25 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- ഇത് നിങ്ങളുടെ വാനപ്രസ്ഥ അവസ്ഥയാണ് അതിനാല് ഒരേയൊരു ബാബയെ ഓര്മ്മിക്കണം, നിര്വ്വാണധാമിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തണം.
ചോദ്യം: -
ബാബയുടെയടുത്ത് ഏതൊരു കാര്യത്തില് ഭേദഭാവമില്ല?
ഉത്തരം:-
ദരിദ്രനാണോ സമ്പന്നനാണോ എന്ന വ്യത്യാസമില്ല. ഓരോരുത്തര്ക്കും പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പദവി നേടുന്നതിനുള്ള അധികാരമുണ്ട്. പോകുന്തോറും സര്വ്വര്ക്കും തന്റെ പദവിയുടെ സാക്ഷാത്ക്കാരം ഉണ്ടാകും. ബാബ പറയുന്നു- ഞാന് ദരിദ്രരുടെ പങ്കാളിയാണ്, അതിനാല് ഇപ്പോള് ദരിദ്രരായ കുട്ടികളുടെ സര്വ്വ ആഗ്രഹങ്ങളും പൂര്ത്തിയാകുന്നു. ഇത് അന്തിമ സമയമാണ്. ചിലരുടേത് മണ്ണിനോടലിഞ്ഞ് ചേരും…..ആരാണൊ ബാബയ്ക്ക് ഇന്ഷ്വര് ചെയ്യുന്നത്, അവരുടേത് സഫലമാകുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അവസാനം ആ ദിനം വന്നെത്തി..
ഓം ശാന്തി. ഇതിന്റെ അര്ത്ഥം തീര്ത്തും ലളിതമാണ്. ഓരോ കാര്യവും സെക്കന്റില് മനസ്സിലാക്കേണ്ടതാണ്. സെക്കന്റില് ബാബയില് നിന്നും സമ്പത്ത് നേടണം. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു. എന്നാല് ഈ നിശ്ചയവും സ്ഥിരമായിട്ടില്ല. ഏതുപോലെ ലൗകീക സംബന്ധത്തില് അമ്മയ്ക്ക് കുഞ്ഞ് ജനിക്കുമ്പോള് മനസ്സിലാക്കുന്നു- അവര് ജന്മം നല്കി പാലിക്കേണ്ടവളാണ് എന്ന്. ഇവിടെയും ഉടന് തന്നെ മനസ്സിലാക്കണ്ടേ. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഭക്തിക്കു ശേഷം തന്നെയാണ് ഭഗവാന് വരുന്നത്. ഇപ്പോള് ഭക്തി എത്ര സമയം ഉണ്ടാകുന്നു, എപ്പോള് ആരംഭിക്കുന്നു, ഇത് ലോകത്തില് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാരും അറിയുന്നില്ല. നിങ്ങള്ക്ക് പറയാന് സാധിക്കും- ഭക്തി എന്നു മുതല് ആരംഭിച്ചുവെന്ന്. മനുഷ്യര് പറയുന്നു പരമ്പരയായി നടന്നു വരുന്നുവെന്ന്. എന്നാല് അനാദിയുടെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. ഈ ഡ്രാമയുടെ ചക്രം അനാദികാലം മുതല് കറങ്ങികൊണ്ടിരിക്കുന്നു. അതിന് ആദിയുമില്ല, അന്ത്യവുമില്ല. മനുഷ്യര് പൊങ്ങച്ചം പറഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോള് പറയും ഇത്രയും വര്ഷമായിയെന്ന്, ചിലപ്പോള് ഇത്രയും വര്ഷം. ബാബ വന്ന് സര്വ്വതും തെളിയിച്ചു മനസ്സിലാക്കി തരുന്നു. ശാസ്ത്രമൊന്നും പഠിക്കുന്നതിലൂടെ ബാബയെ പ്രാപ്തമാക്കാന് സാധിക്കില്ല. ബാബയെ സെക്കന്റിലാണ് പ്രാപ്തമാക്കുന്നത്. സെക്കന്റില് ജീവന്മുക്തി….. ഇതും ആര്ക്കും അറിയില്ല ബാബ എപ്പോഴാണ് വരുന്നതെന്ന്. കല്പത്തിന്റെ ആയുസ്സ് നീട്ടിയാണ് കാണിച്ചിരിക്കുന്നത്. ഇപ്പോള് ബാബയ്ക്കുമറിയാം, കുട്ടികള്ക്കുമറിയാം. എന്നാല് അത്ഭുതമിതാണ്- 10-20 വര്ഷങ്ങള് കഴിഞ്ഞാലും നിശ്ചയം ഉണ്ടാകുന്നില്ല. നിശ്ചയമുണ്ടായതിനു ശേഷം- ഇതെന്റെ അച്ഛനല്ല എന്നു പറയാന് സാധിക്കില്ല. വളരെ സഹജമാണ്. ബാബയുടെ കുട്ടിയാകുന്നതിനും സമയമെടുക്കുന്നു. 10-20 വര്ഷങ്ങളായിട്ടും പൂര്ണ്ണമായും നിശ്ചയമായിട്ടില്ല. ഇപ്പോള് നിങ്ങള് മറ്റുള്ളവര്ക്ക് പരിചയം നല്കുമ്പോള് സെക്കന്റില് നിശ്ചയം ഉണ്ടാകുന്നു. ജനകനെ കുറിച്ച് പറയാറുണ്ട്, ഇത് ഈ സമയത്തെ കാര്യമാണ്. കാരണം ഓരോ ദിവസം പോകുന്തോറും വളരെ സഹജമായികൊണ്ടിരിക്കുന്നു. അത്രയും നല്ല നല്ല പോയിന്റ്സ് ലഭിക്കുന്നു, അതിലൂടെ മറ്റുള്ളവര്ക്ക് പെട്ടെന്ന് നിശ്ചയം ഉണ്ടാകുന്നു.
ബാബ പറയുന്നു- കുട്ടികളെ അശരീരിയായി ഭവിക്കൂ. ഈ അനേക ദേഹത്തിന്റെ ധര്മ്മങ്ങളെ ഉപേക്ഷിക്കൂ. യഥാര്ത്ഥത്തില് ഒരു ധര്മ്മമായിരുന്നില്ലേ. ഒന്നില് നിന്നു തന്നെയല്ലേ വൃദ്ധിയുണ്ടാകുന്നത്. ഇതാണ് വൈവിദ്ധ്യമാര്ന്ന മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം, ഇവിടെ മനുഷ്യരുടെ കാര്യമാണ്. വ്യത്യസ്ഥമായ ധര്മ്മങ്ങളുടെ വൃക്ഷത്തെയും മനസ്സിലാക്കണം. അനേക ധര്മ്മങ്ങളുടെ സമ്മേളനങ്ങള് നടക്കുന്നുണ്ട്. എന്നാല് അവര്ക്കറിയില്ല ആദ്യമാദ്യം ഉണ്ടായിരുന്ന പൂജനീയ ധര്മ്മം ഏതാണ് എന്ന്. അത് ബുദ്ധിയില് വരണം. ഭാരതത്തില് പ്രാചീന ധര്മ്മമായിരുന്നു അപ്പോള് തീര്ച്ചയായും പ്രാചീന ധര്മ്മം പരമാത്മാവ് തന്നെ രചിച്ചിട്ടുണ്ടാകും. ഭാരതത്തില് ശിവജയന്തിക്ക് പ്രാധാന്യമുണ്ട്. അനവധി ക്ഷേത്രങ്ങളുമുണ്ട്…ഏറ്റവും വലുതിലും വെച്ച് വലിയ ക്ഷേത്രം ബാബയുടേതാണ്- നിര്വ്വാണധാമം. അവിടെ നമ്മള് ആത്മാക്കള് ബാബയോടൊപ്പം വസിക്കുന്നു. ക്ഷേത്രത്തിന് സ്ഥലം ഉണ്ടാകുമല്ലോ. ഈ മഹതത്ത്വം എത്ര വലിയ ക്ഷേത്രമാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം- ബ്രഹ്മമഹതത്ത്വം ഏറ്റവും ഉയര്ന്നതിലും വെച്ച് ഉയര്ന്ന ക്ഷേത്രമാണ്, നാം എല്ലാവരും അവിടെ വസിച്ചിരുന്നു. അവിടെ സൂര്യനോ ചന്ദ്രനോ ഇല്ല അതിനാല് രാത്രിയും പകലുമില്ല. യഥാര്ത്ഥത്തില് നമ്മുടെ ആത്മീയ ക്ഷേത്രം നിര്വ്വാണധാമമാണ്. അത് തന്നെയാണ് ശിവാലയം, അവിടെ നമ്മള് ശിവബാബയോടൊപ്പം വസിക്കുന്നു. ശിവബാബ പറയുന്നു- ഞാന് ആ ശിവാലയത്തില് വസിക്കുന്നവനാണ്. അത് പരിധിയില്ലാത്ത ശിവാലയമാണ്, നിങ്ങള് ശിവന്റെ കുട്ടികളും അവിടെ വസിക്കുന്നു. അതാണ് നിരാകാരി ശിവാലയം. പിന്നീട് സ്ഥൂലത്തില് വരുമ്പോള്, വസിക്കുന്നതിനുള്ള സ്ഥാനം ഉണ്ടാകുന്നു. ഇപ്പോള് ശിവബാബ ഇവിടെയാണ്, ഈ ശരീരത്തില് വസിക്കുന്നു. ഇതാണ് ചൈതന്യ ശിവാലയം, ഈ മാധ്യമത്തിലൂടെ നിങ്ങള്ക്ക് ശിവബാബയോട് സംസാരിക്കാന് സാധിക്കും. നിര്വ്വാണധാമും ശിവബാബയുടെ ശിവാലയമാണ്, അവിടെയാണ് നമ്മള് ആത്മാക്കള് വസിക്കുന്നത്.ആ വീട് സര്വ്വര്ക്കും ഓര്മ്മയുണ്ട്. അവിടെ നിന്ന് നമ്മള് പാര്ട്ടഭിനയിക്കാന് വരുന്നു- സതോ, രജോ, തമോ.. ഈ അവസ്ഥകളില് സര്വ്വര്ക്കും വരുക തന്നെ വേണം. ഈ കാര്യം ലോകത്തിലുള്ള ആരുടെയും ബുദ്ധിയില് ഇല്ല. എല്ലാ ആത്മാക്കള്ക്കും അവരവരുടേതായ അനാദി പാര്ട്ട് ലഭിച്ചിട്ടുണ്ട്, അതിന് ആദിയുമില്ല, അന്ത്യവുമില്ല. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് യഥാര്ത്ഥത്തില് ശിവാലയത്തില് വസിക്കുന്നവരായിരുന്നു. ശിവബാബ സ്ഥാപിക്കുന്ന സ്വര്ഗ്ഗത്തെയും ശിവാലയം എന്നു പറയുന്നു. ശിവബാബ സ്ഥാപിച്ചിട്ടുള്ള സ്വര്ഗ്ഗത്തില് കുട്ടികള് തന്നെയാണ് വസിക്കുന്നത്. ഇവര്ക്ക് ഈ രാജ്യഭാഗ്യം എങ്ങനെ ലഭിച്ചു? അത് സത്യയുഗത്തിന്റെ ആദിയാണ്, ഇത് കലിയുഗത്തിന്റെ അന്ത്യവും. അതിനാല് സത്യയുഗത്തില് ദേവീ ദേവന്മാരെ ആരാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിയത്. ഇവിടെയും എത്ര നല്ല നല്ല ദേശങ്ങളുണ്ട്. അമേരിക്ക ഫസ്റ്റ് ക്ലാസ്സ് ദേശമാണ്. വളരെ ധനവും ശക്തിയും ഉള്ള രാജ്യമാണ്, ഈ സമയത്ത് ഏറ്റവും ഉയര്ന്നതും. വ്യാഴദശയാണ് എന്നാല് അതിനോടൊപ്പം രാഹുവിന്റെ ദശയും ഉണ്ട്. ഈ സമയത്ത് സര്വ്വരുടെയും മേല് രാഹുദശയാണ്. സര്വ്വരുടെയും വിനാശം ഉണ്ടാകണം. വളരെ സമ്പന്നമായിരുന്ന ഭാരതം ഇപ്പോള് ദരിദ്രമായി. ഇതെല്ലാം മായയുടെ ഷോയാണ്. മായയുടെ ശക്തി ഫുള് ആണ്, അതിനാലാണ് മനുഷ്യന് ഇതിനെ സ്വര്ഗ്ഗമെന്നു മനസ്സിലാക്കുന്നത്. അമേരിക്കയില് നോക്കൂ എന്തെല്ലാമാണ് എന്ന,് മനുഷ്യര് ആകര്ഷിക്കപ്പെടുന്നു. ബോംബെയില് നോക്കൂ എത്ര ഫാഷന് ആണെന്ന്. നേരത്തെ ഇങ്ങനെയൊന്നും ആയിരുന്നില്ല. മായയുടെ പൂര്ണ്ണമായുള്ള ഷോയാണ്. 8-10 നിലകളുടെ കെട്ടിടങ്ങളാണ് ഉണ്ടാക്കുന്നത്. സ്വര്ഗ്ഗത്തില് ഇത്രയും നില കെട്ടിടങ്ങള് ഉണ്ടായിരിക്കില്ല. അവിടെ രണ്ട് നില കെട്ടിടം പോലുമില്ല. ഇവിടെയാണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാരണം ഭൂമിയില്ല, ഭൂമിക്ക് വില വര്ദ്ധിച്ചു. അപ്പോള് മനുഷ്യര് മനസ്സിലാക്കുന്നു- ഇത് തന്നെയാണ് സ്വര്ഗ്ഗമെന്ന്. പ്ലാനുകള് ഉണ്ടാക്കുന്നുണ്ട്. എന്നാല് പറയുന്നു- നരന് ആഗ്രഹിക്കുന്നത് ഒന്ന്……… മനുഷ്യര് എത്ര ചിന്തകളിലാണ് ഇരിക്കുന്നത്. മൃത്യു സര്വ്വര്ക്കും ഉണ്ടാകും. സര്വ്വരുടെയും കഴുത്തില് മൃത്യുവിന്റെ തൂക്ക് കയര് ഉണ്ട്. ഇപ്പോള് നിങ്ങളും തൂക്ക് മരത്തിലാണ്. നിങ്ങളുടെ ബുദ്ധി പുതിയ ലോകത്തിലാണ്. ഇപ്പോള് സര്വ്വര്ക്കും വാനപ്രസ്ഥ അവസ്ഥയിലേക്ക് പോകുന്നതിനുള്ള സമയമാണ്. അതിനാല് ബാബ പറയുന്നു- ഇപ്പോള് എന്നെ ഓര്മ്മിക്കൂ. ഞാന് സ്വയം നിങ്ങള്ക്ക് നിര്ദ്ദേശം നല്കുന്നു- നിങ്ങള് എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്, ഞാന് സര്വ്വരെയും തിരികെ കൊണ്ട് പോകും. കൊതുകിന് കൂട്ടത്തെ പോലെ സര്വ്വര്ക്കും പോകേണ്ടി വരും. 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയായി, ഇപ്പോള് ജീവിച്ചിരിക്കെ എന്നെ ഓര്മ്മിക്കൂ. നമ്മള് ജീവിച്ചിരിക്കെ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് തയ്യാറായി കൊണ്ടിരിക്കുന്നു. മറ്റാരും സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് ചെയ്യുന്നില്ല. സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന്റെ സന്തോഷമുണ്ടെങ്കില് രോഗാവസ്ഥയില് മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. നിങ്ങള്ക്കറിയാം അവര് ആരും സ്വര്ഗ്ഗത്തില് പോകുന്നില്ല. ഇപ്പോള് നമ്മള് സ്വീറ്റ് ഹോമിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. അതാണ് ഗോഡ് ഫാദറിന്റെ വീട് അഥവാ ആത്മീയ ശിവാലയം. സത്യയുഗത്തെ സ്ഥൂലമായ ശിവാലയമെന്നും പറയുന്നു. ആ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് നമ്മള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നു- ബ്രഹ്മാവിന്റെ രാത്രിയും, ബ്രഹ്മാവിന്റെ പകലും പ്രശസ്ഥമാണ്. രാത്രി പൂര്ത്തിയാകുമ്പോള് ഞാന് വരുന്നു. ലക്ഷ്മീ നാരായണന്റെ ദിനവും രാത്രിയും എന്ന് പറയാറില്ല. ഒന്ന് തന്നെയാണ് എന്നാലും ബ്രഹ്മാവിനാണ് പകലിന്റെയും രാത്രിയുടെയും ജ്ഞാനമുള്ളത്. അവിടെ ലക്ഷ്മീ നാരായണന് ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. അതിനാല് ബ്രഹ്മാവും ബ്രാഹ്മണരും ബ്രാഹ്മണികളും മനസ്സിലാക്കുന്നുണ്ട്- ശിവന്റെ രാത്രി എപ്പോഴാണ് ഉണ്ടാകുന്നതെന്ന്. മനുഷ്യര് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കുന്നില്ല. ശിവന് നിരാകാരനാണ്, എങ്ങനെ അവതരിക്കുന്നുവെന്ന് ചോദിക്കണ്ടേ. ശിവജയന്തിക്ക് നിങ്ങള്ക്ക് വളരെ സേവനം ചെയ്യാന് സാധിക്കും. രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു. ഇപ്പോള് വളരെ ചെറിയ വൃക്ഷമാണ്. ഈ വൃക്ഷത്തിന് കൊടുങ്കാറ്റ് ഏല്ക്കുന്നുണ്ട്, മറ്റ് വൃക്ഷങ്ങള്ക്ക് ഇത്രയും കൊടുകാറ്റ് ഏല്ക്കുന്നില്ല. അതില് ഒന്നിനു പിന്നാലെ സര്വ്വരും വരുന്നു, പോകുന്നു. ഇവിടെ നിങ്ങളുടേത് പുതിയ ജന്മമാണ്. മായയുടെ കൊടുങ്കാറ്റ് മുന്നിലുണ്ട്. മറ്റാര്ക്കും കൊടുങ്കാറ്റിനെ നേരിടേണ്ടി വരുന്നില്ല. ഇവിടെ ധര്മ്മത്തിന്റെ സ്ഥാപനയില് മായയുടെ കൊടുങ്കാറ്റ് വരുന്നു. വളരെ ഉയര്ന്ന ലക്ഷ്യമാണ്. വിശ്വത്തിന്റെ ചക്രവര്ത്തിയാകുക എന്നത് ചെറിയ കാര്യമല്ല. അനേക പ്രാവശ്യം നിങ്ങള് ഈ കൊടുങ്കാറ്റിനെ മറികടന്ന് രാജ്യഭാഗ്യം നേടിയിട്ടുണ്ട്. ആര് ഏത് രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നുവൊ, അതിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. മുന്നോട്ട് പോകുന്തോറും ഏത് പദവിയാണ് നേടാന് പോകുന്നത് എന്ന് സാക്ഷാത്ക്കാരം നിങ്ങള്ക്കുണ്ടാകും. എങ്ങനെയുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നതെന്ന് അറിയാന് സാധിക്കില്ലേ. ദരിദ്രരുടേയോ സമ്പന്നരുടേയോ കാര്യമല്ല. ഗീതവും കേട്ടു. അവസാനം ആ ദിനം വന്നെത്തി… ദരിദ്രരുടെ പങ്കാളിയായ ബാബ വന്നു. ബാബ പറയുന്നു- എനിക്ക് സമ്പന്നര്ക്ക് ധനം നല്കേണ്ട ആവശ്യമില്ല. അവര് നേരത്തെ തന്നെ സമ്പന്നരാണ്. അവര്ക്ക് ഇവിടെ തന്നെയാണ് സ്വര്ഗ്ഗം. കോടിപതികളാണ്, പണ്ട് കോടിപതികള് വളരെ ചുരുക്കമായിരുന്നു. ഇപ്പോള് കോടിക്കണക്കിന് മനുഷ്യരുടെയടുത്ത് ഒളിപ്പിച്ചു വെച്ചിട്ടുള്ള സമ്പാദ്യമുണ്ട്. എന്നാല് ഇത് ആര്ക്കും ഉപയോഗപ്പെടാന് പോകുന്നില്ല. വയറിന് വിശപ്പിന് അധികമൊന്നും വേണ്ട. ചതിയിലൂടെ പൈസ സമ്പാദിക്കുന്നവര്ക്ക് ഉറക്കം വരുന്നുണ്ടാകില്ല. ഗവണ്മെന്റ് പിടിച്ചെടുക്കുമോ എന്ന ഭയം ഉണ്ടായിരിക്കും. ബാബ പറയുന്നു- ഓര്മ്മയുണ്ടായിരിക്കണം ഇത് അന്തിമ സമയമാണ്. ഇപ്പോള് ചിലരുടേത് മണ്ണിനോടലിഞ്ഞു ചേരും…. ഭഗവാന്റെ പേരില് ചെയ്തിട്ടുള്ളതേ സഫലമാകൂ. ബാബ നമ്മെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ഇപ്പോള് നിങ്ങള് ബാബയുടെയടുത്ത് സ്വയത്തെ ഇന്ഷ്വര് ചെയ്യൂ. വിനാശം തൊട്ടു മുന്നിലുണ്ട്. നിങ്ങളുടെ സര്വ്വ ആഗ്രഹങ്ങളും ഇപ്പോള് പൂര്ത്തിയാവുകയാണ്. ബാബ ദരിദ്രരെ ഉയര്ത്തുന്നു. സമ്പന്നരുടെ 1000 വും, ദരിദ്രരുടെ ഒരു രൂപയും സമാനമാണ്. കൂടുതലും ദരിദ്രരാണ് വരുന്നത്. ചിലര്ക്ക് ശമ്പളം 100 രൂപ, ചിലര്ക്ക് 150 രൂപ… ലോകത്തില് മനുഷ്യരുടെയടുത്ത് കോടികളുണ്ട്, അവര്ക്ക് ഇത് സ്വര്ഗ്ഗമാണ്. അവര് ഇവിടെ ഒരിക്കലും വരില്ല, ബാബയ്ക്ക് അവരെ ആവശ്യവുമില്ല. ബാബ പറയും- നിങ്ങള് വീട് വെച്ചോളൂ, സെന്റര് തുറക്കൂ, ഞാന് പൈസ എന്ത് ചെയ്യും. സന്യാസിമാര് വളരെ ഫ്ളാറ്റുകള് പണിയുന്നു, അവരുടെയടുത്ത് വളരെ സമ്പാദ്യമുണ്ട്. ഈ രഥത്തിനും അനുഭവമുണ്ട്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് ദരിദ്രരെ സമ്പന്നമാക്കുന്നതിന്, അതിനാല് ഇപ്പോള് ധൈര്യം കാണിയ്ക്കൂ. കോടിപതികളുടെ പൈസയൊന്നും ഉപയോഗപ്പെടില്ല. ഇവിടെ പൈസയുടെ കാര്യമേയില്ല. ബാബ കേവലം പറയുന്നു- മന്മനാഭവ. ചിലവിന്റെ കാര്യമേയില്ല. ഇവിടെ കെട്ടിടങ്ങള് ഉണ്ടാക്കിയിട്ടുണ്ട്, അതും വളരെ ലളിതമായി. അന്തിമ സമയത്ത് നിങ്ങള്ക്ക് തന്നെ വസിക്കുന്നതിനാണ്. നിങ്ങളുടെ സ്മരണ ഇവിടെയുണ്ട്. ഇപ്പോള് വീണ്ടും ചൈതന്യത്തില് സ്ഥാപന ചെയ്തു കൊണ്ടിരിക്കുന്നു. പിന്നീട് ഈ ജഢ സ്മരണ സമാപ്തമാകും. നിങ്ങള് എഴുതണം- ആബുവില് വന്ന് ആരാണൊ ഈ ക്ഷേത്രം കാണാത്തത്, ഇവരുടെ കര്ത്തവ്യമെന്തെന്ന് മനസ്സിലാക്കാത്തത്, അവര് ഒന്നും കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നിങ്ങള് പറയും- അതേ നമ്മള് ഇപ്പോള്ചൈതന്യത്തില് ഇരിക്കുന്നുവെന്ന്. ഈ ജഢചിത്രങ്ങളുടെ അര്ത്ഥം മനസ്സിലാക്കി കൊടുക്കാന് സാധിക്കും. അപ്പോള് പറയും ഇത് നമ്മള് തന്നെയാണ് എന്ന്. ഇത് നമ്മുടെ ജഢ സ്മരണയാണ്. വിചിത്രമായ ക്ഷേത്രം ഇതാണ്. അത്ഭുതമല്ലേ. മമ്മാ, ബാബ, കുട്ടികള് ഇവിടെ ചൈതന്യത്തില് ഉണ്ട്. അവിടെ ജഢ ചിത്രങ്ങളാണുള്ളത്. ഏറ്റവും മുഖ്യം ശിവനാണ്. ബ്രഹ്മാവ്, ജഗദംബ, ലക്ഷ്മി നാരായണനും. എത്ര നല്ല രീതിയില് മനസ്സിലാക്കി തരുന്നു. എന്നിട്ടും ബാബയുടേതായതിനു ശേഷവും ബാബയെ വിട്ടു പോകുന്നു. ഇതും പുതിയ കാര്യമൊന്നുമല്ല. ബാബയുടേതായതിനു ശേഷം പോലും വിട്ടു പോകുന്നു. വിട്ടു പോയവരുടെയും ചിത്രം നമുക്ക് വയ്ക്കാന് സാധിക്കും. പക്കാ നിശ്ചയം ഉണ്ടെങ്കില് തന്റെ രാജധാനിയുടെ ചിത്രം ഉണ്ടാക്കൂ എങ്കില് ഞാന് ഡബിള് കിരീടധാരി സ്വര്ഗ്ഗത്തിന്റെ അധികാരിയാകും എന്ന സ്മൃതിയുണ്ടായിരിക്കും. ബാബയെ ഉപേക്ഷിച്ചുവെങ്കില് കിരീടം നഷ്ടപ്പെടും. ഇത് മനസ്സിലാക്കേണ്ട വിചിത്രമായ കാര്യമാണ്. ബാബയെ ഓര്മ്മിക്കൂ. ബാബയില് നിന്ന് തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്. അതിനെ തന്നെയാണ് സെക്കന്റില് ജീവന്മുക്തിയെന്നു പറയുന്നത്. ഭാവിയിലേക്ക് വേണ്ടി ബാബ നമ്മെ യോഗ്യതയുള്ളവരാക്കി കൊണ്ടിരിക്കുന്നു. മനുഷ്യന് അടുത്ത ജന്മത്തേയ്ക്കു വേണ്ടി ദാനപുണ്യം ചെയ്യുന്നു. അതാണ് അല്പകാല പ്രാപ്തി. നിങ്ങള്ക്ക് ഈ പഠിത്തത്തിലൂടെ ഭാവിയില് 21 ജന്മത്തേയ്ക്ക് പ്രാപ്തിയുണ്ടാകുന്നു. ഈ മാതാപിതാവിന്റെ ആജ്ഞയനുസരിച്ച് പൂര്ണ്ണമായും നടന്നാലേ തീര്ത്തും ഉദ്ധരിക്കപ്പെടുകയുള്ളൂ. മാതാപിതാവിനും സന്തോഷമുണ്ടാകും. പ്രായോഗിക ജീവിതത്തില് കൊണ്ടുവരുന്നില്ലായെങ്കില് പദവിയും കുറയുന്നു. ശിവബാബ പറയുന്നു- ഞാന് നിഷ്കാമിയാണ്…. അഭോക്താവാണ്. ഞാന് ടോളിയൊന്നും കഴിക്കുന്നില്ല. വിശ്വത്തിന്റെ ചക്രവര്ത്തി പദവിയും നിങ്ങള്ക്കുള്ളതാണ്. ഈ ആഹാരവും നിങ്ങള്ക്കുള്ളതാണ്. ഞാന് സേവാധാരിയാണ്. ഞാന് വരുന്ന സമയവും നിശ്ചിതമാണ്. കല്പ കല്പം തന്റെ കുട്ടികള്ക്ക് രാജ്യഭാഗ്യം നല്കി ഞാന് നര്വ്വാണധാമിലേക്ക് പോകുന്നു. ബാബയെ ആരും മറക്കരുത്. ബാബ നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കാന് വന്നിരിക്കുന്നു, അപ്പോള് നിങ്ങളും ബാബയെ മറക്കുകയാണോ? മറ്റുള്ളവര്ക്ക് ബാബയുടെ പരിചയം നല്കുന്നതിനുള്ള സഹജമായ വിധി പറഞ്ഞു തന്നിട്ടുണ്ട്- ചോദിക്കൂ, പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത്? പ്രജാപിതാ ബ്രഹ്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധം ഉണ്ട്? രണ്ടു പേരും അച്ഛനാണ്. അത് നിരാകാരി, ഇത് സാകാരി. ബാബയെ സര്വ്വവ്യാപിയെന്നു പറയുന്നതിലൂടെ സമ്പത്ത് എങ്ങനെ ലഭിക്കും. ശ്രീമത്ത് ഭഗവാനില് നിന്നാണ് ലഭിക്കുന്നത്. ശ്രീമത്തിലൂടെ തന്നെയാണ് നിങ്ങള് ശ്രേഷ്ഠരിലും വച്ച് ശ്രേഷ്ഠരാകുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ കൊടുങ്കാറ്റിനെ മറികടന്ന് ബാബയില് നിന്നും പൂര്ണ്ണമായും സമ്പത്ത് നേടണം. മാതാപിതാവിന്റെ ആജ്ഞകളെ പ്രായോഗീക ജീവിതത്തില് കൊണ്ടു വരണം.
2. പഴയ ലോകത്തെ മറന്ന് പുതിയ ലോകത്തെ ഓര്മ്മിക്കണം. വിനാശത്തിനു മുമ്പ് ബാബയുടെയടുത്ത് സ്വയത്തെ ഇന്ഷ്വര് ചെയ്യണം.
വരദാനം:-
സദാ ഇത് സ്മൃതിയിലുണ്ടായിരിക്കണം അധികാരിയോടൊപ്പം ബാലകനുമാണ്, ബാലകനോടൊപ്പം അധികാരിയുമാണ്. ബാലകനായിരിക്കുന്നതിലൂടെ സദാ നിശ്ചിന്തവും ഡബിള് ലൈറ്റുമായിരിക്കാം, അധികാരിയാണെന്ന അനുഭവം ചെയ്യുന്നതിലൂടെ അധികാരീസ്ഥിതിയുടെ ആത്മീയ ലഹരിയും ഉണ്ടായിരിക്കും. നിര്ദ്ദേശം കൊടുക്കുന്ന സമയത്ത് അധികാരിയും ഭൂരിപക്ഷ തീരുമാന സമയത്ത് ബാലകനും. ഈ ബാലകനും അധികാരിയുമാകുന്നതിന്റെയും ഒരു ഏണിപ്പടിയുണ്ട്. ഈ ഏണിപ്പടി ചിലപ്പോള് കയറൂ, ചിലപ്പോള് ഇറങ്ങൂ, ചിലപ്പോള് ബാലകനാകൂ, ചിലപ്പോള് അധികാരിയാകൂ, എങ്കില് ഒരു വിധത്തിലുമുള്ള ഭാരം തോന്നുകയില്ല
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
സേവനത്തിന്റെയും സ്വയത്തിന്റെയും കയറുന്ന കലയില് സഫലതക്കുള്ള മുഖ്യ ആധാരമാണ്-ഒരു ബാബയോട് മുറിയാത്ത സ്നേഹം. ബാബയെയല്ലാതെ മറ്റൊന്നും കാണപ്പെടരുത്. സങ്കല്പത്തിലും ബാബ, വാക്കുകളിലും ബാബ, കര്മ്മത്തിലും ബാബയുടെ കൂട്ട്, അങ്ങനെയുള്ള ലൗലീന സ്ഥിതിയിലിരുന്ന് ഒരു വാക്കാണ് പറയുന്നതെങ്കിലും ആ വാക്ക് മറ്റാത്മാക്കളെയും സ്നേഹത്തില് കെട്ടിയിടും. അങ്ങനെയുള്ള ലൗലീന ആത്മാക്കളുടെ ഒരു ബാബാ എന്ന വാക്ക് പോലും ഇന്ദ്രജാലത്തിന്റെ പ്രവര്ത്തി ചെയ്യും.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!