30 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മുഴുവന് ജ്ഞാനത്തിന്റെ സാരം- സ്മൃതി
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സമര്ത്ഥനായ ബാബ തന്റെ നാല് ഭാഗത്തുമുള്ള സര്വ്വ കുട്ടികളെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ സമര്ത്ഥനായ കുട്ടി തന്റെ ശക്തിക്കനുസരിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ സമര്ത്ഥമായ ജീവിതം അര്ത്ഥം സുഖമയമായ ശ്രേഷ്ഠ സഫലതാ സമ്പന്നമായ അലൗകീക ജീവിതത്തിന്റെ ആധാരമെന്താണ്? ആധാരം അര്ത്ഥം – സ്മൃതി. മുഴുവന് നാടകത്തിലെ കളിയെന്ന് പറയുന്നത് സ്മൃതി-വിസ്മൃതിയുടേതാണ്. ഈ സമയത്ത് വിസ്മൃതിയുടെ കളി നടന്നു കൊണ്ടിരിക്കുന്നു. ബാപ്ദാദ നിങ്ങള് ബ്രാഹ്മണാത്മാക്കളെ ഏത് ആധാരത്തില് പരിവര്ത്തനപ്പെടുത്തി? കേവലം സ്മൃതി നല്കി- നിങ്ങള് ആത്മാവാണ് ശരീരമല്ലയെന്ന്. ഈ സ്മൃതി എത്രയോ അലൗകീക പരിവര്ത്തനം കൊണ്ടു വന്നു. സര്വ്വതും പരിവര്ത്തനപ്പെട്ടില്ലേ. മാനവ ജീവിതത്തിന്റെ വിശേഷതയാണ് സ്മൃതി. സ്മൃതിയാണ് ബീജം, ഈ ബീജത്തിലൂടെ മനോഭാവന, ദൃഷ്ടി, കര്മ്മം, മുഴുവന് സ്ഥിതിയും പരിവര്ത്തനപ്പെടുന്നു അതിനാലാണ് പറയുന്നത് എങ്ങനെയുള്ള സ്മൃതി അതേപോലെ സ്ഥിതിയെന്ന്. ബാബ അടിത്തറയായ സ്മൃതിയെയാണ് പരിവര്ത്തനപ്പെടുത്തിയത്. അടിത്തറ ശ്രേഷ്ഠമായപ്പോള് സ്വതവേ മുഴുവന് ജീവിതം ശ്രേഷ്ഠമായി. എത്രയോ ചെറിയ കാര്യത്തെ പരിവര്ത്തനപ്പെടുത്തി- നിങ്ങള് ശരീരമല്ല ആത്മാവാണ്- ഈ പരിവര്ത്തനം ഉണ്ടായപ്പോള് തന്നെ ആത്മാവ് മാസ്റ്റര് സര്വ്വശക്തിവാനായത് കാരണം സ്മൃതി ഉണ്ടായപ്പോള് തന്നെ സമര്ത്ഥമായി. ഇപ്പോള് ഈ സമര്ത്ഥമായ ജീവിതം എത്രയോ പ്രിയപ്പെട്ടതായി അനുഭവപ്പെടുന്നു. സ്വയവും സ്മൃതി സ്വരൂപരായി, മറ്റുള്ളവര്ക്കും ഇതേ സ്മൃതി നല്കി എന്തില് നിന്നും എന്താക്കി മാറ്റുന്നു. ഈ സ്മൃതിയിലൂടെ ലോകം തന്നെ പരിവര്ത്തനപ്പെട്ടു. ഈ ഈശ്വരീയ ലോകം എത്ര പ്രിയപ്പെട്ടതാണ്. സേവനാര്ത്ഥം ലോകത്തിലെ ആത്മാക്കളുടെ കൂടെ വസിച്ചിട്ടും മനസ്സ് സദാ അലൗകീക ലോകത്തിലാണിരിക്കുന്നത്. ഇതിനെ തന്നെയാണ് സ്മൃതി സ്വരൂപം എന്ന് പറയുന്നത്. ഏതൊരു പരിതസ്ഥിതി വന്നാലും സ്മൃതി സ്വരൂപരായ ആത്മാവ് സമര്ത്ഥരായത് കാരണം പരിതസ്ഥിതിയെ എന്താണെന്ന് മനസ്സിലാക്കുന്നു? ഇതൊരു കളിയാണ്. ഒരിക്കലും ഭയക്കുന്നില്ല. എത്ര തന്നെ വലിയ പരിതസ്ഥിതിയാണെങ്കിലും സമര്ത്ഥമായ ആത്മാവിന് ലക്ഷ്യത്തിലെത്തുന്നതിന് ഇതെല്ലാം വഴിയോര ദൃശ്യങ്ങളാണ്. വഴിയോര ദൃശ്യങ്ങള് കാണാന് ഇഷ്ടമല്ലേ. ചിലവ് ചെയ്തും വഴിയോര ദൃശ്യങ്ങള് കാണാന് പോകുന്നുണ്ട്. ഇവിടെയും ഇന്നത്തെ കാലത്ത് ആബു ദര്ശനത്തിനായി പോകാറുണ്ടല്ലോ. മാര്ഗ്ഗ മദ്ധ്യേ വഴിയോര ദൃശ്യങ്ങളൊന്നുമില്ലെങ്കില് ആ മാര്ഗ്ഗം ഇഷ്ടപ്പെടുമോ? ബോറാകും. അതേപോലെ സ്മൃതി സ്വരൂപം- സമര്ത്ഥ സ്വരൂപരായ ആത്മാവിന് പരിതസ്ഥിതിയെന്ന് പറയാം, പേപ്പറെന്ന് പറയാം, പ്രശ്നങ്ങളെന്ന് പറയാം, സര്വ്വതും വഴിയോര ദൃശ്യങ്ങളാണ്. സ്മൃതിയിലുണ്ട്- ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഈ വഴിയോര ദൃശ്യങ്ങള് അനേക പ്രാവശ്യം മറി കടന്നിട്ടുണ്ട്. ഒന്നും പുതിയതല്ല, ഇതിന്റെയും അടിത്തറയെന്താണ്? സ്മൃതി. ഈ സ്മൃതി മറന്നു പോകുന്നു അര്ത്ഥം അടിത്തറ കുലുങ്ങിയെങ്കില് ജീവിതത്തിന്റെ മുഴുവന് കെട്ടിടം ഇളകാന് തുടങ്ങുന്നു. നിങ്ങള് അചഞ്ചലരല്ലേ.
മുഴുവന് പഠിപ്പിന്റെ നാല് വിഷയങ്ങളുടെ ആധാരമാണ് സ്മൃതി. ഏറ്റവും മുഖ്യമായ വിഷയമാണ് ഓര്മ്മ. ഓര്മ്മ അര്ത്ഥം സ്മൃതി- ഞാന് ആര്, ബാബ ആര്? രണ്ടാമത്തെ വിഷയമാണ് ജ്ഞാനം. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ലഭിച്ചു. അതിന്റെയും അടിത്തറ സ്മൃതി നല്കി- അനാദിയെന്താണ്, ആദിയെന്താണ്, വര്ത്തമാന സമയം എന്താണ്- ബ്രാഹ്മണന് തന്നെ ഫരിസ്ഥ. ഫരിസ്ഥയില് നിന്നും ദേവത, വേറെ എത്രയോ സ്മൃതി നല്കി, അപ്പോള് ജ്ഞാനത്തിന്റെ സ്മൃതിയയില്ലേ? മൂന്നാമത്തെ വിഷയമാണ് ദിവ്യ ഗുണം. ദിവ്യ ഗുണങ്ങളുടെയും സ്മൃതി നല്കി- നിങ്ങള് ബ്രാഹ്മണര്ക്ക് ഈ ഗുണങ്ങളുണ്ട്. ഗുണങ്ങളുടെ ലിസ്റ്റും സ്മൃതിയിലുണ്ട്. അതിനാല് സമയത്തിനനുസരിച്ച് ഈ ഗുണത്തെ കാര്യത്തില്, കര്മ്മത്തില് കൊണ്ടു വരുന്നു. ചില സമയത്ത് സ്മൃതി കുറവായത് കാരണം ഫലമെന്താകുന്നു. സമയത്ത് ഗുണം ഉപയോഗിക്കാന് സാധിക്കുന്നില്ല. സമയം കഴിഞ്ഞ് പോകുമ്പോള് സ്മൃതിയില്വരുന്നു- ഇങ്ങനെ ചെയ്യാന് ആഗ്രഹിച്ചില്ലായിരുന്നു എന്നാല് സംഭവിച്ചു പോയി, ഇനി അങ്ങനെ ചെയ്യില്ല. അതിനാല് ദിവ്യ ഗുണങ്ങളെയും കര്മ്മത്തില് കൊണ്ടു വരുന്നതിനായി സമയത്ത് സ്മൃതിയുണ്ടാകണം. ഇപ്പോള് അങ്ങനെയുള്ള സമയത്ത് സ്വയത്തോട് ചിരി വരാറില്ലേ. ഏതെങ്കിലും കാര്യം അഥവാ വസ്തു സമയത്ത് മറന്നുവെങ്കില് ആ സമയത്തെ സ്ഥിതിയെന്തായിരിക്കും? വസ്തുവുണ്ട് എന്നാല് സമയത്ത് ഓര്മ്മ വരുന്നില്ലായെങ്കില് ഭയം തോന്നാറില്ലേ. അതേപോലെ ഇതും സമയത്ത് സ്മൃതി വരാത്തത് കാരണം ഇടയ്ക്കിടയ്ക്ക് ഭയപ്പെടുന്നു. അതിനാല് ദിവ്യഗുണങ്ങളുടെ ആധാരമെന്താണ്? സദാ സ്മൃതി സ്വരൂപം. നിരന്തരവും സ്വാഭാവികവുമായി ദിവ്യഗുണം സഹജമായി ഓരോ കര്മ്മത്തില്, കാര്യത്തില് ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കും. നാലാമത്തെ വിഷയമാണ് സേവനം. ഇതിലും ഞാന് വിശ്വ മംഗളകാരി നിമിത്ത ആത്മാവാണ് എന്ന സ്മൃതിയുടെ സ്വരൂപരാകുന്നില്ലായെങ്കില് – സേവനത്തില് സഫലത പ്രാപ്തമാക്കാന് സാധിക്കില്ല. സേവനത്തിലൂടെ ഏതൊരാത്മാവിനെയും സ്മൃതി സ്വരൂപരാക്കാന് സാധിക്കില്ല. അതോടൊപ്പം സേവനം എന്നാല് സ്വയത്തിന്റെയും ബാബയുടെയും സ്മൃതി നല്കുക.
അതിനാല് നാല് വിഷയങ്ങളുടെ അടിത്തറ സ്മൃതിയില് വന്നില്ലേ. മുഴുവന് ജ്ഞാനത്തിന്റെ സാരത്തിന്റെ ഒരു ശബ്ദമാണ്- സ്മൃതി, അതിനാല് ബാപ്ദാദ ആദ്യമേ തന്നെ കേള്പ്പിച്ചു- അന്തിമ പരീക്ഷയുടെ ചോദ്യം എന്താണ് വരാന് പോകുന്നതെന്ന്. വളരെ സമയത്തേക്കുളള പേപ്പറായിരിക്കില്ല. ഒരേയൊരു ചോദ്യത്തിന്റെ പേപ്പര് ആയിരിക്കും, അതും ഒരു നിമിഷത്തിന്റെ പേപ്പര്. ചോദ്യം എന്തായിരിക്കും? നഷ്ടോ മോഹാ സ്മൃതി സ്വരൂപം. ചോദ്യവും നേരത്തെ തന്നെ കേള്പ്പിച്ചില്ലേ. അപ്പോള് എല്ലാവരും പാസാകണം. സര്വ്വരും നമ്പര്വണ് ആയി പാസാകുമോ അതോ സംഖ്യാക്രമത്തില് പാസാകുമോ?
ഡബിള് വിദേശികള് ഏത് നമ്പറില് വരും? (നമ്പര്വണ്) അപ്പോള് മാലയെ സമാപ്തമാക്കട്ടെ? അതോ വേറെ മാലയുണ്ടാക്കണോ? വളരെ നല്ല ഉണര്വ്വുണ്ട്. ഡബിള് വിദേശികള്ക്ക് വിശേഷ അവസരമുണ്ട്- ലാസ്റ്റ് വന്നാലും ഫാസ്റ്റായി പോകുന്നതിന്. ഇത് മാര്ജ്ജിനാണ്. വ്യത്യസ്ത മാലയുണ്ടാക്കിയാല് പിക്ക്നിക്കിന്റെ സ്ഥലങ്ങളില് പോകേണ്ടി വരും. ഇത് ഇഷ്ടമാണെങ്കില് വ്യത്യസ്ത മാലയുണ്ടാക്കട്ടെ? നിങ്ങള്ക്ക് മാലയില് വരാനുള്ള അവസരമുണ്ട്, വന്നോളും. ശരി.
സര്വ്വ ടീച്ചേഴ്സും സ്മൃതി സ്വരൂപരല്ലേ. നാല് വിഷയങ്ങളിലും സ്മൃതി സ്വരൂപം. പരിശ്രമത്തിന്റെ കാര്യമല്ലല്ലോ. ടീച്ചേഴ്സിന്റെ അര്ത്ഥമാണ് തന്റെ സ്മൃതി സ്വരൂപത്തിന്റെ ഫീച്ചേഴ്സിലൂടെ മറ്റുള്ളവരെയും സ്മൃതി സ്വരൂപരാക്കുക. നിങ്ങളുടെ ഫീച്ചേഴ്സ് മറ്റുള്ളവര്ക്ക് സ്മൃതി നല്കണം- ഞാന് ആത്മാവാണ്, മസ്തകത്തില് നോക്കുമ്പോള് തന്നെ തിളങ്ങുന്ന ആത്മാവ് അല്ലെങ്കില് തിളങ്ങുന്ന മണി കാണപ്പെടണം. ഏതു പോലെ സര്പ്പത്തിന്റെ മണി കാണുമ്പോള് സര്പ്പത്തിന്റെ നേര്ക്ക് ആരുടെയും ശ്രദ്ധ പോകുന്നില്ല, മണിയുടെ നേര്ക്കായിരിക്കും പോകുന്നത്. അതേപോലെ അവിനാശി തിളങ്ങുന്ന ആത്മാവിനെ കാണുമ്പോള് ദേഹാഭിമാനത്തിന്റെ സ്മൃതി വരരുത്, ശ്രദ്ധ സ്വതവേ ആത്മാവിന്റെ നേര്ക്ക് പോകണം. ടീച്ചേഴ്സ് സദാ ഇതേ സേവനത്തിന് നിമിത്തമാണ്. വിസ്മൃതിയിലുള്ളവര്ക്ക് സ്മൃതി നല്കണം- ഇത് തന്നെയാണ് സേവനം. സമര്ത്ഥരല്ലേ അതോ ഇടയ്ക്കിടയ്ക്ക് ഭയപ്പെടുന്നുണ്ടോ? ടീച്ചേഴ്സ് ഭയപ്പെട്ടാല് വിദ്യാര്ത്ഥികള് എന്ത് ചെയ്യും? ടീച്ചര് അര്ത്ഥം സദാ സ്വാഭാവികമായും, നിരന്തരം സ്മൃതി സ്വരൂപം തന്നെ സമര്ത്ഥ സ്വരൂപം. ബ്രഹ്മാ ബാബ മുന്നിലായിരുന്നു അപ്പോള് ടീച്ചേഴ്സും മുന്നിലല്ലേ? നിമിത്തം അര്ത്ഥം മുന്നില്. സേവനത്തിനായി സമര്പ്പണമാകുന്നതിന് ധൈര്യം വച്ചു, സമര്ത്ഥരായി. അപ്പോള് ആ സ്മൃതിയെന്താണ്. ഇത് ത്യാഗത്തിന്റെ ഭാഗ്യമാണ്. ത്യാഗം ചെയ്തു, ഇപ്പോള് ഭാഗ്യം എത്രയോ വലുതാണ്. ത്യാഗം ചെയ്തു എന്നാല് ത്യാഗം ത്യാഗമല്ല, കാരണം പ്രാപ്തി വളരെ വലുതാണ്. എന്ത് ത്യാഗം ചെയ്തു? കേവലം വെള്ള സാരി ധരിച്ചു, അത് കൂടുതല് സൗന്ദര്യമായില്ലേ, ഫരിസ്ഥ, മാലാഖമാരായി, പിന്നെന്ത് വേണം. ബാക്കി കഴിക്കുന്നതും, കുടിക്കുന്നതും ഉപേക്ഷിച്ചു… അത് ഇന്നത്തെ കാലത്ത് ഡോക്ടേഴ്സും പറയാറുണ്ട്- കൂടുതല് കഴിക്കരുത്, കുറച്ച് കഴിക്കൂ, സാധാരണ ഭക്ഷണം കഴിക്കൂ എന്ന്. ഇന്നത്തെ കാലത്ത് ഡോക്ടേഴ്സും കഴിക്കാന് അനുവദിക്കുന്നില്ല. ബാക്കിയെന്താണ് ഉപേക്ഷിച്ചത്? ആഭരണം അണിയുന്നത് ഉപേക്ഷിച്ചു….ഇന്നത്തെ കാലത്ത് ആഭരണത്തിന് പിന്നാലെ കള്ളന്മാര് വരുന്നു. ഉപേക്ഷിച്ചത് നന്നായി, വിവേകമുള്ള കാര്യമാണ് ചെയ്തത് അതിനാല് ത്യാഗത്തിന്റെ കോടിമടങ്ങ് ഭാഗ്യം ലഭിച്ചു. ശരി.
ഇപ്പോളിപ്പോള് ബാപ്ദാദായ്ക്ക് ഏതന്സിലുള്ളവരെ ഓര്മ്മ വരുന്നു, ഏതന്സില് സേവനത്തിന്റെ വലിയ കാര്യം നടന്നു കൊണ്ടിരിക്കുന്നു. അവിടെയുള്ളവരും വളരെയധികം ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു. ഏതെങ്കിലും വിശാല കാര്യം നടക്കുമ്പോള് പരിധിയില്ലാത്ത കാര്യത്തില് പരിധിയില്ലാത്ത ബാബയുടെയും പരിധിയില്ലാത്ത പരിവാരത്തിന്റെയും ഓര്മ്മ തീര്ച്ചയായും ഉണ്ടാകുന്നു. ഏതെല്ലാം കുട്ടികള് പോയിട്ടുണ്ടോ ധൈര്യമുള്ള കുട്ടികളാണ്. നിമിത്തമായവരുടെ ധൈര്യം കാര്യത്തെ ശ്രേഷ്ഠവും അചഞ്ചലവുമാക്കുന്നു. ബാബയുടെ സ്നേഹവും, വിശേഷ ആത്മാക്കളുടെ ശുഭ ഭാവനയും, ശുഭ കാമനയും കുട്ടികളുടെ കൂടെയുണ്ട്. ബുദ്ധിവാന്മാരുടെയും ബുദ്ധിവാന് ആരിലൂടെയെങ്കിലും നിമിത്തമാക്കി തന്റെ കാര്യം ചെയ്യുന്നു. അതിനാല് നിശ്ചിന്ത ചക്രവര്ത്തിയായി ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് ആയി ശുഭ ഭാവന ശുഭ കാമനയുടെ വൈബ്രേഷന് വ്യാപിപ്പിച്ചു കൊണ്ടിരിക്കൂ. ഓരോ സര്വ്വീസിബിള് കുട്ടിക്കും ബാപ്ദാദ പേരും വിശേഷതയും സഹിതം സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. ശരി.
സദാ നിരന്തരം സ്മൃതി സ്വരൂപരായ സമര്ത്ഥ ആത്മാക്കള്ക്ക്, സദാ സ്മൃതി സ്വരൂപരായി ഓരോ പരിതസ്ഥിതിയെ വഴിയോര ദൃശ്യമായി അനുഭവം ചെയ്യുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ ബാബയ്ക്ക് സമാനം നാല് ഭാഗത്തും സ്മൃതിയുടെ അലകള് വ്യാപിപ്പിക്കുന്ന മഹാവീരരായ കുട്ടികള്ക്ക്, സദാ തീവ്രഗതിയിലൂടെ ബഹുമതിയോടെ പാസാകുന്ന മഹാരഥി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
ദില്ലി സോണിനോടുള്ള അവ്യക്ത ബാപ്ദാദായുടെ സംഭാഷണം.- സദാ തന്റെ ഭാഗ്യത്തെ കണ്ട് ഹര്ഷിതമാകുന്നു. സദാ ആഹാ…ആഹാ… എന്ന ഗീതം പാടുന്നുണ്ടോ? അയ്യോ അയ്യോ എന്ന ഗീതം സമാപ്തമായില്ലേ അതോ ഇടയ്ക്ക് ദുഖത്തിന്റെ അലകള് വരുന്നോ? ദുഃഖത്തിന്റെ ലോകത്തില് നിന്നും വേറിട്ടു, ബാബയ്ക്ക് പ്രിയപ്പെട്ടവരായി മാറി, അതിനാല് ദുഃഖത്തിന്റെ അലകള്ക്ക് സ്പര്ശിക്കാന് സാധിക്കില്ല. സേവനാര്ത്ഥമാണ് വസിക്കുന്നതെങ്കിലും കമല പുഷ്പ സമാനം വസിക്കുന്നു. കമല പുഷ്പം അഴുക്കില് നിന്നും മാറി നില്ക്കുന്നില്ല, അഴുക്കില് തന്നെയാണ് വസിക്കുന്നത്, ജലത്തില് തന്നെയാണ് ഉള്ളത് എന്നാല് വേറിട്ടിരിക്കും. അതിനാല് അങ്ങനെ വേറിട്ടിരിക്കുന്നവരായോ? വേറിട്ടിരിക്കുന്നതിന്റെ ലക്ഷണമാണ്- എത്രത്തോളം നിര്മ്മോഹി അത്രത്തോളം ബാബയ്ക്ക് പ്രിയപ്പെട്ടരായി മാറും, സ്വതവേ തന്നെ ബാബയുടെ സ്നേഹം അനുഭവപ്പെടും, ആ പരമാത്മ സ്നേഹം ഛത്രച്ഛായയായി മാറും. ആരുടെ മേലാണൊ ഛത്രച്ഛായയുള്ളത് അവര് എത്ര സുരക്ഷിതരായിരിക്കും. പരമാത്മ ഛത്രച്ഛായയിലുള്ളവരെ ആര്ക്കും ഒന്നും ചെയ്യാന് സാധിക്കില്ല. അതിനാല് ലഹരിയിലിരിക്കൂ- ഞാന് പരമാത്മ ഛത്രച്ഛായയിലാണിരിക്കുന്നത്. അഭിമാനമല്ല എന്നാല് ആത്മീയ ലഹരിയാണ്. ശരീരബോധത്തില് വന്നാല് അഭിമാനം ഉണ്ടാകുന്നു എന്നാല് ആത്മീയ ലഹരിയുണ്ടായാല്, ലഹരിയുള്ളയിടത്ത് വിഘ്നത്തിന് വരാനാകില്ല. ഒന്നെങ്കില് വിഘ്നം അല്ലെങ്കില് ലഹരി. രണ്ടും ഒപ്പം ഉണ്ടായിരിക്കില്ല. റോട്ടിയും പരിപ്പും നന്നായിട്ട് നല്കുന്നതിന് ബാപ്ദാദ കടപ്പെട്ടിരക്കുന്നു. ദിവസവും 36 പ്രകാരത്തിലുള്ള ഭോജനം നല്കില്ല എന്നാല് സ്നേഹത്തോടെയുള്ള റോട്ടിയും പരിപ്പും തീര്ച്ചയായും ലഭിക്കും. നിശ്ചിതമാണ്, ഇത് ആര്ക്കും മാറ്റാന് സാധിക്കില്ല. അപ്പോള് എന്തിനെ കുറിച്ചാണ് ചിന്തയുള്ളത്. ലോകത്തില് ചിന്തയുണ്ടാകുന്നു- എനിക്കും കഴിക്കണം, എന്റെ കൂടെയുള്ളവരും കഴിക്കണം എന്ന്. ബാക്കിയെന്താണ് വേണ്ടത്? ഡന്ലപ്പിന്റെ തലയിണ വേണോ? ഡന്ലപ്പിന്റെ തലയിണയിലോ കിടക്കയിലോ ചിന്തയുടെ നിദ്രയാണ് എങ്കില് ഉറക്കം വരുമോ? നിശ്ചിന്തരാണെങ്കില് നിലത്ത് കിടന്നാലും ഉറക്കം വരും. കൈകളെ തന്റെ തലയിണയാക്കൂ എങ്കില് ഉറക്കം വരും. സ്നേഹമുള്ളയിടത്ത് ഉണക്ക റൊട്ടി പോലും 36 പ്രകാരത്തിലുള്ള ഭോജനത്തിന് സമാനമായി അനുഭവപ്പെടും അതിനാല് നിശ്ചിന്ത ചക്രവര്ത്തിയാണ്. ഈ നിശ്ചിന്തരായിരിക്കുന്നതിന്റെ പദവി സര്വ്വ പദവിയേക്കാള് ശ്രേഷ്ഠമാണ്. ഇന്ന് കിരീടം ധരിച്ച് സിംഹാസനത്തിലിരുന്നു എന്നിട്ട് ചിന്തയിലിരുന്നാല് സിംഹാസനമായോ അതോ ചിന്തയാണോ? അതിനാല് ഭാഗ്യ വിദാതാവായ ഭഗവാന് നിങ്ങളുടെ മസ്തകത്തില് ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ രേഖ വരച്ചിരിക്കുന്നു. നിശ്ചിന്ത ചക്രവര്ത്തിയായി മാറി. ആ തൊപ്പി അഥവാ കസേരയുള്ള ചക്രവര്ത്തിയല്ല. നിശ്ചിന്ത ചക്രവര്ത്തി. എന്തെങ്കിലും ചിന്തയുണ്ടോ? പേരക്കുട്ടികളുടെയും കുട്ടികളുടെയും ചിന്തയുണ്ടോ? നിങ്ങളുടെ മംഗളമുണ്ടായി അതിനാല് തീര്ച്ചയായും അവരുടെയും മംഗളമുണ്ടാകും. അതിനാല് സദാ തന്റെ മസ്തകത്തില് ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ രേഖ കണ്ടു കൊണ്ടിരിക്കൂ- ആഹാ എന്റെ ശ്രേഷ്ഠമായ ഈശ്വരീയ ഭാഗ്യം. ധനം,സമ്പത്തിന്റെ ഭാഗ്യമല്ല, ഈശ്വരീയ ഭാഗ്യമാണ്. ഈ ഭാഗ്യത്തിന് മുന്നില് ധനം ഒന്നുമല്ല, അത് പിന്നാലെ വന്നോളും. ഏതുപോലെ നിഴല് പിന്നാലെ വരുന്നു അതോ നിങ്ങള് പിന്നാലെ വരൂ എന്ന് പറയുന്നോ. അതിനാല് ഇതെല്ലാം നിഴലുകളാണ് എന്നാല് ഭാഗ്യമാണ്, ഈശ്വരീയ ഭാഗ്യമാണ്. സദാ ഇതേ ലഹരിയിലിരിക്കൂ- നേടണമെങ്കില് സദാ കാലത്തേക്ക് നേടണം. ബാബയും ആത്മാവും അവിനാശിയാണ് അപ്പോള് പ്രാപ്തിയെങ്ങനെ വിനാശിയാകും? പ്രാപ്തിയും അവിനാശിയായത് തന്നെ വേണം.
ബ്രാഹ്മണ ജീവിതം സന്തോഷത്തിന്റെ ജീവിതമാണ്. സന്തോഷത്തോടെ കഴിക്കണം, സന്തോഷത്തോടെ സംസാരിക്കണം, സന്തോഷത്തോടെ ജീവിക്കണം, സന്തോഷത്തോടെ കാര്യം ചെയ്യണം. എഴുന്നേല്ക്കുമ്പോള് തന്നെ കണ്ണ് തുറന്നു, സന്തോഷത്തിന്റെ അനുഭവം ഉണ്ടായി. രാത്രി കണ്ണടച്ചു, സന്തോഷത്തോടെ വിശ്രമിച്ചു- ഇത് തന്നെയാണ് ബ്രാഹ്മണ ജീവിതം. ശരി.
ബാപ്ദാദായുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ച- ആജ്ഞാക്കാരിയാകുന്നതിലൂടെ പരിവാരത്തിന്റെ ആശീര്വാദം
( ബാപ്ദാദായുടെ മുന്നില് ഗായത്രി മോദിയുടെ പരിവാരം ഇരിക്കുന്നു) ബാപ്ദാദ ഈ പരിവാരത്തിലെ ഒരു കാര്യം കണ്ട് വളരെ സന്തോഷിക്കുന്നു. ഏതൊരു കാര്യം? ആജ്ഞാക്കാരി പരിവാരം. ഇത്രയും ദൂരത്ത് നിന്ന് എത്തി ചേര്ന്നില്ലേ. ഈ ആശീര്വാദവും ലഭിക്കുന്നു. ആജ്ഞ പാലിക്കുന്നുണ്ടല്ലോ. ആരുടെയെങ്കിലുമാകട്ടെ, ഒരാള് പറഞ്ഞു മറ്റൊരാള് അനുസരിച്ചു, അപ്പോള് സന്തോഷമുണ്ടാകുന്നു. ഹൃദയത്തില് നിന്നും മറ്റൊരാളെ പ്രതി ആശീര്വാദം ഉണ്ടാകുന്നു. ഏതെങ്കിലും സുഹൃത്തായിക്കോട്ടെ, സഹോദരനായിക്കോട്ടെ, ഇവര് വളരെ നല്ലവരാണെന്ന് പറയുമ്പോള് അത് ആശീര്വാദമല്ലേ. മറ്റുള്ളവരോട് ഹാം ജീ പറയുക അഥവാ ആജ്ഞ അനുസരിക്കുക , ഇതിലൂടെ അവരുടെ ഗുപ്തമായ ആശീര്വാദം ലഭിക്കുന്നു. അതിനാല് ആശീര്വാദം സമയത്ത് വളരെയധികം സഹായം ചെയ്യുന്നു. ആ സമയത്ത് അറിയാന് സാധിക്കുന്നില്ല. ആ സമയത്ത് സാധാരണ കാര്യമായി തോന്നുന്നു. എന്നാല് ഈ ഗുപ്തമായ ആശീര്വാദം ആത്മാവിന് സമയത്ത് സഹയോഗം നല്കുന്നു. ഇത് ശേഖരിക്കപ്പെടുന്നു അതിനാല് ബാപ്ദാദ കണ്ട് സന്തോഷിക്കുന്നു. ഏതൊരു കാര്യത്തിന് വേണ്ടി വന്നവരാണെങ്കിലും, വന്നില്ലേ, ഇതും ഓര്മ്മിക്കണം- പരമാത്മാവിന്റെ സ്ഥലത്ത് ഏതെങ്കിലും കാരണവശാല് കാണാന് വേണ്ടി വന്നവരാണെങ്കിലും, അറിയുവാന് വേണ്ടിയും വന്നെത്തി. എന്നാലും കാല് വച്ചു. അതിലൂടെയും ഫലം ശേഖരിക്കപ്പെട്ടു. ഇതും ചെറിയ ഭാഗ്യമല്ല. ഈ ഭാഗ്യവും പോകുന്തോറും അനുഭവിക്കും. ആ സമയത്ത് സ്വയത്തെ വളരെ ഭാഗ്യവാനാണെന്ന് മനസ്സിലാക്കും- ഏതെങ്കിലും കാരണവശാല് നമ്മള് കാല് വച്ചു, ഇപ്പോള് അറിയാന് സാധിക്കില്ല. സമയത്ത് നിങ്ങള്ക്ക് അറിയാന് സാധിക്കും, കാര്യത്തില് ഉപയോഗിക്കപ്പെടും. ശരി.
(റഷ്യയിലെ സഹോദരി സഹോദരന്മാരുടെ ഓര്മ്മ ചക്രധാരി ബഹന് നല്കി)
നല്ലത്, കുറച്ച് സമയത്തില് കൂടുതല് സഫലത, നല്ല നല്ല ദാഹിച്ചിരിക്കുന്ന ആത്മാക്കള് വന്നെത്തി. അവരുടെ സ്നേഹം ബാബയുടെയടുത്തെത്തി. സര്വ്വര്ക്കും സ്നേഹ സ്മരണ എഴുതണം, പറയണം- ബാപ്ദാദയുടെ സ്നേഹം സര്വ്വ കുട്ടികള്ക്കും സഹയോഗം നല്കി മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു. നല്ല സേവനമാണ്, വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കൂ.
വരദാനം:-
പുരുഷാര്ത്ഥത്തിന്റെ യഥാര്ത്ഥമായ വിധിയാണ്- അനേക എന്റെ എന്നതിനെ പരിവര്ത്തനം ചെയ്ത് ഒരേയൊരു എന്റെ ബാബ- എന്ന സ്മൃതിയിലിരിക്കുക, മറ്റെല്ലാം മറക്കുക എന്നാല് എന്റെ ബാബ എന്ന കാര്യം ഒരിക്കലും മറക്കരുത്- എന്റെ എന്നതിനെ ഓര്മ്മിക്കേണ്ടി വരുന്നില്ല. അതിന്റെ ഓര്മ്മ സ്വതവേ സ്വതവേയുണ്ടാകുന്നു. എന്റെ ബാബ എന്ന് ഹൃദയം കൊണ്ട് പറയുമ്പോള് യോഗം ശക്തിശാലിയാകുന്നു. അതിനാല് ഈ സഹജമായ വിധിയിലൂടെ സദാ മുന്നോട്ടുയര്ന്ന് സിദ്ധി സ്വരൂപരാകൂ.
സ്ലോഗന്:-
ലവ്ലീന് സ്ഥിതിയുടെ അനുഭവം ചെയ്യൂ –
കര്മ്മത്തില്, വാണിയില്, സമ്പര്ക്കം അഥവാ സംബന്ധത്തില് സ്നേഹവും സ്മൃതി അഥവാ സ്ഥിതിയില് ലവ്ലീനായിട്ടിരിക്കുക, ആര് എത്രത്തോളം ലവ്ലിയാകുന്നുവൊ അത്രയും ലവ്ലീനായിട്ടിരിക്കാന് സാധിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ സ്നേഹത്തില് ലവ്ലീനായിട്ടിരുന്ന് മറ്റുളളവരെയും തനിക്ക് സമാനം അഥവാ ബാബയ്ക്ക് സമാനം ആക്കുന്നു.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!