുകയില്ല. ഈ ഭാരതം അതി സ്നേഹിയായ ബാബയുടെ ജന്മ സ്ഥലമാണ്. ശത്രുവായ രാവണനെ കത്തിക്കുന്നു. എങ്ങനെയാണോ ദേവിമാരുടെ ചിത്രം ഉണ്ടാക്കി പൂജിച്ചിട്ട് പിന്നീട് മുക്കുന്നത്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണ്. പാതിരിമാരും ഇങ്ങനെയുള്ള കാര്യങ്ങള് കേള്പ്പിച്ച് അനേകരെ കണ്വെര്ട്ട് ചെയ്യുന്നു. ഡ്രാമയുടെ ഭാവി തന്നെയാണ്. എങ്കിലും അവര് ഒരുപാട് പ്രയത്നിക്കുന്നുണ്ട്. ഈ സമയം മുഴുവന് ലോകവും രാവണ രാജ്യമാണ്. ഈ സമയം എല്ലാവരും രാവണന്റെ മോശമായ മതത്തിലാണ്. പരംപിതാ പരമാത്മാവ് പതിത പാവനന്, ആര്ക്കാണോ ഏറ്റവും കൂടുതല് മഹിമ, അവരെ സര്വ്വവ്യാപിയെന്ന് പറയുകയാണ്. മനുഷ്യര്ക്ക് വേറെ ഒരു ശത്രുവുമില്ല. മായയോട് തന്നെയാണ് മനുഷ്യര് പീഡിതരാകുന്നത്. അതില് നിന്ന് ഒരേയൊരു ബാബയാണ് വന്ന് മോചിപ്പിക്കുന്നത്. വേറെയാര്ക്കും മോചിപ്പിക്കാന് സാധിക്കില്ല. ഞാന് അങ്ങയില് ശരണം പ്രാപിക്കുന്നു, പ്രഭൂ എന്റെ മാനം കാത്തു രക്ഷിക്കൂ, അങ്ങനെയും ഗീതമുണ്ട്. ഇപ്പോള് നിങ്ങളെ രാവണനില് നിന്ന് തന്നെയാണ് രക്ഷിക്കുന്നത്. രാവണന് എത്ര വിഷമിപ്പിച്ചിരിക്കുന്നു. ബാബ പറയുന്നതൊന്ന്, രാവണന് കൂട്ടികൊണ്ട് പോകുന്നത് വേറെ ഭാഗത്തേക്ക്. ബാബ പറയുന്നു എന്റെ ശ്രീമതത്തിലൂടെ നടക്കൂ, പിന്നെ രാവണന് മറപ്പിക്കുന്നു. ബാബ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. രക്തം കൊണ്ട് പോലും എഴുതി നല്കുകയാണ് എന്നിട്ടും മായ മറപ്പിച്ച് മുഖം തിരിപ്പിക്കുകയാണ്. ഇതെല്ലാം ബുദ്ധിയുടെ കാര്യമാണ്. ബാബ പറയുന്നു കുട്ടികളെ ഇപ്പോള് തിരിച്ച് പോകണം അതിനാല് എന്നെ ഓര്മ്മിക്കൂ എങ്കില് ഉയര്ന്ന പദവി നേടാം.

ബാബ പറയുന്നു – കുട്ടികളെ, ശ്രീമതത്തെ ഒരിക്കലും മറക്കരുത്. പക്ഷെ കാരണത്താലോ അകാരണത്താലോ തന്റെ മതത്തില് അഥവാ ആരുടെയെങ്കിലും പ്രശ്നത്താല് ബാബയെ ഉപേക്ഷിക്കുന്നു. ഇതിനെ യുദ്ധസ്ഥലമെന്ന് പറയുന്നു. ഒരു ഭാഗത്ത് രാവണന്റെ മതത്തിലുള്ളവര്. മറുഭാഗത്ത് രാമന്റെ മതത്തിലുള്ളവര്. നിങ്ങള് ഭഗവാനില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണല്ലോ. ഇത്രയുമെല്ലാം എടുത്തുകൊണ്ടിരിക്കുന്നു, എന്താ ഇത് വിഡ്ഢിത്തമാണോ! നിങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്, നിങ്ങളും സമ്പത്തെടുക്കൂ. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി രചിക്കുന്നു. വിഷ്ണുവിലൂടെ ദേവതകളെ രചിച്ചു, ഇങ്ങനെയല്ല. ബ്രഹ്മാവിലൂടെ വിഷ്ണുപുരി രചിക്കുന്നു. പറയുന്നുമുണ്ട് വളരെ ശരിയാണ്. വിഷ്ണുവിന്റെ രാജധാനിയില് നമ്മള് രാജ്യം ഭരിക്കും. ഇരിക്കെ ഇരിക്കെ പിന്നെ അപ്രത്യക്ഷമാകുന്നു. കാരണത്താലോ അകാരണത്താലോ പിന്നെ അഭിപ്രായ വ്യത്യാസത്തില് വരുന്നു. ചിലര് ബന്ധനത്തില് പെട്ടു അഥവാ ചിലര് എന്തെങ്കിലും പറഞ്ഞാല് മറന്നു പോകുന്നു. നോക്കൂ ഇത് അനേകം ബി.കെ. ആണ്, പരംപിതാ പരമാത്മാവില് നിന്ന് സമ്പത്ത് എടുത്തു കൊണ്ടിരിക്കുന്നു. നല്ല രീതിയില് പഠിച്ചുകൊണ്ടിരിക്കുന്നു പക്ഷെ പുറത്ത് പോകുമ്പോള് മറന്നു പോകുന്നു. മായ ഭ്രഷ്ടബുദ്ധിയാക്കി മാറ്റിയിരിക്കുകയാണ്. മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി എത്ര പ്രയത്നിക്കേണ്ടി വരുന്നു. കുട്ടികള് സേവനത്തിന് വേണ്ടി ഇടക്കിടക്ക് ജോലിയില് നിന്ന് ലീവെടുക്കുന്നു. എല്ലാവരിലും കരുണ ചെയ്യാന് ആഗ്രഹിക്കുന്നു എന്തുകൊണ്ടെന്നാല് ഇതു പോലെ ദു:ഖിയും നയാ പൈസക്ക് വിലയില്ലാത്തവരുമായി ആരുമില്ല. എല്ലാവരുടെയും ഈ ധനവും സമ്പത്തും മണ്ണില് ലയിച്ചു ചേരും. ബാക്കി നിങ്ങളുടെത് സത്യമായ സമ്പാദ്യമാണ്. നിങ്ങള് കൈ നിറച്ച് പോകും. ബാക്കി എല്ലാവരും കാലിയായ കൈയ്യുമായി പോകും. ഇതാണെങ്കില് എല്ലാവരും മനസ്സിലാക്കുന്നു തീര്ച്ചയായും വിനാശമുണ്ടാകണം. എല്ലാവരും പറയുന്നു അതേ മഹാഭാരത മഹായുദ്ധത്തിന്റെ സമയമാണ്, എല്ലാവരെയും കാലന് വിഴുങ്ങും. പക്ഷെ എന്താണ് സംഭവിക്കുന്നത്, ഇത് മനസ്സിലാക്കുന്നില്ല. ബാബ സ്വയം പറയുന്നു ഞാന് നിങ്ങളെല്ലാവരെയും തിരിച്ച് കൂട്ടികൊണ്ട് പോകാന് വന്നിരിക്കുകയാണ്. എന്നെ തന്നെയാണ് കാലന്, മഹാകാലന് എന്ന് പറയുന്നത്. മരണം മുന്നില് നില്ക്കുകയാണ് അതുകൊണ്ട് എന്റെ ശ്രീമതത്തിലൂടെ നടക്കൂ ഉയര്ന്ന പദവിയും എടുക്കൂ. ജീവന് മുക്തിയിലാണ് പദവി. മുക്തിയില് എല്ലാ ധര്മ്മസ്ഥാപകരുമിരിക്കും. അവരും എപ്പോഴാണോ ആദ്യം വരുന്നത് അപ്പോള് സതോപ്രധാനം പിന്നെ സതോ രജോ തമോയില് വരുന്നു. ഉയര്ന്നവരും താഴ്ന്നവരും, യാചകനും രാജകുമാരനും. ഭാരതം ഈ സമയം ഏറ്റവും താഴ്ന്ന പതിതമാണ്. നാളെ വീണ്ടും പാവന രാജകുമാരനായി മാറും. ദേവീ ദേവതാ ധര്മ്മം വളരെ സുഖം തരുന്നതാണ്. ഇത്രയും സുഖം ബാക്കി ഏത് ധര്മ്മത്തിലും ഉണ്ടാവുക സാധ്യമല്ല. നിങ്ങള് കുട്ടികള് സത്യയുഗത്തിലെ അധികാരിയായിരുന്നു, ഇപ്പോള് നരകത്തിലെ അധികാരിയായിരിക്കുകയാണ് വീണ്ടും നിങ്ങള് സത്യയുഗത്തില് ആദ്യമായി ജനിക്കും. ഹം സോയുടെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. നമ്മള് ജീവാത്മാവ് ഈ സമയം ബ്രാഹ്മണരാണ്, ഇതിന് മുമ്പ് ശൂദ്രനായിരുന്നു. ഇന്നലെ നമ്മള് തന്നെയായിരുന്നു ദേവത പിന്നീട് ക്ഷത്രിയരായി മാറും. പിന്നീട് വൈശ്യ, ശൂദ്ര കുലത്തില് വരും. ഇപ്പോള് നമ്മുടെ കയറുന്ന കലയാണ്. സത്യയുഗത്തില് ഈ ജ്ഞാനമുണ്ടാ യിരിക്കുകയില്ല, ഇതിന് മുമ്പ് നമ്മള് ഇറങ്ങുന്ന കലയിലായിരുന്നു. ബാബ കയറുന്ന കലയിലേക്ക് കൂട്ടികൊണ്ട് പോകുന്നു. പക്ഷെ ആരുടെ ബുദ്ധിയിലും ഈ ജ്ഞാനം നില്ക്കുന്നില്ല എന്തുകൊണ്ടെന്നാല് എന്നോടൊപ്പം ബുദ്ധിയോഗമില്ല അതിനാല് സ്വര്ണ്ണിമ യുഗത്തിന് പാത്രമായി മാറുന്നതേയില്ല.

ബാബ പറയുന്നു – കേവലം വായകൊണ്ട് ബാബാ ബാബാ എന്ന് പറയരുത്. എന്നാല് ഉള്ളില് ബാബയെ ഇങ്ങനെ ഓര്മ്മിക്കണം അതിലൂടെ അവസാനം സദ്ഗതിയുണ്ടാകണം. ദേഹത്തിന്റെ ബോധത്തെ വിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. എത്ര സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുവോ, ബാബയെ ഓര്മ്മിക്കുന്നോ അത്രയും നിങ്ങളുടെ വികര്മ്മം വിനാശമാകും അല്ലാതെ വേറെ ഒരു ഉപായവുമില്ല. ഭഗവാനുവാച – നിങ്ങള്ക്ക് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം നിങ്ങള് ഏതെല്ലാം യജ്ഞം, തപം, ദാനം ചെയ്യുന്നുവോ – ഇതിലൂടെ എന്നെ ലഭിക്കില്ല. ഇപ്പോള് നിങ്ങളാണെങ്കില് അപ്പടി പതിതമായി മാറിയിരിക്കുകയാണ്. ഒരാള് പോലും എന്റെയടുത്തേക്ക് വരുകയില്ല. നാടകത്തില് അവസാനം വരെ എല്ലാ അഭിനേതാക്കള്ക്കുമിരിക്കണം. എപ്പോള് നാടകം പൂര്ത്തിയാകുന്നുവോ അപ്പോള് എല്ലാവര്ക്കും തിരിച്ച് പോകണം. ആത്മാക്കള് വര്ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇടയില് നിന്ന് പോകാന് സാധിക്കില്ല. സ്ഥാപന ചെയ്യുന്നവര് തന്നെയാണ് ഇവിടെ ഇരിക്കുന്നത്. 84 ജന്മമെടുക്കുന്നത്. വൃക്ഷത്തിന് ജീര്ണ്ണാവസ്ഥ പ്രാപിക്കണം. ഇത് മനസ്സിലാക്കേണ്ട വളരെ നല്ല കാര്യമാണ്. വളരെ ശ്രദ്ധയോടെയിരിക്കണം മായ എവിടെയും ചതിക്കരുത്. തന്റെ മുഖം മുകളില് വെക്കണം, സന്തോഷത്തോടെ പോകണം. (ജഡത്തിന്റെ മുഖം തിരിച്ചു വെക്കുന്നു) ബാബ പറയുന്നു തന്റെ മുഖം സ്വര്ഗ്ഗത്തിന്റെ നേരെ വെക്കൂ, പാദം നരകത്തിന്റെ നേരെയും, അതുകൊണ്ടാണ് കൃഷ്ണന്റെ അങ്ങനെയുള്ള ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ശ്യാമ സുന്ദരനെ ഉണ്ടാക്കുന്നു. നിങ്ങളും നമ്പര്വണ് വെളുത്തവരാകുന്നു അപ്പോള് പറയുന്നു മനുഷ്യനില് നിന്ന് ദേവതയായി… അര്ത്ഥം കലിയുഗത്തെ സത്യയുഗമാക്കുക, ബാബയുടെ ജോലിയാണ്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ശ്രീമതത്തിലൂടെ വിശ്വത്തിന്റെ രാജ്യം സ്ഥാപിക്കുകയാണ്, അതില് പോയി രാജ്യം ഭരിക്കും. ഇതില് യജ്ഞ തപം ചെയ്യേണ്ട ആവശ്യമില്ല. ബാബ ഇദ്ദേഹത്തിലൂടെ നിര്ദ്ദേശം നല്കുന്നു എന്നെ ഓര്മ്മിക്കൂ. ഇപ്പോള് രാജധാനി സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. അതില് ഏത് പദവി ആഗ്രഹിക്കുന്നുവോ അത് എടുക്കൂ. എങ്ങനെയാണോ ഈ മമ്മ ഇപ്പോള് ജ്ഞാന ജ്ഞാനേശ്വരിയാണ്, പോയി രാജ രാജേശ്വരിയായി മാറും. ഈ ജ്ഞാനം രാജയോഗത്തിന്റെത് തന്നെയാണ്, അതിനാല് ഇങ്ങനെയുള്ള കോളേജില് എത്ര നല്ല രീതിയില് പഠിക്കണം. ബാബ പറയുന്നു ഇന്ന് വളരെ നല്ല നല്ല പോയിന്റുകള് കേള്പ്പിക്കുകയാണ്, അതിനാല് പൂര്ണ്ണ ശ്രദ്ധ വെക്കൂ. മിത്ര സംബന്ധികളുടെയും മംഗളം ചെയ്യൂ. ആരുടെ ഭാഗ്യത്തിലാണോ ഉള്ളത് അവര് എടുക്കും. ശിവന്റെ ക്ഷേത്രത്തില് പോയി പ്രഭാഷണം ചെയ്യൂ. ശിവബാബ നരകത്തെ സ്വര്ഗ്ഗമാക്കാന് വന്നിരിക്കുകയാണ്. അനേകര് ആകുന്നതിന് വേണ്ടി വരും. മായയോടൊപ്പം നിങ്ങളുടെ ശക്തിശാലിയായ യുദ്ധമാണ്. നല്ല നല്ല കുട്ടികള്ക്ക് ഇന്ന് ലഹരി വര്ദ്ധിക്കുന്നു, നാളെ ഇല്ലാതാകുന്നു. നിങ്ങള്ക്കറിയാം പഴയ ലോകം അവസാനിക്കുകയാണ്. നമ്മള് ഈ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ലോകത്തില് പോയി കാല് വെക്കും. ഈ ഡല്ഹി സ്വര്ഗ്ഗമാകും. ഇപ്പോള് സ്വര്ഗ്ഗത്തില് പോകുന്നതിന് വേണ്ടി പുഷ്പമായി മാറൂ. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ദേഹാഭിമാനം വിട്ട് ബാബയെ ഉള്ളിന്റെ ഉള്ളില് ഇങ്ങനെ ഓര്മ്മിക്കണം അപ്പോള് അവസാനം സദ്ഗതി ഉണ്ടാകും. ബുദ്ധിയെ ഓര്മ്മയിലൂടെ ഗോള്ഡന് ഏജാക്കി മാറ്റണം.

2. ഒരിക്കലും തന്റെ മതം അഥവാ അഭിപ്രായ വ്യത്യാസത്തില് വന്ന് പഠിപ്പ് ഉപേക്ഷിക്കരുത്. തന്റെ മുഖം സ്വര്ഗ്ഗത്തിന്റെ നേരെ വെക്കണം. നരകത്തെ മറക്കണം.

വരദാനം:-

നമ്മള് സര്വ്വശ്രേഷ്ഠ ആത്മാക്കളാണ്, ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ മക്കളാണ്-ഈ പ്രതാപം സര്വ്വ ശ്രേഷ്ഠ പ്രതാപമാണ്, ആര് ഈ ശ്രേഷ്ഠ പ്രൗഢിയുടെ സീറ്റില് ഇരിക്കുന്നുവോ അവര് ഒരിക്കലും പരവശപ്പെടുകയില്ല. ദേവതകളുടെ പ്രതാപത്തേക്കാള് ഉയര്ന്നത് ഈ ബ്രാഹ്മണരുടെ പ്രതാപമാണ്. സര്വ്വ പ്രാപ്തികളുടെയും ലിസ്റ്റ് അരികില് വെക്കൂ, എങ്കില് തന്റെ ശ്രേഷ്ഠപ്രതാപം സദാ സ്മൃതിയിലിരിക്കും, മാത്രമല്ല ഈ ഗീതം പാടിക്കൊണ്ടേയിരിക്കും- നേടേണ്ടത് നേടിക്കഴിഞ്ഞു…സര്വ്വ പ്രാപ്തികളുടെയും സ്മൃതിയിലൂടെ മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതി സഹജമായി ആയിത്തീരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top