22 February 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

21 February 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ- നിങ്ങള് സര്വ്വര്ക്കും സത്യമായ ഗീത കേള്പ്പിച്ച് സുഖം നല്കുന്ന സത്യസത്യമായ വ്യാസന്മാരാണ്, നിങ്ങള് നല്ല രീതിയില് പഠിച്ച് സര്വ്വരെയും പഠിപ്പിക്കണം, സുഖം നല്കണം.

ചോദ്യം: -

ഏതൊരു ഉയര്ന്ന ലക്ഷ്യത്തിലെത്തുന്നതിനുള്ള പുരുഷാര്ത്ഥമാണ് നിങ്ങള് ചെയ്യുന്നത്?

ഉത്തരം:-

സ്വയത്തെ അശരീരിയാണെന്ന് മനസ്സിലാക്കണം, ഈ ദേഹാഭിമാനത്തിന്റെ മേല് വിജയം നേടണം- ഇതാണ് ഉയര്ന്ന ലക്ഷ്യം. കാരണം ഏറ്റവും വലിയ ശത്രുവാണ് ദേഹാഭിമാനം. അന്ത്യത്തില് ബാബയുടേതല്ലാതെ മറ്റാരുടെയും ഓര്മ്മ വരാതിരിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ശരീരം ഉപേക്ഷിച്ച് ബാബയുടെ അടുക്കലേക്ക് പോകണം. ഈ ശരീരത്തിന്റെ പോലും ഓര്മ്മ വരരുത്. ഈ പരിശ്രമം തന്നെ ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ പാപത്തിന്റെ ലോകത്തില് നിന്നും…

ഓം ശാന്തി. ജീവാത്മാക്കള് അഥവാ കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ ഇപ്പോള് നമ്മെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന്. എവിടെ നിന്നാണോ നമ്മള് വന്നത് അവിടേക്ക് തന്നെ കൊണ്ടു പോകുന്നു. പിന്നീട് നമ്മളെ പുണ്യാത്മാക്കളുടെ സൃഷ്ടി, ജീവാത്മാക്കളുടെ ലോകത്തിലേക്ക് അയക്കും. ശ്രേഷ്ഠവും, ഭ്രഷ്ടവും എന്ന അക്ഷരമുണ്ട്, തീര്ച്ചയായും ജീവാത്മാക്കളെ തന്നെയാണ് പറയുന്നത്. ശരീരത്തിലുള്ളപ്പോഴാണ് സുഖവും ദുഃഖവും അനുഭവിക്കുന്നത്. കുട്ടികള്ക്കറിയാം ഇപ്പോള് ബാബ വന്നിരിക്കുന്നു. ബാബയുടെ പേര് സദാ ശിവന് എന്നാണ.് നമ്മുടെ പേര് സാളിഗ്രാം എന്നും. ശിവ ക്ഷേത്രത്തില് സാളിഗ്രാമിനെയും പൂജിക്കുന്നു, ബാബ മനസ്സിലാക്കി തന്നിരുന്നു- ഒന്നുണ്ട് രുദ്രജ്ഞാന യജ്ഞം, രണ്ടാമത്തേത് രുദ്രയജ്ഞം. അതില് പ്രത്യേകിച്ച് ബനാറസിലെ ബ്രഹ്മാണരെ, പണ്ഡിതരെ രുദ്ര യജ്ഞത്തിന്റെ പൂജയ്ക്ക് വേണ്ടി വിളിക്കുന്നു. ബനാറസില് തന്നെ നിരവധി ശിവ ക്ഷേത്രങ്ങളുണ്ട്. ശിവകാശി എന്നു പറയുന്നു, യഥാര്ത്ഥ പേര് കാശി എന്നായിരുന്നു. പിന്നീട് ബ്രിട്ടിഷുകാരാണ് ബനാറസ് എന്ന പേര് വച്ചത്. ഇപ്പോള് വാരണാസി എന്ന പേരാണ്. ഭക്തി മാര്ഗ്ഗത്തില് ആത്മാ പരമാത്മാവിന്റെ ജ്ഞാനം ഇല്ല. രണ്ടു പേരുടെയും പൂജ വേറെ വേറെ ചെയ്യുന്നു. ഒരു ശിവലിംഗം വലുതായി ഉണ്ടാക്കുന്നു, ബാക്കി ചെറിയ ചെറിയ സാളിഗ്രാം അനേകം ഉണ്ടാക്കുന്നു. നിങ്ങള്ക്കറിയാം- നമ്മള് ആത്മാക്കളുടെ പേര് സാളിഗ്രാം, ബാബയുടെ പേര് ശിവന് എന്നും ആണ്. സാളിഗ്രാം എല്ലാം ഒരേ തരത്തിലാണ് ഉണ്ടാക്കുന്നത്, അപ്പോള് അച്ഛനും മകനും തമ്മിലുള്ള സംബന്ധമാണ്. ആത്മാവ് ഓര്മ്മിക്കുന്നു- ഹേ പരമപിതാ പരമാത്മാവേ… നമ്മള് പരമാത്മാവല്ല.പരമാത്മാവ് നമ്മുടെ അച്ഛനാണ്, ഇത് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള നിര്ദ്ദേശം നിങ്ങള്ക്ക് നല്കിയിട്ടുണ്ട്. ദിനം പ്രതിദിനം നിങ്ങള്ക്ക് ശ്രീമതം ലഭിക്കുന്നു- മറ്റുള്ളവര്ക്ക് ആദ്യം ബാബയുടെ പരിചയം നല്കി അവരെയും സമ്പത്ത് അധികാരിയാക്കണം. ആദ്യം നിങ്ങള് തെളിയിച്ച് മനസ്സിലാക്കി കൊടുക്കണം- ബാബ നിരാകാരനാണ്, പ്രജാപിതാവ് സാകാരിയാണ് എന്ന്. സമ്പത്ത് ലഭിക്കുന്നത് നിരാകാരനില് നിന്നാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു- എന്റെ ഒരേയൊരു പേരാണ് ശിവന്. വേറെ പേര് എനിക്കില്ല. സര്വ്വ ആത്മാക്കളുടെയും ശരീരത്തിന്റെ പേരുകള് അനേകമാണ്. എനിക്ക് ശരീരമില്ല. ഞാന് പരമമായ ആത്മാവാണ്.

ബാബ ചോദിക്കുന്നു-കുട്ടികളേ, നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാരാണ്? വിവേകമുള്ളവര് പറയും ദേഹാഭിമാനമാണ് ഏറ്റവും വലിയ ശത്രു, അതിലൂടെയാണ് കാമാഗ്നി ഉത്പന്നമാകുന്നത്. ദേഹാഭിമാനത്തെ ജയിക്കുന്നതില് വളരെ പ്രയാസമുണ്ട്. ദേഹിയഭിമാനിയാകുന്നതില് പരിശ്രമമുണ്ട്. ജന്മ ജന്മാന്തരം നിങ്ങള് ദേഹത്തിന്റെ സംബന്ധത്തില് പോയി. ഇപ്പോള് മനസ്സിലാക്കി ഞാന് ആത്മാവ് അവിനാശിയാണ്, അതിന്റെ ആധാരത്തിലൂടെയാണ് ഈ ശരീരം പ്രവര്ത്തിക്കുന്നത്. ഈശ്വരവിശ്വാസമുള്ളവര് മനസ്സിലാക്കും ഞാന് ആത്മാവാണ്, ശരീരമല്ല എന്ന്. ആത്മാവിന്റെ പേര് ഒന്ന് തന്നെയാണ്. ദേഹത്തിന്റെ പേരാണ് മാറുന്നത്. ആത്മാവ് ഒരു ശരീരം വിട്ട് മറ്റൊന്ന് എടുക്കുന്നു. നമ്മളോട് ബാബ പറയുന്നു- നിങ്ങള്ക്ക് പോകേണ്ടത് പുണ്യാത്മാക്കളുടെ ലോകത്തിലാണ്. ഇത് പാപാത്മാക്കളുടെ ലോകമാണ്. രാവണന് ഭ്രഷ്ടാചാരിയാക്കുന്നു. 10 തലയുള്ള മനുഷ്യന് ഒന്നും ഉണ്ടായിരിക്കില്ല, എന്നാല് ഈ കാര്യം ആരും മനസ്സിലാക്കുന്നില്ല. സര്വ്വരും രാമലീലയില് പാര്ട്ട് ധരിച്ചു കൊണ്ടിരിക്കുന്നു. സര്വ്വരും ഒരഭിപ്രായത്തിലല്ല. ചിലര് ഈ കാര്യങ്ങളെയെല്ലാം വെറും തോന്നലാണെന്ന് മനസ്സിലാക്കുന്നു. എന്നാല് രാവണന് എന്നു പറയുന്നത് ഭ്രഷ്ടാചാരിയെയാണ് എന്ന് മനസ്സിലാക്കുന്നില്ല. അന്യ സ്ത്രീയെ മോഷ്ടിക്കുക എന്നത് ഭ്രഷ്ടാചാരമല്ലേ. ഈ സമയത്ത് സര്വ്വരും ഭ്രഷ്ടാചാരികളാണ് കാരണം വികാരത്തില് പോകുന്നു. വികാരത്തില് പോകാത്തവരെയാണ് നിര്വ്വികാരിയെന്നു പറയുന്നത്, അതാണ് രാമരാജ്യം. ഇതാണ് രാവണരാജ്യം. ഭാരതത്തില് തന്നെയായിരുന്നു രാമരാജ്യം ഉണ്ടായിരുന്നത്. ഭാരതം ഏറ്റവും പ്രാചീനമായിരുന്നു. ആദ്യം സൃഷ്ടിയില് ദേവീദേവന്മാരുടെ സുന്ദരമായ കൊടിയായിരുന്നു. ആ സമയത്ത് ചന്ദ്രവംശികള് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികളുടേത് സൂര്യവംശി കൊടിയാണ്. നിങ്ങള് ലക്ഷ്യത്തെ മനസ്സിലാക്കി, പിന്നെ മറന്നു പോകുന്നു. സ്ക്കൂളില് കുട്ടിക്ക് ഒരിക്കലും ലക്ഷ്യത്തെ മറക്കാന് സാധിക്കില്ല. വിദ്യാര്ത്ഥിക്ക് ഒരിക്കലും ടീച്ചറേയോ പഠിത്തത്തേയോ മറക്കാന് സാധിക്കില്ല. ഇവിടെ മറന്നു പോകുന്നു. എത്ര വലിയ പഠിത്തമാണ്, 21 ജന്മത്തേയ്ക്ക് രാജ്യഭാഗ്യം നേടുന്നു. ഇങ്ങനെയുള്ള സ്ക്കൂളില് ദിവസവും നന്നായി പഠിക്കണം. ഈ കല്പത്തില് തോറ്റുവെങ്കില് കല്പ കല്പം തോറ്റു പോകും. പിന്നീട് ഒരിക്കലും പാസാകാന് സാധിക്കില്ല. അതിനാല് എത്ര പുരുഷാര്ത്ഥം ചെയ്യണം. ശ്രീമതമനുസരിച്ച് നടക്കണം. ശ്രീമതമാണ്- നല്ല രീതിയില് ധാരണ ചെയ്യൂ, ചെയ്യിക്കൂ. ഈശ്വരീയ നിര്ദ്ദേശം അനുസരിച്ച് നടക്കുന്നില്ലായെങ്കില് ഉയര്ന്ന പദവി ലഭിക്കില്ല. തന്റെ ഹൃദയത്തോട് ചോദിക്കൂ- ഞാന് ശ്രീമതമനുസരിച്ച് നടക്കുന്നുണ്ടോ. സ്വയത്തെ എല്ലാം അറിയുന്നവനാണെന്ന് മനസ്സിലാക്കരുത്. ഇപ്പോള് സ്വയത്തോട് ചോദിക്കൂ- ബ്രഹ്മാവും സരസ്വതിയും ശ്രീമതമനുസിച്ച് നടക്കുന്നത് പോലെ ഞാനും നടക്കുന്നുണ്ടോ? പഠിച്ച് പഠിപ്പിക്കുന്നുണ്ടോ? കാരണം നിങ്ങള് സത്യം സത്യമായ ഗീത കേള്പ്പിക്കുന്ന വ്യാസനാണ്. ഗീത എഴുതിയ വ്യാസനല്ല. നിങ്ങള് ഈ സമയത്ത് സുഖദേവന്റെ മക്കള് സുഖം നല്കുന്ന വ്യാസനാണ്. സുഖദേവനായ ശിവബാബയാണ് ഗീതയുടെ ഭഗവാന്. നിങ്ങള് ബാബയുടെ കുട്ടികള് കഥ കേള്പ്പിക്കുന്ന വ്യാസനാണ്.

ഇത് സ്ക്കൂളാണ്, സ്ക്കൂളില് കുട്ടികളുടെ പഠിത്തത്തിലൂടെ അവരുടെ നമ്പര് അറിയാന് സാധിക്കും. അത് പ്രത്യക്ഷമാണ്, ഇത് ഗുപ്തമാണ്. ഇത് ബുദ്ധി കൊണ്ട് മനസ്സിലാക്കണം- ഞാന് എത്ര യോഗ്യനായി, മറ്റുള്ളവരെ പഠിപ്പിക്കാന് യോഗ്യനായോ? കുട്ടികള് എഴുതുന്നുണ്ട്- ബാബ ഇന്നവര് എനിക്ക് പറഞ്ഞു തന്നു, ഞാന് അങ്ങയുടേതായി തീര്ന്നു. ചിലര്ക്ക് മുന്നില് വന്നാല് പോലും ബാബയുടോതായി എന്ന് പറയാന് സാധിക്കില്ല. ചില മാതാക്കള് പവിത്രതയുടെ പേരില് അടി സഹിക്കുന്നു. ചിലര് കുട്ടിയായതിനു ശേഷം വിട്ടു പോകുന്നു, കാരണം നല്ല രീതിയില് പഠിക്കുന്നില്ല. ബാബ എത്ര നല്ല രീതിയില് മനസ്സിലാക്കി തരുന്നു- കുട്ടികളേ എന്നെ ഓര്മ്മിക്കൂ, പഠിക്കൂ എങ്കില് ഈ അറിവിലൂടെ നിങ്ങള് ചക്രവര്ത്തി രാജാവായി തീരും. വീടിനു വെളിയില് ബോര്ഡ് വയ്ക്കൂ- ജനകനെ പോലെ ഒരു സെക്കന്റില് 21 ജന്മത്തേക്ക് ജീവന്മുക്തി ലഭിക്കും. ഒരു സെക്കന്റില് നിങ്ങള്ക്ക് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കും. ദേവതമാര് തന്നെയല്ലേ വിശ്വത്തിന്റെ അധികാരിയാകുന്നത്. അതും പുതിയ വിശ്വത്തിന്റെ, പുതിയ ഭാരതത്തിന്റെ. പുതിയതായിരുന്ന ഭാരതം ഇപ്പോള് പഴയതായി. ഭാരതത്തെയല്ലാതെ ഒരു ദേശത്തെയും പുതിയത് എന്നു പറയില്ല. പുതിയതെന്നു പറയുകയാണെങ്കില് പിന്നെ പഴയതെന്നും പറയേണ്ടി വരും. നമ്മള് ഫുള് പുതിയ ഭാരത ദേശത്താണ് വരുന്നത്. ഭാരതം തന്നെയാണ് 16 കലാ സമ്പൂര്ണ്ണമാകുന്നത്. മറ്റൊരു ദേശവും പൂര്ണ്ണ ചന്ദ്രനെ പോലെയാകുന്നില്ല. ആരംഭം മുതലേ പകുതിയായിരിക്കും. എത്ര നല്ല നല്ല രഹസ്യങ്ങളാണ്. നമ്മുടെ ഭാരതത്തെ തന്നെയാണ് സത്യമായ ദേശം എന്നു പറയുന്നത്. സത്യത്തിന്റെ പിന്നാലെ അസത്യവുമുണ്ട്. ഭാരതം ആദ്യം പൂര്ണ്ണ ചന്ദ്രനെ പോലെയായിരുന്നു. പിന്നെയാണ് അന്ധകാരം ഉണ്ടാകുന്നത്. ആദ്യത്തെ കൊടി സ്വര്ഗ്ഗത്തിന്റേതാണ്. പാടാറുണ്ട്- സ്വര്ഗ്ഗമായിരുന്നു എന്ന്… നമുക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും കാരണം നമുക്ക് മുഴുവന് അനുഭവവുമുണ്ട്. സത്യ ത്രേതായുഗത്തില് നാം എങ്ങനെ രാജ്യം ഭരിച്ചു, പിന്നീട് ദ്വാപര കലിയുഗത്തില് എന്തുണ്ടായി, ഇതെല്ലാം ബുദ്ധിയില് വരുമ്പോള് എത്ര സന്തോഷം ഉണ്ടായിരിക്കണം. സത്യയുഗത്തെ പ്രകാശമെന്നും, കലിയുഗത്ത അന്ധകാരമെന്നും പറയുന്നു, അതിനാലാണ് പറയുന്നത് ജ്ഞാന അഞ്ജനം സത്ഗുരു നല്കി…. ബാബ എങ്ങനെ വന്ന് ആത്മാക്കളെ ഉണര്ത്തി. സമ്പന്നര് ആരും ഇവിടെ പിടിച്ച് നില്ക്കില്ല. ഈ സമയത്ത് ബാബ ദരിദ്രരുടെ പങ്കാളിയാണ്. ദരിദ്രര് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നത്, സമ്പന്നരല്ല. ഇതിനും ഗുപ്തമായ കാരണങ്ങളുണ്ട്. ഇവിടെ അര്പ്പണമാകണം. ദരിദ്രര്ക്ക് അര്പ്പണമാകാന് അധികം സമയം വേണ്ട അതിനാലാണ് കുചേലന്റെ ഉദാഹരണം കാണിക്കുന്നത്. കുട്ടികളാകുന്ന നിങ്ങള്ക്കിപ്പോള് പ്രകാശം ലഭിച്ചു, എന്നാല് നിങ്ങളിലും നമ്പര്വൈസാണ് ആണ്. മറ്റെല്ലാവരുടെയും ജ്യോതി അണഞ്ഞിരിക്കുന്നു. ഇത്രയും ചെറിയ ആത്മാവില് അവിനാശി പാര്ട്ട് അടങ്ങിയിട്ടുണ്ട്. അതിശയമല്ലേ. ഇത് സയന്സിന്റെ ശക്തിയൊന്നും അല്ല. നിങ്ങള്ക്കിപ്പോള് ബാബയില് നിന്നും ശക്തി ലഭിക്കുന്നു, ഇത് അവിനാശി ചക്രമാണ്, കറങ്ങി കൊണ്ടേയിരിക്കുന്നു, ഇതിന് അന്ത്യമില്ല. പുതിയവര് ഇതെല്ലാം കേട്ടാല് അതിശയപ്പെടും. ഇവിടെ 10-20 വര്ഷങ്ങളായവര്ക്ക് പോലും പൂര്ണ്ണമായും മനസ്സിലാക്കാന് സാധിക്കുന്നില്ല, മനസ്സിലാക്കി കൊടുക്കാനും സാധിക്കുന്നില്ല. നിങ്ങള്ക്ക് അവസാനം എല്ലാം അറിയാന് സാധിക്കും- ഇന്ന ഇന്നവരുടെയടുത്ത് ജന്മമെടുത്തു, ഇങ്ങനെ നടക്കും…. മഹാവീരരായ കുട്ടികള്ക്ക് അവസാനം എല്ലാം സാക്ഷാത്ക്കാരം ഉണ്ടാകും. അന്ത്യത്തില് നിങ്ങള്ക്ക് സത്യയുഗത്തിന്റെ വൃക്ഷം വളരെ സമീപത്തായി കാണപ്പെടും. മഹാവീരരുടെ തന്നെയല്ലേ മാല. ആദ്യം 8 മഹാവീരര്, പിന്നെ 108 മഹാവീരര്. അവസാനം വളരെ ഫസ്റ്റ്ക്ളാസ് സാക്ഷാത്ക്കാരം ഉണ്ടാകും. പാടാറുണ്ട്- പരമാത്മാവ് അമ്പ് എയ്തു. നാടകത്തില് വളരെ കാര്യങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില് സ്ഥൂലമായ അമ്പിന്റെ കാര്യമല്ല ഇത്. കന്യകമാര്ക്കും അമ്മമാര്ക്കും അമ്പിനെകുറിച്ച് അറിയില്ല. വാസ്തവത്തില് ഇത് ജ്ഞാനമാകുന്ന അമ്പാണ്, ഇവര്ക്ക് ജ്ഞാനം നല്കുന്നത് പരമപിതാ പരമാത്മാവാണ്. എത്ര വിചിത്രമായ കാര്യങ്ങളാണ്. എന്നാല് കുട്ടികള് ഒരേയൊരു മുഖ്യമായ കാര്യം അടിക്കടി മറന്നു പോകുന്നു. ഏറ്റവും കടുത്ത തെറ്റാണ് ദേഹാഭിമാനത്തില് വന്ന് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യാതിരിക്കുക. സത്യം ആരും കേള്പ്പിക്കുന്നില്ല. സത്യമായത് അര മണിക്കൂര്, ഒരു മണിക്കൂര് പോലും വളരെ പ്രയാസപ്പെട്ടാണ് ഓര്ക്കുന്നത്. ചിലര്ക്ക് യോഗം എന്നു പറഞ്ഞാല് എന്താണെന്ന് പോലും അറിയില്ല. ലക്ഷ്യവും വളരെ ഉയര്ന്നതാണ്. സ്വയത്തെ അശരീരിയാണെന്ന് മനസ്സിലാക്കുക, സാധിക്കുന്ന അത്രയും പുരുഷാര്ത്ഥം ചെയ്യുക, അവസാന സമയം ആരുടെയും ഓര്മ്മ വരരുത്. ചില നല്ല തത്വജ്ഞാനികള്, ചിലര് ബ്രഹ്മജ്ഞാനികളുണ്ട്- ഗദ്ദിയില് ഇരുന്ന് മനസ്സിലാക്കുന്നുണ്ട്, ഞാന് തത്വത്തില് ലയിച്ചു ചേരും എന്ന്. ശരീരത്തിന്റെ ബോധം ഉണ്ടാകുന്നില്ല. അവര് ശരീരം വെടിയുമ്പോള് ചുറ്റിനും ശാന്തിയായിരിക്കും. ഏതോ മഹാന് ആത്മാവ് ശരീരം വിട്ടുവെന്ന് മനസ്സിലാക്കുന്നു.

കുട്ടികളാകുന്ന നിങ്ങള് ഓര്മ്മയിലിരിക്കുമ്പോള് എത്ര ശാന്തി വ്യാപിപ്പിക്കുന്നു. നിങ്ങളുടെ കുലത്തില് ഉള്ളവര്ക്കേ ഈ അനുഭവം ഉണ്ടാകുകയുള്ളു. ബാക്കിയെല്ലാവരും കൊതുകിന് കൂട്ടത്തെ പോലെ മരിക്കും. നിങ്ങള്ക്ക് അശരീരിയാകുന്നതിനുള്ള അഭ്യാസം വരുന്നു. ഈ അഭ്യാസം നിങ്ങള് ഇവിടെ തന്നെയാണ് ചെയ്യുന്നത്. അവിടെ സത്യയുഗത്തില് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം ധരിക്കുന്നു. ഇവിടെ നിങ്ങള്ക്കറിയാം ഈ ശരീരം വിട്ട് ബാബയുടെ അടുത്തേയ്ക്ക് പോകണം. എന്നാല് അവസാനം ആരുടെയും ഓര്മ്മ വരരുത്. ശരീരം പോലും ഓര്മ്മ ഇല്ലാതെയായാല് പിന്നെയെന്തുണ്ട്. ഇതിലാണ് പരിശ്രമമുള്ളത്. പരിശ്രമിച്ച് പരിശ്രമിച്ച് അവസാനം പാസാകും. പുരുഷാര്ത്ഥം ചെയ്യുന്നവര്ക്ക് അറിയാന് സാധിക്കില്ലേ, അവര് ഷോ ചെയ്യാന് തുടങ്ങും. ബന്ധനമുള്ളവര് അങ്ങനെയുള്ള കത്താണ് എഴുതുന്നത്, അത് ബന്ധനമില്ലാത്തവര്ക്ക് പോലും എഴുതാന് സാധിക്കില്ല. അവര്ക്ക് സമയമേയില്ല. ബന്ധനമുള്ളവര് മനസ്സിലാക്കുന്നു- ശിവബാബ ഈ ശരീരം ലോണായി എടുത്തിരിക്കുന്നു, അതിനാല് ശിവബാബയുടെ കത്ത് തീര്ച്ചയായും വരും. ഇങ്ങനെയുള്ള കത്ത് ഇനി 5000 വര്ഷങ്ങള്ക്ക് ശേഷമേ വരുകയുള്ളു. അപ്പോള് എന്തു കൊണ്ട് ഞാന് ബാബയ്ക്ക് കത്തെഴുതില്ല? നയനങ്ങളിലെ കണ്മഷി കൊണ്ട് പോലും എഴുതുന്നുണ്ട്. അങ്ങനെയുള്ള ചിന്തകള് വരുന്നു. എഴുതുന്നു- ബാബ ഞാന് കഴിഞ്ഞ കല്പത്തിലെ അതേ ഗോപികയാണ്. ഞാന് അങ്ങയെ തീര്ച്ചയായും കാണും, സമ്പത്തും എടുക്കും. യോഗബലമുള്ളവര് സ്വയത്തെ ബന്ധനത്തില് നിന്നും വിടുവിച്ച് കൊണ്ടിരിക്കും. ആരിലും മോഹവും പാടില്ല. സാമര്ത്ഥ്യത്തോടെ മനസ്സിലാക്കി കൊടുക്കണം. സ്വയത്തെ സംരക്ഷിക്കണം, വേറിട്ട് നില്ക്കാന് വളരെ പരിശ്രമിക്കണം. പതിയെയും കൂടി കൊണ്ടു വരണം എന്ന് മാതാക്കള് ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ കടമയാണ് അവര്ക്ക് മനസ്സിലാക്കി കൊടുക്കുക. പവിത്രത വളരെ നല്ലതാണ്. ബാബ സ്വയം പറയുന്നു കാമം മഹാശത്രുവാണ്, ഇതിനെ ജയിക്കൂ. എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാം. പതിയെ മനസ്സിലാക്കി കൊടുത്ത് കൊണ്ടുവരുന്ന കുട്ടികളുമുണ്ട്. ബന്ധനമുള്ളവര്ക്കും പാര്ട്ടുണ്ട്. അബലകളുടെ മേല് അത്യാചാരം നടക്കുന്നുണ്ട്. ഇത് ശാസ്ത്രങ്ങളിലും പറയുന്നു- കാമേഷു, ക്രോധേഷു… ഇത് പുതിയ കാര്യമല്ല. നിങ്ങള്ക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നു, അതിനാല് കുറച്ചൊക്കെ സഹിക്കേണ്ടി വരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) യോഗബലത്തിലൂടെ തന്റെ സര്വ്വ ബന്ധനങ്ങലെയും ഇല്ലാതാക്കി ബന്ധനമുക്തമാകണം, ആരിലും മോഹം വയ്ക്കരുത്.

2) ലഭിക്കുന്ന ഈശ്വരീയ നിര്ദ്ദേശങ്ങളനുസരിച്ച് പൂര്ണ്ണമായും നടക്കണം. നല്ല രീതിയില് പഠിക്കണം, പഠിപ്പിക്കണം. എല്ലാം അറിയാം എന്ന ബോധം പാടില്ല.

വരദാനം:-

മുഴുവന് വിശ്വത്തിലെയും ആത്മാക്കള് പരമാത്മാവിനെ പിതാവെന്ന് പറയുന്നു എന്നാല് പാലനയും പഠനത്തിനും പാത്രമാകുന്നില്ല. മുഴുവന് കല്പത്തിലും താങ്കള് കുറച്ച് ആത്മാക്കള് ഈ സമയം മാത്രമാണ് ഈ ഭാഗ്യത്തിന് പാത്രമാകുന്നത്. അതുകൊണ്ട് ഈ പാലനയുടെ പ്രത്യക്ഷ സ്വരൂപമാണ് – സഹജയോഗീ ജീവിതം. അച്ഛന് കുട്ടികളുടെ ഒരു ബുദ്ധിമുട്ടും കാണാന് സാധിക്കില്ല. കുട്ടികള് സ്വയം തന്നെ ചിന്തിച്ച്- ചിന്തിച്ച് ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു. എന്നാല് സ്മൃതി സ്വരൂപത്തിന്റെ സംസ്ക്കാരങ്ങളെ ഇമര്ജ് ചെയ്യൂ എങ്കില് സമര്ത്ഥത വരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top