23 February 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

February 22, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് സ്നേഹത്തോടെ പറയുന്നു. മധുരമായ ബാബാ അപ്പോള് മുഖം മധുരിക്കുന്നു, ഈശ്വരന് അല്ലെങ്കില് പ്രഭു എന്ന് പറയുമ്പോള് ആ രസം ഉണ്ടാവുകയില്ല.

ചോദ്യം: -

സര്വ്വശക്തിമാനായ ബാബയുടെ ഏതൊരു കര്ത്തവ്യമാണ് മനുഷ്യരുടേതല്ലാത്തത്?

ഉത്തരം:-

പതീത ആത്മാക്കളെ പാവനമാക്കുക, മുഴുവന് വിശ്വത്തെ പുതിയതാക്കുക. ഈ ജോലി ബാബയുടേതാണ്, ബാബയാണ് പാവനമാകാനുള്ള ശക്തി നല്കുന്നത്. ഈ ജോലി മനുഷ്യര്ക്ക് ചെയ്യാന് സാധിക്കില്ല. മനുഷ്യര് കരുതുന്നത് ഭഗവാന് എന്താഗ്രഹിക്കുന്നുവോ അത് ചെയ്യാന് സാധിക്കും. നമ്മുടെ രോഗം ശരിയാക്കാന് സാധിക്കും. ബാബ പറയുന്നു – ഞാന് ഇങ്ങനെയുള്ള ആശിര്വാദം ചെയ്യില്ല. ഞാന് പാവനമാകാനുള്ള യുക്തിയാണ് പറഞ്ഞുതരുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ പ്രിയതമകളേ ഉണരൂ..

ഓം ശാന്തി. പരിധിയില്ലാത്ത അച്ഛന് കുട്ടികളെ ഉണര്ത്തുകയാണ്. ഏതൊരു മാതാ-പിതാവില് നിന്നാണോ സുഖം ലഭിക്കേണ്ടത് ആ മാതാ-പിതാവ് വന്ന് അന്ധകാരമായ രാത്രിയില് നിന്ന് ഉണര്ത്തുന്നു. നിങ്ങള് ആ മാതാ-പിതാവിന്റെ കുട്ടികളാണ്, അറിയാം ഞങ്ങള് ഘോര അന്ധകാരത്തിലായിരുന്നു. ഇപ്പോള് ഉണരുകയാണ്. എല്ലാം ഈശ്വരന്റെ കുടുംബമാണ്. ലോകത്തിലെ മുഴുവന് മനുഷ്യരും ഈ മുഴുവന് ലോകവും ഗോഡ്ഫാദറിന്റെ ഫാമിലി (കുടുംബം) ആണ്. മാതാ പിതാവെന്ന് ഗോഡ് ഫാദറിനെയാണ് വിളിക്കുന്നത്. ഗോഡ് ഫാദറില്ലാതെ മാതാവിലൂടെ തന്റെ കുട്ടികള്ക്ക് എങ്ങനെ ജന്മം നല്കും. അങ്ങ് മാതാ പിതാവെന്ന് ഭാരതവാസികള് പ്രത്യേകിച്ച് വിളിക്കുന്നു. എങ്കില് ഇതാകുന്നു കുടുംബം. അവര് പാടുകമാത്രം ചെയ്യുന്നു. എന്നാല് നിങ്ങള് ഇവിടെ യഥാര്ത്ഥത്തില് ഉണ്ട്. കൂടാതെ ഗോഡ്ഫാദര് തന്റെ കുടുംബത്തെ ഉണര്ത്തിയിരിക്കുന്നു. ഉണരൂ മക്കളേ ഇപ്പോള് രാത്രി പൂര്ത്തിയാകുകയാണ്. പകല് വരാന് പോകുന്നു. ജ്ഞാന സൂര്യന് പ്രകടമായി – എന്നു പാടാറുണ്ട്. എന്നാല് അര്ത്ഥമൊന്നും മനസിലാക്കുന്നില്ല. എത്ര തന്നെ വേദശാസ്ത്രങ്ങള് പഠിച്ചവരാണെങ്കിലും ഒന്നും മനസിലാക്കുന്നില്ല. മനസിലാക്കിയവര് നല്ല സമ്പാദ്യം ഉണ്ടാക്കുന്നു. അറിവില്ലാത്തവര് നിര്ധനരാകുന്നു. ബാബ പറയുന്നു.- കുട്ടികളേ മായ നിങ്ങളെ എത്ര അവിവേകികളാക്കി. ഒരു വശത്ത് ഓ ഗോഡ് ഫാദര് എന്നു വിളിക്കുന്നു. മറുവശത്ത് പരമാത്മാവ് സര്വ്വവ്യാപിയാണെന്നും പറയുന്നു. ഒരു വശത്ത് പറയുന്നു, സര്വ്വ മനുഷ്യരും സഹോദരന്മാരാണ് അഥവാ നാം ഒരച്ഛന്റെ കുട്ടിയാണ് പിന്നെ പറയുന്നു എവിടെ നോക്കിയാലും നീ തന്നെ നീ അര്ത്ഥം നാം എല്ലാവരും അച്ഛന്മാരാണ്.

ഇപ്പോള് ബാബ പറയുന്നു – കുട്ടികളേ നിങ്ങള്ക്കറിയാം നാം വരുന്നത് പരംധാമത്തില് നിന്നാണ്. ഓ ഗോഡ് ഫാദര് എന്ന് സര്വ്വ ധര്മ്മത്തിലുള്ളവരും ഏതെങ്കിലും ഭാഷയില് പറയുന്നു. അപ്പോള് അച്ഛനും അമ്മയുമുള്ള കുടുംബമായി. ബാബ പറയുന്നു, നിങ്ങള് ആരെയാണോ ഓര്മ്മിക്കുന്നത് അവരുടെ കര്ത്തവ്യത്തെ അറിഞ്ഞിരിക്കേണ്ടേ. ബാബയാണ് ഇത്ര വലിയ സൃഷ്ടി രചിച്ചത്. ബാബയില് മുഴുവന് ജ്ഞാനമുണ്ട്. ബാബയെ ജ്ഞാന സാഗരന്, ജ്ഞാനസ്വരൂപന് എന്നു വിളിക്കുന്നു. ബാബയെ സത്യമെന്ന് പറയാറുണ്ട്. സത്യം പറയുന്നവനാണ് കൂടാതെ സദാ അമരനാണ്. അമരകഥ കേള്പ്പിക്കുന്നു.

ഇപ്പോള് നിങ്ങള്ക്കറിയാം അമരനാഥനായ ശിവബാബ നമുക്ക് അമരകഥ കേള്പ്പിച്ച് അമരലോകത്തിന്റെ അധികാരിയാക്കുന്നു. ആരൊക്കെയാണോ പഠിക്കുന്ന ആണ്മക്കളും പെണ്മക്കളും അവരൊക്കെ ആരുടെ കുട്ടികളാണ്? മാതാ പിതാവിന്റെ. നിങ്ങള് സര്വ്വരും പാര്വ്വതിമാരാണ്. നിങ്ങള്ക്ക് അമരകഥ കേള്പ്പിച്ചുതരുന്നു. 5000 വര്ഷം മുമ്പ് സ്വര്ഗ്ഗമായിരുന്നു. സൃഷ്ടിയുടെ ഈ നാടകം കറങ്ങിക്കൊണ്ടിരിക്കുന്നു. സത്യയുഗം, ത്രേതാ…..പുതിയ വീട് പഴയതാകുന്നു. ഇപ്പോള് നിങ്ങളുടെ കയറുന്ന കലയാണ്. നിങ്ങളുടെ കയറുന്ന കലയിലൂടെ സര്വ്വര്ക്കും നന്മ എന്ന് മഹിമ പാടാറുണ്ട്. സര്വ്വ മനുഷ്യരും തമോപ്രധാന ദുഃഖത്തില് നിന്ന് മോചിതരായി സതോപ്രധാനമാകുന്നു. സൃഷ്ടി സതോപ്രധാനമാകുന്നു. പരമപിതാ പരമാത്മാ അല്ലെങ്കില് ഈശ്വരന് എന്ന് വിളിക്കുമ്പോള് അച്ഛന് എന്ന് വിളിക്കുന്ന രസം ലഭിക്കുകയില്ല. ബാബ എന്ന് പറയുമ്പോള് ആസ്തിയുടെ സുഗന്ധം വരുന്നു. കാരണം കുട്ടി എന്ന് മനസിലാക്കുന്നു. നാം ബാബയുടെ കുട്ടികളാണ്, സര്വ്വ ആത്മാക്കളും കുട്ടികളാണ് എന്നാല് ഇപ്പോളാണ് ബാബ ഈ രചന രചിച്ചിരിക്കുന്നത്. പതീതപാവന സീതാരാം എന്ന് പറയുന്നു. പതീത പാവനാ വരൂ എന്ന് സത്യയുഗത്തില് ലക്ഷ്മീ നാരായണന് വിളിക്കില്ല. കാരണം അവര് പാവനമാണ്. സന്ന്യാസിമാരെല്ലാം പാടിക്കൊണ്ടിരിക്കുന്നു. ഗാന്ധിജിയും പാടിയിരുന്നു. – പുതിയ ലോകം, പുതിയ ഭാരതത്തില് പുതിയ രാമരാജ്യം വരണം, കൈയ്യില് ഗീത എടുക്കുമായിരുന്നു. കാരണം ഗീതയിലൂടെയാണ് മഹാവിനാശമുണ്ടായത് കൂടാതെ പുതിയ ലോകം സ്ഥാപിക്കപ്പെട്ടതെന്ന് അറിയാമായിരുന്നു. ഗീതയാണ് സര്വ്വ ശാസ്ത്രമയി ശിരോമണി ഗീതാ മാതാ. ശരി – മാതാവിന്റെ പതിയാരാണ്? ഭഗവാന്. ഭഗവാനാണ് പതീതരെ പാവനമാക്കുന്നത്. ഭഗവാന്റെ വചനമാണ്……….. എന്നു പറയുന്നു. കൃഷ്ണനെ പതീത പാവനനെന്ന് പറയാന് സാധിക്കില്ല. മനുഷ്യന് ഒരിക്കലും പതീതരെ പാവനമാക്കാന് സാധിക്കില്ല.

ഇപ്പോള് മധുരമധുരമായ നിങ്ങള് കുട്ടികള് പറയുന്നു. – ആത്മാവും പരമാത്മാവും വളരെക്കാലമായി വേര്പിരിഞ്ഞിരിക്കുകയായിരുന്നു…. പറയാറുണ്ട്, മഹാന് ആത്മാവ്, പുണ്യാത്മാവ്…. എന്നാല് മഹാന് പരമാത്മാവ് എന്ന് പറയില്ല. പിന്നെ എന്തിനാണ് തന്നെ ശിവോഹം പരമാത്മാവ് എന്നിങ്ങനെ പറയുന്നത്. പുണ്യാത്മാവ്, പാപാത്മാവ് എന്ന് പറയുന്നു. പിന്നെ നിര്ലേപമെന്നും പറയുന്നു. നിങ്ങള് ബ്രാഹ്മണര് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. ഭാരതത്തിലാണ് മുഴുവന് കളികളും നടക്കുന്നത്. ഇത് ബ്രഹ്മാവല്ല ശിവബാബയാണ് മനസിലാക്കി തരുന്നത്. ബ്രഹ്മാവിനെ കാള (നന്ദി)യായി ഉണ്ടാക്കിയിരുന്നു. ഭ്രൂകുടിയില് ശിവനെ കാണിക്കുന്നു. ശിവന്റെ സവാരി ഭ്രുകുടിയിലാണ്.

ചിലര് പിതൃക്കളെ കഴിപ്പിക്കുന്നു. ആത്മാവിനെ വിളിക്കുന്നു, അവര് വന്ന് അടുത്തിരിക്കുന്നു. ആത്മാവ് ഒരു നക്ഷത്രം പോലെയാണ് ഭ്രൂകുടിക്ക് മദ്ധ്യത്തില് തിളങ്ങുന്നു എന്ന് പറയാറുണ്ട്. ഇപ്പോള് നിങ്ങള്ക്കറിയാം ഇത് പരിധിയില്ലാത്ത വലിയ കളിയാണ്. ഓരോരോ സെക്കന്റും കടന്നു പോകുന്നതില് മനുഷ്യര് ഡ്രാമയുടെ ആധാരത്തില് ആക്ട് ചെയ്യുന്നു. മനുഷ്യര് എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നില്ല. ചിലരൊക്കെ ഇപ്പോഴും മുകളില് നിന്ന് വന്നു കൊണ്ടിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു- ഉണരൂ പ്രിയതമകളേ…. കന്യകള് വിവാഹം കഴിക്കുമ്പോള് അവരുടെ ശിരസില് മണ്ചട്ടിവച്ച് അതില് ദീപം കത്തിക്കുന്നു. ബാബ പറയുന്നു. നിങ്ങളുടെ ആത്മാവിന്റെ ജ്യോതിയുടെ എണ്ണ ഇപ്പോള് ഇല്ലാതായിരിക്കുന്നു. ഇപ്പോള് എന്നെ ഓര്മ്മിക്കു. എങ്കില് എണ്ണ നിറഞ്ഞ് നിറഞ്ഞ് ദീപം കത്താന് തുടങ്ങും. പിന്നെ നിങ്ങള് എന്റരികിലേക്ക് എത്തിച്ചേരും. ആ നിരാകാരിയായ ബാബയാണ് ക്രിയേറ്റര്, ഡയറക്ടര് കൂടാതെ മുഖ്യ ആക്ടര്. ആരെയാണ് ഓര്മ്മിക്കുന്നത്? എന്താ ബ്രഹ്മാവിനെയാണോ? വിഷ്ണുവിനെയാണോ? പാടില്ല. ദുഃഖത്തില് സര്വ്വരും ഗോഡ് ഫാദറിനെ ഓര്മ്മിക്കുന്നു. ഇത് സുഖ-ദുഃഖത്തിന്റെ, ജയപരാജയത്തിന്റെ കളിയാണ്. മായ പരാജയപ്പെടുത്തുന്നു, ബാബ വിജയിപ്പിക്കുന്നു. പറയുന്നു – ഞാനാണ് സര്വ്വശക്തിവാന്. ഞാന് രോഗിയാണ്, ഭഗവാന് ആശിര്വദിച്ചാല് ഞാന് ശരിയാകും…. ഇങ്ങനെ വിചാരിക്കരുത്. ഞാന് വന്നിരിക്കുന്നത് പതീതരെ പാവനമാക്കാന്, ശ്രീമതം നല്കാനാണ്. ഏറ്റവും ശ്രേഷ്ഠം ശിവബാബ പിന്നെ സംഖ്യാക്രമമനുസരിച്ചാണ്. മാലയും ഇല്ലേ ഞങ്ങള് ഈശ്വരീയ കുടുംബത്തിലേതാണെന്ന് നിങ്ങള്ക്കറിയാം.

ശിവബാബയുടെ മഹിമ അപാരപരമായിരിക്കുന്നതുപോലെ രചനയുടെ മഹിമയും അപാരമാണ്. അതുപോലെ ഭാരതത്തിന്റെ മഹിമയും അപാരമാണ്. ഭാരതത്തിലാണ് വജ്രങ്ങളുടെയും രത്നങ്ങളുടെയും കൊട്ടാരങ്ങളുണ്ടായിരുന്നത്. ഈശ്വരന് രചയിതാവാണെങ്കില് മാതാവും വേണം. നിങ്ങള് ഇവിടെയിരിക്കുമ്പോള് ആദ്യം ബാബയുടെ ഓര്മ്മ വരണം. പിന്നെ സൂക്ഷ്മവതനവാസികളായ ബ്രഹ്മാവിഷ്ണു ശങ്കരന്റെ ബ്രഹ്മാവിലൂടെ സ്ഥാപന നടക്കുന്നു. ഇപ്പോള് നിങ്ങള് ഈശ്വരീയ കുടുംബത്തിലേതാണ്. പിന്നീട് ദൈവീക കുടുംബം ഉണ്ടാകും. അതും സംഗമയുഗത്തിലാണ്. സൂര്യവംശി, ചന്ദ്രവംശി, വിരാടരൂപത്തിന്റെ ചിത്രമുണ്ട്. കേവലം കുടുമി മാത്രം കാണിച്ചിട്ടില്ല. ദേവതാ, ക്ഷത്രിയര്….എന്നാല് ദേവതകള്ക്ക് മുമ്പ് എന്തായിരുന്നു? ഇപ്പോള് പരിധിയില്ലാത്ത അച്ഛന് പറയുന്നു. മന്മനാഭവ. എന്നോടൊപ്പം ബൂദ്ധിയോഗം ചേര്ക്കു. പിന്നീട് പരിധിയില്ലാത്ത ആസ്തി എടുക്കു. ജന്മ ജന്മാന്തരം എടുത്തിട്ടുണ്ട്. സത്യയുഗ, ത്രേതാ വരെ 21 ജന്മം പരിധിയില്ലാത്ത ആസ്തി നേടിയിരുന്നു. ഇപ്പോളൊന്നുമില്ല, വീണ്ടും ബാബയില് നിന്ന് എടുക്കണം അവര് പറയുന്നു. പരമാത്മാവ് നാമരൂപത്തില് നിന്ന് വേറിട്ടതാണ് എങ്കില് പരമാത്മാവ് എങ്ങനെ ഇവിടെ വരും. ഗീതയില് എഴുതിയിട്ടുണ്ട്. ശ്രീമത് ഭഗവത് ഗീത. ഭഗവാന് വാച എന്നാണ് പറഞ്ഞിരിക്കുന്നത്. കൃഷ്ണനെ ഭഗവാനാണെന്ന് മാനിക്കില്ല. ഇതെല്ലാം ഡ്രാമയില് എഴുതിയിട്ടുള്ളത്. ഭഗവാന് നിരാകാരിയാണ്. ജ്ഞാന സാഗരനാണ്. പിന്നീട് രാജ്യം ഭരിച്ചവരുടെ മഹിമ വേറെയാണ്. അവര് സര്വ്വ ഗുണ സമ്പന്നം 16 കലാ സമ്പൂര്ണ്ണം ആയിരുന്നു. ഇപ്പോള് സര്വ്വരും ഹിംസയാകുന്ന കാമകഠാര ഉപയോഗിക്കുന്നവരാണ്. ലക്ഷ്മീ നാരായണനെ ഇങ്ങനെ പറയില്ല. അവര് സമ്പൂര്ണ്ണ ശ്രേഷ്ഠാചാരികളായിരുന്നു. അങ്ങനെ ബാബയുടെ മഹിമ വേറെയാണ്. ഓരോ മനുഷ്യനും വെവ്വേറെ പാര്ട്ടുണ്ട്.

ഇത്ര ചെറിയ ആത്മാവില് എത്ര വലിയ പാര്ട്ടടങ്ങിയിരിക്കുന്നു. ഞാനും ആത്മാവാണ്. എന്നാല് എന്നെ പരമാത്മാവ് എന്ന് പറയുന്നു. ഭാരതീയ മാര്ഗ്ഗത്താല് വലിയ വലിയ ലിംഗങ്ങള് ഉണ്ടാക്കുന്നു. അതും തെറ്റാണ് സര്വ്വരുടെ ആത്മാവ് ഒരു പോലെ നക്ഷത്ര സമാനമാകുന്നു. ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രന് ജ്ഞാന നക്ഷത്രങ്ങളുണ്ട്. ഡ്രാമയില് ഇത്രയും പാര്ട്ട്ധാരികളുണ്ട്. ഓരോരുത്തര്ക്കും തന്റേതായ പാര്ട്ടുണ്ട്. ഈ ഡ്രാമ എങ്ങനെയൊക്കെയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെയാണ് പ്രകൃതിയിലുള്ള നാടകമെന്ന് പറയുന്നത്. ബാക്കി ആ നാടകങ്ങള് സാധാരണമാണ്. 4 മണിക്കൂറിന്റെ റീല് ആയിരിക്കും. ഇതിന്റെ റീല് 5000 വര്ഷത്തിന്റേതാണ്. അവര് പറയുന്നു കലിയുഗത്തിന്റെ ആയുസ്സ് 4 ലക്ഷം 32 ആയിരം വര്ഷമെന്ന്. എത്ര പൊള്ളയാണ്. മരണം മുന്നിലുണ്ട് എന്നിട്ടും ഘോര അന്ധകാരത്തിലാണ്.

ബാബ പറയുന്നു-ഇപ്പോള് ഉണരൂ, നിങ്ങള് ഭക്തര് ഭഗവാനെ ഓര്മ്മിച്ചാണ് വന്നത്. ഇപ്പോള് ബാബ പറയുന്നു- ഭക്തിമാര്ഗ്ഗം ഇല്ലാതാകാന് പോകുന്നു. ജ്ഞാനത്താല് പ്രകാശിപ്പിക്കാന് ഞാന് വന്നിരിക്കുന്നു. ഇപ്പോള് മനുഷ്യരെ നോക്കൂ എത്ര ക്രോധമാണ്. യുദ്ധവും പഠിച്ചുകൊണ്ടിരിക്കുന്നു. രാവണരാജ്യം ആരംഭിക്കുമ്പോളാണ് ഇതെല്ലാ ആരംഭിക്കുന്നത്. സത്യയുഗത്തില് രാമരാജ്യമാണ്. ഇപ്പോള് ബാബ പറയുന്നു- ഞാന് നിങ്ങള് കുട്ടികളെ രാജാക്കന്മാരുടെയും രാജാവാക്കുന്നു. പിന്നീട് നിങ്ങള് വീഴുമ്പോള് പാവന രാജാക്കന്മാര് പതീതരാകുന്നു. ഇപ്പോള് അവരുമില്ല. ശിവബാബ ഈ ബ്രഹ്മാവിലുടെയാണ് കേള്പ്പിക്കുന്നതെന്ന് നിങ്ങള് കുട്ടികള് എപ്പോഴും മനസിലാക്കണം. ജ്ഞാനം കേട്ട് ഈ മഹാരാജാ മഹാറാണി ആയവര് ഇപ്പോള് പതീതമായിരിക്കുന്നു. ഇത് ആസുരീയ സൃഷ്ടിയാണ്. അതാണ് ഈശ്വരീയ സൃഷ്ടി. രാമന്, രാവണന് എന്ന പേര് പ്രശസ്തമാണ്. രാവണന്റെ അര്ത്ഥം ആരും മനസിലാക്കുന്നില്ല. നരനിലും നാരിയിലും 5 വികാരമുണ്ട് അതുകൊണ്ടാണ് 10 തല കാണിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ രാവണരാജ്യമെന്ന് പറയുന്നത്. ദീപാവലിയില് പൂജ ചെയ്യുന്നു. മഹാലക്ഷ്മിക്ക് 4 ഭുജങ്ങള് കാണിച്ചിരിക്കുന്നു. രണ്ടെണ്ണം ലക്ഷ്മിയുടെ രണ്ടെണ്ണം നാരായണന്റേതാണ്. അല്ലാതെ വിഷ്ണു മറ്റൊന്നുമല്ല. ഇപ്പോള് നിങ്ങള് രാജാക്കന്മാരുടെയും രാജാവാകും, ഇരട്ട കിരീടധാരിയാകും. ഇപ്പോള് നിങ്ങള് സ്വദര്ശന ചക്രധാരിയാകുന്നു. നാം 84 ജന്മങ്ങള് എടുക്കുന്നു എന്ന് നിങ്ങള്ക്കറിയാം. പരിധിയുള്ള അച്ഛനില് നിന്ന് പരിധിയുള്ള സുഖം ലഭിക്കുന്നു. സത്യയുഗം ബ്രഹ്മാവിന്റെ പകല്, കലിയുഗം ബ്രഹ്മാവിന്റെ രാത്രിയാണ്. പ്രജാപിതാവ് തീര്ച്ചയായും ഇവിടയാണുള്ളത്. സര്വ്വരും ശിവബാബയുടെ സന്താനങ്ങളാണ്. പിന്നീട് ബ്രഹ്മാവിലൂടെ ബ്രാഹ്മണരേയും ബ്രാഹ്മണിമാരെയും രചിക്കുന്നു. അല്ലെങ്കില് എങ്ങനെ ഇത്രയും കുട്ടികളെ ദത്തെടുക്കും. ശിവബാബ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. നിങ്ങള് എന്റേതാണെന്ന് ബാബ പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് പുതിയ ജന്മം ലഭിക്കുന്നു.

മുത്തച്ഛന്റെ സ്വത്തായ വിശ്വരാജ്യാധികാരം നിങ്ങള്ക്ക് ബ്രഹ്മാവിലൂടെ ലഭിക്കുന്നു. ബ്രഹ്മാവിനെ സൂക്ഷ്മവതനത്തില് കാണിച്ചിരിക്കുന്നു. എന്നാല് അവിടെ എങ്ങനെ കണ്ടുമുട്ടും. ബാബയ്ക്ക് മുരളി പറയാന് തീര്ച്ചയായും രഥം വേണം. ഗീതയാണ് ഭാരതത്തിന്റെ നമ്പര് വണ് ശാസ്ത്രം. ബാക്കി എല്ലാ ശാസ്ത്രങ്ങളും ഗീതയുടെ കുട്ടികളാണെന്ന് പറയാം. ആദ്യം ദേവതകളുടെ വംശമാണ്. പിന്നെ ക്ഷത്രിയരുടെ…. ഏത് ധര്മ്മവും സ്ഥാപിക്കപ്പെടുമ്പോള് ആദ്യം സതോ പിന്നെ രജോ തമോയിലേക്ക് വരുന്നു. ക്രിസ്തു വന്നപ്പോള് ആദ്യം പവിത്രമായിരുന്നു. വികര്മ്മം ഉണ്ടാകാത്തിടത്തോളം ശിക്ഷ ലഭിക്കുകയില്ല. സത്യയുഗത്തില് പവിത്ര ആത്മാക്കള് വരും. അവിടെ മായയേ ഇല്ല. അതുകൊണ്ട് ദുഃഖവുമില്ല. വാമമാര്ഗ്ഗത്തിലേക്ക് പോകുമ്പോളാണ് നാം വികര്മ്മം ചെയ്യാന് തുടങ്ങുന്നത്. ഇത് മനസിലാക്കേണ്ട കാര്യമാണ്. വികര്മ്മാജീത് സംവത്സരത്തിന് ശേഷം വികര്മ്മി സംവത്സരം ആരംഭിക്കുന്നു. കഥകള് വളരെയധികമുണ്ട്. മോഹാജീത് രാജാവിന്റെ കഥയുണ്ട്. ലക്ഷ്മീ നാരായണനാണ് മോഹാജീത് (മോഹത്തെ ജയിച്ചവര്). അതാണ് രാമരാജ്യം. ഇപ്പോള് രാവണ രാജ്യമാണ്. രാവണനെ കത്തിക്കുന്നു. അരകല്പം രാമരാജ്യം. പിന്നീട് അരകല്പത്തിനുശേഷം രാവണ രാജ്യം വരുന്നു. ഈ സ്വദര്ശന ചക്രത്തെ നിങ്ങള്ക്കറിയാം. നിങ്ങള് എല്ലാവരും ഗോഡ്ഫാദറിന്റെ കുട്ടികളാണ്. ഡയറക്ട് ബാബ നിങ്ങളെ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. അതുകൊണ്ട് നിങ്ങളെ നഷ്ടപ്പെട്ട് വീണ്ടുകിട്ടിയ കുട്ടികള് എന്ന് പറയുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മാവാകുന്ന ദീപത്തെ സദാ തെളിയിച്ച് വയ്ക്കുവാനായി ഓര്മ്മയാകുന്ന എണ്ണ ഒഴിച്ചുകൊണ്ടിരിക്കൂ. ഓര്മ്മയിലൂടെ ആത്മാവിനെ സതോപ്രധാനമാക്കണം.

2) സദാ ജ്ഞാനത്തിന്റെ പ്രകാശത്തിലിരിക്കണം. പരിധിയില്ലാത്ത നാടകത്തെ (ഡ്രാമ) ബുദ്ധിയില് വെച്ച് സ്വദര്ശന ചക്രധാരിയാകണം.

വരദാനം:-

അഥവാ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് തെറ്റ് സംഭവിച്ചതിന് ശേഷം എന്തുകൊണ്ട്, എന്ത്, എങ്ങനെ, ഇങ്ങനെയല്ല അങ്ങനെ… ഇത് ചിന്തിക്കുന്നതില് സമയം പാഴാക്കരുത്. എത്ര സമയം ചിന്താ സ്വരൂപമാകുന്നോ അത്രയും കറയുടെ മുകളില് കറ പതിപ്പിക്കുകയാണ്, പരീക്ഷയുടെ സമയം കുറച്ചായിരക്കും എന്നാല് വ്യര്ത്ഥം ചിന്തിക്കുന്നതിന്റ സംസ്ക്കാരം പരീക്ഷയുടെ സമയത്തെ ദീര്ഘിപ്പിക്കുന്നു അതുകൊണ്ട് വ്യര്ത്ഥ സങ്കല്പങ്ങളുടെ കുത്തൊഴുക്കിനെ പരിവര്ത്തന ശക്തിയിലൂടെ സെക്കന്റില് നിര്ത്തൂ എങ്കില് നിര്വ്വികല്പ സ്ഥിതി ഉണ്ടാകും. എപ്പോള് ഈ സംസ്ക്കാരം ഇമര്ജാകുന്നോ അപ്പോള് പറയും ഭാഗ്യവാന് ആത്മാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top